ചിരിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടാണു അവളുടെ മുടിയിൽ പതിയെ ഞാൻ തലോടിയത്‌…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : ഷാനു തോപ്പിൽ

അടുത്ത ജന്മത്തിലെങ്കിലും എനിക്ക്‌ ഇക്കാനെ പോലെ ഒരാൺ കുട്ടിയാൽ മതി എന്ന ഓളുടെ വാക്ക്‌ കേട്ടുകൊണ്ടാണ് അടുക്കളയിലെക്ക്‌ കയറി ചെന്നത്‌…

എഴു മാസം ഗർഭിണിയാണെങ്കിലും അതിന്റെ ബുദ്ധിമുട്ടുകൾ മുഖത്ത്‌ കാണിക്കാതെ അടുക്കളയിൽ നിന്ന് കറങ്ങുന്ന അവളോട്‌ , നിന്നോട്‌ ഞാൻ പറഞ്ഞതല്ലെ റസ്റ്റ്‌ എടുക്കണെമെന്നുള്ള എന്റെ ചോദ്യത്തിനു ഉണ്ടക്കണ്ണൊന്നുരുട്ടി കാണിച്ചിട്ട്‌ അവൾ റൂമിലെക്ക്‌ നടന്നു…

കുറച്ച്‌ കഷ്ടപ്പെട്ട്‌ കട്ടിലിലെക്ക്‌ കിടക്കുന്നത് കണ്ടിട്ടാണു , എന്താ മോളെ ബുദ്ധുമുട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചത് ..

അതിനു മറുപാടിയായി വീണ്ടും.. “ഒരാൺകുട്ടിയായി ജനിച്ചിരുന്നുവെങ്കിൽ..” എന്ന അവളുടെ പരാതി കേട്ട്‌ കൊണ്ടാണു അവൾക്കരികിലായി ഞാൻ ഒന്നുടെ ചേർന്നിരുന്നത്‌,

ഇക്കാ…

എന്താ ഹൈസ, എന്താ നിനക്ക്‌ പറ്റിയെ??

ഇക്ക അത്‌…. ഇങ്ങൾക്ക്‌ ഒരു വിവാഹത്തോടെ നഷ്ടപ്പെടാൻ ഒന്നുമില്ല.. അല്ലെ???

“ആരു പറഞ്ഞു പെണ്ണെ ഇല്ലെന്ന്?? ഉള്ള മനസ്സമധാനം, സ്വതന്ത്ര്യം എല്ലാം തീർന്നില്ലേ എന്ന് പറഞ്ഞിട്ട്‌ ഒളികണ്ണിൽ അവളെ നോക്കിയപ്പോഴെക്കും ഓളുടെ മുഖം ഒരു ബലൂൺ പോലെ വീർത്തിരുന്നു …

അവൾക്കരികിലായി ഒന്നുടെ ചേർന്നിരുന്ന് എന്താ ഹൈസ??? എന്താ നിനക്ക്‌ പറ്റിയെ? എന്ന് ചോദിച്ചപ്പോഴേക്കും ചെറുതായി നനഞ്ഞിരുന്നു അവളുടെ കണ്ണുകൾ..

“ഇക്ക… ജനിച്ച വീട്‌, മാതാപിതാക്കൾ, കൂടെ വളർന്ന കൂട്ടുകാരികൾ… എല്ലാം ഒരു വിവാഹത്തോടെ ഞങ്ങൾക്ക്‌ അന്യരാകുവല്ലെ ഇക്ക.?? വീട്ടിൽ എത്തുന്നതോ വല്ല ആഘോഷങ്ങൾക്കും അതും ഒരു വിരുന്നുകാരിയുടെ റോളിൽ, ആഘോഷങ്ങൾ പടിയിറങ്ങും മുമ്പെ ആ വീടിന്റെ പടിയിറങ്ങുകയും വേണം. നിങ്ങൾ ആൺകുട്ടികൾക്ക്‌ ഒന്നും നഷ്ടമാകുന്നില്ലല്ലോ… എന്ന അവളുടെ വാക്കിനു, നിനക്ക്‌ ഇവിടെ എന്തെങ്കിലും കുറവുണ്ടോ മോളെ??? എന്ന എന്റെ ചോദ്യത്തിനും അവൾ ഒന്ന് ചിരിച്ച്‌ കാണിച്ചെങ്കിലും എനിക്ക്‌ മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ നഷ്ടങ്ങൾക്ക്‌ ഒന്നും പകരമാവില്ല എന്നത്‌…

അവൾ ലേബർ റുമിൽ കയറിയത് മുതൽ പ്രാർത്ഥനകളോടെ നിന്ന കണ്ണുകളിൽ സന്തോഷം നിറഞ്ഞത് വെള്ള തുണിയിൽ പൊതിഞ്ഞ ഞങ്ങളുടെ മാലാഖ കുട്ടിയെ നേഴ്സ്സ്‌ എന്റെ ഉമ്മിയുടെ കൈകളിലെക്ക്‌ തന്നപ്പോഴായിരുന്നു..

ഹൈസ?? എന്ന എന്റെ ചോദ്യം കേട്ട്‌ എന്റെ മാനസികാവസ്ഥ മനസ്സിലായ്ത്‌ കൊണ്ടാകണം അവൾക്ക് അരികിലെക്ക്‌ നേഴ്സ്‌ എന്നെയും കൂട്ടിയത്‌. വേദന കടിച്ചമർത്തിയും അവൾ എനിക്കു മുന്നിൽ ചിരിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടാണു അവളുടെ മുടിയിൽ പതിയെ ഞാൻ തലോടിയത്‌. ചെറുതായി കരഞ്ഞ്‌ തുടങ്ങിയ മോളെ ചേർത്ത്‌ കിടത്തി ‌ ഇക്ക നമ്മുടെ മോൾ.. എന്നവൾ എന്നവൾ പറഞ്ഞപ്പോഴെക്കും, തിളങ്ങിയ അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു, ഒരമ്മയെന്ന രീതിയിൽ ഈ ജന്മമല്ല ഒരായിരം ജന്മമുണ്ടെങ്കിലും തനിക്ക്‌ പെണ്ണായി തന്നെ ജനിച്ചാൽ മതിയെന്നുള്ളത്‌….

ലൈക്ക് കമന്റ് ചെയ്യണേ…

രചന : ഷാനു തോപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *