പാരിജാതം ഭാഗം പതിനഞ്ച്

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം സൗഹൃദം ഹോം

ഭാഗം : പതിനഞ്ച്

പുതിയ മാനേജറെ കണ്ടു അമ്മു ഞെട്ടി….. അസിസ്റ്റൻ്റ് മാനേജർ എല്ലാ സ്റ്റാഫിനെയും പരിചയപ്പെടുത്തുകയായിരുന്നു അടുത്തത് അമൃതയെയാണ് പരിചയപ്പെടുത്താൻ പോയത് സാർ ഇത് എന്ന് പറയും മുൻപേ പുതിയ മാനേജർ അയാളെ കൈ കൊണ്ട് തടഞ്ഞു… ഹൗ ആർ യു അമൃത ബാലഗോപാൽ ???? പുതിയ മാനേജർ അതു ചോദിച്ചതും ഗായുവും സെൽവിയും പരസ്പരം നോക്കി. എന്താ അമൃതേ എന്നെ ഇത്ര വേഗം മറന്നു പോയോ????? ഫ്രെണ്ട്സ് , ഐ ആം സെബാൻ കോശി കുര്യൻ 🙂 ഫ്രം കേരള… കേരളാവലെ പഠിക്കുമ്പോത് അമൃത എന്നോട ജൂനിയർ ഫസ്റ്റ് ഇയർ എക്സാം മുടിഞ്ചതും അമ്മു സോറി അമൃത എങ്കെ പോച്ചിന്നേ തെരിയിലെ അതുക്കപ്പുറം നാല് വർഷം കഴിഞ്ച് ഇന്നൈയ്ക്ക് താൻ പാക്കരുത് എനി വേ നൈസ് ടു മീറ്റ് യു ഓൾ അത്രയും പറഞ്ഞു കൊണ്ട് സെബാൻ അവൻ്റെ കാബിനിലേയ്ക്ക് പോയി.

ലെഞ്ച് ബ്രേക്കിൽ പതിവു പോലെ മൂവർ സംഘം ഫുഡ് കഴിക്കാനിരുന്നു. അമ്മു സെബാൻ സർ പറഞ്ഞതൊക്കെ ശെരിയാണോ? അതേ ഗായു ഞാൻ സെബാൻ ചേട്ടൻ്റെ ജൂനിയറായിരുന്നു….. ദാറ്റ് മീൻസ് നിൻ്റെ അർജുൻ്റെ ഫ്രെണ്ടാണോ ഈ പുള്ളി ??? അതേടാ അർജുൻ ചേട്ടൻ്റെ കട്ട ചങ്ക്. എന്തായാലും ചെക്കൻ കൊള്ളാം ചുള്ളനാണ് കല്യാണം കഴിഞ്ഞു കാണുമോ? ഗായത്രി കുസൃതിയോടെ ചോദിച്ചു….. ആവോ ആർക്കറിയാം അമ്മു പറഞ്ഞു. യെതുക്കു ഗായു അന്ത ആളെയാവത് തനിയാ വിടു…. എന്ത ആമ്പളയെ പാർത്താലും ജൊല്ലു വിടറത് അവളോ നല്ലാ ഇല്ലൈ സെബാൻ സർ നമ്മ മാനേജർ അത് മറന്തിടാതിങ്കെ സെൽവി പറഞ്ഞതു കേട്ട് അമ്മുവും അത് ശരി വെച്ചു. ശെരിയാ ഇത്രയും നാൾ ഞാൻ ഓരോ പയ്യന്മാരേയും ചുമ്മാ വട്ടം കറക്കിയിട്ടുണ്ട് ബട്ട് ഇത് അങ്ങനെ അല്ല എന്തോ പുള്ളിയെ കണ്ടപ്പോൾ തൊട്ട് എന്തോ ഒരുമാതിരി ഫീൽ ചിലപ്പോ ഇതൊക്കെ ആയിരിക്കോ ഈ ട്രൂ ലൗവ്വ് ഗായു പറഞ്ഞതു കേട്ട് അമ്മുവും സെൽവിയും അന്തം വിട്ട് പരസ്പരം നോക്കി…. ഇതൊരു നടക്ക് പോകൂലാ എന്നു പറഞ്ഞു കൊണ്ട് അമ്മു കൈ കഴുകാൻ പോയി പുറകെ സെൽവിയും പോയി. ഗായു അപ്പോഴും സെബാനെ കുറിച്ച് ഓർത്തു കൊണ്ടവിടെ തന്നെ ഇരുന്നു.

ഈവനിംഗ് വർക്കിംഗ് കഴിഞ്ഞ് അമൃത പോകാനിറങ്ങിയതും പെട്ടെന്ന് സെബാൻ പുറകിൽ നിന്നും വിളിച്ചു. അമൃതേ പോകാൻ തിരക്കില്ലെങ്കിൽ നമുക്ക് ഒരു കോഫി കുടിച്ചാലോ ??? പെട്ടെന്ന് ഗായു ഇടയിൽ കയറി അതിനെന്താ സർ ഞങ്ങൾ ഡെയ്ലി പോകുന്ന കോഫി കഫേയിൽ പോകാം അവൾക്ക് തിരക്കൊന്നുമില്ല സോറി ഗായത്രി എനിക്ക് സംസാരിക്കാനുള്ളത് അമൃതയോടാണ് സോ ഇഫ് യു ഡോണ്ട് മൈൻഡ് സെബാൻ പറഞ്ഞതു കേട്ട് സെൽവി വായ് പൊത്തി ചിരിച്ചു ഓക്കെ അമ്മു നാളെ കാണാം ബൈ എന്നും പറഞ്ഞു കൊണ്ട് ഗായു സെൽവിയേം കൊണ്ട് പുറത്തേയ്ക്ക് പോയി. അങ്ങനെ അവർ കോഫി ഹൗസിലേയ്ക്ക് പോയി…. രണ്ട് കോഫി സെബാൻ ഓർഡർ ചെയ്തു കുറച്ചു നേരം അവർ രണ്ടു പേരും ഒന്നും തന്നെ മിണ്ടിയില്ല… അമ്മു എത്ര നാളുകൾക്ക് ശേഷമാണ് നമ്മൾ കാണുന്നത് ഫെയർവെൽ ഫംഗ്ഷൻ്റെ തലേന്നാണ് നമ്മൾ അവസാനമായി കണ്ടത് പിന്നെ നമ്മൾ കാണുന്നത് ഇന്നാണ്. ഇത്രയും നാൾ നാട്ടിൽ നിന്നും മാറി നിൽക്കാൻ എന്താണ് കാരണം? സ്വന്തം കൂട്ടുകാരികളോട് പോലും ഒന്നും പറയാതെ രാത്രിയ്ക്ക് രാത്രി തന്നെ നാട് കടന്നത് എന്തിനാണ് ?? ചേട്ടന് അറിയാലോ എൻ്റെ അച്ഛൻ ഡോക്ടറാണെന്ന് ലാസ്റ്റ് എക്സാമിൻ്റെ തലേന്നു രാവിലെ അച്ഛനൊരു സർജറിയുണ്ടായിരുന്നു കുറച്ച് കോംപ്ലിക്കേറ്റഡ് കേസായിരുന്നു സർജറി വിജയിച്ചില്ല ആ കുട്ടി മരിച്ചു . ഡോക്ടറുടെ അനാസ്ഥയാണെന്നു പറഞ്ഞു നാട്ടുകാർ പ്രതിഷേധം തുടങ്ങി തൽക്കാലത്തേയ്ക്കു അവിടെ നിന്നു മാറി നിൽക്കാനാണ് ഹോസ്പിറ്റലിലെ എം.ഡി പറഞ്ഞതു. അദ്ദേഹത്തിൻ്റെ ചെന്നൈയിലുള്ള കൂട്ടുകാരൻ്റെ ഹോസ്പിറ്റലിൽ ജോലി തരപ്പെടുത്തി തന്നു അന്നു രാത്രിയിലെ ഫ്ലൈറ്റിൽ തന്നെ ഞങ്ങൾ ചെന്നൈയിലേയ്ക്ക് പോന്നു…. കുറേ നാൾ കഴിഞ്ഞ് അച്ഛൻ്റെ അനാസ്ഥ കൊണ്ടല്ല അനസ്തേഷ്യ കൊടുത്തതിൻ്റെ തകരാറ് മൂലമാണ് കുട്ടി മരിച്ചതെന്നു പോലീസ് കണ്ടെത്തി അതിനു ശേഷം അച്ഛയോട് കേരളത്തിലേക്ക് തിരിച്ച് വരാൻ എം.ഡി ആവശ്യപ്പെട്ടെങ്കിലും അച്ഛനെന്തോ പിന്നെയങ്ങോട്ട് പോകാൻ മനസ്സനുവദിച്ചില്ല ഞങ്ങളും നിർബന്ധിക്കാൻ പോയില്ല…. അമ്മു പറഞ്ഞതു കേട്ട് ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു സെബാൻ. ഞാൻ നിന്നോടൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ അമ്മു ? എന്താണെന്നു വെച്ചാൽ ചോദിച്ചോളൂ ചേട്ടാ 🤔 … നിനക്ക് അർജുനെ ഇഷ്ടമായിരുന്നോ? പെട്ടെന്നുള്ള സെബാൻ്റെ ചോദ്യം കേട്ട് അമ്മു ഒന്ന് ഞെട്ടി. ചേട്ടനിതെന്തൊക്കെയാ ഈ പറയണേ…… എനിക്കങ്ങനെ ആരോടും ഒരിഷ്ടവും ഇല്ല അങ്ങനെ ഉണ്ടായിരുന്നേൽ ഞാനെപ്പോഴേ അർജുൻ ചേട്ടനോടത് പറഞ്ഞേനെ അയ്യോ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.. ഞാൻ പോട്ടെ നാളെ കാണാം സർ 😁 സാറോ ചേട്ടാന്നു വിളിക്കെടീ…. ആഹ് ബൈ ചേട്ടാ പിന്നെ ബാങ്കിൽ വെച്ച് ഈ ചേട്ടാ വിളി ഉണ്ടാവില്ലാട്ടോ സാറെ എന്നും പറഞ്ഞു കൊണ്ടവൾ പോയി.

ചെന്നൈയിലെ തന്നെ ഒരു അപ്പാർട്ട്മെൻ്റിലാണ് സെബാൻ താമസിക്കുന്നത്. സെബാൻ ഫ്ളാറ്റിലെത്തി കുളിച്ച് ഫ്രെഷായി ചായ കുടിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ഫോൺ റിംഗ് ചെയ്തത്….. ഹലോ……! ഹലോ ഇച്ചായാ എന്നാ എടുക്കുവാ ചായ കുടിച്ചോ? ആ കുടിച്ചു…. മോളു കുടിച്ചോ? മ്… കുടിച്ചു… ഇച്ചായാ ബാങ്കിലെ ഫസ്റ്റ് ഡേ എങ്ങനെയുണ്ടായിരുന്നു ?? ആഹ്.ഹ് സൂപ്പറായിരുന്നു നല്ല നല്ല ഗേൾസൊക്കെയുണ്ട് അതിലൊരുത്തി ഇന്നെന്നെ വിശദമായി പരിചയപ്പെടാൻ നോക്കി😛😛… ദേ ഇച്ചായാ എനിക്ക് ദേഷ്യം 😡 വന്നുണ്ടുട്ടോ ഇച്ചായനെന്തിനാ കണ്ട പെണ്ണുങ്ങളോട് മിണ്ടാൻ പോണെ 😡 ???? എൻ്റെ ഭാര്യേ ഞാൻ ചുമ്മാ പറഞ്ഞതാ നിൻ്റെ ഇച്ചായാൻ നിന്നെ കളഞ്ഞേച്ചും പോവോ മോളെ 😍 പിന്നെ ഹോസ്പിറ്റലിൽ പോയിട്ട് ഡോക്ടർ എന്താ പറഞ്ഞെ ? പേടിക്കാനൊന്നുമില്ല ഇച്ചായാ… നല്ലോണം ഫുഡ് കഴിക്കാൻ പറഞ്ഞു പിന്നെ അടുത്തയാഴ്ച്ചയാണ് നാലാം മാസത്തിലെ സ്കാനിഗ്😍 എൻ്റെ മോള് കറക്ട് ടൈമിൽ ഫുഡ് കഴിച്ചോളണേ അപ്പോഴേ രാത്രിയിലേയ്ക്കുള്ള മാവ് കുഴയ്ക്കാനുണ്ട് ഞാനതൊക്കെ ചെയ്തു കഴിഞ്ഞ് നൈറ്റ് വീഡിയോ കോൾ ചെയ്യാട്ടോ🥰🥰… ഉമ്മാഹ്… ലവ് യൂ ടി പൊണ്ടാട്ടി എന്നു പറഞ്ഞു സെബാൻ കോൾ കട്ട് ചെയ്തു. ഇതേ സമയം സെബാൻ ചോദിച്ച ചോദ്യം അമ്മുവിൻ്റെ മനസിൽ കിടന്നു പുകയുകയായിരുന്നു……. എന്നാലും എന്തുകൊണ്ടായിരിക്കും സെബാൻ ചേട്ടൻ അങ്ങനെ ചോദിച്ചത് 🤔🤔 ഇനി എനിക്ക് അർജുൻ ചേട്ടനെ ഇഷ്ടമാണെന്നുള്ളത് സെബാൻ ചേട്ടൻ അറിഞ്ഞു കാണുമോ 🤔 എൻ്റെ മഹാദേവ ഇനി എന്തൊക്കെ നടക്കും എന്തോ 😔 ഇതൊക്കെ ആലോചിച്ചു അമ്മു ഉറങ്ങി പോയി😴…!

പിറ്റേന്ന് രാവിലെ 🌞 അമ്മു പതിവ് പോലെ വേഗം റെഡിയായി ബാങ്കിലേയ്ക്ക് പോയി….. വർക്കിൻ്റെ ഇടയിൽ പെട്ടെന്ന് അമ്മുവിനൊരു കോൾ വന്നു

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *