കടലമിട്ടായി, തുടർക്കഥ (ഭാഗം: 11) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

ശ്രെയസ് അവിടെ പോയി എന്തോ മേടിച്ചു കൊണ്ട് വന്നു. അത് പിടിക്കാൻ പറഞ്ഞു അവൾക്ക് നേരെ നീട്ടി…… “ഇതെന്താ”??കുട്ടിമാളു ചോദിച്ചു.

“അത് എന്താന്ന് കുറച്ച് കഴിഞ്ഞു നിനക്ക് മനസ്സിലാകും”…അവൻ വണ്ടി മുൻപോട്ടു എടുത്തു. ആ വണ്ടി ചെന്ന് നിന്നത് ഒരു ഹോട്ടലിന്റെ മുൻപിൽ ആണ്. അവൻ അവിടെ വണ്ടി നിർത്തി. എന്നിട്ട് അകത്തു പോയി ഒരു താക്കോലും ആയി തിരികെ വന്നു.

“ദ റൂം നമ്പർ 205.പോയി ഡ്രസ്സ്‌ മാറിക്കോ” “ചീ…. താൻ എന്താടോ കരുതിയെ ഒന്ന് വിളിച്ചാൽ ഉടനെ ഈ ഇന്ദ്രിക കൂടെ വന്നു കിടക്കും എന്നോ….താൻ ഇത്ര ചീപ് ആണെന്ന് അറിഞ്ഞില്ല.ഇനി മേലാൽ എന്റെ കണ്മുന്നിൽ വന്നു പോകരുത്”…കുട്ടിമാളു അതും പറഞ്ഞ് വണ്ടിയിൽ നിന്ന് ഇറങ്ങി പോയി. ഒരു ഓട്ടോക്ക് കൈ നീട്ടി അവൾ അതിൽ വീട്ടിലെക്ക് പോയി….. ****

“എന്താ മോളെ നേരത്തെ??നീ എന്തിനാ കരയുന്നെ”??അമ്മ ചോദിച്ചു “ഒന്നുല്ല എന്ന് പറഞ്ഞു കുട്ടിമാളു ഓടി വീടിന്റെ അകത്തു കയറി. ബാഗ് ഊരി എറിഞ്ഞു കട്ടിലിൽ പോയി വീണു.

“മോളെ ഡി… എന്താ എന്താ പറ്റിയെ”??അവൾ ഒന്നും പറഞ്ഞില്ല. അപ്പോഴാണ് അമ്മ അവളുടെ ചുരിദാറിൽ പറ്റിയ ചോര തുള്ളികൾ കണ്ടത്.

“ഇതിനാണോ എന്റെ മോള് കരയുന്നത്”?? ഒന്നും മനസിലാകാതെ അവൾ അമ്മയെ നോക്കി. അവളും അപ്പോഴാണ് ആ ചോര തുള്ളികൾ ശ്രെദ്ധിച്ചത്. “ഈശ്വര…. ഇത് കണ്ടിട്ട് ആയിരുന്നോ അവർ ചിരിച്ചത്”!!കുട്ടിമാളു വേഗം എഴുന്നേറ്റു കുളിച്ചു ഡ്രസ്സ്‌ മാറി വന്നു. പാതി സമാധാനം ആയി എങ്കിലും ശ്രെയസിനെ തെറ്റിദ്ധരിച്ചു പോയ നിമിഷത്തെ ഓർത്ത് അവൾ അസ്വസ്ഥ ആയി.

“ഈശ്വര അത്രയും പേരുടെ മുൻപിൽ വെച്ച് എന്നെ അയാൾ രക്ഷിക്കാൻ നോക്കിയത് ആണോ ??അവൾ ശ്രെയസ് വാങ്ങി കൊടുത്ത പാക്കറ്റ് പൊട്ടിച്ചു നോക്കി “വിസ്പർ”…”ദൈവമേ എനിക്ക് ഏത് നേരത്ത അയാളെ”….ആ ഒരു നിമിഷത്തെ ഓർത്ത് അവൾ വല്ലാതെ ദുഃഖിച്ചു. “നാളെ ആ ചേട്ടനോട് സോറി പറയണം”…അവൾ മനസ്സിൽ ഉറപ്പിച്ചു….*****

പിറ്റേന്ന് സെക്കന്റ്‌ സാറ്റർഡേ അവധി ആയിരുന്നു സൺ‌ഡേ പബ്ലിക് ഹോളിഡേ. തിങ്കളാഴ്ച ആകുവാൻ ഉള്ള കാത്തിരുപ്പ് അവൾക്ക് വളരെ കൂടുതൽ ആയി തോന്നി. ശനിയാഴ്ച രാവിലെ 10മണി കഴിഞ്ഞപ്പോൾ ഒരു ഫോൺ കാൾ അവളെ തേടി വന്നു. “ഹലോ”,… “ഹലോ ഇന്ദ്രിക അല്ലേ”?? “അതെ ആരാ”?? “ഞാൻ ശരൺ ആണ്”…കുട്ടിമാളുവിന്റെ നെഞ്ച് ഒന്ന് ഉലഞ്ഞു. “എന്റെ നമ്പർ എങ്ങനെ കിട്ടി”?? “അതൊക്കെ കിട്ടി”… “മ്മ്. എന്തിനാ വിളിച്ചേ”?? “ഇന്ന് ഇന്ദ്രിക ഒരു ചെറുക്കന്റെ കൂടെ ജിപ്സിയിൽ പോകുന്നത് കണ്ടല്ലോ ആരാ അത്”?? “അത് ശ്രെയസ് ചേട്ടൻ ആണ്”…. “അത് തന്റെ ആരാണ്”?? “എന്റെ ആരുമല്ല ഒരു ആപത്തു ഘട്ടത്തിൽ എന്നെ രക്ഷിച്ച ആളാണ്”…. “മ്മ്”…. “ഇന്ദ്രിക…. നമ്മുടെ വിവാഹം ഉറപ്പിച്ചിട്ടില്ല എന്നെ ഉള്ളു vaakkal പറഞ്ഞ് വെച്ചിട്ടുണ്ട്. എന്റെ കൂട്ടുകാർക്കും അത് അറിയാം വെറുതെ കണ്ട cherukkanmarude കൂടെ കറങ്ങി നടക്കരുത്. തനിക്കു എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി”….ശരൺ പറഞ്ഞു. “ഞാൻ കുറച്ച് തിരക്കിൽ ആണ്. പിന്നെ വിളിക്കാം”…എന്ന് പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു. “ഇയാളും ആയി എന്റെ കല്യാണം ഉറപ്പിച്ചോ??എന്നോട് ആരും പറഞ്ഞില്ലല്ലോ”!! പിന്നെയും പിന്നെയും അയാൾ വിളിച്ചു അവൾ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു. കുറച്ച് കഴിഞ്ഞു ഫോൺ on ചെയ്തു നോക്കിയപ്പോൾ 53മിസ്സ്‌ calls അലർട്ട്, 3മെസ്സേജ്. അവൾ ഇൻബൊക്സ് എടുത്തു നോക്കി.

1__”ഇന്ദ്രിക എനിക്ക് സൗന്ദര്യം ഇല്ല പഠിപ്പും കുറവാ പണവും കുറവാ പക്ഷെ തന്നെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് പൊന്നു പോലെ ഞാൻ നോക്കിക്കോളാം”…..

2__”ഇന്ദ്രിക… തന്നെ ആദ്യം കണ്ടപ്പോൾ തന്നെ നെഞ്ചിൽ ഉറപ്പിച്ചു താൻ ആകണം എന്റെ പെണ്ണ് എന്ന്”…..

3__”….ഓ ശല്യം ആയത് കൊണ്ട് ഫോൺ സ്വിച്ച് ഓഫ്‌ ആക്കി അല്ലേ??എനിക്ക് പഠിപ്പും സൗന്ദര്യവും ഇല്ലാത്തതു കൊണ്ട് ഒഴിവാക്കി അല്ലേ”??

ഏത് പെണ്ണ് എത്ര വല്യ തന്റേടി ആണെന്ന് പറഞ്ഞാലും അവളുടെ ഉള്ളിൽ എവിടെ എങ്കിലും ഒരു പൈങ്കിളി ഉണ്ടാകും. നമ്മുടെ കുട്ടിമാളുവിന്റെ ജീവിതം തന്നെ മാറി മറിയാൻ കാരണം ആ പൈങ്കിളി ആണ്. അയാൾ അയച്ച മെസ്സേജ് കണ്ടു ആദ്യമായി അവൾക്കു ഒരു ഇഷ്ടം അയാളോട് തോന്നി. വളരെ ഫ്രണ്ട്‌ലി ആയി അവൾ ശരണിനോട് സംസാരിച്ചു. സുഹൃത് എന്നതിന് അപ്പുറം മറ്റൊരു സ്ഥാനം അയാൾക് നൽകാൻ ഇന്ദ്രിക ശ്രെമിച്ചില്ല. അന്ന് ഇന്ദ്രൻ വിളിച്ചപ്പോൾ അമ്മ ശരണിന്റെ കാര്യം അവനോടു പറഞ്ഞു. പേരും വിലാസവും എല്ലാം കേട്ടപ്പോൾ തന്നെ ഇന്ദ്രൻ ആ ബന്ധം വേണ്ട എന്ന് പറഞ്ഞു. കാരണം ശരൺ ആള് പാവം ആണ് പക്ഷെ അവന്റെ ഫാമിലി അത്ര നല്ലതു അല്ല അവർ താമസിക്കുന്നത് ഒരു ചേരിയിൽ ആണെന്നും കൂടി അറിഞ്ഞപ്പോൾ പൂർണമായും അവർ ആ ബന്ധം ഉപേക്ഷിച്ചു. സ്വന്തം മകൾക്കു നല്ലൊരു ജീവിതം വേണം എന്നല്ലേ ആരും ആലോചിക്കുള്ളു. ഇന്ദ്രൻ തന്നെ ഈ വിവരം അച്ഛനോടും പറഞ്ഞു. ആ ചാപ്റ്റർ അവർ അവിടെ ക്ളോസ് ചെയ്തു എങ്കിലും ആരും ഈ വിവരങ്ങൾ ഒന്നും കുട്ടിമാളുവിനെ അറിയിച്ചില്ല. ഒന്നും അറിയാതെ കുട്ടിമാളു വീണു പോയത് വലിയൊരു ചതിയിൽ ആയിരുന്നു…. ***

തിങ്കളാഴ്ച രാവിലെ പതിവിലും നേരത്തെ ഇന്ദ്രിക സ്കൂളിലേക്ക് ഇറങ്ങി. അവിടെ ബസ് സ്റ്റോപ്പിൽ ശ്രേയസ്സിനു വേണ്ടി കാത്തു നിന്നു മാപ്പ് ചോദിക്കാൻ. എന്നാൽ, അന്ന് അവൻ വന്നില്ല. പിറ്റേന്നും പിന്നീട് അങ്ങോട്ട്‌ ഉള്ള കുറച്ച് ദിവസങ്ങളും അവൾ ശ്രെയസിനെ കാത്തു നിന്നു. അവളുടെ രാവിലെ ഉള്ള ഈ വരവിൽ സംശയം തോന്നിയപ്പോൾ സുധി ചോദിച്ചു.

“കടലമിട്ടായി ആരെയെങ്കിലും കാത്തു നിക്കുവാണോ”?? “മ്മ് സുധിയേട്ടാ മറ്റേ ചേട്ടൻ എവിടെ’??, “ആര് ശ്രേയസോ”?? “മ്മ്”…. “അവൻ ഇവിടുന്നു പോയി. ഈ കഴിഞ്ഞ ശനിയാഴ്ച രാവിലെ പോയി”,…. “എങ്ങോട്ട്”?? “ബാംഗ്ലൂർക്ക്”… “എന്നാ തിരികെ വരുന്നത്”?? “അവൻ വരില്ല ഇനി”. “അതെന്താ”?? “കാരണം നിനക്ക് അറിയാല്ലോ. നിനക്ക് തരാൻ ഈ ബോക്സ്‌ അവൻ തന്നതാ”,…അതും പറഞ്ഞ് സുധി അവിടെ നിന്നും പോയി. കുട്ടിമാളു ആ ബോക്സ്‌ അഴിച്ചു നോക്കി അതിൽ നിറയെ കടലമിട്ടായി ഉണ്ടാരുന്നു കൂട്ടത്തിൽ ഒരു കത്തും. അവൾ അത് കയ്യിൽ എടുത്തു വായിച്ചു.

“പ്രിയപ്പെട്ട കടലമിട്ടായിക്ക്, അങ്ങനെ വിളിക്കുന്നത് ഇഷ്ടം അല്ലെന്നു അറിയാം. എങ്കിലും വിളിച്ചു പോകും. സോറി കേട്ടോ. പിന്നെ,ഞാൻ ഇവിടെ നിന്ന് പോകുവാ ഇനി ഇവിടെ നിന്നാൽ വീണ്ടും എന്തിന്റെ എങ്കിലും പേരിൽ നമ്മൾ കാണേണ്ടി വരും. അന്ന് നിന്നെ ഹോട്ടലിൽ കൊണ്ട് പോയത് എന്റെ കൂടെ കഴിയാൻ വേണ്ടി അല്ല. അതിന്റെ ഉത്തരം നിനക്ക് തന്നെ നിന്റെ ഡ്രെസ്സിൽ നിന്ന് കിട്ടി കാണും എന്ന് അറിയാം. നിന്നോട് തല്ല് കൂടിയതും വഴക്ക് ഉണ്ടാക്കിയതും എല്ലാം ഉള്ളിൽ എവിടെയോ നിന്നോട് ഒരു സ്നേഹവും വാത്സല്യവും ഉള്ളത് കൊണ്ടാണ് കേട്ടോ. സുധി എന്നോട് പല വട്ടം ചോദിച്ചു നിന്നോട് എനിക്ക് പ്രണയം ആണോ എന്ന്. ആയിരുന്നു എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. പക്ഷെ എന്റെ ഹൃദയം പണ്ടേ ഞാൻ കൊടുത്തു പോയി ഒരാൾക്ക്. ഇവിടെ നിന്നാൽ ചിലപ്പോൾ എനിക്ക് ആ ഹൃദയത്തെ മറക്കേണ്ടി വരും. അത് വേണ്ട. അതുകൊണ്ട് ഞാൻ പോകുവാ. ഇനി തമ്മിൽ കാണാൻ ഇട ഉണ്ടാകാതെ ഇരിക്കട്ടെ. നിന്നെ എന്റെ കൂട്ടുകാർ ഉപദ്രവിച്ചതിനും നിന്നോട് ഞാൻ ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പ്. നന്നായി പഠിക്കണം കേട്ടോടി കടലമിട്ടായി.

All the best…… Good bye & take care……

നിന്നെ കിട്ടുന്നവൻ ഭാഗ്യവാൻ ആണ് സംശയം വേണ്ട. …എന്ന് നിന്റെ സ്വന്തം കാലൻ.” കത്ത് വായിച്ചു തീർന്നപ്പോൾ കുട്ടിമാളു അറിയാതെ ഒരു കണ്ണീർ തുള്ളി ആ കടലാസിനെ നനയിച്ചു. ഇനി തമ്മിൽ കാണില്ല എന്നുള്ള വാചകം വല്ലാതെ ആ ഹൃദയത്തെ കീറി മുറിച്ചു. അവൾ സുധിയോട് ശ്രെയസിന്റെ നമ്പർ ചോദിച്ചു മേടിച്ചു അവന്റെ ഫോണിൽ നിന്ന് വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫ്‌ ആയിരുന്നു. ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ വിലപ്പെട്ട എന്തോ ഒന്ന് നഷ്ടമായത് അവൾ അറിഞ്ഞു. നിയത്രണം ഇല്ലാതെ കണ്ണീർ ആ കവിളിനെ നനയിച്ചു. ചിഞ്ചു ആശ്വസിപ്പിക്കാൻ ശ്രെമിച്ചിട്ടും ഏങ്ങൽ അടിച്ച് കുട്ടിമാളു വിങ്ങി പൊട്ടി…… “കടലമിട്ടായി”……..ആരോ വിളിക്കുന്നത് കേട്ടു ഇന്ദ്രിക ചുറ്റും നോക്കി….

(തുടരും)

ലൈക്ക് കമന്റ് ചെയ്യണേ…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *