കടലമിട്ടായി, തുടർക്കഥ (Part 16) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

ദൂരെ നിന്നും വന്ന ഒരു കാറിന്റെ മുൻപിലേക്ക് ആണ് കുട്ടിമാളു ഓടി അലച്ചു വീണത്. “അയ്യോ….. “കാറിൽ ഇരുന്ന ചെറുപ്പക്കാരൻ അലറി. “എന്താടാ”??

“ചേച്ചി അങ്ങോട്ട്‌ നോക്ക് ഒരു പെൺകുട്ടി”…. “അയ്യോ വാടാ നമുക്ക് നോക്കാം”,… “ചേച്ചി വേണ്ട ഇത് എന്തോ പ്രശ്നം ഉള്ള കേസ് ആ”… “ഒന്ന് പോടാ ഒന്നുമില്ലേലും ഒരു പെണ്ണ് അല്ലേ… നീ വാ”… അവർ രണ്ടാളും കാറിൽ നിന്ന് ഇറങ്ങി. ബോധം കെട്ടു കിടന്ന കുട്ടിമാളുവിനെ ആ പെൺകുട്ടി താങ്ങി പിടിച്ചു. “മോളെ… ഡി…. മോളെ…. ഡി… കണ്ണ് തുറക്ക്”… അവൾ കുട്ടിമാളുവിന്റെ കവിളിൽ കൊട്ടി വിളിച്ചു. അവൾ ഒന്ന് മൂളിയത് അല്ലാതെ കണ്ണ് തുറന്നില്ല. “ചേച്ചി…. ഇത് എന്തോ വല്യ ഇഷ്യൂ ആണെന്ന തോന്നുന്നേ അങ്ങോട്ട്‌ നോക്കിക്കേ”… ആ ചെറുപ്പക്കാരൻ പറഞ്ഞ സ്ഥലത്തേക്ക് നോക്കിയപ്പോൾ അവർ കണ്ടു കുട്ടിമാളുവിനെ ഇരുട്ടിൽ കൊത്തി എടുക്കാൻ വന്ന കഴുകമാരെ.

“ഡാ…. ഇവളെ പിടിക്ക്”…. ചേച്ചി പറഞ്ഞു. “എന്തിന്”??

“കാര്യം അറിഞ്ഞാലേ നീ പിടിക്കുള്ളോ??പിടിക്കെടാ”,…. “ശേ ആരാന്നോ എന്താന്നോ അറിയാതെ എങ്ങനാ ചേച്ചി”…. “നീ കൂടുതൽ വാചകം അടിക്കാതെ ഇവളെ പിടിക്കാൻ നോക്ക്”….അവർ കുട്ടിമാളുവിനെ താങ്ങി പിടിച്ചു വണ്ടിയിൽ കയറ്റി.

“എന്താ എന്താ എന്താ പറ്റിയെ”??കുട്ടിമാളുവിനെ ഓടിച്ച ആ നാല് പേരും നാട്ടുകാർ ആയി ഓടി വന്നു. “ഏയ് ഒന്നുല്ല. ഇതെന്റെ അനിയത്തി ആണേ. ഇവൾക്ക് ഇടക്ക് വീട്ടിൽ നിന്ന് വഴക്കിട്ടു പോകുന്ന സ്വഭാവം ഉണ്ടേ അപ്പോൾ ഇവളെ അന്വേഷിച്ചു ഇറങ്ങിയതാ ഞങ്ങൾ”,….. “ഓഹ്”….. “ശരി പോട്ടെ”….ചേച്ചി വണ്ടിയിൽ കയറി. “തുമ്പി ചേച്ചി വേണ്ടാരുന്നു”,…. ”മിണ്ടാതെ അവന്മാർ കേൾക്കും. നീ വണ്ടി എടുക്കു കിച്ചാ”….തുമ്പി പറഞ്ഞു. അവൻ കാർ മുൻപോട്ടു എടുത്തു കുറച്ചു ദൂരം ചെന്ന് കഴിഞ്ഞപ്പോൾ….. “തുമ്പി ചേച്ചി ഇത് ഏതാ ഈ പെണ്ണ് എന്ന് അറിയാവോ ??നാടോ വീടോ പേരോ ഒന്നും അറിയാതെ ഇവളെയും കൊണ്ട് എങ്ങോട്ട് പോകുവാ”??…..കിച്ചൻ ചോദിച്ചു. “തല്ക്കാലം നീ ശ്രാവൺ ചേട്ടന്റെ ഹോസ്പിറ്റലിലേക്ക് വിട്. ബാക്കി അവിടെ ചെന്നിട്ടു”,…തുമ്പി പറഞ്ഞു. “പക്ഷെ ചേച്ചി ഇത് ആക്‌സിഡന്റ് കേസ് അല്ലേ അപ്പോൾ പ്രോബ്ലം ആകില്ലേ”?? “ശരി ആണല്ലോ എങ്കിൽ നീ ഒരു കാര്യം ചെയ്യൂ ഇവളെയും കൊണ്ട് നമ്മുടെ വീട്ടിലേക്ക് പൊക്കോ. ഞാൻ ചേട്ടനെയും കൂട്ടി അങ്ങ് എത്താം”….തുമ്പി പറഞ്ഞു. “അത് വേണ്ട ഞാൻ വേണെങ്കിൽ ചേട്ടനെ വിളിക്കാം ചേച്ചി ഈ പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് പൊക്കോ”,….

“അതിന് എനിക്ക് കാർ ഓടിക്കാൻ അറിയില്ലല്ലോ”…. “ശേ എന്തൊരു കഷ്ടവാ”,…. കിച്ചൻ പറഞ്ഞു. “എടാ അതൊരു പെൺകുട്ടി അല്ലേ അല്ലാതെ രാക്ഷസി ഒന്നുമല്ലല്ലോ ഒരു മനുഷ്യ ജീവനല്ലേ നീ അവളെയും കൊണ്ട് വീട്ടിലേക്ക് പൊക്കോ ഡാഡിയും മമ്മിയും ഇല്ലല്ലോ ആരും ഒന്നും പറയില്ല നീ വേഗം ചെല്ലാൻ നോക്ക്”,…. തുമ്പി പറഞ്ഞു. “മ്മ് ചേച്ചി എങ്ങനെ വരും”?? “ഞാൻ ശ്രാവൺ ചേട്ടന്റെ കൂടെ വന്നോളാം”, …. തുമ്പി പറഞ്ഞു. “മ്മ് ശരി”,…. കിച്ചൻ കാർ മുൻപോട്ടു എടുത്തു തുമ്പിയെ ഹോസ്പിറ്റലിൽ ഇറക്കി അവൻ വീട്ടിലേക്കു കുട്ടിമാളുവിനെയും കൂട്ടി പോയി. “ഹോ എന്റെ പൊന്നു കൊച്ചേ വേറെ ഒരു വണ്ടിയും നീ കണ്ടില്ലാരുന്നോ ??മനുഷ്യ സ്‌നേഹി ആയ എന്റെ ചേച്ചിയുടെ മുന്നിൽ തന്നെ പോയി വീഴണരുന്നോ”??…..കിച്ചൻ പിറുപിറുത്തു. ****

“മോളെ….. മോളെ…. കുട്ടിമാളു…. മോളെ…. മോളെ…. ഇന്ദ്രികേ…. മോളെ നീ ഇത് എവിടെയാ”??….. അമ്മ അവളെ വീട് മുഴുവൻ നോക്കി അവൾ വീട്ടിൽ ഇല്ല. “മോൾടെ അച്ഛാ”,…. “എന്താ സന്ധ്യേ”?? “കുട്ടിമാളുവിനെ കാണാൻ ഇല്ല. ഇവിടെ എല്ലാം നോക്കി.” “മ്മ് അവൾ psc രജിസ്റ്റർ ചെയ്യാൻ പോയതാ. ഇപ്പോ വരും”… “ഏട്ടനോട് പറഞ്ഞോ”??അമ്മ ചോദിച്ചു. “ആം”,….

“മ്മ്”….അച്ഛൻ അമ്മയെ സമാധാനിപ്പിച്ചു എങ്കിലും അമ്മയുടെ ഉള്ളിൽ കനൽ എരിയാൻ തുടങ്ങി. സമയം വീണ്ടും കടന്നു പോയി. കുട്ടിമാളു വരേണ്ട സമയം കഴിഞ്ഞപ്പോൾ മുതൽ അച്ഛന്റെ ഉള്ളിലും ഭയം നിറഞ്ഞ് തുടങ്ങി.വൈകുന്നേരം 5മണി കഴിഞ്ഞപ്പോൾ അമ്മക്ക് അപകടം മണത്തു. മകൾക്കു എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിൽ ഇരുന്നു ആരോ പറയും പോലെ അമ്മക്ക് തോന്നി. അമ്മ പിന്നെ ധൈര്യം സംഭരിച്ചു അച്ഛനോട് ഉണ്ടായ സംഭവങ്ങൾ തുറന്നു പറഞ്ഞു. എല്ലാം അച്ഛൻ കേട്ടു നിന്നത് ഒരു നടുക്കത്തോടെ ആയിരുന്നു. അച്ഛൻ അമ്മയെ ഒന്നും പറഞ്ഞില്ല.

“നീ വിഷമിക്കാതെ നമുക്ക് അവളുടെ മുറി ഒന്ന് പരിശോദിക്കാം”…. അച്ഛൻ പറഞ്ഞു. അവർ രണ്ടാളും കൂടെ കുട്ടിമാളുവിന്റെ പുസ്തകവും ബാഗും എല്ലാം പരിശോധിച്ചു ഒന്നും കിട്ടിയില്ല. കിടക്ക എടുത്തു കുടഞ്ഞു നോക്കിയപ്പോൾ ആണ് അതിന്റെ പുതപ്പിനുള്ളിൽ അവർ അവൾ എഴുതിയ മരണ കുറിപ്പ് കണ്ടത്. വിറയ്ക്കുന്ന കൈകളോടെ അവർ അതെടുത്തു വായിച്ചു. പൂർണമായും അത് വായിക്കാൻ അവർക്ക് രണ്ടാൾക്കും സാധിച്ചില്ല കണ്ണീർ കൊണ്ട് കണ്ണ് കാഴ്ചയെ മറച്ചു. “എന്റെ പൊന്നു മോളെ”…. അമ്മ ചങ്കിൽ തല്ലി കരഞ്ഞു. അമ്മ വീണു പോകാതെ ഇരിക്കാൻ അച്ഛൻ അമ്മയെ മുറുകെ പിടിച്ചു. കുട്ടിമാളു എഴുതിയ കത്തും ആയി പോലീസ് സ്റ്റേഷനിലേക്ക് അവർ പാഞ്ഞു. മകളെ കാണുവാൻ ഇല്ലെന്നു പരാതി പറഞ്ഞു എത്തിയ അച്ഛനെയും അമ്മയെയും അവർ ആശ്വസിപ്പിച്ചു. കത്തിൽ പറയുന്ന ജീവൻ പിടിച്ചു നിർത്തിയ ആൾ ആരാണെന്നു അവർ കണ്ടെത്തിയ നിഗമനം ശരൺ ആയിരുന്നു. ശരണിനെ സംശയം ഉണ്ടെന്നു അമ്മയും അച്ഛനും പറഞ്ഞപ്പോൾ പോലീസ് ആ വഴി അന്വേഷണം തുടങ്ങി. ശരണിനെ വിളിച്ചു പോലീസ് സ്റ്റേഷനിൽ എത്രയും വേഗം എത്താൻ SI പറഞ്ഞു. പക്ഷെ ഭയം കാരണം അവൻ വന്നില്ല. നിമിഷ നേരം കൊണ്ട് തന്നെ കുട്ടിമാളു മിസ്സിങ് ആണെന്ന് ഉള്ള വാർത്ത ആ നാട്ടിൽ പ്രചരിച്ചു. പലരും പല കഥകൾ പറഞ്ഞ് ഉണ്ടാക്കി സ്വന്തം കുടുംബക്കാർ പോലും. കുട്ടിമാളു ഒരു ബസ് കണ്ടക്ടറുടെ കൂടെ ഒളിച്ചോടി എന്ന വാർത്ത നാട്ടുകാർ അവരുടെ intelligence അന്വേഷണത്തിൽ കൂടി സ്ഥിതീകരിച്ചു.

ശരൺ സ്റ്റേഷനിൽ വരാതെ വന്നപ്പോൾ പോലീസ് അവന്റെ വീട്ടിൽ അന്വേഷിച്ചു എത്തി. അവൻ താമസിച്ചിരുന്നത് ഒരു കോളനിയിൽ ആയിരുന്നു. ശരണിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ വഴി പോലീസ് അവനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. “ഡാ…. സത്യം പറ ആ കുട്ടി എവിടെ ??നീ അവളെ എന്ത് ചെയ്തു”??പോലീസ് അവരുടെ ഭാഷയിൽ ചോദിച്ചു. “എന്റെ കൂടെ ഇല്ല സാറെ. ഞാൻ കണ്ടിട്ടില്ല”…. “നീ ആത്മഹത്യാ ചെയ്യാൻ പോയിട്ട് എങ്ങനെ ആണെടാ തിരിച്ചു വന്നത്”?? “ഞാൻ ആത്മഹത്യാ ചെയ്യാൻ ഒന്നും പോയില്ല സാർ”…. “പിന്നെ എന്തിനാടാ നായെ നീ ആ കൊച്ചിന്റെ വീട്ടിലേക്ക് നിന്റെ കൂട്ടുകാരിയെ വിളിപ്പിച്ചു നീ ആത്മഹത്യാ ചെയ്യാൻ പോയെന്നു പറയിപ്പിച്ചത്”??

ശരൺ ഒന്നും മിണ്ടിയില്ല. “നിന്റെ ആ കൂട്ടുകാരിയുടെ ഫോൺ നമ്പർ ഇങ്ങു തന്നെ. ഞങ്ങൾ ഒന്ന് നോക്കട്ടെ അവളെ കൊണ്ട് എന്തെങ്കിലും പറയിക്കാൻ കഴിയുമോ എന്ന്”….. പോലീസ് ശരണിന്റെ ഫോൺ എടുത്തു പരിശോധിച്ചു. ഫോൺ നമ്പർ കണ്ടു പിടിച്ചു അവന്റെ കൂട്ടുകാരിയെ വിളിച്ചു സ്റ്റേഷനിൽ ഹാജർ ആകുവാൻ പറഞ്ഞു. നിമിഷ നേരം കൊണ്ട് അവൾ പോലീസ് സ്റ്റേഷനിൽ ഹാജർ ആയി. “നിന്നോട് ആരാ പറഞ്ഞത് ഇവൻ ആത്മഹത്യാ ചെയ്യാൻ പോയെന്നു”??പോലീസ് ചോദിച്ചു. “ആരും പറഞ്ഞില്ല”,…. “പിന്നെ എന്തിനാടി നീ ആ കൊച്ചിന്റെ വീട്ടിൽ വിളിച്ചു അങ്ങനെ പറഞ്ഞത്”?? “അത് സാറെ….. അത്… ശരൺ എന്റെ അടുത്തു വന്നു ഒരു സഹായം ചോദിച്ചു അങ്ങനെ ഞാൻ”…… “സഹായിച്ചു സഹായിച്ചു ആ കുഞ്ഞിനെ നാട് കടത്തി കളഞ്ഞപ്പോൾ നിനക്ക് സമാധാനം ആയി അല്ലേ”??വനിതാ പോലീസിൽ ഒരാൾ അവളുടെ കരണത്ത് നോക്കി ഒന്ന് പൊട്ടിച്ചു. അവളുടെ കണ്ണിൽ കൂടി പൊന്നീച്ച പാറി.

“ഇവൻ വന്നു നിന്നോട് എന്ത് സഹായം ആണ് ചോദിച്ചത്”?? “ഇന്ദ്രികയെ വിളിച്ചു ശരൺ ആത്മഹത്യാ ചെയ്യാൻ ശ്രെമിച്ചു എന്ന് പറയുമ്പോൾ പേടിച്ചിട്ടു അവൾ ഇവനെ തേടി വരാൻ വേണ്ടി ഇവൻ തന്നെ ഉണ്ടാക്കിയ നാടകം ആണ് ഇത്”….അവളുടെ മൊഴി കേട്ടതും പോലീസ് ശരണിനെ എടുത്തു കുറച്ച് അങ്ങ് പെരുമാറി. “സത്യം പറയെടാ ഇന്ദ്രിക എവിടെ”?? “സാർ എന്റെ മോനെ ഒന്നും ചെയ്യല്ലേ”.. ശരണിന്റെ അച്ഛന്റെയും അമ്മയുടെയും വക്കാലത്ത് പോലീസ് കേട്ടില്ല.

“നിങ്ങളുടെ മകൻ കാരണം മകളെ നഷ്ടപ്പെട്ടു പോയ അമ്മ ആണ് ആ ഇരിക്കുന്നത്. അതിന് നിങ്ങൾക് എന്തേലും പറയാൻ ഉണ്ടോ”?? “ശരൺ നിന്റെ ഒപ്പം അവൾ ഉണ്ടെങ്കിൽ പറ. ഞങ്ങൾ നടത്തി തന്നോലാം വിവാഹം നീ അവളെ ഒന്ന് കൊണ്ടു വാ”…..കുട്ടിമാളുവിന്റെ അമ്മ പറഞ്ഞു. “സാർ അവൾ എന്റെ ഒപ്പം ഇല്ല. സത്യം ആണ്. വൈകുന്ന ഓരോ നിമിഷവും അവൾ അപകടത്തിൽ ആവുകയാണ്”…..ആ ഒരു മൊഴിയിൽ കൂടി പോലീസിന് മനസ്സിലായി അവൾ അവന്റെ ഒപ്പം ഇല്ല എന്ന്.. പോലീസ് അവരുടെ രീതിക്ക് ഉള്ള അന്വേഷണം വ്യാപിച്ചു. അമ്മയും അച്ഛനും വിവരങ്ങൾ ഇന്ദ്രനെ അറിയിച്ചു. പിന്നീട് ഇന്ദ്രൻ ഒട്ടും താമസിക്കാതെ നാട്ടിലേക്ക് പോരുവാൻ തീരുമാനിച്ചു. അച്ഛനും അമ്മയും അച്ഛന്റെ നല്ല ചില സുഹൃത്തുക്കളും അവരുടെ മക്കളും എല്ലാം കുട്ടിമാളുവിനെ പറ്റുന്ന സ്ഥലങ്ങളിൽ എല്ലാം അന്വേഷിച്ചു. വിവരം അറിഞ്ഞു അർജുനും ചിഞ്ചുവും എത്തി. പോലീസിന് അർജുനും മൊഴി കൊടുത്തു ശരൺ അവനെ അപകടപ്പെടുത്താൻ ശ്രെമിക്കും എന്ന് പറഞ്ഞിരുന്നു എന്ന്. കാണാതെ ആകുന്നതിനു 2മാസം മുൻപ് തമ്മിൽ കാണണം എന്ന് കുട്ടിമാളു പറഞ്ഞതും അവൻ ഓർത്ത് പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ അമ്മയെ കുറ്റപ്പെടുത്തി. “മക്കളെ മര്യാദക്ക് വളർത്തണം ഇല്ലെങ്കിൽ ഇതൊക്കെ ഉണ്ടാകും എന്ന് പറഞ്ഞ് എല്ലാവരും ആ അമ്മയെ കുത്തി നോവിച്ചു. അപ്പോഴും അവർ പ്രാർഥിക്കുക ആയിരുന്നു മകൾക്കു ഒന്നും സംഭവിക്കരുതേ എന്ന്. “എന്റെ മോള് പറഞ്ഞത് ഞാൻ ഒന്ന് കേൾക്കാൻ തയ്യാർ ആയിരുന്നു എങ്കിൽ ഇന്ന് എന്റെ കുഞ്ഞിന് ഈ ഗതി വരില്ലാരുന്നു.”….അമ്മ ഭഗവാന്റെ മുന്നിൽ നിന്ന് വിങ്ങി പൊട്ടി. ജല പാനം ചെയ്യാതെ അവർ കരഞ്ഞു കൊണ്ടിരുന്നു മകളുടെ ജീവൻ ഭിക്ഷയായി അവർ ചോദിച്ചു കൊണ്ടിരുന്നു. ചിഞ്ചു വിവരം അറിഞ്ഞപ്പോൾ തന്നെ സുധിയെ വിളിച്ചു പറഞ്ഞു. എന്നാൽ ഒന്നും അവർ ശ്രെയസിനെ അറിയിച്ചില്ല. നാട് മുഴുവൻ ആ കുടുംബത്തെ കുറിച്ചു അപവാദം കൊണ്ട് നിറഞ്ഞു. ഇതൊന്നും അറിയാതെ പേര് പോലും അറിയാത്ത ഒരു നാട്ടിൽ കുട്ടിമാളു. “ഡാ … നീ വീട്ടിൽ എത്തിയോ”??തുമ്പി ചോദിച്ചു.

”ആ എത്തുന്നു” “മ്മ് നീ ആ കുട്ട്യേ അകത്തു കയറ്റി കിടത്തു ഞങ്ങൾ ഇപ്പോ വരാം”…. “ഹോ ഇനി ഇതിനെ അകത്തും കയറ്റി കിടത്തണോ”??കിച്ചൻ ചോദിച്ചു. “പറയുന്ന കേൾക്കടാ”,….ചേച്ചി പറഞ്ഞത് അനുസരിച്ചു അവൻ കുട്ടിമാളുവിനെ അകത്തു കയറ്റി കിടത്തി. ചെറുതായി മുഖത്ത് വെള്ളം ഒഴിച്ചപ്പോൾ കുട്ടിമാളു പതിയെ കണ്ണ് തുറക്കാൻ ശ്രെമിച്ചു. കണ്ണ് തുറന്നപ്പോൾ പരിചയം ഇല്ലാത്ത സ്ഥലം പരിചയം ഇല്ലാത്ത മുഖം. മുന്നിൽ ഇരിക്കുന്ന താടിക്കാരൻ ആരെന്നു അറിയാതെ അവൾ കണ്ണ് ചിമ്മി.

“പേടിക്കണ്ട ഇയാൾ ഇപ്പോ സേഫ് ആണ് രാത്രിയിൽ എന്റെ കാറിനു മുന്നിൽ വന്നു പെട്ടതാണ് താൻ”….അവൾ ഒന്നും മിണ്ടിയില്ല അവൻ പറയുന്നത് കേട്ടു കിടന്നു. “ഞാൻ തരുൺ കാന്ത് എല്ലാവരും കിച്ചൻ എന്ന് വിളിക്കും. ബാംഗ്ലൂർ MBA ചെയ്യുന്നു ഇപ്പോ ലീവിന് വന്നതാ.ഇവിടെ ഞാനും ചേച്ചിയും മാത്രേ ഉള്ളു അച്ഛനും അമ്മയും അങ്ങ് വെളിയിൽ ആണ്. ചേച്ചി ഇപ്പോൾ വരും കേട്ടോ. തന്റെ പേരെന്താ??തന്നെ ആരാ രാത്രിയിൽ ആ വഴി ഓടിച്ചത് “…..തരുൺ ചോദിച്ചു. പുറത്തു ഒരു കാർ നിർത്തുന്ന ശബ്ദം കേട്ടു. തുമ്പിയും ഡോക്ടറും കാറിൽ നിന്ന് ഇറങ്ങി. അവർ അകത്തു തരുണിന്റെ മുറിയിലേക്ക് വന്നു. ബോധം തെളിഞ്ഞു കിടന്ന കുട്ടിമാളുവിന്റെ അടുത്തേക്ക് തുമ്പി പോയി ഇരുന്നു അവൾക്കു പിന്നിൽ ആയി നിന്ന ഡോക്ടറുടെ മുഖം കണ്ടു ഇന്ദ്രിക ഞെട്ടി.

(തുടരും….)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *