ഭർത്താവിന്റെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന നല്ലൊരു ഭാര്യയാവണം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : റഹി

” ഇക്കാ നാളെയാണ് ഡിഗ്രിക്ക് അപ്ലൈ ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റ്… ”

” മ്മ്.. മോൾക്ക് പഠിക്കണോ ഇനിയും? ”

” വേണം! ഇങ്ങളിന്നെ പെണ്ണ് കാണാൻ വരുമ്പൊ ഞാൻ പറഞ്ഞതല്ലേ? ”

” മ്മ്… അപ്പൊ ഞാൻ സമ്മതിച്ചിരുന്നു… അത് ആ കാരണം കൊണ്ട് പോലും നിന്നെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാ… അല്ലാതെ… ”

” ഇക്കാ പ്ലസ് റ്റൂന് 97% മാർക്ക്ണ്ട്… പഠിക്കാൻ നല്ല ആഗ്രഹംണ്ട്.. ഞാൻ പൊയ്ക്കോട്ടെ ഇക്കാ… ”

“മോളെ… ഒരു ഭാര്യയെ കുറിച്ച് എന്റെ കോൺസെപ്റ്റിൽ അവൾ പഠിച്ച് ജോലിക്ക് പോകുന്നതൊന്നുമല്ല… അടിസ്ഥാന വിദ്ധ്യാഭ്യാസം വേണം. അത് നിനക്കതിനപ്പുറം തന്നെയുണ്ട്.

എന്റെ ഭാര്യ വീടിന്റെ പ്രകാശമായിരിക്കണം. ഉമ്മക്ക് കൂട്ടായി അവളെപ്പോഴും വീട്ടിൽ വേണം. മക്കളെ വാത്സല്യം കൊണ്ട് മൂടുന്ന നല്ലൊരുമ്മയാവണം. ഭർത്താവിന്റെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന നല്ലൊരു ഭാര്യയാവണം!

ഇതൊന്നും ജോലിക്ക് പോയാലോ പഠിക്കാൻ പോയാലോ ശരിയാവില്യ.

നിനക്കങ്ങനെ എന്റെ നല്ലൊരു ഭാര്യയാവാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്! ”

“മ്മ്… ഞാൻ സമ്മതിക്കുന്നു. പക്ഷേ ഈ ഒരാവശ്യം ഇക്ക സമ്മതിക്കണം!

ഞാൻ ജോലിക്ക് പോകില്ല… പക്ഷേ, ഡിഗ്രി ഡിസ്റ്റൻസായി വീട്ടിലിരുന്ന് പഠിച്ചോട്ടെ… എക്സാമിന് മാത്രം പോവൊള്ളൂ.

ഇക്കാന്റെയോ വീട്ടിലെയോ കാര്യങ്ങളിൽ ഒരു കുറവും വരുത്തില്ല… ഡിഗ്രി മാത്രം മതി. അതിനു മുകളിലേക്കൊന്നും വേണ്ട. ബാക്കിയെല്ലാം ഇക്കാന്റെ ഇഷ്ടംപോലെ… ”

” ഒക്കെ.. അതിന് എന്റെ സപ്പോർട്ട് ഉണ്ടാവും.! ”

ഞാൻ മന്ഹ മഹനൂർ. പുത്തനക്കൽ വീട്ടിലെ അഹമ്മദ് ഹാജിയുടെയും ഫാത്തിമയുടെയും ഒരേയൊരു മകൻ ഷാജഹാന്റെ പെണ്ണ്. വിവാഹം കഴിഞ്ഞ പുതുമോടിയിലാണ്.

ഷാജുക്ക സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുമെങ്കിലും മറ്റുള്ളവരെ വേദനിപ്പിച്ച് ഒന്നും നേടില്ല.

ഉപ്പ മരണം കൊണ്ട് നഷ്ടമായപ്പോൾ ഉമ്മക്ക് വേണ്ടി ജീവിച്ച മകൻ! ഇന്ന് എന്നോട് പറയാതെ പറഞ്ഞതും ആ ഉമ്മയെ വേദനിപ്പിക്കരുതെന്നാണ്.

അതുകൊണ്ട് തന്നെ എന്നെ പഠനത്തിൽ നിന്നും മറ്റും വിലക്കിയതും!!

എന്തോ അവർക്ക് വേണ്ടി ജോലി എന്ന സ്വപ്നം ഞാനെന്നെന്നേക്കുമായ് ഉപേക്ഷിക്കുമ്പോൾ എനിക്ക് തെല്ലും സങ്കടം തോന്നിയില്ല.

എന്തോ പ്രത്യേക സന്തോഷം.. ഇന്നെനിക്കീ ജീവിതം തന്ന ആ ഉമ്മക്കും മകനും വേണ്ടി ഞാനത്രയെങ്കിലും..

ചിന്തയിൽ മുഴുകിയ ആ രാത്രി ഞാനെപ്പോഴോ ഉറങ്ങിപ്പോയി. ഷാജുക്ക പരിഭവം കൊണ്ടാവാം എനിക്കു മുമ്പേ ഉറക്കം പിടിച്ചിരുന്നു.

ദിനങ്ങൾ മാസങ്ങളായ്, മാസങ്ങൾ വർഷങ്ങളായ്.. മൂന്ന് വർഷം മുന്നോട്ട് പോയി.

അതിനിടെ ഞാനെന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തു, ഒരു കുഞ്ഞിപ്പാത്തുവിന്റെ ഉമ്മയായ്..

അങ്ങനെയങ്ങനെ എന്നിലും ആ വീട്ടിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.

ക്യാരീങ്ങ് ടൈമിലും ഡെലിവറിക്ക് ശേഷവുമൊക്കെയായി വന്ന ഡിഗ്രി സെമസ്റ്റർ എക്സാമുകൾ എഴുതാൻ എന്നെ കൊണ്ട് നടക്കാനും കരുതൽ നൽകാനുമൊക്കെയായി ഇക്കയും ഉമ്മയും കൂടെത്തന്നെയുണ്ടായിരുന്നു.

അതുതന്നെയായിരുന്നു ഞാനേറെ സന്തോഷിച്ച നാളുകൾ..

പക്ഷേ അന്നാ ദിവസം അന്ന് എന്റെ സന്തോഷങ്ങളെല്ലാം തല്ലിക്കെടുത്തി.

ഷാജുക്ക കമ്പനിയിൽ നിന്ന് മടങ്ങവേ എതിരേ വന്ന ഒരു ലോറി… കോമാസ്റ്റേജിൽ മെഡിക്കൽ കോളേജിൽ ഒരു മാസം കിടന്നു.

പിന്നീട് ബോധം തെളിഞ്ഞ് സംസാരിക്കാൻ കഴിഞ്ഞുവെങ്കിലും നട്ടെല്ലിനു ക്ഷതമേറ്റതിനാൽ എണീറ്റു നടക്കാൻ ഇനിയും ആറുമാസത്തോളം ബെഡ് റസ്റ്റ് വേണമായിരുന്നു.

തളർന്നു പോയ ഷാജുക്കായ്ക്ക് ഞാനും ഉമ്മയും പാത്തുവും മാത്രം..

അവർക്ക് ബന്ധുക്കളായി അടുത്ത ആരും നാട്ടിലില്ലായിരുന്നു. എല്ലാരും വിദേശത്ത്.

എന്റെ വീട്ടുകാരും വരുന്നതിനും നോക്കുന്നതിനുമൊക്കെ ഒരു പരിമിധി ഉണ്ടായിരുന്നു. അവർക്കും അവരുടേതായ പ്രശ്നങ്ങളുണ്ടായിരുന്നു.

ഒന്നര മാസത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞ് ഞങ്ങൾ തിരികെ വീട്ടിലെത്തി.

അപ്പോഴേക്കും ഇക്കയും അവരുടെ ഉപ്പയും കൂടി അദ്ധ്വാനിച്ച് കെട്ടിപ്പടുത്ത ആ കമ്പനിയും ബിസിനസ്സും നാഥനില്ലാതെ തകർന്നു തുടങ്ങിയിരുന്നു.

എല്ലാമായപ്പോൾ ഇക്കയുടെയും ഉമ്മയുടെയും തളർന്നുപോയ മനസ്സിനിടയിൽ സ്വയം തളരാതെ പിടിച്ചു നിൽക്കാൻ എവിടുന്നോ ഒരു ശക്തി കിട്ടി.

കമ്പനിയിൽ ഇക്കയുടെ MD എന്ന വേഷം ഞാനെടുത്തണിഞ്ഞു.

തകർച്ചയിൽ നിന്ന് വീണ്ടും ബിസിനസിനെയും അതിലൂടെ എന്റെ കുടുംബത്തെയും ദൈവാനുഗ്രഹം കൊണ്ട് എനിക്കുയർത്താൻ കഴിഞ്ഞു.

ആ ആറുമാസ കാലമത്രയും ഇക്കാക്കും കുഞ്ഞിനും ഉമ്മക്കുമൊന്നും എന്റെ സ്നേഹത്തിൽ ഒരു വീഴ്ച്ചയും വരുത്താതെ കമ്പനിക്കു വേണ്ടി ഓടി നടക്കുമ്പോൾ ജിവിതത്തിൽ അതുവരെയില്ലാത്ത ആത്മവിശ്വാസവും ധൈര്യവുമായിരുന്നെനിക്ക്..

അതെല്ലാം എന്റെ ഇക്കയുടെയും ഉമ്മയുടെയും പ്രാർത്ഥന കൊണ്ടാവാം..

അങ്ങനെ ആറു മാസത്തെ റസ്റ്റ് കൊണ്ട് തന്നെ എന്റിക്ക പൂർണ്ണമായും ആരോഗ്യവാനായി. വീണ്ടും കമ്പനിയുടെയും കുടുംബത്തിന്റെയും MD വേഷമണിഞ്ഞു.

സ്നേഹിക്കാൻ മാത്രമറിയുന്ന ആ കുടുംബത്തിലെ ഒരംഗമായതിൽ ഒത്തിരി നന്ദിയുണ്ടെനിക്ക്..

എന്നെ പഠിക്കാൻ വിടാഞ്ഞതിൽ എന്റിക്ക ഇന്ന് സങ്കടം പറഞ്ഞപ്പോൾ മറുപടിയായി എനിക്കു പറയാനുണ്ടായിരുന്നത് ഞാനാഗ്രഹിച്ചതിലപ്പുറം സ്നേഹവും സപ്പോർട്ടും തന്ന് കുടുംബ ബന്ധമെന്തെന്ന് പഠിപ്പിച്ച അവരോടുള്ള നന്ദിയായിരുന്നു.

ശുഭം!

സ്നേഹപൂർവ്വം

റഹി!” ഇക്കാ നാളെയാണ് ഡിഗ്രിക്ക് അപ്ലൈ ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റ്… ”

എന്നെ പഠിക്കാൻ വിടാഞ്ഞതിൽ എന്റിക്ക ഇന്ന് സങ്കടം പറഞ്ഞപ്പോൾ മറുപടിയായി എനിക്കു പറയാനുണ്ടായിരുന്നത് ഞാനാഗ്രഹിച്ചതിലപ്പുറം സ്നേഹവും സപ്പോർട്ടും തന്ന് കുടുംബ ബന്ധമെന്തെന്ന് പഠിപ്പിച്ച അവരോടുള്ള നന്ദിയായിരുന്നു..

രചന : റഹി

Leave a Reply

Your email address will not be published. Required fields are marked *