കടലമിട്ടായി, Part 28

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“വണ്ണിനു പോണോ”??… “ഹോ ശവം… അവര് ഫോട്ടോ എടുക്കുന്നു കുറച്ച് റൊമാന്റിക് ആയിക്കോട്ടെ എന്ന് ഓർത്ത് പിടിച്ചതാ”….. ശ്രീ പറഞ്ഞു. “ശവം തന്റെ കെട്ടിയോള്”…. “ആ അതിനെ തന്നെയാ വിളിച്ചേ”… ശ്രീ ഇന്ദ്രികയുടെ ചെവിയിൽ പറഞ്ഞു. “നിങ്ങൾക്കു റൊമാൻസ് വേണം അല്ലേ!!…. കാണിച്ചു തരാം”…. കുട്ടിമാളു മനസ്സിൽ പറഞ്ഞു എന്നിട്ട് അവനെ നോക്കി ഒരു കോക്രി പാസ്സാക്കി. തംബുരു സ്റ്റേജിലേക്ക് വന്നു. ഒപ്പം അഭിജിത് ഏട്ടനും.

അഭിജിത്ത് ശ്രീയോട് ഹാപ്പി മാരീഡ് ലൈഫ് പറഞ്ഞു ഷേക്ക്‌ ഹാൻഡ് കൊടുത്തു. തംബുരു അവർക്ക് രണ്ടാൾക്കും ആയി മേടിച്ച വിവാഹ സമ്മാനം കൊടുത്തു. തംബുരുവിനെ കണ്ടപ്പോൾ ശ്രീയുടെ മുഖം മാറുന്നത് കുട്ടിമാളു കണ്ടു കണ്ണ് നിറയുന്നതും. കുട്ടിമാളു അവിടെ നിന്ന് ഇറങ്ങി സ്റ്റേജിന്റെ താഴെ വന്നു വീഡിയോ ഗ്രാഫറോട് ചെവിയിൽ എന്തോ പറഞ്ഞു. “ഓക്കേ ചേച്ചി”… എന്ന് അയാളും പറഞ്ഞു. ഗീതിക കണ്ണ് കൊണ്ട് കുട്ടിമാളുവിനോട് എന്താന്ന് ചോദിച്ചു.

“അവൾ ഒന്ന് കണ്ണിറുക്കി കാണിച്ചു. സ്റ്റേജിൽ കയറി. “അഭിജിത്ത് ചേട്ടൻ ഇവിടെ ഉണ്ടായിരുന്നോ”??കുട്ടിമാളു ചോദിച്ചു. “ആ ഞാൻ ഇന്നലെ വൈകുന്നേരം ആണ് വന്നത്. പത്തു ദിവസത്തെ ലീവ് ഉണ്ട് എനിക്ക് പ്രൊമോഷൻ വിത്ത്‌ ട്രാൻസ്ഫർ ആണ്”…. ”ഓ congrats ചേട്ടാ”..ഇന്ദ്രിക പറഞ്ഞു. “താങ്ക്സ് മോളെ”…

“ചേട്ടാ… നിങ്ങൾ ഒന്ന് മാറി തരാമോ”??വീഡിയോ ഗ്രാഫർ ചോദിച്ചു. അവർ ഓക്കേ എന്ന് പറഞ്ഞു മാറി കൊടുത്തു. അപ്പോഴും ശ്രീയുടെ കണ്ണുകൾ തംബുരുവിൽ ആയിരുന്നു. അവളുടെ മുഖവും വല്ലാതെ ആയി.

