ആ പെൺകൊച്ചു ഒളിച്ചോടി പോയിട്ട് മാസങ്ങൾ അല്ലെ ആയുള്ളൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : Sreelakshmi Sindhu

“നീ അറിഞ്ഞോ മാലതി നമ്മുടെ മനയ്ക്കലെ സുഭദ്ര യുടെ മോൾ തിരിച്ചു വന്നത്രെ..”

“ങേ അതിന് ആ പെൺകൊച്ചു ഒളിച്ചോടി പോയിട്ട് മാസങ്ങൾ അല്ലെ ആയുള്ളൂ”

രാവിലെ തന്നെ അമ്മയുടേം അപ്പുറത്തെ വീട്ടിലെ രമണി വല്യമ്മേടേം പരദൂഷണം കേട്ടുകൊണ്ടാണ് ഞാൻ എണീറ്റത്. “എന്താ അമ്മേ രാവിലെ തന്നെ? വീട്ടിൽ രണ്ടു ദിവസം നിക്കാൻ വന്നാൽ ഒന്ന് ഉറങ്ങാനും സമ്മതിക്കൂലല്ലോ..?”

“പെങ്കൊച്ചുങ്ങൾ ഇങ്ങനെ ഉച്ചവെയിൽ അടിക്കുന്നത് വര കിടന്നുറങ്ങുന്നത് എറണാകേട്‌ ആണ് കല്യാണി കുട്ട്യേ”.

“ഹോസ്റ്റലിൽ എല്ലാ ദിവസവും നേരം വെളുക്കുമ്പോൾ എണീക്കുന്നതാ എന്റ രമണി വല്യമ്മേ. ആഹ് അത് വിട്. എന്താ ഇവിടുത്തെ ചർച്ചാവിഷയം?”

“അത് നിന്റെ ആഹ് കൂട്ടുകാരി ഇല്ലേ മനയ്ക്കലെ ഒളിച്ചോടിപ്പോയ അവള് തിരിച്ചു വനത്രെ ഇന്നലെ” അമ്മയാണ് പറഞ്ഞത്.

“ആഹാ അവള് ഒളിച്ചോടിപ്പോയപ്പോളും നാട്ടുകാർക്ക്‌ ആഘോഷം തിരിച്ചവന്നാലും ആഘോഷം ആണല്ലോ.”

“അതല്ല കുഞ്ഞേ അവള് തിരിച്ചു വന്ന കാര്യം കേൾക്കണ്ടേ? അവൾക്കു അവനെ കൂടാതെ വേറെയും കാമുകൻമാരുണ്ടാരുന്നു എന്ന്. അത് അറിഞ്ഞപാടെ ചെക്കൻ ഇറക്കി വിട്ടതാണെന്. ഇവിടെ വന്നു അവളുടെ അച്ഛന്റെ കാലും കൈയും പിടിച്ചിട്ടാണ് അയാൾ വീട്ടിൽ കയറ്റിയത് എന്നാ അറിഞ്ഞത്. ചെറുക്കൻ തിരക്കി പോലും വന്നില്ലെന്ന്. ആണും പെണ്ണും ആയിട്ട് ഒന്നേ ഉള്ളത് കൊണ്ട് ആ പാവം മനുഷ്യൻ അവളെ വീട്ടിൽ കയറ്റി. പെൺപിള്ളേർ ഇങ്ങനെ ആയാൽ എന്താ ചെയ്യാ.”

രമണിവല്ലിയമ്മ അവരുടെ ഭാഗം വ്യക്തമാക്കി.

“ഞാൻ ഇറങ്ങുവാ മാലതിയെ പിള്ളേർക്ക് സ്കൂളിൽ പോകാൻ സമയം ആയി. വൈകിട്ട് കാണാം കല്യാണി കുട്ട്യേ.” “ശരി വല്യമ്മേ. അല്ല അമ്മേ സീത അങ്ങനെ ഒന്നും അലർന്നല്ലോ. അവൾക്കു ആ ഓട്ടോക്കാരൻ പയ്യനും ആയി അടുപ്പം ഉള്ളത് കൂടെ പഠിച്ചിരുന്ന നമുക്ക് ആർക്കും അറിയില്ലാരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇറങ്ങിപോയപ്പോളാ ഞാൻ അറിയുന്നത് അവൾക്കു ഇങ്ങനെ ഒരു അടുപ്പം ഉള്ളത്. തിരിച്ചുള്ള വരവും പെട്ടെന്ന്. കാമുകന്മാരെന്ന് പറയാനും വേണ്ടി അവൾക് ആരും ഇല്ലമ്മേ. ”

നീ ഇതിലൊന്നും പോയി തല ഇടരുത് ആവശ്യം ഇല്ലാതെ. ആ കൊച്ച് എന്താന്ന് വച്ചാൽ ആയിക്കോട്ടെ. നീ പോയി കുളിച്ചു അമ്പലത്തിൽ ഒന്ന് പോയിട്ട് വാ ഓരോന്ന് ചിന്തയ്ച്ചു തല പുകക്കാതെ.

ഉത്തരവ് പോലെ മാലതിയമ്മേ.

ഒരു കുളീം പാസ്സ് ആക്കി അമ്പലത്തിൽ പോകാൻ ഒരുങ്ങുമ്പോള ആലോചിച്ചത് അമ്പലത്തിന് അടുത്തണലൊ സീതയുടെ വീട് അവളെ ഒന്ന് കയറി കണ്ടാലോ എന്ന്. അവളുടെ അച്ഛനേം അമ്മയെയും കുഞ്ഞു നാൾ മുതൽക്കേ അറിയാവുന്നത് ആണ്. സ്കൂളിൽ ചേർന്നപ്പോൾ ഞാനും സീതയും ഒരുമിച്ചായിരുന്നു. പിന്നെ വലിയ ക്ലാസ്സുകളിലേക് എത്തിയപ്പോളേക്കും സീത ഞാനുമായിട്ടു അകലം പാലിച്ചു. അവൾക്കു ചെറിയ ചുറ്റി കളികൾ ഉണ്ട് എന്ന് പ്ലസ്ടു പരീക്ഷ സമയത്തു കൂടെ പഠിക്കുന്ന രശ്മി പറഞ്ഞു താനും അറിഞ്ഞിരുന്നു. ഞാൻ എന്തെങ്കിലും അവളുടെ അച്ഛനോടും അമ്മയോടും പറയും എന്നാ ഭയത്താൽ ആവും എന്നോട് അവൾ അകലം പാലിച്ചത് എന്നും രശ്മി ആണ് പറഞ്ഞത്. ഞാൻ അത് കാര്യമാക്കിയില്ല. അവളോട്‌ പരിഭവം ഒന്നും അന്നും ഇന്നും തോന്നിയിട്ടും ഇല്ല. എന്തായാലും അവളെ കാണണം എന്ന് ഉറപ്പിച്ചു തന്നെ വീട്ടിൽ നിന്നിറങ്ങി. അമ്പലത്തിൽ നിന്നു തൊഴുതിറങ്ങി നേരെ പോയത് സീതയുടെ വീട്ടിലെകാരുന്നു. വീട്ടിലേക്കുള്ള പടവുകൾ കയറുമ്പോളേ കണ്ടു ഉമ്മറത്തിരിക്കുന്ന അച്ഛനെ.

“ആ കല്യാണി എന്താ ഈ വഴിക്ക്. കൂട്ടുകാരീടെ വിശേഷം അറിയാൻ വന്നതാവും ലെ? അകത്തുണ്ട് അവൾ. അവളുടെ അമ്മയും ഉണ്ട് കൂടെ. അവള് ചത്തു കളഞ്ഞാലോന്ന് മൂപതിയാർക്കു ഒരു പേടി. അതുകൊണ്ട് കാവൽ ആണ്. ഞാൻ പറഞ്ഞതാ ചാവണം ആയിരുന്നേൽ അത് എന്നെ അവാർന്നു എന്ന്. കല്യാണി അകത്തേക്ക് ചെല്ല്. അവളുടെ ഈ അവസ്ഥ കണ്ടെങ്കിലും നിങ്ങളൊന്നും ഇത് പോലൊരു സാഹസത്തിന് മുതിരരുത്. അത്രേ അച്ഛന് പറയാൻ ഉള്ളു.”

ഞാൻ അകത്തേക്ക് നടന്നു.

സീത കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്നു 6 മാസങ്ങൾക്കു മുന്നേ കണ്ട സീത അല്ല ഇപ്പൊ. ഒരു പട്ടിണി കോലം. എന്നെ കണ്ടപ്പോൾ അവൾ എണീറ്റു ഇരുന്നു. ചുണ്ട് ഒക്കെ പൊട്ടി ഇരിക്കുന്നു. ഇരു കവിളിലും അടിയുടെ പാട്. “നിനക്ക് എന്താടീ പറ്റ്യേ. ഇതെന്തു കോലം. ഇത്രേം ദ്രോഹിക്കാൻ നീ എന്ത് തെറ്റാടി ചെയ്തേ?”

ഒരു പൊട്ടികരച്ചിൽ ആയിരുന്നു മറുപടിഒരു നെറികെട്ടവനെ സ്നേഹിച്ചതാടി ഞാൻ ചെയ്ത കുറ്റം. 10 ആം ക്ലാസ്സ്‌ മുതൽ പിറകെ നടക്കാൻ തുടങ്ങ്യതാ സുധി ഇഷ്ടം ആണെന്നും പറഞ്ഞു. ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്കും ഇഷ്ടായി അവനെ. ഓട്ടോ ഓടിച്ചു കിട്ടുന്നതിൽ നിന്നും ഒരു വിഹിതം പാവപെട്ട കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ കൊടുക്കുന്നു എന്ന് അവന്റെ തന്നെ ഒരു സുഹൃത്ത് പറഞ്ഞാണ് ഞാൻ അറിയുന്നത്. ആദ്യം സഹതാപം ആയിരുന്നു. പിന്നെ എപ്പോളോ അത് പിരിയാൻ പറ്റാത്ത സ്നേഹം ആയി മാറി.

അവനോടുള്ള സ്നേഹം നീ അറിഞ്ഞാൽ വീട്ടിൽ അറിയിക്കുമോ എന്ന് പേടിച്ചാണ് നിന്നോട് പോലും അകലം പാലിച്ചത്. പ്ലസ്ടു പരീക്ഷ കഴിഞ്ഞു നിൽക്കുമ്പോൾ ആണ് അച്ഛൻ എന്റെ വിവാഹ നിശ്ചയം സുഹൃത്തിന്റെ മകനുമായി നടത്താൻ തീരുമാനിക്കുന്നത്. എന്റെ മുന്നിൽ അപ്പൊ സുധിയുമായി ഇറങ്ങിപോവുക എന്നൊരു പോംവഴി മാത്രേ തെളിഞ്ഞു വന്നോളു.സുധിക്ക് ഒരു സഹോദരി മാത്രേ ഉള്ളു എന്നാണ് എന്നോട് പറഞ്ഞിരുന്നത്. അവര് കല്യാണം കഴിച്ചിട്ടില്ലത്രെ. സുധിയും ചേച്ചിയും മാത്രമുള്ള ഒരു ചെറിയ വീട്. വാടക വീട് ആണ്. രണ്ടു കുടുസു മുറിയും അടുക്കളയും മാത്രം. പരിസരത്ത് ഒന്നും വേറെ വീടുകളും ഇല്ല. ദൂരെ മാറി ഒരു കട ഉണ്ടായിരുന്നു.

ഒരു മാസം സ്വർഗ്ഗതുല്യമായ ജീവിതം ആയിരുന്നു. സുധി സ്നേഹം കൊണ്ട് പൊതിഞ്ഞു തന്നെ. അമ്മയെ പോലെ സ്നേഹിക്കാൻ ചേച്ചിയും. ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ അവരുടെ സ്നേഹം അലിയിച്ചു കളഞ്ഞു. ചില ദിവസങ്ങളിൽ സുധി വൈകി വരാറുണ്ടാരുന്നു.

വൈകി എന്ന് പറയുമ്പോൾ ഞാൻ രാവിലെ എണീക്കുമ്പോ സുധി ചേച്ചിയുടെ റൂമിൽ ഉറങ്ങുന്നത് കാണാം.ചേച്ചി പറയും അവൻ വെളുപ്പാന്കാലത് വന്നതാ നിന്നെ ഉണര്തെണ്ടന്ന്‌ ഞാനാ പറഞ്ഞതെന്ന്. അവിശ്വസിക്കാൻ വേണ്ടി എന്തേലും ഉണ്ടെന്നു എനിക്കും തോന്നിയില്ല. പക്ഷെ സത്യം ഞാൻ മനസിലാക്കാൻ പിന്നും കാലതാമസം വേണ്ടി വന്നു. പാതിരാത്രി അപ്പുറത്തെ മുറിയിൽ നിന്നും കേട്ട അടക്കിപ്പിടിച്ച ചിരിയും സംസാരവും വലിയ അടച്ചുറപ്പില്ലാത്ത ആ വീട്ടിലെ അടുത്ത മുറിയിലേക്ക് തന്നെ കൊണ്ടുപോവുക ആയിരുന്നു,

അവിടെ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചു കളഞ്ഞു. കെട്ടിമറിയുന്ന സുധിയേയും ചേച്ചിയെയും കണ്ട എനിക്ക് അലറിവിളിക്കാനെ കഴിഞ്ഞുള്ളു. പ്രാണനേക്കാളേറെ സ്നേഹിച്ചവൻ ആണ് സ്വന്തം സഹോദരിയുടെ കൂടെ കാണാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ കണ്ടത്. അമ്മയെ പോലെ ഞാൻ കണ്ട സ്ത്രീ ആണ് അവർ. എന്നെ കണ്ട മാത്രയിൽ രണ്ടു പേരും ചാടി പിടഞ്ഞെണീറ്റു. പക്ഷെ ഞാൻ അവരെ അങ്ങനൊരു സാഹചര്യത്തിൽ കണ്ടു എന്ന് മനസ്സിലാക്കിയിട്ടും കുറ്റബോധത്തിന്റെ നേരിയ കണിക പോലും രണ്ടുപേരുടെയും മുഖത്ത് കണ്ടില്ല.ചേച്ചി എന്ന് ഞാൻ അങ്ങേയറ്റം ആത്മാര്ഥതത്തയോട് കൂടി വിളിച്ച അവരെ ഞാൻ കൈൽ കിട്ടിയത് ഒക്കെ പെറുക്കി എറിഞ്ഞു.ഒറ്റ തള്ളിനു അവര് എന്നെ താഴെ ഇട്ടു. തല ഭിത്തിയിൽ ഇടിച്ചു താഴെ വീണു ഞാൻ. അറപ്പുളവാക്കുന്ന ചീത്ത പറഞ്ഞു അവരെന്നെ. സുധി ഒന്നും മിണ്ടാതെ എല്ലാം കണ്ടുകൊണ്ട് നിൽക്കുവായിരുന്നു.

അവനെ പിടിച്ചുലച്ചു ഞാൻ ചോതിച്ചു എന്തിനാരുന്നു തന്നോട് ഈ ക്രൂരത കാട്ടിയത്. നിന്നെ വിശ്വസിച്ചു അമ്മയേം അച്ഛനേം ഒന്നും വേണ്ടാന്ന് വച്ച് ഇറങ്ങി വന്നവൾ അല്ലെ ഞാൻ. ഇവരുടെ കൂടെ അഴിഞ്ഞാടാൻ ആണെങ്കിൽ എന്തിനു വേണ്ടീട്ടാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത് ; സുധിയിൽ നിന്നും കേട്ട വാക്കുകൾ തന്നെ ഞെട്ടിച്ചു വീണ്ടും “മാർവാടിക്കു വിൽക്കാൻ ആയിരുന്നീടി പുല്ലേ നിന്നെ ഇവിടെ കൊണ്ട് വന്നത്. അങ്ങനെ ഞാൻ പ്രേമിച്ചു കൊണ്ട് വരുന്നതിൽ ആദ്യത്തവൾ അല്ല നീ. ഇന്നേവരെ നിന്റെ ദേഹത്തു ഒന്ന് തൊടുക പോലും ചെയ്യാത്തത് മാര്വാഡിക് നിന്നെ ഫ്രഷ് ആയിട്ട് വേണം എന്ന് പറഞ്ഞത്കൊണ്ട. അയാൾ വരാൻ രണ്ടു ദിവസം താമസിക്കും. അതുവരെ മര്യാദക്ക് ആണെങ്കിൽ മര്യാദക്ക്. അല്ലെങ്കിൽ നിന്നെ മര്യാദ പഠിപ്പിക്കാൻ ഇവൾക്ക് അറിയാം.ഇവൾ എന്റെ ഭാര്യ ആണ്.നിന്നെ പോലെ പ്രേമം മൂത്തു ഇവിടെ വരുന്നവളുമാരെ ഒക്കെ മെരുക്കി എടുക്കാൻ ഉള്ള തന്ത്രം പണ്ടേ ഇവൾ പഠിച്ചു വച്ചിട്ടുണ്ട്. അല്ലേടി?” അതും പറഞ്ഞു അവൻ ആ സ്ത്രീയെ നോക്കി. ക്രൂരമായി തന്നെ നോക്കി ചിരിക്കുന്നുണ്ടാരുന്നു അവർ.

അച്ഛന്റെയും അമ്മയുടെയും മുഖത്ത് കരി വാരി തേയ്ച് താൻ ഇറങ്ങി പോന്നത് ആട്ടിൻ തോലിട്ട ഒരു ചെന്നായയുടെ കൂടെ ആയിരുന്നുന് അഹ് നിമിഷം മനസിലായി. അവിടുന്ന് രക്ഷപെടാൻ പല വഴികളും നോക്കി ഞാൻ അപ്പോളൊക്കെ ആ സ്ത്രീയുടെ ക്രൂരത നിറഞ്ഞ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു എനിക്ക്. പറഞ്ഞുറപ്പിച്ച പൈസ തരാൻ കഴിയാത്തത് കൊണ്ട് മാര്വാഡിക്ക് തന്നെ വിൽക്കാൻ സുധി തയ്യാറായില്ല. പുതിയ ഒരാളെ കണ്ടെത്തുന്നത് വരെ അവരുടെ രണ്ടാളുടെയും അടിയും തൊഴിയും കൊണ്ട് അവിടെ കിടന്നു. മിക്കവാറും ദിവസങ്ങളിൽ പട്ടിണിക്കിട്ടു. 6 മാസങ്ങൾ 6 യുഗം പോലെ കടന്നു പോയി. സുധി ഇല്ലാത്തൊരു ദിവസം തക്കം കിട്ടിയപ്പോൾ കൈൽ കിട്ടിയ തടി കഷ്ണം കൊണ്ട് അഹ് സ്ത്രീയുടെ തലയ്ക്കു അടിച്ചു ഓടി രക്ഷ പെടുകയായിരുന്നു. ഇവിടെ വീട്ടിൽ എത്തിയതിന്റെ പിറ്റേ ദിവസം സുധി വന്നിരുന്നു. തന്നെ തലങ്ങും വിലങ്ങും അടിച്ചു. എനിക്ക് വേറെ കാമുകൻമാരുണ്ടെന്നു നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടു പോയി അവൻ. പോലീസിൽ ഒന്നും കംപ്ലയിന്റ് കൊടുക്കാതിരിക്കാൻ ആവും അങ്ങനൊരു നാടകം നടത്തിയതു. അച്ഛൻ അവന്റെ വാക്കുകളെ വിശ്വസിച്ചു കാണും. തന്നോട് ഒന്നും മിണ്ടിയില്ല ഇതുവരെ. മരിച്ചാൽ മതി കല്യാണിയെ എനിക്ക്. നിന്നോടുള്ള സൗഹൃദം പോലും വേണ്ടാന്ന് വച്ചത് അവൻ കാരണം ആണ്. ഒന്ന് സ്നേഹിച്ചതിന്റെ ശിക്ഷ.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ വിങ്ങി പൊട്ടുവായിരുന്നു സീത അവളുടെ അച്ഛനെ ഈ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയപ്പോ സുധിയെ കൊല്ലാനുള്ള ദേഷ്യം ഉണ്ടാരുന്നു അദ്ധേഹത്തിനു. പോലീസിൽ അദ്ദേഹം സീതയോടൊപ്പം തന്നെ പോയി കംപ്ലയിന്റ് കൊടുക്കാൻ. അവനു ശിക്ഷ കിട്ടണം എന്നൊന്നും സീതാക്കില്ലാരുന്നു. അവളുടെ തെറ്റ് ആണ് അതെന്നു വിശ്വസിച്ചു അവൾ. പക്ഷെ അതിന്റെ പേരിൽ തളരാൻ തയ്യാറല്ലാരുന്നു സീത. തന്റെ അനുഭവങ്ങളെ കരുത്താക്കി മാറ്റി തുടർന്ന് പഠിക്കാൻ തന്നെ തീരുമാനിച്ചു അവൾ.

അനേകം കാമുകന്മാരുണ്ടെന്നു പറഞ്ഞു പരിഹസിച്ചവരുടെ മുന്നിൽ അന്തസ്സായിറ്റ് തല ഉയർത്തി പിടിച്ചു നിന്നു സീത തന്റെ എംബിബിസ് പഠനം പൂർത്തി ആക്കി

ഇന്ന് രമണി വല്യമ്മയും എന്റെ അമ്മയും പറയുന്നുണ്ടാരുന്നു. പെങ്കുട്ട്യോള് മനയ്ക്കലെ സീതയെ കണ്ടു പഠിക്കണമെന്ന്. ഒരു തെറ്റ് പറ്റി എന്ന് കരുതി ജീവനൊടുക്കിയിരുന്നെങ്കിൽ അഹ് കുട്ടി ഇന്ന് ഈ നിലയിൽ എത്തുമായിരുന്നോന്. സീതയെ ഓർത്തു തനിക്കും അപ്പോൾ അഭിമാനം തോന്നുന്നുണ്ടാരുന്നു. അവളുടെ എല്ലാ കാര്യങ്ങളും മനസിലാക്കി പഴയ മുറിവുകളിൽ തേൻ പുരട്ടാൻ, അവളെ ജീവന് തുല്യം സ്നേഹിക്കാൻ ഒരാൾ വരണം എന്നഉള്ള അവളുടെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന ദൈവം കേൾക്കും എന്ന് വിശ്വസിക്കുന്നു.

ശുഭം, ലൈക്ക് ചെയ്ത് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കണേ… ഷെയർ ചെയ്യണേ, ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യുക…

രചന : Sreelakshmi Sindhu

Leave a Reply

Your email address will not be published. Required fields are marked *