വീണ നമുക്കു പിരിയാം എനിക്ക് നിന്നെ വിവാഹം കഴിക്കാനോ കൂടെ കൊണ്ട് നടക്കാനോ താല്പര്യമില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Sruthy Prasoon

“ഒന്നനങ്ങി വാടി, മണിക്കൂർ ഒന്നായി നിന്നെയും കാത്തു ഇവിടെ ഇരിക്കുന്നു” അഖിലിന്റെ ശബ്ദം ഉയർന്നതും പെതിയെ എന്ന് ആംഗ്യം കാണിച്ചുകൊണ്ട് വീണ അവനു എതിർ വശത്തുള്ള ചെയറിൽ ഇരുന്നു..

“ഡാ അഖിലേ എനിക്കൊരു ചോക്ലേറ്റ് മിൽക്ക് ഷേക്ക്‌ ഉം രണ്ടു കട്ലറ്റ് ഉം പറ” വീണ ചിരിച്ചു കൊണ്ട് പറഞ്ഞു “ഹോ നിന്നെ തിന്നാൻ അല്ല വിളിച്ചു വരുത്തിയെ വളരെ അത്യാവശ്യമുള്ള ഒരു കാര്യം പറയാനാ” “ശെരി നീ പറഞ്ഞോ ഞാൻ കഴിച്ചോണ്ട് കേട്ടോളം”

“നിനക്ക് ബോധമില്ലേ വീണേ ഇന്നലെ രാത്രിയിൽ നീ എന്തൊക്കെയാ പറഞ്ഞത്.. നീ വരണം എന്നെ കൂട്ടികൊണ്ടുപോകണം എന്നൊക്കെ”

“അത് പിന്നെ വീട്ടിൽ സീനയെടാ അച്ഛന് മാമന്റെ മകൻ അരവിന്ദിനെ കൊണ്ട് എന്നെ കെട്ടിക്കാൻ താല്പര്യം ഉണ്ടെന്നു ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ”

“മം അതിനു”

“അതിനെന്താന്ന് ചോദിച്ചാൽ അച്ഛൻ ഇന്നലെയും ഈ വിഷയം എടുത്തിട്ടു, അപ്പോൾ ഞാൻ എനിക്ക് നിന്നെ ഇഷ്ടമാണന്നും നിന്നെ മറന്നൊരു ജീവിതം എനിക്ക് വേണ്ടാന്നും അങ്ങ് തട്ടി വിട്ടു’

“ടെ നീ എന്ത് പണിയ കാണിച്ചേ”

“നീ പേടിക്കേണ്ട അഖിലേ ഞാൻ നിന്റെ പേരൊന്നും പറഞ്ഞില്ല, വേറൊന്നും കൊണ്ടല്ല ആളാരാണെന്ന് അച്ഛൻ ചോദിച്ചില്ല, ആരായാലും സമ്മതിക്കില്ലന്ന് പറഞ്ഞു.. അപ്പോൾ ആ ദേഷ്യത്തിന ഞാൻ നിന്നെ വിളിച്ചത്.. ശെരിക്കും ഇന്നലെ ഒളിച്ചോടാൻ പറ്റിയ മൂഡിലാരുന്നു ഞാൻ”.

വീണയുടെ ചിരി കണ്ടതും ദേഷ്യത്തിൽ പല്ലും കടിച്ചു അഖിൽ പുറത്തേക്കു നോക്കി ഇരുന്നു… “ഈ ദേഷ്യം കാണിക്കാനാണോ പൊന്നുമോൻ വരാൻ പറഞ്ഞെ”

“അല്ല വേറൊരു കാര്യം പറയാനാണ്”

“എന്താടാ.. സീരിയസ് ആണോ”

“അല്പം സീരിയസ് തന്നെ ആണ്.. നിനക്കെന്താ നിന്റെ അച്ഛൻ പറഞ്ഞയാളെ കല്യാണം കഴിച്ചാൽ”

ഒരു നിമിഷം ഷോക്ക് അടിച്ചപോലെയായി വീണക്കു..

“നീ എന്താ അഖിലേ ഈ പറയുന്നേ നിന്നെ ഇനിം മറക്കാൻ പറ്റുമെന്ന് തോന്നാണുണ്ടോ.. മനസ്സും ശരീരവും ഒരുപോലെ നിനക് തന്ന എന്നോട് തന്നെ ഇത് പറയണം” കണ്ണ് നിറഞ്ഞു കൊണ്ട് വീണയതു പറയുമ്പോൾ പുച്ഛത്തോടെ തന്നെ അഖിൽ തുടർന്ന്

“സീ വീണ, നീ കുറച്ചുകൂടി പ്രാക്ടിക്കൽ ആകണം.. നിന്നെ ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞതിനർത്ഥം നിന്നെ മാത്രമേ വിവാഹം കഴിക്കു എന്നല്ലല്ലോ.. ഇനിം നീ അങ്ങിനെ കരുതിയെങ്കിൽ അത് എന്റെ തെറ്റും അല്ല…”

“നീ തെളിച്ചു പറ അഖിലേ.. എനിക്കൊന്നും മനസിലാകാണില്ല”

“വീണ…. നമുക്കു പിരിയാം എനിക്ക് നിന്നെ വിവാഹം കഴിക്കാനോ കൂടെ കൊണ്ട് നടക്കാനോ താല്പര്യമില്ല. അല്ലെങ്കിൽ തന്നെ ഞാൻ ഒന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നു തന്ന നീ മറ്റുള്ളവർക്കും തുറന്നു കൊടുക്കില്ലന്ന് ആരുകണ്ടു.. പിന്നെ എനിക്ക് വിവാഹം കഴിക്കുന്ന പെൺകുട്ടിയെ പറ്റി ഒരു സങ്കൽപം ഉണ്ട്.. എന്റെ വീടിന്റെ അന്തസിനു ചേർന്നൊരു ബന്ധം മാത്രേ സ്വീകരിക്കു.. ഒരു തുക്കടാ കടയിൽ അക്കൗണ്ടന്റ് ആയിരിക്കുന്ന നിന്നെ കെട്ടിയാൽ എനിക്കെന്തു കിട്ടാനാ… കഴിഞ്ഞ കുറെ മാസങ്ങളായി നിന്നെ ഞാൻ അവോയ്ഡ് ചെയ്തിട്ടു കുടി മനസിലാക്കാൻ കഴിയാത്ത പൊട്ടിയാണോ നീ”

എന്ത് പറയണം എന്നറിയാതെ കൈ കൊണ്ട് മുഖം മൂടി ആരും കേൾക്കാതെ കരയുകയായിരുന്നു വീണ.. ഒന്നും പറയാൻ വയ്യാതെ കുനിഞ്ഞിരിക്കുന്ന വീണയെ കണ്ടു അല്പം പോലും ദയവു അഖിലിന് തോന്നിയില്ല

“വീണ… നീ ഇന്നലെ ഒളിച്ചോടാം എന്ന് പറഞ്ഞില്ലാരുന്നേൽ ഞാൻ ഇന്നിതു പറയില്ലാരുന്നു.. എനിക്ക് നിന്നെ വേണ്ട വീണ.. ഇനിയും നീ എന്നെ ശല്യം ചെയ്താൽ അറിയാല്ലോ നീ അയച്ചു തന്ന പല ചിത്രങ്ങളും എന്റെ കയ്യിലുണ്ട് അത് നാളെ കവലയിലെ ആൺപിള്ളേരുടെ കൈകളിൽ എത്തും അത് വേണോ വേണ്ടയോ എന്ന് നീ തന്നെ തീരുമാനികക്കു…”

വീണയുടെ മുഖത്തെ ഭയം കണ്ടു അഖിൽ ഒരു പരിഹാസചിരിയോടെ ഇരുന്നു..

കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അഖിൽ തന്റെ ബാഗും തൂകി പോകാനിറങ്ങി “ഒന്ന് നിന്നെ അങ്ങിനെ അങ്ങ് പോയാലോ ” വീണയുടെ ശബ്ദം കേട്ടു അഖിൽ തിരികെ വന്നു അവളുടെ എതിർവശത്തു തന്നെ ഇരുന്നു

“നീ എന്താ കരുതിയെ ഞാൻ അങ്ങ് പേടിച്ചു പോയെന്നോ… കഴിഞ്ഞ കുറേനാളായി നിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ ഞാൻ നല്ല പോലെ ശ്രദ്ധിക്കുന്നുണ്ടാരുന്നു.. ഒരു തേപ്പിന്റെ മണം എനിക്ക് നേരത്തെ അടിച്ചിരുന്നു”

അവൾ എന്താണ് പറയാൻ പോകുന്നതെന്ന ആകാംഷ മാത്രമായിരുന്നു അവന്റെ മുഖത്ത്…

“അഖിൽ നീ ഈ വീഡിയോ ഒന്ന് കാണു…” വീണ തന്റെ മൊബയിൽ ഉയർത്തി അഖിലിനെ കാണിച്ചു.. കുറച്ചു മുൻപേ അവൻ പറഞ്ഞതൊക്കെ അവൾ റെക്കോർഡ് ചെയ്തത് കണ്ടു അവൻ ദേഷ്യം കൊണ്ട് വിറച്ചു “ഇനിം നീ ഇതൊന്നു നോക്കിക്കേ ഇത് നിന്റെ അമ്മയുടെ നമ്പർ അല്ലെ, അതുമാത്രമല്ല നിന്റെ അച്ഛന്റേം അനിയത്തിയുടേം നമ്പർ എന്റെ കയ്യിലുണ്ട് ”

“അവരെ ഒകെ വിളിച്ചു പറയും എന്ന് നീ എന്നെ ഭീക്ഷണി പെടുത്തുവാണോ മോളെ, അറിയാല്ലോ നിന്റെ നഗ്ന ചിത്രങ്ങൾ ആണ് എന്റെ കയ്യിലുള്ളത് മറക്കണ്ട”

അഖിലിന്റെ പുച്ഛം കണ്ടിട്ടും അല്പം പോലും ആത്മവിശ്വാസം കൈ വിടാതെ വീണ തുടർന്ന്

“അതേടാ ഞാൻ അവരെ എല്ലാം അറിയിക്കും എന്ന് മാത്രമല്ല നീ എനിക്ക് അയച്ചു തന്ന നിന്റെ ചിത്രങ്ങളും, നമ്മുടെ സെൽഫിസ്, ചാറ്റുകൾ, പിന്നെ ഇപ്പോൾ ഞാൻ എടുത്ത വീഡിയോ ഇതെല്ലാം നിന്റെ അമ്മക്കും അച്ഛനും അനിയത്തിക്കും നിന്റെ സകല ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്ന് മാത്രമല്ല നിനക്ക് വിവാഹം ആലോചിക്കുന്ന എല്ലാ പെൺകുട്ടികൾക്കും അവരുടെ വീട്ടുകാർക്കും ഞാൻ ഇതൊക്കെ അയച്ചു കൊടുക്കും.. എന്റെ ചിത്രങ്ങൾ പുറത്തയാൽ ഞാൻ ആത്മഹത്യാ ചെയ്യമെന്നു പൊന്നുമോൻ കരുതിയെങ്കിൽ തെറ്റി കുറച്ചു നേരത്തേക്കു ഞാൻ ഒന്ന് വിഷമിക്കും കാരണം എന്റെ ചിത്രങ്ങൾ എന്റെ സ്വകാര്യത ആണല്ലോ പക്ഷെ അതിനെ ഞാൻ മറികടക്കും പിന്നെ ഞാൻ എന്ത് ചെയ്യുമെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു. പറയെടാ ആണുങ്ങളുടെ മാനത്തിനു വിലയില്ലേ ”

കാറ്റുപോയ ബലൂൺ പോലെ തളർന്നിരിക്കുകയാണ് അഖിൽ … . “എന്റെ പൊന്നു വീണ ചതിക്കല്.. ഞാൻ എന്താ ചെയ്യണ്ടേ പറ.. നിന്നെ കല്യാണം കഴിക്കണോ പറ”

“ഒഞ്ഞു പോടാ,.. നിന്നെ പോലെ ഒരുത്തനെ ഞാൻ കൂടെ കൂട്ടാനോ.. എനിക്ക് നീ ഒന്നും ചെയ്യണ്ട പകരം എന്റെ ചിത്രങ്ങൾ ആർക്കേലും അയക്കണം എന്ന് തോന്നുമ്പോൾ ഞാൻ പറഞ്ഞതൊക്കെ ഒന്ന് ഓർത്താൽ മതി. നിന്റെ അമ്മയും പെങ്ങളും നാട്ടുകാരും നിന്റെ മുഖത്ത് കാർകിച്ചു തുപ്പുന്ന അവസ്‌ഥ നീ ഉണ്ടാകല്ല്.. പിന്നെ പണ്ടതെ പോലെ പെൺകുട്ടികളെ നഗ്ന ചിത്രങ്ങൾ കാണിച്ചു പേടിപ്പിക്കാം എന്ന് കരുതണ്ട.. നിങ്ങൾ ആണുങ്ങളെ പോലെ തന്നെയാണ് ഞങ്ങൾക്കും നഷ്ടങ്ങളും ലാഭങ്ങളും”

ഇത്രയും പറഞ്ഞു കൗണ്ടറിൽ ബില്ലും അടച്ചിട്ടു വീണ ഇറങ്ങി.. ഒരുപക്ഷെ നമ്മൾ ചില ഇടങ്ങളിൽ തോൽകുമാരിക്കും പക്ഷെ മരണം വരെ ആ തോൽവി സമ്മതിക്കല്…ചിലപ്പോൾ സമ്മതിക്കാത്ത തോൽവികൾ നമ്മുടെ വിജയമായിത്തീരും… Nb:ആദ്യത്തെ പരീക്ഷണം ആണ് തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണം… നല്ലതാണേൽ ലൈക്ക് കമന്റ് നൽകി പ്രോത്സാഹിപ്പിക്കണം… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, നിങ്ങളുടെ സ്വന്തം ചെറുകഥ ഈ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കൂ…

രചന: Sruthy Prasoon

Leave a Reply

Your email address will not be published. Required fields are marked *