“അല്ലേലും കഴിക്കാൻ ചിക്കൻ 65കിട്ടിയാലും ചിക്കന്റെ ചരിത്രം അന്വേഷിച്ചു പോകും”…കുട്ടിമാളു അവന്റെ ചെവിയിൽ പറഞ്ഞു. ശ്രീ അവളെ കലിപ്പിച്ചു ഒന്ന് നോക്കി. “നോക്കി പേടിപ്പിക്കുന്നോ ?? ഉണ്ടക്കണ്ണൻ”…. “ശ്രെയസ്സ് ചേട്ടാ”…വീഡിയോ ഗ്രാഫർ വിളിച്ചപ്പോൾ ശ്രീ അങ്ങോട്ട്‌ നോക്കി. “ഇനി കുറച്ചു റൊമാന്റിക് സീൻസ് വേണം. ചേച്ചിയെ ഒന്ന് പതുക്കെ എടുത്തു പൊക്കിക്കോ”….കുട്ടിമാളു അത് കേട്ടു ഒന്നും അറിയാത്ത പോലെ നിന്നു. “പോക്കാനോ എനിക്ക് ബാക്ക് പെയിൻ ഉണ്ട്”…ശ്രീ പറഞ്ഞു. “അത് സാരമില്ല ചെറുതായി ഒന്ന് പൊക്കിയാൽ മതി”….ശ്രീ അവളെ നോക്കി അവള് കണ്ണുകൾ മുകളിലും താഴെയും ആക്കി നിന്നു.

ശ്രീ പതിയെ അവളെ എടുത്തു പൊക്കി. ഇക്കിളി എടുത്തപ്പോൾ അവൾ ആദ്യം ഒഴിഞ്ഞു മാറി അത് കണ്ടു കണ്ടു നിന്നവർ ചിരിച്ചു. പിന്നെ ശ്രീ അവളുടെ വയറിൽ പിടിച്ചു കാലിലും പിടിച്ചു അവളെ എടുത്തു കുട്ടിമാളു അവന്റെ തോളിൽ കൂടി കൈ ഇട്ടു അവന്റെ മുഖത്തേക്ക് നോക്കി. “1000പടികൾ ഇല്ലാതെ പോയി”…ഇന്ദ്രിക പറഞ്ഞു. “എന്തിന്”??

“ചെന്നൈ എക്സ്പ്രസ്സ്‌ സിനിമയിലെ പോലെ ആ പടികൾ കയറി ഇരുന്നു എങ്കിൽ നമ്മളും ഏഴ് ജന്മം ഒന്നിച്ചു ഉണ്ടായേനെ അല്ലേ”??…കുട്ടിമാളു പെട്ടെന്ന് അവളുടെ ഉള്ളിലെ പ്രണയം അവനു മുന്നിൽ അവതരിപ്പിച്ചപ്പോൾ അവൻ നടുവ് വേദനയിൽ ശ്രെദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. “അഹ്… മതിയോ”?? “ഒരു സ്നാപ്പും കൂടി.ഒക്കെ ചേട്ടാ മതി”,…. ശ്രീ കുട്ടിമാളുവിനെ താഴെ നിർത്തി നടുവ് പൊക്കാൻ പറ്റാതെ അവൻ കുഞ്ഞി കൂനനെ പോലെ നിന്നു. “ഹോ ദിലീപ് ഏട്ടനെ കടത്തി വെട്ടാൻ ഉള്ള പ്ലാൻ ആണോ”??…. കുട്ടിമാളു അവനെ കളിയാക്കി. “പോടീ”…. ആളുകൾ എല്ലാം വന്നും പോയും നിന്നു എല്ലാം കഴിഞ്ഞപ്പോൾ സമയം 11ആയി.മുറിയിലെത്തി ക്ഷീണം കാരണം കുളി കഴിഞ്ഞപ്പോഴേ ശ്രീയും കുട്ടിമാളുവും ഉറങ്ങി പോയി. നേരം പുലർന്നപ്പോൾ ശ്രീ ആദ്യം എഴുന്നേറ്റു. ശ്രീയുടെ കൈ കുട്ടിമാളുവിന്റെ വയറിൽ. അവൻ കുറച്ചു നേരം അവൾ ഉറങ്ങുന്നത് നോക്കി കിടന്നു. “ഉറങ്ങുന്നത് കാണാൻ നല്ല ചന്തം ഉണ്ട്. എണീറ്റു കഴിയുമ്പോൾ ആണ് ചന്ത ആകുന്നത്”… ശ്രീ പതിയെ അവന്റെ കൈ വലിക്കാൻ ശ്രെമിച്ചു. കുട്ടിമാളു ഒന്ന് ചിണുങ്ങി കൊണ്ട് അവന്റെ നെഞ്ചിന്റെ അടുത്തേക്ക് പറ്റി കിടന്നു.

“ദൈവമേ പണി ആകൂല്ലോ ഇപ്പോ ഭദ്ര കാളി ഉറഞ്ഞു തുള്ളും ഞാൻ ഇവിടെ കിടക്കുന്നത് കണ്ടാൽ”…. ശ്രീ മനസ്സിൽ പറഞ്ഞു. അവൻ പതിയെ അവളെ ഉണർത്താതെ എഴുന്നേറ്റു പോയി ഫ്രഷ് ആയി. തിരിച്ചു വന്നപ്പോൾ കുട്ടിമാളു കട്ടിലിൽ ഇല്ല. അവൻ മുറി മുഴുവൻ നോക്കി അവസാനം കട്ടിലിന്റെ അടിയിൽ നോക്കി. കുട്ടിമാളു ദാ, ഒരു ബോധവും ഇല്ലാതെ കിടന്നു ഉറങ്ങുന്നു വെറും തറയിൽ. കുസൃതി ഒപ്പിക്കാം എന്ന് വെച്ചു അവൻ അത് മൊബൈൽ ഫോണിൽ ഷൂട്ട്‌ ചെയ്തു. എന്നിട്ട് പുറത്തേക്കു പോയി. കുറച്ച് കഴിഞ്ഞു കുട്ടിമാളു ഉണർന്നു കുളിച്ചു വൃത്തിയായി അടുക്കളയിൽ ചെന്നു. കുറച്ച് കഴിഞ്ഞു തംബുരു വന്നു എല്ലാവരോടും യാത്ര പറഞ്ഞു അഭിജിത്തിന്റെ വീട്ടിൽ പോകുന്നതിനു മുൻപ്. കുട്ടിമാളുവിനെ കെട്ടിപിടിച്ചു കുറെ കരഞ്ഞതിന് ശേഷം ആണ് പോയത്.ആ സമയത്തു ശ്രീ അവിടെ ഉണ്ടായിരുന്നില്ല. ശ്രീ പുറത്ത് പോയി വന്നു കഴിഞ്ഞപ്പോൾ അമ്മ രണ്ടാളെയും കൂടി നിർബന്ധിച്ചു കൃഷ്‌ണന്റെ അമ്പലത്തിൽ വിട്ടു. തൊഴുതു മടങ്ങുമ്പോൾ ശ്രീ ആ വീഡിയോ എടുത്തു കുട്ടിമാളുവിനെ കാണിച്ചു. അത് കണ്ട കുട്ടിമാളുവിന്റെ ബോധം തന്നെ പകുതി പോയി.

“മര്യാദക്ക് ഞാൻ പറയുന്ന പോലെ അനുസരിച്ചില്ലേൽ ഈ വീഡിയോ ഞാൻ വൈറൽ ആക്കും ശ്രീ പറഞ്ഞു. വീട്ടിൽ എത്തും വരെ അവൾ ഒന്നും മിണ്ടിയില്ല.ഡ്രസ്സ്‌ മാറാൻ ശ്രീ മുറിയിൽ കയറിയപ്പോൾ കുട്ടിമാളു വാതിൽ കുറ്റിയിട്ടു. “എന്തിനാ നീ വാതിലിൽ അടച്ചത്”??… ശ്രീ ചോദിച്ചു. “തന്നെ കൊല്ലാൻ”….

“അതിനുള്ള ധൈര്യം നിനക്ക് ഇല്ല മോളെ”… ശ്രീ പറഞ്ഞു. “, ആണോ ??ശരിക്കും ??ശരിക്കും ഇല്ലേ”?ഉടുത്ത സാരിയുടെ തുമ്പ് അവൾ എളിയിൽ കുത്തി. ശ്രീ അവളുടെ വരവ് കണ്ടു പുറകിലേക്ക് നടന്നു. നടന്നു നടന്നു കട്ടിലിൽ തട്ടി നിന്നു. “ദേ എന്നോട് കളിച്ചാൽ ഞാൻ ഇത് വൈറൽ ആക്കും”… ശ്രീ വീഡിയോ കാണിച്ചു. “ആണോ ??ആക്കിക്കോ!!”… ശ്രീ അവളുടെ കണ്ണിലേക്കു നോക്കി വല്ലാത്ത ഒരു ഫീൽ അവനു തോന്നി. വിയർപ്പു പൊടിഞ്ഞ നെറ്റി തടം സിന്ദൂരം പാതി മാഞ്ഞ കരിമഷി കണ്ണുകൾ ചുവന്ന ചുണ്ടുകൾ അവൻ അത് നോക്കി നിൽക്കെ പെട്ടെന്ന് കുട്ടിമാളു അവനെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“I love you ശ്രീയേട്ടാ”,….ഒരു നിമിഷം ശ്രീ ഒന്ന് ഞെട്ടി എന്ത് ചെയ്യും എന്ന് അറിയാതെ. പെട്ടെന്ന് അവനിൽ നിന്നും അടർന്നു മാറി അവൾ ആ വീഡിയോ അവളുടെ ഫോണിലേക്ക് സെന്റ് ചെയ്തു എന്നിട്ട് അവന്റെ ഫോണിലെ ആ വീഡിയോ ഡിലീറ്റ് ചെയ്തു. “എന്താ പറഞ്ഞെ എന്നോട്?? വൈറൽ ആക്കും എന്ന് അല്ലേ ??ഇനി ഞാൻ വയറിൽ ആക്കി തരാം. ഭർത്താവിന്റെ ക്രൂര പീഡനം മൂലം തറയിൽ കിടക്കേണ്ടി വന്ന പാവം പെൺകുട്ടി”….ശ്രീ ശരിക്കും ഞെട്ടി.

“എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും”…. “അല്ലേലും മറ്റുള്ളവരെ വഞ്ചിച്ചു കാര്യം നേടാൻ നീ മിടുക്കി ആണല്ലോ. എന്തിന് ഏറെ പറയുന്നു ഒരു പാവം ചെറുക്കനെ പ്രേമിച്ചു മെന്റൽ ഹോസ്പിറ്റലിൽ ആക്കി ഒരുത്തനെ തേച്ചു ഒട്ടിച്ചു വേറെ ഒരുത്തിയെ കൊണ്ട് കെട്ടിച്ചു. ഇപ്പോ അവസാനം ആർക്കും വേണ്ടാതെ എന്റെ തലയിൽ ആയി”….ശ്രീ ചൂടായി. മേശയിലെ ഗ്ലാസിൽ ഇരുന്ന വെള്ളം അവനു നേർക്കു നീട്ടി കുട്ടിമാളു.

“കുറെ പറഞ്ഞതല്ലേ നാവിൽ വെള്ളം പറ്റി കാണും”…കുട്ടിമാളു കുറച്ച് ഗൗരവത്തിൽ പറഞ്ഞു. “ശരിയാ ഞാൻ ഒരാളെ ഹോസ്പിറ്റലിൽ ആക്കി ഒരാളെ മറ്റൊരാളെ കൊണ്ട് കെട്ടിച്ചു. പക്ഷെ തന്നെ കെട്ടിയത് പലരും എന്റെ കാലിൽ വീണത് കൊണ്ട് മാത്രമാണ്. സ്നേഹിച്ച പെണ്ണിനെ മറന്നു ദുബായിക്ക് പോയതും നാണം ഇല്ലാതെ അവളെ മറന്നു വേറെ വിവാഹം ചെയ്തവർക്കും പേര് വേറെയാ”….

“എനിക്ക് അന്ന് എത്താൻ…. “ശ്രീ മുഴുവൻ പറയാൻ കുട്ടിമാളു സമ്മതിച്ചില്ല. “പറയാൻ തനിക്ക് തന്റെ ന്യായം ഉണ്ടെങ്കിൽ എനിക്കും ഉണ്ട് അതേ ന്യായം”….കുട്ടിമാളു അതും പറഞ്ഞു വാതിൽ തുറന്നു പുറത്തേക്കു പോയി. കുറച്ച് കഴിഞ്ഞു പന്തലും എല്ലാം അഴിക്കാൻ ആള് വന്നു. പുതു പെണ്ണിനെ കാണാൻ ആളുകൾ വന്നും പോയും നിന്നു. “അച്ഛാ”….ശ്രീ വിളിച്ചു. “എന്താടാ”??

“ഞാൻ തിരിച്ചു പോകുവാണ്. ദുബായിക്ക്”… “എന്തിന്”?? “കുറെ ജോലികൾ ഉണ്ട് അവിടെ” “ഹാ ഇനി നീ പോകണ്ട.നാട്ടിൽ നിന്നാൽ മതി ദുബായിൽ ഉള്ള ബിസിനസ് നിന്റെ അമ്മാവൻ നോക്കിക്കോളും.പോരാത്തതിന് മോള് ഇവിടെ ഒറ്റക്ക് ആകും” “പറ്റില്ല എനിക്ക് പോകണം” “നടക്കില്ല ശ്രീ…. Viswavanadhanu ഒറ്റ വാക്കേ ഉള്ളു. നീ പോകുന്നില്ല”…..അച്ഛൻ എഴുന്നേറ്റു പോയി.

“ശ്രീ”…അമ്മ വിളിച്ചു. “എന്താ അമ്മേ”?? “മാളു എവിടെ”?? “ആ എനിക്ക് അറിയില്ല ഞാൻ കണ്ടില്ല”… “മോളെ”…..അമ്മ വിളിച്ചപ്പോൾ കുട്ടിമാളു പുറത്തേക്കു വന്നു. “മോളെ ഇതെന്റെ ഗിഫ്റ്റ് ആണ് രണ്ടാൾക്കും സിങ്കപ്പൂർ ഹണി മൂൺ ട്രിപ്പ്‌”… “എനിക്ക് തീരെ സമയമില്ല”….ശ്രീ പറഞ്ഞു. “ഓ നിനക്ക് ഇവിടെ മല മറിക്കുന്ന ജോലി ആണല്ലോ !!മര്യാദക്ക് വിരുന്നു കഴിഞ്ഞു മോളെയും കൊണ്ട് പൊക്കോണം”….അമ്മ പറഞ്ഞു. “നാശം പിടിക്കാൻ”…ശ്രീ കലിച്ചു തുള്ളി അകത്തേക്ക് പോയി.കുട്ടിമാളു എന്തോ സാധനം എടുക്കാൻ മുറിയിലേക്ക് വന്നപ്പോൾ ശ്രീ ചോദിച്ചു. “നീ ഇവിടെ ഉള്ളവർക്ക് എന്താ ഉണ്ടാക്കി കൊടുത്തേ ??എന്തിനും ഏതിനും ഒരു മോള്”…. ശ്രീ ചൂടായി.

“അതോ നിങ്ങൾക്കു ഇല്ലാത്ത ഒന്ന് എനിക്ക് ഉണ്ടായി പോയി. സ്നേഹം. മറ്റുള്ളവരെ സ്നേഹിക്കാൻ ഉള്ള കഴിവ്. മനസ്സ് കല്ല് ആയി പോയവരോടും മറ്റുള്ളവരുടെ മാനസികാവസ്ഥ മനസ്സിലാക്കാത്തവരോടും ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല”…. തല്ലും വഴക്കും ആയി 2ദിവസം പോയി. മൂന്നാം ദിവസം പെണ്ണിന്റെ വീട്ടിൽ വിരുന്നു പോകുന്ന ചടങ്ങിൽ പങ്കെടുക്കാൻ രണ്ടാളെയും അച്ഛനും അമ്മയും ഏട്ടനും ഏടത്തിയും പറഞ്ഞു വിട്ടു. യാത്രയിൽ അവർ ഒന്നും സംസാരിച്ചില്ല. പുലർച്ചെ ആകാറായപ്പോൾ രണ്ടാളും വീട്ടിൽ എത്തി. മകളെ കണ്ടതിന്റെ സന്തോഷത്തിൽ അമ്മയും അച്ഛനും പരിസരം മറന്നു അവളെ കെട്ടിപിടിച്ചു ചുംബിച്ചു.വന്ന പാടെ അവൾ ഏട്ടന്റെ നെഞ്ചിൽ ചാഞ്ഞു. ആ കാഴ്ചകൾ എല്ലാം കണ്ടു ശ്രീയുടെ മുഖത്തും പുഞ്ചിരി വിടർന്നു. മരുമകനെ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും അവർ വീട്ടിലേക്ക് ക്ഷമിച്ചു. കുറച്ച് നേരം സംസാരിച്ചു ഇരുന്നു കാപ്പി എല്ലാം കുടിച്ചു കഴിഞ്ഞു കുളിയും പാസ്സാക്കി വന്നപ്പോൾ സമയം ഉച്ച ആയി ഊണും കഴിഞ്ഞു അടുത്തുള്ള ബന്ധുക്കളുടെ വീട് സന്ദർശിച്ചു. വൈകുന്നേരം ആയപ്പോൾ അളിയന്മാർ രണ്ടും കൂടി ടെറസ്സിൽ കയറി ഓരോ ബിയർ പൊട്ടിച്ചു കൂട്ടത്തിൽ ഓം ലെറ്റും.

“മോളെ നിനക്ക് അവിടെ സന്തോഷം ആണോ”??,അമ്മ ചോദിച്ചു. “അതേ അമ്മേ പൊന്നു പോലെയാ എല്ലാരും എന്നെ നോക്കുന്നെ”…. “ശ്രീയോ”??

”ഏട്ടനും ഇഷ്ടമാ അടുത്ത ആഴ്ച ഞങൾ സിങ്കപ്പൂർ പോകുവാ. അതുപോലെ ഏട്ടൻ ഇനി ദുബായിൽ പോണില്ല. എന്നെ ഒറ്റക്ക് ആക്കി”… “നന്നായി ഇരിക്കട്ടെ രണ്ടാളും എന്നും”…

“കുട്ടിമാളു വാ രണ്ടാളും ബിയർ അടിക്കാൻ കേറിയിട്ടുണ്ട് നിന്റെ ഏട്ടന്റെ വായിൽ നിന്നും ഇനി സത്യങ്ങൾ വന്നു തുടങ്ങും”…. ശാന്തി ചേച്ചി പറഞ്ഞു.ഏട്ടന് അങ്ങനെ ഒരു പ്രശ്നം ഉണ്ട്. അവർ രണ്ടും കൂടി ടെറസ്സിൽ ചെന്നപ്പോൾ ഏട്ടൻ ദാ ഇരുന്നു 28കെട്ടിന് അവളുടെ അനുവാദം ഇല്ലാതെ ദേഹത്ത് തൊട്ടതിനും അരയിൽ നൂല് കെട്ടിയത്തിനും ഇന്ദ്രിക അരിയിൽ മുള്ളി ഒഴിച്ചു പ്രതിഷേധിച്ച കഥ പറയുന്നു. അത് കേട്ടു വന്ന കുട്ടിമാളുവിന്റെ സകല കിളിയും പറന്നു…..

(തുടരും…)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *