കടലമിട്ടായി, തുടർക്കഥ (ഭാഗം: 9) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

മുഖം കാണാൻ പറ്റുന്നില്ല. ചാടുന്നത് ശാന്ത ചേച്ചിയുടെ വീടിന്റെ മതിലാണ്. “വല്ല കള്ളന്മാരും ആണോ ഈശ്വര”…. പേടിച്ചിട്ടു കുട്ടിമാളുവിന്റെ തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തേക്കു വരുന്നില്ല. പെട്ടെന്ന് ആണ് അവിടെ ലൈറ്റ് ആരോ ഇട്ടത്.

“പിടിക്കെടാ അവനെ എന്നൊരു സംസാരം കേട്ടു”…. പെട്ടെന്ന് ആള് കൂടി. അച്ഛനും അമ്മയും ബഹളം കേട്ടപ്പോൾ പുറത്തു ഇറങ്ങി. ഒപ്പം കുട്ടിമാളുവും. മതിൽ ചാടിയ ചേട്ടനെ എല്ലാവരും കൂടെ വളഞ്ഞു വെച്ചു. “നീ ആരാടാ ??എന്തിനാ നീ ഇവിടെ വന്നത്”??ആരോ ചോദിച്ചു. അയാൾ ഒന്നും മിണ്ടിയില്ല. നാട്ടുകാർ കൈ വെക്കും എന്ന് ആയപ്പോൾ അയാൾ സത്യം പറഞ്ഞു. അപ്പുറത്തെ വീട്ടിലെ ശാന്ത ചേച്ചിയുടെ മോളെ കാണുവാൻ വന്നത് ആണെന്ന് അവർ ഇഷ്ടത്തിൽ ആണെന്ന്. വീട് മാറി മതിൽ ചാടിയതാ. എന്നും പറഞ്ഞു. ഇത് കേട്ട പാതി കേൾക്കാത്ത പാതി ശാന്ത ചേച്ചി മോളെ അവിടെ വെച്ച് തലങ്ങും വിലങ്ങും തല്ലി. പിടിച്ചു മാറ്റാൻ അടുത്ത വീട്ടിലെ ചേച്ചിമാർ ചെന്നു. കുറച്ച് നേരത്തെ വിചാരണക്ക് ശേഷം മതിൽ ചാടിയ ആളെ പറഞ്ഞു വിട്ടു. നാട്ടുകാർ പിരിഞ്ഞു പോയി തുടങ്ങിയപ്പോൾ ആണ് പരിചയം ഉള്ളൊരു മുഖം ഗേറ്റിന്റെ സൈഡിൽ നിൽക്കുന്നത് കുട്ടിമാളു കണ്ടത്. അവൾ സൂക്ഷിച്ചു നോക്കി ആളെ അവൾക്ക് മനസിലായി. സംശയങ്ങൾ ബാക്കി ആക്കി അവൾ ഉറങ്ങാൻ പോയി. അച്ഛനും അമ്മയും കൂടെ ശാന്ത ചേച്ചിയുടെ മകളുടെ കാര്യം പറയുന്നത് കേട്ടു. ”ഇനി ആ പെണ്ണിന് ഒരു നല്ല ആലോചന വരുമോ”??

“അല്ലേലും ശാന്തക്ക് ഇത് കിട്ടണം. നാട്ടിലെ പിള്ളേരുടെ കുറ്റം പറഞ്ഞു നടക്കുന്നതിനു”…. കുറച്ച് നേരം അവരുടെ സംസാരം കേട്ടു കഴിഞ്ഞ് കുട്ടിമാളു എഴുന്നേറ്റു ചെന്നു. “നിങ്ങൾക്കു കിടക്കാറായില്ലേ??നിങ്ങളെക്കാൾ നന്നായി നാട്ടുകാരുടെ കുറ്റം പറഞ്ഞു നടന്നതാ ശാന്ത ചേച്ചി. ഇപ്പോ അവസ്ഥ കണ്ടില്ലേ??സ്വന്തം മക്കൾക്ക്‌ ഈ അവസ്ഥ വരുമ്പോൾ മാത്രേ നിങ്ങളൊക്കെ പടിക്കു”….കുട്ടിമാളു ദേഷ്യപ്പെട്ടു ഉറങ്ങാൻ പോയി.

പിറ്റേന്ന് കുട്ടിമാളു അമ്പലത്തിൽ പോകാൻ ഇറങ്ങി. അമ്പലത്തിൽ പോകും വഴി പലരും ശാന്ത ചേച്ചിയുടെ മകളുടെ കാര്യം ചോദിച്ചു എങ്കിലും അവൾ ഒന്നും പറഞ്ഞില്ല.അവൾ അമ്പലത്തിൽ എത്തി. പാർവതി പരമേശ്വരൻമാരെ നന്നായി പ്രാർഥിച്ചു. ഒരു ആഗ്രഹം അവരോടു പറഞ്ഞു. വലം വെച്ച് പുറത്തു ഇറങ്ങിയപ്പോൾ ആണ് ഇന്നലെ ഗേറ്റിന്റെ മുന്നിൽ കണ്ട ആളെ വീണ്ടും കണ്ടത്. വെള്ള ഷർട്ടും മുണ്ടും ആണ് വേഷം. അമ്പലത്തിന്റെ പുറത്തു ഇറങ്ങി അവൾ അയാൾ വരുവാൻ കാത്തു നിന്നു. കുറച്ചു കഴിഞ്ഞു അയാൾ വന്നു. “ചേട്ടാ”…..അയാൾ തിരിഞ്ഞു നോക്കി.

“മ്മ്”,…. “ചേട്ടന്റെ വീട് എന്റെ വീടിന്റെ അടുത്ത് ആണോ”?? “അല്ല”… “പിന്നെ എന്തിനാ ഇന്നലെ രാത്രി അവിടെ വന്നു നിന്നത്”?? “അത് ഒന്നുല്ല”…. “സത്യാണോ”?? “അതെ”…

“ചേട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ”??കണ്ടക്ടറുടെ മുഖം വിടർന്നു. ഒരു നിമിഷം കുട്ടിമാളുവിന്റെ മുഖത്ത് നോക്കി നിന്ന ശേഷം അയാൾ പറഞ്ഞു. “എനിക്ക് തന്നെ ഇഷ്ടം ആണ്. കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്”,… അത് കേട്ടപ്പോൾ കുട്ടിമാളു ശെരിക്കും ഒന്ന് ഞെട്ടി. എന്നിട്ട് പറഞ്ഞു.

“ചേട്ടന് അങ്ങനെ ഒരു ഇഷ്ടം ഉണ്ടേൽ വീട്ടിൽ വന്നു കാർന്നോന്മാരോട് ചോദിച്ചോ എന്നോട് പറയണ്ട”….അത്രയും പറഞ്ഞ് അവൾ വീട്ടിലെ പോന്നു. അയാൾ പറഞ്ഞത് വെറും തമാശ ആയി അവൾ കണ്ടു. ഗൾഫിൽ നിന്ന് ഏട്ടൻ വിളിച്ചപ്പോൾ അമ്മ ശാന്ത ചേച്ചിയുടെ മകളുടെ കാര്യം പറഞ്ഞു. ഏട്ടനും അതൊരു ഷോക്ക് ആയിരുന്നു. എല്ലാ കൊല്ലത്തെയും പോലെ ഈ ഓണവും പോയി മറഞ്ഞു. 10,ദിവസം കഴിഞ്ഞ് ഇന്ന് ക്ലാസ്സ്‌ തുറക്കുന്നു. വീണ്ടും ഒരു അടിയും പിടുത്തവും വഴക്കിനും എല്ലാം അരങ്ങു ഒരുങ്ങുന്നു. കുട്ടിമാളു പതിവ് പോലെ കുളിച്ചു ഒരുങ്ങി സ്കൂളിലേക്ക് പോയി. ഇന്ന് സുധി ചേട്ടൻ വരുന്നത് കൊണ്ട് ചിഞ്ചു നേരത്തെ പോയി. കുട്ടിമാളു ബസിൽ കയറി ഇരുന്നു. ബസ് സ്കൂൾ ബസ് സ്റ്റോപ്പ്‌ എത്തിയപ്പോൾ കണ്ടക്ടർ അവിടെ ഇറങ്ങി എന്നിട്ട് കുട്ടിമാളുവിന്റെ പുറകെ കൂടി.

“എന്താ ചേട്ടാ”??അവൾ ചോദിച്ചു. “2ദിവസത്തിനുള്ളിൽ തന്നെ പെണ്ണ് ചോദിക്കാൻ വീട്ടിൽ നിന്ന് ആള് വരും കേട്ടോ”…. ഒരു നിമിഷം കുട്ടിമാളു ഒന്ന് ഭയന്നു. പിന്നെ ചോദിച്ചു. “എന്താ ചേട്ടന്റെ പേര്”??

“ശരൺ”…. “എന്താ ജോലി”?? “ഞാൻ k.S.R.T.C കണ്ടക്ടർ ആണ്”… “അപ്പോ പ്രൈവറ്റ് ബസ്”?? “അത് ലീവ് ആയത്കൊണ്ട് വന്നതാ”,….

“ചേട്ടാ ചേട്ടൻ വിചാരിക്കുന്ന പോലെ ഒരു പെണ്ണല്ല ഞാൻ. തനി വായാടി ആണ്”… “അറിയാം അതുകൊണ്ട് തന്നെയാ ഇഷ്ടം ആയത്”.

“ചേട്ടാ എനിക്ക് കല്യാണം കഴിക്കാൻ ഉള്ള പ്രായം ആയില്ല” “ആ ആകും വരെ ഞാൻ വെയിറ്റ് ചെയ്തോളാം.എന്തായാലും തന്നെ മതി എനിക്ക്”….കുട്ടിമാളു ഒന്നും മിണ്ടിയില്ല.

“ഓക്കേ ചേട്ടന്റെ നമ്പർ താ ഞാൻ വീട്ടിൽ ചെന്ന് എന്റെ അമ്മയെ കൊണ്ട് വിളിപ്പിക്കാം എന്നിട്ട് കല്യാണാലോചനയുമായി ആയി വന്നാൽ മതി”.കുട്ടിമാളു പറഞ്ഞു. അയാൾ നമ്പർ അവൾക്ക് കൊടുത്തു. യാത്ര പറഞ്ഞു കുട്ടിമാളു സ്കൂളിലേക്ക് പോയി. സ്കൂളിൽ ചിഞ്ചു ഉണ്ടാരുന്നു പക്ഷെ അവൾ ചിഞ്ചുവിനോട് ഒന്നും പറഞ്ഞില്ല. “സുധി ചേട്ടൻ വന്നോ”??കുട്ടിമാളു ചോദിച്ചു. “ആം… ഇന്ന് രാവിലെ”…

“മറ്റേ കാലനോ”?? “ശ്രെയസ് ഏട്ടൻ എത്തിയില്ല ഇന്ന് എത്തും എന്ന് പറഞ്ഞു.എന്താ മോളെ”?? “ഒന്നുല്ല അറിയാൻ വേണ്ടി ചോദിച്ചതാ”,…. “മ്മ് മ്മ് മ്മ്മ്”….ചിഞ്ചു അവളെ ആ ക്കി ചിരിച്ചു. “എന്താടി കൊരങ്ങി”??

“സത്യം പറ നിനക്ക് ആ ചേട്ടനെ ഇഷ്ടമല്ലേ”?? “പിന്നെ ഇഷ്ടപ്പെടാൻ പറ്റിയ ഐറ്റം. ഒന്ന് പോയെ നീ”… “അഹ് ഓക്കേ”…. ഇതേ സമയം ശ്രെയസിന്റെ വീട്ടിൽ. “പോട്ടെടി”… “പോയിട്ട് വരാം എന്ന് പറ ശ്രീ”…തംബുരു പറഞ്ഞു.

”മ്മ്”… “പിന്നെ കടലമിട്ടായിയോട് ക്ഷമ ചോദിക്കണം. ഇല്ലേൽ നല്ല അടി മേടിക്കും”.. ”അയ്യോ നീ പറഞ്ഞത് നന്നായി. ഞാൻ അവളുടെ കാര്യം മറന്നു ഇരിക്കുവാരുന്നു”… “മ്മ്. എനിക്ക് ആ കുട്ട്യേ ഒന്ന് കാണണം ആ ചുന്ദരി മണിയെ”…. “ആഹാ നീ ഇപ്പോ അവളുടെ ഫാൻ ആയോ”?? “പിന്നല്ലാതെ നിന്നെ ഇതുപോലെ പിടിച്ചു കെട്ടിയ ഒരു പെണ്ണ് വേറെ കാണുവോ”?? “ഓഹോ അപ്പൊ നീയോ”??

“ഓ ഞാൻ അങ്ങനെ നെഞ്ചിൽ കയറിട്ടുണ്ടോ”?? “ഹാ പോകല്ലേ. ഇനിപ്പോ എത്ര നാള് കഴിഞ്ഞ കാണുക!!ഒരു കിസ്സ് താടി ഭാര്യേ”…. “അയ്യട”…. “ദേ നീ തന്നില്ലേൽ ഞാൻ എന്റെ കടലമിട്ടായിയെ കൊണ്ട് കിസ്സ് അടിപ്പിക്കുവേ”… “ആ അങ്ങ് ചെല്ല് അവള് കടലമിട്ടായിക്കിട്ട് കടിക്കും പോലെ ഒരു കടി തരും”… “ശ്രീ നീ ഇറങ്ങിയില്ലേ”??അച്ഛൻ ചോദിച്ചു.

“ആ ഇറങ്ങുവാ അച്ഛാ”….അവൻ താഴെ അവന്റെ ജിപ്സിയിൽ കൊണ്ടു വന്നു ബാഗ് വെച്ചു. “പോട്ടെടി ദുഷ്ടേ ഉമ്മ തരാത്ത പിശാശ്ശെ”… “പോടാ”…എന്ന് പറഞ്ഞു കൊണ്ട് തംബുരു അവന്റെ കവിളിൽ ഒരു മുത്തം ഇട്ടു അകത്തേക്ക് ഓടി. വാതിൽ മറവിൽ നിന്ന് ശ്രീ യെ യാത്രയാക്കി.

ക്ലാസ്സ്‌ കഴിഞ്ഞ് പോകാൻ വേണ്ടി ബസ് കാത്തു നിന്നപ്പോൾ കടലമിട്ടായി മേടിക്കാൻ വേണ്ടി കടയിലേക്ക് കുട്ടിമാളു ഓടി. “രണ്ടു കടലമിട്ടായി”… കടക്കാരൻ കടലമിട്ടായി എടുത്തു അവളുടെ കയ്യിൽ വെച്ചു കൊടുത്തപ്പോൾ അതിൽ ഒരു കടലമിട്ടായി വായുവിൽ ഉയർന്നു പോകുന്നത് അവൾ കണ്ടു. പിന്നെയാണ് ആ കൈ അവൾ കണ്ടത്. “ഓ എത്തിയോ സാർ”?? “എന്താ നിനക്ക് പിടിച്ചില്ലേ”?? “ഇല്ല ഒട്ടും പിടിച്ചില്ല”.. “ഓ എങ്കിൽ നീ സഹിച്ചോ”…

“എനിക്ക് മനസ്സില്ല”… “നിനക്ക് മനസ്സ് ഇല്ലേൽ വേണ്ട. സഹിക്കാൻ ആള് വേറെ ഉണ്ട്”… “ഓ ആയിക്കോട്ടെ”… കുട്ടിമാളു പറഞ്ഞു. “എങ്ങനെ ഉണ്ടാരുന്നു എന്റെ കടലമിട്ടായിയുടെ ഓണം”?? “പരമ ബോർ”,…

“ഹാ എനിക്കും. സത്യത്തിൽ നിന്നെ miss ചെയ്തു”… “മിസ്സ്‌ ചെയ്യാൻ ഞാൻ എന്താ ക്ലാസ്സോ”?? “അല്ല സ്കൂൾ. കുരുത്തക്കേട്ന്റെ സ്കൂൾ”… “പോടാ”…

“നീ പോടീ”,… “ആഹാ വന്നപ്പോഴേക്കും അടി തുടങ്ങിയോ??നിങ്ങൾ മുന്നാൾ ആണോ എന്ന് നോക്കണം”…. “ആ നോക്കിക്കോ. കൂട്ടത്തിൽ ഞാൻ ഇയാളെ കൊല്ലുമോ എന്നും”…. കുട്ടിമാളു പറഞ്ഞു. “നീ കൊല്ലാൻ വാ ഞാൻ നിന്നു തരാം”…

“ചിഞ്ചു ഞാൻ ഇവിടെ നിന്നാൽ ശരി ആകില്ല പോകുവാ. നീ വന്നേക്ക് കേട്ടോ”…ശ്രെയസിനെ കലിപ്പിച്ചു ഒന്നു നോക്കിട്ട് കുട്ടിമാളു ബസ് സ്റ്റോപ്പിലേക്ക് പോയി നിന്നു. “സുധിയേട്ടാ….. ഇതിപ്പോ തല്ല് കൂടി കൂടി ഈ സിനിമയിൽ കാണും പോലെ രണ്ടാളും പ്രേമത്തിൽ ആകുവോ”??

“ഡി പെങ്ങളെ… അവളെ എനിക്ക് ഇഷ്ടവാ. അത് നിങ്ങൾ ഉദ്ദേശിക്കുന്ന ഇഷ്ടം അല്ല. ഈ ശ്രെയസ് നീ ഉദ്ദേശിച്ച ആ ഇഷ്ടം നേരത്തെ ഒരാൾക്ക് കൊടുത്തു പോയതാ. അതുകൊണ്ട് ആ പേടി വേണ്ട”….ശ്രെയസ് അത് പറഞ്ഞപ്പോൾ ചിഞ്ചുവിന്റെ മുഖം മങ്ങി. അവൾ സുധിയോട് യാത്ര പറഞ്ഞു ബസ് സ്റ്റോപ്പിൽ പോയി നിന്നു. “എടി”… “എന്താ”??

“ആ ചേട്ടന് വേറെ ആളുണ്ട്” “ആർക്ക് സുധി ചേട്ടനോ”?? “അല്ല ശ്രെയസ് ചേട്ടന്”… “അതിനിപ്പോ നിനക്ക് എന്താ”?? “എനിക്ക് ഒന്നുല്ല”,…ചിഞ്ചു പിന്നെ ഒന്നും മിണ്ടിയില്ല. കുട്ടിമാളു വീട്ടിൽ എത്തിയപ്പോൾ തന്നെ ശരൺന്റെ വിവരം അമ്മയോട് പറഞ്ഞു. അമ്മക്ക് ഒരു ഗവണ്മെന്റ് ജോലിക്കാരൻ മകളെ പെണ്ണ് ചോദിച്ചു വന്നതിൽ വല്യ സന്തോഷം. കുട്ടിമാളു അയാൾ കൊടുത്ത നമ്പർ അമ്മക്ക് കൊടുത്തു. അമ്മ ശരണിനെ വിളിച്ചു. ”,എടാ സുധി എന്റെ മൊബൈൽ എവിടെ”??ശ്രെയസ് ചോദിച്ചു. “ദ ഇരിക്കുന്നു”….

“ഡാ”… “എന്താടാ”?? “നിനക്ക് ശരിക്കും നമ്മടെ കടലമിട്ടായിയെ ഇഷ്ടം അല്ലെ”?? “നിനക്ക് ഇനി എന്തിന്റെ അസുഖമാ സുധി”… “പറ നീ. ഇഷ്ടമല്ലേ”??

ശ്രെയസ് സുധിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് കണ്ണിറുക്കി പറഞ്ഞു. “അവളെ കിട്ടുന്നവൻ ആരായാലും ഭാഗ്യം ചെയ്തവൻ ആണ്. അത്രക്ക് പാവമാ ആ കടലമിട്ടായി പോലെ കറുമുറെ സംസാരിക്കുന്ന പെണ്ണ്”…..

“അപ്പൊ ഇഷ്ടാണോ”??അപ്പോൾ നിന്റെ തംബുരു”?? (തുടരും) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *