കടലമിട്ടായി, Part 21

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“എന്താ മോളെ നീ പറഞ്ഞത്”??അച്ഛൻ ചോദിച്ചു. “വിവാഹത്തിന് എനിക്ക് സമ്മതമാണ്. പക്ഷെ, എന്റെ വിവാഹമല്ല ശ്രെയസ്സ് നാഥിന്റെയും തംബുരു ചേച്ചിയുടെയും. ഇവരല്ലേ സ്നേഹിച്ചത്. അതുകൊണ്ട് ഇവര് തന്നെ ഒന്നിക്കട്ടെ അതിന്റെ ഇടയിൽ എന്തിനാ ഞാൻ അല്ലേ കിച്ചേട്ടാ”??… കുട്ടിമാളു ചോദിച്ചു. അവൾ അത് ചോദിച്ചു തീർന്നപ്പോൾ നിലാവ് ഉദിക്കും പോലെ കിച്ചന്റെ മുഖം തിളങ്ങി. “അതേ ഇങ്ങോട്ട് വന്നപ്പോൾ ആരാണാവോ ആ റെഡ് കളർ ബെൻസ് ഓടിച്ചത്”??കുട്ടിമാളു ചോദിച്ചു.

“അത് ശ്രീയാ ഓടിച്ചത്. എന്താ മോളെ”??… ഗീതിക ചോദിച്ചു. “ഏയ് ഒന്നുല്ല ചേച്ചി ഒന്ന് മാറിയില്ലാരുന്നെങ്കിൽ ഇന്നിപ്പോ പൂമുഖത്തു വെള്ള പുതച്ചു കിടക്കാരുന്നു”…. ”ഛെ…. അസ്സത്തെ ഇതാണോ നിനക്ക് പറയാനുള്ളു”… തംബുരു അവളുടെ ചെവി പിടിച്ചു തിരിച്ചു. “ഇന്ദ്രേട്ട…. ഒന്ന് ഇങ്ങു വന്നേ”…. കുട്ടിമാളു അവനെയും വിളിച്ചു കൊണ്ട് മുകളിലെ മുറിയിലേക്ക് പോയി. “എന്താടി”??

“ഏട്ടനോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കുവോ”?? “എന്താ”?? “ഇവരെല്ലാം പോയി കഴിഞ്ഞു പറയാമെന്നു ഓർത്തു ഇരിക്കുവാരുന്നു. പക്ഷെ പറയാതെ ഇരിക്കാൻ പറ്റുന്നില്ല” “എന്താടി ആ ശരൺ പിന്നെയും നിന്നെ…… ” “അയ്യോ അതൊന്നുമല്ല ഏട്ടാ”

“പിന്നെ”?? “ശാന്തി ചേച്ചിയുടെ കല്യാണം വീണ്ടും മുടങ്ങി പോയി. ചേച്ചിയെ ഞാൻ വഴിക്ക് വെച്ചു കണ്ടാരുന്നു. ചേട്ടായിക്ക് ഇഷ്ടാണേൽ നമുക്ക് ശാന്തി ചേച്ചിയെ ഇങ്ങു കൊണ്ടുവന്നാലോ?? ഒരു ചെറിയ തെറ്റ് ചേച്ചിക്ക് സംഭവിച്ചു പോയി അത് നമുക്ക് അങ്ങ് മറക്കാം. ചേച്ചിയൊരു പാവമാ മാത്രല്ല ചേച്ചിയുടെ അവസ്ഥ ഇപ്പോ മറ്റാരേക്കാളും നന്നായി എനിക്കറിയാം ചേട്ടായിക്ക് ഇഷ്ടാണോ”??

“എനിക്ക്… എനിക്ക് ഇഷ്ടക്കുറവ് ഒന്നുല്ല” “ഓ അതായത് ഇഷ്ടമാണെന്നു. ഇനീപ്പോ കാര്യങ്ങൾ ഞാൻ ശരിയാക്കി എടുത്തോളാം”…. കുട്ടിമാളു പറഞ്ഞു. “ഇപ്പോ വേണ്ട മോളെ ഇവരൊക്കെ പോകട്ടെ”…. “മ്മ് ശരി”… “എന്താണ് ചേട്ടനും അനിയത്തിയും തമ്മിലൊരു രഹസ്യം”??ശ്രാവൺ ചോദിച്ചു. “ഏയ് ഞങ്ങൾ വെറുതെ”… “വെറുതെയോ ഇവള് മിക്കവാറും മുറി അടച്ചിട്ടു നമ്മുടെ കുറ്റം പറയുകയായിരുന്നു കാണും”…. ശ്രെയസ് പറഞ്ഞു.

“ആ പറഞ്ഞു. പറഞ്ഞത് മുഴുവൻ ഇയാളുടെ കുറ്റവാ എന്തെങ്കിലും പ്രശ്നം ഉണ്ടോ”??പെട്ടെന്ന് കുട്ടിമാളുവിന്റെ ഫോൺ റിങ് ചെയ്തു. അവൾ അത് എടുക്കാൻ അകത്തേക്ക് പോയി. “എടി ഞാൻ ചിഞ്ചുവ. നീ ആ notes ഒന്ന് വാട്സ്ആപ്പ് ചെയ്തേ”,.. “ആ ശരിടി”… വാട്സ്ആപ്പ് ഓണാക്കി നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് കുറെ മെസ്സേജ്. അവൾ അത് എടുത്തു നോക്കിയപ്പോൾ ശരണിന്റെ മെസ്സേജ് ആണ് എല്ലാം. കുറെ മാപ്പും അതിന്റെയൊപ്പം അവളുടെ അമ്മയെ താഴ്ത്തി കെട്ടുന്ന രീതിയിൽ ഉള്ള വാക്കുകളും. അവൾ ആകെ പരിഭ്രമിച്ചു. വേഗം തന്നെ അവൾ അത് അർജുനെ വിളിച്ചു പറഞ്ഞു. അർജുൻ അവനോടു വാട്സാപ്പിൽ ചാറ്റ് ചെയ്തു അവളെ ഇനിയും ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. പക്ഷെ അവൻ അയക്കുന്ന ഓരോ മെസ്സജിനും അവൻ തെറി മാത്രം അയച്ചു കൊടുത്തു. അതെല്ലാം അർജുൻ കുട്ടിമാളുവിന്‌ സ്ക്രീൻ ഷോട്ട് ചെയ്തു. അതെല്ലാം വായിച്ചു കുട്ടിമാളു ആകെ തളർന്നു പോയി.

“എടാ നിനക്ക് സമാധാനം ആയല്ലോടാ. നിനക്ക് കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ അവളുടെ കയ്യിൽനിന്നും. മണപ്പിച്ചു നടന്നു നടന്നു ഞാൻ ഇപ്പോ പൊട്ടനായി”… “ഡോ മാന്യമായി സംസാരിക്കണം” “ഭ നീ എന്നെ മാന്യത പഠിപ്പിക്കുന്നോടാ … മോനെ. അവള് ആ കൊച്ചു പടക്കത്തിന്റെ ലീലാവിലാസങ്ങളും അവളുടെ അമ്മയുടെ ലീലാവിലാസങ്ങളും ഞാൻ അറിഞ്ഞത് ബസുകാര് പറഞ്ഞപ്പോഴല്ലേ കൊച്ചു പടക്കവും ആറ്റംബോംബും”…. “എടി… ഇനി ഞാൻ നിനക്ക് സ്ക്രീൻ ഷോർട് അയച്ചാൽ നിനക്ക് താങ്ങാൻ കഴിയില്ല അവനൊക്കെ ഇത്രക്ക് ഉള്ള സംസ്കാരവേ ഉള്ളു. നീ വിഷമിക്കണ്ട”…. അർജുൻ ഇത്രയും പറഞ്ഞു ഓൺലൈനിൽ നിന്നും പോയി. കുട്ടിമാളു ഫോൺ നോക്കി വല്ലാതെ അബ്സെറ്റ് ആവുന്നത് കണ്ടു ശ്രെയസ്സ് ആ മെസ്സേജ് എടുത്തു നോക്കി. ദേഷ്യം കൊണ്ട് അവന്റെ രക്തം തിളച്ചു. “കടലമിട്ടായി…. നീ വാ എന്റെ കൂടെ”… ശ്രെയസ് അവളെയും കൂട്ടി ഹാളിൽ വന്നു. എല്ലാവരോടും കാര്യം പറയാൻ നിന്നില്ല അവൻ കുട്ടിമാളുവിനെയും കിച്ചനെയും ഇന്ദ്രനെയും ശ്രാവണിനെയും കൂട്ടി കൊണ്ട് ശരൺ ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലത്തേക്ക് പോയി. അവർ നാല് പേരും കുട്ടിമാളുവിന്റെ ഇടംവലം നിന്നു. അവളെ കണ്ടു ശരൺ എഴുന്നേറ്റു. “പൊട്ടിക്കടി”…. ശ്രെയസ്സ് പറഞ്ഞു

“വേണ്ട ശ്രീയേട്ടാ മാനസിക രോഗമാണ് ഇയാൾക്ക്”… “നിന്നോട് പൊട്ടിക്കാൻ ആണ് പറഞ്ഞത്”…കിച്ചൻ പറഞ്ഞു. “നീ കൊടുത്തൊടി നിന്റെ ഒപ്പം നിന്റെ ചേട്ടായി ഉണ്ട്”….ഇന്ദ്രൻ പറഞ്ഞു. “ചേട്ടായി നമുക്ക് വഴക്കൊന്നും വേണ്ട. വാ പോകാം”… “വല്ലവന്റെയും അമ്മയെ അല്ല സ്വന്തം അമ്മയെയാ അവൻ വേശ്യ എന്ന് പറഞ്ഞത് അവനെ നിനക്ക് ഒന്നും ചെയ്യണ്ടങ്കിൽ വാ പോകാം”…ശ്രാവൺ പറഞ്ഞു തീർന്നതും കുട്ടിമാളുവിന്റെ കൈ ശരണിന്റെ മുഖത്ത് പതിഞ്ഞതും ഒന്നിച്ചാരുന്നു. “ഇനി അനാവശ്യം പറഞ്ഞാൽ ഇവളെ ശല്യം ചെയ്യാൻ നിന്റെ വാ തുറന്നാൽ അതിൽ ആസിഡ് ഒഴിച്ചു കത്തിക്കും ഞാൻ”….ശ്രെയസ്സ് അവന്റെ കോളറിൽ കുത്തി പിടിച്ചു പറഞ്ഞു. അവർ തിരികെ നടന്നു. കിച്ചൻ അവിടെ നിന്നു.

“ഇനി അവളെ ശല്യം ചെയ്താൽ ആസിഡ് ഒഴിക്കാൻ ഞാൻ നിൽക്കില്ല ഒറ്റ വെട്ടിനു കണ്ടിക്കും നിന്നെ. കേട്ടോടാ. അവൾ എന്റെ പെണ്ണാ. കിച്ചന്റെ പെണ്ണ്.മേലിൽ ഇനി ഇത് ആവർത്തിക്കരുത്”…കിച്ചൻ അവന്റെ കാലുമടക്കി ശരണിന്റെ വയറിൽ ഇടിച്ചു. എന്നിട്ട് മുണ്ട് അഴിച്ചു മടക്കി കുത്തി കാറിൽ പോയി കയറി. “നീ എന്താടാ അവനോടു പറഞ്ഞത്”??ശ്രാവൺ ചോദിച്ചു. “ഓ അവനു കുറച്ചു മലയാളം പറഞ്ഞു കൊടുത്തതാ”… കിച്ചൻ പറഞ്ഞു. “എന്തോ എന്റെ പെണ്ണാണ് എന്നൊക്കെ കേട്ടല്ലോ അതോ”… ശ്രെയസ് ചോദിച്ചു. “ഓ അതൊന്നുമില്ലന്നെ. ഇവള് നമ്മുടെ പെങ്കൊച്ചാ അതുകൊണ്ട് ശല്യം ചെയ്യരുത് എന്ന് പറഞ്ഞതാ”….

“മ്മ് ആയിക്കോട്ടെ ആയിക്കോട്ടെ”…. ശ്രാവൺ കിച്ചനെ ഒന്ന് ആക്കി ചിരിച്ചു. “എന്നാലും എന്റെ പെണ്ണെ നിനക്ക് ഇവനെ പോലെ ഒരുത്തനു വേണ്ടി ജീവിതം നശിപ്പിക്കാൻ വട്ടാരുന്നോ”??…. ശ്രെയസ് ചോദിച്ചു. അവൾ ഒന്നും മിണ്ടിയില്ല. വണ്ടി ഓടിച്ചു കൊണ്ടിരുന്ന കിച്ചൻ കണ്ണാടിയിൽ കൂടി കുട്ടിമാളുവിന്റെ കണ്ണ് നിറയുന്നത് കണ്ടു. ഒരൊറ്റ നിമിഷത്തെ എടുത്തു ചാട്ടത്തിന്റെ പേരിൽ നഷ്ടപ്പെട്ടു പോയ ജീവിതത്തെ ഓർത്ത് അവൾ വിഷമിക്കുന്നുണ്ടെന്ന് കിച്ചന് മനസിലായി. അവൻ ഒന്നും മിണ്ടാതെ വീട്ടിലേക്ക് വണ്ടി ഓടിച്ചു.വീട്ടിലെത്തിയപ്പോൾ പെണ്ണുങ്ങൾ എല്ലാവരും കൂടെ ഭക്ഷണം എല്ലാം തയ്യാറാക്കി വെച്ചു അച്ചന്മാരും മക്കളും കൂടെ ഓരോ ബിയർ കുപ്പി പൊട്ടിച്ചു. കുട്ടിമാളുവിന്‌ കള്ള് കുടിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് അച്ഛനും ഇന്ദ്രനും കഴിക്കാതെ ഇരുന്നു. പിന്നെ മകള് പച്ച കൊടി കാണിച്ചപ്പോൾ അവരും കഴിച്ചു. വല്ലപ്പോഴും ഉള്ളതല്ലേ. “ചേച്ചി പൊന്നു ഉറങ്ങി”… കുട്ടിമാളു പറഞ്ഞു.

“ആണോ എന്നാൽ ഇങ്ങു താ ഞാൻ കൊണ്ടുപോയി കിടത്താം”… ഗീതിക പറഞ്ഞു. “വേണ്ട ചേച്ചി ഇരുന്നോ ഞാൻ കൊണ്ടുപോയി കിടത്താം”… “അതേ… ഒന്നുമില്ലേലും പൊന്നുവിന്റെ പിറക്കാതെ പോയ ഇളയമ്മയല്ലേ”…. തംബുരു പറഞ്ഞത് കേട്ട് എല്ലാവർക്കും ചിരി വന്നു. കുട്ടിമാളു ഒന്നും മിണ്ടാതെ കുഞ്ഞിനേയും എടുത്തുകൊണ്ടു പോയി കിടത്തി. “പോന്നുസേ…. മോൾക്ക്‌ പിറക്കാതെ പോയ ഇളയമ്മ എന്ന പേര് ഈ ആന്റിക്ക് കിട്ടി കേട്ടോ. നിന്റെ ഇളയച്ഛനെ എനിക്ക് ഒരുപാടിഷ്ടം ആയിരുന്നു. പക്ഷെ നിന്റെ തുംബിയാന്റി എനിക്ക് സ്വന്തം കൂടെപ്പിറപ്പാ അവളെ എങ്ങനെയാട ഞാൻ വേദനിപ്പിക്കുന്നെ ??ഈ ജന്മം തുംബിയാന്റി ആകട്ടെ എന്റെ പൊന്നൂസിന്റെ ഇളയമ്മ അടുത്ത ജന്മം നിന്റെ ഇളയച്ഛൻ അനുവദിച്ചാൽ ഞാൻ വരാട്ടോ എന്റെ പൊന്നൂസിന്റെ ഇളയമ്മയാകാൻ”…. കുട്ടിമാളുവിന്റെ കണ്ണ് നിറഞ്ഞു. അവൾ പൊന്നുവിനെ നന്നായി പുതപ്പിച്ചു കിടത്തി എണീറ്റു. “മോളെ”…. തിരിഞ്ഞു നോക്കിയപ്പോൾ കുട്ടിമാളുവിന്റെ അമ്മ മുന്നിൽ നില്കുന്നു. “എന്താ അമ്മേ”??

“നീ എന്തിനാ കരഞ്ഞേ”?? “ഒന്നുല്ലമ്മേ കണ്ണിൽ കരട് പോയി” “അമ്മയോട് എന്തിനാടി കള്ളം പറയുന്നേ???കുട്ടിമാളു അത് കേട്ടപ്പോൾ ചിരിക്കുള്ളിൽ കരച്ചിൽ ഒളിപ്പിച്ചു അമ്മയുടെ തോളിലേക്ക് ചാഞ്ഞു. “അമ്മക്ക് അറിയാം ഹൃദയം കൊത്തിപ്പറിക്കുന്ന വേദന എന്റെ മോൾക്ക്‌ ഉണ്ടെന്നു. ഇഷ്ടാണേൽ മോള് തുറന്നു പറ എല്ലാരോടും” “വേണ്ടമ്മേ അവരാണ് സ്നേഹിച്ചത് അവരാണ് ഒന്നിക്കേണ്ടത് അതിന്റെ ഇടയിൽ ഒരു വിലങ്ങു തടിയാകാൻ എനിക്ക് ആവില്ല”… കുട്ടിമാളു പൊട്ടിക്കരഞ്ഞു. പിന്നേ പെട്ടെന്ന് കണ്ണ് തുടച്ചു. നേരെ നിന്നു. “അമ്മ ചെല്ല്. ചെന്ന് എല്ലാവർക്കും ഭക്ഷണം എടുത്തു വെക്കാൻ നോക്ക്”…. അവൾ അമ്മയെ പറഞ്ഞു വിട്ടു. “മോളെ”…… “എന്ത് മോള് ??എനിക്ക് വിശക്കുന്നു.പോയി ഫുഡ്‌ എടുത്തു വെക്കാൻ നോക്ക് അമ്മേ”….. കുട്ടിമാളു അമ്മയെ പറഞ്ഞു വിട്ടു.

“ആരും ഒന്നും അറിഞ്ഞിട്ടില്ല അറിയാനും പാടില്ല”… “എന്ത് അറിയാൻ പാടില്ല എന്നാ കടലമിട്ടായി പറയുന്നേ”??കിച്ചന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. “ഏയ് ഒന്നുല്ല. ഇതെന്താ ഇങ്ങു പോന്നത് ??കള്ള് സഭ കഴിഞ്ഞോ”?? “സഭ കഴിഞ്ഞില്ല. തന്നെ ഒന്ന് തനിച്ച് കിട്ടാൻ വേണ്ടി ഇരിക്കുവായിരുന്നു”….. കിച്ചൻ പറഞ്ഞു. “എന്തിന്”?? “അങ്ങനെ ചോദിച്ചാൽ എന്താ ഇപ്പോ പറയുക. തനിക്കു കള്ള് കുടിക്കുന്നത് ഇഷ്ടം അല്ലല്ലോ അതുകൊണ്ട് ഞാൻ കുടിച്ചില്ല”…. “അതെന്തിനാ എന്റെ ഇഷ്ടം നോക്കുന്നെ”??കുട്ടിമാളു ഒന്നും മനസിലാകാതെ നിന്നു. “അത് പിന്നെ ചുറ്റി വളക്കാൻ എനിക്ക് അറിയില്ല ഉള്ളത് അങ്ങ് പറയാം. ഇന്ന് നീ കാറിൽ ഇരുന്നു വിഷമിക്കുന്നത് ഞാൻ കണ്ടാരുന്നു. അപ്പോൾ തൊട്ടു പറയണം എന്ന് വിചാരിക്കുന്നു”….

“എന്താ മാഷേ”??, “നഷ്ടപ്പെട്ടു പോയ ജീവിതം ഓർത്ത് നീ വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യ. നിന്നെ എനിക്ക് ഇഷ്ടാണ് ഒരുപാട് ഒരുപാട് ആദ്യ കാഴ്ച മുതലേ ഇഷ്ടാണ്”…. “അയ്യോ അതിന് ഞാൻ”….. “ഏയ് ശൂ…. ഒന്നും പറയണ്ട നീ ഇഷ്ടംപോലെ സമയം എടുത്തോ. ഉടനെ ഒന്നും ഞാൻ നിന്നെ കെട്ടാൻ udesikkunnilla 2വർഷം സമയം ഉണ്ട്. നീ നിന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ട് മതി”… കിച്ചൻ അവളുടെ വാ പൊത്തി പിടിച്ചു പറഞ്ഞു. അവളുടെ മിഴികൾ അടഞ്ഞു തുറന്നു പലവട്ടം. “ഇത് കള്ളിന്റെ പുറത്ത് പറയുന്നതല്ല ശരിക്കും എനിക്ക് ഇഷ്ടമാണ് നിന്നെ”… അത്രയും പറഞ്ഞു കിച്ചൻ മുറിയിൽ നിന്നും ഇറങ്ങി പോയി. കുട്ടിമാളു എന്ത് ചെയ്യും എന്ന് അറിയാതെ പകച്ചു നിന്നു. ഭക്ഷണം കഴിക്കുന്ന സമയത്തു ഒളിച്ചും പാത്തും കിച്ചനെ നോക്കികൊണ്ട്‌ ഇരുന്നപ്പോൾ ആണ് അമ്മ മോര് കറി കിച്ചന് വിളമ്പി കൊടുക്കാൻ പറഞ്ഞത്. കുട്ടിമാളുവിന്റെ കൈ സ്പ്രിങ് പോലെ വിറച്ചു.

“നീ എന്തിനാ പെണ്ണെ virakkunne അവൻ നിന്നെ പിടിച്ചു തിന്നാൻ pokuvalla”… തംബുരു പറഞ്ഞു. അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു. “ഇവര് രണ്ടും നല്ല ചേർച്ച ആണല്ലോ”…ശ്രാവൺ ചേട്ടന്റെ വക കമന്റ്‌ വന്നപ്പോൾ കയ്യിൽ ഇരുന്ന മോരും പാത്രം താഴെ വീണു. കുറച്ചു കിച്ചന്റെ shirtilum. “കിച്ചേട്ടാ സോറി ഞാൻ അറിയാതെ സോറി”,…. “ഹാ സാരമില്ല പോട്ടെ”…അവൻ ഡ്രസ്സ്‌ കുടഞ്ഞു. അത് കഴുകാൻ വേണ്ടി പുറത്തേക്കു ഇറങ്ങി കുട്ടിമാളു അവന്റെ പുറകെ പോയി. ഡ്രസ്സ്‌ വാങ്ങി സോപ്പ് കൊണ്ട് തിരുമി ഇട്ടു. ഉണങ്ങാൻ വേണ്ടി അയയിൽ വിരിച്ചു. കിച്ചൻ അതും നോക്കി നിന്നു. “ഇപ്പോഴേ എന്റെ ഭരണം eattedutho നീ”?? “ഒന്ന് മിണ്ടാതെ നിക്ക് morinte കുറച്ചു ദാ പുറത്ത് ഉണ്ട്”…അവൾ അവളുടെ കൈ നനച്ചു അവന്റെ പുറത്ത് പറ്റിയ കറി തുടച്ചു. അവൻ ആ കൈ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് കൊണ്ടു വന്നു അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.

“ഇഷ്ടം ആണെന്ന് എനിക്കറിയാം വെറുതെ എന്തിനാ ഒഴിഞ്ഞു മാറുന്നെ”??…അവൾ ഒന്നും മിണ്ടിയില്ല. കുറച്ച് നേരം കൂടി എല്ലാവരും സംസാരിച്ചു ഇരുന്നു അതിന് ശേഷം പോയി കിടന്നു.കിടന്നിട്ട് കുട്ടിമാളുവിന്‌ ഉറക്കം വന്നില്ല അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു രക്ഷയുമില്ല. ശരൺ തന്ന ഒരു അനുഭവം ഉള്ളിൽ കിടക്കുന്നു ശ്രീയേട്ടനോടുള്ള ഇഷ്ടം മറുവശേ കിച്ചന്റെ സ്നേഹം കാണാതെ ഇരിക്കാനും വയ്യ. അവൾ ആകെ വിഷമിച്ചു ഒരു സമാധാനത്തിനു വേണ്ടി പൂജാമുറിയിൽ കയറി കുത്തി ഇരുന്നു. ഇരുന്നിട്ട് എന്ത് കാര്യം ലക്ഷോപലക്ഷം ഭക്തമാർ ഉള്ള കണ്ണനാണ് മുന്നിൽ ഇരിക്കുന്നത്. “എന്റെ കണ്ണാ എങ്ങനെ സാധിക്കുന്നു ??ബാക്കിയുള്ളവർ ഇവിടെ ആകെ സങ്കടസ്ഥിതിയിൽ ആയല്ലോ കണ്ണാ.കണ്ണാ ഭാവിയിൽ നടക്കാൻ പോകുന്നത് എന്താന്ന് നിനക്കെ അറിയൂ നല്ലത് എന്തോ അതെനിക്ക് തരുക. മറ്റെന്തും തട്ടി മാറ്റിക്കോളുക”…..കുട്ടിമാളു കാണാനൊരു പണി കൊടുത്തിട് പുറത്ത് ഇറങ്ങി. സമയം പുലർച്ചെ 3മണി.വേറെ വഴി ഇല്ലാത്തതു കൊണ്ട് അവൾ പോയി കിടന്നു. പുലർച്ചെ കാണും സ്വപ്നം ഫലിക്കും എന്ന് കേട്ടിട്ടുണ്ട് അതുപോലെ കാണാൻ പാടില്ലാത്തൊരു സ്വപ്നം കുട്ടിമാളു കണ്ടു. പക്ഷെ ആരോടും പറയാൻ പാടില്ലാത്തത് കൊണ്ട് അവൾ ആ സ്വപ്നം മനസ്സിൽ തന്നെ സൂക്ഷിച്ചു.

പിറ്റേന്ന് രാവിലെ ശ്രെയസ്സും അവർ എല്ലാവരും തിരികെ പോകാൻ തയ്യാറായി. “ഇന്ദ്രൻ ചേട്ടായിടെ വിവാഹം ഉടനെ കാണും. ഞാൻ വിളിക്കും എല്ലാവരും വന്നേക്കണം”… കുട്ടിമാളു പറഞ്ഞു. “മ്മ് ഞങ്ങളും വിളിക്കുന്നുണ്ട് ഒരു കല്യാണം. ഒന്നല്ല രണ്ടു കല്യാണം എതിരൊന്നും പറയാതെ അങ്ങ് എത്തിയേക്കണം”….. ശ്രെയസ്സിന്റെ അമ്മ പറഞ്ഞു. കുട്ടിമാളു ഒന്നും മനസിലാകാതെ അമ്മയെ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചു. ഇവർ പോകട്ടെ എന്ന് അമ്മ തിരികേ അവൾക്ക് മറുപടി കൊടുത്തു. എല്ലാവരും യാത്ര പറഞ്ഞു കാറിൽ കയറി ഇരുന്നപ്പോൾ ആണ് ശ്രെയസ്സിന്റെ കയ്യിൽ ഇന്നലെ കുട്ടിമാളു ഒട്ടിച്ചുവെച്ച ബബിൾഗം ഒട്ടിപ്പിടിച്ചത്. സംഭവം കണ്ടു ബൾബ് കത്തിയ കുട്ടിമാളു അകത്തേക്ക് വലിയാൻ തുടങ്ങിയപ്പോൾ ശ്രെയസ്സ് അവളുടെ പുറകെ ഓടി ചെന്നു. “നിക്കെടി”… കോണിപ്പടി കയറി ചിരിച്ചു കൊണ്ട് കുട്ടിമാളു മുറിയിൽ കയറി വാതിൽ അടക്കാൻ ശ്രെമിച്ചു.അവൻ അത് തള്ളി തുറന്നു കട്ടിലിനു ചുറ്റും ഇട്ടു കുട്ടിമാളുവിനെ ഓടിച്ചു അവസാനം പിടിച്ചു വലിച്ചു കട്ടിലിൽ ഇട്ടു. കൈ രണ്ടും അകത്തി പിടിച്ചു അവളുടെ മേലെയായി മുഖം കൊണ്ടു വന്നു മുഖത്തോട് മുഖം നോക്കി ബലമായി നിന്നു. “എന്തിനാ അങ്ങനെ ചെയ്തേ”??

“ഞാൻ ഒരു രസത്തിനു വെറുതെ ചെയ്തതാ”,…കുട്ടിമാളു കിതച്ചുകൊണ്ട് പറഞ്ഞു. “ഓഹോ എങ്കിൽ ഒരു രസത്തിനു ഞാനും ഒരു കാര്യം ചെയ്തു കാട്ടി തരാം”,…ശ്രെയസ്സ് അവന്റെ ചുണ്ട് ഇന്ദ്രികയുടെ ചുണ്ടിനു മേൽ പതിപ്പിച്ചു. അവളുടെ കീഴ്ചുണ്ട് അവന്റെ മേൽചുണ്ട് നുകർന്നു. കുട്ടിമാളു അവളുടെ മിഴികൾ ഇറുക്കെ അടച്ചു കാലിന്റെ വിരലുകൾ മടങ്ങി പോയി കാലിലെ കൊലുസും പാവാടയും ഒന്ന് ഒച്ചവെച്ചു നിശബ്ദർ ആയി. കണ്ണിൽ കൂടി കണ്ണീർ ഒഴുകിയപ്പോൾ ശ്രെയസ്സ് അവന്റെ ചുണ്ടുകൾ പിൻവലിച്ചു. തിരിച്ചു നോക്കാതെ ഇറങ്ങി പോയി. ആദ്യമായി ഇന്ദ്രികയുടെ മനസ്സിൽ ശ്രെയസ്സ് ഒരു വില്ലന്റെ മുഖം മൂടി അണിഞ്ഞു….

(തുടരും)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *