രണ്ടാൻ അച്ഛൻ….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : പാറു.

‘എന്റെ മുറിയിൽ എന്തിനാ ആവിശ്യം ഇല്ലാതെ കേറി വരുന്നേ? ശെ ഇത് ഭയങ്കര കഷ്ട്ടം ആയെല്ലോ.

ദേവുവിന്റെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടാണ് ഞാൻ അവളുടെ മുറിയുടെ വാതിൽ എത്തി നോക്കിയത്.. സേതു ഏട്ടൻ അവിടെ നിൽപ്പുണ്ട്. എന്താ സേതു ഏട്ടാ ദേവു എന്തിനാ ഒച്ച എടുക്കുന്നതു?

ഹേയ് ഒന്നുമില്ല ജയേ ഞാൻ ഈ മുറിയിൽ ഇന്നലെ ഒരു ബുക്ക്‌ കണ്ടിരുന്നു.അത് വായിക്കാൻ എടുക്കാൻ വന്നതാണ്.. മുറിയിൽ കയറിയത് ദേവൂട്ടിക്ക് ഇഷ്ട്ടപെട്ടില്ല.. സേതു അത് പറഞ്ഞ് ചിരിച്ചു കൊണ്ട് അവിടുന്ന് ഇറങ്ങി പോയി.

‘കുറച്ചു നാൾ ആയി ദേവു സേതു ഏട്ടനോട് മോശമായി പെരുമാറുന്നത് ഞാൻ അതൊക്കെ കാണുന്നു എങ്കിലും അവളോട്‌ ഇതുവരെ അതിന്റെ കാര്യം ചോദിച്ചിട്ടില്ല.’

രാത്രിയിൽ ഇപ്പോൾ അവൾ ഞങ്ങളുടെ കൂടെ ഇരുന്ന് ആഹാരവും കഴിക്കാറില്ല.. ഒരിക്കൽ തറയിൽ വീണു കിടന്ന വെള്ളത്തിൽ ചവിട്ടി വീണപ്പോൾ എടുത്തു പൊക്കാൻ ചെന്ന ഏട്ടനെ അവൾ ഒരുപാട് വഴക്ക് പറഞ്ഞത് ഇന്നും എനിക്ക് ഓർക്കാൻ പറ്റുന്നില്ല അത്രയും വിഷമം ആയി.. അന്നും ഏട്ടൻ ഒരു ചിരിയിൽ അത് ഒതുക്കി കളഞ്ഞു..

ദേവു ഞങ്ങളിൽ നിന്നും ഒരുപാട് അകന്നു പോയോ?? എന്താ ഈ കുട്ടിക്ക് പറ്റിയത് കുറച്ചു ദിവസങ്ങൾ ആയി അവൾ ഇങ്ങനെ ഒക്കെ എപ്പോഴും എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നതു കാണാം. എന്താ കുട്ടി എന്ന് ചോദിച്ചാൽ കടിച്ചു കീറുന്നപോലെ സംസാരിക്കും.

സേതു ഏട്ടനോട് ആണ് അവൾക് കൂടുതൽ ദേഷ്യം.എപ്പോഴും മനസ്സിൽ കൊള്ളുന്ന ഓരോ വാചകങ്ങൾ പറഞ്ഞു കൊണ്ടിരിക്കും.. ഒരു ദിവസം ടീവി കണ്ടു കൊണ്ടിരുന്ന അവളുടെ അടുത്ത് ഇരുന്നു എന്നും പറഞ്ഞ് അവൾ ‘എന്തൊരു ശല്യം ആണ് എന്തിനാ എന്റെ അടുത്ത് ഇരിക്കുന്നത് എങ്ങോട്ടെങ്കിലും ഇറങ്ങി പൊക്കുടേ എന്ന് ചോദിച്ചു ചൂടായപ്പോൾ ആണ് ശെരിക്കും ഞാൻ തകർന്നു പോയത്.. അന്ന് ആദ്യമായി ഞാൻ എന്റെ മോളെ തല്ലി ഒരുപാട്.. കൈയിൽ ഇരുന്ന റിമോട്ട് വലിച്ച് എറിഞ്ഞു അവൾ റൂമിൽ പോയി കതക് അടച്ചു.

അന്ന് സേതു ഏട്ടൻ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു..ദേവൂട്ടിയെ തല്ലിയതിന്..

എന്താ അവളുടെ മനസ്സിൽ അത് അറിയണം ഇല്ലെങ്കിൽ അവളെ ചിലപ്പോൾ ഞങ്ങൾക്ക് നഷ്ട്ടപെടും..

ദേവു നീ ഒന്ന് റെഡി ആവു നമുക്ക് ഒന്ന് പുറത്തു പോയിട്ട് വരാം.

‘ഞാൻ ഇല്ല എവിടേക്കും നിങ്ങൾ രണ്ടു പേരും പൊക്കോളു എന്നെ ആരും നോക്കണ്ട എന്നെ ഒന്ന് വെറുതെ വിട്.. ഇല്ല നിന്നെ അങ്ങനെ ഇപ്പോൾ വിടുന്നില്ല നീ വന്നേ പറ്റു വരു..

ഒരുപാട് നിർബന്ധിച്ചു വിളിച്ചപ്പോൾ അവൾ വന്നു പക്ഷെ അവൾ ഒരു നിബന്ധന വെച്ചു സേതു ഏട്ടൻ വരരുത് അവൾക് സേതു ഏട്ടന്റെ ഒപ്പം യാത്ര ചെയ്യുന്നത് ഇഷ്ട്ടം അല്ല അത്രെ.

സേതു ഏട്ടൻ അപ്പോഴും ഒരു പുഞ്ചിരിയുമായി കാറിൽ കയറാതെ മാറി നിന്നു.അവൾ മുൻപിലത്തെ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു. സേതു ഏട്ടൻ എന്നേം നിർബന്തിച്ച്‌ യാത്ര അയച്ചു. എനിക്ക് അവളോട്‌ സംസാരിക്കാൻ ഉണ്ട് സത്യത്തിൽ അതിനു ഞങ്ങൾ മാത്രം ഉള്ളതാണ് നല്ലത് എന്ന് എനിക്കും തോന്നി അവളുടെ മനസ്സിൽ എന്താണെന്നു അവൾക് പറയാൻ അതാണ് നല്ലത്..

കുറച്ചു ദൂരം ഡ്രൈവ് ചെയ്തു ഞങ്ങൾ ചിലപ്പോൾ ഒക്കെ പോകറുള്ള സ്ഥലം തന്നെ അവൾക്കും സേതു ഏട്ടനും ഇഷ്ട്ടപെട്ട സ്ഥലം.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.

എന്താ ദേവൂട്ടി നിനക്ക് എന്ത് പറ്റി നീ എന്തിനാ സേതു ഏട്ടനോട് ഇങ്ങനെ പെരുമാറുന്നത്?

എനിക്ക് അയാളെ ഇഷ്ട്ടം അല്ല അത്ര തന്നെ. അവളുടെ പെട്ടന്നുള്ള ആ മറുപടി ഞാൻ ഒരിക്കലും പ്രധീക്ഷിച്ചില്ല

എന്താ എന്താ നീ പറഞ്ഞെ അയാൾ എന്നോ നീ ആരെയാ അങ്ങനെ വിളിച്ചത് അത് നിന്റെ അച്ഛൻ ആണ് ഇങ്ങനെ ആണോ നീ സംസാരിക്കുന്നത് ഈശ്വരാ എന്താ മോളെ ഇതൊക്കെ?

എന്റെ നെഞ്ച് വേദനയും സങ്കടവും കൊണ്ട് വിങ്ങി പൊട്ടി.

അച്ഛനോ അയാളോ എന്റെ അച്ഛൻ ഒന്നും അല്ല അയാൾ അത് അമ്മ എന്നോട് പറഞ്ഞില്ല എങ്കിലും എനിക്ക് അത് അറിയാം ഞാൻ അത് അറിഞ്ഞു അയാളുടെ ചില നേരത്തെ പെരുമാറ്റം എനിക്ക് അയാളെ കാണുന്നതെ വെറുപ്പ് ആണ്.

ഡി നിർത്തിക്കോ ഇനി ഒരു അക്ഷരം നീ മിണ്ടരുത്.. ച്ചെ ഇത്രയും മോശമായി സംസാരിക്കാൻ നീ എവിടുന്നു പഠിച്ചു ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത്?? സേതു ഏട്ടൻ നിനക്ക് എന്ന് മുതൽ ആടി അന്യൻ ആയത്?

എന്റെ ശബ്ദം വല്ലാതെ മാറിയിരുന്നു അത് കേട്ടിട്ട് ആവും അവൾ മനസ്സ് തുറന്നത്

അമ്മെ എന്നോട് പ്രസീത ആന്റി ആണ് പറഞ്ഞത് അച്ഛൻ എന്റെ സ്വന്തം അച്ഛൻ അല്ല എന്ന് ഞൻ വളർത്തു മകൾ ആണെന്ന് ഒക്കെ..പിന്നെ സൂക്ഷിക്കണം ദേഹത്തു തൊടുകയോ മറ്റോ ചെയ്താൽ പറയണം മുറിയിൽ ഒന്നും കയറാൻ സമ്മതിക്കരുത് എന്നൊക്കെ..

ദൈവമേ ഞാൻ എന്തൊക്കെ ആണ് ഈ കേൾക്കുന്നത്.. ‘ശെരിയാണ്.. അതെ നീ ഞങ്ങളുടെ വളർത്തു മകൾ തന്നെ ആണ്.പക്ഷെ അങ്ങനെ ആണോ നിന്നോട് ഞങ്ങൾ പെരുമാറിയതു.?പറയു ദേവൂട്ടി.. നിനക്ക് അറിയുവോ ഓരോ വാർത്തകൾ ടീവിൽ ഒക്കെ കാണുമ്പോൾ പേടികൊണ്ട് ഉറങ്ങാതെ നിന്റെ മുറിയുടെ വാതിലിൽ വന്ന് ചില രാത്രികളിൽ കിടന്നിട്ടുണ്ട് സേതു ഏട്ടൻ.. ഒരു ഉറക്കത്തിൽ ഞെട്ടി ഉണർന്നു ഓടി വന്ന് നോക്കാറുണ്ട് നിന്നെ.. നീ കൂടെ ഇരുന്നു കഴിക്കാതെ ഇരുന്നപ്പോൾ ഒക്കെ വിഷമിച്ചു എത്രയോ തവണ ആഹാരം കഴിക്കാതെ ഇരുന്നു..

ഒരു അച്ഛന്റെ സ്നേഹം നീ അനുഭവിച്ചിട്ടില്ലേ ദേവൂട്ടി.. അവൾ അത് പറയും മുൻപ് നിനക്ക് തോന്നിയിട്ടുണ്ടോ സേതു ഏട്ടൻ നിന്റെ അച്ഛൻ അല്ല എന്ന് മോശമായി നിന്നെ നോക്കി എന്ന് എപ്പോൾ എങ്കിലും തോന്നിട്ടുണ്ടോ പറ..എപ്പോഴെങ്കിലും തോന്നിയോ…

ഞാൻ കരയുക ആണ്..എന്റെ ഒപ്പം ദേവൂട്ടിയും

ഇല്ല അമ്മെ എനിക്ക് ആണ് തെറ്റ് പറ്റിയത് എന്നോട് ഷെമിക്കു അമ്മെ എന്റെ അച്ഛൻ തന്നെ ആണ് എന്തൊക്കെ ചിന്തകൾ ആണ് എന്റെ മനസ്സിൽ കടന്നു കൂടിയത് ഈശ്വരാ എന്നോട് എന്തിനാ ഇങ്ങനെ കാട്ടിയത്. സ്വന്തം അച്ഛൻ പോലും ഇത്രയും നന്നായി എന്നെ നോക്കുമായിരുന്നോ എനിക്ക് അറിയില്ല.. നീ എന്നോട് ക്ഷെമ ചോദിക്കണ്ട നിന്റെ അച്ഛനോട് ചോദിച്ചാൽ മതി.

വീട്ടിൽ എത്തി ദേവു ആദ്യം ചെന്ന് അവളുടെ അച്ഛന്റെ മാറിൽ ചാഞ്ഞു…അച്ഛാ എന്നോട് ഷെമിക്കു.. കുറേ നാളുകൾക്ക് ശേഷം അവളുടെ നാവിൽ നിന്നും അച്ഛൻ എന്ന വിളി കേട്ടതു കൊണ്ടാവും സേതു ഏട്ടന്റർ കണ്ണ് നിറഞ്ഞു തുളുമ്പി..

ഹേയ് എന്താ ദേവൂട്ടി ഇത് എന്ന് പറഞ്ഞ് അവളുടെ തലയിൽ ഒരു കൊട്ട് കൊട്ടി സേതു ഏട്ടൻ എന്നെ നോക്കി ഒന്ന് കണ്ണ് അടച്ചു അപ്പോഴും ആ പുഞ്ചിരി ഏട്ടന്റെ ചുണ്ടിൽ മായാതെ നിന്നു.. ദേവൂട്ടിയും ആ നെഞ്ചിലെ സ്നേഹവും പറ്റി അവിടെ ചേർന്നു നിന്നു…

സ്വന്തം പാറു…..😍

Leave a Reply

Your email address will not be published. Required fields are marked *