പാരിജാതം ഭാഗം പതിനാല്

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം : പതിനാല്

ചെന്നൈ അടയാറിലുള്ള എസ്.ബി.ഐ ബാങ്കിൻ്റെ മുന്നിൽ അമ്മു വണ്ടി പാർക്ക് ചെയ്തു കൊണ്ട് അകത്തേയ്ക്ക് ചെന്നു…. അമ്മു കഴിഞ്ഞ ആറ് മാസമായി ഇവിടെയാണ് വർക്ക് ചെയ്യുന്നത്. മലയാളിയായ ഗായത്രി എന്ന ഗായുവും പിന്നെ ചെന്നൈ സ്വദേശിനി സെൽവിയുമാണ് അമ്മുവിൻ്റെ ബെസ്റ്റ് ബഡീസ്😍

എന്നടീ ഇന്നൈയ്ക്കും ലേറ്റാ? അകത്തേയ്ക്ക് കയറി വന്ന അമ്മുവിനോട് സെൽവി ചോദിച്ചു. നാൻ എന്ന പണ്റത് ഇങ്കൈ ഇരുന്തും വർക്ക് വീട്ടുക്കുള്ളൈ സെന്താലും വർക്ക് തൂക്കമേ ഇല്ലൈ😩 അമ്മു പറഞ്ഞു…. വെൽ എനക്കും അപ്പടി താൻ സെൽവി പറഞ്ഞു… സെൽവി ഗായു എങ്കേ ??? ഓയ് ഗേൾസ് മോർണിംഗ് 🥰 ഗായത്രിയായിരുന്നു അത്. ആഹാ നീയിതെവിടെയായിരുന്നു? ഒന്നും പറയണ്ട മോളേ വരുന്ന വഴിയിൽ എൻ്റെ വണ്ടീടെ പെട്രോൾ തീർന്നു പോയി പിന്നെ ഒരുത്തനെ ഒന്നു വളച്ചിട്ടാ ഇപ്പോ ഇവിടെ എത്തിയത് 🤪. കൊള്ളാം നീ നന്നാവൂല്ലല്ലോ ശെരി ശെരി ടൈം ആയി ഇനി ബാക്കി കത്തി ലെഞ്ച് ബ്രേക്കിനാവാം അങ്ങനെ മൂവരും അവരവരുടെ ചെയറിലേയ്ക്ക് പോയി…

ഡേയ് വെങ്കി അമൃത ഉനക്ക് റിപ്പൈ തന്താച്ചാ ???? മൂർത്തി ചോദിച്ചു. ഇല്ല മച്ചാ നാൻ നിനയ്ക്കിറ മാതിരി അവ എന്നൈ കാതലിക്കലെ വെങ്കി പറഞ്ഞു. അമൃതയുടെ കൂടെ തന്നെ വർക്ക് ചെയ്യുന്നവരാണ് രാമമൂർത്തിയും വെങ്കിടേഷും വെങ്കിയ്ക്ക് അമൃതയെ ഇഷ്ടമാണ് ആ ഇഷ്ടം അവനവളോട് പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. പാലക്കാടുകാരൻ ആയതു കൊണ്ട് വെങ്കിക്ക് മലയാളവും അറിയാം 😊. അങ്ങനെ ലെഞ്ച് ബ്രേക്കായ് അമ്മുവും ഗായും സെൽവിയും ഫുഡ് കഴിക്കാനിരുന്നു.. അപ്പോഴാണ് വെങ്കി അങ്ങോട്ടേയ്ക്ക് ചെന്നത് വെങ്കിയെ കണ്ടതും ഗായുവും സെൽവിയും കൈ കഴുകാനായി എഴുന്നേറ്റ് പോയി…… അമ്മു കൈ കഴുകാനായി എഴുന്നേറ്റതും വെങ്കി അവളെ തടഞ്ഞു….. അമൃത എനിക്ക് സംസാരിക്കണം 😔 എന്ത് സംസാരിക്കാൻ 😡 വെങ്കി ഞാൻ ഓൾ റെഡി പറഞ്ഞു കഴിഞ്ഞതാണ് ഇനീം അതേ കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല സോ പ്ലീസ് എന്നെ വിട്ടേക്കു അത്രയും പറഞ്ഞു അമ്മു അവിടെ നിന്നും പോയി… ലെഞ്ച് ബ്രേക്ക് കഴിഞ്ഞോണ്ട് ഗായുവും സെൽവിയും പിന്നെ ഇതേപ്പറ്റി സംസാരിക്കാൻ നിന്നില്ല…. അങ്ങനെ വർക്കിം ടൈം കഴിഞ്ഞു മൂവരും സ്ഥിരം പോകാറുള്ള കോഫി ഹൗസിലേയ്ക്ക് പുറപ്പെട്ടു.

അല്ല അമ്മു നീയെന്താ വെങ്കീടെ പ്രൊപ്പോസൽ അസെപ്റ്റ് ചെയ്യാത്തെ കോഫി ഒന്നു മുത്തിക്കൊണ്ട് ഗായു അമ്മുവിനോട് ചോദിച്ചു.. ഏയ്……. ഒന്നൂല്ല ഗായു 😔 അമ്മു പറഞ്ഞു… നീയങ്ങനെ ഒഴിഞ്ഞു മാറണ്ട എന്താണെന്നന്നു വെച്ചാൽ തുറന്നു പറയ് അമ്മൂസേ… അത് പിന്നെ എനിക്ക് ഒരാളെ ഇഷ്ടമാണ് അമ്മു വിക്കി വിക്കി പറഞ്ഞു… എന്നത് കാതലാ??? 😳 യാരമ്മു അന്ത ആള് ???? സെൽവി ആകാംക്ഷയോടെ ചോദിച്ചു… അമ്മു എല്ലാ കാര്യങ്ങളും ഇരുവരോടും പറഞ്ഞു.. നീ അർജുനെ സ്നേഹിക്കുന്നതു പോലെ തന്നെ നിന്നോട് തിരിച്ച് ആ സ്നേഹം ഉണ്ടാവുമോ? ഗായുവിൻ്റെ ആ ചോദ്യത്തിന് അമ്മുവിന് ഒരു മറുപടി ഉണ്ടായിരുന്നില്ല… എനിക്ക് അർജുൻ ചേട്ടനെ ഇഷ്ടമാണ് ഒരുപാട് എന്നെങ്കിലും അർജുൻ ചേട്ടൻ എൻ്റെ സ്നേഹം തിരിച്ചറിയും ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ ഇനി വെങ്കീടെ കാര്യം എന്നോട് പറയരുത് ഒക്കെ സമയം ഒരുപാടായി ഞാൻ പോണു ബൈ ഡിയർസ്😊

ബാങ്കിൽ നിന്നെത്തിയ അമ്മു മുറിയിൽ കയറി വാതിലടച്ചു കുറേ നേരം എന്തൊക്കെയോ ആലോചിച്ചിരുന്നു പിന്നീട് കുളിച്ച് ഡൈനിംഗ് ടേബിളിലേയ്ക്ക് ചെന്നു… എന്താണ് ബാലൻ ഡോക്ടറെ ഇന്നും പഴം പൊരി തന്നെയാണോ? 🤪അമ്മു സാവിത്രിയെ ഏറു കണ്ണിട്ട് നോക്കി കൊണ്ട് ചോദിച്ചു. അത് നിൻ്റെ അമ്മയുടെ മാസ്റ്റർ പീസല്ലേ മോളെ😁😁😁 ബാലൻ ചിരിച്ചു കൊണ്ട് പറഞ്ഞു… ആഹ് അല്ലേലും എന്നെ കളിയാക്കുന്നതിൽ നിങ്ങൾ അച്ഛനും മോളും ഒറ്റക്കെട്ടാണല്ലോ സാവിത്രി മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു🤨…… അച്ചോടാ ഞങ്ങൾ ചുമ്മാ പറഞ്ഞതല്ലേ അമ്മേ ഒന്നു ക്ഷെമി😜😜. മോളെ അച്ഛന് ഒരു കാര്യം പറയാനുണ്ട് ബാലൻ പെട്ടെന്ന് സീരിയസ്സായി….. എന്താ അച്ഛാ എന്താ കാര്യം? മോളേ ഞങ്ങൾക്ക് ആണായിട്ടും പെണ്ണായിട്ടും നീ മാത്രമേയുള്ളൂ… ഇപ്പോൾ മോൾക്ക് ഒരു ജോലിയായി ഇനി എത്രയും വേഗം മോളുടെ കല്യാണം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം എന്താ മോളെ നീ ഒന്നും മിണ്ടാത്തെ ??? അച്ഛാ നിങ്ങൾക്കെല്ലാം അറിയുന്നതല്ലേ ഞാൻ പറഞ്ഞിട്ടില്ലേ എല്ലാം 😔 മോളേ നാല് വർഷമായി അർജുൻ എവിടെയാണെന്ന് പോലും നിനക്കറിയില്ല ഇനിയും അവന് വേണ്ടി കാത്തിരിക്കണോ? അച്ഛാ പ്ലീസ് എന്നെ നിർബന്ധിക്കരുത് എനിക്ക് കുറച്ച് കൂടി സമയം വേണം ഇനി ഇതേപ്പറ്റി എന്നോട് ഒന്നും സംസാരിക്കരുത് ഗുഡ്നൈറ്റ് അച്ഛേ ഗുഡ്നൈറ്റ് അമ്മേ എന്നും പറഞ്ഞു കൊണ്ട് അമ്മു മുറിയിലേയ്ക്ക് പോയി….

പിറ്റേന്ന് രാവിലെ ഗായുവിൻ്റെ ഫോൺ കോളാണ് അമ്മുവിനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…. ഗുഡ് മോർണിംഗ് ഡിയർ😊 ഗുഡ് മോർണിംഗ് നീയെന്താ രാവിലെ തന്നെ വിളിച്ചത് ??? ആഹ് ബെസ്റ്റ് പൊന്നുമോൾ ക്ലോക്കിലേയ്ക്ക് ഒന്നു നോക്ക് സമയം പത്ത് ആകാറായി നീ വേഗം റെഡിയായി മറീന ബീച്ചിലേയ്ക്ക് വാ ഞങ്ങൾ അവിടെ കാണും ഓക്കെ ബൈ.. അമ്മു വേഗം തന്നെ കുളിച്ച് റെഡിയായി ബീച്ചിലേയ്ക്ക് പോയി. സൺഡേ ഇതു പോലെ ഒരു ഔട്ടിംഗ് പതിവുള്ളതാണ്. ബീച്ചിൽ ഒരുപാട് കപ്പിൾസും ഉണ്ടായിരുന്നു. അവര് സെൽഫി എടുക്കുന്നതിനിടയിലാണ് രണ്ട് മൂന്ന് പെൺകുട്ടികളെ ഒരുത്തൻ കമൻ്റ് ചെയ്തു ശല്ല്യപ്പെടുത്തുന്നത് അമ്മുവിൻ്റെ ശ്രദ്ധയിൽ പെട്ടത് അമ്മു വേഗം അങ്ങോട്ടേയ്ക്ക് ചെന്നു. യെന്നടാ ഉന്നോട വീട്ട്ലെയ് അക്ക തങ്കിച്ചി ഇല്ലയാ?😡 അമ്മു ദേഷ്യത്തിൽ ചോദിച്ചു… ഇല്ലക്കാ നീ വരിയാ ??? കൂട്ടത്തിലൊരുത്തൻ പറഞ്ഞതു കേട്ട് ദേഷ്യം കയറിയ അമ്മു അവൻ്റെ കരണം പൊട്ടിച്ചൊരെണ്ണം കൊടുത്തു😡. പെട്ടെന്ന് ആളുകളൊക്കെ ഓടിക്കൂടി സീനായി ആരൊക്കെയോ പോലീസിനെ വിളിച്ചു അവരോട് അമ്മു നടന്നതൊക്കെ പറഞ്ഞു പോലീസുകാർ അവന്മാരെ പിടിച്ചു ജീപ്പിലിട്ടു. കൂട്ടത്തിലൊരു കോൺസ്റ്റബിൾ അമ്മുവിൻ്റെ ഡീറ്റെയ്ൽസും കോൺടാക്ട് നമ്പറും വാങ്ങി പോയി. നീയെന്തിനാടീ ആ ചെക്കനെ തല്ലാൻ പോയത് ? പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം അല്ലാതെ മിണ്ടാതെ ഇരിക്കുകയല്ല ചെയ്യേണ്ടത് മനസിലായോ ഓ മനസിലായി തബുരാട്ടി😁😁😁 പെട്ടെന്ന് സെൽവീടെ ഫോൺ റിംഗ് ചെയ്തു അവളുടെ സന്തോഷത്തോടെയുള്ള വർത്തമാനം കേട്ട് അമ്മുവും ഗായുവും ഒന്നും മനസിലാകാതെ അവളെ നോക്കി പെട്ടെന്ന് കോൾ കട്ടായി. അമ്മു ഉനക്കൊരു ഗുഡ് ന്യൂസ് നമ്മ ബാങ്കുക്ക് പുതുസാ ഒരു മാനേജർ വര പോറാ സെൽവി പറഞ്ഞതു കേട്ട് അമ്മുവിന് സന്തോഷമായി ഹാവൂ ഇനി എനിക്ക് ആ കിളവൻ്റെ ചീത്ത കേൾക്കണ്ടല്ലോ സന്തോഷം എന്നാൽ പിന്നെ നമുക്ക് വിട്ടാലോ അങ്ങനെ മൂവരും അവരവരുടെ വീട്ടിലേയ്ക്ക് പോയി..

അർജുനെ സ്വപ്നം കണ്ടു കൊണ്ടാണ് അമ്മു രാവിലെ ഞെട്ടി എഴുന്നേറ്റത് ഇതെന്താ പതിവില്ലാതെ ഇങ്ങനെ ഒരു സ്വപ്നം 🤔 ആഹ് ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ സാധിച്ചില്ലോ എന്റെ മഹാദേവ ഒന്ന് കണ്മുൻപിൽ കൊണ്ടു വന്ന് കാണിച്ചു തരണേ… പുതിയ മാനേജർ വരുന്നത് കാരണം അമ്മുവും മറ്റുള്ളവരും പതിവിലും നേരത്തെ എത്തി. പെട്ടെന്ന് ഒരു കാർ ബാങ്കിനു മുന്നിൽ നിർത്തി അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി അസിസ്റ്റൻ്റ് മാനേജരുടെ കൂടെ അകത്തേയ്ക്ക് കയറി കയറി വന്ന പുതിയ മാനേജറെ കണ്ട അമ്മു ഞെട്ടി

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *