വീണയിൽ നിന്നും വേർപെട്ടു മാറിയതിനു ശേഷം അടുത്ത് കിടന്ന ബെഡ്ഷീറ്റ് വലിച്ചു മടിയിലേക്ക് ഇട്ടു കൊണ്ട് മനു എഴുന്നേറ്റു ഇരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :പാട്ടുകാരി പാറൂട്ടി‎

വീണയിൽ നിന്നും വേർപെട്ടു മാറിയതിനു ശേഷം അടുത്ത് കിടന്ന ബെഡ്ഷീറ്റ് വലിച്ചു മടിയിലേക്ക് ഇട്ടു കൊണ്ട് മനു എഴുന്നേറ്റു ഇരുന്നു…

മറ്റൊരു പുതപ്പെടുത്തു മാറ് വരെ പുതച്ചു അവളും നിർവികാരയായി കിടന്നു…

ആദ്യരാത്രി ആണ്‌… ഞെരിഞ്ഞ പൂവുകൾ വാടി തുടങ്ങി..

വീണാ… ഇതിനു മുൻപ് നിനക്ക് മറ്റു ആ….രോടെന്കിലും ??

മനു പകുതിക്കു നിർത്തി… അവൾ മിണ്ടിയില്ല…

ഓ.. അപ്പൊ സത്യം ആണ്‌ ല്ലേ.. നീ ഇത്തരക്കാരി ആണ്‌ എന്ന് ഞാൻ വിചാരിച്ചില്ല…എനിക്ക് മനസ്സിലാവില്ല എന്ന് കരുതിയോ ??

മതി മനു… ഇനി ഞാൻ പറയുന്നത് കേട്ടിട്ട് മതി.. വീണ പറഞ്ഞു തുടങ്ങി..

സത്യമാണ് ഞാൻ കന്യക അല്ല.. എന്നെ ആരും ഉപദ്രവിച്ചതും അല്ല.. എനിക്ക് ഒരാളെ ഇഷ്ട്ടം ആയിരുന്നു… വിവാഹം കഴിക്കാൻ തന്നെ ആയിരുന്നു.. ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞിട്ടുണ്ട്…

ഇത്രയും വലിയ ഒരു കാര്യം…. നീ എന്തുകൊണ്ട് കല്യാണത്തിന് മുൻപ് എന്നോട് പറഞ്ഞില്ല ??

അത്….മനുവിന്റെ കഥ മനുവും എന്നോട് പറഞ്ഞിരുന്നില്ലല്ലോ… മനുവിന്റെ കൂടേ ജോലി ചെ്യതിരുന്ന ആരതിയെ ഓർമ ഉണ്ടോ… അവൾ എന്റെ ഫ്രണ്ട് ആണ്‌.. അവൾ പറഞ്ഞിരുന്നു മനുവിന് ആ തമിഴത്തികൊച്ചുമായി ഉണ്ടായിരുന്ന റിലേഷൻ.. ബാംഗ്ലൂർ ൽ നിങ്ങൾ ഒന്നിച്ചു താമസിച്ചിരുന്നതൊക്കെ..

വീണ… അത് ഞങ്ങൾ സീരിയസ് ആയിരുന്നു.. അവളെ വിവാഹം കഴിക്കാൻ വേണ്ടി തന്നെ ആയിരുന്നു…

അതും ആരതി പറഞ്ഞു… മനുവിന് അവളെ ജീവൻ ആയിരുന്നു ന്നു… വീട്ടുകാർ അവളെ കൊണ്ടുപോയി കഴിഞ്ഞപ്പോൾ മനു ഡിപ്രെഷൻ ൽ ആയ കാര്യവും പറഞ്ഞു..

അവൾ ഒരു പാവം ആയിരുന്നു വീണ.. എന്നെ ജീവൻ ആയിരുന്നു… അത്രയും വിശ്വസിച്ചിരുന്നു എന്നെ….. ഞാനോ ??? അവളെ അവിടെ നിന്നും രക്ഷിച്ചു കൊണ്ടുവരാൻ ആവുന്നതും നോക്കി… എന്നിട്ടും നടന്നില്ല.. എന്നെ സ്നേഹിച്ച തെറ്റിന് അവൾ അനുഭവിക്കുന്നുണ്ടാവും ഇപ്പൊ..

മനു ഇനി ഞാൻ പറയുന്ന കാര്യങ്ങൾ വേണമെങ്കിൽ വിശ്വസിക്കാം… വീണ ബെഡിനു സൈഡ് ൽ നിന്നും ഒരു ഫയൽ എടുത്തു…

ഇത് എന്റെ സ്നേഹനിധി ആയ അച്ഛൻ എനിക്ക് മനസ്സിന് സുഖം ഇല്ല എന്ന് അവന്റെ വീട്ടുകാരെ ബോധിപ്പിക്കാൻ ഉണ്ടാക്കിയ ഡോക്ടർ ടെ പേപ്പേഴ്സ് ആണ്‌… ജാതി വേറെ ആയിപ്പോയി… അത് മാത്രം ആണ്‌ കാരണം….. അവനിൽ നിന്നും അകറ്റാൻ എന്റെ ജോലി രാജി വെപ്പിച്ചു.. ഞാൻ ട്രീട്മെന്റിൽ ആണ്‌ എന്ന് എന്റെ എല്ലാ കൂട്ടുകാരെയും പറഞു വിശ്വസിപ്പിച്ചു.. വന്ന കല്യാണങ്ങൾ ഒന്നും ഞാൻ സമ്മതിച്ചില്ല..ഇനിയു ഒരാളുടെ കൂടേ അറിഞ്ഞുകൊണ്ട് kകിടക്കാൻ മനസ്സ് വന്നില്ല.. എന്നിട്ട്…… അവിടെയും തോറ്റു… സമ്മതം ഇല്ലാഞ്ഞിട്ടും എന്നെ ഇങ്ങോട്ട് തള്ളി വിട്ടു.

മനു ഒന്നും മിണ്ടാത്തെ തല കുനിച്ചിരുന്നു…

മനു…. ഞാൻ നാളെ തന്നെ വീട്ടിലേക്കു പൊയ്ക്കൊള്ളാം….. എനിക്ക് ഒരു പരാതിയും ഇല്ല… ഒന്ന് മാത്രം ഓർത്തോളൂ..ഞാൻ ഒരു ചീത്തപെണ്ണ് അല്ല… അവനെ എനിക്ക് പ്രാണൻ ആയിരുന്നു… അവനു എന്നെയും… ഒരിക്കലും പിരിയേണ്ടി വരില്ല എന്ന് മനസ്സിൽ വിശ്വസിച്ചു തന്നെ ആയിരുന്നു…… വീണ പകുതിക്കു നിർത്തി

മതി വീണ….. ഞാൻ ഓർക്കുന്നത് അവളെ കുറിച്ച് ആണ്‌…. അവളും ഇപ്പോൾ ഏതെങ്കിലും ബെഡ്‌റൂമിൽ നിന്നെപ്പോലെ സ്വന്തം ഭാഗം ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നുണ്ടാവാം.. ല്ലേ… അവളെ ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ല എന്ന് ഉറപ്പിച്ചാണ് ഞങ്ങളും ഒന്നായതു.. എന്നിട്ടും വിധി അകറ്റി… വേണ്ടായിരുന്നു..ഇപ്പൊ കുറ്റബോധം തോന്നുന്നു . ഞാൻ കാരണം അവൾ എത്ര ചോദ്യങ്ങൾക് മുൻപിൽ നാണം കെട്ടു തല കുനിക്കുന്നുണ്ടാവും.. ഒന്നും വേണ്ടായിരുന്നു.. അവളെ തൊടാതെ സൂക്ഷിക്കാമായിരുന്നു….

മനു നിറഞ്ഞുവന്ന കണ്ണുനീർ അമർത്തി തുടച്ചു…

വീണ കമഴ്ന്നു കിടന്നു ശബ്ദം പുറത്തു വരാതെ എങ്ങി കരഞ്ഞു..

Nb:ഇവർ നിറയെ കരഞ്ഞു ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഒന്നാവും… പറയാനുള്ളത് മറ്റൊന്നാണ്.. പ്രണയം എത്ര ശക്തമോ പിരിയില്ല എന്ന് പൂർണ വിശ്വാസം ഉള്ളതൊ ആവട്ടെ പരസ്പരം തൊടുവാൻ താലിയുടെ ബലം കൂടി ഉണ്ടാവുന്നത് വരെ കാത്തിരിക്കുക.

കാരണം പ്രണയത്തിന്റെ ശക്തിയേക്കാൾ വലുതാണ് വിധി.. ശരീരം കൊണ്ട് ഒന്നായാലും ഒന്നിച്ചു ജീവിക്കാൻ വിധി കൂടി വേണം

രചന :പാട്ടുകാരി പാറൂട്ടി‎

Leave a Reply

Your email address will not be published. Required fields are marked *