കടലമിട്ടായി, Part 17

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

ശ്രെയസിന്റെ അതേ രൂപം ആയിരുന്നു ശ്രാവണിന്. ദൂരെ നിന്നും നോക്കിയാൽ ശ്രെയസ് തന്നെ പക്ഷെ അടുത്തേക്ക് വന്നപ്പോൾ മുഖത്ത് നല്ല വെത്യാസം ഉള്ളതായി കുട്ടിമാളുവിന് തോന്നി. ശ്രാവൺ അവളെ സൂക്ഷിച്ചു നോക്കി എന്നിട്ട് ചോദിച്ചു. “കുട്ടി എന്നെ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ ??അതിശയത്തോടെ നോക്കുന്നത് കണ്ടു ചോദിച്ചതാ”,….. കുട്ടിമാളു ഇല്ല എന്ന് തോൾ അനക്കി പറഞ്ഞു. ശ്രാവൺ അവളുടെ അടുത്ത് ഇരുന്നു ആ ബെഡിൽ. “ഇയാളുടെ പേരെന്താ”??ശ്രാവൺ ചോദിച്ചു.

“ഇന്ന്…. ഇന്ദ്രിക”…. “ആഹാ കിടിലൻ പേരാണല്ലോ”… “ഇന്ദ്രികയുടെ വീട് എവിടെയാ”?? പൾസ് നോക്കുന്നതിനു ഇടയിൽ ശ്രാവൺ ചോദിച്ചു. “കൊല്ലം”…. “ആഹാ കൊല്ലത്തു എവിടെയാ”?? “കൊല്ലം അല്ല വർഷം…. എന്റെ ശ്രാവൺ ഏട്ടാ ആ കുട്ടി ഇവിടെ തന്നെ ഉണ്ടാകൂല്ലോ പതുക്കെ എല്ലാം ചോദിച്ചു മനസിലാക്കാം. ഇപ്പോ അതിനെ പരിശോദിക്കൂ”….തുമ്പി പറഞ്ഞു. (തംബുരു )

കിച്ചൻ ഒന്നും കേൾക്കാൻ താല്പര്യമില്ല എന്ന മട്ടിൽ കൈ കെട്ടി നിന്നു. “മ്മ്… പൾസ് വീക് ആണ് അതുപോലെ BP ലോ ആണ്. നല്ല ക്ഷീണം ഉണ്ടല്ലോ”….അയാൾ അവളുടെ കൺപോള പിടിച്ചു നോക്കി. “തല്ക്കാലം നമുക്ക് ഒരു ട്രിപ്പ്‌ കൊടുക്കാം.ഉറങ്ങി എണീക്കുമ്പോൾ എല്ലാം ശരി ആകും”…. “കിച്ചാ നീ എന്റെ കൂടെ വാ ഞാൻ ട്രിപ്പ്‌ കുത്താൻ ഉള്ള സ്റ്റാൻഡ് എടുത്തു തരാം”….ഡോക്ടർ ശ്രാവൺ പറഞ്ഞു.

കിച്ചൻ അല്പം മുഷിച്ചിൽ കാണിച്ചു ശ്രാവണിന്റെ ഒപ്പം പോയി. പിന്നെ തംബുരുവും (തുമ്പി)കുട്ടിമാളുവും ഒറ്റക്ക് ആയി. “അവർ വരാൻ ചിലപ്പോൾ സമയം എടുക്കും. വേണെങ്കിൽ ഇന്ദ്രിക ബാത്‌റൂമിൽ ഒക്കെ പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ”….തംബുരു പറഞ്ഞു. കുട്ടിമാളു പതിയെ എണീറ്റു ഇരിക്കാൻ ശ്രെമിച്ചു. വീണപ്പോൾ കാൽ ഇടിച്ചതു കൊണ്ട് നല്ല വേദന അവൾക്ക് ഉണ്ടായിരുന്നു. പതിയെ പതിയെ തംബുരുവിന്റെ കൈ പിടിച്ചു അവൾ ബാത്‌റൂമിൽ പോയി വന്നു.

“കുട്ടി ചോദിക്കുന്നത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത്. കൊല്ലത്തു ഉള്ള നീ എങ്ങനെ ഈ കോഴിക്കോട് എത്തി”?? കുട്ടിമാളു ഒന്നും മിണ്ടിയില്ല ആദ്യം. പിന്നെ അവൾ അവളുടെ അവസ്ഥ പൂർണമായും തംബുരുവിനോട് പറഞ്ഞു. ശരൺ വിവാഹം ആലോചിച്ചു വന്നതും ശ്രെയസിനെ അറിയാതെ തെറ്റിദ്ധരിച്ചു പോയതും അവൻ പിണങ്ങി പോയതും അമ്മയും അച്ഛനും വിശ്വസിക്കാതെ വന്നതും അവളുടെ നാട് വിടലും എല്ലാം പറഞ്ഞു തീർത്തപ്പോൾ ഉള്ളിലെ പാപക്കറ പൂർണമായും ഒഴുക്കി കളഞ്ഞ തൃപ്തി അവൾക്ക് തോന്നി. കഥ കേട്ടു നിന്ന കിച്ചന്റെയും ശ്രാവനിന്റെയും ശ്രാവൺന്റെ ഭാര്യ ഗീതികയുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി. “ഒരു ആണിന് ഇത്രയൊക്കെ അധഃപതിക്കാൻ കഴിയുമോ”??കിച്ചൻ ചോദിച്ചു. ആ ചോദ്യത്തിൽ അവളോട്‌ ഉള്ള വാത്സല്യം നിറഞ്ഞിരുന്നു. “മോളെ,….. “… ഗീതിക കുട്ടിമാളുവിന്റെ അടുത്തു വന്നു ഇരുന്നു അവളുടെ തല മുടി തലോടി.

“ഇത്ര പാവം ആകരുത് പെൺകുട്ടികൾ. ഇന്ന് കാലം മാറി കോലം മാറി പെൺകുട്ടികൾ അങ്ങ് ബഹിരാകാരം വരെ എത്തി കഴിഞ്ഞു. വെറുമൊരു വട്ട് ചെറുക്കന് വേണ്ടി നീ ഇപ്പോ ജീവൻ കളയാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടു. നീ ഞങളുടെ കയ്യിൽ വന്നു പെട്ടത് കൊണ്ട് രക്ഷപെട്ടു എന്നാൽ നീ മരിക്കുകയോ ആരെങ്കിലും നിന്നെ അപകടത്തിൽ പെടുത്തുകയോ ചെയ്തിരുന്നു എങ്കിലോ….. നീ മരിച്ചാൽ അല്ലെങ്കിൽ നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ നിന്റെ അച്ഛനും അമ്മയ്ക്കും സഹോദരനും മാത്രമേ പോകുള്ളൂ നിന്റെ പുറകെ നടന്ന ആ നട്ടെല്ല് ഇല്ലാത്ത അവനൊന്നും ഒന്നും pokanilla. അവനു നീ അല്ലെങ്കിൽ മറ്റൊരാൾ അവളും അല്ലെങ്കിൽ മറ്റൊരാൾ അങ്ങനെ ഒരുപാട് പേര് ഉണ്ടാകും. നീ ഇതെല്ലാം ആരോടെങ്കിലും തുറന്നു പറഞ്ഞിരുന്നു എങ്കിൽ ഇന്ന് ivadam വരെ ഈ കഥ എത്തില്ലാരുന്നു”,….. “ഗീതു നീ ഇവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എത്ര തുറന്നു പറയാൻ ശ്രെമിച്ചിട്ടും ആ അമ്മ ഇവളെ വിശ്വസിച്ചില്ലല്ലോ”!!ശ്രാവൺ പറഞ്ഞു.

“ശ്രാവൺ ഏട്ടൻ പറഞ്ഞത് ശരിയാണ് പക്ഷെ, ആ അമ്മയുടെ ഭാഗത്ത്‌ നിന്ന് ഒന്ന് ആലോചിച്ചു നോക്കിക്കേ. കണ്ണിലെ കൃഷ്ണ മണി പോലെ വളർത്തിയ മകൾക്കു ഇങ്ങനെ ഒരു അബദ്ധം പറ്റി എന്ന് അറിയുമ്പോൾ തീർച്ചയായും അവളെ തല്ലും saasikkum എങ്കിലും അപ്പോഴും ആ ഹൃദയം വെന്തു urukuka ആയിരിക്കും.ആരോടും ഒന്നും പറയാൻ പറ്റാതെ ഇപ്പോ ഇവളെ ഓർത്ത് മറ്റാരേക്കാളും കൂടുതൽ ടെൻഷൻ ആകുന്നതും ആ പാവം അമ്മയാകും.അതിന് നമ്മൾ ആ സ്ഥാനത്തു നിൽക്കണം. ഹ അതൊക്കെ പോട്ടെ, എല്ലാം നമുക്ക് ശരിയാക്കാട്ടോ. എന്നെ parichayappettillallo ഞാൻ geethika ഈ ഡോക്ടറുടെ ഭാര്യ ആണ്. അപ്പുറത്തെ വീട്ടിൽ ആണ് താമസം. വിശദമായി നാളെ പരിചയപ്പെടാം. ഇപ്പോ മോളു കിടന്നോട്ടോ….”

Geethika അതും പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റു. തംബുരു അടുത്ത് വന്നു ഇരുന്നപ്പോൾ കുട്ടിമാളു ചോദിച്ചു. “ചേച്ചി…. എനിക്ക് ഇച്ചിരി ചോറ് തരുവോ ??ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല”…..കേട്ടു നിന്നവർ ഉൾപ്പടെ എല്ലാവരുടെയും ചങ്ക് തകർന്നു പോയി. കിച്ചന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞു. അവൻ പുറത്തേക്കു പോയി.

“ഇന്ദ്രിക am sorry. ഞാൻ അത് വിട്ടു പോയി. ഇപ്പോ ഭക്ഷണം തരാട്ടോ”…തംബുരു വേഗം അടുക്കളയിലേക്ക് പോയി. ഡോക്ടറും ഗീതികയും അവിടെ നിന്നു.

തംബുരു അടുക്കളയിൽ ചെന്നപ്പോൾ കിച്ചൻ ഫ്രിഡ്ജിൽ ഇരുന്ന ദോശ മാവ് എടുത്തു ദോശ ഉണ്ടാക്കാൻ നോക്കുകയായിരുന്നു. തംബുരു വേഗം അതിന് പറ്റിയ ഒരു ചട്നിയും ഉണ്ടാക്കി. “ആ കുട്ട്യേ നമ്മൾ അവിടെ ഉപേക്ഷിച്ചു പോയിരുന്നു എങ്കിൽ അവൾ നാളെ ചിലപ്പോൾ ഒരു പത്ര കുറിപ്പ് മാത്രമായി നമ്മുടെ മുന്നിൽ എത്തിയെനെ”…… കിച്ചൻ പറഞ്ഞു. അവർ വേഗം ഭക്ഷണവും ആയി ഇന്ദ്രികയുടെ അടുത്ത് എത്തി. ശ്രാവൺ അപ്പോൾ ട്രിപ്പ്‌ കുത്താൻ ഉള്ള ഗ്ളൂക്കോസ് ശരിആക്കുകയായിരുന്നു.

Geethika ആ ഭക്ഷണം വാങ്ങി ഇന്ദ്രികക്ക് വാരി കൊടുത്തു. ഓരോ കഷ്ണം ദോശ അവൾക്കു നേരെ geethika നീട്ടിയപ്പോൾ ഇന്ദ്രികയുടെ കണ്ണിൽ കൂടെ കണ്ണീർ ഒഴുകി. “ഏയ്….. ഇന്ദ്രിക… ഭക്ഷണത്തിന്റെ മുൻപിൽ ഇരുന്നു കരയാതെ. വിശക്കുന്നു എന്ന് പറഞ്ഞിട്ട്”….. കിച്ചൻ പറഞ്ഞു.

“എന്താ മോളെ എന്തിനാ കരയുന്നെ”???…ശ്രാവൺ ചോദിച്ചു. അവൾ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു. “അമ്മയെ ഓർമ വന്നു. അമ്മയും അച്ഛയും ഏട്ടനും ഒന്നും കഴിച്ചു കാണില്ല”….. അവർക്ക് എന്താ പറയേണ്ടത് എന്ന് അപ്പോൾ അറിയില്ലാരുന്നു. Geethika വേഗം ഭക്ഷണം മുഴുവൻ വാരി കൊടുത്തു അവളെ കഴിപ്പിച്ചു.

ശ്രാവൺ ട്രിപ്പ്‌ ഇടാൻ വേണ്ടി വന്നു. സൂചി കണ്ടപ്പോൾ തന്നെ കുട്ടിമാളുവിന്റെ ചങ്ക് ഇടിക്കാൻ തുടങ്ങി.

“അയ്യോ….. അയ്യോ…. സൂചി വേണ്ട എനിക്ക് പേടിയാ”….കുട്ടിമാളു പെട്ടെന്ന് അടുത്തു നിന്ന കിച്ചന്റെ കയ്യിൽ കയറി പിടിച്ചു മുറുക്കെ. അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടു അവർക്ക് ചിരി വന്നു. പക്ഷെ അവർക്ക് ചിരി അതിൽ കൂടുതൽ വന്നത് സൂചി കയറിയപ്പോൾ കിച്ചന്റെ മുഖത്ത് ഉണ്ടായ ഭാവങ്ങൾ കണ്ടാരുന്നു.

“ഇത്രേ ഉള്ളു കഴിഞ്ഞു”…ശ്രാവൺ പറഞ്ഞപ്പോൾ കുട്ടിമാളു പതിയെ കിച്ചന്റെ കൈ വിട്ടു.. “ശരി…. മോളു കിടന്നോ നാളെ നമുക്ക് സംസാരിക്കാം”…എന്ന് പറഞ്ഞ് അവർ പുറത്തേക്കു പോയി. കിച്ചൻ ആയിരുന്നു അവസാനം ഇറങ്ങി പോയത്. അവൻ അവളെ വാതിൽക്കൽ ചെന്ന് കഴിഞ്ഞ് ഒന്ന് തിരിഞ്ഞു നോക്കി എന്നിട്ട് വാതിൽ ചാരി.

“ശ്രാവൺ ഏട്ടാ പോലീസിൽ അറിയിക്കണ്ടേ ??മിസ്സിങ് കേസ് അല്ലേ”??….Geethika ചോദിച്ചു “ഇപ്പോ വേണ്ട…. ആ കുട്ടി ഒന്ന് റിക്കവർ ആകട്ടെ. പിന്നെ പോലീസിനെ അല്ല എത്രയും വേഗം അവളുടെ വീട്ടിൽ ആണ് അറിയിക്കേണ്ടത്”…..ശ്രാവൺ പറഞ്ഞു. “മ്മ്….എങ്കിൽ നിങ്ങൾ കിടന്നോ നാളെ നമുക്ക് എന്താന്ന് വെച്ചാൽ ചെയ്യാം”….ശ്രാവൺ തംബുരുവിനോട് പറഞ്ഞു. Geethikayum ശ്രാവനും യാത്ര ചോദിച്ചു ഇറങ്ങി. കുട്ടിമാളു അപ്പോഴേക്കും ഉറങ്ങി. തംബുരു അവൾക്ക് കൂട്ടിരുന്നു.

*****

“സാറെ എന്റെ മോള് അവളെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ”??അമ്മ കരഞ്ഞു കൊണ്ട് SI യോട് ചോദിച്ചു. “ഞങ്ങൾ അന്വേഷിക്കുന്നുണ്ട് വിഷമിക്കാതെ ചേച്ചി നമുക്ക് കണ്ടു പിടിക്കാം”….. “ഈശ്വര എന്റെ മോള്”,…..അമ്മ വ വിട്ടു കരഞ്ഞു.

“ഭഗവാനെ എന്റെ കുഞ്ഞിനെ ഒന്നും പറ്റാതെ എന്റെ കയ്യിലേക്ക് തന്നാൽ ശർക്കര കൊണ്ട് തുലാഭാരം നടത്താം ഞാൻ. ഏറ്റുമാനൂരപ്പാ….അവളുടെ ചോറൂണ്, എഴുത്തിനു ഇരുത്തിയാലും തുലാഭാരം അടിമ കിടത്തിയതും കല്യാണം എല്ലാം അവിടെ അല്ലേ പറഞ്ഞു വെച്ചിരിക്കുന്നത് എന്റെ മോളെ ഒരു പോറൽ പോലും വീഴിക്കാതെ എനിക്ക് തിരിച്ച് തരണേ. അവള് വന്നു കഴിഞ്ഞാൽ അവൾക്ക് ഇഷ്ടം ആണെങ്കിൽ ശരണിനു തന്നെ അവളെ കൈ പിടിച്ചു കൊടുക്കാം”….അമ്മ അപ്പുറത്തെ വീട്ടിലെ ശാന്ത ചേച്ചിയുടെ മടിയിൽ തളർന്നു ഉറങ്ങി.

വന്നവർ ഓരോരുത്തരും യാത്ര പറഞ്ഞ് ഇറങ്ങി.അച്ഛൻ വീട്ടുകാർ അപ്പോഴും അമ്മയെ കുറ്റപ്പെടുത്തി. “പുകഞ്ഞ പുള്ളി പുറത്ത്”…അച്ഛന്റെ ചേട്ടൻ പറഞ്ഞു. “പുകഞ്ഞ പുള്ളി പുറത്ത് എന്ന് ചേട്ടൻ പറയും. അങ്ങനെ എനിക്ക് പറയാൻ പറ്റില്ല. കാരണം അവൾ ഞങ്ങടെ മോൾ ആയി പോയില്ലേ”!!അച്ഛൻ അല്പം കടുപ്പിച്ച് പറഞ്ഞു. നേരം പുലർച്ചെ ആയപ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു അച്ഛൻ വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അച്ഛന്റെ നിയന്ത്രണം വിട്ടു. അച്ഛൻ വാ വിട്ടു കരഞ്ഞു കൊണ്ട് അയാളെ കെട്ടിപിടിച്ചു.

നേരം പുലർന്നപോൾ ഡോക്ടർ തന്നെ വന്നു ട്രിപ്പ്‌ അഴിച്ചു. അപ്പോഴും ഇന്ദ്രിക ഉറക്കത്തിൽ ആയിരുന്നു. കുറച്ച് കഴിഞ്ഞ് അവൾ കണ്ണ് തുറന്നു. വല്ലാത്ത ഒരു ആശ്വാസം അവൾക്ക് തോന്നി. പതിയെ അവൾ എഴുന്നേറ്റു പോയി കുളിച്ചു. തണുത്ത വെള്ളം തലയിൽ വീണപ്പോൾ തല ഒന്ന് തണുത്തു. കുളിച്ചു അവൾ പുറത്തേക്കു വന്നപ്പോൾ തംബുരു അവൾക്ക് ഇട്ടു മാറാൻ അവളുടെ ചുരിദാർ കൊടുത്തു. എന്നിട്ട് അടുക്കളയിൽ പോയി ചായ വെച്ചു. “ചേച്ചി”…. കുട്ടിമാളു തംബുരുവിനെ വിളിച്ചു. “എന്തോ”?? “ഞാൻ തിരിച്ചു പൊക്കോട്ടെ”?? “എങ്ങോട്ട്”?? ”വീട്ടിലേക്കു”

“മ്മ് അതിനെ കുറിച്ച് നമുക്ക് ആലോചിക്കാം. ഇപ്പോൾ ഈ ചായ കുടിക്കു”…..തംബുരു ചായ അവൾക്ക് നേരെ നീട്ടി. അവൾ അതും ആയി സിറ്ഔട്ടിൽ വന്നപ്പോൾ കിച്ചൻ അവിടെ നിൽപ്പുണ്ടായിരുന്നു അവൻ ഫോണിൽ സംസാരിക്കുക ആയിരുന്നു. പെട്ടെന്ന് ആണ് അപ്പുറത്തെ വീട്ടിൽ ഒരു ജിപ്സി കിടക്കുന്നത് അവൾ കണ്ടത്. എവിടെയോ കണ്ടു നല്ല പരിചയം എന്ന് അവൾ മനസ്സിൽ ഓർത്തു.

“കടലമിട്ടായി”….ആ വിളി കേട്ടു കുട്ടിമാളു തിരിഞ്ഞു നോക്കി. കിച്ചൻ മുൻപിൽ നിൽക്കുന്നു. (പ്രിയപ്പെട്ട വായനക്കാരെ എനിക്ക് അറിയാം ഈ കഥ നിങ്ങൾക്കു വളരെ ബോറിങ് ആയി തോന്നുന്നുണ്ട് അതിന്റെ കാരണം മറ്റൊന്നും അല്ല ഇതുവരെ ഞാൻ എഴുതിയ കഥകൾ എല്ലാം പ്രണയം മാത്രം based ആയുള്ള story ആണ്.

ഒരു യഥാർത്ഥ ജീവിതം എഴുതണം എന്ന് തോന്നിയപ്പോൾ എഴുതി. ഇതിലെ നായികയായി ഞാൻ അവതരിപ്പിച്ചത് ഇന്നത്തെ കാലത്തെ പെൺകുട്ടികളെയാണ്.തുറന്നു പറച്ചിലിന് വേദി ആകാത്ത ഒരു സമൂഹത്തെയാണ് അവളുടെ അവസ്ഥകളെയാണ്.കഥക്ക് നല്ല feedback വരുന്നുണ്ട് അതിൽ ചിലർ കുറ്റവും പറയുന്നുണ്ട് രണ്ടും accept ചെയ്യുന്നു. കഥകൾ നിർത്തുന്നു എന്ന് പറഞ്ഞു പലവട്ടം പോയിട്ടും പിടിച്ചു കെട്ടി കൊണ്ടു വരുന്ന വളപ്പൊട്ടുകൾ ടീം, വായനക്കാർ…. ആരെയും മുറിവേൽപ്പിക്കാനോ വിഷമിപ്പിക്കാനോ എനിക്ക് ഉദ്ദേശമില്ല. ഇന്നലത്തെ കമന്റുകൾ കണ്ടു, ദയവായി കഥയുടെ പേരിൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പോർവിളികൾ ഒഴിവാക്കുക. Parts വേഗം ഇട്ടു എത്രയും വേഗം ഇത് തീർക്കാൻ ഞാൻ ശ്രെമിക്കാം. കുറച്ചു ദിവസം കൂടി എന്നെ സഹിക്കണം. അപേക്ഷയാണ്)

തുടരും….

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *