രചന : അനു അനാമിക
“ഇഷ്ടം ആണോ എന്ന് ചോദിച്ചാൽ അവളെ കാണാൻ ഇഷ്ടാണ് തല്ല് കൂടാൻ ഇഷ്ടാണ് അവളുടെ കടലമിട്ടായി തട്ടി പറിച്ചു വഴക്ക് ഉണ്ടാക്കാൻ ഒരുപാട് ഇഷ്ടാണ്. പക്ഷെ അതൊന്നും എനിക്ക് എന്റെ തംബുരുവിനോട് ഉള്ള സ്നേഹത്തിന്റെ പകുതി പോലും അല്ല”…. ശ്രെയസ് പറഞ്ഞു.
“ഇതൊരുമാതിരി ദുൽഖർ സൽമാൻ ഏതോ സിനിമയിൽ പറഞ്ഞ ഡയലോഗ് പോലെ ആയല്ലോ”…സുധി പറഞ്ഞു…..
“ഹാ നീ ആ കേസ് വിട്. വാ ഫുഡ് കഴിക്കാം”…സുധിയും ശ്രേയസ്സും കൂടി ഭക്ഷണം കഴിക്കാൻ പോയി…… *****
“ഹലോ ശരൺ ആണോ”??കുട്ടിമാളുവിന്റെ അമ്മ ചോദിച്ചു. “അതേല്ലോ ആരാ”?? “ഞാൻ ഇന്ദ്രികയുടെ അമ്മയാണ്. അവൾ എന്നോട് പറഞ്ഞിരുന്നു മോൻ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞ കാര്യവും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞ കാര്യവും”…. “ആ അമ്മേ ഞാൻ ഫോൺ എന്റെ അമ്മയുടെ കയ്യിൽ കൊടുക്കാം”….ശരൺ ഫോൺ അവന്റെ അമ്മക്ക് കൈ മാറി.
“ഹലോ”..
“ആ ഹലോ…ഞാൻ ഇന്ദ്രികയുടെ അമ്മയാണ്”..
“ഞാൻ ശരണിന്റെ അമ്മയാണ്. നിങ്ങളുടെ മോളെ എന്റെ മോന് ഒരുപാട് ഇഷ്ടം ആയി എന്നാ അമ്മേ പറയുന്നേ. എത്ര നാൾ വേണമെങ്കിലും wait ചെയ്യാനും അവൻ റെഡി ആണെന്ന പറയുന്നത്”,… “ആ അമ്മേ എന്റെ മോൾക്ക് 18തികയുന്നതേ ഉള്ളു. ഒരു കുടുംബം ആയി ജീവിക്കാൻ ഉള്ള കഴിവ് അവൾക്ക് ആയിട്ടില്ല”….
“ഹ അത് സാരമില്ല അമ്മേ അവൻ എത്ര വർഷം വേണേലും കത്തിരുന്നോളാം ഈ കുട്ട്യേ മതി എന്നാണ് പറയുന്നത്”,…. “ശരണിനു എന്താ ജോലി”?? “അവൻ k.s.R.T.C യിൽ കണ്ടക്ടർ ആണ്” “എത്ര വയസ്സ് ഉണ്ട്”??,
“26”… “മ്മ് ഞാൻ ഒരു ഉറപ്പ് പറയുന്നില്ല ഞാൻ മോൾടെ അച്ഛനോടും ആങ്ങളയോടും മറ്റു ബന്ധുക്കളോടും പറയട്ടെ. എന്നിട്ട് ആലോചിക്കാം. എന്തായാലും 5വർഷം കഴിഞ്ഞേ ഉണ്ടാവൂള്ളൂ”… “മ്മ്”…
“എങ്കിൽ ശരി അമ്മേ വെക്കുവാ”…ആ ഫോൺ കാൾ അവിടെ തീർന്നു. “എന്താ അമ്മേ പറഞ്ഞത്”??കുട്ടിമാളു ചോദിച്ചു.
“അതിപ്പോ നീ അറിയണ്ട”… അമ്മ അതും പറഞ്ഞു എണീറ്റു പോയി. കുട്ടിമാളു അടുക്കളയിലേക്ക് ചെന്നു. “സർക്കാർ ജോലിക്കാരന പിന്നെ സംസാരം കേട്ടിട്ട് നല്ല ആളുകൾ ആണെന്ന് തോന്നുന്നു”…. അമ്മ പറഞ്ഞു. “മ്മ് അമ്മ അച്ഛനോട് ഇത് പറയണ്ട. പണ്ടൊരു ആലോചന വന്നതിനു ഉണ്ടായ വഴക്കൊക്കെ അറിയാല്ലോ”…. “മ്മ്.. ഇന്ദ്രൻ വിളിക്കുമ്പോൾ അവനോടു പറയാം. അവൻ ഒന്ന് അന്വേഷിക്കട്ടെ”….
“മ്മ്”…. “ആ മോളെ ശാന്തയുടെ മകളെ സ്നേഹിച്ച ആ ചെറുക്കനെ കൊണ്ട് അവളെ കെട്ടിക്കാൻ തീരുമാനിച്ചാരുന്നു ഇന്നലെ. പക്ഷെ ഇന്ന് ആ ചെറുക്കൻ വന്നു പറഞ്ഞു അവളെ കെട്ടില്ലന്ന്”,…. “അയ്യോ അതെന്താ”?? “ആ രാത്രിയിൽ ആരെയും വിളിച്ചു കയറ്റാൻ മടി ഇല്ലാത്തവള് നാളെ അവനെ കെട്ടി കഴിഞ്ഞും ഇതൊക്കെ കാണിക്കില്ല എന്നുള്ളതിന് എന്താ ഉറപ്പെന്ന് ചോദിച്ചു”?? “എന്നിട്ടോ”??
“എന്നിട്ട് എന്താ പെണ്ണ് പറഞ്ഞു അത്രക്ക് ഉറപ്പില്ലേൽ നട്ടെല്ല് ഇല്ലാത്ത ഒരുത്തന്റെ കൂടെ കഴിയാൻ അവൾക്ക് താല്പര്യമില്ലന്ന്”,… “പൊളിച്ചു ശാന്തി ചേച്ചിയ പെണ്ണ്”, …. കുട്ടിമാളു പറഞ്ഞു. “മ്മ്….. പോയിരുന്നു പടിക്കെടി”…അമ്മ പറഞ്ഞു. “ആഹാ മര്യാദക്ക് ഉണ്ണാൻ പോയ എന്നെ വിളിച്ചു ചോറില്ലന്ന് പറയുന്നോ”??… കുട്ടിമാളു പഠിക്കാൻ വേണ്ടി മുറിയിലേക്ക് പോയി. അച്ഛൻ വന്നപ്പോൾ 3ആളും ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു കിടന്നു. പിറ്റേന്ന് കുട്ടിമാളു ക്ലാസ്സിൽ പോകാൻ ഇറങ്ങിയപ്പോൾ ആണ് ചിഞ്ചു വിളിച്ചു പറഞ്ഞത് ചിഞ്ചുവിന് പനിയാണ് അതുകൊണ്ട് കുട്ടിമാളുവിനോട് തനിച്ച് സ്കൂളിൽ പോകാൻ പറഞ്ഞു. കുട്ടിമാളു ഓട്ടോ സ്റ്റാൻഡ് കഴിഞ്ഞ് ബസ് സ്റ്റോപ്പിൽ എത്തി. ബസ് കൊണ്ടുവന്നു നിർത്തിയപ്പോൾ ആണ് അവൾ അതിൽ ശ്രെയസിനെ കണ്ടത്.
“ഇയാളുടെ jipsi ഇതെവിടെ പോയി??കൊണ്ടു പോയി കളഞ്ഞോ??അതോ CC അടയ്ക്കാത്ത കൊണ്ട് ആരേലും പിടിച്ചോണ്ട് പോയോ??ആ എന്തായാലും എനിക്ക് എന്താ”??,….കുട്ടിമാളു വെറുതെ ആലോചിച്ചു. അത്യാവശ്യം തിരക്കുള്ള ദിവസം ആയിരുന്നത് കൊണ്ട് അവൾക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല. കിട്ടിയാൽ തന്നെ SC കുട്ടികൾ ഇരിക്കുന്നു എന്നും പറഞ്ഞു ചില അമ്മച്ചിമാർ രംഗത്ത് വരുമല്ലോ എന്നോർത്ത് അവൾ ഇരിക്കാൻ ശ്രെമിച്ചില്ല. വീശുന്ന കാറ്റിൽ അവളുടെ ഇരു വശത്തുമായി പിന്നിയിട്ട മുടി കിടന്നു ആടി പറക്കുന്ന കുറ്റിമുടി അവൾ മാടി ഒതുക്കുന്നത് ആകാംഷയോടെ ശ്രെയസ് നോക്കി. കുട്ടിമാളു ഇറങ്ങുന്നതിനു മുൻപ് ഉള്ള മൂന്നാമത്തെ സ്റ്റോപ്പ് ഒരു വിമൻസ് കോളേജ് ആണ്. ബസ് നിർത്തിയപ്പോൾ കുറെ സ്ത്രീകൾ ഇറങ്ങി. പുതിയ കണ്ടക്ടർ SC മേടിക്കുന്നു എന്ന പേരിൽ പല പെൺകുട്ടികളുടെയും കയ്യിൽ പിടിക്കുന്നത് ശ്രെയസ് കണ്ടു. അവരുടെ മേൽ തട്ടുന്നതും മുട്ടുന്നതും കണ്ടു. ആരും പ്രതികരിക്കുന്നില്ല. ശ്രേയസ്സിനു ഉള്ളിൽ രക്തം തിളച്ചു മറിഞ്ഞു എങ്കിലും അവൻ സാമ്യപനം പാലിച്ചു അടങ്ങി നിന്നു.ബസ് വീണ്ടും ഓടി തുടങ്ങിയപ്പോൾ കണ്ടക്ടർ കുട്ടിമാളുവിന്റെ മുതുകിൽ വന്നു മുട്ടാൻ തുടങ്ങി അവൾ മാറി നിന്നു. വീണ്ടും അയാൾ അത് തുടർന്നപ്പോൾ കുട്ടിമാളു തിരിഞ്ഞു നിന്നു ഉറക്കെ അയാളോട് ചോദിച്ചു “ഇനി എവിടെയൊക്കെ മുട്ടണം”..എന്ന്. അപ്പോഴാണ് അന്തരീക്ഷത്തിൽ ഒരു അടിയുട മുഴക്കം കേട്ടത്. കൂട്ടത്തിൽ ശ്രെയസിന്റെ കയ്യും.പിന്നെ നടന്നത് നിലത്ത് നിൽക്കാതെ ഉള്ള അടി ആയിരുന്നു. പുതിയ കണ്ടക്ടറെ കൊണ്ട് കുറേ ഏത്തവും, ഇടിപ്പിച്ചു അയാളുടെ കഴുത്തിൽ കുത്തി പിടിച്ചു ശ്രെയസ് പറഞ്ഞു.
“നിനക്ക് തട്ടാനും, മുട്ടാനും തോന്നുന്നു എങ്കിൽ വീട്ടിൽ പോയി മുട്ടിക്കോ ബസിൽ കയറുന്ന പെണ്കുട്ടികളുടെ ദേഹത്ത് എങ്ങാനും നീ ഇനി തൊട്ടാൽ തൊടാൻ നിനക്ക് ഇനി കൈ ഉണ്ടാകില്ല”. അതും പറഞ്ഞ് ശ്രെയസ് ഇറങ്ങി പോയി ബസിൽ നിന്ന്. അപ്പോഴേക്കും അവന്റെ ജിപ്സിയും ആയി സുധി വന്നിരുന്നു അവർ ഒന്നിച്ചു കോളേജിലേക്ക് പോകുന്നതും കണ്ടു.
കുറച്ച് നേരത്തെ യാത്രക്ക് ശേഷം കുട്ടിമാളു അവൾക്കു ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തി. ശ്രെയസിനെ കണ്ടു എങ്കിലും എന്തോ ഒന്ന് ചിരിക്കാൻ പോലും അവൾക്ക് തോന്നിയില്ല. അവൾ നേരെ നടന്നു പോയി. ക്ലാസ്സ് അന്ന് എന്തോ കാരണത്താൽ ഉച്ചക്ക് വിട്ടിരുന്നു. കുറച്ച് റെക്കോർഡ് കംപ്ലീറ്റ് ചെയ്യാൻ ഉള്ളത് കൊണ്ട് കുട്ടിമാളു കുറച്ചു താമസിച്ചു ആണ് ഇറങ്ങിയത്. എന്തോ ഉച്ചക്ക് ശേഷം ആ റോഡ് വിജനമായി കിടന്നു ആരുമില്ല ആളുമില്ല അനക്കവും ഇല്ല. അവൾ നടന്നു കോളേജ് ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവൾക് എന്തോ അസ്വസ്ഥത തോന്നി. മാത്രമല്ല ബസ് സ്റ്റോപ്പ് നിറയെ ആണുങ്ങൾ ഉണ്ടായിരുന്നു അവർ പലരും അവളെ നോക്കുകയും അവളുടെ പുറം ഭാഗം നോക്കി ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവൾക്കു അതിന്റെ കാരണം മനസിലായില്ല. ഒരുപാട് പേർ ഒന്നിച്ചു കൂടി നിന്ന് കളിയാക്കും പോലെ അവൾക്കു തോന്നി. മാത്രമല്ല പ്രഷർ താഴും പോലെ അവൾക്കു തോന്നി ദേഹം എല്ലാം വല്ലാതെ വിയർത്തു. കണ്ണ് നിറഞ്ഞു ഒഴുകാൻ തയ്യാർ ആയി നിന്നു. വല്ലാതെ ശരീരം തളരും പോലെ അവൾക്ക് തോന്നി.
പെട്ടെന്ന് ശ്രെയസ് ബസ് സ്റ്റോപ്പിന്റെ ഓപ്പോസിറ് ഇരിക്കുന്നത് അവൾ കണ്ടു.അവളുടെ മുഖത്ത് ഒന്ന് അലക്ഷ്യമായി നോക്കി അവൻ കൂട്ടുകാരും ആയി സംസാരം തുടർന്നു. കുട്ടിമാളുവിന്റെ വയ്യായ്ക കൂടി വരുന്നതിനു അനുസരിച്ചു അവളുടെ പുറത്തു നനവ് അനുഭവപ്പെട്ടു തുടങ്ങി. വീണു പോകും എന്ന് അവൾക്ക് തോന്നി.
“ഡാ…. സുധി… കടലമിട്ടായിക്ക് എന്തോ പ്രോബ്ലം ഉണ്ടല്ലോ അവളെ നോക്കി അവന്മാർ ചിരിക്കുന്നു. അവൾ ആകെ വല്ലാതെ നിക്കുന്നു”….ശ്രെയസ് പറഞ്ഞു. “ശരിയാ ഞാനും അതാ ഓർത്തത്”… “ചിഞ്ചു എവിടെ”??
“അവൾക്ക് പനി ആണെടാ”….. “മ്മ്….ഞാൻ ഒന്ന് പോയിട്ട് വരാം അവളുടെ അടുത്ത്” “ആം”….ശ്രെയസ് അവളുടെ അടുത്തേക്ക് പോയി. “ഇന്ന് ക്ലാസ്സ് നേരത്തെ കഴിഞ്ഞോ”??കുട്ടിമാളുവിനോട് അവൻ ചോദിച്ചു. “ആം”…
“എന്താ നിനക്ക് വയ്യേ ആകെ മുഖം വല്ലാതെ”?? “ഏയ് ഒന്നുല്ല”… “മ്മ്”,….ഒരു ഫോൺ കാൾ അറ്റൻഡ് ചെയ്തു തിരിഞ്ഞു നോക്കിയപ്പോൾ ആണ് ബസ് സ്റ്റോപ്പിൽ നിന്നവർ ചിരിച്ചതിന്റെ കാരണം അവനു മനസിലായത്. “ഡോ”,…..ശ്രെയസ് കുട്ടിമാളുവിനെ വിളിച്ചു “താൻ വാ” “എങ്ങോട്ട്”??
“ഹാ വരാൻ”,….ശ്രെയസ് അവളുടെ കയ്യിൽ ബലമായി പിടിച്ചു വണ്ടിയിൽ കയറ്റി. “എന്താ ??എവിടെ കൊണ്ട് പോകുവാ”?? “പിടയ്ക്കാതെ ഇരിക്കേടി, നിന്നെ കൊല്ലാൻ കൊണ്ട് പോകുകയല്ല”,….അവൻ വേഗം വണ്ടി മുൻപോട്ടു എടുത്തു. ഒരു മെഡിക്കൽ സ്റ്റോറിന്റെ മുൻപിൽ വണ്ടി നിർത്തി…
(തുടരും…)
ലൈക്ക് കമന്റ് ചെയ്യണേ….
രചന : അനു അനാമിക