കടലമിട്ടായി, തുടർക്കഥ (ഭാഗം: 8) വായിക്കുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

ആ വണ്ടിയിൽ നിന്നും യൂണിഫോം ധരിച്ച ഒരു പെൺകുട്ടി പുറത്തേക്കു ഇറങ്ങി. അത് കുട്ടിമാളു ആയിരുന്നു. അവൾ ഇറങ്ങിയപ്പോഴേ കണ്ടത് ശ്രെയസ്സിനെ ആയിരുന്നു. സാധാരണ അവനെ കാണുമ്പോൾ ഉള്ള കുറുമ്പ് തെളിയുന്ന മുഖത്ത് ഇന്ന് അവൻ കണ്ടത് ഭയം ആയിരുന്നു. അത് അവനിൽ തീ കോരിയിട്ടു.

“മോള് പൊക്കോ എന്തേലും വയ്യായ്ക തോന്നിയാൽ ഒരു വണ്ടി വിളിച്ചു വീട്ടിലേക്കു പൊക്കോ. അച്ഛൻ സമ്മേളനം കഴിഞ്ഞു വരാൻ വൈകും.”…. അച്ഛൻ പറഞ്ഞു. കൂട്ടത്തിൽ പോക്കെറ്റിൽ കയ്യിട്ടു കുറച്ചു പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ അവൾക്ക് കൊടുത്തു.

“ഒരുപാട് കടലമിട്ടായി മേടിക്കണ്ട. മധുരം തിന്നു പനി കൂട്ടണ്ട”… അച്ഛൻ ഓർമിപ്പിച്ചു. “മ്മ്”… അവൾ ഒന്ന് മൂളി.

“എങ്കിൽ മോള് പൊക്കോ”…. അതും പറഞ്ഞു അച്ഛൻ പോയി. കുട്ടിമാളു പതിയെ വഴിയുടെ ഒരു ഓരം ചേർന്നു നടന്നു. അടുത്തുള്ള കടയിലേക്ക് നടന്നു. അവളുടെ പിന്നാലെ ശ്രെയസ്സും എത്തി അവളുടെ മുഖത്തെ ഭാവം മാറ്റി എടുക്കാൻ അവൻ ആ കടയിലെ ഡപ്പിയിലെ മുഴുവൻ കടലമിട്ടായിക്കും വില പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ ഒരു വിക്സ് മിട്ടായി മേടിച്ചു കൊണ്ട് പോയി. അവളുടെ പോക്കും അവനോടു മിണ്ടാതെ പോയതിനുള്ള പരിഭവവും അവന്റെ ഉള്ളിൽ ഉണ്ടാരുന്നു. “നീ വരുന്നില്ലെന്ന് പറഞ്ഞിട്ട്”??ചിഞ്ചു ആശ്ചര്യത്തോടെ ചോദിച്ചു. “സാർ വരാൻ പറഞ്ഞ് ബഹളം ആയിരുന്നു അതാ വന്നത്”. “മ്മ് ഇതെന്താ നിന്റെ കയ്യിൽ”??ചിഞ്ചു ചോദിച്ചു. “കടലമിട്ടായിയ. വീട്ടിൽ ഇരുന്നതാ”.. കുട്ടിമാളു പറഞ്ഞു.

“മ്മ്”… “എടി കാന്താരി”…… സുധി വിളിച്ചു. “ന്തോ”?? “നിനക്ക് പനിയാണെന്ന് കേട്ടല്ലോ”.. “മ്മ് വയ്യ ഒട്ടും”… “മ്മ് നീ വിഷമിക്കാതെ കുറഞ്ഞോളും”… സുധി പറഞ്ഞു. അവൾ കയ്യിലിരുന്ന കടലമിട്ടായി സുധിക്ക് കൊടുത്തു. ശ്രെയസ് അതൊക്കെ നോക്കി നിന്നു. കുട്ടിമാളു ശ്രെയസ്സിനെ നോക്കിയത് പോലുമില്ല. ചിഞ്ചുവും കുട്ടിമാളുവും കൂടി സ്കൂളിലേക്ക് നടന്നു. “കുറവുണ്ടോടി നിനക്ക്”??ചിഞ്ചു ചോദിച്ചു. “ആ സാരമില്ലഡി കുഴപ്പമില്ല”…

“മ്മ്… ശ്രെയസ് ഏട്ടൻ രാവിലെ മുതൽ നിന്നോട് ക്ഷമ ചോദിക്കാൻ വേണ്ടി വന്നു നിൽക്കുവാ”… ചിഞ്ചു പറഞ്ഞു.

“മ്മ്”… “നീ എന്താ പുള്ളിയോട് മിണ്ടാഞ്ഞേ??ദേഷ്യം ആണോ”?? “ദേഷ്യം ഉണ്ടെങ്കിൽ സുധി ചേട്ടന്റെ കയ്യിൽ ഞാൻ പുള്ളിക്കും ഉള്ള കടലമിട്ടായി കൊടുക്കുവോ”?? ”ഏഹ് അപ്പൊ രണ്ടെണ്ണം കൊടുത്തോ”?? “ആം”…..

*** “ഡാ അളിയാ അവള് കലിപ്പിൽ ആണെന്ന് തോന്നുന്നു”…. സുധി പറഞ്ഞു. “മ്മ്… ഈശ്വര ഏത് നേരത്തു ആണ് അവളെ അവിടെ വിട്ടിട്ടു പോരാൻ തോന്നിയത്”!!ശ്രെയസ് തലയിൽ കൈ വെച്ചു. “അവൾക്ക് എന്നോട് ദേഷ്യം ആയിരിക്കും”… ശ്രെയസ് പറഞ്ഞു. “നീ upset ആകാതെ നമുക്ക് നോക്കാം. ഹോ ഈ കടലമിട്ടായി എന്താ മുറിയാത്തെ”??സുധി കടലമിട്ടായി കടിച്ചു പൊട്ടിക്കാൻ നോക്കി നടന്നില്ല. അത് കഴിഞ്ഞു അവൻ നോക്കുമ്പോൾ ആണ് രണ്ടു കടലമിട്ടായി ഒന്ന് ചേർന്ന് നിൽക്കുന്നത് കണ്ടത്.

“ഡാ ഇത് രണ്ടെണ്ണം ഉണ്ടല്ലോ. സാധാരണ അവൾ ഒന്നേ തരുള്ളൂ. ഇതെന്താ ആവോ”?? ശ്രെയസ് സുധിയുടെ അടുത്ത് ചെന്നു ആ കടലമിട്ടായി എടുത്തു. “ഡാ ചിലപ്പോൾ അവൾക്ക് നിന്നോട് ദേഷ്യം ഒന്നും ഉണ്ടാകില്ല അതുകൊണ്ട് തന്നത് ആകും രണ്ടെണ്ണം”… സുധി പറഞ്ഞു. ശ്രെയസ് ആ കടലമിട്ടായി ഒരെണ്ണം എടുത്തു അവന്റെ ചുണ്ടോട് അടുപ്പിച്ചു. ആദ്യ കടിയിൽ തന്നെ ഒരു ചെറിയ പീസ് അവന്റെ നാവിന്റെ തുമ്പിലേക്ക് ഇഴുകി ചേർന്നു. കടലയുടെയും ശർക്കരയുടെയും മധുരം അവന്റെ വായിലെ തുപ്പൽഉം ആയി കൂടി ചേർന്ന് അതിന്റെ മധുരം അവൻ ആസ്വദിച്ചു. “ഡാ…. ഇതിന് അവൾ ഇത്ര അടിക്ട്ആയി പോയത് എന്താന്ന് ഇപ്പോ മനസ്സിലായി. എന്തൊരു ടേസ്റ്റ് ആ. പറയാൻ പറ്റില്ല. ഇതുവരെ കഴിച്ചതിൽ ഏറ്റവും നല്ല കടലമിട്ടായി”….. ശ്രെയസ് പറഞ്ഞു. “എനിക്ക് ഒന്നും തോന്നിയില്ല. ദൈവമേ ഇവന് ഇത്രയും ടേസ്റ്റ് തോന്നാൻ ഇനി അവൾ ഇതിൽ വല്ല വിഷവും കലർത്തിയോ”??സുധി തനിയെ പറഞ്ഞു. അത് ശ്രെയസ് കേട്ടു.

“ഡാ തെണ്ടി നീ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ”…. ശ്രെയസ് പറഞ്ഞു. അവർ രണ്ടാളും കൂടെ ഹോസ്റ്റലിൽ തിരികെ എത്തി. ശ്രെയസ് വീട്ടിൽ പോകാൻ ഉള്ള അവന്റെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു വെച്ചു. സുധി അവന്റെ വീട്ടിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു. “ഡാ എനിക്ക് ഒന്നുടെ ചിഞ്ചുവിനെ കാണണം. ഇനിപ്പോ ഓണം കഴിഞ്ഞല്ലേ പറ്റുള്ളൂ”…. സുധി പറഞ്ഞു.

“മ്മ് പോകാം”…. ശ്രെയസ് പറഞ്ഞു. ഉച്ചയോടെ അവർ വീണ്ടും ബസ് സ്റ്റോപ്പിൽ എത്തി. ചിഞ്ചുവും കുട്ടിമാളുവും N. S. S മീറ്റിംഗ് കഴിഞ്ഞു എത്തി. സുധിയും ചിഞ്ചുവും മാറി നിന്ന് 10ദിവസം കാണാതെ ഇരിക്കുന്നതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു. കുട്ടിമാളു അവിടെ ബസ് സ്റ്റോപ്പിൽ തനിയെ ഇരുന്നു. അവൾക്ക് നേരെ ഓപ്പോസിറ്റ് ശ്രെയസ് നിൽക്കുന്നുണ്ടാരുന്നു. അപ്പോഴാണ് ഒരു കള്ള് കുടിയൻ ആ ബസ് സ്റ്റോപ്പിൽ വന്നു നിന്നത്. അവൻ കുട്ടിമാളുവിന്റെ അടുത്തേക്ക് നടന്നു അടുത്തു. പാതി പൊക്കി കെട്ടിയ ഭിത്തിയിൽ തിരിഞ്ഞു ചാരി നിന്ന കുട്ടിമാളു അയാൾ വന്നത് അറിഞ്ഞില്ല. അയാൾ അവളുടെ അടുത്തേക്ക് നടന്നു അടുക്കുന്നത് ശ്രെയസ് കണ്ടു. മദ്യം ത്തിന്റെ ഗന്ധം വന്നപ്പോൾ അവൾ തിരിഞ്ഞു നോക്കാൻ വേണ്ടി തുടങ്ങിയപ്പോൾ പെട്ടെന്ന് ശ്രെയസ് അവന്റെ കൈ കൊണ്ട് അവളുടെ വയറിൽ പിടിച്ചു മാറ്റി. പെട്ടെന്ന് ഉണ്ടായ ആ പിടിച്ചു മാറ്റത്തിൽ ഇന്ദ്രിക ശ്രെയസിന്റെ നെഞ്ചിൽ തട്ടി നിന്നു. അപ്പോഴും അവന്റെ കൈ അവളുടെ വയറിൽ ആയിരുന്നു. മുറുകെ ഉള്ള ആ പിടുത്തം അവളുടെ കണ്ണുകളെ ഇറുക്കി അടപ്പിച്ചു. കുട്ടിമാളുവിന്റെ കൈ ഒരെണ്ണം അവന്റെ തോളിലും മറ്റേത് അവന്റെ വയറിന്റെ സൈഡിലും ആയിരുന്നു. കാറ്റിൽ പറന്നു ആടുന്ന കുട്ടിമാളുവിന്റെ മുടിയും കാച്ചെണ്ണയുടെ ഗന്ധവും നെറ്റിയിലെ ചുവന്ന വട്ട പൊട്ടും കണ്ണിൽ എഴുതിയ കണ്മഷിയുടെ കറുത്ത പാടും അവൻ മാറി മാറി നോക്കിക്കൊണ്ടിരുന്നു.

“ആഹാ എന്താ അവിടെ”??ചോദിച്ചത് ആ കള്ളു കുടിയൻ ആയിരുന്നു. പെട്ടെന്ന് കുട്ടിമാളു മാറിയപ്പോൾ ബാലൻസ് തെറ്റി അയാൾ താഴെ വീണിരുന്നു. പെട്ടെന്ന് സ്ഥലകാല ബോധം വന്നപ്പോൾ അവർ കുതറി മാറി. പരസ്പരം അറിയാത്തവരെ പോലെ നിന്നു. അപ്പോഴേക്കും ചിഞ്ചു വന്നു. ഒപ്പം അവർക്ക് പോകാൻ ഉള്ള ബസും കൊണ്ടു വന്നു നിർത്തി.

“ഡി നീ ഏട്ടനോട് എന്തെങ്കിലും പറഞ്ഞോ”??ചിഞ്ചു ചോദിച്ചു. “ഇല്ല”….ബസിൽ കയറി നിന്ന് കഴിഞ്ഞ് കുട്ടിമാളു ശ്രെയസിനെ നോക്കി. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഒപ്പം ആ ചുണ്ടുകൾ കൊണ്ട് ശബ്ദം പുറത്തു വരാതെ ഒരു ഹാപ്പി ഓണം മന്ത്രിച്ചു. അത് കണ്ടപ്പോൾ ശ്രെയസ് ഒന്ന് ഉഷാറായി. പുരികം വളച്ചു ഒരു കള്ള നോട്ടം നോക്കി അവൻ “പോടീ കടലമിട്ടായി എന്ന് പറഞ്ഞു. ശബ്ദം പുറത്ത് വരാതെ. അവൾക്ക് അത് കണ്ടപ്പോൾ ചിരി വന്നു. ചിഞ്ചുവും സുധിയും കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു. ബസ് മുന്നോട്ടു എടുത്തപ്പോൾ അവരുടെ മിഴികൾ തമ്മിൽ അകന്നു. “ഡി വിഷമിക്കാതെ 10ദിവസത്തെ കാര്യല്ലേ”….ഇന്ദ്രിക ചിഞ്ചുവിനെ ആശ്വസിപ്പിച്ചു. “ടിക്കറ്റ് ടിക്കറ്റ്”….കണ്ടക്ടർ വന്നു ടിക്കറ്റ് ചോദിച്ചു. അവർ പൈസ കൊടുത്തു. “പനി കുറഞ്ഞോ”??അയാൾ ചോദിച്ചു.

“മ്മ്”….കുട്ടിമാളു ഒന്ന് മൂളി. അയാൾ പോയി കഴിഞ്ഞ്. “എനിക്ക് പനി ആണെന്ന് ഇയാൾ എങ്ങനെ അറിഞ്ഞു”?? “രാവിലെ നീ എവിടെ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു”… “മ്മ്”….ബസ് അവർക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പിൽ എത്തിയപ്പോൾ കണ്ടക്ടർ വന്നു അവരോടു ഹാപ്പി ഓണവും ഒപ്പം 10 ദിവസം കഴിഞ്ഞ് കാണാം എന്നും പറഞ്ഞു. അവർ ഒന്ന് ചിരിച്ചു മറുപടി പറഞ്ഞില്ല. അവർ രണ്ടാളും അവരവരുടെ വീട്ടിലേയ്ക്ക് പോയി. ശ്രെയസ്സും സുധിയും അവരുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. ഏകദേശം 5 മണിയോടെ സുധിയെ അവന്റെ വീട്ടിൽ എത്തിച്ചു യാത്ര പറഞ്ഞ് ശ്രെയസ് ഇറങ്ങി. വീട്ടിലേക്ക് ഉള്ള യാത്രയിൽ മുഴുവൻ അവന്റെ മനസ്സിൽ തംബുരു ആയിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ടു തവണ കടലമിട്ടായി അവന്റെ ചിന്തയിൽ വന്നു പെട്ടു.

ഏകദേശം 7മണിയോടെ ശ്രെയസ് വീട്ടിൽ എത്തി. വീട്ടിൽ അന്ന് എല്ലാവരും ഉണ്ടായിരുന്നു. അച്ഛനും അമ്മയും ശ്രാവണ ഏട്ടനും ഏട്ടന്റെ ഭാര്യ ഗീതിക ഏടത്തിയും അച്ഛന്റെ സുഹൃത് കുമാരൻ അങ്കിളും ഭാര്യ സുഷമ ആന്റിയും എല്ലാവരും ഉണ്ടായിരുന്നു. അവർ എല്ലാവരും ഉണ്ടായിരുന്നിട്ടും ശ്രേയസിന്റെ കണ്ണുകൾ തംബുരുവിനെ അന്വേഷിച്ചു. “ശ്രീകുട്ടാ…. “ഏട്ടത്തി വിളിച്ചു. “എന്താ ഏട്ടത്തി”?? “നീ അന്വേഷിക്കുന്ന ആള് മുകളിൽ ഉണ്ട്”…ഏട്ടത്തി പറഞ്ഞു. എല്ലാവരുടെയും മുൻപിൽ ഒന്ന് ചമ്മി എങ്കിലും അത് പുറത്തു കാണിക്കാതെ അവൻ മുകളിലേക്ക് ഓടി. തംബുരു അവിടെ ടെറസിൽ തിരിഞ്ഞു നിൽക്കുക ആയിരുന്നു. അവൻ ശബ്ദം ഉണ്ടാക്കാതെ പുറകിൽ കൂടെ ചെന്ന് അവളുടെ വയറിൽ കെട്ടിപ്പിടിച്ചു. തംബുരു ഒന്ന് ഞെട്ടി.

“അയ്യട കണ്ട കള്ളു കുടിയന്മാർ എന്നെ തൊടണ്ട”….അവൾ പറഞ്ഞു.. “ആരാടി നിന്റെ കള്ള് കുടിയൻ”?? “ശ്രീ അല്ലാതെ ആര്”…. “എടി ഞാൻ കുടിച്ചത്… നമ്മുടെ കടലമിട്ടായി ഇല്ലേ അവളും ആയി പിണങ്ങി അതുകൊണ്ടാ”…. “എന്താ ഉണ്ടായേ”??

അവൻ നടന്നത് എല്ലാം അവളോട്‌ പറഞ്ഞു. “ശ്രീ നീ എന്നിട്ട് ആ കുട്ടിയോട് എന്താ ക്ഷമ ചോദിക്കാഞ്ഞത്??കുടിച്ചു ബോധം പോയ ആളുകൾക്ക് ഇടയിൽ അതിനെ കൊണ്ടു പോയി നിർത്തിയേക്കുന്നു”,….തംബുരു ചൂടായി. “എന്റെ പൊന്നു ഭാര്യേ…. തിരിച്ചു ചെല്ലുമ്പോൾ ഞാൻ സോറി പറയാം. ഇപ്പോ എന്റെ മോള് ആ ചുണ്ട് ഇങ്ങു കാണിച്ചേ. ഏട്ടൻ ഒന്ന് രുചിച്ചു നോക്കട്ടെ പഴയ ടേസ്റ്റ് ഉണ്ടോന്നു”…. “അയ്യട….ടേസ്റ്റ്”,…ഒഴിഞ്ഞു മാറാൻ നിന്ന തംബുരുവിനെ പിടിച്ചു നിർത്തി ശ്രെയസ് അവളുടെ ചുണ്ട് അമർത്തി ചുംബിച്ചു അതിന്റെ മധുരം ആസ്വദിച്ചു. “മധുരം കുറഞ്ഞു. ഒന്നുടെ നോക്കട്ടെ”….അവൻ വീണ്ടും ചുംബിക്കാൻ ശ്രെമിച്ചപ്പോൾ ഏട്ടത്തി കയറി വന്നു.

“ഡാ”….രണ്ടാളും ആ വിളിയിൽ കുതറി മാറി. “അപ്പോ ഇതാണല്ലേ പരുപാടി”… “ആയോ ഏട്ടത്തി ആരോടും പറയല്ലേ”…ശ്രെയസ് പറഞ്ഞു. “മ്മ് പറയുന്നില്ല താഴേക്കു വാ. ഇവർക്ക് പോകാറായി”….അവർ മൂന്നും താഴേക്കു വന്നു ഭക്ഷണം കഴിച്ചു. അതിന്റെ ഇടയിൽ ഏട്ടത്തി തംബുരുവിന്റെയും ശ്രേയസിന്റെയും വിവാഹത്തെ കുറിച്ച് പറഞ്ഞു. “രണ്ടാളുടെയും പഠനം കഴിഞ്ഞ് ഉടനെ വിവാഹം എന്ന കരാറിൽ അവർ ഒപ്പ് വെച്ചു. ശ്രെയസ് തംബുരുവിനെ നോക്കി കണ്ണ് അടച്ചു. “നിനക്ക് ഉറങ്ങാറായില്ലേ മോളെ”??അമ്മ ചോദിച്ചു.

കുട്ടിമാളു ലൈറ്റ് ഓഫ്‌ ചെയ്തു ഉറങ്ങാൻ കിടന്നു.പക്ഷെ മനസ്സ് നിറയെ ഇന്ന് ബസ് സ്റ്റോപ്പിൽ വെച്ച് നടന്ന സംഭവങ്ങൾ ആയിരുന്നു. ഉറക്കം വരാതെ അവൾ എഴുന്നേറ്റു ആ ജനൽ കമ്പിയിൽ പിടിച്ചു വഴിയിലേക്ക് നോക്കി നിന്നു. അപ്പോഴാണ് ആരോ വീടിന്റെ മതിൽ ചാടുന്നത് അവൾ കണ്ടത്. (തുടരും) ലൈക്ക് കമന്റ് ചെയ്യണേ…

നിങ്ങളുടെ സപ്പോർട്ട് ആണ് പിന്തുണ…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *