കടലമിട്ടായി, Part 25

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“ആരാ ഗീതു അത്”??ശ്രാവൺ ചോദിച്ചു. “അറിയില്ല ഏട്ടാ”,… ഗീതികയും ശ്രാവണും കൂടി ആ കറുത്ത ബെൻസ് കാറിലേക്ക് നോക്കി നിൽക്കെ അതിൽ നിന്നും ശ്രെയസ്സ് പുറത്തേക്കു ഇറങ്ങി.

“ശ്രീ….. “,… ശ്രാവൺ അവന്റെ അടുത്തേക്ക് ഓടി ചെന്നപ്പോൾ പെട്ടെന്ന് അവൻ കൈ കൊണ്ട് അവനെ തടഞ്ഞു. കാറിൽ നിന്നും ബാഗ് എടുത്തു അകത്തേക്ക് കയറി ആരെയും മൈൻഡ് ചെയ്യാതെ ആരുടേയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ശ്രീ അവന്റെ മുറിയിലേക്ക് കയറി. ബാഗ് കട്ടിലിലേക്ക് ഇട്ടു അതിൽ നിന്ന് മുഷിഞ്ഞ വസ്ത്രങ്ങൾ എടുത്തു എറിഞ്ഞു. എന്നിട്ട് കുളിക്കാൻ വേണ്ടി കയറി. കുളി കഴിഞ്ഞു പുറത്ത് ഇറങ്ങി താഴേക്കു പോയി.

“ശ്രീ കുട്ടാ”….. അമ്മ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു. അമ്മയെ അടർത്തി മാറ്റാൻ ശ്രെമിച്ചു എങ്കിലും നടന്നില്ല.

“ശ്രീ നീ എന്താ വരുന്ന വിവരം പറയാഞ്ഞത്”??ശ്രാവൺ ചോദിച്ചു. “ഞാൻ എന്റെ സ്വന്തം വീട്ടിൽ വരുന്നതിനു നേരത്തെ അപ്പോയിന്മെന്റ് എടുക്കേണ്ട ആവശ്യം ഉണ്ടോ”??… ശ്രീയുടെ നാവിൽ നിന്നും അത്തരം ഒരു സംസാരം ശ്രാവൺ പ്രതീക്ഷിച്ചില്ല. ശ്രാവൺ വല്ലാതെ ആയി പോയി.

“ഇളയച്ചാ….. “… പൊന്നു വിളിച്ചു കൊണ്ട് ഓടി വന്നു.അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ശ്രീ പുറത്തേക്കു ഇറങ്ങി. പൊന്നൂസ് കരയാൻ തുടങ്ങി ഗീതിക അവളെയും കൊണ്ട് അകത്തേക്ക് പോയി.

ശ്രീയുടെ അച്ഛൻ അവന്റെ അടുത്തേക്ക് വന്നു. അവന്റെ തൊട്ട് അപ്പുറത്ത് ആയി നിന്നു. പിന്നെ ചോദിച്ചു.

“ഞങ്ങളോട് നീ കാണിക്കുന്ന ദേഷ്യം ഞങ്ങൾക്ക് മനസിലാകും. ആ കുഞ്ഞ് എന്ത് പിഴച്ചു”??….ശ്രീ ഒന്നും മിണ്ടിയില്ല. അച്ഛൻ അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞു അമ്മ വന്നു അവനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. എല്ലാവരും ഒന്നിച്ചു കഴിക്കാൻ വേണ്ടി ഇരുന്നു പക്ഷെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല. വല്ലാത്ത നിശബ്ദ തളം കെട്ടി നിന്നു അവസാനം ശ്രീ തന്നെ സംസാരിച്ചു.

“ഏട്ടത്തി… പൊന്നു ഉറങ്ങിയോ”??….ഒരുപാട് നാളുകൾക്കു ശേഷം ഏട്ടത്തി എന്ന് ശ്രീ വിളിച്ചപ്പോൾ ഗീതികക്ക് അത് വല്ലാത്ത സന്തോഷം ഉണ്ടാക്കി.

“ആ ഉറങ്ങി ശ്രീ”… “മോനെ കുറച്ച് മീൻ കറി വെക്കട്ടെ ??അവിടുത്തെ ഭക്ഷണം ഒന്നും നിനക്ക് പിടിക്കുന്നുണ്ടാകില്ലല്ലോ”….അമ്മ ചോദിച്ചു.

ശ്രീ പ്ലേറ്റ് നീക്കി വെച്ചു. ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു. ഇടയ്ക്ക് ഒന്ന് ചോദിച്ചു. “കിച്ചന്റെ വിവാഹം കഴിഞ്ഞോ”??

“ആം… രണ്ട് ദിവസം ആയി”…അമ്മ പറഞ്ഞു. “ആരെയാ കടലമിട്ടായിയെ ആണോ കെട്ടിയത്”??…ശ്രീ ചോദിച്ചു. “അല്ല”….ഗീതിക പറഞ്ഞു.അത് കേട്ടപ്പോൾ ശ്രെയസ് ഒന്ന് ഞെട്ടി. “പിന്നെ ആരെ”??…

“മീനുവിനെ”,… “ഏഹ് ആ കുട്ടീടെ വിവാഹം കഴിഞ്ഞു പോയതല്ലേ”?? “മ്മ്”,…. ഗീതിക നടന്ന സംഭവങ്ങൾ എല്ലാം ശ്രീയോട് പറഞ്ഞു. എല്ലാം കേട്ടപ്പോൾ കിച്ചനോട് വെറുപ്പും അതെ പോലെ സ്നേഹവും അവനു തോന്നി. “അപ്പോൾ കടലമിട്ടായി”??… ശ്രീ സംശയത്തോടെ ചോദിച്ചു. “അവൾ ഇപ്പോഴും ആ കടലമിട്ടായി ആയി തന്നെ ഇരിക്കുന്നു”… “മ്മ്… ഞാൻ അവളെ പിന്നെ കണ്ടിട്ടില്ല”,…

“നീ വരുന്നതിനു തൊട്ടു മുൻപ് ആണ് അവർ പോയത്”.. “അയ്യോ കാണാൻ പറ്റിയില്ല”.. ശ്രാവൺ അത് കേട്ടപ്പോൾ ഭക്ഷണം മതിയാക്കി എഴുന്നേറ്റു പോയി. ഒപ്പം ശ്രീയും. കുറെ നേരം ആയിട്ടും അച്ഛനോടും ഏട്ടനോടും ശ്രീ ഒന്നും മിണ്ടുന്നില്ല. അവർക്ക് ഇടയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ ഗീതികയും അമ്മയും നിന്നു.

“ശ്രീ”…. “എന്താ ഏട്ടത്തി”?? “നീ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ വന്നത്”?? “മുന്നറിയിപ്പ് ഞാൻ സുധിക്ക് കൊടുത്തിരുന്നു. അവന്റെ വിവാഹം ആണ് അതിൽ പങ്കെടുക്കാൻ ആണ് ഞാൻ വന്നത്”… “എന്നാണ് വിവാഹം”??

“ഈ വരുന്ന ശനിയാഴ്ച”… “മ്മ്…. പെണ്ണ് എവിടെയാ”?? “അവിടെ തന്നെ അവന്റെ പഴയ കുട്ടി തന്നെ. ചിഞ്ചു”… “ഏത് ഇന്ദ്രികയുടെ കൂട്ടുകാരിയോ”?? “മ്മ്”…. കുറെ നേരം പിന്നെ ഗീതിക ഒന്നും മിണ്ടിയില്ല. “ഏട്ടത്തി കിടക്കുന്നില്ലേ”?? “ഉറക്കം വരുന്നില്ല”. “മ്മ്”,…

“ശ്രീ”,…. “എന്താ ഏട്ടത്തി”?? “നീ എന്തിനാ ഏട്ടനോട് ദേക്ഷ്യപ്പെട്ടത്”?? “അറിയില്ല ഏട്ടത്തി പെട്ടെന്ന് എനിക്ക് എന്തോ ദേഷ്യം വന്നപ്പോൾ”…അവൻ സംസാരം പൂർത്തി ആക്കിയില്ല.

“ശ്രീ ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ദേഷ്യം തോന്നുമോ”?? “ഏട്ടത്തി പറ എന്നിട്ട് നോക്കാം”… “ഡാ… ഇപ്പോ എല്ലാം കഴിഞ്ഞിട്ട് ഏകദേശം 2വർഷം കഴിഞ്ഞില്ലേ!!പുതിയ ഒരു ജീവിതത്തിനെ കുറിച്ച് ചിന്തിച്ചു കൂടെ”??…

“പുതിയ ഒരു ജീവിതം. അത് ആഗ്രഹിച്ച കാലം ഉണ്ടായിരുന്നു. എല്ലാവരും കൂടി തട്ടി എറിഞ്ഞ കാലം. ഇനി ഒന്നും വേണ്ട ഏട്ടത്തി അവളുടെ സ്ഥാനത്തേക്ക് മറ്റൊരാളെ കാണുവാൻ വയ്യ”….ശ്രീയുടെ കണ്ണുകൾ നിറഞ്ഞു. ഗീതിക ഒന്നും മിണ്ടിയില്ല പിന്നെ. അവൾ ഉറങ്ങാൻ വേണ്ടി അകത്തേക്ക് പോയി.കുറെ നേരം ആയിട്ടും ശ്രീക്കു ഉറക്കം വന്നില്ല അവൻ പുറത്ത് തന്നെ ഇരുന്നു. “ശ്രീ”….ഏട്ടന്റെ ശബ്ദം കേട്ടു അവൻ എഴുന്നേറ്റു.

“എന്താ ഏട്ടാ”?? “നീ ഉറങ്ങുന്നില്ലേ”?? “എന്തോ ഉറക്കം വരുന്നില്ല ഏട്ടാ”…. “നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ”?? “ഇല്ലല്ലോ”…

“എങ്കിൽ ശരി”…ശ്രാവൺ അകത്തേക്ക് പോകാൻ തുനിഞ്ഞു. “ഏട്ടാ”…… “എന്താടാ”?? “സോറി ഏട്ടാ”…ശ്രീ ഓടി വന്നു ശ്രാവണിനെ കെട്ടിപിടിച്ചു. “എന്താടാ ??ഇത്രയും പ്രായം ആയിട്ടും കരയുന്നു”?? “അറിയില്ല ഏട്ടാ എനിക്ക് ആകെ ദേഷ്യം കേറി നിന്നപ്പോൾ ഞാൻ ഏട്ടനോട് സോറി ഏട്ടാ”….

“ഹ അത് സാരമില്ലടാ നമ്മൾ ഒരേ ചോര അല്ലേടാ കാലാ”…. “കാലൻ”?? “കുട്ടിമാളു നിനക്ക് ഇട്ട പേര”… “മ്മ് അവളെ ഞാൻ കാണുന്നുണ്ട്. സുധിയുടെ അടുത്ത് പോകുമ്പോൾ”,… “മ്മ് എങ്കിൽ പോയി കിടന്നു ഉറങ്ങു”…. അവർ രണ്ടാളും അകത്തേക്ക് പോയി. പിറ്റേന്ന് രാവിലെ.

“ഏട്ടത്തി കിച്ചൻ അവിടെ ഉണ്ടോ”??…. ശ്രീ ചോദിച്ചു. “ആ ഉണ്ടെന്നു തോന്നുന്നു. എന്താ ശ്രീ”?? “ഏയ് വന്നിട്ട് കല്യാണ പെണ്ണിനേയും ചെറുക്കനെയും കണ്ടില്ലല്ലോ അതാ”…. “മ്മ് അവർ അവിടെ ഉണ്ടെന്നു തോന്നുന്നു”… “ഞാൻ ഒന്ന് പോയി കണ്ടിട്ട് വരാം”…. ശ്രീ അപ്പുറത്തേക്ക് ഇറങ്ങി. കിച്ചന്റെ വീട്ടിൽ വന്നു വധുവിനും വരനും ഒരു ഗിഫ്റ്റ് കയ്യിൽ കരുതി. അവൻ വാതിലിൽ മുട്ടി രണ്ട് തവണ. വാതിൽ തുറന്നത് തംബുരു. അവളെ കണ്ടതും ശ്രീ വല്ലാതെ ആയി. നെറുകയിൽ ഉള്ള സിന്ദൂരം കഴുത്തിലെ താലി എല്ലാം കണ്ടപ്പോൾ എവിടെയോ മറഞ്ഞു പോയ ദേഷ്യം അവനെ പിടി കൂടി. ശ്രീയെ കണ്ടു തംബുരു ആദ്യം ഒന്ന് ഞെട്ടി. കുറച്ച് നേരം അവനെ തന്നെ നോക്കി നിന്നു.

“ശ്രീ എപ്പോൾ വന്നു”??തംബുരു ചോദിച്ചു. തംബുരുവിന് മുഖം നൽകാതെ അവൻ പറഞ്ഞു. “ഇന്നലെ വൈകിട്ട്”,…. “ആരാ ചേച്ചി”??.. കിച്ചൻ പുറത്തേക്കു വന്നു. “ശ്രീയേട്ടാ…. “കിച്ചൻ ശ്രീയെ കെട്ടിപിടിച്ചു. “എത്ര നാളായി കണ്ടിട്ട് !!ഇതെപ്പോൾ എത്തി ??” “ഇന്നലെ എത്തി. അപ്പോഴാ വിശേഷം അറിഞ്ഞത്. എവിടെ നിന്റെ പാതി”?? “ഇവിടെ ഉണ്ട്. മീനു”…… കിച്ചൻ വിളിച്ചു. “എന്തോ”….. മീനു പുറത്തേക്കു വന്നു. “ഹ ശ്രീയേട്ടാ ഇതാട്ടോ ആള്”,…

“Wish you happy married life”,… ശ്രീ കയ്യിൽ ഇരുന്ന ഗിഫ്റ്റ് അവളുടെ കയ്യിൽ കൊടുത്തു പുറത്തേക്കു ഇറങ്ങി. “പോകുവാണോ ശ്രീയേട്ടാ”??… കിച്ചൻ ചോദിച്ചു. “മ്മ് കൊല്ലം വരെ പോകണം. ഒരു കൂട്ടുകാരന്റെ വിവാഹം ഉണ്ട്. വന്നിട്ട് കാണാം”…. ശ്രീ ഒന്നുടെ തംബുരുവിനെ നോക്കി എന്നിട്ട് വീട്ടിലേക്ക് പോയി. തംബുരു ശ്രീ പോകുന്നതും നോക്കി നിന്നു. “ചേച്ചി.. ചേച്ചി”… മീനു വിളിച്ചിട്ട് തുമ്പി കേൾക്കാതെ നിന്നു. തട്ടി വിളിച്ചപ്പോൾ സ്വപ്നത്തിൽ എന്ന പോലെ അവൾ ഞെട്ടി “എന്താ എന്താ മീനു”??

“വാ ഭക്ഷണം കഴിക്കാം”… അവർ അകത്തേക്ക് പോയി. ശ്രെയസ് മുറിയിൽ എത്തി ഡ്രസ്സ്‌ പാക്ക് ചെയ്തു. തംബുരു അപ്പോഴും അവന്റെ മനസ്സിൽ കോളിളക്കം സൃഷ്ടിച്ചു. രാവിലെ ചായ കുടിച്ച ഗ്ലാസ്‌ ഡ്രസിങ് ടേബിളിൽ ഇരുപ്പുണ്ടാരുന്നു അത് അവൻ എറിഞ്ഞു പൊട്ടിച്ചു. “ഇളയച്ചാ”…… കൊഞ്ചി കൊണ്ട് വന്ന പൊന്നൂസിന്റെ കാലിൽ ഗ്ളാസ്സിന്റെ ചീള് കൊണ്ടു. പൊന്നൂസ് കരയാൻ തുടങ്ങി. ശ്രീ വേഗം പോയി കുഞ്ഞിനെ എടുത്തു കാലിൽ കൊണ്ട ചീള് പതിയെ എടുത്തു കുഞ്ഞ് കരയുന്നത് കേട്ടു ശ്രാവൺ ഓടി വന്നു. “എന്താടാ ശ്രീ”??

“ഗ്ലാസ്‌ പൊട്ടി കൊച്ചിന്റെ കാലിൽ ചീള് കൊണ്ടു”… ശ്രാവൺ വേഗം പോയി ഫസ്റ്റ് എയ്ഡ് എടുത്തുകൊണ്ടു വന്നു. കുഞ്ഞ് കരച്ചിൽ നിർത്തിയില്ല ഗീതിക വന്നു എടുത്തു കൊണ്ടു നടന്നു അമ്മ എടുത്തു അച്ഛൻ എടുത്തു എന്നിട്ടും കുഞ്ഞു കരച്ചിൽ നിർത്തിയില്ല. ശ്രീ ആകെ വിഷമിച്ചു. അവൻ ബാഗിൽ ഇരുന്ന കടലമിട്ടായി കയ്യിൽ എടുത്തു കുഞ്ഞിന് നേരെ നീട്ടി. അത് കിട്ടിയപ്പോൾ അവൾ കരച്ചിൽ നിർത്തി. ഗീതിക കുഞ്ഞിനെ കൊണ്ടു പോയി കിടത്തി. “നിനക്ക് ഇപ്പോഴും ഈ ശീലം ഉണ്ടോ”??ശ്രാവൺ ചോദിച്ചു. “ഏയ് ഇത് ഇന്നലെ വരുന്ന വഴിക്ക് മേടിച്ചതാ സുധിയെ കാണാൻ പോകുമ്പോൾ അവളെയും കാണേണ്ടി വരും എന്തെങ്കിലും കൊടുക്കണ്ടേ എന്ന് ഓർത്ത് മേടിച്ചതാ”…. ശ്രീ പറഞ്ഞു. “ഓ അപ്പോൾ കാണാൻ പോകുന്നുണ്ടോ”??

“മ്മ്”…. ശ്രീ ബാഗ് പാക്ക് cheythukond ഇരുന്നു. “എങ്കിൽ പിന്നെ എന്നും കാണാൻ വേണ്ടി നമുക്ക് ഇങ്ങു കൊണ്ടുവന്നാലോ”??ശ്രാവൺ ചോദിച്ചു. “മനസിലായില്ല”…. ശ്രീ സംശയിച്ചു നിന്നു. “എന്നും കാണാൻ വേണ്ടി അവളെ ഇവിടെ കൊണ്ടു വന്നു നിർത്തിയാലോ”?? “ചുമ്മാ ഒരു പെണ്ണിനെ കൊണ്ടു വന്നു വീട്ടിൽ നിർത്തുന്നെ എങ്ങനാ”?? “ചുമ്മാ വേണ്ട എന്റെ അനിയത്തി നിന്റെ ഭാര്യ ഈ വീടിന്റെ ചെറിയ മരുമകൾ ആയി കൊണ്ടു വന്നു നിർത്തിയാൽ മതി”… ശ്രാവൺ പറഞ്ഞു. “ഏട്ടന് ഭ്രാന്ത്‌ ആയോ”??

“ഡാ…. പണ്ട് അച്ചന്മാർ തമ്മിൽ തീരുമാനിച്ചത് അല്ലേ…. !!എല്ലാവർക്കും അവളെ ഇഷ്ടമാണ്. നീയും കൂടെ സമ്മതിച്ചാൽ!!!” കുറച്ച് നേരം ശ്രീ ഒന്നും പറഞ്ഞില്ല. അവൻ ബാഗും എടുത്തു പുറത്തേക്കു പോയി. “ശ്രീ നീ ഒന്നും പറഞ്ഞില്ലല്ലോ”!!!

“അന്നത്തെ ആ ജാതകദോഷം വെറും നാടകം ആയിരുന്നു അല്ലേ”??…..ശ്രീ ചോദിച്ചത് കേട്ടു ശ്രാവൺ നടുങ്ങി.

*****

“കുട്ടിമാളു”…. “എന്താ അച്ഛാ”?? “മോളെ നിന്റെ തീരുമാനം എന്താ”?? “എന്ത് തീരുമാനം”??

“ശ്രേയസ്സിന്റെ അച്ഛൻ പറഞ്ഞ കാര്യം. ശ്രെയസ്സും ആയുള്ള വിവാഹം”…..!! “അതിനുള്ള ഉത്തരം ഞാൻ നേരത്തെ പറഞ്ഞല്ലോ അച്ഛാ താല്പര്യമില്ല മാത്രമല്ല അത് ശരിയല്ല”….

തുടരും…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *