കടലമിട്ടായി, തുടർക്കഥ (ഭാഗം: 12) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :അനു അനാമിക

ഇന്ദ്രിക ചുറ്റും നോക്കിയപ്പോൾ ഒരു 5 വയസ്സ് ഉള്ള ഒരു ചെറിയ കുട്ടി കടലമിട്ടായി വിറ്റു നടക്കുന്നു. എന്തോ അവളുടെ നെഞ്ച് പിടയാൻ തുടങ്ങി. അന്ന് ക്ലാസ്സിൽ പോകാതെ നേരെ അവൾ വീട്ടിലേക് പോയി. “എന്താ മോളെ ഇന്ന് ക്ലാസ്സില്ലേ”??

“ക്ലാസ്സ്‌ ഉണ്ട് എനിക്ക് നല്ല തലവേദന അതാ ഞാൻ തിരികെ വന്നത്”… “മ്… എന്നാൽ മോള് പോയി കിടന്നോ കുറച്ച് നേരം അമ്മ ഈ കറന്റ്‌ ബില്ല് അടച്ചിട്ടു വരാം”…. “ആം”… കുട്ടിമാളു ബാഗ് ഊരി വെച്ചു യൂണിഫോം കോട്ട് ഊരി കട്ടിലിൽ കിടന്നു. കിടന്നിട്ടു ഒരു സമാധാനവും ഇല്ല. “ഈശ്വര ഞാൻ കാരണം ആണല്ലോ ആ ചേട്ടൻ പടുത്തം നിർത്തി പോയത്. കാര്യം വഴക്ക് കൂടുമായിരുന്നു എങ്കിലും ആള് അടുത്ത് ഉണ്ടായിരുന്നപ്പോൾ ഒരു ധൈര്യം ഉണ്ടാരുന്നു”,… കുട്ടിമാളുവിന്റെ കണ്ണ് നിറഞ്ഞു.

“എവിടെ പോയാലും ആ ചേട്ടൻ നന്നായി ഇരുന്നാൽ മതിയാരുന്നു”…. അവർ തമ്മിൽ ഉണ്ടായ വഴക്കുകൾ ഓർത്ത് ഇരിക്കുമ്പോൾ ആണ് ശരൺ വിളിച്ചത്. അവൾ ആദ്യം കാൾ എടുത്തില്ല പിന്നെ സമാധാനം തരാതെ വന്നപ്പോൾ എടുത്തു.

“ഹലോ”… “ഹലോ….ഇന്ന് നീ എന്താ ക്ലാസ്സിൽ കയറാഞ്ഞേ”?? “എനിക്ക് തലവേദന ആയത് കൊണ്ട്”… “ഓഹോ മറ്റവൻ പോയത് കൊണ്ടുള്ള തലവേദന ആണോ”?? “ആണെങ്കിൽ തനിക്കു എന്താ”??

“കൊന്നു കളയും ഡി നിന്നെ. എന്നെ അല്ലാതെ മറ്റൊരാളെ നീ സ്നേഹിച്ചാൽ”,…..ശരൺ പറഞ്ഞു. പെട്ടെന്ന് ഉണ്ടായ ശരണിന്റെ ഭാവ വ്യത്യാസം കുട്ടിമാളു മനസിലാക്കി. അവൻ അവളോടുള്ള പ്രണയത്തിൽ വല്ലാത്ത അടിക്ട് ആയത് അവൾ അറിഞ്ഞു.

“നീ എന്നെ വേണ്ടാന്ന് പറഞ്ഞാൽ എന്നെ പറ്റിച്ചാൽ അന്ന് നിന്റെ പേര് എഴുതി വെച്ച് ഞാൻ തൂങ്ങി ചാകും. മറ്റുള്ളവരുടെ മുന്നിൽ ഒരു കോമാളി ആയി നിക്കാൻ എനിക്ക് പറ്റില്ല”….കുട്ടിമാളുവിന് ഒന്നും മനസിലാകുന്നില്ല അവൾ ആകെ ഭയന്നു. ശരൺ വല്ലാത്ത ഒരു അവസ്ഥയിൽ ആണെന്ന് അവൾ മനസ്സിലാക്കി. “ഞാൻ പിന്നെ വിളിക്കാം ചാർജ് തീർന്നു”. അവൾ ഫോൺ കട്ട്‌ ചെയ്തു എന്നിട്ടും അയാൾ വിളിച്ചു കൊണ്ടിരുന്നു. പേടിച്ചിട്ടു അവൾ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി വെച്ചു.

“എത്രയും വേഗം അമ്മയോട് ഇയാളുടെ കാര്യം പറയണം അല്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടു പോകും”… കുട്ടിമാളു അമ്മ തിരികെ വരുന്നതിനു വേണ്ടി കാത്തിരുന്നു….. അമ്മയോട് അയാളെ കുറിച്ച് പറയാൻ തുടങ്ങും മുൻപ് അമ്മ അയാളെ കുറിച്ച് പറഞ്ഞു.

“മോളെ ആ ബസിലെ ചെറുക്കനെ കുറിച്ച് ഇന്ദ്രൻ അന്വേഷിച്ചു അവനു 26അല്ല 32വയസ്സായി. മാത്രമല്ല അവന്റെ കുടുംബം മുഴുവൻ പ്രശ്നക്കാർ ആണ് എന്നും പറഞ്ഞു. അത് ഒഴിവായി പോയത് നന്നായി എന്തായാലും”… അമ്മ അത് പറഞ്ഞപ്പോൾ പിന്നേ അവൾക്കു ഒന്നും പറയാൻ തോന്നിയില്ല. ചിഞ്ചുവിനോട് എങ്കിലും എല്ലാം തുറന്നു പറയണം എന്ന് അവൾക്കു തോന്നി. സന്ധ്യക്ക് വിളക്ക് വെച്ചു പ്രാർഥിച്ചു കഴിഞ്ഞ് അമ്മയുടെ മടിയിൽ കിടക്കുമ്പോൾ ആണ് അവൾ ശരണിനെ കണ്ടത് അവൻ ബൈക്കിൽ അങ്ങോട്ടും ഇങ്ങോട്ടും വട്ടം ഇട്ട് പറക്കുന്നത് അവൾ കണ്ടു. ഒരു നിമിഷത്തേക്ക് എങ്കിലും അവൾ ഭയന്നു. ഫോൺ vibrate മോഡിൽ ആയിരുന്നു മുറിയിൽ ചെന്ന് ഫോൺ എടുത്തു നോക്കുമ്പോൾ അവൾ ഇട്ട ചുരിദാർ കഴുത്ത് ഇറങ്ങി പോയി ഷാൾ ഇട് എന്നൊക്കെ പറഞ്ഞ് കുറേ മെസ്സേജ് ഒപ്പം തെറിയും.

കുറച്ച് അവൾ ക്ഷമിച്ചു എന്നാൽ തന്റെ അമ്മയെ വരെ തെറ്റായി പറഞ്ഞ് തുടങ്ങിയപ്പോൾ അവൾ പറഞ്ഞു “എനിക്ക് ചേട്ടനെ ഇഷ്ടമല്ല എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ് എന്റെ വീട്ടുകാർ ആ വിവാഹം ഉറപ്പിച്ചു വച്ചിരിക്കുക ആണ്. മാത്രമല്ല ഞാനും താനും തമ്മിൽ 15വയസ്സ് വെത്യാസം ഉണ്ട്. എനിക്ക് അത് കൊണ്ട് ഇത് താല്പര്യമില്ല എന്നെ ഇനി വിളിക്കരുത്”

അവൾ ഇത്രയും മെസ്സേജ് അയച്ചു. കുറച്ച് നേരം അയാളുടെ മെസ്സേജ് വന്നില്ല അപ്പോൾ കുട്ടിമാളു കരുതി പോയി കാണും എന്ന്. ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നപ്പോൾ ആണ് മെസ്സേജ് കണ്ടത്. “ഞാൻ നിന്റെ മുറിയുടെ ജനലിന്റെ വാതിൽക്കൽ ഉണ്ട് മര്യാദക്ക് ജനൽ തുറക്ക്”…..കുട്ടിമാളു പേടിച്ചു ഭയം കൊണ്ട്. അമ്മയെ വിളിച്ചാൽ ചിലപ്പോൾ അയാൾ ഒച്ച വെച്ച് നാറ്റിക്കും എന്ന് അവൾക്ക് തോന്നി അവൾ മിണ്ടാതെ ജനൽ വാതിൽ തുറന്നു.

അയാൾ പെട്ടെന്ന് മുന്നിലേക്ക് ചാടി. അവൾ ഞെട്ടിപ്പോയി. “എന്തിനാ വന്നേ”?? “നിന്നെ കാണാൻ”…. “എന്തിനു”??

“എന്റെ കുടുംബത്തിൽ ഉള്ളവരെ അല്ലല്ലോ എന്നെ അല്ലേ നീ കെട്ടുന്നത് ??പിന്നെ പ്രായം…. സ്നേഹം പ്രായത്തിനു ഒരിക്കലും വിലങ്ങു തടി അല്ല”…..ശരൺ പറഞ്ഞു. “ഇയാൾ എന്ത് പറഞ്ഞാലും എനിക്ക് താനും ആയുള്ള ബന്ധം ഇഷ്ടല്ല ഇനി ശല്യം ചെയ്യരുത്”…. “അത് നീ ആണോ തീരുമാനിക്കുന്നത്”??

“എന്റെ വിവാഹം ഞാൻ ആണ് തീരുമാനിക്കുന്നത്”,.കുട്ടിമാളു പറഞ്ഞു. “എന്നെ പറഞ്ഞു പറ്റിച്ചാൽ വെറുതെ വിടില്ല നിന്നെ”….

“ആ താൻ പോയി എന്താന്ന് വെച്ചാൽ ചെയ്തോ”….ശരൺ ദേഷ്യത്തിൽ കിണറ്റുകരയിലേക്ക് പോയി. അവിടെ കിണറിന്റെ മതിലിൽ കയറി നിന്നു. നല്ല പോലെ അവൻ മദ്യം കുടിച്ചിരുന്നു….. അവൻ അവിടെ നിന്നു കൊണ്ട് മുന്നോട്ടു ചാടാൻ ആഞ്ഞു….

(തുടരും)

ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന :അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *