പച്ച വെളിച്ചം

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : ഹണി മോൾ.

ജീവിതവും ഇല്ലാ, സമ്പാദ്യവും ഇല്ലാ പ്രേവാസിയുടെ ഭാര്യ എന്ന പേരുമാത്രം ബാക്കി. ആലോചിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഇന്നലെ രാത്രി ആണ് ഏട്ടൻ അവിടെ ജോലി നഷ്ടപ്പെട്ടു, തിരിച്ചു പോരുകയാണെന്നു വിളിച്ചു പറയുന്നത്. സ്വദേശി വത്കരണം വരുന്നു എന്നുപറയുന്നത് കുറച്ചു നാളായി. പെട്ടന്ന് ഇങ്ങനെ വരും എന്നു മനസ്സിൽ പോലും ചിന്തിച്ചതല്ല. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

ഏട്ടൻ എന്നെ വിവാഹം ചെയ്തു വരുമ്പോൾ ചേട്ടന് താഴെ അനുജത്തിമാർ രണ്ടു പേരും ഒരനുജനും. മൂത്ത പെങ്ങളെ മാത്രമേ വിവാഹം ചെയ്തു അയച്ചിരുന്നുള്ളു. അച്ഛൻ മൂന്ന് വര്ഷങ്ങള്ക്കു മുന്നേ അറ്റാക്ക് വന്നു മരിച്ചിരുന്നു. എന്റെ വീട്ടിൽ കല്യാണ ആലോചന വന്നപ്പോൾ അമ്മക്ക് എതിർപ്പായിരുന്നു. ഇത്രയും പ്രാരാപ്തൻ നിറഞ്ഞ ഒരു വീട്ടിലേക്കു വിടേണ്ട എന്നതായിരുന്നു കാരണം. എന്നാൽ അച്ഛൻ നേരെ മറിച്ചാണ് ചിന്തിച്ചത്. ഇത്രയും പ്രാരാപ്തൻ നിറഞ്ഞ ഒരു കുടുംബത്തെ സംരക്ഷിക്കുന്ന അവൻ എന്റെ മകളെ പൊന്നു പോലെ നോക്കും എന്നു. അത് സത്യവും ആയിരുന്നു.

ഏട്ടൻ ഓരോ രണ്ടര വര്ഷം കൂടുമ്പോഴും നാട്ടിൽ വന്നു പോകും. ഓരോ വരവിനും ഓരോ പെങ്ങന്മാരെയും ഓരോരുത്തരുടെ കൈകളിൽ ഏല്പിച്ചു. പിന്നെ അവരുടെ പ്രസവം , വീടുവക്കൽ അങ്ങിനെ അങ്ങിനെ . ശരിക്കും ജീവിക്കാൻ ഞങ്ങൾ മറന്നു എന്നു തന്നെ പറയാം. അവസാനം പ്രാരപ്തങ്ങൾ എല്ലാം കഴിഞ്ഞു ജീവിതം ആരംഭിച്ചപ്പോഴേക്കും എല്ലാവരും ഒരു കുഞ്ഞിക്കാലുകാണാൻ കാത്തിരിപ്പായി. മരുഭൂമിയിലെ ജീവിതം കൊണ്ടാവാം ഏട്ടന് കൗണ്ട് കുറവ് . പിന്നെ അതിനു ചികിൽസിച്ചു ഭേദം ആയപ്പോഴേക്കും എന്റെ ഗര്ഭപാത്രത്തിന്‌ ഒരു ബലക്കുറവ് . പിന്നെയും ആറ്റുനോറ്റിരുന്നു അഞ്ചു വര്ഷം കൂടി കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായത്. ഉണ്ടായപ്പോൾ ദൈവം അറിഞ്ഞു തന്നെ നൽകി. ഇരട്ട കുട്ടികൾ . ഒരാണും , ഒരു പെണ്ണും.. അതിനിടയിൽ അനുജന്റെ വിവാഹം കഴിഞ്ഞു. മൂത്ത മകൻ ആയതുകൊണ്ട് നിങ്ങൾ മാറിത്താമസിക്കണം എന്നു ‘അമ്മ പറഞ്ഞപ്പോൾ ഏട്ടന്റെ ഉള്ളം പൊടിയുന്നത് എനിക്ക് കാണാമായിരുന്നു. കാരണം ചേട്ടൻ ഞങ്ങൾക്കായി ഒന്നും തന്നെ കരുതി വച്ചിരുന്നില്ല. ചേട്ടന്റെ സമ്പാദ്യം എന്നു പറയാൻ ഉണ്ടായിരുന്നത് ഞാനും രണ്ടു ഉണ്ണികളും മാത്രം

എന്റെ സങ്കടം കണ്ടിട്ടാവണം അച്ഛൻ എന്റെ പേരിൽ പത്തുസെന്റ്‌ സ്ഥലം എഴുതി തന്നത്. അച്ഛന് അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ഏട്ടനെ . അച്ഛൻ ഇടക്കിടെ എന്റെ ആങ്ങളമാരോട് പറയാറുണ്ട് ഏട്ടനെ കണ്ടു പഠിക്കണം എന്നു. അത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും . എന്നിട്ടു വേണം എന്നെ പോലെ വീടും കുടിയും ഇല്ലാതെ ആകാന് എന്നു ഞാൻ പറയുമ്പോൾ അങ്ങിനെ പറയരുത് മോളെ . ഇതുപോലൊരു ഭർത്താവിനെ കിട്ടാൻ നീ മുന്ജന്മത്തിൽ ഏതേലും ഒരു നന്മ ചെയ്തിട്ടുണ്ടാകും എന്നു പറയും. സത്യമാണ് അത്രക് പാവം ആണ് എന്റെ ഏട്ടൻ

കഴിഞ്ഞ വരവിനാണ് ആ സ്ഥലത്തു വീടുപണി തുടങ്ങിയത്. വീടിന്റെ വർക്കൽകഴിഞ്ഞപ്പോഴേക്കും കൊണ്ടുവന്ന പൈസ തീർന്നു. ബാക്കി അടുത്ത വരവിനു തീർക്കാം എന്നും പറഞ്ഞു തിരിച്ചു പോയതാ. തിരിച്ചു വന്നുകഴിഞ്ഞാൽ ഇതൊക്കെ എങ്ങിനെ ചെയ്യും എന്തു ചെയ്യും എന്നാലോചിച്ചിട്ടു ഒരന്ധവും കിട്ടിയില്ല. അവസാനം എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു. അല്ലാതെ എന്നെകൊണ്ട് എന്താ ചെയ്യാൻ കഴിയുക.

പിറ്റേന്ന് രാവിലെ ഉണർന്നു ഞാൻ കുളിച്ചു കുട്ടികളെയും കൊണ്ട് അമ്പലത്തിലേക്ക് പോയി. അവിടെ നിന്ന് മനമുരുകി പ്രാർത്ഥിച്ചു. ദൈവമേ ഒരു മാർഗം കണ്ടെത്തി തരേണമേ എന്നു . വഴി പാടും നടത്തി ഞാൻ കുട്ടികളുമായി അമ്പലത്തിനു പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് എന്റെ ഒരു പഴയ കൂട്ടുകാരിയെ കണ്ടത്. അവളുമായി കുറച്ചു സമയം സംസാരിച്ചു. അവൾ ടൗണിൽ ഒരു ടൈലറിംഗ് ഷോപ് നടത്തുകയാണെന്ന്. ഞാനും അവളും ഒരുമിച്ചാണ് തയ്യല് പഠിക്കാൻ പോയിരുന്നത്. അവളെക്കാൾ നന്നായി ഞാൻ തൈക്കുമായിരുന്നു. അവൾ എന്നോട് പറഞ്ഞു. നീ അവിടെയും ടൈലറിംഗ് ഷോപ് തുടങ്ങി കാണും എന്ന ഞാൻ കരുതിയത്. അത് കേട്ട് എന്റെ മനസ്സിൽ പെട്ടന്ന് ഒരാശയം ഉദിച്ചു . ഞാൻ അവളോട് എന്റെ ഇപ്പോഴുള്ള സാഹചര്യം വെളുപ്പെടുത്തി. അവൾ എന്നോട് നീ വിഷമിക്കേണ്ട നിനക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ എല്ലാത്തിനും കൂടെ ഞാൻ ഉണ്ടാകും എന്നു വാക്കു തന്നു. അവളുടെ ഷോപ്പിലേക്ക് ഒന്നു വരൻ പറഞ്ഞു അവൾ അമ്പലത്തിനകത്തേക്കു പോയി. ഞാൻ അവളെ കണ്ടതിൽ ദൈവത്തിനു നന്ദി പറഞ്ഞു വീട്ടിലേക്കു പോയി

വീട്ടിൽ ചെന്നിട്ടും അവൾ പറഞ്ഞതായിരുന്നു മനസ് മുഴുവൻ . ഞാൻ വേഗം അച്ഛനെ വിളിച്ചു അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ ഉണ്ടായ സംഭവം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അച്ഛൻ എന്നോട് നിന്റെ തീരുമാനം എന്താണ് എന്നു ചോദിച്ചു. എന്തു തീരുമാനം എടുത്താലും ഞാൻ മോളുടെ കൂടെ ഉണ്ടാകും എന്നു പറഞ്ഞു . എന്തോ ഇതെനിക്ക് വല്ലാത്ത ഒരു ശക്തി നൽകി. അന്നു വൈകുന്നേരം തന്നെ ഞാനും അച്ഛനും കൂടി അവളുടെ ഷോപ് സന്ദര്ശിച്ചു . വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടായിരുന്നു അവളുടെ ഷോപ്. ടൈലറിംഗിനൊപ്പം കുറച്ചു മെറ്റീരിയൽസും , ഫാൻസി ഐറ്റംസും. ഞങ്ങൾ ചെല്ലുമ്പോൾ അത്യാവശ്യം തിരക്കുണ്ടായിരുന്നു ഷോപ്പിൽ. അവളുടെ സഹായത്തിനു രണ്ടു മൂന്നു ജോലിക്കാരും ഉണ്ടായിരുന്നു. അവൾ ജോലിക്കാരെ കാര്യങ്ങൾ പറഞ്ഞു ഏല്പിച്ചു ഞങ്ങളുമായി അടുത്തുള്ള ഒരു ടി ഷോപ്പിലേക്ക് പോയി. അതു അവളുടെ ഹസ്ബൻഡ് നടത്തുന്ന ഷോപ് ആയിരുന്നു. അവൾ എന്നെയും അച്ഛനെയും ഹസ്ബെന്റിനു പരിചയപ്പെടുത്തി.

അവൾ അച്ഛനോട് കുറച്ചു മാറി ബസ് സ്റ്റോപ്പിനടുത്തായി രണ്ടു ഷോപ് വാടകക്ക് കൊടുക്കാനുണ്ട്. ഞാൻ അറിയുന്ന ആളാണ് . നിങ്ങള്ക്ക് താല്പര്യം ആണെങ്കിൽ നമുക്ക് അവരോടു സംസാരിക്കാം. ഭർത്താവിന് ജോലി നഷ്ടപ്പെട്ട് എന്നു കരുതി ജീവിതം മുന്നോട്ടു പോകില്ല എന്നു ചിന്തിക്കുന്ന ഒരു മണ്ടി ആകരുത് എന്റെ കൂട്ടുകാരി. നമുക്ക് ഒരു റൂം എടുത്തു ചെറിയ രീതിയിൽ സ്റ്റിച്ചിങ് തുടങ്ങാം. പതിയെ പതിയെ എന്റെ ഷോപ് പോലെ വികസിപ്പിക്കാൻ. പുള്ളിക്കാരൻ ഞാൻ പറഞ്ഞ രണ്ടാമത്തെ റൂമിൽ ചെറിയ രീതിയിൽ ഏതെങ്കിലും ബിസിനസ് തുടങ്ങട്ടെ . നമുക്ക് വനിതാ വികസന കോര്പറേഷന് വഴി ലോൺ അടുത്ത് സ്റ്റാർട്ട് ചെയ്യാം. അച്ഛൻ എന്തു പറയുന്നു എന്നു അവൾ ചോദിച്ചു. അത് കേട്ട് എന്റെയു, അച്ഛന്റെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. ഞങ്ങൾ അവൾ പറഞ്ഞത് പോലെ ചെയ്യാം എന്നു വക്കും കൊടുത്തു അവൾക്കു നന്ദി പറഞ്ഞു പുതിയൊരു നാളെ സ്വപ്നം കണ്ടു അവിടെ നിന്നും ഇറങ്ങി.

രചന : ഹണി മോൾ.

Leave a Reply

Your email address will not be published. Required fields are marked *