കടലമിട്ടായി, തുടർക്കഥ (ഭാഗം: 13) വായിക്കുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“അയ്യോ പ്ലീസ് ചാടരുത്. പ്ലീസ്…. ഞാൻ എന്ത് വേണമെങ്കിലും സമ്മതിക്കാം. അവിടെ നിന്ന് ഇറങ്ങു”… കുട്ടിമാളു കരഞ്ഞു അയാളുടെ കാലു പിടിക്കും പോലെ. “ഹോ ഇങ്ങനെ കരയല്ലേ പെണ്ണെ. നീ കരയുമ്പോൾ എന്റെ ഇട നെഞ്ച് പൊട്ടി പോകുവാ”…. അവൻ ഇറങ്ങി അവളുടെ അടുത്ത് വന്നു.

“കരയാതെ… കണ്ണ് തുടയ്ക്ക് നീ. പിന്നെ ഇനി ഞാൻ വിളിച്ചാൽ ഫോൺ എടുത്തോണം. വീട്ടിൽ ഇനി സമ്മതിച്ചില്ല എങ്കിൽ ഒന്ന് വിളിച്ചാൽ മതി ഞാൻ വന്നു കൊണ്ടു പൊക്കോളാം. പിന്നെ ക്ലാസ്സിലെ ആൺകുട്ടികൾ ആയി ഒരുപാട് കൂട്ട് വേണ്ട”….. ”മ്മ്”… അപ്പോഴും കുട്ടിമാളുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു. “ഇനി എന്തിനാ കരയുന്നെ എന്റെ പൊന്ന്…. പോയി കിടന്നു ഉറങ്ങിക്കോ. ഞാൻ വിളിച്ചോളാം കേട്ടോ”….. ശരൺ പറഞ്ഞു. “മ്മ്”…. കുട്ടിമാളു കണ്ണ് തുടച്ചു ജനൽ കുറ്റിയിട്ടു. ശരൺ പറഞ്ഞ ഓരോ വാക്കും കേട്ടപ്പോൾ അവൾക്ക് മനസിലായി ശരണിന്റെ ഉള്ളിൽ എത്ര മാത്രം അവൾ ആഴത്തിൽ പതിഞ്ഞു പോയി എന്ന്. എന്ത് ചെയ്യും എന്ന് അറിയാതെ അവൾ കുറേ ഏങ്ങൽ അടിച്ചു കരഞ്ഞു നേരം വെളുപ്പിച്ചു. സ്കൂളിൽ നിന്ന് വീട്ടിലെക്ക് പോകുമ്പോഴും വരുമ്പോഴും ശരൺ ഒരു ആത്മാവിനെ പോലെ അവളുടെ പുറകെ ഉണ്ടായിരുന്നു.

സത്യത്തിൽ എന്തുകൊണ്ടോ ശ്രെയസ് അടുത്ത് ഉണ്ടായിരുന്നു എങ്കിൽ എന്ന് അവൾ ആശിച്ചു പോയ നിമിഷങ്ങൾ ആയിരുന്നു അതെല്ലാം. പതിയെ പതിയെ ശരണിനു ഇഷ്ടപ്പെടുന്ന പോലെ ഉള്ള ഒരു പെണ്ണായി മാറുകയാരുന്നു കുട്ടിമാളു. അവന്റെ ആജ്ഞകൾ അനുസരിച്ചും അവനെ സ്നേഹത്തിൽ കൂടെയും നന്നാക്കി എടുക്കാൻ അവൾ ശ്രെമിച്ചു പക്ഷെ ഒന്നും ഫലം കണ്ടില്ല. കാണാൻ ചേലുള്ള പെണ്ണിനെ കാണാൻ ഭംഗി ഇല്ലാത്ത ഞാൻ സ്‌നേഹിക്കുമ്പോൾ അവൾക്കു അവനെ മടുക്കും അല്ലെങ്കിൽ മറ്റൊരു ബന്ധം അവൾ തുടങ്ങും എന്നൊരു ഇടുങ്ങിയ ചിന്ത ആരുന്നു ശരണിനു. പതിയെ അവൻ കുട്ടിമാളുവും ചിഞ്ചുവും ആയുള്ള സൗഹൃദം പോലും കുറച്ചു. കുട്ടിമാളു സംസാരം കുറച്ചു എല്ലാവരോടും എപ്പോഴും ഒരു മൂകത അവളുടെ മുഖത്ത് തളം കെട്ടി നിന്നു. ദുബായിൽ നിന്ന് ഏട്ടൻ വിളിക്കുമ്പോൾ പോലും വാ തോരാതെ സംസാരിക്കുന്ന പെണ്ണ് ഒന്നോ രണ്ടോ വാചകത്തിൽ സംസാരം നിർത്തുകയും ചെയ്തു. അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയി.പ്ലസ് 2 പ്രാക്ടിക്കൽ എക്സാം ഇന്ദ്രികക്ക് സ്റ്റാർട്ട്‌ ചെയ്തു. പരീക്ഷയും അതിന്റെ തിരക്കും ആയി ഇന്ദ്രിക തിരക്കിൽ ആയി.**********

“എന്താ ശ്രീ ഇവിടെ ഇരിക്കുന്നെ”??തംബുരു ചോദിച്ചു. “ഒന്നുല്ല”,…ശ്രെയസ് പറഞ്ഞു. “ഒന്നും ഇല്ലാഞ്ഞിട്ട് അല്ല എന്തോ ഉണ്ട്. കാര്യം പറ ശ്രീ”…. “അറിയില്ലെടി ഇന്നലെ ഞാൻ നമ്മുടെ കടലമിട്ടായിയെ സ്വപ്നം കണ്ടു”,… “അതിനിപ്പോ എന്താ”?? “എന്താന്ന് ചോദിച്ചാൽ…. അവൾ ഒരു റെയിൽവേ പാലത്തിൽ കൂടി നടന്നു പോകുന്നതാ കണ്ടത്. പെട്ടെന്ന് ഒരു ട്രെയിൻ അവളെ ഇടിക്കുന്നതും എനിക്ക് എന്തോ ഒരു വല്ലായ്മ പോലെ”,…. “അയ്യോ….. ഒരു കാര്യം ചെയ്യാം നമുക്ക് അവളെ ഒന്ന് പോയി കണ്ടാലോ”?? “പോകണം എന്നുണ്ട്. പക്ഷെ എങ്ങനെ പോകും നാളെ അച്ഛന്റെ കൂടെ ദുബായിലേക്ക് പോകണ്ടേ”??ശ്രെയസ് പറഞ്ഞു. “അതും ശരി ആണല്ലോ”,…

“പുലർച്ചേ കണ്ട സ്വപ്നം ആയത് കൊണ്ടാണ് ഇത്ര ഭയം എനിക്ക്”,… “വിഷമിക്കാതെ അവൾക്കു ഒന്നും ഉണ്ടാകില്ല. നമുക്ക് ഒരു കാര്യം ചെയ്യാം സുധിയെ വിളിക്കാം എന്നിട്ട് അവളുടെ കയ്യിൽ ഫോൺ കൊടുക്കാൻ പറയാം.ഇപ്പോ സ്കൂൾ വിടുന്ന നേരം ആയല്ലോ”… “ആ എങ്കിൽ ഞാൻ വിളിക്കാം”,….ശ്രെയസ് വേഗം സുധിയുടെ നമ്പർ എടുത്തു വിളിച്ചു. “ഹലോ”… “ഹലോ… ആ അളിയാ പറയെടാ”,…. “ഡാ സ്കൂൾ വിട്ടോ ??ചിഞ്ചു വന്നോ”?? “ആം വന്നു.എന്റെ അടുത്ത് ഉണ്ട്. കൊടുക്കണോ”?? “വേണ്ട…. കടലമിട്ടായി വന്നോ”?? “ആം അവൾ ബസ് സ്റ്റോപ്പിൽ നിൽപ്പുണ്ട്”,… “ഒന്ന് അവളുടെ കയ്യിൽ ഫോൺ കൊടുക്കാമോ”?? ശ്രെയസ് ചോദിച്ചു. “ഡാ അളിയാ അത് പിന്നെ…. കടലമിട്ടായി…. അവൾക്ക്”,…. “അവൾക്ക് എന്തുപറ്റി”?? “ഒന്നും പറ്റിയില്ല പക്ഷെ ഇപ്പോ അവൾ നമ്മുടെ പഴയ കടലമിട്ടായി അല്ല”, “അതെന്താ നീ അങ്ങനെ പറഞ്ഞെ”?? തംബുരു ഒന്നും മനസ്സിലാകാതെ ശ്രെയസിനെ നോക്കി ഇരുന്നു. “അന്ന് നീ പോന്നതിന്റെ പിറ്റേ ദിവസം മുതൽ അവൾക്കു എന്തോ വല്ലാത്ത പ്രോബ്ലം ഉണ്ടായിട്ടുണ്ട്. ഇപ്പോ ചിഞ്ചുവും ആയി കമ്പനി ഇല്ല ആരോടും മിണ്ടാട്ടം ഇല്ല പഴയ പോലെ. ആകെ ഒരു വല്ലായ്മ ആണ് മുഖത്ത്…..ചിഞ്ചുവും പറഞ്ഞു ക്ലാസ്സിൽ ഇപ്പോ അവൾ ഒരു കാർമേഘം പോലെ മൂടി കെട്ടി ഇരിപ്പാണ് എന്ന്”….. “എന്താ അവൾക്ക് പറ്റിയെ എന്ന് ആരും ചോദിച്ചില്ലേ”?? ശ്രെയസ് ചോദിച്ചു.

“ഞങ്ങൾ രണ്ടാളും മാറി മാറി ചോദിച്ചു. പക്ഷെ ഒന്നുമില്ല എന്ന് അല്ലാതെ അവൾ വേറെ ഒന്നും പറയുന്നില്ല”,…. “നീ അവൾക്ക് ഫോൺ ഒന്ന് കൊടുക്കാവോ”?? “ആം മേടിക്കുവോ എന്ന് അറിയില്ല”,…സുധി പറഞ്ഞു. “നീ കൊടുത്തു നോക്ക്”….സുധി ഫോണും ആയി കുട്ടിമാളുവിന്റെ അടുത്തേക്ക് പോയി. ഒപ്പം ചിഞ്ചുവും. “ഇന്ദ്രികേ.. ശ്രെയസ് ആണ് വിളിക്കുന്നത്. നിന്നോട് സംസാരിക്കണം എന്ന്”….സുധി അത് പറഞ്ഞപ്പോൾ മഴവില്ല് പ്രകാശിക്കും പോലെ അവളുടെ മുഖം വിടർന്നു. ഫോൺ മേടിക്കാൻ വേണ്ടി കൈ നീട്ടിയപ്പോൾ ശരണിനെ അവൾ കണ്ടു. വേഗം അവൾ കൈ പിൻവലിച്ചു.

“മേടിക്കേടി….. “ചിഞ്ചു പറഞ്ഞു. “വേണ്ട.. എനിക്ക് ഒന്നും സംസാരിക്കേണ്ട. ബസ് ഇപ്പോ വരും”,…. “വരുന്ന വരെ സംസാരിക്കാലോ. അവൻ നാളെ പോകുവാ ദുബായിക്ക് പിന്നെ ഒരുപാട് നാൾ കഴിഞ്ഞേ കാണാൻ പറ്റുള്ളൂ”….സുധി പറഞ്ഞു. “സാരമില്ല എന്റെ വിശേഷങ്ങൾ നിങ്ങൾ പറഞ്ഞാൽ മതി”….പെട്ടെന്ന് ബസ് വന്നപ്പോൾ അവൾ അതിൽ കയറി പോയി. “ഈശ്വര ഇവൾക്ക് ഇതെന്താ പറ്റിയെ”??ചിഞ്ചു മനസ്സിൽ പറഞ്ഞു. സുധി ശ്രേയസിനോട് അവൾ പോയ വിവരം പറഞ്ഞു. അവൻ ഫോൺ കട്ട്‌ ചെയ്തു. “എന്താ പറ്റിയെ”??തംബുരു ചോദിച്ചു. “അവൾ ഫോൺ മേടിക്കാതെ വന്ന ബസിൽ കയറി പോയി എന്ന്,…ഞാൻ അവിടെ നിന്ന് പോന്നപ്പോൾ മുതൽ അവളുടെ സ്വഭാവം എല്ലാം മാറി പോയി എന്ന് സുധി പറഞ്ഞു….ഇപ്പോ അവരോടും അവൾ മിണ്ടുന്നില്ല എന്ന്”…. തംബുരു കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. “ശ്രീ….. ” “മ്മ്”…. “കടലമിട്ടായി എന്തോ പ്രോബ്ലത്തിൽ ആണ്. അവൾക്ക് അത് ആരോടും പറയാൻ പറ്റുന്നില്ല അതാണ് അവളുടെ പ്രശ്നം…..ഇപ്പോഴത്തെ ഈ മാറ്റങ്ങൾക്ക് കാരണം”,… “അതെങ്ങനെ നിനക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും”??ശ്രെയസ് ചോദിച്ചു… “മ്മ്…. പെൺകുട്ടികൾ ചില സന്ദർഭങ്ങളിൽ ഇങ്ങനെ ആയി പോകും. ഒന്നുകിൽ അവൾക്ക് ആരുടെയെങ്കിലും ഭാഗത്ത്‌ നിന്ന് എന്തെങ്കിലും പീഡനം ഉണ്ടായാൽ അല്ലെങ്കിൽ ഉൾക്കൊള്ളാൻ കഴിയാത്ത എന്തെങ്കിലും സംഭവിച്ചാൽ, പേടിച്ചാൽ…… അതും അല്ലെങ്കിൽ…. സ്വന്തം എന്ന് കരുതിയ ഒന്ന് നഷ്ടപ്പെട്ടാൽ”,……. “പിന്നെ…. വല്യ കണ്ടുപിടുത്തം. അവൾ ആ ടൈപ്പ് അല്ല”…. “ഹമ്….. പെണ്ണിന്റെ മനസ്സാണ് പ്രവചിക്കാൻ ഈശ്വരന് പോലും പറ്റില്ല. വാ നമുക്ക് പാക്ക് ചെയ്യാം”,….തംബുരു അവനെയും കൂട്ടി കൊണ്ടുപോയി പെട്ടി പാക്ക് ചെയ്യിപ്പിച്ചു.

കുട്ടിമാളു വീട്ടിൽ എത്തി. കുളിക്കാൻ വേണ്ടി ഷവർ തുറന്നു. അതിന്റെ ചുവട്ടിൽ നിന്ന് അവൾ കരഞ്ഞപ്പോൾ കണ്ണീരും ചൂടും ഉപ്പും കലർന്ന തണുത്ത വെള്ളം വീണു കൊണ്ടിരുന്നു അവളുടെ മേൽ. ശ്രേയസിനോട് സംസാരിക്കാൻ പറ്റാതെ പോയതിന്റെ വിഷമം ആ കണ്ണുകളിൽ ചുവന്ന നിറമായി കിടന്നു. കുളി കഴിഞ്ഞു എത്തിയപ്പോൾ തന്നെ ഫോണിൽ ശരണിന്റെ മെസ്സേജ് വന്നു.

“ചിഞ്ചുവും സുധിയും ആയുള്ള കമ്പനി നിർത്തണം എന്ന്”…. അവൾ മറുപടി കൊടുത്തില്ല. ഉറങ്ങാൻ കിടന്നു. അവൾ ഉറങ്ങി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും മുറിയിൽ എത്തി. അമ്മ അവളുടെ നെറ്റിയിൽ തലോടി. “കുറച്ച് ദിവസം ആയി എന്റെ ചട്ടമ്പി ഇപ്പോ ഒരു ഉഷാർ ഇല്ലാതെയാ നടക്കുന്നത്. ഒന്നും മിണ്ടുന്നില്ല ചിരി ഇല്ല ബഹളം ഇല്ല. കടലമിട്ടായി കഴിക്കുന്നില്ല. ആകെ ഒരു വയ്യായ്ക”…..അമ്മ പറഞ്ഞു. “എക്സാം ആയില്ലേ അതാകും”….അച്ഛൻ അമ്മയെ ആശ്വസിപ്പിച്ചു. “മ്മ്…. ന്റെ ഭഗവതി ന്റെ മോൾക്ക്‌ എന്തെങ്കിലും വിഷമം ഉണ്ടേൽ അത് മാറ്റി കൊടുക്കണേ”…..അമ്മ അവളുടെ കവിളിൽ ഉമ്മ വെച്ചു. “ഉറങ്ങുവാ…. ഉണർത്തേണ്ട വാ”,….അച്ഛൻ അമ്മയെ വിളിച്ചു കൊണ്ടു പോയി. കുട്ടിമാളു ഒന്നും അറിയാതെ ഉറങ്ങി.

അന്ന് രാത്രി സുധി വിളിച്ചപ്പോൾ ചിഞ്ചുവും സുധിയും സംസാരിച്ചത് മുഴുവൻ ഇന്ദ്രികയുടെ മാറ്റത്തെ കുറിച്ച് ആയിരുന്നു. അവളുടെ ഈ മാറ്റത്തിന്റെ കാരണം കണ്ടു പിടിക്കാൻ അവർ തീരുമാനിച്ചു. അതിനുള്ള വഴി ചിഞ്ചു ആണ് പറഞ്ഞു കൊടുത്തത്. “അർജുൻ….അവനാണ് ഇന്ദ്രികയുടെ ഹൃദയം തുറക്കാൻ കഴിയുന്നവൻ. ചിഞ്ചു അന്ന് രാത്രി തന്നെ എല്ലാ വിവരവും അർജുനോട് വിളിച്ചു പറഞ്ഞു. എല്ലാം കേട്ട അർജുൻ ഇന്ദ്രികയുടെ മനസ്സിന്റെ അറ തുറക്കാൻ ഉള്ള കരാറിൽ ഒപ്പ് വെച്ചു….. ലൈക്ക് കമന്റ് ചെയ്യണേ…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *