കടലമിട്ടായി, Part 19

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“അഹ് ഇതാരാ”??കുട്ടിമാളു പതുക്കെ കുനിഞ്ഞു. “ആരാടി”??ശ്രെയസ് ചോദിച്ചു. “ദാ ഇത്”…കുട്ടിമാളുവിന്റെ ..കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ടു ശ്രെയസ് പോന്നൂസേ എന്ന് വിളിച്ചു.

“ഏട്ടന്റെ കുഞ്ഞാണ് പൊന്നു.ഇളയച്ഛന്റെ പോന്നുസേ”…ശ്രെയസ് വിളിച്ചപ്പോൾ കുഞ്ഞ് അവളുടെ കയ്യിൽ ഇരുന്നു കരയാൻ തുടങ്ങി. “ഹ കൊള്ളാം കുഞ്ഞിനെ കരയിച്ചപ്പോൾ തൃപ്തിയായി അല്ലേ”?? “നീ പോടീ”…..

അപ്പോഴേക്കും ഗീതിക ചേച്ചി വന്നു കുഞ്ഞിനെ എടുത്തുകൊണ്ടു പോയി. “പറ മരണത്തെ കുറിച്ച് ചിന്തിക്കാനും മാത്രം നിനക്ക് എന്താ പറ്റിയെ”??ശ്രെയസ് ചോദിച്ചു. അവൾ എല്ലാം അവനോടു തുറന്നു പറഞ്ഞു. അവസാനം ആ സംഭാഷണം ഒരു പൊട്ടിക്കരച്ചിലിൽ അവസാനിച്ചു.

“നിങ്ങൾ എന്റെ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ എനിക്ക് ഇങ്ങനെ ഒന്നും ഉണ്ടാകില്ലാരുന്നു”….കുട്ടിമാളു പറഞ്ഞു. “നടന്നത് നടന്നു അത് പോട്ടെ അതൊരു പാഠമായി മനസ്സിൽ ഉണ്ടാകണം. തുറന്നു പറച്ചിലുകൾക്ക് ജീവിതത്തിലെ ഒരുപാട് പ്രേശ്നങ്ങളെ നിയന്ത്രിക്കാൻ കഴിയും. മാതാപിതാക്കളോട് മക്കൾ തുറന്നു പറച്ചിലുകൾ നടത്തണം. ഭാര്യയും ഭർത്താവും പരസ്പരം തുറന്നു പറച്ചിലുകൾ നടത്തണം എങ്കിലൊക്കെയേ ഒരു കുടുംബം അധികം പൊട്ടിത്തെറികൾ ഇല്ലാതെ മുൻപോട്ടു പോകുകയുള്ളു. ഇക്കാര്യങ്ങൾ എല്ലാം അച്ഛനോടോ ഏട്ടനോടോ അമ്മയോടോ ആദ്യമേ തുറന്നു പറഞ്ഞിരുന്നു എങ്കിൽ ഇത്രക്ക് ഒന്നും ഉണ്ടാകില്ലാരുന്നു”…..ശ്രെയസ് പറഞ്ഞു നിർത്തി. “മ്മ്”…..

”അതെങ്ങനെ ഇപ്പൊ നുക്ലീർ ഫാമിലി അല്ലേ !! ആർക്കും ആർക്കും ആരോടും ഒരു ബന്ധവുമില്ല കാണുമ്പോൾ ഉള്ള സ്നേഹം അല്ലാതെ. നമ്മുടെ ചുറ്റും മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിയെ കാണാൻ ആളില്ല. അയല്പക്കത്തെ വീട്ടിൽ ആരാ താമസിക്കുന്നത് എന്ന് പോലും അറിയില്ല. ഒരു ടീവി അല്ലെങ്കിൽ കമ്പ്യൂട്ടർ അതും ഇല്ലേൽ മൊബൈൽ ഫോൺ അതാണ് സകലതും മാറ്റി മറിച്ചത്. എന്റെയൊക്കെ ചെറുപ്പത്തിൽ പാടത്തും ഗ്രൗണ്ടിലും എല്ലാം ക്രിക്കറ്റും തലപ്പന്തും കബഡിയുമൊക്കെ കളിച്ചാണ് ഞങ്ങൾ വളർന്നത്. തോണിതൊക്കെ കഴിച്ചും തോന്നിയതൊക്കെ ചെയ്തും. ഇതിപ്പോ ജനിക്കുന്നത് മുതൽ അമുൽ ബേബി ആക്കാനുള്ള പരിശ്രമം ആണ് കുട്ടികളെ. കുടുംബാംഗകൾക്ക് സഹകരണം ഇല്ല അങ്ങോട്ടും ഇങ്ങോട്ടും എല്ലാവർക്കും സ്വന്തം കാര്യം. നീ നോക്കിക്കോ തിരിച്ചു നീ നാട്ടിൽ എത്തുമ്പോൾ നാട്ടുകാരേക്കാൾ കൂടുതൽ നിന്റെ ബന്ധത്തിൽ ഉള്ളവർ പറഞ്ഞ് ഉണ്ടാക്കാൻ പോകുന്നത് നീ ആ കണ്ടക്ടറുടെ കൂടെ ഒളിച്ചോടി, നിന്റെ കല്യാണം കഴിഞു നിന്നെ അച്ഛനും അമ്മയുമൊക്കെ കൂടെ പിടിച്ചു കൊണ്ട് വന്നതാണ് എന്നൊക്കെയാ”…. “മ്മ്”….

“ശരി ഇന്ന് നിന്റെ വീട്ടിൽ നിന്ന് ആള് വരൂല്ലോ. ഞാൻ പോകും മുൻപ് വിളിക്കാം നിന്നെ.വെച്ചോ”,…ശ്രെയസ് പറഞ്ഞു. അവൾ കാൾ കട്ട്‌ ചെയ്തു അകത്തെക്ക് പോയി. “സംസാരിച്ചോ”??തംബുരു ചോദിച്ചു. “ആം”…കുട്ടിമാളു ഫോൺ അവൾക്ക് നേരെ നീട്ടി. “ഇരിക്ക് മോളെ ഭക്ഷണം കഴിക്കു”…ശ്രെയസിന്റെ അമ്മ പറഞ്ഞു. “വേണ്ട നിങ്ങൾ എല്ലാരും കഴിക്കു എന്നിട്ട് കഴിച്ചോളാം”… “ആഹാ അത് വേണ്ട ഇയാളാണ് ഞങളുടെ ഗസ്റ്റ് ഇവിടെ ഇരിക്കേടോ”…കിച്ചൻ കുട്ടിമാളുവിനെ പിടിച്ചു അടുത്തിരുത്തി ചപ്പാത്തി വിളമ്പി കൊടുത്തു. അവന്റെ ആ പ്രവർത്തി കണ്ടു എല്ലാവരുടെയും മുഖത്തൊരു കുസൃതി ചിരി നിറഞ്ഞു. “അമ്മേ അച്ഛൻ എപ്പോഴാ വരുന്നത്”??ശ്രാവൺ ചോദിച്ചു. “വൈകുന്നേരം വരും”

“ആ കടലമിട്ടായി ഇവിടുത്തെ വല്യ കുട്ട്യേ പരിചയപ്പെട്ടില്ലല്ലോ. ഒരു വല്യ കുട്ടി ഉണ്ട് വൈകുന്നേരം വരും. അപ്പോൾ പരിചയപ്പെടാട്ടോ”…ശ്രാവൺ പറഞ്ഞു. ശ്രാവണും കിച്ചനും കുട്ടിമാളുവും ഭക്ഷണം കഴിച്ചു എണീറ്റു. ശേഷം ഗീതികയും അമ്മയും തംബുരുവും ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോഴാണ് തൊട്ടിയിൽ കിടന്ന കുഞ്ഞ് കരയുന്നത് കേട്ടത്. ഗീതിക എണീക്കാൻ തുടങ്ങിയപ്പോൾ കുട്ടിമാളു അവളെ തടഞ്ഞു. “ചേച്ചി കഴിച്ചോ ഞാൻ നോക്കിക്കോളാം”…. “മോളെ അവൾ കരച്ചിൽ നിർത്തില്ല തൊട്ടിലിൽ കിടത്തി ഉറക്കിയാൽ മതി”… “മ്മ്”. കുട്ടിമാളു മുറിയിൽ ചെന്ന് 2മിനിറ്റ് കഴിഞ്ഞപ്പോൾ കുഞ്ഞ് ഉറങ്ങി അവളുടെ കയ്യിൽ ഇരുന്നു. “ഉറങ്ങിയോ”??

“ആം” കുട്ടിമാളു മുറ്റത്തേക്ക് ഇറങ്ങി. പൂന്തോട്ടത്തിന്റെ അടുത്തുള്ള മാവിന്റെ ചുവട്ടിൽ പോയി കുറെ നേരം ഇരുന്നു. എന്തെല്ലാമോ ഓർത്തു വീണ്ടും അവളുടെ കണ്ണ് നിറഞ്ഞു. “ആഹാ പിന്നെയും ടാം പൊട്ടിച്ചോ”??കിച്ചൻ ചോദിച്ചു. “ഏയ്” “എന്താ ഇവിടെ ഇരിക്കുന്നെ”?? “ഒന്നുല്ല വെറുതെ”.. “മ്മ്. ഇപ്പോ പ്ലസ് 2കഴിഞ്ഞല്ലോ ഇനി എന്താ പ്ലാൻ”?? “ഡിഗ്രി ചെയ്യണം എന്നാ ആഗ്രഹം” “മ്മ് ഗുഡ്. Bcom ആണോ?? “അതേ”

“എന്താ രണ്ടാളും തമ്മിലൊരു കുശുകുശുക്കൽ”….തംബുരു അങ്ങോട്ട്‌ വന്നു. “ഏയ് ഞങ്ങൾ ചുമ്മാ” “ഡാ നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്.”തംബുരു പറഞ്ഞു. കിച്ചൻ എഴുന്നേറ്റു അകത്തേക്ക് പോയി. തംബുരു അവിടെ ഇരുന്നു. കുറച്ച് നേരം അവർ മിണ്ടിയില്ല. പിന്നെ തംബുരു ചോദിച്ചു. “ശ്രീയെ കുറിച്ച് എന്താ കടലമിട്ടായിയുടെ അഭിപ്രായം”?? “എനിക്ക് എന്ത് അഭിപ്രായം !!ആള് കളിയാക്കാൻ മിടുക്കനാ. കാണാൻ കുഴപ്പമില്ല. വല്യ ചേട്ടൻ” “കുട്ടിമാളുവിന്‌ ശ്രീയെ ഇഷ്ടാണോ”?? “അതേല്ലോ”

“എങ്ങനെ ഉള്ള ഇഷ്ടം”?? “അങ്ങനെ ചോദിച്ചാൽ പുള്ളിയെ കാണാൻ ഇഷ്ടാണ് മിണ്ടാനും വഴക്ക് കൂടാനും ഇഷ്ടാണ് വേറെ ഇഷ്ടോന്നുമില്ല” “നിങ്ങൾ ഒന്നിച്ചാണോ താമസം”?? “ഏഹ് അതെന്താ അങ്ങനെ ചോദിച്ചേ”??, ”അല്ല അന്ന് ഒരിക്കൽ ശ്രീയോട് ഞാൻ ചോദിച്ചപ്പോൾ അവനും ഇതേ ഉത്തരവാ പറഞ്ഞത്” ”ഹഹഹഹ…. നിങ്ങളുടെ കല്യാണം എന്നാ ചേച്ചി”?, “രണ്ടു വർഷം കഴിഞ്ഞേ കാണുള്ളൂ”… “മ്മ് എന്നേം വിളിക്കണേ”, “വിളിക്കാട്ടോ”, “മ്മ്”….. “ശ്രീയുടെ അച്ഛന് ഈ വിവാഹത്തിന് താല്പര്യം കുറവാ” “അതെന്താ”??

“അതോ ഇവിടുത്തെ അച്ഛൻ ഒരു തഹസിൽദാർ ആയിരുന്നു. ആ സമയത്തു അച്ഛൻ ചെപ്പുംപാറ എന്നൊരു സ്ഥലത്തു താമസിച്ചിരുന്നു. അവിടെ അച്ഛന് ഒരു ഉറ്റ സുഹൃത് ഉണ്ടായിരുന്നു. അയാളുടെ മോള് ഇവിടുത്തെ ശ്രീക്കു ഉള്ളതാണെന്ന് അച്ഛൻ പണ്ടേ പറഞ്ഞു ഉറപ്പിച്ചിരുന്നു. അതുകൊണ്ട് ഒരു താല്പര്യം കുറവ്. അല്ലാതെ വേറെയൊന്നുല്ല”…. “ഓഹ് പിന്നെ. പണ്ട് എങ്ങാണ്ടും ഉണ്ടായ വാക്കിന്റെ പേരിൽ”,…..കുട്ടിമാളു അതിനെ പുച്ഛിച്ചു തള്ളി.അവർ കുറെ നേരം എന്തൊക്കെയോ ഇരുന്നു സംസാരിച്ചു. ഏകദേശം 5മണി ആയപ്പോൾ കുട്ടിമാളു പോയി കുളിച്ചു. വൈകുന്നേരം അമ്മ പറഞ്ഞിട്ടുള്ളത് പോലെ വിളക്ക് വെച്ചു പ്രാർഥിച്ചു. അപ്പോഴാണ് ഒരു കാറിൽ ഏകദേശം 60വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നു ഇറങ്ങിയത്. ആളെ മനസ്സിലാക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നില്ല അവൾക്ക് അത് ശ്രീയുടെ അച്ഛൻ ആയിരുന്നു.പതിവ് ഇല്ലാതെ നാമജപം കേട്ടത് കൊണ്ട് അദ്ദേഹം അവിടം വരെ വന്നോന്നു എത്തിനോക്കി. കൈ കൂപ്പി ഒന്ന് പ്രാർത്ഥിച്ചു. “കുട്ടി ഏതാ”??അദ്ദേഹം ചോദിച്ചു “ഞാൻ ഞാൻ”…..

“വഴിയിൽ നിന്ന് കിട്ടിയ നിധിയാ”കിച്ചൻ പറഞ്ഞു. “ഓഹ് നമ്മുടെ കടലമിട്ടായി. ഞാൻ മറന്നു പോയി”…. “അഹ് അതു തന്നെ”…. കിച്ചൻ പറഞ്ഞു. “ആ നമുക്ക് പരിചയപ്പെടാം കേട്ടോ സമയം ഉണ്ടല്ലോ”… എന്ന് പറഞ്ഞ് അദ്ദേഹം വീട്ടിലേക്ക് പോയി. “അതാരാണ് എന്ന് മനസ്സിലായോ”?? “മ്മ് ഡോക്ടറുടെ അച്ഛൻ” “ഹ”

“ഞാൻ എങ്ങെനയാ ഇവിടെ ഇത്രക്ക് ഫേമസ് ആയത്”??കുട്ടിമാളു ചോദിച്ചു. “അതോ ശ്രെയസ് ചേട്ടൻ മധുരം കഴിക്കാത്ത ആളാരുന്നു. നമ്മൾ മധുരം കൊടുത്താൽ കഴിക്കില്ലാരുന്നു. കുറച്ച് നാളായി കടലമിട്ടായിയുടെ പാക്കറ്റ് പുള്ളിടെ റൂമിൽ നിന്ന് കിട്ടുന്നുണ്ട് എന്ന് ഗീതിക ചേച്ചി പറഞ്ഞപ്പോൾ അന്വേഷിച്ചു ചെന്നതാ ഷെൽഫിൽ നിന്ന് 3മേശയിൽ നിന്ന് രണ്ടു അങ്ങനെ അവിടുന്നും ഇവിടുന്നും ആയി കുറേ മിട്ടായി പാക്കറ്റ്സ് കിട്ടി. അങ്ങനെ കള്ളനെ കയ്യോടെ പിടിച്ചപ്പോൾ ആണ് ഇങ്ങനെ ഒരാൾ ഉണ്ടെന്നും ആളുടെ ഈ സ്വഭാവം കണ്ടു ഇങ്ങനെ ആയത് ആണെന്നും പുള്ളിക്കാരൻ പറഞ്ഞത്. പക്ഷെ ഞങ്ങളോട് പറഞ്ഞത് ഒരു ആറ്റം ബോംബ് ആണെന്ന. ഇതിപ്പോ ഞാൻ നോക്കിട്ട് നനഞ്ഞു പോയ പടക്കവ”,….. “ഹഹഹഹ” “ചേച്ചിക്ക് ആയിരുന്നു ഇയാളെ കാണാൻ വല്യ ആഗ്രഹം. അതെന്തായാലും പ്രതീക്ഷിക്കാതെ താന്നെ നടന്നു”….

“മ്മ്” “ഇവിടെ ശ്രെയസ് ചേട്ടൻ വരുമ്പോൾ എല്ലാരും ആദ്യം ചോദിക്കുന്നത് ചേട്ടന്റെ വിശേഷം അല്ല കടലമിട്ടായിയുടെ വിശേഷങ്ങൾ ആയിരിക്കും”…. “ഹ രണ്ടാളും ഇവിടെ ഇരിക്കുവാണോ ഭക്ഷണം ഒന്നും വേണ്ടേ”??തംബുരു ചോദിച്ചു തീർന്നപ്പോൾ ഒരു ഓട്ടോ വീടിന്റെ മുൻപിൽ നിർത്തി അതിൽ നിന്ന് 3പേര് പുറത്ത് ഇറങ്ങി. ഇരുട്ടിൽ നിന്നും അവർ വെളിച്ചത്തിലേക്ക് വന്നപ്പോൾ കുട്ടിമാളുവിന്റെ ചങ്ക് തകർന്നു പോയി. അച്ഛനും അമ്മയും ഏട്ടനും. ഒറ്റ ദിവസം കൊണ്ട് അവർ പകുതി ആയിരിക്കുന്നു. കണ്ടു നിൽക്കാൻ പറ്റുന്നില്ല കണ്ണീർ കാഴ്ചയെ മറച്ചു. അമ്മയും അച്ഛനും ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു തുരുതുരെ ഉമ്മ വെച്ചു. “എന്റെ മോളെ… ന്റെ പൊന്നു മോളെ”..അമ്മ വ വിട്ടു കരഞ്ഞു. ആ കാഴ്ച കണ്ടു തംബുരുവിന്റെയും കിച്ചന്റെയും കണ്ണും നിറഞ്ഞു.അപ്പോഴാണ് കുറച്ച് മാറി നിന്ന് കണ്ണ് തുടക്കുന്ന ഏട്ടനെ അവൾ കണ്ടത്.

“ചേട്ടായി”……അവൾ ഓടി ചെന്ന് ഇന്ദ്രനെ കെട്ടിപ്പിടിച്ചു. “എന്തോ !!..എന്താടാ പൊന്നേ”?? “Sorry ചേട്ടായി… ഞാൻ ഞാൻ എനിക്ക്”…അവൾ വിതുമ്പി. “എന്തിനാടാ കരയുന്നെ ??നിനക്ക് നിന്റെ ചേട്ടായി ഇല്ലേ ??എന്റെ മോൾക്ക്‌ ഒന്നുമില്ലാട്ടോ ഒന്നും പറ്റിയിട്ടില്ലട്ടോ”….ചേട്ടായി അവളുടെ കണ്ണ് തുടച്ചു. അവൾ ചേട്ടായിടെ കയ്യിൽ മുറുക്കെ പിടിച്ചു. ശ്രാവൺ അങ്ങോട്ട്‌ വന്നു അവർ പരിചയപ്പെട്ടു അകത്തേക്ക് കയറി.നടന്ന സംഭവങ്ങൾ എല്ലാം ശ്രാവണും തരുണും (കിച്ചൻ )തംബുരുവും ചേർന്ന് അവരെ ധരിപ്പിച്ചു. എല്ലാം ശരണിന്റെ നാടകങ്ങൾ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ കുട്ടിമാളുവിന്‌ അയാളോട് ദേഷ്യവും വെറുപ്പും തോന്നി. ബാലുശ്ശേരി പോലീസ് അവിടെ എത്തി ശ്രാവണിന്റെയും തംബുരുവിന്റെയും കിച്ചന്റെയും സ്റ്റേറ്റ്മെന്റ് എടുത്തു അത് കൊല്ലത്തെ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറി. മിസ്സിങ് കേസ് ഫയൽ ചെയ്തത് കൊണ്ട് എത്രയും വേഗം കോടതിയിൽ ഹാജർ ആക്കണമായിരുന്നു.

അവർ വേഗം തന്നെ അവിടെ നിന്ന് യാത്ര പുറപ്പെടാൻ ഒരുങ്ങി. പ്രേശ്നങ്ങൾ എല്ലാം ഒതുങ്ങിയതിനു ശേഷം വീണ്ടും വരാം എന്ന് പറഞ്ഞ് അവർ ഇറങ്ങാൻ നിന്നപ്പോൾ കുട്ടിമാളു ഓടിച്ചെന്ന് തംബുരുവിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു അവൾ തിരിച്ചും. വല്ലാത്തൊരു ആത്മബന്ധം അവർക്ക് ഇടയിൽ ഉടലെടുത്തിരുന്നു. ഗീതികക്കും ഡോക്ടറിനും കിച്ചനും എല്ലാവർക്കും യാത്ര പറഞ്ഞ് അവർ ഇറങ്ങി. എന്തുകൊണ്ടോ യാത്ര പറയുമ്പോൾ കിച്ചന്റെയും തംബുരുവിന്റെയും അവരുടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. തെളിവിനു വേണ്ടി ശ്രാവൺ അവർ നാല് പേരുടെയും ഫോട്ടോ ഫോണിൽ സേവ് ചെയ്തു.

“ഇവളെ നിങ്ങൾ വഴക്കൊന്നും പറയരുത് ഇതൊരു പഞ്ച പാവമാ”…. തംബുരു പറഞ്ഞു. “ഇല്ല മോളെ ഇനി ഞങ്ങൾ ഞങ്ങടെ കുഞ്ഞിനെ വേദനിപ്പിക്കില്ല ഈ രണ്ടു ദിവസം ഞങ്ങൾ അനുഭവിച്ചത് അത് ആർക്കും മനസിലാകില്ല”…. അമ്മ പറഞ്ഞു “ഇനിയാണ് ഇവൾക്ക് നിങ്ങളുടെ ആവശ്യം. ഇവളെ താങ്ങി നിർത്തണം.പരിഹാസവും കളിയാക്കലും എല്ലാം ഉണ്ടാകും തോറ്റു പോകരുത് ഞങളുടെ കടലമിട്ടായി”… ഗീതിക പറഞ്ഞു. “മ്മ്”….

“എനിക്ക് ഉപദേശിക്കാൻ ഒന്നും അറിയില്ല പക്ഷെ ഇയാളെ ഞാൻ മറക്കില്ല ആദ്യമായി എന്റെ കാറിന്റെ മുന്നിൽ വന്നു വീണു എന്നെ പേടിപ്പിച്ചതല്ലേ”…. കിച്ചൻ ഒരു കവർ അവൾക്ക് കൊടുത്തു. അതിൽ 2പാക്കറ്റ് കടലമിട്ടായി ആയിരുന്നു. നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞു അവർ നാലും ഇറങ്ങി. അമ്മയും അച്ഛനും ഏട്ടനും മാറി മാറി പിടി വിടാതെ അവളുടെ കൂടെ ഇരുന്നു. അമ്മയുടെ മടിയിലും ഏട്ടന്റെ നെഞ്ചിലും തല ചായ്ച്ചു അവൾ ഉറങ്ങി. പിറ്റേന്ന് വെളുപ്പിനെ കൊല്ലം എത്തി വീട്ടിലെത്തി കുളിച്ചു റെഡിയായി പോലീസ് സ്റ്റേഷനിൽ പോയി മൊഴി കൊടുത്തു. അവിടുന്ന് മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞു മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. കൂടെ ഉണ്ടായിരുന്ന പോലീസുകാർ വരെ പറഞ്ഞു.

“ഇങ്ങനെ ഒരു മോളെ കിട്ടാൻ പുണ്യം ചെയ്യണംഎന്ന്. നാട്ടുകാർ പലതും പറഞ്ഞു ഉണ്ടാക്കി അതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞു ഏട്ടൻ അവളെ കൈ പിടിച്ചു നടത്തി. ഒരു മാസം കഴിഞ്ഞപ്പോൾ റിസൾട്ട്‌ വന്നു പ്ലസ് 2വിൽ 87%മാർക്കോടെ കുട്ടിമാളു ജയിച്ചു. തംബുരുവും ഗീതികയും എല്ലാം ഇടയ്ക്കിടെ അവളെ വിളിക്കുമായിരുന്നു.

അത്യാവശ്യം വല്യ നല്ലൊരു കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടി. എന്നിട്ടും നാട്ടുകാരുടെ വായ അടഞ്ഞിരുന്നില്ല അത് അടക്കാൻ ശ്രെമിക്കേണ്ടത് കുട്ടിമാളു തന്നെയാണ് എന്ന് കിച്ചൻ അവളെ ഉപദേശിച്ചു.

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു വരുമ്പോൾ തൊഴിലുറപ്പ് ചേച്ചിമാർ വട്ടം കൂടി നിന്ന് കുട്ടിമാളു ചാടി പോയത് ആണെന്നും അവൾ സുഖം തേടി പോയതാണെന്നും പറഞ്ഞു. ഇവൾക്കൊക്കെ അതാ സൂക്കേട്. നാണമില്ലാതെ ഇറങ്ങി പോയിട്ട് കയറി വന്നിരിക്കുന്നു. കുട്ടിമാളു കുറേ ക്ഷമിച്ചു സഹികെട്ടപ്പോൾ അവൾ അവർക്ക് നേരെ നടന്നു ചെന്നു. ഒറ്റ പുരികം പൊക്കി

“ചേച്ചി ഇത്രക്ക് വിഷമിക്കാൻ ഞാൻ പോയത് നിങ്ങടെ മകന്റെ കൂടെ ആയിരുന്നോ”??ഒരൊറ്റ ഡ്യലോഗിൽ കൂടി നിന്നവർ എല്ലാം വഴിപിരിഞ്ഞു. “തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നാട്ടിലെ പെണ്പിള്ളേരുടെയും ആൺപിള്ളേരുടെയും കുറ്റം പറയാൻ ഇതൊരു മറവക്കിയാൽ ഞാനും ഒരു തൊഴിലുറപ്പ് പദ്ധതി പുറത്തെടുക്കും. നിങ്ങടെ വീട്ടിലേക്ക് കപ്പ തോട്ടത്തിലേയും വാഴത്തോട്ടത്തിലെയും തൊഴിലുറപ്പ് പദ്ധതി…… കേട്ടോടി സൂക്കേടുകാരി.

കുട്ടിമാളുവേ എന്താ ഉദ്ദേശം ??ശാന്തി ചോദിച്ചു. “അതിജീവനം ആണ് ഉദ്ദേശം. ഇങ്ങോട്ട് ചൊറിഞ്ഞാൽ അങ്ങോട്ട്‌ മാന്തി വിടും”….. “അതു പൊളിച്ചു മുത്തേ”….. “പിന്നല്ലാഹ്”……

(തുടരും…)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *