കടലമിട്ടായി, തുടർക്കഥ (ഭാഗം: 7) വായിക്കുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“ഡാ ശ്രെയസ്…. ഡാ എണീറ്റെ. നേരം ഒരുപാട് ആയി”… സുധി ശ്രെയസിനെ വിളിച്ചു ഉണർത്തി. “എന്താടാ”??അവൻ കണ്ണും തിരുമി കൊണ്ട് ചോദിച്ചു. “ഹോ കൊട്ടാരത്തിൽ കിടക്കേണ്ട ചെറുക്കൻ ദാ ഇപ്പോ ഹോസ്റ്റലിന്റെ മുകളിലെ ടെറസ്സിന്റെ മുകളിൽ ആകാശവും നോക്കി കിടക്കുന്നു”,….

“രാവിലെ നിന്റെ വളിച്ച ഫിലോസഫി കേൾക്കാൻ വേണ്ടി ആണോ എന്നെ വിളിച്ചത്”??, “എടാ നിന്റെ വീട്ടിൽ നിന്ന് കുറെ തവണ വിളിച്ചിരുന്നു. തംബുരുവും വിളിച്ചിരുന്നു”. “മ്മ് ഇന്നലെ അങ്ങ് ബോർ ആയി പോയി അല്ലേടാ??ബോധം പോയി. വീട്ടിൽ അറിഞ്ഞാൽ എന്റെ അന്ത്യവാ…. തംബുരു അറിഞ്ഞാൽ യുദ്ധമാകും ഇനി”…

“മ്മ് എന്തൊരു കുടി ആരുന്നു നീ ഇന്നലെ”… “ഇന്നലെ എന്തോ അവളെ വേദനിപ്പിച്ചപ്പോ അവൾ കരഞ്ഞപ്പോൾ ആകെ ഒരു ഇത്”,….. “മ്മ് നിന്റെ ചാട്ടം മനസിലായി. ആ ഇന്നലെ ചിഞ്ചു വിളിച്ചപ്പോൾ പറഞ്ഞു നിന്റെ കടലമിട്ടായിക്ക് പേടിച്ചു പനി പിടിച്ചു എന്ന്”…

“എന്നിട്ടോ”?? “എന്നിട്ട് എന്താ നീ കാരണം ഇപ്പോ ചിഞ്ചു എന്നെ തേക്കും എന്ന ഒരു stylel നിക്കുവാ”… “അഹ് ബെസ്റ്റ് ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെയൊക്കെ ആണോ!!എന്തേലും പറഞ്ഞാൽ ഉടനെ കിടന്നു തിളച്ചു മറിയും”… ”ആഹ് ഡാ ചിഞ്ചു വരുന്നുണ്ട് ഇന്ന് സ്കൂളിൽ എന്തോ മീറ്റിംഗ് ഉണ്ടെന്നു”… “അഹ് നീ പോയി കണ്ടിട്ട് വാ എന്നെ കണ്ടിട്ട് ഇനി അവൾക്ക് നിന്നെ തേക്കാൻ തോന്നേണ്ട”… “കടലമിട്ടായി ചിലപ്പോൾ വരും”, “ഏഹ്… ഉറപ്പാണോ”??

“മ്മ്… “, “എങ്കിൽ ഞാനും വരാം”… ശ്രെയസ് പറഞ്ഞു. അവൻ അഴിഞ്ഞു പോയ മുണ്ട് വാരികെട്ടി മുറിയിലേക്ക് ഓടി അവിടുന്ന് നേരെ ടോയ്ലറ്റിലേക്കും. “ഡാ ബക്കറ്റ് എവിടെ ?തോർത്ത്‌ എവിടെ ??സോപ് എവിടെ??സമയം ആയോ”??, ഇവന് ഇത് എന്താ വട്ടോ… സുധി കണ്ണും തള്ളി നിന്നു.10മിനിറ്റ് കഴിഞ്ഞു ഒരു നനഞു കുതിർന്ന കോഴിയെ പോലെ തോന്നിക്കുന്ന ഒന്ന് മുറിയിലേക്ക് പോകുന്നത് സുധി കണ്ടു 5മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രെയസ് മുറിയിൽ നിന്നും ഇറങ്ങി വരുന്നതും കണ്ടു. “വാടാ പോകാം” “എങ്ങോട്ട്”?? “അവര് വരില്ലേ”??

“അതിന്”?? “വാ കാണാൻ പോകാം”… “അതിന് ഈ പുലർച്ചെ 5,മണിക്ക് അവരുടെ സ്കൂൾ തുറക്കുവോ”?? “ഏഹ് 5മണിയോ”??ശ്രെയസ് വാച്ചിൽ നോക്കിയപ്പോൾ 5മണി. അവൻ ഒന്ന് ചമ്മി നിന്നു. “വാടാ പോകാം”,…ശ്രെയസ് പറഞ്ഞു “എടാ അവളുമാര് ഒന്ന് എഴുന്നേൽക്കട്ടെ നീ അടങ്ങി ഇരുന്നേ….ഞാൻ പോയി കൈലി മാറ്റി വരാം”… സുധി പറഞ്ഞു. “പിന്നെ നിന്റെയൊരു കൈലി വാടാ”… ശ്രെയസ് അവനെ പിടിച്ചു വലിച്ചു കൊണ്ട് പോയി. “സമയം 6മണി ആയതേ ഉള്ളു. സത്യത്തിൽ നിനക്ക് എന്താ ശ്രെയസ് അവളോട്‌ ???അവളെ നേരെ കണ്ണിൽ കണ്ടാൽ നീ വഴക്ക. പിന്നെ ഇപ്പോ എന്തിനാ ഇങ്ങനെ”??

“ഡാ നീ ഇങ്ങനെയൊക്കെ ചോദിച്ചാൽ എനിക്ക് പറയാൻ ഒരു ഉത്തരം ഇല്ല സത്യം. പക്ഷെ എന്റെ ശ്രെദ്ധ കുറവ് മൂലം അവൾക്ക് ഒരു വിഷമം ഉണ്ടായപ്പോൾ എന്തോ ഉള്ളിൽ ഒരു കൊളുത്തി പിടുത്തം”…… “അവൾക്ക് പനി ആണെന്ന് അല്ലേ ചിഞ്ചു പറഞ്ഞത്. ഇനി ഹോസ്പിറ്റലിൽ ആണോ ആവോ”??സുധി ചോദിച്ചു. “നമുക്ക് നോക്കാം ഹോസ്പിറ്റലിൽ ആണെങ്കിൽ അങ്ങോട്ട്‌ പോകാം”… “മ്മ്… നീ ആദ്യം നിന്റെ ഫോൺ എടുത്തു വീട്ടിലെക്ക് ഒന്ന് വിളിക്കാൻ നോക്ക്. തംബുരുവും വീട്ടിൽ നിന്ന് അച്ഛനും എല്ലാരും വിളിച്ചിരുന്നു. നീ ഫിറ്റ്‌ ആയതു കൊണ്ട് ഫോൺ എടുത്താൽ എന്ത് പറയും എന്നോർത്ത് ഞാനും കാൾ എടുത്തില്ല”…

“ഇന്ന് ഞാൻ വീട്ടിൽ എത്തും എന്ന് എല്ലാവരോടും പറഞ്ഞിരുന്നു എപ്പോൾ വരുമെന്ന് അറിയാൻ ആകും. ഏട്ടന്റെയും ഏട്ടത്തിയുടെയും വിവാഹം കഴിഞ്ഞിട്ട് ഉള്ള ആദ്യ ഓണം അല്ലേ ചെല്ലാതെ പറ്റില്ല. ഞാൻ ഒന്ന് വിളിക്കട്ടെ അവർ വരാൻ സമയം ഉണ്ടല്ലോ”… “ആം”….

ശ്രെയസ് മാറി നിന്ന് അച്ഛനെ ആദ്യം വിളിച്ചു. “ഹലോ ശ്രീ നീ ഇത് എവിടെയാ”?? “ഞാൻ ഹോസ്റ്റലിൽ ആണ് അച്ഛാ. ഇന്ന് ഈവെനിംഗ് എത്തും”.. “അഹ് ഇന്നലെ കുറെ തവണ വിളിച്ചു ഞാൻ” “ഫോൺ സൈലന്റ് ആക്കി വെച്ചിരിക്കുവായിരുന്നു. ഇപ്പോ എടുത്തു നോക്കിയപ്പോഴാ കണ്ടേ കാൾ”.. “മ്മ് തംബുരുവും നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു” “ആം അവളെ ഞാൻ വിളിച്ചോളാം അച്ഛാ”… “എങ്കിൽ ശരിയെടാ. വന്നിട്ട് കാണാം ഞാൻ ഒന്ന് അമ്പലത്തിൽ പോകുവാ”…. “അഹ് ഞാൻ പിന്നെ വിളിക്കാം”…അവർ കാൾ കട്ട്‌ ആക്കി. “ഈശ്വര ഇനി തംബുരു അവളോട്‌ എന്ത് പറയും.ഞാൻ എത്ര വല്യ കള്ളം പറഞ്ഞാലും അവൾ എന്നെ പൊക്കും”….ശ്രെയസ് ആലോചിച്ചു നിന്നപ്പോൾ തംബുരു അവനെ അങ്ങോട്ട്‌ വിളിച്ചു. അവൻ കാൾ എടുത്തു. “ഹലോ”… “ഹലോ ശ്രീ”….. “അഹ്”…

“ഇന്നലെ എന്താ ഫോൺ എടുക്കാഞ്ഞേ”?? “അത്… എടി കോളേജിൽ അവിടെ… കുപ്പി”…. “ഓഹോ അപ്പോ ഇന്നലെ വെള്ളത്തിൽ മുങ്ങി നടക്കുക ആയിരുന്നു അല്ലേ”?? “അതെ…. അങ്ങനെ അല്ലെടി,…എല്ലാവരും നിർബന്ധിച്ചപ്പോൾ പറ്റി പോയി”… “ബിയർ ആണോ കഴിച്ചേ”?? “ആം”…

“ബിയർ തലയ്ക്കു പിടിക്കുവോ”?? “അഹ് പിന്നെ ബിയർ തലയ്ക്കു പിടിക്കും”… “ആണല്ലേ…!! ശ്രീ എന്നോട് കള്ളം പറയാൻ തുടങ്ങി അല്ലേ”?? “എന്ത്”??

“ഞാൻ ഒരു ഫോട്ടോ വാട്സാപ്പിൽ അയച്ചു തരാം എന്നിട്ട് ബാക്കി സംസാരം ഇവിടെ വന്നിട്ട്”…തംബുരു ഫോൺ കട്ട്‌ ചെയ്തു. ശ്രെയസ് വേഗം വാട്സ്ആപ്പ് ഓൺ ചെയ്തു നോക്കി. അവനും ഫ്രൻസ്ഉം ഒന്നിച്ചു ഇരുന്നു വെള്ളം അടിക്കുന്ന ഫോട്ടോ. ശ്രെയസിന്റെ സകല കിളിയും പറന്നു തുടങ്ങി.ഉടനെ ഒരു മെസ്സേജ് വന്നു. “ഇനി ഒന്നും പറയാൻ ഇല്ലല്ലോ. ബാക്കി ഇവിടെ വന്നിട്ട്”… “ദൈവമേ ഇപ്രാവശ്യം ഓണത്തിന് പണി കിട്ടൂലോ. ഭാവി ഭാര്യ പഞ്ഞിക്കിടും ഉറപ്പായി”,…അതും ഓർത്തു ശ്രെയസ് നിന്നു. സമയം 8.30. ചിഞ്ചു കുട്ടിമാളുവിന്റെ വീട്ടിൽ എത്തി. അടുക്കളയുടെ ഭാഗത്തേക്ക്‌ പോയി. “അമ്മേ…. അവൾക്ക് കുറഞ്ഞോ”?? “ആ കുറഞ്ഞു മോളെ”…. “അവൾ വരുന്നുണ്ടോ”?? “ഒന്നും പറഞ്ഞില്ല. അവൾ മുറിയിൽ ഉണ്ടാകും മോള് പോയി ചോദിക്ക്”…കുട്ടിമാളുവിന്റെ അമ്മ പറഞ്ഞു. ചിഞ്ചു കുട്ടിമാളുവിന്റെ മുറിയിലെക്ക് കയറി. “ആ നീ എപ്പോ വന്നെടി”?? ”ഇപ്പോ വന്നതേ ഉള്ളു… കുറഞ്ഞോടി”?? “മ്മ്മ്മ്… കുറവ് ഉണ്ട്”… “ഞാൻ ശ്രെയസ് ഏട്ടനെ നല്ല ചീത്ത പറഞ്ഞു. അല്ല അമ്മ ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞത് ??കണ്ണ് കലങ്ങി ഇരുന്നപ്പോൾ അമ്മ ചോദിച്ചോ”?? “മ്മ് ചോദിച്ചു. സാരീ ഒക്കെ ഉടുത്തു പോയത് കൊണ്ട് വയ്യാതെ ആയി എന്ന് പറഞ്ഞു”… “എന്നിട്ടോ”?? “എന്നിട്ട് എന്താ അമ്മ കടുകും ഉപ്പും മുളകും എല്ലാം കൂടി ഉഴിഞ്ഞു ഇട്ടു. കണ്ണ് തട്ടി കാണും എന്ന് പറഞ്ഞു”…. “മ്മ്…. എന്തായാലും ഇനി നിന്നെ കൊണ്ട് അമ്മ സാരീ ഉടുപ്പിക്കില്ല എന്ന് ഉറപ്പാ”…. “നീ പോകുന്നുണ്ടോ ഇന്ന് ക്ലാസ്സിൽ”??

“ആം പോകുവാ. നീ വരുന്നോ”?? “ഞാൻ വരുന്നില്ല വയ്യ എനിക്ക് ആ ചേട്ടനെ കാണാൻ. സാർ എന്നെ വിളിച്ചിരുന്നു. വരാൻ പറ്റുമെങ്കിൽ വരാൻ പറഞ്ഞു”… കുട്ടിമാളു ചിഞ്ചുവിനോട് പറഞ്ഞു. “മ്മ് എങ്കിൽ ശരി ടി ഞാൻ പിന്നെ വരാം”… “മ്മ്”… ചിഞ്ചു പുറത്തേക്കു ഇറങ്ങി.കുട്ടിമാളുവിന്റെ അമ്മയോട് യാത്ര പറഞ്ഞു. “നീ ഇന്ന് പോകുന്നുണ്ടോ മോളെ”?? “ഇല്ല”…. “നീയും അവളും എന്താ സംസാരിച്ചേ??ഈ ചിഞ്ചു വന്നു കഴിഞ്ഞാൽ അവളോട്‌ കിന്നാരം പറഞ്ഞു ഇരിക്കും നീ”… “അമ്മക്ക് ഇതെന്താ അവളെ പിടിക്കില്ലേ”?? “ഓ ഞാൻ ഒന്നും പറയില്ല”… ചിഞ്ചു അവിടെ നിന്നും ബസിൽ കയറി. ബസിൽ തിരക്ക് കുറവായിരുന്നു. ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ വന്നു.പൈസ മേടിച്ചു ടിക്കറ്റ് കൊടുത്തു അയാൾ. “മറ്റേ ആൾ എവിടെ”??കണ്ടക്ടർ ചോദിച്ചു “അവൾക്ക് വയ്യ പനിയാ”….ചിഞ്ചു പറഞ്ഞു. “മ്മ്”….അയാളുടെ മുഖത്ത് ഒരു വിഷാദം നിറഞ്ഞു. ചിഞ്ചു കോളേജ് ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ ശ്രേയസും സുധിയും നിൽക്കുന്നത് അവൾ കണ്ടു. അവരെ മൈൻഡ് ചെയ്യാതെ ബാഗും തോളിൽ ഇട്ടു കൊണ്ട് നടന്നു. “ചിഞ്ചു”…സുധി വിളിച്ചു.അവൾ തിരിഞ്ഞു നോക്കി. “എന്താ”?? “നീ എന്താ മിണ്ടാതെ പോകുന്നെ”?? “എനിക്ക് മിണ്ടാൻ തോന്നിയില്ല”… “അവൾ എവിടെ”??

“അവൾക്ക് പനിയാ”… “അപ്പോ അവൾ വരില്ലേ”??ശ്രെയസ് ചോദിച്ചു. “വന്നിട്ട് എന്തിനാ കൂട്ടുകാരെ കൊണ്ട് പിടിപ്പിച്ചു അവളെ ദ്രോഹിക്കാനോ??കുടിച്ചു ലേക്കു കെട്ടു ഇരിക്കുന്ന ചെറുക്കന്മാരുടെ ഇടയിൽ ആ പെണ്ണിനെ കൊണ്ടോയി ഇടാൻ അല്ലേ ഇയാൾക്ക്”?? “എടി നീ ചൂടാകാതെ”…. “അവനു ഒരു തെറ്റ് പറ്റിപ്പോയി അതിന്റെ പേരിൽ അവനു വിഷമവും ഉണ്ട്”…സുധി പറഞ്ഞു. “അവൾ വരില്ല ഒട്ടും വയ്യ അവൾക്ക്”….ചിഞ്ചു പറഞ്ഞു. ശ്രെയസ് വിഷമിച്ചു jipsiyil കയറി ഇരുന്നപ്പോൾ ആണ് ഒരു വണ്ടി അവന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തിയത്. അതിൽ നിന്നും ഒരു പെൺകുട്ടി പുറത്തേക്കു ഇറങ്ങി അവളെ കണ്ടതും സന്തോഷം കൊണ്ടോ ആശ്ചര്യം കൊണ്ടോ ശ്രെയസിന്റെ കണ്ണ് വിടർന്നു..

തുടരും….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *