സ്നേഹമർമ്മരം…ഭാഗം 44

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം.44

ഓഫീസിലെ ചെയറിൽ ഏതോ ഫയലിൽ മുഖം പൂഴ്ത്തീയിരിക്കുന്ന ഐശ്വര്യമുള്ള ഒരു മനുഷ്യൻ ഇവരെ കണ്ടതും ഫയൽ മടക്കിവച്ച് അവരോട് ഇരിക്കാനായി കൈ കാണിച്ചു….

“സർ……ഞാൻ ഇന്നലെ വിളിച്ചിരുന്നു….. ഇതാണ് ഞാൻ പറഞ്ഞ ധ്രുവ് ദർശൻ…”

പങ്കു പറഞ്ഞത് കേട്ട് അയാൾ ധ്രുവിന്റെ മുഖത്ത് നോക്കി സൗമ്യമായി പുഞ്ചിരിച്ചു…. ആ പുഞ്ചിരിയിൽ അയാളുടെ വെള്ളാരം കണ്ണുകൾ ഒന്നുകൂടി തിളങ്ങിയത് പോലെ തോന്നി….

“മിസ്റ്റർ ധ്രുവ്…… ഡോക്ടറാണല്ലേ…..പിന്നെന്താ ബിസിനസ്സിലേക്ക് തിരിഞ്ഞത്…..”

“അത്….എനിക്ക് മനസ്സിലായില്ല……എന്നോട് ഇവനൊന്നും പറഞ്ഞില്ല….”

ചെറിയ മടിയോടെ ധ്രുവ് പറഞ്ഞത് കേട്ട് അയാൾ സംശയഭാവത്തിൽ പങ്കുവിനെ നോക്കി………

“ഞാനൊന്നും പറഞ്ഞില്ലായിരുന്നു ചന്തുവേട്ടനോട്…..”

“ഓ…….അപ്പോൾ എന്നെ അറിയില്ല അല്ലേ…. ഞാൻ പരിചയപ്പെടുത്താം….. ഞാനൊരു ബിസിനസ് മാനാണ് ….മനു….”

മനു നീട്ടിയ കൈകളിൽ ധ്രുവ് അദ്ഭുതത്തോടെ കൈ ചേർത്തു…..

“എനിക്കറിയാം സാറിനെ…..ഒരുപാട് കേട്ടിട്ടുണ്ട്……നമ്പർ വൺ ബിസിനസ് മാൻ…. ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യം…..

നേരിട്ട് കാണാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല….

ധ്രുവ് അതിശയത്തിൽ പൊതിഞ്ഞ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു..

“അപ്പോൾ പറഞ്ഞില്ല…..എന്താണ് ബിസിനസിലേക്ക് തിരിഞ്ഞതെന്ന്……”

ശാന്തത നിറഞ്ഞ് നിന്ന മുഖത്ത് കുറച്ചു ഗൗരവം സ്ഥാനം പിടിച്ചു…….

“സർ……എന്റെ കുഞ്ഞ്…മോള്…..”

വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയപ്പോൾ ധ്രുവ് നിസ്സഹായതയോടെ മനുവിനെ നോക്കി…..

“താനെന്നെ മനുവേട്ടനെന്ന് വിളിച്ചാൽ മതി….. അങ്ങനെ വിളിയ്ക്കുന്നതാണ് എനിക്കിഷ്ടം…….”

അവന്റെ പരിഭ്രമം കുറയ്ക്കാനെന്ന പോലെ മനു പറഞ്ഞു…..

അത് കേട്ടപ്പോൾ ധ്രുവിന് കുറച്ചാശ്വാസം തോന്നി……..തന്റെ ദുംഖഭാരത്തിന്റെ തീവ്രത മനുവിന്റെ മുന്നിൽ അവൻ അലിയിച്ചു കളഞ്ഞു…..

പത്ത് കോടിയുടെ ആവശ്യവും ആരുടെയും സഹായം വാങ്ങരുതെന്ന നിയമവും പറഞ്ഞപ്പോൾ ആ വെള്ളാരം കണ്ണുകളിൽ പരിഭവം മിന്നി മാഞ്ഞു….

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ധ്രുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..

“താൻ വിഷമിക്കാതെടോ…..തന്റെ ആത്മാർഥമായ സ്നേഹം മനസ്സിലാക്കാനുള്ള വിവേകം മാധവന് ഇല്ലാതെപോയി…..

തന്റെ കൈയിലുള്ള കാശുമായി ഇങ്ങോട്ട് വാ…. തന്റെ ബിസിനസ് ഞാൻ റെഡിയാക്കിത്തരാം…. ഇത് മനുവിന്റെ വാക്കാണ്….

സ്നേഹിക്കുന്നവരെ പിരിക്കാൻ ആർക്കും അവകാശമില്ല…….”

പ്രതീക്ഷ നൽകുന്ന മനുവിന്റെ വാക്കുകൾ ധ്രുവിന്റെ ഹൃദയം നിറച്ചിരുന്നു……

എന്തോ പ്രതീക്ഷ……ജയിക്കും എന്നുള്ള ആത്മവിശ്വാസം……….

നിരാശയിലിരുന്ന അവന്റെ മുഖം പോലും തെളിഞ്ഞു തുടങ്ങിയിരുന്നു…..

മനുവിനോട് ബിസിനസ് ഡീൽ ഉറപ്പിച്ചു കൈ കൊടുത്തു അവർ പുറത്തേക്കിറങ്ങി……

“പങ്കൂ…….നീ എനിക്ക് വലിയൊരു സഹായമാണെടാ ചെയ്തു തന്നെ……. മനുവേട്ടനെ പോലെ നല്ല മനസ്സുള്ള ഒരു ബിസിനസ് മാനെ പരിചയപ്പെടുത്തി തന്നില്ലേ…… തീർത്താൽ തീരാത്ത നന്ദിയുണ്ട്……..”

സന്തോഷം കൊണ്ട് നിറഞ്ഞ മനസ്സിനാൽ പങ്കുവിന്റെ കരം ഗ്രഹിച്ചു ധ്രുവ് പുഞ്ചിരിയോടെ പറഞ്ഞു…….

“ഞാനൊരു സഹായവും ചെയ്തു തന്നിട്ടില്ല……. ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹവുമായി എന്നെ സമീപിച്ച ഒരാളെ മറ്റൊരാൾക്ക് പരിചയപ്പെടുത്തി……

അതൊരു സഹായമല്ല………എന്റെ കടമയാണ്……”

പങ്കു ന്യായീകരണങ്ങൾ നടത്തിയെങ്കിലും ധ്രുവിന് മനസ്സിലായിരുന്നു പങ്കുവിന്റെ മനസ്സ്……

തിരികെ വീട്ടിലെത്തി ബൈക്കിൽ നിന്നിറങ്ങുമ്പോൾ ധ്രുവിന്റെ മുഖത്ത് നേരത്തെ കണ്ട തെളിച്ചം മാഞ്ഞുപോയത് പോലെ പങ്കുവിന് തോന്നി…..

“ചന്തുവേട്ടാ….ഇനിയെന്താ പ്രശ്നം…….. മനുവേട്ടൻ എല്ലാം ശരിയാക്കിക്കോളും….. സ്നേഹിക്കാനും സഹായിക്കാനുമൊക്കെ മിടുക്കനാ അദ്ദേഹം….

പിന്നെ…..ചന്തുവേട്ടൻ ബിസിനസ് ചെയ്തല്ലേ കാശുണ്ടാക്കുന്നത്…..ആരുടെയും സഹായവും വാങ്ങുന്നതല്ല…. ഇനിയെന്താ വിഷമം……”

പങ്കുവിന്റെ വാക്കുകൾ നെഞ്ചിനെ തണുപ്പിച്ചെങ്കിലും മുഖത്തെ വിഷാദത്തിന് മാറ്റമൊന്നും വന്നില്ല….

“പങ്കൂ…….എനിക്ക് മോളെയൊന്ന് കാണണം…… അവളുടെ പിറന്നാളാ ഇന്ന്……..

ആദ്യത്തെ പിറന്നാൾ……..ജാനിയ്ക്ക് ഓർമയുണ്ടോന്നറിയില്ല…..”

കണ്ണുകൾ നിറഞ്ഞത് പങ്കു കാണാതിരിക്കാൻ വിദൂരതിയിലേക്ക് അവൻ മിഴികൾ പായിച്ചു……

“ഓ…..അതാണോ കാര്യം………അതൊക്കെ നമുക്കു ശരിയാക്കാം….

രാത്രി.. ഒരു… പതിനൊന്ന് മണിയാകുമ്പോൾ റെഡിയായി നിൽക്ക്…

കുഞ്ഞാറ്റയുടെ പിറന്നാള് നമ്മളിന്ന് ആഘോഷിക്കും…..”

പങ്കു കളിയാക്കിയത് പോലെയാണ് ധ്രുവിന് തോന്നിയത്…കാരണം..മാധവന്റെയും രഘുറാമിന്റെയും ആൾക്കാർ വീടിന് ചുറ്റും കാവലുണ്ട്…..

പാല് കൊണ്ട് കൊടുക്കുന്ന ചന്ദ്രപ്പനെ പോലും അന്നത്ത ദിവസത്തിന് ശേഷം വീട്ടിൽ കയറ്റിയില്ല……

ധ്രുവ് മുഖം കൂർപ്പിച്ചു നോക്കുന്നത് കണ്ട് പങ്കു ചിരിച്ചു പോയി…..

“ഞാൻ സത്യം പറഞ്ഞതാണ്…..നമുക്ക് രാത്രി മതില് ചാടാം ചന്തുവേട്ടാ…..”

പങ്കു പറഞ്ഞത് കേട്ട് ധ്രുവിന്റെ കണ്ണ് മിഴിഞ്ഞു…. അവൻ വിശ്വാസം വരാത്തത് പോലെ പിന്നെയും പങ്കുവിനെ നോക്കി പുരികം ചുളിച്ചു….

“ശ്ശെ……അതൊക്കെ തെറ്റല്ലേ പങ്കൂ……”

“മ്…..നല്ല ആളോടാ ഞാൻ പറയുന്നത്….. മോളെ കാണണം എന്നൊക്കെ പറഞ്ഞ് സെന്റിയടിച്ചിട്ട്……

ചില കാര്യങ്ങൾ നടത്താൻ ചിലപ്പോളൊക്കെ നമുക്ക് വളഞ്ഞ വഴിയും ഉപയോഗിക്കേണ്ടി വരും…….

അല്ലാതെ ചന്തുവേട്ടനെ പോലെ മിസ്റ്റർ പെർഫെക്ട് ആയിരുന്നാൽ ഒന്നും നടക്കില്ല…..”

“എന്നാൽ ചാടാമല്ലേ😒…..”

ധ്രുവിന് എന്തോ തെറ്റ് പോലെ തോന്നി…..എന്നാലും കുഞ്ഞാറ്റയെയും ജാനിയെയും കാണാമെന്നുള്ള ആഗ്രഹം തീവ്രമായത് കൊണ്ട് അവൻ ശരിയും തെറ്റുമൊന്നും ആലോചിച്ചില്ല…..

“നമുക്ക് അരവിയേട്ടനെയും കിച്ചുവിനെയും വിളിയ്ക്കാം……

ഞാൻ ലെച്ചുവിനെയും കൊണ്ട് വരാം….. നമുക്ക് ഒന്നിച്ചാഘോഷിക്കാം മോളുടെ പിറന്നാള്☺️……”

പങ്കു പറയുന്നത് കേട്ട് ധ്രുവ് അന്തം വിട്ട് നിന്നു…..

“അതിന് ലെച്ചു മതിൽ ചാടുമോ……😮..”

“മതില് ചാടിക്കാനൊന്നും പ്രശ്നമില്ല….പക്ഷെ വീട്ടീന്ന് ചാടിക്കാനാണ് പ്രശ്നം☹️…..”

പങ്കു നിരാശയോടെ പറയുന്നത് കേട്ട് ധ്രുവിന് ചിരി വന്നു…..

പങ്കു തന്നെ കിച്ചുവിനെ വിളിച്ചു പറഞ്ഞു……

അരവിയോട് പറഞ്ഞപ്പോൾ അവന് നൂറുവട്ടം സമ്മതം….

അവനിത് വരെ മതില് ചാടിയിട്ടില്ലെന്ന്😒…..

അങ്ങനെ രാത്രി പതിനൊന്നു മണിയ്ക്ക് കാണാമെന്ന ഉറപ്പിൽ അവർ പിരിഞ്ഞു…..

കൃത്യം പതിനൊന്ന് മണിയ്ക്ക് തന്നെ പങ്കുവിന്റെ കാറിൽ എല്ലാവരും യാത്ര തിരിച്ചു….

ബെർത്ത്ഡേ കേക്കും ബലൂണുകളും കുഞ്ഞാറ്റയ്ക്കുള്ള ഗിഫ്റ്റുമൊക്കെ കാറിൽ നിറഞ്ഞിരുന്നു…….

വീടിന് സമീപത്തെ ആളൊഴിഞ്ഞ കുറച്ചധികം മരങ്ങളുള്ള സ്ഥലത്ത് കാറ് നിർത്തി അഞ്ച് പേരും പുറത്തിറങ്ങി…..

നിലാവിന്റെ വെളിച്ചം ഇരുട്ടിന്റെ കാഠിന്യത്തെ ചെറുതായി കുറച്ചിരുന്നു…

വീടിന്റെ സൈഡിലേക്കുള്ള വഴിയിലേക്ക് കയറിയതും ലെച്ചു പേടിച്ച് വിറയ്ക്കാൻ തുടങ്ങി……

അത് മനസ്സിലായത് പോലെ പങ്കു അവളെ ചേർത്ത് പിടിച്ചു….

“അതേയ്….എല്ലാത്തിനും വ്യക്തമായ ഒരു പ്ലാൻ വേണം…..എന്നാലേ ഇത് നടക്കു…..”

കിച്ചു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞത് കേട്ട് ധ്രുവും ശരിയാണെന്ന മട്ടിൽ തലകുലുക്കി…..

“എന്ത് പ്ലാൻ…. നേരെ പുറക് വശത്തെ മതില് ചാടിക്കയറുക … പിന്നെ ടെറസ്സിലേക്ക്….. ആ പൈപ്പിലൂടെ നമ്മുടെ കിച്ചുവിനെ ജാനിയുടെ മുറിയുടെ ജനലിലേക്ക് കയറ്റുക…..ജാനിയോട് കുഞ്ഞിനെയും കൊണ്ട് ടെറസ്സിലേക്ക് വരാൻ പറയുക…….ഇത്രേയുള്ളു……”

പങ്കു നിസാരഭാവത്തിൽ പറഞ്ഞത് കേട്ട് ധ്രുവ് അമ്പരന്നുകൊണ്ട് അരവിയെ നോക്കി…. അവനും വായും തുറന്ന് നിൽക്കയാണ്……

“ഇവനിത് സ്ഥിരം പരിപാടി ആണെന്ന് തോന്നുന്നു…..

പെങ്ങളെ ഒന്നു സൂക്ഷിക്കണം കേട്ടോ…..”

അരവി പറഞ്ഞതും പങ്കു അവനെ മുഖം കൂർപ്പിച്ചു നോക്കി…….ലെച്ചു പൊട്ടി വന്ന ചിരിയടക്കി പങ്കുവിന്റെ കൈയിൽ മുറുകെ പിടിച്ചു…..

“ദേ….എനിക്കറിയില്ല പൈപ്പിലൊന്നും കേറാൻ…. ഞാനിത് വരെ മതില് ചാടിയിട്ടില്ല…..”

കിച്ചു പരിഭവിച്ചു…..

“ശ്ശെ…..ഇതൊക്കെ പഠിച്ച് വയ്ക്കണ്ടേ……. എപ്പോളാണ് ഒരാവശ്യം വരികയെന്നറിയില്ലല്ലോ…..”

പങ്കു കുസൃതിയോടെ പറഞ്ഞത് കേട്ട് ലെച്ചു അവന്റെ കൈയിലൊന്നമർത്തി പിച്ചി….

മതിലിനടുത്തേക്കെത്തിയതും എല്ലാവരും നിന്നു…….

“ആദ്യം കിച്ചു കയറ്……..എന്നിട്ട് ഞാൻ ലെച്ചുവിനെ കയറ്റാം….”

പങ്കു പറഞ്ഞപ്പോൾ സമ്മതത്തോടെ കിച്ചു മതിലിലേക്ക് വലിഞ്ഞു കയറി….ധ്രുവും അരവിയും അവനെ സഹായിച്ചു……

സാധനങ്ങൾ വളരെ ശ്രദ്ധയോടെ അപ്പുറത്തേക്ക് ഇട്ടു കൊടുത്തു……

ചീവിടുകളുടെ ഒച്ചയാകെ അവിടെ നിറഞ്ഞുനിന്നു….റോഡിലൂടെ ഇടയ്ക്കിടെ ചില വാഹനങ്ങൾ പോകുമ്പോൾ അവർ കാണാതിരിക്കാൻ മതിലിലേക്ക് കുറച്ചു ചേർന്ന് നിൽക്കും..

ലെച്ചുവിനെ കയറ്റിയ ശേഷം…..അരവിയെ കയറ്റി…….അരവിയുടെ കൈയിൽ കേക്കും കുഞ്ഞാറ്റയ്ക്കുള്ള ഒരു ചെറിയ സൈക്കിളും കൂടി കയറ്റി….

ബാക്കിയെല്ലാം അപ്പുറത്തേക്ക് പെറുക്കിയിട്ടു……

പങ്കുവിനോട് കയറാൻ പറഞ്ഞെങ്കിലും ധ്രുവ് കയറിട്ട് കയറാമെന്ന് അവൻ വാശിപിടിച്ചത് കൊണ്ട് ധ്രുവ് ഒരുപാട് കഷ്ടപ്പെട്ട് മതിലിലേക്ക് വലിഞ്ഞു കയറി….

ധ്രുവും വന്നതോടെ എല്ലാവരും പങ്കുവിനെ കാത്തിരുന്നു…..

എന്നാൽ കുറച്ചു സമയം കഴിഞ്ഞിട്ടും പങ്കുവിന്റെ അനക്കമൊന്നുമില്ല….

“പങ്കൂ……നീയെവിടെയാ….ചാടുന്നില്ലേ…..”

രഹസ്യം പറയുന്നത് പോലെ പതിഞ്ഞ ശബ്ദത്തിൽ കിച്ചു വിളിച്ചപ്പോൾ അപ്പുറത്ത് നിന്ന് അനക്കമൊന്നുമില്ല…..

“ശ്രീയേട്ടാ……എവിടെയാ….”

അനക്കമൊന്നും കേൾക്കാത്ത കാരണം ലെച്ചുവിന് പേടി തോന്നി…..

“ഞാനിവിടെ ഉണ്ട്…….ഒരു പ്രശ്നമുണ്ട്…..അതാണ്……”

അപ്പുറത്ത് പങ്കുവിന്റെ ഒച്ച കേട്ടതും എല്ലാവരും ആശ്വസിച്ചു…..കുഴപ്പമൊന്നുമില്ലല്ലോ……

“എന്താ പ്രശ്നം പങ്കൂ😢…..”

“അത്……ചന്തുവേട്ടാ……എനിക്ക് മതില് ചാടാനറിയില്ല😤…”

പങ്കു പറഞ്ഞത് കേട്ട് നാലുപേരും അന്തംവിട്ട് പരസ്പരം നോക്കി…..

ഇത്രയും നേരം വലിയ വാചകമടിയൊക്കെ നടത്തിയ ആളാണ്…….എന്നിട്ടും🤐…..

“മ്….ഇനി പറഞ്ഞിട്ട് കാര്യമില്ല….നമുക്ക് രണ്ടുപേർക്കും അപ്പുറത്ത് ചാടിയിട്ട് പങ്കുവിനെ കയറ്റിവിടാം…..”

ധ്രുവ് പറഞ്ഞപ്പോൾ സമ്മതത്തോടെ അരവിയും ധ്രുവിനൊപ്പം അപ്പുറത്ത് ചാടി…..

കുഞ്ഞ് കൊച്ചിനെ പോലെ പേടിച്ചിരിക്കുന്ന പങ്കുവിനെ ഒരു വിധത്തിൽ ഇപ്പുറത്തേക്ക് എത്തിച്ചു…..

പങ്കുവിന്റെ പേടി കണ്ടതും ലെച്ചുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല…..

ഇത്രയും നേരം വീരവാദം പറഞ്ഞ് മുൻപേ നടന്നിരുന്ന ആളാണ്…..

എല്ലാവരും കൂടി ടെറസ്സിലേക്കുള്ള സ്റ്റെപ്പ് വഴി മുകളിലേക്ക് കയറി……

ഇരുട്ടിൽ ഒരുവിധം തപ്പിത്തടഞ്ഞ് കയറുന്നതിനിടയിൽ അരവിയുടെ കൈയിലിരുന്ന സൈക്കിൾ വലിയ ശബ്ദത്തോടെ നിലത്തേക്ക് പതിച്ചു…….

ആ ശബ്ദത്തിൽ വീട് മുഴുവൻ ഉണർന്നതും….മുഴുവൻ ലൈറ്റുകളും തെളിഞ്ഞത് കണ്ട് അവർ ഞെട്ടലോടെ പരസ്പരം നോക്കി….

തുടരും….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കുറച്ചേയുള്ളു…..വഴക്ക് പറയരുത്…..

അടുത്ത തവണ കൂടുതൽ ഇടാമേ….

Birthday ആഘോഷിക്കാൻ പോയ ടീംസിന്റെ death day ആഘോഷിക്കേണ്ടി വരുമോ എന്റെ മഹാദേവാ…😤😤😤😤😤

Leave a Reply

Your email address will not be published. Required fields are marked *