കടലമിട്ടായി, തുടർക്കഥ (ഭാഗം 14) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“ഡി വെള്ള പാറ്റേ”….സ്കൂളിലെക്ക് നടന്നു പോക്കൊണ്ടിരുന്ന കുട്ടിമാളുവിനെ അർജുൻ പുറകിൽ നിന്ന് വിളിച്ചു. അവൾ അത് കേട്ടു ഒന്ന് ഞെട്ടി നിന്നു എന്നിട്ട് തിരിഞ്ഞു നോക്കി. “ഡാ….. കൊരങ്ങാ… നീ ഇതെപ്പോ ലാൻഡ് ചെയ്തു”??കുട്ടിമാളു അർജുന്റെ അടുത്തേക്ക് ഓടി. “ഇന്നലെ രാവിലെ എത്തിയെടി. നീ പിന്നെയും വെളുത്തല്ലോ വെള്ള പാറ്റേ”!!… “ആ അത് നീ കറുത്തു പോയത് കൊണ്ട് തോന്നുന്നതാ”…. “ഹോ… ഈ നാക്കിന്‌ ഇപ്പോഴും വളർച്ച നിന്നില്ല ല്ലേ”??

“പോടാ… പട്ടി. നീ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ വന്നേ”??കുട്ടിമാളു ചോദിച്ചു. “ഹ… ഞങ്ങൾക്ക് സ്റ്റഡി ലീവ് ആണേടി. അപ്പോ പിന്നെ ഹോസ്റ്റലിൽ നിന്ന് ഒരു മോചനം ആകാം എന്ന് വെച്ചു. വരുന്ന വിവരം പറയാൻ വേണ്ടി ഞാൻ കുറെ വട്ടം നിന്നെ വിളിച്ചു പക്ഷെ, സ്വിച്ച് ഓഫ്‌ ആയിരുന്നു”….

“ഹാ….. ക്ലാസ്സ്‌ എങ്ങനെ ഉണ്ടെടാ”?? “ഓ അറുബോർ…. നിനക്ക് ഞാൻ ഒരു സാധനം കൊണ്ടു വന്നിട്ടുണ്ട് കോഴിക്കോട് നിന്ന്”…. “എന്തുവാ”?? “ദ തുറന്നു നോക്ക്”… അർജുൻ അവൾക്ക് ഒരു കുഞ്ഞ് പെട്ടി കൊടുത്തു. “ഇതെന്താ”??അവൾ അത് തുറന്നു നോക്കി. “ഹായ്…. പാദസരം”… “ഇഷ്ടായോഡി”?? “ആം…. സൂപ്പർ ആയിട്ടുണ്ട്”… “മ്മ്…. എടി ഇന്ദ്രൻ ചേട്ടായി വരാറായോ”?? “ഇല്ലാ ഏട്ടൻ മെയ്‌ മാസത്തിൽ വരും…നീ ഇനി എന്നാ തിരിച്ച്”?? “പോണം. അതിന് മുൻപ് ചില കാര്യങ്ങൾ ഉണ്ട്. അത് സെറ്റ് ആക്കണം”…അർജുൻ പറഞ്ഞു. “ഹ എന്തായാലും കോഴിക്കോട് പോയി കഴിഞ്ഞപ്പോൾ ചെക്കന് ഇത്തിരി മൊഞ്ചു വന്നിട്ടുണ്ട്. എന്താ മോനെ ഉമ്മച്ചി കുട്ടികൾ വല്ലതും ഖൽബിൽ കയറി കൂടിയോ”??കുട്ടിമാളു കുസൃതി നിറച്ചു ചോദിച്ചു. “ഏയ്….”

“ഓ പിന്നെ നിന്നെ എനിക്ക് അറിയില്ലല്ലോ”…. “പോടീ.നീ പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഒരു ആസ്ഥാന കോഴി ആണെന്ന്”,… “ഉവ്വേ ഉവ്വ്……. ആ ഞാൻ പോകുവാ ക്ലാസ്സ്‌ തുടങ്ങാറായ്‌ നീ ഇടയ്ക്ക് ഇറങ്ങു കേട്ടോ വീട്ടിലെക്ക്”,…കുട്ടിമാളു പറഞ്ഞു. “ആ ശരി ഡി ഞാൻ വിളിക്കാം ഇപ്പോ കുറച്ച് തിരക്കാ”.. .. “ആ ശരി”,….അവർ രണ്ടും യാത്ര പറഞ്ഞു പിരിഞ്ഞു. ഇതെല്ലാം ശരൺ കാണുന്നുണ്ടാരുന്നു. കയ്യിൽ ഇരുന്ന ചില്ലു ഗ്ലാസ്‌ നിലത്ത് എറിഞ്ഞു പൊട്ടിച്ചു അവൻ അവന്റെ ദേഷ്യം ആളി കത്തിച്ചു”….അവൻ വൈകുന്നേരം ആകുവാൻ വേണ്ടി ഇരുന്നു അവൾ വീട്ടിൽ പോകുമ്പോഴും അവൻ അവളുടെ പുറകെ ഉണ്ടായിരുന്നു. കുട്ടിമാളു വീട്ടിൽ എത്തിയപ്പോൾ അർജുൻ അവിടെ ഇരിക്കുന്നു. “ആഹാ നീ എത്തിയോടി വാ കാപ്പി കുടിക്കാം”…. അർജുൻ പറഞ്ഞു. “മ്മ് ഞാൻ പോയി ഡ്രസ്സ്‌ മാറീട്ടു വരാം”… കുട്ടിമാളു അകത്തു പോയി ഡ്രസ്സ്‌ മാറി ഫ്രഷ് ആയി വന്നു. അവന്റെ ഒപ്പം ഇരുന്നു കാപ്പി കുടിച്ചു. ശരണിന്റെ call പലവട്ടം അവളുടെ ഫോണിൽ വന്നിട്ടും അവൾ അത് എടുക്കാൻ ശ്രെമിക്കാതെ സ്വിച്ച് ഓഫ്‌ ആക്കി വെച്ചു. “നിന്നോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്”… അർജുൻ പറഞ്ഞു. “എന്താടാ”?? “നീ വാ നമുക്ക് ഒന്ന് നടക്കാം”…. അർജുൻ കുട്ടിമാളുവിന്റെ അമ്മയോട് കാര്യം പറഞ്ഞിട്ട് അവളെയും കൊണ്ട് പുറത്തേക്കു ഇറങ്ങി.അവർ രണ്ടും കൂടി പതിയെ വീടിന്റെ പുറകിലെ ഇട വഴിയിൽ കൂടി നടന്നു പാടത്തിന്റെ വരമ്പിൽ എത്തി.

“നമ്മൾ കുറെ നേരായി ഇങ്ങനെ നടക്കാൻ തുടങ്ങീട്ട്. എന്താ നിനക്ക് പറയാൻ ഉള്ളത്”??കുട്ടിമാളു ചോദിച്ചു. “ഹമ്…. അത്ര വല്യ സംഭവം ഒന്നുമല്ല…” “പിന്നെ”?? “ഞാൻ ഇപ്പോ നാട്ടിൽ വന്നത് ചിഞ്ചു പറഞ്ഞിട്ടാ”…. “ഏഹ് ??എന്തിന്”??

“നിനക്ക് എന്താ പറ്റിയെ??ചിഞ്ചു പറഞ്ഞു നീ ഇപ്പോ പഴയ ആ തല്ലുകൊള്ളി അല്ലെന്നു നിന്റെ അമ്മയും എന്നോട് ഇതേ കാര്യം പറഞ്ഞല്ലോ”…. “ഏയ്…. എനിക്ക് ഒന്നും പറ്റിയില്ല അവർക്ക് എല്ലാം തോന്നുന്നതാ”….. “വെറുതെ ആർക്കെങ്കിലും തോന്നുവോ ??അതിന് ഒരു കാരണം ഉണ്ടാകുമല്ലോ”!! “ഓ പിന്നെ….. നിനക്ക് വേറെ ജോലി ഇല്ലേ ചെക്കാ”…. “ഇല്ലാ…. ഹമ് ഞാൻ കണ്ടുപിടിച്ചോളാം”…. “ആ കണ്ടുപിടിച്ചോ”… കുട്ടിമാളു പറഞ്ഞു. “എവിടെ ഞാൻ നിനക്ക് തന്ന പാദസരം ഇട്ടു നോക്കിയില്ലേ നീ”?? “പാദസരം ദാ എന്റെ കയ്യിൽ ഉണ്ട്”…. “ആ എങ്കിൽ വാ നമുക്ക് ആ മാവിന്റെ തറയിൽ പോയി ഇത് ഇട്ടു നോക്കാം”…. അവർ രണ്ടാളും മാവിന്റെ തറയിൽ പോയി ഇരുന്നു. “കാലു കാണിക്ക്”… അർജുൻ പറഞ്ഞു. “ഞാൻ ഇട്ടോളാം”….

“ഓ പിന്നെ ഇങ്ങു കാണിക്കേടി പെണ്ണെ”… അർജുൻ അവളുടെ കാൽ എടുത്തു മടിയിൽ വെച്ചു. കുട്ടിമാളുവിന്റെ പാട്ടുപാവാടയുടെ പാവാട മുട്ടിനു താഴെ പകുതിയിൽ പൊക്കി വെച്ചു. എന്നിട്ട് പാദസരം ഒരെണ്ണം വലതു കാലിൽ ഇട്ടു കൊടുത്തു കൊളുത്തു എടുക്കാതെ വന്നപ്പോൾ അവൻ അത് പല്ലും ചുണ്ടും ചേർത്ത് അടുപ്പിച്ചു ഇട്ടു കൊടുത്തു. രണ്ടു കാലിലും പാദസരം നിന്ന് കിലുങ്ങി നല്ല ഭംഗി ആയിരുന്നു അവക്ക്. “നല്ല രസമുണ്ടെടി നിനക്ക് അത്”…. അർജുൻ പറഞ്ഞു. “അല്ലെങ്കിലും നിന്റെ സെലെക്ഷൻ എല്ലാം സൂപ്പർ അല്ലേ!!” “മ്മ് നീയും”…. “എന്താ”?? “ഒന്നുല്ല”…. “മ്മ്”….

“ശരി നീ വീട്ടിൽ പൊക്കോ നേരം കുറച്ച് ആയി. ഞാൻ കൊണ്ടു വിടണോ”??അർജുൻ ചോദിച്ചു. “വേണ്ട ഞാൻ പൊക്കോളാം”… കുട്ടിമാളു പതുക്കെ നടന്നു തുടങ്ങിയപ്പോൾ പാവാടയിൽ തട്ടി വീഴാൻ പോയി. പെട്ടെന്ന് അർജുൻ അത് കണ്ടു അവളുടെ വലതു കൈയിൽ കയറി പിടിച്ചു. “മാനത്തു നോക്കി നടക്കാതെ മര്യാദക്ക് നടക്കെടി”….. “ഹ ഞാൻ വീഴാൻ പോയതാ”…. “മ്മ്…അത് ഞാൻ കണ്ടല്ലോ!!!”…. “ഓഹ് വല്യ കാര്യായി പോയി”…. “അതേ ഇപ്പോഴും കാച്ചെണ്ണ തന്നെ ആണല്ലേ തേക്കുന്നെ. ഇപ്പോഴും മുടിക്ക് ആ മണം ഉണ്ട്”… “പോടാ പട്ടി”… “എന്റെ ഭഗവാനെ ഇതുവരെ ഇത് വിളിച്ചില്ലല്ലോ എന്ന് ഓർക്കുവാരുന്നു”…. “ഓഹോ ഇപ്പോ സന്തോഷം ആയല്ലോ ഇനി പോകാല്ലോ എനിക്ക്”… “ശരി ശരി പോ പോടീ വെള്ള പാറ്റേ”…. അർജുൻ പറഞ്ഞു. “അത് നിന്റെ മറ്റവള്”….

“ഹ ബെസ്റ്റ്”…കുട്ടിമാളു പതിയെ തിരികെ നടന്നു. അവൾ കണ്ണിൽ നിന്നും മറയും വരെ അർജുൻ അവിടെ തന്നെ നിന്നു. “മോളെ എത്രയൊക്കെ നീ ഒളിച്ചാലും നിന്റെ ഉള്ളിൽ തിളച്ചു മറിയുന്നത് എന്താണെന്നു അർജുൻ കണ്ടെത്തും.നിനക്ക് മാറ്റം ഉണ്ട് അവൾ പറഞ്ഞത് ശരി തന്നെയാ”….. കുട്ടിമാളു വീട്ടിൽ എത്താറായപ്പോൾ ആണ് ശരൺ അവളുടെ എതിരെ ബൈക്ക് ഓടിച്ചു വരുന്നത് അവൾ കണ്ടത്. കുട്ടിമാളു വേഗം വീട്ടിൽ കയറി ഗേറ്റ് അടച്ചു. അവൻ കലിപ്പിച്ചു അവളെ ഒന്ന് നോക്കി. കുട്ടിമാളു ഓടി ചെന്ന് ഫോൺ എടുത്തു നോക്കി. സ്വിച്ച് ഓൺ ചെയ്തപ്പോൾ തന്നെ ശരണിന്റെ വിളി എത്തി. ഒപ്പം കേട്ടാൽ അറയ്ക്കുന്ന തെറിയും.

“നീ ആരുടെ കൂടെ ആടി ഇന്ന് കൊഞ്ചി കളിക്കാൻ പോയത് ??അവൻ ആരാടി നിന്റെ കാലിൽ തൊടാൻ??ദേ….. $$%&#മോളെ എങ്ങാനും അവന്റെ കൂടെ പൊറുക്കാൻ നിനക്ക് ഉദ്ദേശം ഉണ്ടെങ്കിൽ നിന്നെ ഞാൻ വെറുതെ വിടില്ല കേട്ടോടി ചൂലേ.കാലിൽ തൊടുന്നു കയ്യിൽ പിടിക്കുന്നു വേറെ എവിടെയൊക്കെ അവൻ പിടിച്ചെടി ??ഇക്കണക്കിനു കല്യാണം കഴിഞ്ഞാൽ ഞാൻ ഇല്ലാത്ത നേരത്തു നീ ഓരോത്തന്മാരെ വിളിച്ചു വീട്ടിൽ കയറ്റൂലോ”….

“ഭ….. നിർത്തഡോ….. താൻ എന്താ എന്നെക്കുറിച്ച് വിചാരിച്ചേ എന്ത് കേട്ടാലും എന്ത് പറഞ്ഞാലും ഞാൻ അത് നിന്ന് കേൾക്കും എന്നോ ??തനിക്കു ആള് തെറ്റി. താൻ പോയി ചാകും നാറ്റിക്കും എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തിയ കൊണ്ട ഞാൻ ഇത്രയും നാള് എല്ലാം ക്ഷമിച്ചത് എന്നാൽ എന്റെ അർജുനെ വല്ലതും പറഞ്ഞാൽ തന്നെ ജീവനോടെ ഞാൻ കത്തിക്കും. കേട്ടോടാ മാനം കെട്ടവനെ. അമ്മയേം പെങ്ങളെയും ആദ്യം ബഹുമാനിക്കാൻ പടിക്ക് എന്നിട്ട് നാട്ടിലെ പെൺപിള്ളേരെ നന്നാക്കാൻ വാ. ഇനി അർജുനെ കുറിച്ച് എന്തെങ്കിലും പറയാനോ ആത്മഹത്യാ ഭീഷണി മുഴക്കനോ തനിക്കു തോന്നിയാൽ നോക്കി നിൽക്കണ്ട വേഗം ചെയ്തോ. പോട്ടെ പോട്ടെ സ്നേഹം കൊണ്ടല്ലേ എന്നോർത്ത് ക്ഷമിക്കുമ്പോൾ അയാളുടെ വാചകക്കസർത്.ഞാൻ എനിക്ക് ഇഷ്ടമുള്ളവരോട് മിണ്ടും എനിക്ക് തോന്നുന്നത് ചെയ്യും താൻ കൊണ്ടു പോയി കേസ് കൊടുക്ക്‌. ഇത്ര കയറി ഭരിക്കാൻ താൻ എന്റെ ഭർത്താവ് ഒന്നും അല്ലല്ലോ. എനിക്ക് ഒരു അമ്മയും അച്ഛനും ഉണ്ട് അവരെ കാര്യങ്ങൾ ബോധിപ്പിക്കേണ്ട ആവശ്യമേ എനിക്ക് ഇപ്പോൾ ഉള്ളു. തന്നെ ബോധിപ്പിക്കേണ്ടി വരുക ആണേൽ അന്ന് അത് ചെയ്തോളാം. ഫോൺ വെക്കെടാ ശവമേ.ഇനി മേലിൽ എന്നെ വിളിച്ചു പോകരുത്”……കുട്ടിമാളു ഫോൺ ഓഫ്‌ ചെയ്തു വെച്ചു. അവൾ ഒന്ന് കണ്ണടച്ച് നിന്ന് നല്ല ദീർഘ നിശ്വാസം വിട്ടു.

“Thank you അർജുൻ നിന്റെ വരവ് വെറുതെ ആയില്ല. ഇനി കുട്ടിമാളു ആ പഴയ കുട്ടിമാളു ആകും”….കുട്ടിമാളു പോയി മുഖം കഴുകി. “ഡാ ശരൺ പതുക്കെ കുടിക്കു ഇതെന്തു കുടിയാ”??ശരണിന്റെ സുഹൃത് ചോദിച്ചു. “അവള് പോയെടാ അവൾക്കു ഞാൻ ചത്താലും കുഴപ്പമില്ല അവൾക്കു ഇപ്പോ പുതിയ ആളെ കിട്ടി ഞാൻ ഇപ്പോ പുറത്തു ആയി. എനിക്ക് അവളെ വേണം.അവളെ അത്രക്ക് ഞാൻ സ്നേഹിച്ചു പോയി”……ഇന്ദ്രികയെ മോഹിച്ചു നടന്ന ബസുകാർ എല്ലാവരും അവളും അർജുനും ആയി തെറ്റായ ബന്ധം ഉണ്ടെന്നു ശരണിനെ പറഞ്ഞ് എരിവ് കയറ്റി.

“അവനെ ഞാൻ വെറുതെ വിടില്ല. അവൾ എന്റെ പെണ്ണാ”….ശരൺ കൂട്ടുകാരുടെ ഒപ്പം അർജുന്റെ വീട് ലക്ഷ്യം വെച്ചു വേച്ചു വേച്ചു നടന്നു. “ഡാ…. അളിയാ ഞാൻ പോയേക്കുവാ അപ്പൊ”….ശ്രെയസ് എയർപോർട്ടിൽ വെച്ച് സുധിയോട് യാത്ര പറഞ്ഞു. അവർ രണ്ടും പരസ്പരം കെട്ടിപിടിച്ചു. “പോട്ടെടി”….തംബുരു കണ്ണീർ മറച്ചു ചിരിച്ചു കൊണ്ട് ശ്രെയസിനെ യാത്ര അയച്ചു. അവൻ എല്ലാവരോടും യാത്ര പറഞ്ഞു ഫ്‌ളൈറ്റിൽ കയറി ഇരുന്നു. ഒന്ന് ഉറങ്ങി എണീറ്റ നേരത്തു അവൻ കണ്ടു ചതഞ്ഞു അരിഞ്ഞ നിലയിൽ ഉള്ള കടലമിട്ടായിയുടെ ശരീരം. ശ്രെയസിന്റെ ഉള്ളിൽ വീണ്ടും ഭയം ഉടലെടുത്തു.

“ഡാ”…..ശരൺ അർജുനെ വിളിച്ചു. അവൻ കവലയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു.അർജുൻ അത് മൈൻഡ് ചെയ്തില്ല ശരൺ വിളിച്ചിട്ട് അവൻ നിൽക്കാതെ വന്നപ്പോൾ ശരൺ അർജുന്റെ പുറകിൽ കൂടി ചെന്ന് പിടിച്ചു. “ഡാ നീ ആരാ ??നിനക്ക് എന്താ എന്റെ പെണ്ണും ആയി ഇടപാട്”?? “തന്റെ പെണ്ണോ ആര്”?? “ഇന്ദ്രിക അവൾ എന്റെ പെണ്ണാ. ഞങൾ തമ്മിൽ ഉള്ള വിവാഹം ഉറപ്പിച്ചത”….. “ഓഹോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ. ഇന്നും കൂടി ഞാൻ അവിടെ പോയത് ആണല്ലോ !!ആലോചന വന്നു എന്ന് മാത്രേ അമ്മ എന്നോട് പറഞ്ഞുള്ളു”….. “അങ്ങനെ അല്ല എല്ലാം ഉറപ്പിച്ചത”… “അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ”?? “ഡാ…… &$$%#മോനെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനി നീ എന്റെ പെണ്ണിനെ കാണാൻ ശ്രെമിച്ചാൽ കൊതി അരിഞ്ഞു പട്ടിക്ക് ഇട്ടു കൊടുക്കും”…..

അർജുൻ അവന്റെ മുണ്ട് മടക്കി കുത്തി. എന്നിട്ട് ശരണിന്റെ തോളിൽ ഒരു കൈ വെച്ചു പറഞ്ഞു. “എന്റെ കഴുത്തിൽ ജീവൻ ഉള്ള അത്രയും കാലം ഇന്ദ്രികയെ ഞാൻ കാണും. എങ്ങനെ ആണോ ഞങൾ അങ്ങനെ തന്നെ മുന്നോട്ടും പോകും. പിന്നെ, നിന്നെ പോലെ ഒരു വൃത്തികെട്ട ഒരുത്തനു തങ്കം പോലെത്തെ എന്റെ കൊച്ചിനെ കിട്ടാൻ ഞാൻ സമ്മതിക്കില്ല. അവളുടെ കൂടെ ലക്ഷ്മണ രേഖ പോലെ ഈ അർജുൻ ഉണ്ടാകും. നീ ആണ്‌ ആണെങ്കിൽ തടയെട”….അതും പറഞ്ഞു അർജുൻ മുണ്ട് ഒന്ന് അഴിച്ചു വീണ്ടും മടക്കി കുത്തി. ശരൺ കയ്യിൽ കരുതിയ കത്തി പുറത്തു എടുത്തു. അർജുനെ കുത്താൻ ആയി ശരൺ പാഞ്ഞടുത്തു. ശരൺ അർജുനെ കൊല്ലാൻ വരുന്നത് കുട്ടിമാളു കണ്ടു.

“അർജുൻ……. മാറ്”……കുട്ടിമാളു അലറി പറഞ്ഞു.

(തുടരും…)

കഥ ഇഷ്പ്പെടുന്നുണ്ടെങ്കിൽ ലൈക് ഷെയർ ചെയ്യണേ…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *