ഇക്കാ,

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : Praveena Pravee

” വൈകിട്ട് വരുമ്പോൾ.. എനിക് കുറച്ചു മേക്കപ്പ് സാധനങ്ങൾ വാങ്ങാൻ ഉണ്ടേ,” സുമി തൊള്ള തുറന്നുകൊണ്ടു പിറകെയെത്തി,,

ഓളുടെ ഒരു മേക്കപ്പ് ,,,ഷാനുവിന് ദേഷ്യമാണ് വന്നത്,,

കഴിഞ്ഞയാഴ്ച്ചയല്ലേ മോളെ നിനക്ക് ഞാൻ കുറെ ക്രീമും,,ലിപ്സ്റ്റിക്കും ഒക്കെ വാങ്ങിയെ,,യ്യ് അതൊക്കെ വിഴുങ്ങി തീർത്തോ,,. യ്യ് ഇപ്പോൾ പഴയ ള്ളാ കുട്ടിയല്ലാട്ടോ, .ഇന്റെ വയറ്റിലൊരു കുഞ്ഞു ജീവൻ വളരുന്നുണ്ടെ,, അതോർമ്മ വേണം,

ഷാനു അവളെ ഇത്തിരി വേവലാതിയോടെ നോക്കി,,

ശെടാ ഈ പെണ്ണിന് വയറ്റുകണ്ണി ആയതൊന്നും ഓർമയില്ലേ,, ഇപ്പോളും കൊച്ചു പിള്ളേരെ പോലെ ഓടിച്ചാടി നടക്കുവാണല്ലോ,,,

സുമി ഒന്നുകൂടെ സ്പീഡിൽ വന്നു, ന്റെ ഇക്കായല്ലേ, റോയൽ മിറാജിന്റെ ,, അത്തറും,, പിന്നെ ഡാർക്ക് മെറൂണ് ലിപ്സ്റ്റിക്ക്,, ഫൗണ്ടഷൻ ക്രീം,, ബ്യൂട്ടി ലോഷൻ … എല്ലാം ലിസ്റ്റ് ഞാൻ വാട്‌സ്ആപ്പിൽ അയക്കാം…

പിന്നൊരു കാര്യം ആ ഫാൻസി സ്റ്റോറിൽ നിൽക്കുന്ന പെൺകുട്ടോളെ ഒന്നും വായിനോക്കണ്ട,,,

സാധനം എടുക്കുക ബില്ല് കൊടുക്കുക ഇങ്ങാട് പോരുക,, കേട്ടല്ലോ ,അത് പറഞ്ഞപ്പോളവൾ സ്വാർത്ഥതയുള്ളൊരു പെണ്ണായി ,ഭാര്യയായി മാറി.

സുമി ആ കാര്യത്തിൽ മാത്രം പക്വത ഉള്ള പെണ്ണായി തീരും,,,ഷാനു ഒരു പെണ്ണിനെ പോയിട്ട്,, പെണ്ണിന്റെ പേരുകൂടെ ശ്രദ്ധിക്കാൻ സുമി സമ്മയിക്കൂല്ല,,

ഷാനു…അവളെ നോക്കി ഒരു വിളറിയ ചിരി പാസാക്കി,,,ശെരി കൊച്ചമ്മേ..ന്നാലും ന്റെ മേക്കപ്പ് ഇത്തിരി ഓവറാട്ടോ,,

ഗർഭിണികൾ അധികം മേക്കപ്പ് ഉപയോഗിച്ചുകൂടയെന്നു ഞാൻ ഇടയ്ക്ക് എവിടെയോ വായിച്ചിരുന്നു, അവൻ കലിപ്പിച്ചു ഒന്നുകൂടെ പറഞ്ഞിട്ട്,വണ്ടി എടുത്തു പുറത്തേക്ക്പോയി,,,

ഇതൊക്കെ കേട്ടു ഇരിക്കയായിരുന്നു ഷാനുന്റെ ഉമ്മി,,

മോളെ സുമി യ്യ് ഇങ്ങു വന്നേ,,, ന്താ ഉമ്മിച്ചിയെ,, സുമി ചിരിച്ചു കൊണ്ട് ആ ഉമ്മയോട് അടുത്തു,,

ഉമ്മി പറഞ്ഞാൽ മോൾക്ക്‌ വിരോധം ആകല്ലേ,, മോള്,,നമ്മുടെ രിഹാന ഡോക്ടറെ അറിയില്ലേ,, ഓള് നമ്മുടെ കുടുംബത്തിന്റെ വാർഷിക പ്രോഗ്രാമിന് വന്നിരുന്നു..അപ്പോൾ ഞാൻ മോളുടെ കാര്യം പറഞ്ഞു..മോള് ഗർഭിണിയാണെന്ന്,

പിന്നെ മോൾക് ഇത്തിരി മേക്കപ്പ് കൂടുതൽ ആണെന്ന് ഓൾക്കും അറിയാം,, രിഹാന ചില കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്,,,അതൊക്കെ ഞാൻ പറഞ്ഞു തരാം മോളോട്,,, നമുക്കൊരു സുന്ദരിയായൊരു വാവയെ കിട്ടണ്ടേ,, ഗർഭിണി പെങ്കൊച്ചുങ്ങള് ആദ്യത്തെ മൂന്നുമാസം അധികം മേക്കപ്പ് ഉപയോഗിക്കാൻ പാടില്ലെന്ന കുട്ടികൾക്ക് പ്രശ്നം ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ടു,

സുമി ഉമ്മിയെ ചേർത്തുപിടിച്ചു പറയുന്നതൊക്കെ മൂളി കേട്ടു,,

ന്റെ ഉമ്മ പറയെ, ഞാൻ അനുസരിക്കാം,,,അവൾ പറഞ്ഞ്,,

ങ്കിൽ മോള് ആ വാട്‌സ്ആപ്പിൽ ഒരു മെസ്സേജ് ന്റെ ചെക്കന് അയച്ചു പറയ്,,, വൈകിട്ട് വരുമ്പോൾ,,, ആ മേക്കപ്പ് സാധനം ഒന്നും വേണ്ടാ,,

പകരം,,ഇത്തിരി വെള്ളരിയും,,,ക്യാരറ്റും,, നെല്ലിക്കയും, നാടൻ വാഴപ്പഴവും വാങ്ങി വരാൻ പറഞൊളിൻ,,,

ഉമ്മി……..സുമി നീട്ടി വിളിച്ചു,,,,,ന്തോ മോളെ,,,, സ്നേഹം നിറഞ്ഞ ആ മറുവിളി കേട്ടപ്പോൾ സുമി ധിക്കരിക്കാൻ അറിയാതെ ഫോൺ എടുത്തു,,,,

വാട്‌സ്ആപ്പിൽ സുമിയുടെ മെസ്സേജ് വായിച്ച ഷാനുവിന് വിശ്വസിക്കാനായില്ല,,,, ങ്ങേ,,സുമിയ്ക്ക് എന്ത് പറ്റി മേക്കപ്പ് കിറ്റ് വേണ്ടാന്നോ..

പകരം വെജിറ്റബിൾ,, ഫ്രൂട്ട്സ്,

അവൻ സന്തോഷം കൊണ്ട് അപ്പോൾത്തന്നെ വീട്ടിലേക്ക് വിളിച്ചു, തന്റെ ഉമ്മിയുടെ ഉപദേശമാണ് സുമിയുടെ മനസ് മാറ്റിയതെന്നറിഞ്ഞ അവനു കണ്ണു നിറഞ്ഞു,,

സുമി ഗർഭിണിയാണെന്നു അറിഞ്ഞപ്പോള് തൊട്ടു ആധിയായിരുന്നു ഓളുടെ കൊച്ചുപിള്ളേരുടെ പോലെയുള്ള സ്വാഭാവം എങ്ങനെ മാറ്റുമെന്നോർത്തു,,

വീട്ടിലപ്പോൾ ഉമ്മ പറഞ്ഞ നിർദേശങ്ങൾ മനസിൽ ആവർത്തിച്ചു ഉറപ്പിക്കുകയായിരുന്നു സുമി എന്ന ആ ഗർഭിണി പെണ്ണ്,,

സംശയം തീർക്കാൻ അവൾ അപ്പോൾ തന്നെ രിഹാന ഡോക്ടറെ വിളിച്ചു,, രിഹാന പറഞ്ഞതൊക്കെ അവൾ മനസിൽ കുറിച്ചു…

ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. പിറക്കാനിരിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യം അമ്മയുടെ കൈകളിലാണ് എന്നതു തന്നെയാണ് ഇതിന്‍റെ കാരണവും. ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്ന് എല്ലാരും കേട്ടിട്ടുണ്ടാകും എന്നാല്‍ ഗര്‍ഭകാലത്ത് മേക്കപ്പും ഒഴിവാക്കണം എന്നത് പലര്‍ക്കും അറിയില്ല.

ഗർഭിണികൾ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളിൽ ഒരു തരത്തിലുള്ള സൗന്ദര്യ വർധകങ്ങളും ഉപയോഗിക്കരുത്. സൗന്ദര്യ വർധക വസ്തുക്കളിൽ അടങ്ങിയ രാസവസ്തുക്കൾ ഭ്രൂണത്തിന്‍റെ തലച്ചോറിന്‍റെ വികാസത്തെ ബാധിക്കുകയും കുട്ടിക്ക് ഓട്ടിസം ബാധിക്കാനുളള സാധ്യത കൂട്ടുകയും ചെയ്യും. കൂടാതെ കുഞ്ഞിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ മാരകമായ രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഇത് ഗർഭമലസൽ, വന്ധ്യത, പ്രായപൂർത്തിയെത്തുന്നത് വൈകിപ്പിക്കുക, ഹോർമോൺ വ്യതിയാനം, എൻഡൊക്രൈൻ ഗ്ലാൻഡിനു തകരാറ്, മാസം തികയാതെയുളള പ്രസവം, ജനനവൈകല്യങ്ങള്‍, എന്‍ഡോമെട്രിയാസിസ് ഇവയ്ക്ക് കാരണമാകും.

ക്രീമുകളും, ജെല്ലുകളുമാണ് ഏറ്റവും അപകടകരം. മുഖക്കുരു മാറാനുള്ള ക്രീമുകളിൽ റെറ്റിനോയിഡുകൾ ഉണ്ട്. ഇതും ഗര്‍ഭസ്ഥശിശുവിനെ ബാധിക്കും,,,,

എല്ലാം മനസ്സിൽ തറച്ച സുമി നേരെ പോയി നല്ലവെള്ളത്തിൽ മുഖമൊന്നു കഴുകി, തന്റെ അടിവയറ്റിൽ കൈയൊന്നു ചേ ർത്തപ്പോൾ അവിടെയൊരു കുഞ്ഞു ജീവൻ..അമ്മേ എന്നു വിളിച്ചു നന്ദി പറയുമ്പോളെ അവൾക്ക് തോന്നി….

ഇതൊക്കെ എല്ലാ ഗർഭിണി പെണ്കുട്ടികളും അറിയണം… ഓരോ സുമിയും ഇത് അംഗീകരിച്ചാൽ.. നമുക്കൊരു വൈകല്യവും ഇല്ലാത്ത കുഞ്ഞു മക്കൾക്ക് ജന്മം കൊടുത്തുകൂടെ…

രചന : Praveena Pravee

Leave a Reply

Your email address will not be published. Required fields are marked *