ഭാഗം : പതിമൂന്ന്
തിരിഞ്ഞു നോക്കിയ അലീനയും ശ്വേതയും ഞെട്ടി. അർജുൻ നീയെപ്പോ വന്നു? ഞങ്ങൾ അമൃതയെ കുറിച്ച് സംസാരിക്കുവായിരുന്നു അല്ലേ ശ്വേത അലീന വിളറിയ ചിരിയോടെ പറഞ്ഞു. അർജുൻ അലീനയുടെ അടുത്തേയ്ക്ക് ചെന്നു നിനക്കൊരു മൻസൂറിനെ അറിയോ? അർജുൻ്റെ ചോദ്യം കേട്ട അലീന നിന്നു പരങ്ങാൻ തുടങ്ങി. ഏത് മൻസൂർ ? നീയിത് എന്തൊക്കെയാ അർജുൻ പറയണേ എന്നു ചോദിച്ചതും അലീനയ്ക്ക് മുഖത്തിട്ടൊരെണ്ണം പൊട്ടിച്ചു. ഛീ നീയൊരു പെണ്ണാണോടീ ? ഇത്രയും തരം താഴ്ന്ന ഒരു കാര്യം ചെയ്യാൻ നിനക്കെങ്ങനെ തോന്നി? അലീന നീയിനി എന്തൊക്കെ തന്നെ ചെയ്താലും എനിക്ക് നിന്നോടുള്ള മനോഭാവം മാറുവാൻ പോകുന്നില്ല നിന്നെ ഞാൻ കണ്ടത് എൻ്റെ ഒരു ബെസ്റ്റ് ഫ്രെണ്ടായിട്ടായിരുന്നു പക്ഷേ എൻ്റെ സൗഹൃദത്തിനു പോലും നിനക്ക് അർഹതയില്ല ഇനി മേലാൽ നമ്മൾ തമ്മിൽ കാണരുത് കാണാനിട വരുത്തരുത് പിന്നെ ഈ അർജുൻ്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അമൃതയായിരിക്കും അത്രയും പറഞ്ഞു കൊണ്ട് അർജുൻ അവിടെ നിന്നും പോയി അലീന അപ്പോഴും കരയുകയായിരുന്നു….
അല്ല മോനേ അർജുനേ എന്താ നിൻ്റെ ഉദ്ദേശ്യം ? ശരത് ചോദിച്ചു. എന്തുദ്ദേശ്യം എനിക്കെൻ്റെ തെറ്റ് മനസിലായി ഇനി അമ്മുവിനെ കണ്ടൊരു സോറി പറയണം അതിനോടൊപ്പം എൻ്റെ ഇഷ്ടം അവളെ അറിയിക്കണം അത്രയേയുള്ളൂ അർജുൻ പറഞ്ഞു. എൻ്റെ പൊന്നളിയാ നീയീ പറഞ്ഞത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല ശരത് പറഞ്ഞതു കേട്ട അർജുൻ അമ്പരപ്പോടെ നോക്കി. എടാ പൊട്ടാ എത്ര പിളേളരുടെ മുന്നിൽ വെച്ചാണ് നീയവളെ തല്ലിയത് അങ്ങനെ പെട്ടെന്നൊന്നും അവൾ വീഴില്ല മോനേ നീ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും ശരത് പറഞ്ഞു. സാരമില്ല അളിയാ എൻ്റെ പെണ്ണിനു വേണ്ടി കുറച്ചൊക്കെ ബുദ്ധിമുട്ടാൻ ഞാൻ തയ്യാറാണ്. ഡാ അളിയാ ആം സീരിയസ് എനിക്കവളെ വേണമെടാ അർജുൻ പറഞ്ഞതു കേട്ട് ശരത്തിനു അവനോട് അലിവ് തോന്നി. അല്ല അജു എക്സാം ആയോണ്ട് തന്നെ നീയെങ്ങനെ അവളെ കാണും നമ്മുടെ എക്സാം ടൈം വെവ്വേറെ ആണല്ലോ അപ്പോളെന്തു ചെയ്യും?? എക്സാം കഴിഞ്ഞല്ലേ നമ്മുടെ ഫെയർഫെൽ ഫംഗ്ഷൻ ഫസ്റ്റ് ഇയർസിനാണ് അതിൻ്റെ ഇൻ-ചാർജ് അന്നു ഞാൻ അമ്മൂനെ പ്രൊപ്പോസ് ചെയ്യും. എൻ്റെ അളിയാ നിന്നെ ഞാൻ സമ്മതിച്ചു എന്നും പറഞ്ഞു ശരത്തവനെ കെട്ടിപ്പിടിച്ചു. പക്ഷേ ഒരു കാര്യം ഇന്നിവിടെ നടന്നതൊന്നും നീ കാർത്തികയോട് പറയാൻ നിൽക്കണ്ട എല്ലാവർക്കും ഭയങ്കര സർപ്രൈസ് ആയിക്കോട്ടെ ശെരി അളിയാ ഞാൻ പറയൂല സമയം കുറേയായി വിട്ടാലോ അങ്ങനെ അവർ വീട്ടിലേയ്ക്ക് തിരിച്ചു.
സമയം രാത്രി 9.30 മണി അത്താഴത്തിനു മുന്നിലിരിക്കുന്ന ബാലൻ്റെ ശ്രദ്ധ ഇവിടെയെങ്ങും അല്ല എന്നു കണ്ട സാവിത്രി കാര്യം എന്താണെന്നു ചോദിച്ചിട്ടും ബാലൻ ഒന്നും മിണ്ടിയില്ല…. നാളെ അല്ലേ മോൾടെ എക്സാം തീരുന്നത്? അതേ അച്ഛാ നാളെ തീരും മറ്റന്നാൾ ആണ് ഫൈനൽ ഇയേർസൻ്റെ ഫെയർവെൽ ഫംഗ്ഷൻ ഞാനാണ് വെൽക്കം സ്പീച്ച് പറയുന്നത് അമ്മു അതു പറഞ്ഞിട്ടും ബാലൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. കിടക്കാൻ നേരം ബാലൻ എന്തോ ആലോചിക്കുന്നത് കണ്ട് കൊണ്ടാണ് സാവിത്രി മുറിയിലേയ്ക്ക് വന്നത് ബാലേട്ടാ എന്താ പറ്റിയെ? ഞാൻ കുറേ നേരമായി ശ്രദ്ധിക്കുന്നു എന്തോ ഒരു ടെൻഷനുണ്ടല്ലോ കാര്യം പറയ് ബാലേട്ടാ 🥺 ഏയ് ഒന്നൂല്ലടോ നാളെ ഞാൻ നേരത്തെ ഇറങ്ങും രാവിലെ ഒരു സർജറിയുണ്ട് ഇത്തിരി കോംപ്ലിക്കേറ്റഡ് കേസാണ് ചെറിയ പെൺകൊച്ചാണ് അമ്മൂനേക്കാൾ രണ്ട് വയസിളയതാ നമ്മുടെ മോളെ പോലെ തന്നെ ഭയങ്കര വായാടിയാണ് നന്ദന എന്നാണ് പേര് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമാണ് അതിൻ്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവറാണ് എൻ്റെ സഹായത്തോടെ നടക്കുന്ന സർജറിയാണിത് പക്ഷേ സർജറി കഴിഞ്ഞാൽ ആ കൊച്ച് രക്ഷപ്പെടുമോ എന്ന് പറയാൻ പറ്റില്ല അതിൻ്റെ കണ്ടീഷൻ അല്പം സീരിയസാണ് അതൊക്കെ ഓർക്കുമ്പോ എന്തോ ഒരു ടെൻഷൻ ബാലൻ പറഞ്ഞതു കേട്ട് സാവിത്രിയ്ക്കും സങ്കടമായി ബാലേട്ടൻ വിഷമിക്കണ്ട എല്ലാം നല്ല രീതിയിൽ തന്നെ നടക്കും ഇപ്പോൾ കിടന്നുറങ്ങാൻ നോക്കു. അങ്ങനെ അവർ കിടന്നു. ഇതേ സമയം അമൃതയുടെ ഫോട്ടോ നോക്കി ദിവാ സ്വപ്നം കാണുവായിരുന്നു അർജുൻ. എടീ കാന്താരീ നിൻ്റെ പിണക്കമൊക്കെ നാളെ കഴിഞ്ഞു തീർത്തു തരാം ഞാൻ😍 അവളുടെ ഫോട്ടോ നോക്കി അവൻ എപ്പോഴോ ഉറങ്ങിപ്പോയി😴
പിറ്റേന്ന് രാവിലെ അമ്മു കുളിച്ച് റെഡിയായി കോളേജിലേയ്ക്ക് പുറപ്പെട്ടു. രാവിലെയായിരുന്നു അമ്മൂൻ്റെ എക്സാം അർജുനൊക്കെ എക്സാം ഉച്ചയ്ക്കായിരുന്നു. എക്സാം കഴിഞ്ഞ് അമ്മുവും കാർത്തുവും വർഷയും പുറത്തിറങ്ങിയപ്പോൾ താഴെ മരച്ചുവട്ടിൻ്റെയടുത്ത് അർജുനും ഗ്യാങ്ങും ഇരിക്കുന്നുണ്ടായിരുന്നു. ശരത്തിനോട് സംസാരിക്കാനായി കാർത്തിക അങ്ങോട്ടേയ്ക്ക് പോയി വർഷയും അവളുടെ പുറകേ പോയി അമ്മു മാത്രം അങ്ങോട്ട് പോയില്ല. അർജുൻ അവളെ നോക്കിയെങ്കിലും അമ്മു അവനെ മൈൻഡ് ചെയ്തില്ല. പെട്ടെന്ന് അമ്മുവിന് ഒരു കോൾ വന്നു….. വർഷേ കാർത്തൂ ഞാൻ പോകുവാ ബൈ എന്നും പറഞ്ഞു കൊണ്ട് അമ്മു തന്നെ പിക് ചെയ്യാൻ വന്ന കാറിൽ കയറി പോയി ഒന്നും മനസിലാവാതെ എല്ലാവരും അവൾ പോകുന്നതും നോക്കി നിന്നു.
വീട്ടിലെത്തിയ അമ്മു ഓടി ചെന്നു അമ്മയോട് കാര്യം തിരക്കി എന്താമ്മേ എന്തിനാ എന്നെ പെട്ടെന്നിങ്ങോട്ട് കൊണ്ട് വന്നത് വർഷൂനോടും കാർത്തൂനോടും ഒന്നു സംസാരിക്കാൻ പോലും സമയം കിട്ടിയില്ല അമ്മേ എന്താ ഒന്നും മിണ്ടാത്തെ 😔 മോളേ അച്ഛന് ഇന്നൊരു സർജറി ഉണ്ടായിരുന്നു നിർഭാഗ്യവശാൽ ആ കുട്ടി മരിച്ചു. ഡോക്ടറുടെ അനാസ്ഥയാണെന്നു പറഞ്ഞു ഹോസ്പിറ്റലിൽ ഭയങ്കര സംഘർഷം നടക്കുവാ തൽക്കാലത്തേയ്ക്ക് ഇവിടെ നിന്നു ഒന്നു മാറി നിൽക്കാൻ എം.ഡി അച്ഛയോട് പറഞ്ഞു അദ്ദേഹത്തിൻ്റെ ചെന്നൈയിലെ ഒരു സുഹൃത്തിൻ്റെ ഹോസ്പിറ്റലിൽ അച്ഛന് ജോലി ശെരിയാക്കീട്ടുണ്ട് ഇന്ന് രാത്രി തന്നെ നമ്മൾ ഇവിടം വിട്ട് പോകുന്നു. പ്രശ്നങ്ങൾ ഒന്നൊതുങ്ങുന്നത് വരെ ഇവിടെ നിന്ന് മാറി നില്ക്കണമെന്നാണ് അച്ഛനും പറയുന്നത് മോള് വേഗം സാധനങ്ങൾ ഒക്കെ പാക്ക് ചെയ്യ് അച്ഛനിപ്പോ തന്നെ എത്തും സാവിത്രി പറഞ്ഞതു കേട്ട് അമ്മു ഞെട്ടിത്തരിച്ച് നില്ക്കുവായിരുന്നു. അപ്പോൾ എൻ്റെ ക്ളാസോ? അമ്മു സങ്കടത്തോടെ 🥺 ചോദിച്ചു അതിനൊക്കെ നമുക്ക് ഒരു വഴി കണ്ടെത്താം മോള് വേഗം റെഡിയാവ് അങ്ങനെ അവർ റെഡിയായി അപ്പോഴേയ്ക്കും ബാലനുമെത്തി മൂവരും വളരെ വേഗത്തിൽ എയർപോർട്ടിലേയ്ക്ക് തിരിച്ചു.
പിറ്റേ ദിവസം രാവിലെ…. ഫെയർവെൽ ഫംഗ്ഷൻ്റെ കോർഡിനേറ്റർ വർഷയായിരുന്നു. വർഷേ അമ്മു നിന്നെ വിളിച്ചിരുന്നോ? ഞാൻ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫാണ്. ഇല്ലല്ലോ എന്നെ വിളിച്ചില്ല ഞാൻ കരുതി നിന്നെ വിളിച്ചിട്ടുണ്ടാവുമെന്ന് ഞാനൊന്നു വിളിച്ചു നോക്കട്ടെ എന്നു പറഞ്ഞു വർഷ ഫോണെടുത്തു ഡയൽ ചെയ്തു ഓ ഷിറ്റ് ഇപ്പോഴും സ്വിച്ച് ഓഫ് ഇവളിതെവിടെ പോയോ ആവോ. അങ്ങനെ ഫംഗ്ഷൻ തുടങ്ങി സമയം ഏറെ കഴിഞ്ഞിട്ടും അമ്മൂനെ കാണാഞ്ഞിട്ട് വർഷയ്ക്കും കാർത്തൂനും ആശങ്ക കൂടി അങ്ങനെ ഫംഗ്ഷൻ കഴിഞ്ഞു. അർജുൻ്റെ ടെൻഷൻ കണ്ട ശരത്തും കൂട്ടുകാരും അവൻ്റെയരികിലേയ്ക്ക് ചെന്നു അളിയാ നീ വിഷമിക്കണ്ട അവൾക്ക് എന്തേലും അർജന്റ് കാര്യം ഉണ്ടാവും അതായിരിക്കും അവൾ വരാഞ്ഞെ അപ്പോഴേയ്ക്കും വർഷയും കാർത്തികയും അങ്ങോട്ടേയ്ക്കു വന്നു ഞങ്ങൾ ഒരുപാട് ട്രൈ ചെയ്തു ബട്ട് അമ്മൂൻ്റെ ഫോൺ സ്വിച്ച് ഓഫാണ് അത്രയും പറഞ്ഞ് അവർ അവിടെ നിന്നും പോയി. അർജുൻ ആകെ തകർന്ന നിലയിൽ ഇരിക്കുവായിരുന്നു അപ്പോഴേയ്ക്കും അജിത്തും കൂട്ടുകാരും അങ്ങോട്ടേയ്ക്ക് ചെന്നു. അർജുൻ നമ്മൾ കഴിഞ്ഞ മൂന്ന് വർഷമായി നമ്മളിവിടെ പഠിക്കുന്നു ഇതിൻ്റെയിടയിൽ ഒരുപാട് വഴക്കും തല്ലുമൊക്കെ ഉണ്ടായിട്ടുണ്ട് ഒന്നും നിങ്ങൾ മനസിൽ വെയ്ക്കരുത് ഇനി എവിടേലും വെച്ചൊക്കെ കാണാം പോട്ടേടാ അജിത് അർജുനെ കെട്ടിപ്പിടിച്ചു കൈ കൊടുത്തു എന്നിട്ടെല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും പോയി. അമ്മു വരാതിരുന്നത് അർജുനെ മാനസികമായി വേദനിപ്പിച്ചു അവൻ തൻ്റെ സങ്കടം ഉള്ളിലൊതുക്കി എടാ ഞാൻ പോകുവാ ഭയങ്കര തലവേദന അർജുൻ അതും പറഞ്ഞു ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തതും അലീന അവൻ്റെയടുത്തേയ്ക്ക് വന്നു അർജുൻ ഐ ആം സോറി എനിക്ക് തെറ്റ്പ്പറ്റി പോയി എന്നോട് ക്ഷമിക്കണം ഞാൻ യു.എസിലേയ്ക്ക് പോകുവാ ഹയർ സ്റ്റണ്ടീസിന് ഇനി ഒരിക്കലും ഞാൻ നിന്നെ ശല്യം ചെയ്യില്ല….. ബൈ അർജുൻ പിന്നേ അമൃത നല്ല കുട്ടിയാ നിങ്ങൾ തമ്മിലാണ് ചേരേണ്ടത് എനി വേ വിഷ് യു എ ഓൾ ദ് ബെസ്റ്റ് അത്രയും പറഞ്ഞു അലീന കാറിൽ കയറി പോയി അർജുൻ്റെ മനസ് അപ്പോഴും വിങ്ങുകയായിരുന്നു……..
നാല് വർഷങ്ങൾക്ക് ശേഷം അടുത്ത വീട്ടിലെ കൗസല്യ സുപ്രഭാത കേട്ട് കൊണ്ടാണ് അമ്മു എഴുന്നേറ്റത്… ദൈവമേ ഏഴ് മണിയായോ ഇന്നാ മാനേജരുടെ കൈയ്യീന്ന് നല്ലതു കിട്ടിയത് തന്നെ അവൾ വേഗം തന്നെ കുളിച്ച് റെഡിയായി താഴേയ്ക്ക് ചെന്നു. പതിവു പോലെ തന്നെ അച്ഛനൊരു ഗുഡ് മോണിംഗ് പറഞ്ഞു കൊണ്ട് ദോശയും സാമ്പാറും കഴിച്ച് രണ്ടു പേരോടും ബൈ പറഞ്ഞു അമ്മു അവളുടെ ഹീറോ ഹോണ്ട പ്ലെഷറിൽ യാത്ര തിരിച്ചു.
(തുടരും)