കടലമിട്ടായി, Part 30

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“പറ തുമ്പി ചേച്ചിക്ക് എന്താ”??…. “ആ ഒന്നുല്ല. നമുക്ക് വേഗം പോകണം അവൾ ഹോസ്പിറ്റലിൽ ആണ്.പോകുന്ന വഴിക്ക് പറയാം ഞാൻ, അവൾക്ക് എന്ത് പറ്റി എന്ന്. വേഗം റെഡി ആകാമോ”??,… ശ്രീ ചോദിച്ചു. കുട്ടിമാളു വേഗം ഡ്രസ്സ്‌ മാറി റെഡി ആയി. ഉറങ്ങാൻ കിടന്ന അച്ഛനെയും അമ്മയെയും വിളിച്ചു എണീപ്പിച്ചു തിരികെ പോകുകയാണ് എന്ന് പറഞ്ഞ് അവർ കോഴിക്കോട്ടേക്ക് തിരിച്ചു. “ആ കുട്ടിക്ക് എന്താ പറ്റിയെ ??അതിന് ഇവർ എന്തിനാ തിടുക്കം കൂട്ടി പോകുന്നത്”??…. ശാന്തി മനസ്സിൽ ആലോചിച്ചു.

യാത്രക്ക് ഇടയിൽ പല വട്ടം കുട്ടിമാളു കാര്യം തിരക്കും എന്ന് ശ്രീ വിചാരിച്ചു എങ്കിലും അവൾ ഒന്നും ചോദിച്ചില്ല. പക്ഷെ അവളുടെ മുഖത്തെ ഭാവ വെത്യാസം ശ്രീയെ ഭയപ്പെടുത്തി. കാലത്ത് ഏകദേശം 8മണിയോടെ അവർ കോഴിക്കോട് എത്തി. കാർ ഷെഡിൽ പാർക്ക്‌ ചെയ്തു ശ്രീയും കുട്ടിമാളുവും ഇറങ്ങി. കാറിന്റെ ശബ്ദം കേട്ടു അമ്മ പുറത്തേക്കു വന്നു. “നിങ്ങൾ എന്താ മക്കളെ ഇങ്ങു പോന്നത്”??… അമ്മ ചോദിച്ചു. കുട്ടിമാളു ഒന്നുമില്ല അമ്മേ എന്ന് പറഞ്ഞ് അകത്തേക്ക് പോയി. “ശ്രീ എന്താടാ അവളുടെ മുഖം വല്ലാതെ ഇരിക്കുന്നത്”??ഏട്ടത്തി ചോദിച്ചു. “എനിക്ക് അറിയില്ല” “നിന്റെ കൂടെ അല്ലേ അവൾ വന്നത്. എന്നിട്ട് നിനക്ക് അറിയില്ലേ”??അമ്മ ചൂടായി “അമ്മക്ക് എന്തെങ്കിലും അറിയണം എങ്കിൽ അവളോട്‌ പോയി ചോദിക്ക്. എന്നോട് ചോദിച്ചിട്ട് എന്ത് കാര്യം”??… ശ്രീ കലിച്ചു തുള്ളി അകത്തേക്ക് പോയി. മുറിയിൽ എത്തിയപ്പോൾ കുട്ടിമാളുവിനെ അവിടെ കണ്ടില്ല. അവൻ മുറിയിലേക്ക് കയറിയപ്പോൾ പെട്ടെന്ന് കുട്ടിമാളു വാതിൽ അടച്ചു കുറ്റിയിട്ടു. “എന്തിനാ വാതിൽ അടച്ചത്”??ശ്രീ ചോദിച്ചു. “അകം എരിയുന്നത് പുറം അറിയണ്ട” “എന്താ”?? “എന്തിനാ കള്ളം പറഞ്ഞ് രാത്രിക്ക് രാത്രി ഇങ്ങു പോന്നത്”??… കുട്ടിമാളു ദേഷ്യവും സങ്കടവും കാരണം ചോദിച്ചു. “ഓഹ് അപ്പോൾ നിനക്ക് മനസിലായി അല്ലേ കള്ളം ആണെന്ന്. പക്ഷെ എങ്ങനെ”?? “തന്റെ കയ്യിൽ മാത്രം അല്ല എന്റെ കയ്യിലും ഉണ്ട് ഒരു ഫോൺ. തുമ്പി ചേച്ചിക്ക് വയ്യാതെ ഹോസ്പിറ്റലിൽ ആയി എന്ന് താൻ എന്തിനാ കള്ളം പറഞ്ഞെ”?? “എനിക്ക് നിന്റെ വീട്ടിൽ നിൽക്കാൻ ഇഷ്ടം ഇല്ലാത്തതു കൊണ്ട്.അവരുടെ ഒരു സൽക്കാരം”.. “ഇയാൾക്ക് എന്റെ വീട് ഇഷ്ടം ഇല്ലെങ്കിൽ എന്നോട് പറഞ്ഞാൽ പൊരെ കള്ളം പറഞ്ഞ് കൊണ്ട് വരണാരുന്നോ”??. “ഓഹ്… പറഞ്ഞിരുന്നേൽ നീ സമ്മതിച്ചേനെ”…. “താൻ കള്ളം ആണ് പറഞ്ഞത് എന്ന് അറിഞ്ഞിട്ടും തന്നോട് ക്ഷമിച്ചത് എന്തിനാണ് എന്ന് അറിയുവോ ??ഇവിടുത്തെ അച്ഛന്റെ 70ആം പിറന്നാൾ നാളെ ആയത് കൊണ്ട്. നമ്മൾ ഇവിടെ വേണല്ലോ എന്നോർത്ത്. എന്താ പറ്റിയെ എന്ന് അറിയാൻ തംബുരു ചേച്ചിയെ ഞാൻ വിളിച്ചത് കൊണ്ട് അച്ഛന്റെ പിറന്നാളിന്റെ വിവരം ചേച്ചി അറിയിച്ചത് കൊണ്ടും തന്നോട് ക്ഷമിച്ചു”… “ഓഹ് ഇല്ലാരുന്നേൽ നീ ഇപ്പോ എന്നെ മൂക്കിൽ കയറ്റിയേനെ”…. “വഴക്കുണ്ടാക്കാൻ എനിക്ക് താല്പര്യമില്ല. സത്യത്തിൽ, എനിക്ക് ഇപ്പോൾ പുച്ഛം തോന്നുന്നു തന്നോട്. സ്വന്തം കാര്യം നടത്താൻ വേണ്ടി എത്ര തരം താഴ്ന്ന പ്രവർത്തിയും കാണിക്കാൻ മുതിരുന്ന തന്റെ മനസ്സിനോട്”…. “ഞാൻ സഹിച്ചു”…

“പക്ഷെ താൻ എന്നെ രാത്രിക്ക് രാത്രി ഇറക്കി കൊണ്ട് വന്ന എന്റെ വീടില്ലേ നിങ്ങൾക്കു ഇഷ്ടം ഇല്ലാത്ത എന്റെ വീട് ആ വീടിന്റെ വാതിൽ മുട്ടേണ്ട ഒരു കാലം നിങ്ങൾക്കു വരും. നിങ്ങൾ ആണുങ്ങളുടെ വിചാരം നിങ്ങളുടെ കുടുംബം ആണ് ഏറ്റവും വലുത് എന്നാ. പക്ഷെ പെണ്ണിനും ഉണ്ടൊരു കുടുംബം ഒരു താലി കഴുത്തിൽ കയറി കഴിഞ്ഞാൽ പിന്നെ വിരുന്നുകാരി ആയി മാത്രം കയറി ചെല്ലാൻ പറ്റുന്ന പിച്ച വെച്ചു നടന്ന ഒരു കുടുംബം. അതൊക്കെ മനസ്സിലാക്കാനെങ്കിൽ നിങ്ങൾക്കു ഒരു പെൺകുഞ്ഞു ഉണ്ടായി അവൾ പടി ഇറങ്ങി പോകണം”….. “നിന്ന് സാഹിത്യം പ്രസംഗിക്കാതെ നീ നിന്റെ പാട് നോക്കി പൊക്കോ”….കുട്ടിമാളുവിന്‌ ദേഷ്യം ഇരച്ചു കയറി.

“അച്ഛനോ അമ്മയോ ചോദിച്ചാൽ പിറന്നാളിൽ പങ്കെടുക്കാൻ വന്നത് ആണെന്ന് പറഞ്ഞാൽ മതി”….അതും പറഞ്ഞ് കുട്ടിമാളു ഡ്രസ്സ്‌ എടുത്തു കൊണ്ട് കുളിക്കാൻ കയറി. ദേഷ്യം കൊണ്ട് ചുവന്ന മുഖവും ആയി ശ്രീ നിന്നു.കുട്ടിമാളു കുളി കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ അമ്മയും ചേച്ചിയും എല്ലാം തിരക്കി എന്താ വേഗം തിരികെ പോന്നത് എന്ന്. അച്ഛന്റെ പിറന്നാളിന്റെ വിവരം അവരും മറന്നു പോയിരുന്നു. കുട്ടിമാളു അത് പറഞ്ഞപ്പോൾ ആഘോഷിക്കാൻ എല്ലാവരും തിടുക്കം കൂട്ടി. അച്ഛൻ താല്പര്യമില്ല എന്ന് പറഞ്ഞു എങ്കിലും കുട്ടിമാളുവിന്റെ നിർബന്ധത്തിൽ വഴങ്ങി അച്ഛൻ സമ്മതിച്ചു. തംബുരുവിനെയും കിച്ചനെയും മീനുവിനെയും അവരുടെ കുടുംബത്തെയും അടുത്ത കുറച്ചു ബന്ധുക്കളെയും മാത്രമേ വിളിച്ചുള്ളൂ. പിറ്റേന്ന്…. അച്ഛന്റെ പിറന്നാളിന് എല്ലാവരും കൂടി ഒരുമിച്ച് അമ്പലത്തിൽ പോയി പ്രാർഥിച്ചു.

കുട്ടിമാളുവും ശ്രീയും നടക്കുന്നത് കണ്ടാൽ ഇതുവരെ ഇങ്ങനെ ഒരാളെ കണ്ടിട്ട് പോലുമില്ല എന്ന് മറ്റുള്ളവർക്ക് തോന്നും പോലെ ആയിരുന്നു. എല്ലാവരും കാര്യം ചോദിച്ചു എങ്കിലും ചെറിയൊരു സൗന്ദര്യ പിണക്കം ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഉച്ചക്ക് അച്ഛന് ഇഷ്ടപെട്ട കറികൾ എല്ലാം ഉണ്ടാക്കി നല്ലൊരു സദ്യ ഒരുക്കി. വയസ്സാം കാലത്ത് ഇതൊക്കെയല്ലേ അവർക്ക് ഒരു സന്തോഷം ഉള്ളു. അല്ലാതെ എല്ലാരേം വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കാൻ പറ്റുവോ. വൈകുന്നേരം വിളിച്ച അതിഥികൾ എല്ലാം എത്തി. ബ്ലാക്ക് ഫോറസ്റ്റിന്റെ ഒരു വല്യ കേക്ക് അച്ഛൻ മുറിച്ചു. ആദ്യം അമ്മയ്ക്കും പിന്നെ പൊന്നൂസിനും അതിന് ശേഷം ശ്രാവൺ ചേട്ടനും ശ്രീക്കും അച്ഛൻ മധുരം കൊടുത്തു പിന്നീട് മരുമക്കൾക്കും വന്ന അഥിതികൾക്കും. “Many Many happy returns of the day uncle”…. തംബുരു അവളുടെ ഗിഫ്റ്റ് അച്ഛന് നേർക്ക് നീട്ടി. “അഭി എവിടെ മോളെ”??അച്ഛൻ ചോദിച്ചു. “ഏട്ടൻ ഇന്ന് തിരികെ പോയി അങ്കിൾ… ഉടനെ എത്തണം എന്ന് പറഞ്ഞു ഓഫീസർസ് വിളിച്ചു”….

“മ്മ്. അഭി കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു”…. “ഹ സാരമില്ല ഇനീപ്പോ നിങ്ങളുടെ അണിവേഴ്സറിക്ക് ആകട്ടെ ഏട്ടൻ ഉണ്ടാകും”… തംബുരു പറഞ്ഞു. അവൾ പറയുന്നത് കേട്ടു ശ്രീയുടെ മുഖം വല്ലാതെ ആയി. “ഈ സ്ത്രീകൾക്ക് എങ്ങനെ ഇത്ര പെട്ടെന്ന് സ്നേഹിച്ച പുരുഷനെ മറക്കാൻ കഴിയുന്നു. തുമ്പി അവളുടെ ഭർത്താവിന്റെ ഒപ്പം സന്തോഷം ആയി ജീവിക്കുന്നു. എനിക്ക് ഇതുവരെ ഇന്ദ്രികയെ എന്റെ ഭാര്യ ആയി സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. പക്ഷെ ഏതൊക്കെയോ അവസ്ഥയിൽ ഞാൻ അവളോട്‌ അടുക്കുന്നു ഉണ്ട്”….. ശ്രീ മനസ്സിൽ ആലോചിച്ചു നിന്നു. “ശ്രീ… വാടാ ഭക്ഷണം വിളമ്പാം”…. ശ്രാവൺ വിളിച്ചു. അപ്പോൾ ശ്രീ അങ്ങോട്ട്‌ പോയി. “കുട്ടിമാളു”…

“എന്താ തുമ്പി ചേച്ചി”?? “എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്”… തുമ്പി പറഞ്ഞു. അവർ രണ്ടാളും കൂടി മുകളിലേക്ക് പോയി. കുറെ നേരം അവൾ ഒന്നും മിണ്ടിയില്ല. “എന്താ ചേച്ചി സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞത്”?? “അത് പിന്നെ മോളെ… Are you happy with ശ്രീ”??തുമ്പി ചോദിച്ചു. “അതൊരു വല്ലാത്ത ചോദ്യം ആയി പോയല്ലോ ബഹൻ”…. “പറ നിങ്ങൾ എന്തിനാ ഇന്നലെ തന്നെ തിരികെ പോന്നത്”??…. “ചേച്ചി വിവാഹം കഴിച്ചു എങ്കിലും ഭാര്യ ആയി കൂടെ ജീവിക്കുന്നു എങ്കിലും ഞാൻ ഇതുവരെ ശ്രീയേട്ടന്റെ മനസ്സിൽ കയറിയിട്ടില്ല. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആ മനസ്സിൽ ഇപ്പോഴും തംബുരു ആണ് ഉള്ളത്. അത് പലവട്ടം എനിക്ക് മനസിലായതാണ് “….. തംബുരു കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല പിന്നെ പറഞ്ഞു. “ഞാൻ ആണോ നിങ്ങൾക്കു ഇടയിൽ ഉള്ള പ്രശ്നം”??

“ഒരിക്കലുമല്ല. ഞങളുടെ പ്രശ്നം ഞങൾ തന്നെ ആണ്. ശ്രീ ഏട്ടന് ചേച്ചീടെ സ്ഥാനത്തേക്ക് എന്നെ പിടിച്ചു ഇരുത്താൻ സമയം അവശ്യം ആണ്. മാത്രല്ല ചേച്ചിയെ വിവാഹം കഴിക്കാൻ പറ്റാത്തതിന്റെ അമർഷം ദേഷ്യം എല്ലാം ആ മനസ്സിൽ ഉണ്ട്. മാറാൻ സമയം എടുക്കും. അതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്”…. “നിനക്ക് ഇഷ്ടല്ലേ ശ്രീയെ”?? “എന്നേക്കാൾ ഇഷ്ടം എനിക്ക് എന്റെ ശ്രീ ഏട്ടനെ ആണ് ഇപ്പോൾ”….. “മ്മ്…. നീ വിഷമിക്കാതെ എല്ലാം ശരിയാകും ഞാൻ പ്രാർഥിക്കാം. ശ്രീയുടെ അതേ പ്രശ്നം എനിക്കും ഉണ്ടായിരുന്നു പക്ഷെ അഭിയേട്ടൻ എന്നെ അപ്പാടെ മാറ്റി കളഞ്ഞു എത്രയെന്ന് കരുതിയ ആ സ്നേഹം കണ്ടില്ല എന്ന് വെക്കുക.ഞാൻ മാറിയില്ലേ അതുപോലെ ശ്രീയും മാറും”….തംബുരു പറഞ്ഞു. “മ്മ് ഞങൾ 4ദിവസം കഴിഞ്ഞു സിങ്കപ്പൂർ പോകുകയാണ്”….ഇന്ദ്രിക പറഞ്ഞു. “അത് നന്നായി രണ്ടാൾക്കും ഒറ്റക്ക് അടുത്ത് കിട്ടുല്ലോ അപ്പോൾ തന്നെ പകുതി പ്രശ്നം കുറയും”,….

“മ്മ്..” “നിങ്ങൾ എന്തിനാ രാത്രിയിൽ തന്നെ കൊല്ലത്തു നിന്ന് വന്നത് ??നീ വിളിച്ചപ്പോൾ ഞാൻ പേടിച്ചു പോയി”…. “ഓ അത് ആ മനുഷ്യന് വട്ട് വേറെന്താ”…. “മ്മ്…. വാ നമുക്ക് താഴെ പോകാം”…. “മ്മ്”….അവർ താഴേക്കു പോയി.കുട്ടിമാളു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആണ് തംബുരുവിനെ അഭി വിളിച്ചത്. അവൾ അവനുമായി ഫോണിൽ സംസാരിച്ചു ഇരുന്നു. കാൾ കട്ട്‌ ആക്കി തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ മുന്നിൽ നിൽക്കുന്നു. “എന്താ ശ്രീ”?? “ആരാ വിളിച്ചത് ഹസ്ബൻഡ് ആണോ”?? “മ്മ്”…. ശ്രീ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു. “തുമ്പി എനിക്കൊരു കാര്യം അറിയാൻ ഉണ്ട്”

“എന്താ ശ്രീ”?? “എങ്ങനെ നിനക്ക് അഭിജിത്തിന്റെ സ്നേഹിക്കാൻ കഴിഞ്ഞു”??…. അവൾ കുറച്ച് നേരം മൗനം ആയി. കഴുത്തിലെ താലി അവന്റെ മുന്നിലേക്ക് നീട്ടി പറഞ്ഞു. “ഈ ഒരു പൊന്ന് എന്റെ കഴുത്തിൽ കയറിയത് എന്നോ അന്ന് മുതൽ സ്നേഹിച്ചു തുടങ്ങി”….തുമ്പി പറഞ്ഞു. “ഇത് എന്റെ ഭാര്യയുടെ കഴുത്തിലും ഉണ്ട് പക്ഷെ ഈ ഒരു വർഷത്തേക്ക് മാത്രം. എല്ലാരും കൂടി നാടകം കളിച്ചതൊക്കെ ഞാൻ അറിഞ്ഞു”… തംബുരു ഞെട്ടി. “നീ ഞെട്ടണ്ട ഇന്ദ്രികയുടെ ഡയറി അറിയാതെ വായിച്ചു ഞാൻ അവളുടെ വീട്ടിൽ വെച്ചു. അങ്ങനെ അറിഞ്ഞു എന്റെ അമ്മ നടത്തിയ അസുഖവും നാടകം ആണെന്നും. കൊല്ലം വരെ പോയി നീ കുട്ടിമാളുവിന്റെ കാലു പിടിച്ചതും എല്ലാം. എന്റെ മനസ്സിൽ ഒരു ചെറിയ സ്ഥാനം ഇന്ദ്രികക്ക് ഉണ്ടായിരുന്നു അവളും എല്ലാത്തിനും കൂട്ട് നിന്നു എന്ന് അറിഞ്ഞത് മുതൽ അതും നഷ്ടായി. നിനക്ക് വയ്യാന്നു പറഞ്ഞ് അവളേം കൊണ്ട് വന്നത് അവളുടെ വീട്ടുകാരെ ഇഷ്ടപ്പെടാഞ്ഞിട്ട് അല്ല. എന്നെ ചതിച്ച കഥാപാത്രങ്ങളെ കാണാൻ ഉള്ള തിടുക്കം കൊണ്ട”….ശ്രീ പറഞ്ഞു.

“ശ്രീ അവൾക്കു ഒന്നും”…. “ഒന്നും പറയണ്ട. ഈ ശ്രീയുടെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടായിട്ട് ഉണ്ടെങ്കിൽ അത് തുമ്പി ആയിരിക്കും”….ശ്രീ പറഞ്ഞത് തുമ്പിയിൽ ഭയം ഉളവാക്കി. പിന്നീട് കുറച്ചു ദിവസത്തേക്ക് പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല. അമ്മയുടെ നിർബന്ധം കാരണം ശ്രീയും ഇന്ദ്രികയും സിങ്കപ്പൂർ യാത്രക്ക് തയ്യാറായി. “എന്റെ സാധങ്ങൾ ഒരു ബാഗിൽ നിന്റേത് വേറെ ബാഗിൽ”….ശ്രീ പറഞ്ഞു. “ഓഹ്” “എയർപോർട്ടിൽ ചെല്ലും വരെ ഉള്ള സ്നേഹം മതി ഫ്‌ളൈറ്റിൽ കയറി കഴിഞ്ഞാൽ നിനക്ക് നിന്റെ വഴി എനിക്കു എന്റെ വഴി”…. “ഇതിനിടയ്ക്ക് ആകാശതു താൻ വഴി വെട്ടിയോ”??,…കുട്ടിമാളു ചോദിച്ചു. “താമസിക്കാൻ പോകുന്ന റിസോർട്ടിൽ 2റൂം ബുക്ക്‌ ചെയ്തിട്ടുണ്ട്”… “എന്താ വേറെ ഭാര്യ വരുന്നുണ്ടോ”??

“നല്ലൊരു ദിവസം ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല”….ശ്രീ പറഞ്ഞു. “മ്മ് പോകാം”…

“മ്മ് എന്തേലും എടുക്കാൻ ഉണ്ടോ ഇനി”?? “ഇല്ല”,….അപ്പോഴാണ് കുട്ടിമാളുവിന്റെ ഫോൺ റിങ് ചെയ്തത്. അറ്റൻഡ് ചെയ്തു സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ കുട്ടിമാളു ബോധം കെട്ടു തല കറങ്ങി വീണു….(തുടരും)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *