ഭാര്യ എന്ന കെട്ട്യോൾ

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : Cherry Gafoor..

വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും അവളുടെ ഒരേയൊരു ആഗ്രഹം ആയിരുന്നു ടൗണിലെ വലിയ മാളിൽ പോയി ഒന്ന് ഷോപ്പിങ് ചെയ്യണം എന്ന്. അങ്ങനെ ബീവിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാം ഇനി അതിന് കുറുമ്പ് കാണിക്കേണ്ട എന്ന് കരുതി അലവി ബീവിയെയും കൊണ്ട് മാളിൽ പോയി…

പോകുമ്പോൾ ഒരു കാര്യം പ്രത്യേകം പറഞ്ഞു “കണ്ണിൽ കാണുന്ന എല്ലാം വലിച്ച് വാരി വാങ്ങരുത്”എന്ന്. ബീവി സമ്മതം മൂളി….

അങ്ങനെ അലവി മാളിലൂടെ കറങ്ങി നടന്നു. സമയം കളയാൻ വേണ്ടി ചുമ്മാ ഓരോ സാധനങ്ങളുടെ വില അന്വേഷിച്ചു നടന്നു…. സമയം ഒരു മണിക്കൂർ കഴിഞ്ഞു ബീവിയുടെ മൊബൈലിലേക്ക് വിളിച്ചു… മൊബൈൽ ഓഫ്…!! അവസാനം അലവി തൻ്റെ ഭാര്യയേയും അന്വേഷിച്ച് നടക്കാൻ തുടങ്ങി….

അലവി ബീവിയെ അന്വേഷിച്ചു നടക്കുന്നതിൻ്റെ ഇടയിലാണ് കൂടെ പഠിച്ച രേണുക എന്ന കൂട്ടുകാരിയെ കാണുന്നത്….. അലവി: “അറിയോ എന്നെ മനസ്സിലായോ…?” രേണുക: “പിന്നെ അറിയാതെ.. അങ്ങനെ മറക്കാൻ പറ്റുമോ…?” അലവി: “താൻ ഷോപ്പിങിന് വന്നതാണോ..?” രേണുക: “ആം.. താൻ എന്താ ഇവിടെ..?” അലവി: “കെട്ട്യോളുമായി ഷോപ്പിങിന് വന്നതാ. അവളെ നോക്കി നടക്കുകയാ.. അവളുടെ മൊബൈൽ ഓഫ് ആണ്….! രേണുക: “ആഹാ.. ബെസ്റ്റ് നല്ല ഭാര്യ!!” അലവി: “നിനക്ക് തിരക്ക് ഉണ്ടോ..??” രേണുക: “എന്തെ..?” അലവി: “ഒന്നുല്ല കുറച്ച് നേരം നമുക്ക് സംസാരിച്ചു ഇരിക്കാം ഞാൻ ഒരു പെണ്ണിനോട് സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ അവൾ താനെ മുന്നിലേക്ക് വന്നോളും” രേണുക ചിരിച്ചു കൊണ്ട് ചോദിച്ചു. “അതെന്താ അങ്ങനെ..?” അലവി:”പെണ്ണല്ലെ വർഗ്ഗം..!” രേണുക: “എല്ലാവരും ഒരുപോലെ അല്ല” അലവി: “എൻ്റെ കെട്ടിയോളെ പറഞ്ഞതാ” രേണുക: “അങ്ങനെ പറ”

പെട്ടെന്ന് “ഇക്കാ” എന്ന കട്ടിയിലുള്ള വിളി കേട്ടാണ് അവർ രണ്ട് പേരും തിരിഞ്ഞു നോക്കിയത്…. പുളിങ്ങ തിന്ന ഇളി ഇളിച്ച് അലവിയുടെ അടുത്ത് വന്നു അവൾ “എന്താ ഇവിടെ..? ഇതാരാ ഇക്ക??” അലവി: “എന്റെ കൂടെ പഠിച്ചതാ, പേര് രേണുക” രേണുക: “ഇതാണോ നിൻ്റെ വൈഫ്..? അലവി: “ഇതാണ് ഞാൻ പറഞ്ഞ ആ വൈഫ്” രേണുക: “ആ ഇപ്പോൾ കാര്യം മനസ്സിലായി. അപ്പോൾ പിന്നെ കാണാം” രേണുക ചിരിച്ചു കൊണ്ട് പോയി.

ബീവി: നിങ്ങൾ എന്താ അവളോട് പറഞ്ഞത്..?” അലവി: “ഒന്നൂല്ല പെണ്ണേ നീ നല്ല കുടുംബിനി ആണ്, നല്ല പോലെ പാചകം അറിയാം എന്നൊക്കെ പറഞ്ഞിരുന്നു…” ബീവി: “ഇങ്ങക്ക് ഇഞ്ഞെ അത്രയും ഇഷ്ടാണോ..??” അലവി: “പിന്നെ ഇജ്ജ് ൻ്റെ കരള് അല്ലെ.. നമുക്ക് പോകാം..” അലവിയും ഹാപ്പി, ബീബിയും ഹാപ്പി 😝😝😝😝😝

ശുഭം

രചന : Cherry Gafoor..

Leave a Reply

Your email address will not be published. Required fields are marked *