കടലമിട്ടായി, Part 18

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“എന്താ ഇന്ദ്രിക”??കിച്ചൻ ചോദിച്ചു. “അത്… അത് ആരേലും ഇപ്പോ കടലമിട്ടായി എന്ന് വിളിച്ചോ”?? “കടലമിട്ടായിയോ”?? “മ്മ്…ഞാൻ അങ്ങനെ കേട്ടു”… “ഏയ് ഇവിടെ നമ്മൾ രണ്ടും അല്ലേ ഉള്ളു. ഞാൻ വിളിച്ചിട്ടില്ല”…കിച്ചൻ പറഞ്ഞു. “മ്മ്”….

“എന്താ കടലമിട്ടായിയും ആയി ഇയാൾക്ക് എന്തെങ്കിലും റിലേഷൻ ഉണ്ടോ”?? “ഏയ്…..ഇല്ല”, “പിന്നെ എന്താ അങ്ങനെ ചോദിച്ചേ”?? “ഒന്നുല്ല… വെറുതെ ചോദിച്ചതാ ഞാൻ”… “അങ്ങനെ വെറുതെ ചോദിച്ചത് അല്ലല്ലോ കുട്ടിമാളു”….തംബുരുവിന്റെ ശബ്ദം കേട്ടു ഇന്ദ്രിക വാതിലിന്റെ ഭാഗത്തേക്ക്‌ നോക്കി.

“എന്താ ഞെട്ടിയോ”??തംബുരു ചോദിച്ചു. “ചേച്ചിക്ക് എങ്ങനെ അറിയാം എന്റെ ഈ പേര്”?? “ഈ പേര് മാത്രം അല്ല കടലമിട്ടായി എന്ന പേരും എനിക്ക് അറിയാം”….തംബുരു കുസൃതി നിറച്ചു പറഞ്ഞു.

“എങ്ങനെ അറിയാം ??എന്നെ കടലമിട്ടായി എന്ന പേര് എന്റെ ചേട്ടനും വേറെ ഒരു ചേട്ടനും മാത്രേ വിളിക്കാറുള്ളു . വേറെ ആർക്കും അറിയില്ലല്ലോ ഇത്”…. “ഓഹ് ഇങ്ങനെ ടെൻഷൻ ആകാതെ മോളെ. നീ ഇപ്പോ പറഞ്ഞില്ലെ വേറെ ഒരു ചേട്ടന്റെ കാര്യം ആ ചേട്ടൻ പറഞ്ഞു തന്നതാ ഈ പേര്”,….തംബുരു പറഞ്ഞു. “ആര് ??ശ്രെയസ് ചേട്ടനോ”??

“അതേ… ശ്രെയസ് ചേട്ടൻ തന്നെ.ഞങളുടെ ശ്രീ. ഇന്നലെ ഇവിടെ വന്ന ഡോക്ടറുടെ അനിയൻ ആണ് ശ്രെയസ്”….

കുട്ടിമാളു ഒന്ന് ഞെട്ടി. “അപ്പോ ചേട്ടൻ അറിഞ്ഞോ ഞാൻ ഇവിടെ ഉള്ള കാര്യം”??….കുട്ടിമാളു ചോദിച്ചു. “ആം അറിഞ്ഞു. ശ്രീ ഇപ്പോ ദുബായിൽ ആണ്. ഇന്നലെ കുട്ടിമാളു ഉറങ്ങി കഴിഞ്ഞ് ശ്രീ എന്നെ വിളിച്ചിരുന്നു. അപ്പോ കാര്യങ്ങൾ ഞാൻ പറഞ്ഞിരുന്നു. വീഡിയോ കാൾ ആയിരുന്നു അതുവഴി ആണ് ആളെ അവൻ ഐഡന്റിഫയ് ചെയ്തത്”….തംബുരു പറഞ്ഞ് നിർത്തി. “ഈശ്വര എങ്കിൽ ഇപ്പോ സുധിയേട്ടൻ എല്ലാം അറിഞ്ഞു കാണും. ചിഞ്ചു അറിഞ്ഞിട്ടുണ്ട് എങ്കിൽ ഇപ്പോ എന്റെ വീട്ടിൽ അറിഞ്ഞു കാണും. എല്ലാരും ഇപ്പോ എത്തും പോലീസും എനിക്ക് പേടി ആകുന്നു”…..

“ഹ…. ഇയാള് പേടിക്കാതെ. ഇത് വെള്ളരിക്ക പട്ടണം ഒന്നുമല്ല. താൻ ഇവിടെ സേഫ് ആണല്ലോ പിന്നെ എന്താ പ്രശ്നം”??കിച്ചൻ ചോദിച്ചു. “ഹ അത് തന്നെ. കുട്ടിമാളു പേടിക്കണ്ട ശ്രീ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പറയില്ല എന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്. പക്ഷെ നമുക്ക് കുട്ടിമാളുവിന്റെ വീട്ടിൽ വിളിച്ചു ഒന്ന് പറയണം. അവർ ഇപ്പോ ഒരുപാട് ടെൻഷൻ അടിച്ചു കാണും”…..തംബുരു പറഞ്ഞു. “ശരിയാ. നമുക്ക് ശ്രാവൺ ചേട്ടനെ കൊണ്ട് വിളിപ്പിക്കാം . എന്നിട്ട് ആരോടേലും ഒരാളോട് വരാൻ പറയാം”….കിച്ചൻ പറഞ്ഞു.

“എങ്കിൽ വാ നമുക്ക് അങ്ങോട്ട്‌ പോകാം”…തംബുരു വാതിൽ ചാരി ശ്രാവണിന്റെ വീട്ടിൽ പോകാൻ ഇറങ്ങി. ഒപ്പം കിച്ചനും കുട്ടിമാളുവും.

“ചേച്ചി….. ഗീതിക ചേച്ചി”….കിച്ചൻ ഗീതികയേ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. “ഇതാണോ ഇന്നലെ വഴിയിൽ നിന്ന് കിട്ടിയ അഥിതി”??….ശ്രാവണിന്റെ അമ്മ ചോദിച്ചു. കുട്ടിമാളു തിരിഞ്ഞു നോക്കി.

“ആ അതേ അമ്മേ… ഇത് തന്നെ ആള്. ശ്രീയുടെ കടലമിട്ടായി”,….തംബുരു ശ്രീയുടെ അമ്മക്ക് കുട്ടിമാളുവിനെ പരിചയപ്പെടുത്തി. “തുമ്പി…..ഇങ്ങു വന്നേ”….ഗീതിക വിളിച്ചു.

“വാ കുട്ടിമാളു”….എന്ന് പറഞ്ഞ് ഗീതിക അകത്തേക്ക് പോയി. “മോള് അകത്തേക്ക് ചെല്ല് ഞാൻ ഈ കൈ കഴുകിയിട്ട് വരാം”….അമ്മ പറഞ്ഞു. “ആ മോളെ ഈ വിളക്ക് അകത്തേക്ക് വെക്കാമോ??എന്റെ കൈ അഴുക്കാ”….. “ആം”….കുട്ടിമാളു രണ്ടു കയ്യും നീട്ടി ശ്രീയുടെ അമ്മയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി.വലതു കാൽ കുത്തി അകത്തേക്ക് കയറി.

“ഇതെന്താ വിളക്കും ആയിട്ട്”??ശ്രാവൺ ചോദിച്ചു. ”അമ്മ അകത്തേക്ക് വെക്കാൻ പറഞ്ഞു”, “ആണോ… എങ്കിൽ ആ പൂജാമുറിയിൽ വെച്ചോളൂ. ദ അവിടെ”…ശ്രാവൺ വിരൽ ചൂണ്ടിയ മുറിയിലേക്ക് കുട്ടിമാളു വിളക്കും പിടിച്ചു കയറി. അവിടെ ഒരൊറ്റ കൃഷ്ണ വിഗ്രഹം ഉണ്ടാരുന്നു കുറെ മയിൽ‌പീലി, ഉരുളി , മഞ്ചാടി കുരു, വിളക്കുകൾ എല്ലാം. വിളക്ക് അവിടെ താഴെ വെച്ച് കുട്ടിമാളു സമസ്ത അപരാധവും ഏറ്റു പറഞ്ഞു പൊട്ടി കരഞ്ഞു.

അവളെ നോക്കി കിച്ചൻ അങ്ങനെ നിന്നു. കുട്ടിമാളു അവിടെ നിന്നും പുറത്തേക്കു വന്നു. “എനിക്ക് ഇയാളെ കാണുമ്പോൾ കണ്ണീർ സീരിയൽ ഓർമ വരുന്നു”….കിച്ചൻ പറഞ്ഞു. “ഒന്ന് പോടാ…. നമ്മുടെ കടലമിട്ടായി ആള് ശരിക്കും സ്മാർട്ട്‌ ആണ്. ഇപ്പോൾ ഉള്ള ഈ കാർമേഘം ഒന്ന് മാറട്ടെ മഴവില്ല് തെളിയും ഈ മുഖത്ത്”….തംബുരു പറഞ്ഞു. “മ്മ്…. കുട്ടിമാളു വാ നമുക്ക് വീട്ടിലേക്ക് വിളിക്കാം. നമ്പർ പറഞ്ഞു താ”….ഗീതിക പറഞ്ഞു.

കുട്ടിമാളു അച്ഛന്റെ നമ്പർ പറഞ്ഞു കൊടുത്തു. കാൾ അറ്റൻഡ് ചെയ്തത് ഇന്ദ്രൻ ആയിരുന്നു കുട്ടിമാളുവിന്റെ ഏട്ടൻ. “ഹലോ”… “ഹലോ… ഇന്ദ്രികയുടെ വീട് അല്ലേ”?? “അതേ ആരാ ഇത്”??

“എന്റെ പേര് ശ്രാവൺ ഞാൻ കോഴിക്കോട് നിന്ന് വിളിക്കുന്നു. ഇതാരാ സംസാരിക്കുന്നത് ??ഇന്ദ്രികയുടെ അച്ഛൻ ആണോ”?? “അല്ല ഞാൻ ഇന്ദ്രികയുടെ ഏട്ടൻ ആണ്”… “Okey fine. ഇയാളുടെ പേര്”?? “ഇന്ദ്രൻ”

“ഹ ഇന്ദ്രൻ നിങ്ങൾ എത്രയും വേഗം സാധിക്കും എങ്കിൽ കോഴിക്കോട് എത്തണം. നിങ്ങളുടെ അനിയത്തി എന്റെ വീട്ടിൽ സുരക്ഷിത ആയിട്ട് ഉണ്ട്. ഒരു ആക്‌സിഡന്റിൽ പെട്ടപ്പോൾ എന്റെ അനിയത്തി രക്ഷിച്ചു കൊണ്ടു വന്നതാണ്. കുട്ടി സേഫ് ആണ് നിങ്ങൾ ഇവിടം വരെ വന്നാൽ നന്നായിരിക്കും”…. ശ്രാവൺ പറഞ്ഞു. “സത്യാണോ നിങ്ങൾ പറഞ്ഞത്”??

“അതേ സത്യം ആണ്. ഇന്ദ്രികയുടെ കയ്യിൽ ഫോൺ കൊടുക്കാം”…. ശ്രാവൺ ഫോൺ കുട്ടിമാളുവിന് കൊടുത്തു. ഏട്ടൻ ആണെന്ന് ഫോൺ കൈ മാറുമ്പോൾ പറഞ്ഞു. വിറയ്ക്കുന്ന കൈ കൊണ്ട് അവൾ ഫോൺ വാങ്ങി. “ഛെ…. ചേട്ടായി”,…. “മോളെ….. ഡാ എവിടെയാട”??

“ചേട്ടായി ഞാൻ”…. കുട്ടിമാളു പൊട്ടിക്കരഞ്ഞു. “മോളെ… ഡാ കരയാതെ ചേട്ടായിടെ മോള്. വിഷമിക്കാതെ ചേട്ടായി വേഗം വരാട്ടോ കരയണ്ട കേട്ടോ”…. “ചേട്ടായി എപ്പോഴാ വന്നേ”?? “ഇന്ന് പുലർച്ചെ. ഇരിക്കാൻ വയ്യാരുന്നു മോളെ നിന്നെ കാണാൻ ഇല്ലന്ന് കേട്ടപ്പോൾ മുതൽ. ചേട്ടായി വേഗം വരാട്ടോ മോള് വിഷമിക്കാതെ”…. ഇന്ദ്രൻ പറഞ്ഞു.

“മ്മ്….. ചേട്ടായി അമ്മ”?? “അമ്മ ഇവിടെ ഉണ്ട്. കരഞ്ഞു കരഞ്ഞു ഉറങ്ങി”. “ചേട്ടായി ഒറ്റക്ക് വരവോ??അമ്മയെ കാണാൻ എനിക്ക് ശക്തി ഇല്ല”…. കരഞ്ഞു കൊണ്ട് കുട്ടിമാളു പറഞ്ഞു. “മ്മ് ഞാൻ ഒറ്റക്ക് വന്നോളാം. മോള് ആ ഫോൺ അയാളുടെ കയ്യിൽ കൊടുത്തേ”….അവൾ കണ്ണ് തുടച്ചു കൊണ്ട് ഫോൺ കൊടുത്തു. “ഹലോ”…. “ഹലോ ഇന്ദ്രൻ…. ”

“ആ സാർ ഞാൻ ഉടനെ വരാം അങ്ങോട്ട്‌ പോലീസും ആയി”…. “ഇന്ദ്രൻ അത് വേണ്ട. ഇന്ദ്രിക ഇപ്പോൾ ആകെ വിഷമിച്ചു ഇരിക്കുമ്പോൾ പോലീസിനെ കണ്ടാൽ ചിലപ്പോൾ……”…ശ്രാവൺ പറഞ്ഞു നിർത്തി. “സാർ പറഞ്ഞത് ശരിയാണ് ഞാൻ തനിച്ച് വരാം. സ്റ്റേഷനിൽ വിവരം പറഞ്ഞിട്ട്”…. “ശരി. വീട് അഡ്രസ് ഞാൻ വാട്സ്ആപ്പ് ചെയ്യാം”….ശ്രാവൺ പറഞ്ഞു. “ചേട്ടാ ഒരുപാട് നന്ദി ഉണ്ട് എന്റെ മോളെ രെക്ഷിച്ചതിനു”…. ഇന്ദ്രൻ കണ്ണ് നിറച്ചു പറഞ്ഞു. “ഏയ് ഇന്ദ്രൻ ഇയാള് കരയാതെ എത്രയും വേഗം പോലീസിൽ വിവരം അറിയിച്ചിട്ട് വരാൻ നോക്ക് കേട്ടോ. കുട്ടിമാളു ഇവിടെ സേഫ് ആയിരിക്കും”…… ശ്രാവൺ പറഞ്ഞു. “ഞാൻ ഉടനെ എത്താം”…. അതും പറഞ്ഞ് ഇന്ദ്രൻ ഫോൺ കട്ട്‌ ചെയ്തു. ഇന്ദ്രൻ വേഗം പോലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു. കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുത്തു പോലീസ് അങ്ങോട്ട്‌ പോകുന്നില്ല എന്ന തീരുമാനം എടുത്തു. ഇന്ദ്രിക സുരക്ഷിത ആണെന്ന് ഇന്ദ്രൻ എല്ലാവരെയും അറിയിച്ചു. അച്ഛനും അമ്മയും കൂടെ വരാൻ വാശി പിടിച്ചപ്പോൾ അവൻ അവരെ തടഞ്ഞു.

“മോനെ അവൾ ആരുടെയെങ്കിലും കൂടെ പോയതാണോ”??അമ്മ ഉത്കണ്ഡയോടെ ചോദിച്ചു. “ഈ നെഞ്ചിൽ കിടന്നു വളർന്ന കുഞ്ഞാണ് എന്റെ കുട്ടിമാളു. അമ്മയാണ് അവൾക്കു ചോരയും നീരും കൊടുത്തു വളർത്തിയത്. അച്ഛന്റെ മടിയിൽ കിടന്നു കളിച്ച മോളാണ്. അവൾ ഒരിക്കലും ഒരുത്തന്റെയും കൂടെ പോകില്ല. അമ്മ കുറച്ച് ഒന്ന് അവൾ പറഞ്ഞത് കേട്ടിരുന്നു എങ്കിൽ ഇന്ന് നമുക്ക് ഇത്രയും വിഷമിക്കേണ്ടി വരില്ലാരുന്നു”… ഇന്ദ്രൻ കണ്ണ് നിറച്ചു പറഞ്ഞു.

അമ്മ പെട്ടെന്ന് പൊട്ടിക്കരഞ്ഞു. “തെറ്റ് എന്റെ ഭാഗത്താണ് എന്റെ മോള് അവള് പറഞ്ഞത് ഞാൻ ഒന്ന് കേട്ടിരുന്നു എങ്കിൽ ഇന്ന് അവൾക്ക് ഇത്രയും അനുഭവിക്കേണ്ടി വരില്ലാരുന്നു. മോനെ എനിക്ക് അവളെ കാണണം എന്നേം കൂടെ കൊണ്ടു പോകുവോ”…. അമ്മ നിറകണ്ണുകളോടെ കൈ കൂപ്പി കേണപേക്ഷിച്ചു. ആ കരച്ചിലിന് മുൻപിൽ ഇന്ദ്രൻ അമ്മയെയും അച്ഛനെയും കൂട്ടി യാത്ര പുറപ്പെട്ടു. “ഏയ് കടലമിട്ടായി എന്താ ആലോചിച്ചു നിൽക്കുന്നെ”??കിച്ചൻ ചോദിച്ചു. “ഏയ് ഒന്നുല്ല ഞാൻ വെറുതെ”…. “ഹ ഒന്നുമില്ലാഞ്ഞിട്ട് ഒന്നുമല്ലല്ലോ എന്തോ ഉണ്ട്”…. “മ്മ് ഞാൻ എല്ലാം ആലോചിക്കുകയായിരുന്നു. ഇനിപ്പോ നാട്ടിൽ ചെല്ലുമ്പോൾ അവരുടെ പരിഹാസവും കുത്തുവാക്കും കേൾക്കേണ്ടി വരൂലോ എന്നോർക്കുമ്പോൾ”….. “മ്മ്”…

“എന്തൊക്കെ കഥകൾ നാട്ടുകാർ ചമച്ചുണ്ടാക്കും എന്ന് അറില്ല. പക്ഷെ ഞാൻ ഒരു കാര്യം പറയാം തോറ്റു കൊടുത്തേക്കരുത് നമ്മൾ താണ് കൊടുക്കുമ്പോൾ ആണ് പലരും നമ്മുടെ തലയിൽ കേറുക”,…. “മ്മ്… കിച്ചേട്ടൻ എന്നാ തിരികെ പോകുന്നത് ഇനി’?? “ഉടനെ പോകും ഒരു മാര്യേജ് അറ്റൻഡ് ചെയ്യാനുണ്ട്. അത് കഴിഞ്ഞ് പോകും” “ആരുടെ കല്യാണമാ”?? “എന്റെ കാമുകിയുടെ” “ഏഹ്”??

“അഹ്… 6വർഷം പ്രേമിച്ചു പക്ഷെ അവള് സ്റ്റെപ്പിനി ആക്കി എന്നെ വെച്ചു. എന്നിട്ട് നല്ലൊരെണ്ണം കിട്ടിയപ്പോൾ എന്നെ വെറും കോന്തൻ ആക്കി”…. “വിഷമം ഇല്ലേ”?? “ഉണ്ടാരുന്നു പക്ഷെ ഇപ്പോഴില്ല. കാരണം അവൾക്ക് എന്നേക്കാൾ നല്ലൊരാളെ കിട്ടിയല്ലോ സോ ആം ഹാപ്പി”… “ആളിന്റെ പേരെന്താ”?? “മീനു”…

“മ്മ്”…. “കുട്ടിമാളു…….വാ ഭക്ഷണം കഴിക്കാം”… തംബുരു വന്നു വിളിച്ചു. “എനിക്ക് വേണ്ട ചേച്ചി” “ആഹാ അത് പറഞ്ഞാൽ പറ്റില്ല. വന്നേ. അയ്യോ ഒരു മിനിറ്റ് ഒരു 8. 30ആകുമ്പോൾ വീഡിയോ കാൾ ചെയ്യണം എന്ന് ശ്രെയസ് പറഞ്ഞിരുന്നു ഞാൻ ഫോൺ എടുത്തോണ്ട് വരാം”… തംബുരു ഫോൺ എടുക്കാൻ അകത്തേക്ക് പോയി. “അയ്യോ ഞാൻ എന്താ പറയാ പുള്ളിയോട്”…. കുട്ടിമാളു ടെൻഷൻ അടിച്ചു. തംബുരു ഫോൺ എടുത്തു കൊണ്ട് വന്നു കാൾ ചെയ്തു. എന്നിട്ട് ഫോൺ അവളുടെ കയ്യിൽ കൊടുത്തു എന്നിട്ട് കിച്ചനും അവളും അകത്തേക്ക് പോയി. കുട്ടിമാളു ശ്രെയസിനോട് സംസാരിക്കാൻ വേണ്ടി അവർ മാറി കൊടുത്തു. കാൾ അറ്റൻഡ് ചെയ്തപ്പോൾ ശ്രെയസ്സിന്റെ മുഖം കണ്ടു കുട്ടിമാളു പൊട്ടിക്കരഞ്ഞു. അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു. “എന്തിനാടി കടലമിട്ടായി കരയുന്നെ?കടലമിട്ടായി വേണോ”??ശ്രെയസ്സ് ചോദിച്ചു. “ഒന്നുല്ല എന്ന് അവൾ പറഞ്ഞു. “എന്റെ വീടൊക്കെ ഇഷ്ടായോ”??

“മ്മ്”… “ഇനി പോകണോ ??ഇവിടെ തന്നെ നിന്നോ എന്റെ പെണ്ണിന് ഒരു കൂട്ടാകട്ടെ” “പെണ്ണോ”?? “മ്മ് തംബുരു ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ”……അത് കേട്ടപ്പോൾ ഇന്ദ്രികയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. “അതൊരു പാവം ചേച്ചിയ”, “അപ്പൊ ഞാൻ പാവമല്ലേ”?? “അല്ല” “എടി കള്ളി” “മ്മ്…കുറച്ച് കളറൊക്കെ വെച്ചല്ലോ”?? “ഹ ദിവസവും ഞാൻ ഇവിടെ കുങ്കുമപ്പൂവ് ആണ് കഴിക്കുന്നത് അതുകൊണ്ടാ” “പിന്നെ കുങ്കുമപ്പൂവ്”

“എന്താടി ഒരു പുച്ഛം”?? “ഒന്നുല്ല ഇതെന്തിനാ ദുബായിക്ക് പോയെ”?? “നീ എന്തിനാ കോഴിക്കോട് വന്നേ??ഒരു അബദ്ധം പറ്റിയതല്ലേ. അതുപോലെ എനിക്കും പറ്റി പോയി” “കൊള്ളാം” “അത് മാത്രമല്ല നീ എന്നെ നാട് കടത്തിയില്ലേ എന്തൊരു ഷോ ആരുന്നു. ഞാൻ കൂടെ കിടക്കുന്ന പെണ്ണല്ല എന്നൊക്കെ പറഞ്ഞ്”…. “അന്ന് എനിക്കൊരു അബദ്ധം പറ്റിയതാ” “മ്മ്… അത് പോട്ടെ

ആരോട് ചോദിച്ചിട്ടാണ് നീ മരിക്കാൻ പുറപ്പെട്ടത്”?? “ആരോടും ചോദിക്കാൻ ടൈം കിട്ടിയില്ല” “മ്മ്…. എന്താടി നിനക്ക് പറ്റിയെ അത്ര വോൾടേജ് ഇല്ലല്ലോ”??

“മ്മ് ഫിലമെന്റ് അടിച്ചു പോയി”… പെട്ടെന്ന് കുട്ടിമാളുവിന്റെ കാലിൽ കൂടി എന്തോ ഇഴയും പോലെ അവൾക്ക് തോന്നി.അവൾ താഴേക്കു നോക്കി. ..

(തുടരും)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *