കടലമിട്ടായി, Part 27

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“ഡി സൂക്ഷിച്ചു സംസാരിക്കണം”…. ശ്രെയസ് ചൂടായി.

“സൂക്ഷിക്കേണ്ടത് നിങ്ങള പെൺകുട്ടികളെ പിടിച്ചു കിടത്തി ഉമ്മ വെച്ചതും പോരാ. ഇപ്പോ കെട്ടും കൊട്ടും കഴിഞ്ഞപ്പോൾ ഈ മുറിയിൽ കിടക്കാൻ പാടില്ല എന്ന്”…. അവൻ എന്ത് പറയും എന്ന് അറിയാതെ ചമ്മി നിന്നു.

“ഇതെന്റെ മുറിയാ”… “അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. ഇപ്പോ ഇത് എന്റെയും കൂടി മുറിയാ… അല്ല അങ്ങനെ ആണല്ലോ നാട്ടു നടപ്പ്”…. കുട്ടിമാളു കത്തി നിൽക്കുന്ന ശ്രെയസ്സിൽ പിന്നെയും പെട്രോൾ ഒഴിച്ചു. “ഒരു നാട്ടു നടപ്പും ഇല്ല… നീ ഇവിടെ കിടക്കേണ്ട”…. കുട്ടിമാളു ഒന്നും മിണ്ടാതെ കട്ടിലിന്റെ ഒരു സൈഡിൽ പോയി കിടന്നു. “എടി എണീക്കേടി… ഇത് എന്റെ കട്ടിൽ ആണെന്ന്”… “തന്റെ കട്ടിൽ ആണെന്ന് ഉള്ളതിന് എന്താ തെളിവ്”?? “തെളിവ് ഇപ്പോ”…. “തെളിവ് ഇല്ലല്ലോ. മര്യാദക്ക് ആ പാലും കുടിച്ചിട്ട് എവിടേലും പോയി കിടന്നുറങ്ങു”… കുട്ടിമാളു പറഞ്ഞു.

“അത് നീ നിന്റെ മറ്റവനോട് പറഞ്ഞാൽ മതി”… “ആ മറ്റവനും മറിച്ചവനും ആയി ഇപ്പോ ഒന്നേ ഉള്ളു. അതിനോട് തന്നെയാ പറഞ്ഞെ”… കുട്ടിമാളു ശ്രെയസ് കേൾക്കാതെ പിറുപിറുത്തു. എന്നും രാത്രി പാല് കുടിക്കുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ശ്രീ പാൽ എടുത്തു കുടിച്ചു. ഒരു കവിൾ കുടിച്ചത് അതുപോലെ തന്നെ പുറത്തേക്കു തുപ്പി. “നീ എന്താടി ഇതില് വിഷം ചേർത്തോ ??എന്തൊരു ഉപ്പ”…. !! “ആ പഞ്ചസാര ആണെന്ന് ഓർത്ത് അറിയാതെ ഉപ്പ് ഇട്ടു. ഇട്ടു കഴിഞ്ഞ ഓർത്തത് ഉപ്പാണ് ഇട്ടത് എന്ന്. പിന്നെ പാൽ തീർന്നു പോയിരുന്നു. രാത്രിയിൽ പാൽ നിർബന്ധം ആയത് കൊണ്ട് കുടിച്ചോട്ടെ എന്ന് വെച്ചു”…. കുട്ടിമാളു പറഞ്ഞു.

“ഹോ ഇതിലും ഭേദം വിഷം കുടിക്കുന്നത് ആയിരുന്നു”… “ആഹ് എന്നാൽ ഇത് തന്റെ അവസാന രാത്രി ആയേനെ. ചുമ്മാ വാചകം അടിച്ചു നിൽക്കാതെ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു ഉറങ്ങാൻ നോക്ക്”…. “നീ ഇറങ്ങി താഴെ കിടക്കു”…

“ഞാൻ എന്തിനാ താഴെ കിടക്കുന്നെ ഇത്ര വലിയ കട്ടിൽ ഉള്ളപ്പോൾ…. എന്റെ കൂടെ കിടക്കാൻ പേടി ആണേൽ താൻ ഇറങ്ങി താഴെ കിടന്നോ”… “അഹ് നിന്റെ കൂടെ കിടക്കാൻ പേടിയാ ചിലപ്പോൾ കഴുത്ത് ഞെരിച്ചു കൊല്ലുമല്ലോ!!അപ്പോഴേ ഞാൻ എല്ലാവരോടും പറഞ്ഞതാ ഈ നാശത്തിനെ എനിക്ക് വേണ്ടാന്ന്”… “നാശം തന്റെ കുഞ്ഞമ്മ”…. “എടി നിന്നെ ഞാൻ”… ശ്രെയസ് കുട്ടിമാളുവിന്റെ കയ്യിൽ ബലമായി കയറി പിടിച്ചപ്പോൾ എളിയിൽ കുത്തിയ പിന്ന് പൊട്ടി അവളുടെ സാരീ തുമ്പ് കുറച്ച് ഊർന്ന് കിടന്നു. “അയ്യോ…. ആാാ”…. കുട്ടിമാളു ഒച്ച വെച്ചു. അവൻ കുട്ടിമാളുവിന്റെ വാ പൊത്തി പിടിച്ചു. അവൾ അവന്റെ കയ്യിൽ കടിച്ചു. “അഹ്.. എന്റെ അമ്മേ”… ശ്രീ കൈ വലിച്ചു. “ശ്രീ… ശ്രീ… വാതിൽ തുറക്ക്”… ഏട്ടനും ഏട്ടത്തിയും വാതിലിൽ മുട്ടി. ശ്രീ പോയി വാതിൽ തുറന്നു. “എന്താടാ എന്താ ശബ്ദം കേട്ടത്”??ഏട്ടൻ ചോദിച്ചു. “അത്…. അത് പിന്നെ ഞാൻ അവളെ”…. ശ്രീ തപ്പി തടഞ്ഞു പറയാൻ ആകാതെ. ഗീതിക അപ്പോഴാണ് കുട്ടിമാളുവിനെ നോക്കിയത് അവൾ ആകെ ചമ്മി നിൽക്കുവാണ്. ഒപ്പം സാരീ ഊർന്ന് കിടക്കുന്നത് ഗീതിക കണ്ടു. അവൾക്കു ചിരിയും നാണവും തോന്നി. “നിങ്ങള് ഇങ്ങു വാ മനുഷ്യ പിള്ളേര് കിടന്നു ഉറങ്ങട്ടെ”… ഗീതിക കണ്ണ് കൊണ്ട് ശ്രാവണിനെ കുട്ടിമാളുവിന്റെ മുഖത്ത് നോക്കാൻ പറഞ്ഞു. അവൻ നോക്കി. “മ്മ്… അപ്പോ ഗുഡ് നൈറ്റ്‌… ശ്രീ ഇങ്ങു വന്നെടാ”… ശ്രാവൺ ശ്രീയുടെ ചെവിയിൽ പറഞ്ഞു. “എടാ ഒരു നയത്തിൽ…. ആക്രാന്തം കാണിക്കാതെ”… ശ്രീ കണ്ണും തള്ളി നിന്നു. “അയ്യേ… ഏട്ടാ ഞാൻ അത് അങ്ങനെ… അയ്യോ അങ്ങനെ ഒന്നും”… “കിടന്നു ബബ്ബബ്ബ വെക്കാതെ പോയി കിടന്നുറങ്ങിക്കോ”… ശ്രാവണും ഗീതികയും അവിടുന്ന് ചമ്മി തല കുനിച്ചു ചിരിച്ചു കൊണ്ട് പോയി.ശ്രീ വാതിൽ അടച്ചു കുറ്റിയിട്ടു കുട്ടിമാളുവിനെ നോക്കി. “ഡി നീ കിടന്നു ഒച്ച വെച്ചത് കൊണ്ട് അല്ലേ… ഞാൻ ഇപ്പോ നാണം കേട്ടത്”!! “എന്റെ ദേഹത്ത് കേറി പിടിച്ചത് കൊണ്ട് അല്ലേ”!!

“ഓഹ്…. ചെല്ല്… ഒന്ന് പോയി കിടക്കു “…ശ്രീ കൈ കൂപ്പി.കുട്ടിമാളു കട്ടിലിൽ പോയി കിടന്നു. അവൻ നിലത്തു ഷീറ്റ് വിരിച്ചു കിടന്നു. ഒന്ന് രണ്ടു വട്ടം കുട്ടിമാളു അവനെ ഒളി കണ്ണിട്ട് നോക്കി. ആദ്യമായി നിലത്തു കിടക്കുന്നതിന്റെ എല്ലാ ബുദ്ധിമുട്ടും സാറിന് ഉണ്ടെന്നു അവൾക്ക് മനസിലായി. അവൾ പക്ഷെ ഒന്നും മിണ്ടാതെ കിടന്നുറങ്ങി. വീട് മാറി കിടന്നത് കൊണ്ട് ഉറക്കം ശരിയായില്ല ഇന്ദ്രികക്ക് അതുകൊണ്ട് തന്നെ അവൾ നേരത്തെ എഴുന്നേറ്റു കുളിച്ചു. പൂജാമുറി എവിടെ ആണെന്നും അടുക്കള എവിടെ ആണെന്നും എല്ലാം നേരത്തെ അറിയാമായിരുന്നത് കൊണ്ട് അധികം ബുദ്ധിമുട്ടി ഇല്ല. കണ്ണന്റെ മുന്നിൽ വിളക്ക് തെളിയിച്ചു ഐശ്വര്യമായി അടുക്കളയിലേക്ക് കാലെടുത്തു കുത്തി. ആദ്യം തന്നെ ഒരു കാപ്പി ഉണ്ടാക്കാം എന്ന് കരുതി വെള്ളം അടുപ്പിൽ വെച്ചു. കാപ്പി തിളച്ചു തൂകി വന്നപ്പോൾ അമ്മായിഅമ്മ അടുക്കളയിൽ ഹാജർ വിളിച്ചു.

“മോളെ എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത് ??ഇന്നലെ ഒരുപാട് വൈകി അല്ലേ കിടന്നത്”!! “ഓ അത് സാരമില്ല അമ്മേ. വീട് മാറി കിടന്നത് കൊണ്ട് ആണെന്ന് തോന്നുന്നു ഉറക്കം വന്നില്ല. അങ്ങനെ നേരത്തെ എണീറ്റു”…. അവൾ അമ്മക്ക് കാപ്പി എടുത്തു കൊടുത്തു.എന്നിട്ട് ഒരു ഗ്ലാസ്‌ പച്ച വെള്ളം അവളും കുടിച്ചു.

“എന്താ മോളെ കാപ്പി കുടിക്കാതെ പച്ച വെള്ളം കുടിക്കുന്നെ”??അമ്മ ചോദിച്ചു. “വെറും വയറ്റിൽ പച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാ അമ്മേ.നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന ഒരു വിധം എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാനും ചർമം നന്നായി ഇരിക്കാനും വെറും വയറ്റിൽ 2ഗ്ലാസ്‌ വെള്ളം എങ്കിലും കുടിക്കുന്നത് നല്ലതാ”,….. “ആരെ…. വാ… ന്റെ അനിയത്തികുട്ടിക്ക് അത്യാവശ്യം ആരോഗ്യ ബോധം ഒക്കെ ഉണ്ടല്ലോ”…ശ്രാവൺ അങ്ങോട്ട്‌ വന്നു. ഒപ്പം ഗീതികയും. “ഏയ്”….

“അമ്മ രാവിലെ തന്നെ കൊച്ചിനെ കൊണ്ട് അടുക്കള പണി എടുപ്പിക്കാൻ ഉള്ള നീക്കത്തിൽ ആണോ??അതോ അമ്മായിഅമ്മ പോരോ”??,… ശ്രാവൺ അമ്മയെ കളിയാക്കി. “ഒന്ന് പോടാ… അമ്മായി അമ്മ പോര് നിന്റെ ഭാര്യയോട് ചോദിച്ചു നോക്ക് ഞാൻ എത്ര പോര് എടുത്തിട്ടുണ്ട് ഉണ്ട് എന്ന്. പോരെടുക്കുന്നത് നിന്നോടും നിന്റെ അനിയനോടും അല്ലേ”!!… അമ്മ പറഞ്ഞു. ഗീതിക പുഞ്ചിരിച്ചു നിന്നു.

“ഹ… എന്തെങ്കിലും ആകട്ടെ എനിക്ക് എന്റെ കാപ്പി കിട്ടിയാൽ ഞാൻ അങ്ങ് പൊക്കോളാം”… കുട്ടിമാളു കാപ്പി എടുത്തു ഗീതികക്കും ചേട്ടനും കൊടുത്തു. ശ്രാവൺ പുറത്തേക്കു പോയി കാപ്പിയും ആയി. “ചേച്ചി പൊന്നൂസ് എണീറ്റില്ലേ”??,… “ഇല്ല അവളുടെ സമയം ആകുന്നതേ ഉള്ളു”…ഗീതിക പറഞ്ഞു. “അച്ഛൻ എവിടെ അമ്മേ”?? “അച്ഛന് രാവിലെ നടക്കാൻ പോകുന്ന പതിവ് ഉണ്ട് മോളെ രാവിലെ പോയി”…. “മ്മ്”…

“ദാ കുട്ടിമാളു ചെന്ന് ശ്രീക്കു ഈ കാപ്പി കൊടുക്ക്‌. രാവിലെ ബെഡ് കോഫി കിട്ടി ഇല്ലെങ്കിൽ ശ്രീയുടെ സകല കാര്യങ്ങളും തെറ്റും”…ഗീതിക കാപ്പി എടുത്തു കുട്ടിമാളുവിന്റെ കയ്യിൽ കൊടുത്തു. അവൾ അതും ആയി സ്റ്റെപ് കയറി മുകളിലെ അവരുടെ മുറിയിൽ എത്തി. നിലത്തു ബെഡ് ഷീറ്റിൽ ചുരുണ്ടു കൂടി കിടക്കുന്ന ശ്രീയെ കണ്ടപ്പോൾ അവൾക്കു പട്ടുനൂൽ പുഴുവിനെ ഓർമ വന്നു. അവൾ കുറച്ചു നേരം അങ്ങനെ നിന്നു. എന്നിട്ട് അവന്റെ അടുത്തേക്ക് പതിയെ നടന്നു ചെന്നു നിലത്ത് കുത്തി ഇരുന്നു. “പുഴു…പുഴു… അല്ല ശ്രീയേട്ടാ… ശ്രീയേട്ടാ”….അവൻ കണ്ണ് തിരുമി കൈ രണ്ടും മുകളിലേക്ക് ആക്കി ഞെളിഞ്ഞു അപ്പോൾ കൈ തട്ടി കാപ്പി അവന്റെ ദേഹത്ത് വീണു. “അയ്യോ…. ന്റെ… മ്മേ… അയ്യോ പൊള്ളുന്നെ …. നീ എന്താടി ആളെ കൊല്ലാൻ ഇറങ്ങിയേക്കുവാണോ “??

“ഞാൻ ഒന്നും ചെയ്തില്ലല്ലോ ബോധം ഇല്ലാതെ ഞെളിഞ്ഞത് അല്ലേ’!!…കുട്ടിമാളു അവിടെ നിന്നും എഴുന്നേറ്റു കപ്പും എടുത്തു. ശ്രീ എഴുന്നേറ്റു മാറി. കുട്ടിമാളു കാപ്പി വീണ സ്ഥലം വൃത്തി ആക്കി. ശ്രീയുടെ പൊള്ളിയ ഭാഗത്ത്‌ ഐസ് വെച്ചു കൊടുത്തു. അവളുടെ നെറുകയിൽ ഇട്ടിരിക്കുന്ന കുംകുമത്തിലും കരി മഷി എഴുതിയ മിഴികളും ലിപ് സ്റ്റിക്ക് ഇടാത്ത ചുണ്ടിലും കുളിച്ചു കഴിഞ്ഞു കെട്ടി വെച്ച മുടിയും അതിൽ നിന്നും ഇറ്റു വീഴുന്ന വെള്ള തുള്ളിയും കഴുത്തിൽ മിന്നി തിളങ്ങുന്ന താലി മാലയിലും നോക്കി ശ്രീ നിന്നു. പെട്ടെന്ന് കുട്ടിമാളു നോക്കിയപ്പോൾ അവൻ മുഖം മാറ്റി. എന്നിട്ട് കൈ വലിച്ചു. “Don’t touch me again”.. ശ്രീ പറഞ്ഞു. “അയ്യടാ touchan പറ്റിയ ഒരു സാധനം. ഇന്നാ കൊണ്ടു പൊക്കോ”… അവള് ഐസ് ക്യൂബ് അവന്റെ കയ്യിലേക്ക് കൊടുത്തു.

“നിന്നെ നല്ല കർപ്പൂരത്തിന്റെ മണം”… “ഞാൻ അങ്ങാടി കടയിൽ അല്ലാരുന്നു അടുക്കളയിൽ ആയിരുന്നു”…. “നിന്റെ കൈ കാണിച്ചേ”….ശ്രീ അവളുടെ കൈ പിടിച്ചു മണത്തു നോക്കി. “നീ എന്റെ സോപ് ഇട്ടു കുളിച്ചു അല്ലേ??മേലിൽ എന്റെ സാധനങ്ങളിൽ തൊട്ടു പോകരുത്”… “ഇയാളുടെ സോപ്പ് അല്ലേലും ആർക്കു വേണം”??…കുട്ടിമാളു അലമാരിയിൽ നിന്നും ഒരു സോപ്പ് എടുത്തു. അവനെ കാണിച്ചു. എന്നിട്ട് പുറത്തേക്കു പോകാൻ ഇറങ്ങി. “എന്റെ കാപ്പി”??ശ്രീ പതുക്കെ പറഞ്ഞു. “ആ തട്ടി കളഞ്ഞപ്പോ ഓർക്കണം. ഇനി പച്ചവെള്ളം കുടിക്കു”… അതും പറഞ്ഞു കുട്ടിമാളു പുറത്തേക്കു പോയി. “ഇവളെ ഞാൻ ഇന്ന്…. നിന്നെ എന്റെ കയ്യിൽ കിട്ടുടി കടലമിട്ടായി”…. ശ്രീ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി. “ആഹാ… ഇളയമ്മേടെ ചുന്ദരി കുട്ടി എഴുന്നേറ്റോ”??… പൊന്നൂസ് കണ്ണും തിരുമി അവളുടെ അടുത്തേക്ക് വന്നു. കുട്ടിമാളു അവളെ എടുത്തുകൊണ്ടു താഴേക്കു പോയി. അപ്പോഴേക്കും അമ്മയും ചേച്ചിയും ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു. അവരുടെ ഒപ്പം ഭക്ഷണം ഉണ്ടാക്കാൻ കുട്ടിമാളുവും കൂടി. പൊന്നൂസ് ഓടി അച്ഛന്റെ മടിയിൽ കയറി. ശ്രീ അപ്പോഴേക്കും താഴേക്കു വന്നു. “ഇന്ന് ഇളയച്ചn തോറ്റു പോയി ഞാൻ 1st എഴുന്നേറ്റു”… “നീ പോടീ” “എന്താടാ നീ ശരമഞ്ചരത്തിൽ ജയൻ നടക്കും പോലെ നടക്കുന്നെ”??ശ്രാവൺ ചോദിച്ചു. “വല്ലാത്ത നടു വേദന”… “എന്താ”?? “Back pain” “ആ ഉണ്ടാകും ഉണ്ടാകും”…. ശ്രാവൺ ആക്കി പറഞ്ഞു. “ദേ ഏട്ടാ വേറെ ആലോചിച്ചു കാട് കയറേണ്ട”… “വാ ഭക്ഷണം കഴിക്കാം”… അമ്മ വന്നു എല്ലാവരെയും വിളിച്ചു. നടക്കാൻ പോയ അച്ഛനും തിരികെ എത്തി. “ദേ…. സാമ്പാർ നമ്മുടെ കുട്ടിമാളുവിന്റെ പ്രെപറേഷൻ ആണേ”… ഗീതിക പറഞ്ഞു. ശ്രാവണിന് ഇന്ദ്രിക ഇഡലി വിളമ്പി അച്ഛനും. ശ്രെയസ്സിന് 6ഇഡലി വെച്ചു. “എനിക്ക് ഇത്രേം വേണ്ട”

“ഹ അത് കഴിക്കു ശ്രീ ആ കൊച്ചു ആദ്യായി സ്നേഹത്തോടെ തരുന്നത് അല്ലേ”!!അച്ഛൻ പറഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടിയില്ല. “ഇത് നമ്മുടെ സ്ഥിരം സാമ്പാർ അല്ലല്ലോ.തേങ്ങ അരച്ചിട്ടില്ലല്ലോ .പക്ഷെ നല്ല കൊഴുപ്പും ഉണ്ട് ടേസ്റ്റ് ഉം ഉണ്ട്”…അച്ഛനും ശ്രാവണും പറഞ്ഞു. “എങ്ങനെ ഉണ്ട് ശ്രീ”?? “ആ എനിക്ക് അമ്മ വെക്കുന്ന സാമ്പാർ ആണ് ഇഷ്ടം” “ആ എങ്കിൽ ഇന്നലത്തെ സാമ്പാർ ഇവന് ചൂടാക്കി കൊടുക്കാം”…ഗീതിക പറഞ്ഞു. “വേണ്ട ഏട്ടത്തി ഇനി ഇത് മതി”… “മ്മ് മ്മ്”….

“ആ രണ്ടാളും ഭക്ഷണം കഴിച്ചിട്ട് വൈകിട്ട് റിസപ്ഷന് ഇടാൻ ഉള്ള ഡ്രെസ്സൊക്കെ ഇട്ടു നോക്കണം”…അമ്മ പറഞ്ഞു. എല്ലാവരും ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു എണീറ്റു. അത് കഴിഞ്ഞപ്പോൾ പന്തൽ സെറ്റ് കാരും ഫുഡിന്റെ ആളുകളും എല്ലാം വന്നു എല്ലാരും ആകെ തിരക്കായി. വൈകുന്നേരം ആകാറായപ്പോൾ അമ്മ കുട്ടിമാളുവിനെയും ശ്രീയെയും റെഡി ആകാൻ പറഞ്ഞു വിട്ടു. “ഞാൻ ആദ്യം കുളിക്കാം”…ശ്രീ പറഞ്ഞു. “ഞാൻ കുളിക്കാം എനിക്ക് ഒരുങ്ങി വരാൻ സമയം എടുക്കും” “ആ എടുത്തോട്ടെ. സാരമില്ല”…കുളിക്കാൻ വേണ്ടി രണ്ടാളും തമ്മിൽ ഉന്തും തള്ളും ഉണ്ടാക്കി. “I want ഡിവോഴ്സ്”…ശ്രീ പറഞ്ഞത് കേട്ടു ഇന്ദ്രിക പൊട്ടി ചിരിച്ചു. “താൻ എന്തിനാടോ ലോ കോളേജിൽ പോയത്”?? “എന്താ ഇത്ര ചിരിക്കാൻ” “കല്യാണം കഴിഞ്ഞു പിറ്റേന്ന് തന്നെ ഡിവോഴ്സ് വേണം എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ”… “അഹ്… നിന്റെ ഉപദ്രവം സഹിക്കാൻ പറ്റാതെ പറഞ്ഞതാ” “മ്മ് സമയം 5ആയി 6.30ക്ക് റിസപ്ഷൻ. നമുക്ക് ഒരു ആൻഡേർസ്റ്റാൻഡിങ്ങിൽ എത്താം വഴക്ക് കൂടിട്ടു കാര്യമില്ല പോയി കുളിക്കു”…ശ്രീ വേഗം കുളിച്ചു ഇറങ്ങി പിന്നാലെ ഇന്ദ്രിക പോയി കുളിച്ചു റെഡി ആയി.

മെറൂൺ ആൻഡ് ക്രീം കളർ കുർത്തയും പാന്റും ആയിരുന്നു ശ്രെയസ്സിന്റെ വേഷം. മെറൂൺ ആൻഡ് ക്രീം കളർ ലഹങ്ക ആയിരുന്നു കുട്ടിമാളുവിന്റെ വേഷം. ആശംസകൾ അറിയിക്കാൻ എത്തിയ ആളുകളുടെ മുൻപിൽ ഒരു ക്ലോസ് അപ്പ്‌ പരസ്യത്തിന്റ ചിരിയും ആയി അവർ രണ്ടും നിന്നു. അപ്പോഴാണ് തംബുരു സ്റ്റേജിലേക്ക് വന്നത്. ശ്രെയസ് കുട്ടിമാളുവിന്റെ കൈയിൽ മുറുകെ പിടിച്ചു. അവന്റെ കയ്യുടെ തണുപ്പ് അറിഞ്ഞപ്പോൾ ഇന്ദ്രിക ചോദിച്ചു. “വണ്ണിനു പോണോ”??അവന്റെ കണ്ണ് തള്ളി പോയി. …

തുടരും….

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *