കടലമിട്ടായി, തുടർക്കഥ (ഭാഗം: 6) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“എന്താടാ”??സുധി ചോദിച്ചു.

“ഡാ ദാ അവള് നിൽക്കുന്നു”… ശ്രെയസ് അമ്പലത്തിന്റെ മുൻപിലെ മണ്ഡപത്തിലേക്ക് വിരൽ ചൂണ്ടി. “ആര്”?? സുധി നോക്കി. “കടലമിട്ടായി”..

“എടാ അതൊരു ചെറുക്കൻ ആണെടാ. അവളെ കാണാൻ പറ്റാതെ വന്നപ്പോൾ നിനക്ക് കാഴ്ചയും മങ്ങിയോ??ആണ് പെണ്ണായും പെണ്ണ് ആണായും കാണുന്നു”.. “എടാ കിടന്നു തർക്കിക്കാതെ നീ ആ ചെറുക്കന്റെ ഓപ്പോസിറ്റ് ആയി നിൽക്കുന്നത് ആരാന്നു നോക്കിക്കേ”…

“ആര്…. ഇത് വല്യ കഷ്ടയല്ലോ”…സുധി അങ്ങോട്ട്‌ നോക്കി. മണ്ഡപത്തിന്റെ മുൻപിൽ നിന്നും ആ ചെറുക്കൻ മാറിയപ്പോൾ ആണ് സുധി കുട്ടിമാളുവിനെ കണ്ടത്. “അവൾ അവിടെ നിന്ന ചെറുക്കനും ആയി വഴക്ക് ഉണ്ടാക്കുവാ”. ശ്രെയസ് പറഞ്ഞു.

“ആ എന്തെങ്കിലും ആകട്ടെ നമുക്ക് പോകാം”…സുധി പറഞ്ഞു. “നിക്കെടാ ഇന്നലെ നമുക്ക് പണി തന്നതല്ലേ ഇന്ന് നമുക്കൊരു പണി കൊടുക്കാം”…ശ്രെയസ് പറഞ്ഞു. “എന്ത് പണി”??

“അതൊക്കെ നീ കണ്ടോടാ”…ശ്രെയസ് അവളുടെ അടുത്തേക്ക് മുണ്ടും മടക്കി കുത്തി വന്നു. “എടാ വിഷ്ണു ഈ ലാസ്റ്റ് മോമെന്റിൽ പൂവിനു പൈസ തികയില്ല എന്ന് പറഞ്ഞാൽ എന്താ ചെയ്യുക”??നമ്മുടെ മിസ്സ്‌ പോലും തരില്ല”…കുട്ടിമാളു എളിയിൽ കൈ കുത്തി എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു. അപ്പോഴാണ് അവൾ ശ്രെയസിനെ കണ്ടത്. കണ്ടപ്പോൾ ഒന്ന് ഞെട്ടി എങ്കിലും അത് മുഖത്തേക്ക് അങ്ങ് വന്നില്ല. “ഡാ…. അവൾ നീ പറഞ്ഞ പോലെ സാരീ ഉടുത്തു”.. സുധി പറഞ്ഞു.

“എന്റെ കണ്ണിനു കുഴപ്പം ഒന്നുമില്ല എനിക്ക് കാണാം കേട്ടോ”… ശ്രെയസ് പറഞ്ഞു. “ഓ…. ഭയങ്കര ലുക്ക്‌ ആണല്ലോടാ”…

“ഡാ ഡാ നിന്റെ ചാട്ടം എനിക്ക് മനസിലായി. കയ്യിലിപ്പോ ഒരെണ്ണം ഇല്ലേ അതുമതി. ഇന്ന് മുതൽ കടലമിട്ടായി നിന്റെ മാത്രം പെങ്ങള. നിന്റേത് മാത്രം”…. ശ്രെയസ് പറഞ്ഞു. “എടി എന്താ ചെയ്യുക”??വിഷ്ണു ചോദിച്ചു.

“നീ ഒന്ന് കൂടെ നിക്ക് ഒരു ഐഡിയ പരീക്ഷിച്ചു നോക്കാം. ഏറ്റാൽ ഏറ്റു”… “എന്ത് ഐഡിയ”?? “നീ കണ്ടോ”… കുട്ടിമാളു സാരിയുടെ തുമ്പ് എടുത്തു എളിയിൽ വട്ടം പിടിച്ചു ശ്രെയസിന്റെ അടുത്തേക്ക് നടന്നു.

“എടാ അവൾ എന്താടാ ഇങ്ങോട്ട് വരുന്നേ”??സുധി ചോദിച്ചു. “അഹ് അവള് പണി കാലേ കൂട്ടി മേടിക്കാൻ വരുന്നതാ…. നീ പറഞ്ഞത് പോലെ കൊള്ളാം സെറ്റ് സാരിയൊക്കെ ഉടുത്തു ജിമിക്കിയൊക്കെ ഇട്ടു ആളൊരു ചുന്ദരി മിട്ടായി ആയിട്ടുണ്ട്”… ശ്രെയസ് പറഞ്ഞു. “ശ്രീയേട്ടാ”….. കുട്ടിമാളു ശ്രെയസിന്റെ അടുത്ത് വന്നു നിന്ന് മുഖത്തേക്ക് നോക്കി നിന്നു.ആ വിളിയിൽ ശ്രെയസിന്റെ സകല കിളിയും പറന്നു പോയി. സുധിയുടെ കണ്ണ് പുറത്തേക്കു തള്ളി അതിപ്പോ താഴെ വീഴും എന്ന സ്ഥിതിയിൽ ആയി.

“ശ്രീയേട്ടാ”…. കുട്ടിമാളു വീണ്ടും വിളിച്ചു. പെട്ടെന്ന് സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്ന പോലെ അവൻ തല കുടഞ്ഞു.

“ഏഹ്… എന്താ”?? “ശ്രീയേട്ടാ… അച്ഛൻ തന്ന പൈസ കയ്യിൽ ഇല്ലേ”?? “ഏഹ് പൈസയോ”? “അഹ്.. ശ്രീയേട്ടൻ കൊണ്ട് വരും എന്നാണല്ലോ അച്ഛൻ പറഞ്ഞത്”. “ഞാൻ… ഞാനോ”?? “അഹ് ശ്രീയേട്ടൻ തന്നെ”… ശ്രെയസ് ഒന്നും മനസിലാകാതെ നിന്നു. അപ്പോഴേക്കും കുട്ടിമാളു അവന്റെ പോക്കറ്റിൽ കൈ ഇട്ടു പേഴ്സ് എടുത്തു. അതിൽ നിന്ന് 2000രൂപ എടുത്തു വിഷ്ണുവിന്റെ കയ്യിൽ കൊടുത്തു. “ഇതാണോ ഏത് പൈസ എന്ന് ചോദിച്ചു നിന്നത്”??… വിഷ്ണു ആ പൈസ പൂ കടയിൽ കൊടുത്തു പൂവ് വാങ്ങി തിരികെ വന്നു. “അപ്പൊ ശരി ഏട്ടാ… വളരെ നന്ദി. ഹാപ്പി ഓണം… ദാ കടലമിട്ടായി”….. കുട്ടിമാളു ഒരു കടലമിട്ടായി എടുത്തു അവന്റെ വായിൽ വെച്ചു കൊടുത്തു. അവൻ അത് വായിൽ നിന്ന് എടുക്കും മുൻപ് കുട്ടിമാളുവും കൂട്ടുകാരും ഓട്ടോ വിളിച്ചു അവിടുന്ന് മുങ്ങി. “ഡാ മരത്തലയ അവൾക്കു പണി കൊടുക്കാം എന്ന് പറഞ്ഞു നീ പണി മേടിച്ചു എടുത്തല്ലോ”… സുധി പറഞ്ഞു. “ശേ… ഈ പെണ്ണ്”..

“ഇനി ശേ… ശോ എന്ന് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അവള് നീ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്റർ ആട”… “ഡാ മോനെ സുധി അവൾ ഹെഡ് മാസ്റ്റർ ആണെങ്കിൽ ഈ ശ്രെയസ് അവളുടെ ഹെഡ് മാസ്റ്ററിന്റെ അപ്പൂപ്പൻ ആട. അവൾക്ക് ഇന്ന് 5മണിക്ക് മുൻപ് ഇതിനുള്ള ഇപ്പൊ ഈ കാണിച്ചിട്ട് പോയ പണിക്ക് ഉള്ള പണി ഞാൻ കൊടുക്കും. ഇല്ലെങ്കിൽ എന്റെ പേര് നീ നിന്റെ പട്ടിക്ക് ഇട്ടോ”… “അഹ് എന്നിട്ട് എന്തിനാ ആ പട്ടി എന്നെ കടിക്കാൻ വേണ്ടിയോ”??…. “എടാ പട്ടി നീയും കൂടി ഇങ്ങനെ പറയാതെ”…

“ആ എന്തേലും ആകട്ടെ വാ പോകാം”… അവർ രണ്ടാളും കൂടി ശ്രെയസിന്റെ jipsiyil കയറി കോളേജിലേക്ക് പോയി.

“എടാ വിഷ്ണു ഇന്ന് അല്ലേൽ നാളെ ആ ചേട്ടന്റെ പൈസ അങ്ങ് കൊടുത്തേക്കണം. ഇല്ലെങ്കിൽ എനിക്ക് അയാൾ സമാധാനം തരില്ല”…. കുട്ടിമാളു വിഷ്ണുവിനോട് പറഞ്ഞു. “ഉറപ്പായും കൊടുക്കാം. പിന്നെ നിനക്ക് സെറ്റ് സാരീ ചേരുന്നുണ്ട് കേട്ടോ”….. “മ്മ്”… കാറ്റത്തു പാറി കളിക്കുന്ന മുടി മാടി ഒതുക്കി കുട്ടിമാളു ഒന്ന് നീട്ടി മൂളി.

അവർ ക്ലാസ്സിൽ എത്തി.കുട്ടിമാളു വരില്ല എന്ന് പറഞ്ഞിട്ട് വന്നപ്പോൾ എല്ലാവരുടെയും മുഖത്ത് വല്ലാത്ത ഒരു സന്തോഷം നിറഞ്ഞു. അത്തപ്പൂക്കളവും കളികളും സദ്യയും എല്ലാം ആയി ആ പ്ലസ് 2ഓണവും കഴിഞ്ഞു പോയി. ഉച്ച കഴിഞ്ഞു വീട്ടിൽ പോകാൻ വേണ്ടി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആണ് ബസിലെ കണ്ടക്ടർ ചേട്ടൻ അവളുടെ ഓപ്പോസിറ്റ് വന്നു നിന്നത്.ഒന്ന് നോക്കി ചിരിച്ചു എന്ന് അല്ലാതെ വേറെ ഒന്നും ഉണ്ടായില്ല. “ഡി…. ആ കണ്ടക്ടർ നന്നായി ട്യൂൺ ചെയ്യുന്നുണ്ടല്ലോ”… ചിഞ്ചു പറഞ്ഞു. “ഒന്ന് പോടീ ഒരു പാവം ആണെന്ന് തോന്നുന്നു കണ്ടിട്ട്”….

“മ്മ് എന്താ മോളെ ഒരു ചായവ്”?? “ഒന്നുല്ല… നീ പൊക്കോ പോയി ആ സുധി ചേട്ടനും ആയി കിന്നാരം പറയാൻ നോക്ക്. ഇനി 10ദിവസം കഴിഞ്ഞല്ലേ പറ്റുള്ളൂ”… “മ്മ്”…. ഞാൻ പോകുവാ. നിന്നെ ശ്രെയസ് ചേട്ടൻ തിരക്കിയാൽ എന്ത് പറയണം”?? “മലയാളത്തിൽ ഞാൻ വീട്ടിൽ പോയി എന്ന് പറഞ്ഞാൽ മതി”…..

“ഒന്ന് പോടീ”… ചിഞ്ചു അതും പറഞ്ഞു അവിടുന്ന് നടന്നു. ബസ് വരാൻ ഇനിയും ഒരു മണിക്കൂർ കൂടി ഉള്ളത് കൊണ്ട് കുട്ടിമാളു ബസ് സ്റ്റോപ്പിൽ ഇരുന്നു. അപ്പോഴാണ് വിഷ്ണു അങ്ങോട്ട്‌ വന്നത്. “ഇന്ദ്രികേ”….

“എന്താ വിഷ്ണു”?? “ദ ഇത് 1950രൂപ ഉണ്ട്. 50രൂപ കുറവാ. നീ ഇത് ആ ചേട്ടന് കൊടുത്തേക്ക്”… “50രൂപ വേണമെങ്കിൽ ഞാൻ തരാം. പക്ഷെ പൈസ നീ കൊണ്ട് പോയി കൊടുക്കുവോ”?? “ആ ഞാൻ കൊടുക്കാം. നീ അത് താ”… അവൾ ബാഗിൽ നിന്നും 50രൂപ എടുത്തു കൊടുത്തു. അവൻ അതും ആയി ശ്രെയസിന്റെ മുൻപിൽ പോയി. “ചേട്ടാ… രാവിലെ മേടിച്ച പൈസ”… വിഷ്ണു പറഞ്ഞു.

“ഇത് മേടിച്ചത് നീ അല്ലല്ലോ വേറെ ഒരുത്തി അല്ലേ”??ശ്രെയസ് കളിപ്പിച്ചു ചോദിച്ചു. “ആം… ഇന്ദ്രികക്ക് പേടിയാ അതാ ഞാൻ വന്നത്”.. “ആ ഞാൻ അവളെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല. മര്യാദക്ക് മേടിച്ച പൈസ തിരിച്ചു തരാൻ അവളോട്‌ പറ”… വിഷ്ണു അത് കേട്ട പാതി കേൾക്കാത്ത പാതി ഇന്ദ്രികയുടെ അടുത്തേക്ക് ഓടി. “എടി”….

“എന്താടാ”?? “അയാള് ഭയങ്കര ദേഷ്യത്തിൽ ആണ്.നീ കൊടുത്താൽ മാത്രമേ മേടിക്കുള്ളൂ പൈസ. ഞാൻ പോകുവാ. നീ തന്നെ കൊടുത്തോ. ഹാപ്പി ഓണം”… അവൻ ആ പൈസ അവളെ ഏൽപ്പിച്ചു സ്ഥലം വിട്ടു. “ഈശ്വര ഇവനെയൊക്കെ. ഇനി ആ കാലന്റെ മുൻപിൽ പോയി നിൽക്കണോ ഞാൻ. എല്ലാം വരുത്തി വെച്ചത് അല്ലേ നീ”… അവൾ സ്വയം പറഞ്ഞു. പൈസയും കയ്യിൽ പിടിച്ചു കൊണ്ട് ശ്രെയസിന്റെ അടുത്തേക്ക് പോയി.

അവിടെ ബസ് സ്റ്റോപ്പിന് പുറകിൽ ഉള്ള ഒരു കെട്ടിടത്തിന്റെ മുന്നിൽ ഫ്രണ്ട്സ്ന്റെ ഒപ്പം ബിയർ കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ശ്രെയസ്. ഇന്ദ്രികയെ കണ്ടപ്പോൾ അവൻ ബിയർ എടുത്തു ഒളിപ്പിച്ചു. അവൾ അത് കണ്ടു. അവൾ പതുക്കെ അങ്ങോട്ട്‌ ചെന്നു. ശ്രെയസ് വേഗം jipsiyude മുകളിൽ കയറി ഇരുന്നു. “ഓഹ് തമ്പുരാട്ടി എന്താണാവോ ഈ വഴിയൊക്കെ”??ശ്രെയസ് ചോദിച്ചു.

“അവൾ കയ്യിൽ ഇരുന്ന പൈസ നീട്ടി. “രാവിലെ ചേട്ടനെ പറ്റിച്ചു മേടിച്ച പൈസ. പൂവ്”…. പറഞ്ഞു തീർക്കും മുൻപ് ശ്രെയസ് ഇടയ്ക്ക് കയറി പറഞ്ഞു. “നീ ആരാന്നാ നിന്റെ വിചാരം??നീ ഒരു പെണ്ണാ അതിന്റെതായ മര്യാദ നീ കാണിക്കണം. അതെങ്ങനെ കുടുംബത്തിൽ പഠിപ്പിക്കുന്നത് അല്ലേ പുറത്തും കാണിക്കുക ഉള്ളു”…

“ചേട്ടാ ചെയ്തത് തെറ്റ് ആണെന്ന് എനിക്ക് അറിയാം. ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങിയ പണം ഇതാ”… അവൾ ആ പൈസ എടുത്തു jipsiyil വെച്ച് തിരിച്ചു നടന്നു. “ഡാ പിടിക്കേണ്ട അവളെ’….. ശ്രെയസ് അത് പറഞ്ഞപ്പോൾ കൂട്ടത്തിൽ ഒരുത്തൻ അവളുടെ കയ്യിൽ കയറി പിടിച്ചു. “വിട് എന്നെ”… അവൾ കൈ കുലുക്കി അവൻ പിടുത്തം ശക്തമാക്കി. പെട്ടെന്ന് ഒരു കാൾ വന്നപ്പോൾ ശ്രെയസ് എഴുന്നേറ്റു പോയി. ശ്രെയസിന്റെ കൂട്ടുകാർക്ക് ഇടയ്ക്ക് അവൾ തനിച്ചായി. “ഡാ അളിയാ ഉഗ്രൻ ഫിഗർ ആ. ഒന്ന് തൊട്ടു നോക്കിയാലോ”??ശ്രെയസിന്റെ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു. ഒരുത്തൻ അവളുടെ വയറിൽ കടന്ന് പിടിക്കാൻ ശ്രെമിച്ചു.

കയ്യിൽ കയറി പിടിച്ചവനെ തള്ളി മാറ്റി കുട്ടിമാളു ഓടി.ഓടി ചെന്നത് സുധിയുടെയും ചിഞ്ചുവിന്റെയും മുൻപിൽ. കരഞ്ഞു കൊണ്ട് ഓടി ചെന്ന കുട്ടിമാളുവിനെ കണ്ടപ്പോൾ തന്നെ സുധിക്ക് കാര്യം ഏകദേശം മനസിലായി. അവൻ ചിഞ്ചുവിനോട് കുട്ടിമാളുവിനെ കൂട്ടി കൊണ്ട് പൊക്കോളാൻ പറഞ്ഞു. അവർ രണ്ടും പോയി കഴിഞ്ഞു സുധി കൂട്ടുകാരുടെ അടുത്തേക്ക് പോയി. അപ്പോഴേക്കും ശ്രെയസ് വന്നു. “അവൾ പോയോ”??ശ്രെയസ് ചോദിച്ചു.

“മ്മ് ഇവൻ ഒന്ന് try ചെയ്യാൻ നോക്കി പെണ്ണ് പേടിച്ചു കൊണ്ട് ഓടി”….ശ്രെയസ് അത് കേട്ടു ഒന്ന് ഞെട്ടി. “നിങ്ങൾ അവളെ എന്തെങ്കിലും ചെയ്തോ”?? “ആ ചെയ്തു അതുകൊണ്ട് ആണല്ലോ അവള് കരഞ്ഞു കൊണ്ട് ഓടിയത്. എടാ അവൾ എത്ര വായാടി ആയാലും ഒരു പെണ്ണ് അല്ലേ കള്ളും കുടിച്ചിട്ട് ഇങ്ങനെയൊക്കെ കാണിക്കാവോ ??കഷ്ടം തോന്നും അവളുടെ കരച്ചിൽ കണ്ടാൽ”….സുധി പറഞ്ഞത് എവിടെയോ ശ്രെയസിന്റെ നെഞ്ചിൽ തന്നെ കൊണ്ടു. അവളെ തനിച്ചാക്കി പോകാൻ പാടിലാരുന്നു എന്നൊരു തോന്നൽ അവനിൽ ഉണ്ടായി. “അവൾ പോയോ”??

“ഞാൻ ചിഞ്ചുവിന്റെ കൂടെ പറഞ്ഞു വിട്ടു”,.. “എനിക്ക് അവളെ കാണണം” “എന്തിനാ പൈസക്ക് ആണോ??അത് അവൾ എന്റെ കയ്യിൽ തന്നിട്ടുണ്ട്” “അതിന് അല്ല അവളെ ഒന്ന് കാണണം”… “മ്മ് വാ”അവർ ബസ് സ്റ്റോപ്പിലേക്ക് നടന്നു. അവർ വന്നപ്പോൾ ചിഞ്ചുവും ഇന്ദ്രികയും ബസിൽ കയറി പോയിരുന്നു. പുറകെ ജിപ്സി എടുത്തു പോയി എങ്കിലും പോലീസ് അവരെ പൊക്കി മദ്യപിച്ച് വണ്ടി ഓടിച്ചതിന്. സുധി മദ്യപിച്ചല്ല അതുകൊണ്ട് അവനെ വിട്ട് അയച്ചു.പെറ്റി അടച്ചു കഴിഞ്ഞു അവരെ പോലീസ് വിട്ടു. അവളെ കാണാൻ പറ്റാത്ത ദേഷ്യവും ഫ്രണ്ട്സ് കാണിച്ച വൃത്തികേടും എല്ലാം കൂടി ഓർത്തപ്പോൾ ബിയർ മാത്രം കുടിക്കുന്ന ശ്രെയസ് അന്ന് ഒറ്റ ഇരുപ്പിന് ഒരു ബോട്ടിൽ വിസ്കി തീർത്തു.

“എടാ എനിക്ക് അവളെ കാണണം. Sorry പറഞ്ഞില്ലേൽ സമാധാനം പോകും”അവന്റെ ബോധം അപ്പോഴേക്കും മറഞ്ഞിരുന്നു.

“ഡാ തംബുരു വിളിക്കുന്നു”…സുധി പറഞ്ഞു. അവൻ ബോധം കെട്ടു ഉറങ്ങി. തംബുരുവിന്റെ 7മിസ്സ്ഡ് കാൾ ശ്രെയസിന്റെ ഫോണിൽ വന്നു കിടന്നു.

സുധി അവന്റെ ഫോൺ ഓൺ ചെയ്തു പതിവ് സമയത്ത് ചിഞ്ചുവിനെ വിളിച്ചപ്പോൾ അവൾ അവനോടു ചൂടായി. “നിങ്ങളൊക്കെ ഇത്ര വൃത്തികെട്ട ആളുകൾ ആണോ??എന്റെ ഇന്ദ്രികക്ക് വയ്യാതെ ആയി.കരഞ്ഞു കരഞ്ഞു അവളുടെ കണ്ണ് പേരക്ക പഴം പോലെ ചുവന്നു അത്രക്ക് പേടിച്ചു പോയി ന്റെ മോള്. അവളുടെ അമ്മ വിളിച്ചിരുന്നു അവൾക്ക് പനി ആണെന്ന് പറഞ്ഞ്. ഇനി മേലിൽ നിങ്ങളെ ആരെയും എന്റെ കണ്മുന്നിൽ കണ്ടു പോകരുത്. നാളെ N.S.S മീറ്റിംഗിന് ഞങൾ വരുന്നുണ്ട് കുട്ടിമാളുവിന്‌ പനി കുറഞ്ഞാൽ അവളെ കൊണ്ടു വരും. നാളെ വന്നാൽ എന്റെ ഇന്ദ്രികയെ വിഷമിപ്പിക്കാൻ വേണ്ടി വന്നു നിൽക്കരുത് എന്ന് നിങ്ങടെ കൂട്ടുകാരനോട് പറഞ്ഞേക്ക്.ഗുഡ് നൈറ്റ്‌”….അവൾ ഫോൺ കട്ട്‌ ചെയ്തു.

“ഈശ്വര ഇതെന്താ റേഡിയോയോ”???സുധി താടിക്ക് കയ്യും കൊടുത്തു ഇരുന്നു. അപ്പോഴും ശ്രെയസിന്റെ ഫോണിൽ തംബുരു വിളിച്ചു കൊണ്ടിരുന്നു

…..(തുടരും…)

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യുക.

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *