കടലമിട്ടായി, Part 24

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“ഹലോ.. ഡാ… തരുൺ”….

“ഏയ് അജയ്… എത്ര നാളായി നിന്നെ കണ്ടിട്ട് ??നീ ഇപ്പോൾ എവിടെയാ”??വർഷങ്ങൾക്കു ശേഷം കണ്ട കൂട്ടുകാർ ആണ് തരുണും (കിച്ചൻ )അജയ് ഉം. “ഞാൻ ഇപ്പോൾ യുകെയിൽ ആണെടാ. നീയോ”??കിച്ചൻ ചോദിച്ചു. “ഓഹ് ഗുഡ് ഞാൻ ഇപ്പോൾ ഇസ്രായേലിൽ ആണ്. ഒരു പ്രൈവറ്റ് കമ്പനിയിൽ”… “മ്മ്…നിന്റെ മാര്യേജ് ആയോ”?? “ഏയ്… നോക്കുന്നു.. ചേച്ചിയുടെ മാര്യേജ് കഴിഞ്ഞല്ലേ”??അജയ് ചോദിച്ചു “ആം” “ആരാ ശ്രെയസ് ആണോ നിന്റെ അളിയൻ”?? “ഏയ് അത് നടന്നില്ലടാ. ജാതകദോഷം. ചേച്ചിയെ ariforcil വർക്ക്‌ ചെയ്യുന്ന അഭിജിത് എന്ന് പേരുള്ള ആളാ വിവാഹം ചെയ്തത്”… “ഓഹ് മൈ ഗോഡ്… കഷ്ടായി പോയി”.. “മ്മ്”..

“നിന്റെ വിവാഹം”?? “ആ ഏകദേശം ഉറപ്പിച്ചു വെച്ചിരിക്കുന്നു”.. “ആണോ കോൺഗ്രാറ്സ് ബ്രോ”.. “താങ്ക്സ് ബ്രോ”… “ഹ… നീ മീനുവിനെ കണ്ടാരുന്നോ”??അജയ് ചോദിച്ചു. “മീനു”??ആ പേര് കിച്ചനിൽ ഞെട്ടൽ ഉണ്ടാക്കി “ഹ മീനു അവൾ ദാ ആ റെസ്റ്റാന്റിൽ ഇരുപ്പുണ്ട്.ഭയങ്കര കഷ്ടം ആയി പോയി അവളുടെ കാര്യം. കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിയും മുൻപ് husband ഒരു ബൈക്ക് ആക്‌സിഡന്റിൽ മരിച്ചു….ജാതകദോഷം മറച്ചു വെച്ചു വിവാഹം കഴിച്ചു എന്ന് പറഞ്ഞ് അവളെ ഭർത്താവിന്റെ വീട്ടുകാർ ഉപേക്ഷിച്ചു.ഇപ്പോൾ ആ റെസ്റ്റാന്റിൽ ക്യാഷെർ ആയി ഇരിക്കുവ”….

“നീ എന്തൊക്കെയാ അജയ് പറയുന്നേ”??കിച്ചൻ ചോദിച്ചു. “അപ്പോൾ നീ ഇതൊന്നും അറിഞ്ഞില്ലേ”?? “ഇല്ല… ” “ആ ഇതൊക്കെയാണ് നടന്നത്” “അവൾ അവിടെ ഉണ്ടോ”? “ആം.. എന്തിനാടാ തേച്ചിട്ട് പോയതിന്റെ revenge ചെയ്യാൻ ആണേൽ വേണ്ട അവളുടെ അവസ്ഥ ഇപ്പോൾ വല്ലാത്ത കഷ്ടമാ”….അജയ് പറഞ്ഞു. “ഏയ് ഞാൻ ശല്യം ചെയ്യാൻ ഒന്നും പോണില്ല കാര്യം തിരക്കി എന്ന് മാത്രം”…കിച്ചൻ പറഞ്ഞു.

“ആ പോട്ടെ അളിയാ..കുറച്ച് തിരക്ക് ഉണ്ട്. ഇതാ എന്റെ കാർഡ് സമയം കിട്ടുമ്പോൾ വിളിക്കു നമുക്ക് ഒന്ന് കൂടാം “…അജയ് പറഞ്ഞു. “ശരി ഡാ… സീ യു”… അജയ് യാത്ര പറഞ്ഞു പോയി. ATM ഇൽ കയറി ക്യാഷ് എടുത്തതിനു ശേഷം കിച്ചൻ കാറിൽ വന്നു കയറി. വീട്ടിലേക്ക് യാത്ര തിരിച്ചു അവന്റെ മനസ്സ് ആ പഴയ പ്ലസ് ടൂക്കരന്റെ ജീവിതത്തിലേക്ക് ഓടി പോയി.

“ആദ്യമായി മീനുവിനെ കാണുന്നത് അവൾ വീടിനു അടുത്തുള്ള പോസ്റ്റ്‌ ഓഫീസിൽ വരുമ്പോഴാണ് അന്നേ ആ പച്ചപട്ടുപാവാടക്കാരി മനസ്സിൽ കൂട് കൂട്ടി ഇരുന്നു. ഒരേ സ്കൂളിലും ഒരേ areayilum ആണ് രണ്ടാളും പഠിക്കുന്നത് എന്നും താമസിക്കുന്നത് എന്നും അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു. അത്യാവശ്യം സുന്ദരിയൊക്കെ ആയിരുന്നത് കൊണ്ട് പഠിച്ച പണി പതിനെട്ടും നോക്കി വളച്ചു കുപ്പിയിലാക്കി. എന്ത് പ്രയോജനം… കുറെ നാൾ ബാംഗ്ലൂർ അടിച്ചു പൊളിച്ചു നടന്നു എന്ന് അല്ലാതെ. രണ്ടാളും പ്ലസ് 2കഴിഞ്ഞു ബാംഗ്ലൂരിൽ ആയിരുന്നത് കൊണ്ട് സദാചാര ആങ്ങളമാരോ നാട്ടുകാരോ അവിടെ ഉണ്ടായിരുന്നില്ല. ആടിയും പാടിയും ഉല്ലസിച്ചും പ്രേമം കുറച്ച് അങ്ങട് പോയി. കയ്യിലെ പൈസയും. അവസാനം വീട്ടുകാർ ഉറപ്പിച്ചു എന്നും പറഞ്ഞു സ്റ്റെപ്പിനി ആക്കി വെച്ചിരുന്ന ഒരുത്തനെയും കെട്ടി അവൾ അങ്ങ് പോയി”…. കിച്ചൻ വണ്ടി അവിടെ അടുത്തായി ഒതുക്കി. ഫോൺ എടുത്തു കുട്ടിമാളുവിനെ വിളിച്ചു. കാര്യങ്ങൾ എല്ലാം അവൾക്ക് അറിയാമായിരുന്നത് കൊണ്ട് പൊട്ടിത്തെറികളോ മറ്റോ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ മീനുവിന്റെ അവസ്ഥ അറിഞ്ഞപ്പോൾ കുട്ടിമാളു തന്നെയാണ് അവളെ പോയി കാണണം എന്ന് പറഞ്ഞത്. ചിലപ്പോൾ കിച്ചനും അത് ആഗ്രഹിച്ചു കാണും. അവൻ കാർ തിരികെ ആ resturantinte അങ്ങോട്ടേക്ക് തിരിച്ചു. കേറി ചെല്ലുന്ന ഭാഗത്ത്‌ തന്നെ ഇടതു വശത്തായി മീനു ഇരുപ്പുണ്ട്. അവൾ ആകെ മാറി പോയി. പണ്ടത്തെ മുടി ഒന്നുമില്ല മീനുവിന്റെ വിവാഹം കഴിഞ്ഞു മീനുവിന്റെ കുടുബം മുഴുവൻ നാട്ടിലേക്ക് പോയിരുന്നത് കൊണ്ട് വിശേഷങ്ങൾ ഒന്നും കിച്ചൻ അറിഞ്ഞിരുന്നില്ല. മീനു കാണാതെ കിച്ചൻ resturantinte ഉള്ളിലേക്ക് കയറി അവിടെ നാല് പേർക്ക് ഇരിക്കാൻ പറ്റുന്ന ഒരു ടേബിളിൽ പോയി ഇരുന്നു.

“സർ എന്താ വേണ്ടത്”?? “ഒരു മിക്സഡ് ഫ്രൈഡ് റൈസ്”… “Anything else”?? “Nothing”… ഒന്ന് രണ്ടു വർഷങ്ങൾ കൊണ്ട് മീനുവിന് ഉണ്ടായ മാറ്റം കിച്ചനെ അത്ഭുദപ്പെടുത്തി. ഒരിക്കലും സാരീ ഉടുക്കാതെ പെണ്ണ് സാരീ ഉടുത്തു തനി നാടൻ ആയി മാറി. ചുണ്ടിലോ മുഖത്തൊരു ചായം പോലുമില്ല. ആകെ ക്ഷീണിച്ചു പോയിരിക്കുന്നു. മീനു കാണാതെ വന്നപ്പോൾ കയ്യിൽ ഇരുന്ന സ്പൂൺ അവൻ താഴേക്കു ഇട്ടു. പക്ഷെ അവൾക്കു കുലുക്കം ഇല്ല. അപ്പോഴാണ് മീനുവിന്റെ ചെവിയിൽ ഇരിക്കുന്ന ചെവി കേൾക്കാത്തവർ ഉപയോഗിക്കുന്ന ഹെഡ് ഫോൺ അവൻ കണ്ടത്. ഹൃദയം തന്നെ മുറിഞ്ഞ നിമിഷം ഭക്ഷണം മതിയാക്കി അവൻ എണീറ്റു ബില്ല് കൊണ്ടുവരാൻ പറഞ്ഞു. ബില്ല് മീനുവിന്റെ കയ്യിൽ കൊടുത്തു പൈസയും കൊടുത്തു ഇറങ്ങുമ്പോൾ അമ്പരപ്പ് മുഴുവൻ അവൾക്ക് ആയിരുന്നു. കിച്ചൻ ഒന്നും മിണ്ടാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്കു ഇറങ്ങി. “തരുൺ….. തരുൺ…. തരുൺ….. “മീനു അവന്റെ പുറകെ ഓടി ചെന്നു. അവൻ വിളി കേൾക്കാതെ നടന്നു പോയി.

“കിച്ചേട്ടാ………. “… ആ വിളിയിൽ അവൻ നിന്നു. അവൾ ഓടി അടുത്തു വന്നു. “ഈ വിളി നിനക്ക് ഓർമ ഉണ്ടല്ലേ”!!കിച്ചൻ ചോദിച്ചു. “മ്മ്”… എന്നൊരു മറുപടി മാത്രം.

“ഇപ്പോ ഇതാണോ നിന്റെ അമേരിക്ക”?? കിച്ചൻ അങ്ങനെ ചോദിച്ചതും മീനു പൊട്ടിക്കരഞ്ഞു. അവൻ ആദ്യം ഒന്ന് നോക്കി നിന്നു. എന്നിട്ട് ചുറ്റും നോക്കി. ആളുകൾ ശ്രെദ്ധിക്കുന്നു.

“മീനു കരയാതെ കണ്ണ് തുടക്കു… ആളുകൾ നോക്കുന്നു”…മീനു കണ്ണ് തുടച്ചു. “നിനക്ക് എന്താടി പറ്റിയെ??എന്ത് കോലമാ ഇത്”??കിച്ചൻ ചോദിച്ചു. “ഞാൻ എല്ലാം പറയാം”…മീനു അവന്റെ ഒപ്പം കാറിൽ കയറി. “വിവാഹം കഴിഞ്ഞുള്ള ജീവിതം വളരെ ഹാപ്പി ആയിരുന്നു. എന്നാൽ അതിന് അല്പായുസ്സ് ആയി പോയി ഏട്ടനെ ഈശ്വരൻ വിളിച്ചു നേരത്തെ. ഏട്ടന്റെ 16ന്റെ അന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞു എന്റെ ജാതകദോഷം കൊണ്ടാണ് എല്ലാം സംഭവിച്ചത് എന്ന്. അവർ എല്ലാരും കൂടെ എന്നെ ഇറക്കി വിട്ടു ഏട്ടന്റെ വീട്ടുകാര്. എന്റെ വീട്ടിൽ എത്തിയപ്പോൾ ചേച്ചിയുടെ ഭർത്താവ് എന്നെ വേറെ രീതിയിൽ കണ്ടു. അയാളുമായുള്ള മൽപ്പിടുത്തത്തിന്റെ ഇടയിൽ എനിക്ക് എന്റെ ചെവിയുടെ കേൾവി വരെ നഷ്ടപ്പെട്ടു. ഇപ്പോ പട്ടിണി ഇല്ലാതെ പോകുന്നത് ഈ resturantile ജോലി കാരണമാ”…മീനു പൊട്ടിക്കരഞ്ഞു. “ഏയ് കരയാതെ എല്ലാം ശരിയാകും. അജയ് ആണ് പറഞ്ഞത് നിനക്ക് ഇവിടെ ആണ് ജോലി എന്ന്. അതാ ഞാൻ വന്നത് ഒന്ന് കാണാൻ. കണ്ടു ഇനി എനിക്ക് പോണം”…. “കിച്ചൻ ഇപ്പോ”?? “ഞാൻ ഇപ്പോൾ UK യിൽ ആണ്”… “മ്മ്”.. “വിവാഹം”? “ഉറപ്പിച്ചു വെച്ചിരിക്കുന്നു”… “മ്മ്.. രണ്ടാളും നന്നായി ഇരിക്കട്ടെ ഞാൻ പോട്ടെ തിരക്കുള്ള സമയവ ഓണർ വഴക്ക് പറയും”… “നീ എവിടെയാ താമസം”?? “ചേച്ചിയുടെ കൂടെ തന്നെയാ വേറെ വഴിയില്ലല്ലോ.അച്ഛനും അമ്മയും പോയപ്പോൾ ഞാൻ ഒറ്റക്ക് ആയി.പോട്ടെ “……മീനു യാത്ര പറഞ്ഞു resturantinte അകത്തേക്ക് പോയി. കിച്ചൻ ഫോൺ എടുത്തു ഡിസ്പ്ളേയിലേക്ക് നോക്കി. “കുട്ടിമാളു പറഞ്ഞതൊക്കെ നീ കേട്ടോ”??…. കിച്ചൻ ചോദിച്ചു. “മ്മ്…കഷ്ടം തോന്നുന്നു”…

“എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. എത്രയൊക്കെ വിഷമിപ്പിച്ചു എന്ന് പറഞ്ഞാലും ഇങ്ങനെ ഒരു അവസ്ഥയിൽ ആയതു ഓർക്കുമ്പോൾ ശരിക്കും സങ്കടം തോന്നുന്നു”….കിച്ചൻ പറഞ്ഞു. “അയാൾ ആ ചേച്ചിയെ ഇനിയും ഉപദ്രവിക്കും അത് ഉറപ്പാ”…കുട്ടിമാളു പറഞ്ഞു. “മ്മ്…. നീ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ നിനക്ക് കോഴിക്കോട് പേരാമ്പ്രയിൽ എന്തോ ഇന്റർവ്യൂ ഉണ്ടെന്ന്”…. “മ്മ്”… “നീ എന്നാ വരുക”??

“എന്റെ ഇന്റർവ്യൂ അടുത്ത മാസമാണ്”… “മ്മ് engagement റിങ് select ചെയ്യാൻ നീ വരുവോ”?? “ഇല്ല ഏട്ടന് ഇഷ്ടം ഉള്ളത് select ചെയ്തോളു”… “എന്താ നീ വിളിച്ചേ ഏട്ടാ എന്നോ !!എനിക്ക് ഇനി മരിച്ചാലും സാരമില്ല”…

“ഞാൻ പിന്നെ വിളിക്കാം”…കുട്ടിമാളു ഫോൺ കട്ട്‌ ചെയ്തു. കണ്ണന്റെ photoyilekk നോക്കി. “എന്റെ കണ്ണാ ഏതാ നല്ലത് ഏതാ മോശം എന്ന് എനിക്കറിയില്ല. ഒന്ന് ആക്കേണ്ടത് ഞങൾ ആണെങ്കിൽ ഒന്ന് ആക്കി തരണേ അല്ലെങ്കിൽ തട്ടി മാറ്റിക്കോണേ”….കുട്ടിമാളു പ്രാർഥിച്ചു. അന്ന് രാത്രി കിച്ചന് ഉറക്കം വന്നില്ല അവൻ വെറുതെ bikeum എടുത്തു ഒന്ന് പുറത്ത് പോയി. Oru നൈറ്റ്‌ റൈഡ്. അങ്ങനെ പൊക്കൊണ്ടിരിക്കുമ്പോൾ ആണ് ബൈക്ക് കംപ്ലയിന്റ് ആയതു. അത് ശരിയാക്കി കൊണ്ട് ഇരിക്കുമ്പോൾ ആണ് ദൂരെ ഒരു വീട്ടിൽ നിന്നും അലറി കരച്ചിൽ കേട്ടത്. കിച്ചൻ അങ്ങോട്ട്‌ ഓടി ചെന്നു. ഏതോ പെൺകുട്ടി കരയുന്നത് കേൾക്കാം. കിച്ചൻ ജനലിൽ കൂടെ നോക്കിയപ്പോൾ മീനു. അവൾ ഒരാളുടെ കയ്യിൽ കിടന്നു പിടയുന്നു. കിച്ചൻ വാതിൽ തല്ലി പൊളിച്ചു അകത്തു കയറി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. അയാൾ പറിച്ചു എറിഞ്ഞ സാരീ അവളുടെ മേൽ പുതപ്പിച്ചു. മീനുവിന്റെ ചേച്ചിയുടെ ഭർത്താവിനെ അത്യാവശ്യം നന്നായി ഒന്ന് കൈകാര്യം ചെയ്തു അവളുടെ ചേച്ചിയോട് അനുവാദം വാങ്ങി അവിടെ നിന്നും ഇറങ്ങി.

“എങ്ങോട്ടാ കിച്ചാ നമ്മൾ പോകുന്നെ”?? “എന്താ നിനക്ക് പേടി ഉണ്ടോ എന്റെ കൂടെ വരാൻ”??… മീനു പിന്നെ ഒന്നും മിണ്ടിയില്ല. കിച്ചൻ ബൈക്ക് ഒരു ലേഡീസ് hostalinte ഉള്ളിലേക്ക് തിരിച്ചു. “ഇറങ്ങു”… കിച്ചൻ പറഞ്ഞു.

അവർ രണ്ടാളും കൂടെ ഹോസ്റ്റൽ ഇൻചാർജ്നെ കണ്ടു. വാർഡൻ കിച്ചന്റെ സുഹൃത്തിന്റെ അമ്മ ആയിരുന്നു. അതുകൊണ്ട് accomadation പ്രശ്നം ആയി വന്നില്ല. കുറച്ച് പണം അവൾക്ക് കൊടുത്തു കിച്ചൻ അവിടെ നിന്നും ഇറങ്ങി. Kannerode മീനു അവനെ നോക്കി നിന്നു. കിച്ചൻ വീട്ടിലെത്തി പുലർച്ചെ 2മണിക്ക് കുട്ടിമാളുവിനെ ഫോൺ വിളിച്ചു. “ഹലോ മാളു ഉറങ്ങിയോ”?? “ഇല്ല ഉണർന്നു. എന്തുവാ മാഷേ വെളുപ്പിനെ 2മണിക്ക് വിളിച്ചു ഉറങ്ങിയോ എന്ന് ചോദിക്കുന്നത്”?? “എങ്കിൽ ഞാൻ കാലത്ത് വിളിക്കാം.” “കാലും വേണ്ട കയ്യും വേണ്ട കാര്യം പറ”…. കുട്ടിമാളു പറഞ്ഞു. രാത്രിയിൽ ഉണ്ടായ കാര്യങ്ങൾ എല്ലാം അവൻ പറഞ്ഞു. എല്ലാം കേട്ടു അവൾ ഇരുന്നു. കുറെ നേരം ഒന്നും മിണ്ടിയില്ല. പിന്നീട് ചോദിച്ചു. ”ഇപ്പോഴും മീനു മനസ്സിൽ ഉണ്ടല്ലേ”?? “ഏയ് അങ്ങനെ ഒന്നുല്ല. തനിക്ക് തോന്നുന്നതാ”.. “മ്മ് ശരി ശരി…”…

കുട്ടിമാളു ഫോൺ കട്ട്‌ ചെയ്തു. രാവിലെ തംബുരുവിനെ വിളിച്ചു കാര്യം പറഞ്ഞു. അവൾ kichanod കുറെ ചൂടായി എങ്കിലും അവൻ ഒന്നും പറഞ്ഞില്ല. കുറച്ച് ദിവസം കൊണ്ട് ഉണ്ടായ Meenuvum ആയുള്ള സന്ദർശനം കിച്ചനിൽ പഴയ കിച്ചനെ ജനിപ്പിച്ചു.ഒരു ദിവസം അവൻ അത് വീട്ടിൽ അവതരിപ്പിച്ചു. വീട്ടുകാർ എല്ലാം നല്ല എതിർപ്പ് ആയിരുന്നു മീനുവിനെ കിച്ചൻ കെട്ടാൻ പോകുവാന് എന്ന് പറഞ്ഞതിന്റെ പേരിൽ. കുറെ ദിവസത്തെ vazhakkparachilukalkk ശേഷം എല്ലാവരും അർത്ഥ സമ്മതം മൂളി meenuvum ആയുള്ള വിവാഹത്തിന്. പക്ഷെ കുട്ടിമാളുവിന്റെ മനസ്സ് വിഷമിക്കരുത് എന്നൊരു nibandhanayum.കുട്ടിമാളു ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അച്ഛന്റെ ഒപ്പം കോഴിക്കോട് എത്തി അന്ന് ഇന്റർവ്യൂ കഴിഞ്ഞ ദിവസം കാപ്പാട് കടപ്പുറത്തു വെച്ച് കിച്ചൻ അവളോട്‌ കാര്യം അവതരിപ്പിച്ചു. “ഇന്ദ്രിക”… “ആഹാ വിളിയൊക്കെ മാറിയോ”?? “മ്മ്”…

“എന്താ കിച്ചേട്ടാ”?? “അത് എനിക്ക് ഒരു കാര്യം…. “കിച്ചൻ വാക്കുകൾക്ക് ആയി parathi. “കിച്ചേട്ടൻ പറയാൻ പോകുന്നത് എന്താന്ന് എനിക്കറിയാം. മീനുവിന്റെ കാര്യം അല്ലെ !!”?? “മ്മ്”… “എന്നോട് ഒന്നും പറയേണ്ട അവശ്യം ഇല്ല ഇത് ഇങ്ങനെയേ avasanikkullu എന്ന് എനിക്ക് അറിയാരുന്നു”…

“നിനക്ക് എന്നോട്….. ” “ദേഷ്യമൊന്നും ഇല്ല. സത്യത്തിൽ kichettane ഞാൻ എന്റെ ഭർത്താവ് ആയി കണ്ടിട്ടേ ഇല്ല. പിന്നെ എനിക്ക് എന്തായാലും ഒരു കോന്തൻ എവിടെ ആയാലും വരും എന്നെ കെട്ടാൻ. അപ്പോൾ പിന്നെ പ്രശ്നം ഇല്ലല്ലോ. ഇപ്പോൾ ഒരു തുണ വേണ്ടത് മീനുവിന് ആണ് അവരെ വേണം സ്വീകരിക്കാൻ”… കുട്ടിമാളു പറഞ്ഞു. “മ്മ് സത്യം പറയാല്ലോ നീ ഒരു പാവമാ ഒരുപാട്. ഒരു കടംകഥ ആണ് നീ എത്ര അറിയാൻ ശ്രെമിച്ചാലും പിടി തരില്ല”… “ഹഹഹഹ സാഹിത്യം പറയാതെ വന്നേ. നേരം കുറെ ആയി”… അവർ രണ്ടാളും കൂടെ വീട്ടിലേക്ക് പോയി.

രണ്ടു മാസത്തിനുള്ളിൽ തന്നെ കിച്ചന്റെയും മീനുവിന്റെയും വിവാഹം നടന്നു. കുട്ടിമാളു നാട്ടിൽ തന്നെ HDC coursinu ജോയിൻ ചെയ്തു. കല്യാണം കഴിഞ്ഞു തിരികെ പോകാൻ നിന്ന കുട്ടിമാളുവിന്റെ അച്ഛനോടും വീട്ടുകാരോടും ശ്രെയസ്സിന്റെ അച്ഛൻ പഴയ ആ വാക്കിന്റെ കാര്യം ഓർമിപ്പിച്ചു.Sreyassinteyum കടലമിട്ടായിയുടെയും വിവാഹം. കുട്ടിമാളുവിന്റെ അച്ഛൻ അവളുടെ മുഖത്ത് നോക്കിയപ്പോൾ അവൾ വേണ്ട എന്ന് തലയാട്ടി. ആലോചിച്ചിട്ട് പറയാം എന്ന് അച്ഛൻ പറഞ്ഞു അവർ യാത്ര പറഞ്ഞു ഇറങ്ങി.

ആകെ ലൈൻ കമ്പിയിൽ നിന്ന് ഷോക്ക് അടിച്ച കാക്കയെ പോലെ കുട്ടിമാളു കാറിൽ കയറി. അപ്പോഴാണ് ഒരു ബ്ലാക്ക് കളർ ബെൻസ് അവരെയും കടന്നു പോയത്. കുട്ടിമാളു തിരികെ കൊല്ലത്തേക്ക് വണ്ടി കയറി.

(തുടരും…)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *