സ്നേഹമർമ്മരം…ഭാഗം 43

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം..43

ലെച്ചൂ…….നിമ്മീ…….”

പങ്കുവിന്റെ വിളി കേട്ട് രണ്ടുപേരും പെട്ടെന്ന് ഹാളിലേക്ക് വന്നു…..

ലെച്ചു പരിഭ്രമത്തോടെ നിൽക്കയാണ്…കുറച്ചു നാളായി ശ്രീയേട്ടൻ തന്നോടൊന്ന് മിണ്ടിയിട്ട്…… ആ വേദനയിൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

നിമ്മി വിളിച്ചതിന്റെ കാരണമറിയാതെ ആശങ്കയോടെ പങ്കുവിനെ തന്നെ നോക്കി നിൽക്കയാണ്….

“ഞാൻ കഴിച്ചു കഴിഞ്ഞിട്ട് രണ്ടുപേരും ടെറസ്സിലേക്ക് വരണം….എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്…..”

ഗൗരവമായി പങ്കു പറഞ്ഞത് കേട്ട് നിമ്മിയൊന്ന് പതറി….

പങ്കു കഴിച്ച് കഴിഞ്ഞ് മുകളിലേക്ക് കയറിപ്പോയി….ലെച്ചു പാത്രങ്ങളൊക്കെ അടുക്കളയിലേക്ക് കൊണ്ട് വയ്ച്ചു…

‘എല്ലാം ഒതുക്കിയിട്ട് പോയാലോ…….വേണ്ട വന്നിട്ട് കഴുകി വയ്ക്കാം…. വൈകിയാൽ ശ്രീയേട്ടന് ദേഷ്യം വന്നാലോ…..’

പാത്രങ്ങൾ സിങ്കിലേക്കിട്ട് കൈയും മുഖവും കഴുകി ലെച്ചു ടെറസ്സിലേക്ക് പോയി…..

പങ്കുവും നിമ്മിയും ഒരറ്റത്തായി ഇരുപ്പുണ്ട്….എന്തോ വലിയ ചർച്ചയിലാണ്…….

ലെച്ചു ആശങ്കയോടെ അവരുടെ അടുത്തേക്ക് നടന്നു….. ലെച്ചുവിന്റെ ഓരോ ചുവടുകളും പരിഭ്രമിച്ചായിരുന്നു………

നിമ്മി എന്തോ സംസാരിച്ചു കൊണ്ട് ചിരിയോടെ തിരിഞ്ഞതും അടുത്ത് നിൽക്കുന്ന ലെച്ചുവിനെ കണ്ട് അവളുടെ മുഖം ഇരുണ്ടു…..

“ദേ…..വന്ന് നിൽപ്പുണ്ട് വഞ്ചകി…….”

വഞ്ചകിയെന്നുള്ള അവളുടെ വിളി ലെച്ചുവിന്റ ഹൃദയത്തിൽ വന്നു തറച്ച് വേദനിപ്പിച്ചു…………

പങ്കു ഗൗരവത്തിൽ തന്നെയാണ് ……….

കണ്ണുകൾ നിറഞ്ഞത് പെട്ടെന്ന് തുടച്ച് അവൾ മുഖം താഴ്ത്തി നിന്നു…….

പങ്കു ചെയറിൽ നിന്നെഴുന്നേറ്റ് ലെച്ചുവിന്റെ മുന്നിലായി വന്നു നിന്നു……

“കള്ളലക്ഷണം കാണിക്കാതെ മുഖത്ത് നോക്കെടീ…….😡…”

പങ്കുവിന്റെ ദേഷ്യം കണ്ടതും ലെച്ചു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി… പേടിച്ച് അവളുടെ കൈയും കാലുമൊക്കെ വിറച്ച് തുടങ്ങിയിരുന്നു….

ഒരായിരം മുള്ളുകൾ ഹൃദയത്തിൽ തറച്ചുകയറും പോലെ അവളൊന്നു പിടഞ്ഞു……

“നീയാണോ മധുവങ്കിളിനെ ഫോൺ വിളിച്ച് നമ്മുടെ പ്ലാനെല്ലാം പറഞ്ഞത്…….😡”

കേട്ടത് വിശ്വസിക്കാനാവാതെ നേരിയ പിടച്ചിലോടെ ലെച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി……

നിമ്മി ക്രൂരതയോടെ മനസ്സിൽ ചിരിച്ചു…മുഖത്ത് അമ്പരപ്പ് വരുത്തി പാവത്താനെ പോലെ രംഗം വീക്ഷിച്ചു…..

“ഞാൻ…..ഞാന്….ഞാനല്ല……”

നൊമ്പരം വാക്കുകളെ പിടിച്ച് കെട്ടിയപ്പോൾ വിക്കലോടെ അത്രയും പറഞ്ഞൊപ്പിച്ചു…

“പിന്നെ…..നീയല്ലെങ്കിൽ ആരാ……

നിന്റെ ഫോണിന്റെ കോൾ ലിസ്റ്റാണിത്…. ഇതിൽ നിന്ന് പലപ്പോഴും മധുവങ്കിളിന്റെ നമ്പറിലേക്ക് കോൾ പോയിട്ടുണ്ട്…..

നിന്റെ ഫോണിൽ നീയല്ലാതെ ആര് വിളിയ്ക്കാൻ😡😡”

പങ്കുവിന്റെ ശബ്ദം കടുത്തു…….കണ്ണുകൾ ദേഷ്യം കൊണ്ടാണെന്ന് തോന്നുന്നു ചുവന്ന് കലങ്ങിയിട്ടുണ്ട്……

ലെച്ചു അവൻ കാണിച്ച പേപ്പറിലേക്കും അവന്റെ മുഖത്തേക്കും പകപ്പോടെ മാറി മാറി നോക്കി……കണ്ണുകൾ തോരാതെ പെയ്യുന്നുണ്ട്….

“ഞാന്…..ചെയ്തി..ട്ടില്ല. ..ശ്രീയേട്ടാ………. ഞാൻ വിളി…ച്ചിട്ടില്ല……”

“ചിരിച്ചു കൊണ്ട് ചതിച്ചതല്ലേടീ😡😡…..നിന്നെ ഞാൻ…😡😡”

അടിക്കാനായി പങ്കുവിന്റെ കൈകൾ ഉയർന്നതും ലെച്ചു പേടിയോടെ കണ്ണടച്ചു……

””””ഠേ…””’

അടിയുടെ ശബ്ദം കേട്ട് ലെച്ചു സംശയത്തോടെ കണ്ണ് തുറന്നതും അടി കൊണ്ട കവിളിൽ തലോടി ഞെട്ടലിൽ നിൽക്കുന്ന നിമ്മിയെ കണ്ട് പുരികം ചുളിച്ചു……

“ഏട്ടനെന്തിനാ എന്നെ തല്ലിയത്…..ഇവളല്ലേ…… ഈ ലെച്ചുവല്ലേ മധുവങ്കിളിനെ വിളിച്ചത്….”

അടിയുടെ വേദനയിൽ കൈത്തലമർത്തിപ്പിടിച്ച് നിമ്മി പരിഭവത്തോടെ പറഞ്ഞപ്പോൾ പങ്കു പിന്നെയും അവളെ മുന്നിലേക്ക് വലിച്ചു നിർത്തി ഒരെണ്ണം കൂടി പൊട്ടിച്ചു……

തലയിലൂടെ മരവിപ്പ് പോലെ വേദന പടർന്നിറങ്ങിയപ്പോൾ നിമ്മിയ്ക്ക് തല കറങ്ങും പോലെ തോന്നി്‌… തലയൊന്നുകുടഞ്ഞു കൊണ്ട് അവൾ നിറഞ്ഞ മിഴികളുയർത്തി പങ്കുവിനെ ദയനീയമായി നോക്കി….

“നീയെന്താ വിചാരിച്ചെ നിമ്മീ…..ഞാനൊന്നും അറിയില്ലെന്നോ…..

ലെച്ചുവാണ് എന്നെ ചതിച്ചതെന്നോർത്ത് വെന്തുരുകിയാ ഞാൻ നടന്നെ…..

ജാനിയെ കാണാൻ പലവട്ടം മധുവങ്കിളിന്റെ വീട്ടിൽ കയറിയിറങ്ങിയപ്പോൾ കാണാൻ പറ്റാത്തത് കൊണ്ട് അങ്കിളുമായി വഴക്കിട്ടു…..

അങ്കിളിന്റെ വായിൽ നിന്ന് തന്നെ വീണു ആരൊക്കെ തള്ളിപ്പറഞ്ഞിട്ടും നിമ്മിമോള് മാത്രം കാണിക്കുന്ന സ്നേഹത്തിന്റെ ആത്മാർത്ഥത..

അങ്കിള് തന്നെ പറഞ്ഞു അന്ന് നിമ്മി വിളിച്ച് പറഞ്ഞത് കൊണ്ട് നിങ്ങളുടെയൊക്കെ ചതി മനസ്സിലായെന്ന്……”

പങ്കുവിന്റെ വാക്കുകൾ അവിശ്വനീയതയോടെ കേട്ട് നിൽക്കുവാണ് ലെച്ചുവും..

ഏറെനാളായുള്ള പങ്കുവിന്റെ മൗനത്തിന്റെ കാരണമറിഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ചെറുനനവ് പടർന്നു…

ദേഷ്യത്തിൽ നിന്ന പങ്കുവിന് അത്‌ കണ്ടപ്പോൾ വേദന തോന്നി……

പാവം……ഒന്നുമറിയാതെ അവഗണന കൊണ്ട് താനവളെ ശിക്ഷിച്ചു…….

പങ്കു കൈനീട്ടി ലെച്ചുവിനെ വലിച്ചു തന്റെ മാറോട് ചേർത്ത് നിർത്തി മൂർദ്ധാവിൽ ചുംബിച്ചു…..

തോളിലൂടെ കൈയിട്ട് അവളെ തന്നോട് ചേർത്ത് നിർത്തി…..

ലെച്ചുവിന്റെ മുഖത്ത് പ്രണയത്തിന്റെ ചുവപ്പിനോടൊപ്പം ആശ്വാസത്തിന്റെ നെടുവീർപ്പുമുതിർന്നു….

“ഇത് എന്റെ ഭാര്യയാണ്…..എന്റെ ജീവനും ജീവിതവും……

ഈ ശ്രീരാഗ്…. ഇന്ന്… ഈ ലോകത്ത്.. ഏറ്റവും സ്നേഹിക്കുന്നത് ഇവളെയാണ്…….

എന്റെ പുണ്യമാണിവൾ…..ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ ഇനി ….നീയിവളെ ഉപദ്രവിച്ചാൽ ഇങ്ങനൊരു സഹോദരിയെ ഞാൻ മറക്കും…….

അറിയാലോ നിനക്കെന്നെ……”

ലെച്ചുവിന്റെ ഹൃദയത്തിലേക്കാണ് ആ വാക്കുകൾ ആഴ്ന്നിറങ്ങിയത്……

ഈ ലോകത്ത് ശ്രീയേട്ടൻ ഏറ്റവും സ്നേഹിക്കുന്നത് തന്നെയാണെന്ന്…….

മനസ്സിൽ ആ വാക്കുകൾ നിർവൃതിയോടെ ഓർക്കുമ്പോൾ സന്തോഷത്താൽ അവളുടെ മനസ്സ് നിറഞ്ഞു….

മുഖം വീർപ്പിച്ചു അമർഷത്തോടെ തങ്ങളെ നോക്കി നിൽക്കുന്ന നിമ്മിയെ നോക്കി ലെച്ചു ഒന്നു പുച്ഛിച്ച് ചിരിച്ചു….

നാളുകളായി നിമ്മിയിൽ നിന്നനുഭവിക്കുന്ന മൂർച്ചയുള്ള വാക്കുകൾക്ക് ഒരു മധുര പ്രതികാരം പോലെ….

പങ്കു തന്റെ പ്രാണന്റെ പാതിയെയും ചേർത്ത് പിടിച്ച് നിമ്മിയുടെ മുന്നിലൂടെ നടന്ന് താഴേക്ക് പോയി….

ജാനി അടുക്കളയിൽ കുഞ്ഞാറ്റയ്ക്കുള്ള പാലെടുക്കുമ്പോളാണ് മുറിയിൽ കുഞ്ഞാറ്റയുടെ കരച്ചിൽ കേട്ടത്….

പാല് കുപ്പിയും വലിച്ചെറിഞ്ഞ് ജാനി ഒരോട്ടമായിരുന്നു…..

ജാനി മുറിയിലേക്ക് കയറിയപ്പോൾ കുഞ്ഞാറ്റയെ സമാധാനിപ്പിക്കാൻ പാട് പെടുന്ന രഘുറാമിനെ കണ്ട് ദേഷ്യം കൊണ്ട് അവളുടെ നിയന്ത്രണം തെറ്റി….

“ടോ…….കുഞ്ഞിനെ താടോ…”

അയാളുടെ കൈയിൽ നിന്ന് കരയുന്ന കുഞ്ഞാറ്റയെ അവൾ വലിച്ചെടുത്തു…..

“ജാനകീ……ഇതെന്റെ നീരദയുടെ കുഞ്ഞാണ്….. എനിക്കും കുഞ്ഞിന്റെ മേൽ അവകാശമുണ്ട്…….”

രഘുറാം ശാസനയോടെയാണ് പറഞ്ഞത്..

“ആയിരിക്കാം…..പക്ഷെ….ഇപ്പോൾ കുഞ്ഞിന് വേണ്ടത് കുറച്ചു സമാധാനമാണ്…..

കുഞ്ഞ് മനസ്സിനറിയില്ലല്ലോ വലിയവർ തമ്മിൽ അവകാശം പറഞ്ഞ് പോര് വിളികുന്നത്…..”

ജാനിയുടെ നിസ്സഹായതയോടെയുള്ള വാക്കുകൾക്ക് മുന്നിൽ രഘുറാമിന്റെ ശിരസ്സ് കുനിഞ്ഞു…..

നീരദയെ ഓർക്കുമ്പോൾ കുഞ്ഞിനെ കാണാൻ തോന്നി ഓടി വരുന്നതാണ്…..പക്ഷെ കുഞ്ഞ് തന്നെ കാണുമ്പോൾ തന്നെ കരച്ചില് തുടങ്ങും…..

ഒന്നെടുത്ത് കൊഞ്ചിക്കാൻ വലിയ ആഗ്രഹമാണ്……

“സോറീ…….പക്ഷെ………എനിക്ക് കുഞ്ഞിനെ തിരികെ വേണം ജാനകീ്‌…..

മാധവന്റെ മകളായി അവിളിവിടെ വളരുന്നത് എനിക്ക് താൽപര്യമില്ല…..”

നീരസത്തോടെ അയാൾ പറഞ്ഞു നിർത്തി….

“സാറിനറിയോ…. ജനിച്ച അന്നുമുതൽ സ്വന്തം ജീവിതം പോലും ഉപേക്ഷിച്ച് ഈ കുഞ്ഞിന് വേണ്ടി ജീവിച്ച ഒരു പാവം മനുഷ്യനുണ്ട്….

കുഞ്ഞിനെ കാണാതെ നെഞ്ച് പിടഞ്ഞ് ജീവിക്കയാണയാൾ…..

എന്റെ അച്ഛന്റെ പ്രതികാരത്തിൽ വെന്ത് നീറുകയാണ് ആ മനസ്സ്……

എന്റെ ചന്തുവേട്ടൻ……..ഒറ്റയ്ക്കാണ് ആ മനുഷ്യൻ…..”

ജാനി വിതുമ്പിയത് കണ്ട് കുഞ്ഞാറ്റയും സങ്കടത്തിൽ കുഞ്ഞിച്ചുണ്ടുകൾ പിളർത്തി…..

“പക്ഷേ…അയാൾ ഇത്രയും നാള് എന്റെ സഹോദരി മരിച്ചത് പോലും അറിയിക്കാതെ കുഞ്ഞിനെ ഒളിച്ചു വളർത്തിയില്ലേ ജാനകീ….

നാളെ എന്റെ കുഞ്ഞാറ്റ വളർന്നു വലുതാകുമ്പോൾ അയാളുടെ സ്വഭാവം മാറിയാലോ…….മകളായി കാണാൻ കഴിഞ്ഞില്ലെങ്കിലോ….”

അയാൾ ആശങ്കയോടെ പറഞ്ഞപ്പോൾ ജാനിയുടെ മുഖം ഇരുണ്ടു…..

“സർ……പ്ലീസ്‌ ഒന്നിറങ്ങിപ്പോണം……എനിക്ക് കുഞ്ഞിനെ ഉറക്കണം…”

ജാനിയുടെ ദേഷ്യം കണ്ടപ്പോൾ തന്നെ ധ്രുവിനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെന്ന് രഘുറാമിന് മനസ്സിലായി……

കുഞ്ഞിനെ ഒന്നുകൂടി നോക്കിയ ശേഷം രഘുറാം മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതും മുന്നിൽ നിൽക്കുന്ന മധുവിനെ കണ്ട് അയാളുടെ മുഖം ചുവന്നു….

“കുഞ്ഞിനെ തിരികെ തരാമെന്ന ഒറ്റ വാക്കിലാണ് ഞാൻ മിണ്ടാതിരിക്കുന്നത്….

ഇല്ലെങ്കിൽ ഈ വീടിന്റെ പറമ്പിൽ നിന്റെ ചത്തശരീരം അടക്കിയിട്ട് രഘുറാം പോയേനെ……”

രഘുറാമിന്റെ ദേഷ്യം കണ്ട് മാധവൻ ഒന്ന് പതറി…..പെട്ടെന്ന് തന്നെ രഘുറാമിന്റെ കൈയിൽ പിടിച്ച് കൊണ്ട് അയാൾ പുറത്തേക്ക് പോയി..

“ഞാനെല്ലാം പ്ലാൻ ചെയ്തിട്ടുണ്ട് രഘു…… അവന് ആറ് മാസത്തിനുള്ളിൽ എവിടുന്നു കിട്ടാനാ പത്ത് കോടി…..

ആറ് മാസം കഴിഞ്ഞാൽ പിന്നെ അവന്റെ ശല്യമുണ്ടാകില്ല…..

കുഞ്ഞിനെ രഘുറാമിന് കിട്ടുകയും ചെയ്യും….എന്റെ ജാനി മോളെ അയാളിൽ നിന്ന് മോചിപ്പിക്കാനും കഴിയും……”

സൂത്രശാലിയായ ഒരു കുറുക്കനെ പോലെ അയാൾ സംസാരിക്കുന്നത് കേട്ട് രഘുറാം അയാളെയൊന്ന് അമർത്തി നോക്കി……

“മ്………നിന്നെ തത്കാലം ഞാൻ വിശ്വസിക്കുന്നു…..

ഞാൻ നാളെ വരാം….”

ഒരു താക്കീതോടെ പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് നടന്നു….

ജാനി കുഞ്ഞിനെ അമ്മൂനെ ഏൽപ്പിച്ച് അടുക്കളയിലേക്ക് പോയി……

കൗസു എന്തോ പണിയിലാണ്……..ജാനി ചെന്നിട്ടും തലയുയർത്താതെ അവർ ജോലിയിൽ തന്നെ ശ്രദ്ധിച്ചു….

“അമ്മേ……”

ആർദ്രതയോടെ ജാനി വിളിച്ചത് കേട്ട് കൗസു ഒന്ന് ഞെട്ടി……അവർ പെട്ടെന്ന് അടുക്കളയുടെ സൈഡിലുള്ള ചെറിയ മുറിയിലേക്ക് കയറിപ്പോയി….

അമ്മയിപ്പോൾ ഇങ്ങനെയാണ്….ആരോടും മിണ്ടാറില്ല….ഒന്നും അറിയാനും ആഗ്രഹമില്ല…

കുഞ്ഞുള്ളത് കൊണ്ട് അങ്ങോട്ട് വരാറേയില്ല……

ഈ മുറിയിൽ മാത്രം….അടുക്കളയിൽ കയറി എല്ലാം ഉണ്ടാക്കി വയ്ക്കും…

സംസാരിക്കാൻ വന്നാൽ അകത്തേക്ക് കയറി വാതിലടയ്ക്കും……

അത്രയും വിഷമം കാണും …ജീവന് തുല്യം സ്നേഹിച്ച ഭർത്താവല്ലേ ചതിച്ചത്…..ഏത് ഭാര്യയ്ക്കാണ് അത് സഹിക്കാൻ കഴിയുക…..

അമ്മ മോളെയൊന്ന് എടുത്തിരുന്നെങ്കിൽ എങ്ങനെയെങ്കിലും ചന്തുവേട്ടനെ കാണാൻ പോയേനെ…..

പാവം….എവിടെയാണാവോ….

ജാനി നെടുവീർപ്പോടെ ഓർത്തു…..

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ധ്രുവ് വീട്ടിലേക്ക് മടങ്ങി…..

ബസിൽ കയറാറില്ല……നടക്കാൻ പറ്റുന്ന അത്രയും നടക്കും…..

അവൻ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി….

ചുവരുകളിൽ അവിടെയവിടെ പൊട്ടിയിരിക്കുന്നു…….വാടക ഏറ്റവും കുറഞ്ഞ റൂമെന്ന് പറഞ്ഞപ്പോൾ ബ്രോക്കറ് ഈ മുറിയാണ് കാണിച്ചു തന്നത്…..

അടുത്ത് തന്നെ ഒരു കോർപ്പറേഷൻ പൈപ്പുണ്ട്…അവിടുന്ന് വെള്ളമെടുത്ത് വയ്ക്കും……

ബക്കറ്റിൽ നിന്ന് ഒരു കപ്പ് വെള്ളമെടുത്ത് മുഖം കഴുകി……

അകത്ത് ചെറിയ ഒരു കട്ടിൽ മാത്രം….മറ്റു സൗകര്യങ്ങളൊന്നുമില്ല……

ആരുടെയും ഒരു തരത്തിലുള്ള സഹായവും സ്വീകരിക്കരുതെന്നാണ് മാധവന്റെ ഓർഡർ…..

അതുകൊണ്ട് തന്നെ അരവിയെയും കിച്ചുവിനെയും ഇവിടെ വരുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്…..

പാത്രത്തിൽ അടച്ചുവച്ചിരുന്ന ബ്രെഡ് പുറത്തേക്കെടുത്തു…..രണ്ടെണ്ണം കഴിച്ചപ്പോൾ തന്നെ മടുപ്പായി…….അവസാനം എടുത്ത് വച്ചിരുന്ന വെള്ളം കുടിച്ച് വയറു വീർപ്പിച്ചു…..

കുഞ്ഞാറ്റയുടെ കളിചിരികൾ ഓർത്ത് കിടന്നപ്പോൾ ചുണ്ടിൽ ചെറുപുഞ്ചിരി തത്തിക്കളിച്ചു…….

എത്രയും പെട്ടെന്ന് പൈസയുണ്ടാക്കണം….എന്റെ കുഞ്ഞിനെയും ജാനിയെയും തിരികെ കൊണ്ട് വരണം…..

നാളെ മോളുടെ ജന്മദിനമാണ്…..ആദ്യത്തെ ബെർത്ത്ഡേ……ജാനിയ്ക്ക് ഓർമ കാണുവോ…..

ഞാൻ പറഞ്ഞിരുന്നതാണ് അവളോട്…..

ഒന്നു പോയാലോ…….കാണാൻ കൊതിയാകുന്നു…….

കുഞ്ഞാറ്റയും ജാനിയുമായി കളിചിരികളോടെ കട്ടിലിൽ ബഹളം വയ്ക്കുന്നതോർത്ത് ചിരി പടർന്നെങ്കിലും അവരുടെ അഭാവം അവന്റെ കണ്ണ് നിറച്ചിരുന്നു……

ഉറക്കം തനിക്ക് അന്യമായിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു…….

എന്തായാലും ഇനിയിപ്പോൾ ഉറങ്ങാൻ പറ്റില്ല…… നൈറ്റ്ഡ്യൂട്ടിയുമുണ്ട്……..

എത്ര കൂട്ടിയാലും ആറ് മാസം കൊണ്ട് പത്ത് കോടി എന്നത് അസാധ്യമായ കാര്യം തന്നെയാണ്……

ഇനിയിപ്പോൾ അരവി പറഞ്ഞത് പോലെ രണ്ടും കൽപിച്ചു കൈയിലുള്ള പണം ബിസിനസിലേക്ക് തന്നെയിടാം….എന്നാലും പത്ത് കോടി ആറ് മാസം കൊണ്ട് കിട്ടുന്ന ഏത് ബിസിനസ്സാണുള്ളത്……..

അറ്റകൈ പ്രയോഗമാണ് ഒരു പക്ഷെ തോറ്റുപോയാൽ……….അതോടെ അവസാനിക്കും ധ്രുവ് ദർശിന്റെ ജീവിതവും ജീവനും……

രാവിലെ ധ്രുവ് നേരെത്തെ തന്നെ റെഡിയായി ഹോസ്പിറ്റലിന് പുറത്ത് കാത്തു നിന്നു….

കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ പങ്കുവിന്റെ ബൈക്ക് വന്നു…..ധ്രുവ് പുറകിലേക്ക് കയറിയതും പങ്കു ബൈക്ക് മുന്നോട്ടു എടുത്തു ഓടിച്ചു പോയി….

“എവിടേക്കാ പങ്കൂ……………”

“അതൊക്കെ പറയാം……..

പിന്നേ ……ഫോണില്ലാതെ വിളിയ്ക്കാൻ വലിയ ബുദ്ധിമുട്ടാണ് കേട്ടോ….ഹോസ്പിറ്റലിൽ എപ്പോൾ വിളിച്ചാലും അവിടെയാണ് ഇവിടെയാണ് എന്നൊക്കെ പറയും….”

പങ്കു നിരാശയോടെ പറഞ്ഞത് കേട്ട് ധ്രുവിന് ചിരി വന്നു….

“വലിയ തിരക്കാണ് ഹോസ്പിറ്റലിൽ….അതായിരിക്കും……”

“ഇനി അവര് ഫോൺ തന്നില്ലെങ്കിൽ അവർക്കിട്ട് നല്ല തെറിയും പറയും കേട്ടോ…..”

അവന്റെ അരിശം കണ്ട് ധ്രുവ് ചിരിച്ചു പോയി…

ഒരു വലിയ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് പങ്കുവിന്റെ ബൈക്ക് കയറിയതും ധ്രുവ് ഒന്നും മനസ്സിലാവാതെ മുഖം ചുളിച്ചു….

റിസപ്ഷനിലേക്ക് കയറിയപ്പോൾ മുന്നിലിരുന്ന ആള് പങ്കുവിനെ നോക്കി പരിചയഭാവത്തിൽ കൈ കൊടുത്തു…..

“നിങ്ങളുടെ എം ഡി അകത്തുണ്ടോ…..”

“മ്…കുറച്ചു മുൻപേ വന്നു…..ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങൾ വരുന്ന കാര്യം…..

മൂന്നാമത്തെ നിലയിലാണ് ഓഫീസ്…….”

അയാളുടെ മറുപടി കേട്ടതും ധ്രുവ് സംശയത്തിൽ പങ്കുവിന്റെ മുഖത്തേക്ക് നോക്കി…..

പക്ഷെ പങ്കു മറുപടിയൊന്നും പറയാതെ അവനെയും കൊണ്ട് ലിഫ്റ്റിൽ കയറി…..

ഓഫീസിന് മുന്നിൽ അനുവാദത്തിനായി കാത്ത് നിൽക്കുമ്പോൾ അകത്തേക്ക് വരാൻ വിളി വന്നു….

ധ്രുവും പങ്കുവും അകത്തേക്ക് കയറി…..

ഓഫീസിലെ ചെയറിൽ ഏതോ ഫയലിൽ മുഖം പൂഴ്ത്തീയിരിക്കുന്ന ഐശ്വര്യമുള്ള ഒരു മനുഷ്യൻ ഇവരെ കണ്ടതും ഫയൽ മടക്കിവച്ച് അവരോട് ഇരിക്കാനായി കൈ കാണിച്ചു….

“സർ……ഞാൻ ഇന്നലെ വിളിച്ചിരുന്നു….. ഇതാണ് ഞാൻ പറഞ്ഞ ധ്രുവ് ദർശൻ…”

പങ്കു പറഞ്ഞത് കേട്ട് അയാൾ ധ്രുവിന്റെ മുഖത്ത് നോക്കി സൗമ്യമായി പുഞ്ചിരിച്ചു…. ആ പുഞ്ചിരിയിൽ അയാളുടെ വെള്ളാരം കണ്ണുകൾ ഒന്നുകൂടി തിളങ്ങിയത് പോലെ തോന്നി….

“മിസ്റ്റർ ധ്രുവ്…… ഡോക്ടറാണല്ലേ…..പിന്നെന്താ ബിസിനസ്സിലേക്ക് തിരിഞ്ഞത്…..”

“അത്….എനിക്ക് മനസ്സിലായില്ല……എന്നോട് ഇവനൊന്നും പറഞ്ഞില്ല….”

ചെറിയ മടിയോടെ ധ്രുവ് പറഞ്ഞത് കേട്ട് അയാൾ സംശയഭാവത്തിൽ പങ്കുവിനെ നോക്കി………

“ഞാനൊന്നും പറഞ്ഞില്ലായിരുന്നു ചന്തുവേട്ടനോട്…..”

“ഓ…….അപ്പോൾ എന്നെ അറിയില്ല അല്ലേ…. ഞാൻ പരിചയപ്പെടുത്താം….. ഞാനൊരു ബിസിനസ് മാനാണ് ….മനു….”

മനു നീട്ടിയ കൈകളിൽ ധ്രുവ് അദ്ഭുതത്തോടെ കൈ ചേർത്തു…..

“എനിക്കറിയാം സാറിനെ…..ഒരുപാട് കേട്ടിട്ടുണ്ട്……നമ്പർ വൺ ബിസിനസ് മാൻ…. ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യം…..

നേരിട്ട് കാണാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല….

ധ്രുവ് അതിശയത്തിൽ പൊതിഞ്ഞ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു..

“അപ്പോൾ പറഞ്ഞില്ല…..എന്താണ് ബിസിനസിലേക്ക് തിരിഞ്ഞതെന്ന്……”

ശാന്തത നിറഞ്ഞ് നിന്ന മുഖത്ത് കുറച്ചു ഗൗരവം സ്ഥാനം പിടിച്ചു…….

“സർ……എന്റെ കുഞ്ഞ്…മോള്…..”

വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയപ്പോൾ ധ്രുവ് നിസ്സഹായതയോടെ മനുവിനെ നോക്കി…..

“താനെന്നെ മനുവേട്ടനെന്ന് വിളിച്ചാൽ മതി….. അങ്ങനെ വിളിയ്ക്കുന്നതാണ് എനിക്കിഷ്ടം…….”

അവന്റെ പരിഭ്രമം കുറയ്ക്കാനെന്ന പോലെ മനു പറഞ്ഞു…..

അത് കേട്ടപ്പോൾ ധ്രുവിന് കുറച്ചാശ്വാസം തോന്നി……..തന്റെ ദുംഖഭാരത്തിന്റെ തീവ്രത മനുവിന്റെ മുന്നിൽ അവൻ അലിയിച്ചു കളഞ്ഞു…..

പത്ത് കോടിയുടെ ആവശ്യവും ആരുടെയും സഹായം വാങ്ങരുതെന്ന നിയമവും പറഞ്ഞപ്പോൾ ആ വെള്ളാരം കണ്ണുകളിൽ പരിഭവം മിന്നി മാഞ്ഞു….

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ധ്രുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..

“താൻ വിഷമിക്കാതെടോ…..തന്റെ ആത്മാർഥമായ സ്നേഹം മനസ്സിലാക്കാനുള്ള വിവേകം മാധവന് ഇല്ലാതെപോയി…..

തന്റെ കൈയിലുള്ള കാശുമായി ഇങ്ങോട്ട് വാ…. തന്റെ ബിസിനസ് ഞാൻ റെഡിയാക്കിത്തരാം…. ഇത് മനുവിന്റെ വാക്കാണ്….

സ്നേഹിക്കുന്നവരെ പിരിക്കാൻ ആർക്കും അവകാശമില്ല…….”

തുടരും……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മനുവിനെ മറന്നില്ലല്ലോ അല്ലേ…….വഴിയേ പോയ ആളെ സ്നേഹമർമ്മരത്തിലോട്ട് വിളിച്ചു കയറ്റിയതാണ്….ധ്രുവിന് ഒരു സപ്പോർട്ട് അത്യാവശ്യമാണെന്ന് തോന്നി….

സ്റ്റാർ ഇടുന്നവർ എന്തെങ്കിലും ഒന്നെഴുതിയിട്ട് പോന്നേ……ഞാൻ പാവമല്ലേ😜

Leave a Reply

Your email address will not be published. Required fields are marked *