കടലമിട്ടായി, Part 29

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“ഈശ്വര ഈ ഏട്ടന്റെ കാര്യം”…ശാന്തി ചേച്ചി ചെന്ന് ഏട്ടനെ വിളിച്ചു കൊണ്ട് പോയി. “നീ ശ്രീയെയും കൂട്ടി പോയി ഉറങ്ങാൻ നോക്കു മോളെ നിന്റെ ചേട്ടന് ഉള്ള പണി രാവിലെ കൊടുക്കാം”… ശാന്തി ചേച്ചി കുട്ടിമാളുവിനോട് പറഞ്ഞു. ഇന്ദ്രനെയും കൂട്ടി താഴേക്കു പോയി. കുട്ടിമാളു ശ്രീയുടെ അടുത്തേക്ക് പോകണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു. അവൾ തിരികെ പോകാൻ തുടങ്ങിയപ്പോൾ. “ഒന്ന് നിന്നെ”….ശ്രീ പറഞ്ഞു. അവൻ പതിയെ മുണ്ടും മടക്കി കുത്തി അവളുടെ അടുത്തേക്ക് വന്നു. കുട്ടിമാളുവിന്റെ ചങ്ക് ടപ്പ് ടപ്പ് എന്ന് ഇടിക്കാൻ തുടങ്ങി. “ബിയർ കഴിക്കുവോ നീ”?? ശ്രീ ചോദിച്ചു അവളോട്‌. “ഇല്ല”… “ഹോ നീ ഒരു നാട്ടു കട്ട ആണല്ലോ അതുകൊണ്ട് ആ പരുപാടി ഒന്നും പറ്റില്ല. അതൊക്കെ എന്റെ തുമ്പി…. ഒരെണ്ണം ഒറ്റ വലിക്ക് കുടിച്ചു തീർക്കും. നിന്നെ കെട്ടിയപ്പോഴേ എനിക്ക് അറിയാരുന്നു എന്റെ ജീവിതമേ വേസ്റ്റ് ആയി പോയെന്നു”….ശ്രീ പറഞ്ഞു. കുട്ടിമാളു ഒന്നും മിണ്ടിയില്ല.

“നീ പെണ്ണ് ആണെങ്കിൽ ആ ബിയർ അടിച്ചു തീർക്കു”…. “ഞാൻ പെണ്ണ് ആണോ ന്നു അറിയാൻ ബിയർ അടിച്ചു അത് ഉറപ്പിക്കേണ്ട ആവശ്യം എനിക്ക് ഇല്ല. നിങ്ങടെ 4പിള്ളേരെ പ്രസവിച്ചു കയ്യിൽ തരുമ്പോൾ വിശ്വസിച്ചാൽ മതി”…. “നാലോ??ഞാനോ??നീ എന്റെ കുഞ്ഞിന്റെ അമ്മ ആവില്ല മോളെ ഒരിക്കലും. ഒരു വർഷം ഒരേയൊരു വർഷം മാത്രമേ ദാ നിന്റെ കഴുത്തിൽ കിടക്കുന്ന താലിക്ക് ആയുസ്സ് ഉള്ളു”….ശ്രീ പറഞ്ഞു.

“ഒരു വർഷം എനിക്ക് ധാരാളം”….കുട്ടിമാളു മുറിയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ. “ഡി അരിയിൽ മുള്ളി… മര്യാദക്ക് ബിയർ കുടിക്കു ഇല്ലേൽ വീട്ടിൽ ചെല്ലുമ്പോൾ എല്ലാരുടെയും മുന്നിൽ ഇട്ടു തൊലി ഉരിക്കും”…. “തൊലി അല്ലേ ഉരിക്കു തുണി അല്ലല്ലോ. ഞാൻ സഹിച്ചോളാം.ഏത് നേരത്താണോ ഏട്ടനെ ഇയാളുടെ അടുത്ത് കമ്പനി അടിക്കാൻ വിടാൻ തോന്നിയത്”…എന്നും പറഞ്ഞു അവൾ താഴേക്കു പോയി.

കുറച്ച് കഴിഞ്ഞു ശ്രീ മുറിയിലേക്ക് വന്നു. കുട്ടിമാളു കട്ടിലിൽ ഒരു വശം ചെരിഞ്ഞു കിടക്കുവരുന്നു. അവൻ കട്ടിലിൽ ഇരുന്നു അവളുടെ തലമുടി തലോടി. “കള്ള് കുടിച്ചിട്ട് എന്റെ ദേഹത്തു തൊട്ടാൽ നല്ല വീക്ക് മേടിക്കും”…..കുട്ടിമാളു ചൂടായി. അവൻ എഴുന്നേറ്റു കട്ടിലിന്റെ അങ്ങേ തലയ്ക്കൽ കിടന്നു. ഇടയ്ക്ക് കുട്ടിമാളു എഴുന്നേറ്റു അവനെ പുതപ്പിച്ചു. പിറ്റേന്ന് കാലത്ത് അമ്മ കൊടുത്ത കാപ്പിയും ആയി അവൾ ശ്രീയെ വിളിച്ചു ഉണർത്തി.

“ഇന്നലത്തെ കെട്ടിറങ്ങി എങ്കിൽ ഇത് കുടിച്ചോ”…. “എനിക്ക് വെള്ളം മതി”… “ബാറിലെ വെള്ളം തീർന്നു പോയി” “പച്ച വെള്ളം”.. “ആഹാ നല്ല ശീലം തുടങ്ങിയോ !!”…കുട്ടിമാളു വെള്ളം എടുത്തു കൊടുത്തു. “താങ്ക്സ്”

“പേസ്റ്റ് ഉം ബ്രെഷും അവിടെ ഉണ്ട്. ബാത്‌റൂമിൽ ടവൽ ഉണ്ട്. വേറെ എന്തെങ്കിലും വേണെങ്കിൽ വിളിച്ചാൽ മതി”… കുട്ടിമാളു അതും പറഞ്ഞു പുറത്തേക്കു പോകാൻ തുടങ്ങിയപ്പോൾ കാൽ വഴുതി കട്ടിലിൽ വീണു അവളുടെ നടുവ് കട്ടിലിന്റെ സൈഡിൽ ഇടിച്ചു. “അയ്യോ”…. കുട്ടിമാളു നിലവിളിച്ചു. ശ്രീ ഗ്ലാസ്‌ അവിടെ വെച്ചു എഴുന്നേറ്റു. “അയ്യോ എന്താ പറ്റിയെ”?? “എന്താ പറ്റിയെ എന്ന് കണ്ടൂടെ”?? “വേദന ഉണ്ടോ”?? “ഏയ് നല്ല സുഖം”

“നടുവ് ഒടിഞ്ഞാലും സംസാരത്തിനു ഒരു കുറവുമില്ല” “വാ enneekku… ശ്രീ അവളുടെ കൈ പിടിച്ചു വലിച്ചു. പക്ഷെ എണീക്കാൻ പറ്റിയില്ല. ശ്രീ അവളുടെ കയ്യിലും നടുവിലും പിടിച്ചു അവളെ എഴുന്നേൽപ്പിച്ചു ഇരുത്തി. ”എവിടെയാ ഇടിച്ചേ”?? “നടുവ്”…

ശ്രീ അവളുടെ നടുവ് തിരുമി കൊടുത്തു. വേദന കൊണ്ട് അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി.

“ഏയ് കരയാതെ ഒന്നുല്ല ഇപ്പോ മാറും”… ശ്രീ അവളുടെ കണ്ണ് തുടച്ചു. അവൻ അവളെ അവന്റെ അടുത്തേക്ക് ചേർത്ത് ഇരുത്തി തിരുമി കൊടുത്തു.ഇന്നലത്തെ ശ്രീ ആണോ ഇന്ന് മുന്നിൽ നിൽക്കുന്നത് എന്ന് അവൾ ആലോചിച്ചു. “എന്താ മോനെ എന്താ?? ആരാ നിലവിളിച്ചേ ??”… അമ്മയും ശാന്തിയും ഓടി വന്നു. “ഒന്നുല്ല അമ്മേ… ഇവള് ഒന്ന് തെന്നി വീണു കട്ടിലിൽ ഒന്ന് ഇടിച്ചു”… ശ്രീ പറഞ്ഞു. “അതെങ്ങനെ മര്യാദക്ക് നടക്കുവോ”??അമ്മ അവളെ വഴക്ക് പറഞ്ഞു. “തെന്നി വീണതാ അമ്മേ വഴക്ക് പറയണ്ട”.. ശ്രീ പറഞ്ഞപ്പോൾ ശാന്തിക്ക് ചിരി വന്നു. “മോളെ ശാന്തി… ആ ഡ്രോയിൽ മൂവ് ഉണ്ട് ഇങ്ങു എടുക്കു”… ശാന്തി മൂവ് എടുത്തു കൊടുത്തു.

“ദാ മോനെ ഇത് പുരട്ടി കൊടുക്ക്‌ സാരീ മാറിക്കോ ഞങൾ ചൂട് വെക്കാൻ വെള്ളം ചൂടാക്കി കൊണ്ട് വരാം. അമ്മയും ചേച്ചിയും വാതിൽ ചാരി പുറത്തേക്കു പോയി. ശ്രീ അവളെ നോക്കി അവൾ ശ്രീയെയും. അവൻ മൂവിന്റെ അടപ്പ് തുറന്നു. ”ഞാൻ തന്നെ ചെയ്തോളാം”….കുട്ടിമാളു പറഞ്ഞു. “ഓക്കേ… Carry on”…ശ്രീ ഒഇല്മെന്റ് അവളുടെ കയ്യിൽ കൊടുത്തു തിരിഞ്ഞു ഇരുന്നു. മാറിൽ നിന്നും സാരീ മാറ്റി അവൾ പതിയെ നടുവിൽ ഒഇല്മെന്റ് പുരട്ടി. “കഴിഞ്ഞോ”??ശ്രീ ചോദിച്ചു.

“മ്മ്”….അവൾ സാരീ ഉടുത്തു കഴിഞ്ഞപ്പോൾ അമ്മ ചൂട് വെക്കാൻ വെള്ളം കൊണ്ടു വന്നു. “മോൻ പൊക്കോ അമ്മ ചെയ്തോളാം”…അമ്മ പറഞ്ഞു. ശ്രീ ഒന്ന് മൂളി എന്നിട്ട് അവളെ നോക്കി പുറത്ത് ഉണ്ടാകുമെന്നു കണ്ണുകൊണ്ടു കാണിച്ചു. അവൾ തലയാട്ടി.അമ്മ പുറത്തേക്കു പോയി കഴിഞ്ഞു ശ്രീ അകത്തേക്ക് പോയി. “താൻ റസ്റ്റ്‌ ചെയ്തോ ഞാൻ ഫ്രഷ് ആകട്ടെ”… ശ്രീ പറഞ്ഞു “മ്മ്”….

“ചേച്ചി ഇന്ദ്രൻ ചേട്ടായിക്ക് എന്താ പണി കൊടുക്കുക ??ശ്രീയേട്ടൻ എന്നെ കളിയാക്കി നടക്കുവാ അരിയിൽ മുള്ളി എന്ന് വിളിച്ചു”… “അങ്ങേർക്ക് ഉള്ള പണി രാവിലെ കൊടുത്തു രാവിലെ മുതൽ കൊച്ചിനെ കയ്യിൽ കൊടുത്തേക്കുവ അവനാണേൽ അച്ഛന് പണി കൊടുക്കാൻ എപ്പോഴും മൂത്രം ഒഴിക്കുന്നുണ്ട്”….ശാന്തി പറഞ്ഞു.

“അല്ലേലും അവനു അപ്പച്ചിയോട് സ്നേഹം ഉണ്ട്”… അന്ന് കാര്യമായി വിരുന്നിനു പോക്ക് ഒന്നും നടന്നില്ല രണ്ടാളും വീട്ടിൽ തന്നെ ഉണ്ടാരുന്നു. കുട്ടിമാളുവിന്‌ വയ്യാത്തത് കൊണ്ട് ശ്രീയും എവിടെയും പോയില്ല. വൈകുന്നേരം വേദന അല്പം കുറഞ്ഞപ്പോൾ കുട്ടിമാളുവും ശ്രീയും കൂടി കുടുംബ ക്ഷേത്രത്തിൽ കുളിച്ചു തൊഴാൻ വേണ്ടി പോയി. ദീപാരാധന കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ അർജുൻ ദാ മുന്നിൽ നിൽക്കുന്നു. വിവാഹത്തിന് കാണാത്തത്തിന്റെ നീരസം കുട്ടിമാളു പ്രകടിപ്പിച്ചു. ഒരുപാട് നാള് കൂടി തമ്മിൽ കാണുന്നത് കൊണ്ട് എന്താന്ന് വെച്ചാൽ സംസാരിക്കട്ടെ എന്ന് കരുതി ശ്രീ മാറി നിന്നു. അവർ രണ്ടും സംസാരിച്ചു നിൽക്കുമ്പോൾ ശ്രീ അമ്പലക്കുളത്തിൽ മീനുകളെ നോക്കി പടവിലേക്ക് ഇറങ്ങി.കുറച്ചു കഴിഞ്ഞു അർജുൻ പിന്നെ കാണാം എന്ന് യാത്ര പറഞ്ഞു പോയി. കുട്ടിമാളുവിന്റെ നെഞ്ച് എന്തോ പട പട എന്ന് ഇടിച്ചു. അവൾ ശ്രീയെ ചുറ്റും നോക്കിട്ട് കാണുന്നില്ല.

“ഒരാൾ കുളത്തിലേക്കു പോകുന്നത് കണ്ടു”… എന്ന് തിരുമേനി പറഞ്ഞപ്പോൾ അവൾ അങ്ങോട്ട്‌ പോയി. ശ്രീ അവിടെ പടവിൽ നിൽക്കുന്നത് അവൾ കണ്ടു. പടവുകൾ ഇറങ്ങി കുട്ടിമാളു ചെന്നതും ശ്രീ കുളത്തിലേക്ക് തെന്നി വീഴാൻ ആഞ്ഞു. പെട്ടെന്ന് കുട്ടിമാളു അവന്റെ കയ്യിൽ കയറി പിടിച്ചു. “ശ്രീയേട്ടാ”…..

“അഹ്… ഇപ്പോ വീണേനെ”… “സൂക്ഷിച്ചു ആ പടവുകൾ ഇളകി കിടക്കുവാ”…. “നീ വന്നില്ലാരുന്നു എങ്കിൽ ഞാൻ ഈ കുളത്തിലേക്കു വീഴുമാരുന്നു, എന്റെ ശല്യം ഇന്നത്തോടെ തീരുമായിരുന്നു… അല്ലേ ഇന്ദ്രികേ”??ശ്രീ അത് ചോദിച്ചപ്പോൾ കുട്ടിമാളുവിന്റെ കണ്ണിൽ നിന്നും കണ്ണീർ അണപൊട്ടി ഒഴുകി. “അനാവശ്യം പറഞ്ഞാൽ നിങ്ങളെ ഞാൻ തന്നെ ഇതിൽ തള്ളി ഇട്ടു കൊല്ലും”…. ഇന്ദ്രിക പറഞ്ഞു.

“എന്നെ കൊല്ലാൻ ഇഷ്ടം ആണെങ്കിൽ പിന്നെ എന്തിനാ നിന്റെ കണ്ണ് നിറഞ്ഞു ഇരിക്കുന്നത്”??ശ്രീ ചോദിച്ചു. കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി നിന്ന് പെട്ടെന്ന് കുട്ടിമാളു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല എങ്കിലും അവളുടെ കണ്ണീരിന്റെ ചൂട് അറിഞ്ഞപ്പോൾ തന്റെ രണ്ട് കയ്യും കൊണ്ട് അവൻ അവളെ ഇറുകെ പുണർന്നു. നെറുകയിൽ ചുംബിച്ചു.

പരിസരബോധം വന്നപ്പോൾ രണ്ടാളും വീട്ടിലേക്ക് നടന്നു. വീട്ടിലേക്ക് പോകും വഴി ശ്രീ ഇന്ദ്രികയുടെ കയ്യിൽ മുറുകെ പിടിച്ചു ചോദിച്ചു. “അർജുന് തന്നെ ഇഷ്ടരുന്നല്ലേ”??… “കുട്ടിമാളു ഒന്ന് ഞെട്ടി എങ്കിലും അവന്റെ മുഖത്ത് നോക്കി “മ്മ്”…ന്നു മൂളി. “പലവട്ടം എനിക്ക് അത് തോന്നിയിരുന്നു തന്റെ ഭാഗത്ത്‌ നിന്ന് റെസ്പോണ്ട് ഒന്നും ഇല്ലാതെ വന്നപ്പോൾ one way ആണെന്ന് ക്ലിയർ ആയി”…. കുട്ടിമാളു ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു എല്ലാവരും ആയി വർത്താനം പറഞ്ഞു ഇരുന്നു. കിടക്കാറായപ്പോൾ അമ്മ ചൂട് പിടിക്കാൻ ഉള്ള വെള്ളം മുറിയിൽ കൊണ്ട് വെച്ചു. ശ്രീയോട് ചൂട് പിടിക്കാൻ പറഞ്ഞിട്ട് പോയി. ശ്രീ കുട്ടിമാളുവിനെ കുസൃതി ചിരിയോടെ നോക്കിയപ്പോൾ അവൾ തല കുനിച്ചു നിന്നു. ശ്രീ പതിയെ അവളുടെ അടുത്തേക്ക് വന്നു മുഖം കൈയിൽ എടുത്തു അവളുടെ നെറ്റിയിൽ ചുംബിച്ചു. രണ്ടു കൈ കൊണ്ടും അവളുടെ വയറിൽ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്തു.ഒരു ഞെട്ടൽ ഇന്ദ്രികയിൽ നിന്നും പുറത്തേക്കു പോയി. രണ്ടു കൈ കൊണ്ടും ഇന്ദ്രികയെ കെട്ടിപിടിച്ചു അവളുടെ ചെവിയിൽ ചോദിച്ചു “വേദന ഉണ്ടോഡാ”?? “മ്മ് ചെറുതായിട്ട്”…

“ഈ നടുവ് നമുക്ക് അവശ്യം ഉള്ളതാ. ചൂട് പിടിച്ചു തരട്ടെ”??,… “മ്മ്”….കുട്ടിമാളു നാണം കൊണ്ട് പൂത്തുലഞ്ഞു. ശ്രീ പതുക്കെ ചൂട് പിടിക്കാൻ ഉള്ള തുണി എടുത്തു വെള്ളത്തിൽ മുക്കി. ഇന്ദ്രിക ചുരിദാറിന്റെ ടോപ്പിൽ പിടിച്ചു നിന്നു. “ചൂട് കൂടുതൽ ആണെങ്കിൽ പറയണേ”…ശ്രീ പറഞ്ഞു. “മ്മ്”.. തുണി അവളുടെ നടുവിലേക്ക് അമരാൻ തുടങ്ങിയ സമയത്തു ശ്രീയുടെ ഫോൺ ബെൽ അടിച്ചു. “One മിനിറ്റ്”…

“ഹമ്”… “ശ്രവണേട്ടൻ ആണല്ലോ”!! അവൻ കാൾ അറ്റൻഡ് ചെയ്തു. അവന്റെ മുഖത്ത് നല്ല ഞെട്ടൽ പ്രകടം ആയിരുന്നു. “എന്താ എന്തുപറ്റി”??…കുട്ടിമാളു ചോദിച്ചു. “നമുക്ക് ഉടനെ പോകണം” “എന്താ കാര്യം”??…. “അത് പിന്നെ തുമ്പി..തുമ്പിക്ക്”!! “ചേച്ചിക്ക് എന്താ”??….ഇന്ദ്രിക ചോദിച്ചു….തുടരും….

(കൂട്ടുകാരെ, എനിക്ക് വയ്യാതെ ആയ കാര്യം ഞാൻ അറിയിച്ചിരുന്നു. കുത്തി ഇരുന്നു കഥ എഴുതുവാൻ ബുദ്ധിമുട്ട് ആണ് ദയവായി ക്ഷമിക്കുക. Pain കൂടുതൽ ആയത് കൊണ്ടാണ്…)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *