കടലമിട്ടായി, തുടർക്കഥ (ഭാഗം: 5) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“വിധവയോ ?? ഞാൻ എങ്ങനാ ഏട്ടന്റെ വിധവ ആകുന്നെ”?? ചിഞ്ചു ചോദിച്ചു. “നീ ഈ സാധനത്തിനെ വിളിച്ചു കൊണ്ട് പോയില്ലെങ്കിൽ ഞാൻ ഇയാളെ കൊല്ലും.അപ്പോൾ നിനക്ക് കെട്ടിയോൻ ഇല്ലാതെ പോകില്ലേ”?? “ഹലോ ഹലോ… മേഡം ഇത് എന്താ ഈ പറഞ്ഞു വരുന്നത്”?? ശ്രെയസ് ചോദിച്ചു. “മണ്ണാങ്കട്ട”…കുട്ടിമാളു പറഞ്ഞു. “എങ്കിൽ ഞാൻ കരിയില”…

“പോടാ പട്ടി”…കുട്ടിമാളു അയാൾ കേൾക്കാതെ വിളിച്ചു എങ്കിലും അവൻ അത് കേട്ടു. “പട്ടി നിന്റെ അമ്മായിയപ്പൻ ആടി”… “നിന്റെ അച്ഛൻ വീട്ടിൽ ഉണ്ടോ”??കുട്ടിമാളു ചോദിച്ചു. “ഉണ്ടെങ്കിൽ”?? “ആ എങ്കിൽ നീ എന്നെ അങ്ങ് കെട്ടു. അപ്പൊ അങ്ങേര് എന്റെ അമ്മായിപ്പൻ ആയിക്കോളും”…. “അയ്യട കെട്ടാൻ പറ്റിയ ഒരു ചളുക്ക്”… “ദേ ചിഞ്ചു നിന്റെ മറ്റവനെ പിടിച്ചോണ്ട് പോകുന്നുണ്ടോ”??കുട്ടിമാളു ഒച്ച എടുത്തു. “ഒച്ച വെച്ച് നീ ആരെ പേടിപ്പിക്കുവാടി പൂതനെ”?? ”നീ പോടാ കംസ”…

“എന്റെ പൊന്നു അളിയാ എന്തുവാ ഇത്”??ആ ശബ്ദം കേട്ടപ്പോൾ കുട്ടിമാളുവും ശ്രെയസ്ഉം ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.

“എന്താ ചിഞ്ചു ഇവിടെ”?? “ആ എനിക്ക് അറിയില്ല ചേട്ടായി. ഇവര് രണ്ടാളും കൂടി മുട്ടൻ വഴക്ക്”…ചിഞ്ചു പറഞ്ഞു. “ഇതാരാഡി ഈ പുതിയ അവതാരം”??കുട്ടിമാളു ഒറ്റ പുരികം പൊക്കി ഗൗരവം വിടാതെ ചോദിച്ചു. “ഡി ഇതാ എന്റെ ആള്”…കുട്ടിമാളുവിനെ തിരിച്ചു നിർത്തി ചിഞ്ചു പറഞ്ഞു. “ഇതെന്തു കഥയ. ഇന്നലെ മറ്റേ ആ കാലൻ അല്ലാരുന്നോ നിന്നോട് വന്നു ഇഷ്ടം ആണെന്ന് പറഞ്ഞത് ??എന്നിട്ട് ഇപ്പോ കൂട്ടുകാരനെ പ്രേമിക്കുന്നോ”??

“എന്റെ പൊന്നു മണ്ടി. ഇന്നലെ സുധി ചേട്ടായിക്ക് വേണ്ടി ശ്രെയസ് ഏട്ടൻ വന്നു പറഞ്ഞതാ എന്നെ ഇഷ്ടം ആണെന്ന്. അല്ലാതെ ശ്രെയസ് ഏട്ടന് ഇതിൽ ഒരു പങ്കും ഇല്ല” “എന്റെ കുരിശു പള്ളി മാതാവേ എന്തൊക്കെയാ നീ ഈ പറയുന്നേ”??കുട്ടിമാളു ചോദിച്ചു. “സത്യം ആടി. ശ്രെയസ് ഏട്ടൻ വന്നത് സുധി ഏട്ടന് എന്നെ ഇഷ്ടം ആണെന്ന് പറയാൻ വേണ്ടിയാ.ആ സമയത്ത് മിസ്സ്‌ വന്നത് കൊണ്ട് നീ ബാക്കി കാണാതെ പോയതാ”… “എന്താടി അവളുടെ വാല് മുറിഞ്ഞൊ”??ശ്രെയസ് ചോദിച്ചു.

“വാല് മുറിയാൻ ഞാൻ എന്താടോ പല്ലി ആണോ”?? “ഓഹ്…. നിന്നെയൊക്കെ കെട്ടുന്നവന്റെ കഷ്ടകാലം. വാ തുറന്നാൽ തർക്കുത്തരം”….ശ്രെയസ് പറഞ്ഞു. “തനിക്കു സഹിക്കാൻ പറ്റില്ലേൽ താൻ കേൾക്കണ്ട”…. “ചിഞ്ചു നീ അവളെയും കൊണ്ടു പൊക്കോ. ഇല്ലേൽ രണ്ടും കൂടെ ഇവിടെ വല്ല യുദ്ധവും തുടങ്ങും”…സുധി പറഞ്ഞു.

“ഡി വാ പോകാം”….ചിഞ്ചു കുട്ടിമാളുവിനെയും കൂട്ടി നടന്നു അവൾ തിരിഞ്ഞു നോക്കിയപ്പോൾ. ശ്രെയസ് അവളെ സൂക്ഷിച്ചു നോക്കി. “നോക്കി പേടിപ്പിക്കുന്നോഡി ഉണ്ടക്കണ്ണി”….അവൻ അവളെ കണ്ണ് ഇറുക്കി കാണിച്ചു.

ചുണ്ട് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ആക്കി അവൾ കുശുമ്പ് കാട്ടി നടന്നു പോയി. “എന്തിനാടാ നീ അവളെ ദേഷ്യം പിടിപ്പിക്കുന്നത്”??സുധി ചോദിച്ചു. “അവളുടെ മുഖത്ത് നാണം ഒരിക്കലും ഉണ്ടാകില്ല എന്ന് അറിയാവുന്ന കൊണ്ട്”….ശ്രെയസ് പറഞ്ഞു. “ഈ കോളേജിൽ ഇത്രയും പെൺപിള്ളേർ ഉണ്ടായിട്ട് നീ അവരെ ഒന്നും ദേഷ്യം പിടിപ്പിക്കാതെ ഇവളെ തന്നെ എന്തിനാ ഇങ്ങനെ എത്തി പിടിക്കുന്നെ”??

”അളിയാ അളിയന്റെ റൂട്ട് എനിക്ക് മനസിലായി. എനിക്ക് അവളോട്‌ പ്രേമം ഒന്നുമില്ല പക്ഷെ അവളെ കാണുമ്പോൾ ഒന്ന് ചൊറിഞ്ഞു വിടണം ഇല്ലേൽ ഒരു സമാധാനം ഇല്ല”,… “മ്മ് നമുക്ക് കാണാം”…..

“മ്മ്… വാ ഓണം സെലിബ്രേഷൻന്റെ കാര്യങ്ങൾ ഡിസ്‌കസ് ചെയ്യണ്ടേ ??മീറ്റിംഗ് ഉള്ളതല്ലേ”!! “മ്മ് ശരിയാ വാ”,…സുധിയും ശ്രെയസ്ഉം കൂടി കോളേജിന്റെ ഉള്ളിലേക്ക് പോയി. “ഡി നീ എന്തിനാ ഏട്ടനെ കാണുമ്പോൾ ഇങ്ങനെ ദേഷ്യം പിടിക്കുന്നെ”??ചിഞ്ചു ചോദിച്ചു. “ഞാൻ ദേഷ്യം പിടിക്കുന്നത് അല്ലല്ലോ അയാൾ എന്നെ ദേഷ്യം പിടിപ്പിക്കുന്നത് അല്ലേ”??….. “ഓഹ് നിന്നോട് പറയാൻ വന്നാൽ എന്റെ അടപ്പ് തെറിക്കും. ഞാൻ ഒന്നും പറയുന്നില്ല”…. “ഹ്മ്മ് അതാ നല്ലത്”…

“ഡി ദേ വരുന്നു പാട്ട് പെട്ടി. ഇന്നും പറയും ഇന്ദ്രികേ ഒരു മിനിറ്റ് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്ന്”… ചിഞ്ചു എതിരെ വരുന്ന വിഷ്ണുവിനെ നോക്കി കൊണ്ട് പറഞ്ഞു. “വർഷം രണ്ട് ആകാൻ പോകുന്നു ഇവൻ എന്റെ പിന്നാലെ നടക്കാൻ തുടങ്ങിട്ട്. പാവം ഉണ്ട്”…. കുട്ടിമാളു പറഞ്ഞു.

“ആഹാ എന്താ മോളെ ഇന്ദ്രികേ മഞ്ഞു അലിഞ്ഞു തുടങ്ങിയോ”?? “പിന്നെ അലിഞ്ഞു പോകാൻ ഇത് എന്താ ഐസ് ക്രീം ആണോ”?? “ഇന്ദ്രികേ”…. വിഷ്ണു വിളിച്ചു. “എന്താ വിഷ്ണു”?? “അത് പിന്നെ എനിക്ക് നിന്നോട് ഒരു ഒരു ഒരു കാര്യം പറയാൻ ഉണ്ടാരുന്നു”… “അഹ് എന്താ പറഞ്ഞോ”?? “അത് അത് പിന്നെ”…

“പറ വിഷ്ണു പോയിട്ട് വേറെ ജോലി ഉള്ളതാ”… “അത് പിന്നെ നീ ഓണം സെലിബ്രേഷൻ വരുവോ”?? “എന്ത് ചോദ്യവാ ഇത്. എപ്പോ വന്നെന്നു ചോദിച്ചാൽ പൊരെ”?? “അപ്പോ സാരീ ഉടുത്തു വരുവോ”??

“ഏയ് എനിക്ക് അതൊന്നും ഇഷ്ടം അല്ല. ഏതേലും നല്ലൊരു ഡ്രസ്സ്‌ ഇടും. അപ്പോ പോട്ടെടാ ബൈ”… “പാവം ഇന്നും ചീറ്റി പോയി”…. ചിഞ്ചു പറഞ്ഞു.

“എടി ഓണം സെലിബ്രേഷൻ ഞാൻ സാരീ ഉടുത്തോണ്ട് വരണം എന്നാ സുധി ഏട്ടൻ പറഞ്ഞത്”… “അതിനെന്താ നീ ഉടുത്തോ… താങ്ക്സ് കണ്ണാ നമുക്ക് ഈ പ്രേമം ഒന്നുമില്ല അതുകൊണ്ട് ഇഷ്ടമുള്ള ഡ്രസ്സ്‌ ഇടാം ഇഷ്ടം ഉള്ളത് പോലെ നടക്കാം വീട്ടുകാരെ മാത്രം ബോധിപ്പിച്ചാൽ മതി”…

”ഒന്ന് പോടീ… നീ പൈസ കൊണ്ടു വന്നോ പൂവ് മേടിക്കാൻ ഉള്ളത്”??ചിഞ്ചു ചോദിച്ചു “ആം. അച്ഛനോട് ചോദിച്ചില്ല. കുടുക്ക പൊട്ടിച്ചു ഉണ്ടായിരുന്ന പൈസ എടുത്തു”… “മ്മ്”… ക്ലാസ്സ്‌ ലോങ്ങ്‌ ബെൽ അടിച്ചു.ക്ലാസ്സ്‌ തുടങ്ങി. ക്ലാസ്സ്‌ ടീച്ചർ പൈസ എല്ലാം collect ചെയ്ത് അത് ഇന്ദ്രികയുടെ കയ്യിൽ കൊടുത്തു. പൂവ് ഓർഡർ ചെയ്യാൻ ഉച്ചക്ക് ശേഷം ചിഞ്ചുവും വിഷ്ണുവും ഇന്ദ്രികയും കൂടി പോയി. മൊത്തം 4500രൂപയ്ക്കു പൂവ് പറഞ്ഞു. രാവിലെ പൂവ് വന്നു വിഷ്ണു collect ചെയ്തോളാം എന്ന് പറഞ്ഞു അവൻ സദ്യക്ക് ഉള്ള ഓർഡർ കൊടുക്കാൻ പോയി.അവൻ പോയി കഴിഞ്ഞാണ് ഒരു jipsi അവരുടെ പുറകിൽ കൊണ്ടു വന്നു നിർത്തിയത് സൗണ്ട് കേട്ടപ്പോൾ പെട്ടെന്ന് കുട്ടിമാളു പേടിച്ചു പിറകിലെക്ക് മാറി. കാലു തെറ്റി അവൾ ഒരു ഗട്ടറിൽ വീണു. കാലു മടിഞ്ഞാണ് വീണത്.

“അയ്യോ എന്റെ അമ്മേ”,…..കുട്ടിമാളു നിലവിളിച്ചു. വണ്ടിയിൽ നിന്ന് ഇറങ്ങിയ സുധിയും ചിഞ്ചുവും കൂടി അവളെ പിടിച്ചു പൊക്കി.

ഒന്ന് നേരെ നിന്നപ്പോൾ ആണ് കുട്ടിമാളു വണ്ടിയിൽ നിന്നും ഇറങ്ങിയ ആളെ കണ്ടത്. ശ്രെയസ് “താൻ ആളെ കൊല്ലാൻ ഇറങ്ങിയത് ആണോ”?? “ഓഹ്….. ഞാൻ പ്രതീക്ഷിച്ചത് ഒന്നും നിനക്ക് പറ്റിയില്ല. പിന്നെ എന്തിനാ ബഹളം വെക്കുന്നത്”??ശ്രെയസ് ചോദിച്ചു.

“അപ്പോൾ താൻ എന്നെ മനപ്പൂർവം ഇടിക്കാൻ വന്നത് ആണോ”?? “പിന്നെ അല്ലാതെ. നീ വേണെങ്കിൽ കൊണ്ടോയി കേസ് കൊടുക്ക് ഞാൻ വാദിച്ചോളാം”,…ഇതും പറഞ്ഞു ശ്രെയസ് അവന്റെ ചുവന്ന jipsiyil ചാരി കൈ കെട്ടി നിന്നു. “കേസ് അല്ല അപേക്ഷയാ കൊടുക്കാൻ പോകുന്നത്”,… കുട്ടിമാളു പറഞ്ഞു.കുട്ടിമാളു പെട്ടെന്ന് ചിഞ്ചുവിന്റെ തോളിൽ കൈ ഇട്ടു.

”അയ്യോ … അമ്മേ എന്റെ കാലു പോയെ ആരേലും ഓടി വായോ. ഈ ചേട്ടൻ എന്നെ വണ്ടി ഇടിപ്പിച്ചേ”….അവളുടെ നിലവിളി കേട്ടു നാട്ടുകാർ ഓടി കൂടി. “അളിയാ പണി പാളി”…എന്നൊരു നോട്ടം സുധി ശ്രെയസ്നെ നോക്കി. “എന്താ മോളെ എന്താ പ്രശ്നം”??ഓരോരുത്തർ ചോദിച്ചു.

“ചേട്ടാ ഞാൻ ഇതിലെ ചുമ്മാ നടന്നു പോകുവാരുന്നു ഈ ചേട്ടൻ എന്റെ പുറകിൽ വന്നു വണ്ടി ഇടിപ്പിക്കാൻ നോക്കി. ഞാൻ ദാ ഈ ഗട്ടറിൽ വീണു. എനിക്ക് ഇപ്പോ കാലു അനക്കാൻ വയ്യ.അയ്യോ എന്റെ അമ്മേ”… “ടാ കൊച്ചു പറഞ്ഞത് ശരിയാണോ”??ശ്രെയസ് ഒന്ന് പതറി “അത് ചേട്ടാ എനിക്ക് ഒരു അബദ്ധം”,

“വണ്ടി ഇടിച്ചു കൊല്ലാൻ നോക്കുന്നത് ആണോ അബദ്ധം”??കൊച്ചിനെ വേഗം ആശുപത്രിയിൽ കൊണ്ടു പോടാ”…

“ചേട്ടാ അതിനും മാത്രം കുഴപ്പം ഒന്നും അവൾക്ക് ഇല്ല”… “അയ്യോ എന്റെ അമ്മേ. ചേട്ടന്മാരെ നിങ്ങള് ഇത് കണ്ടോ എന്റെ കാലു നീര് വെച്ച് പൊങ്ങി”, “ശരിയാ. കൊച്ചിനെ ആശുപത്രിയിൽ കൊണ്ടു പോടാ”…നാട്ടുകാർ വളയാൻ തുടങ്ങിയപ്പോൾ ശ്രെയസ് അവളോടും ചിഞ്ചുവിനോടും വണ്ടിയിൽ കയറാൻ പറഞ്ഞു. അവർ അവളെയും കൊണ്ട് ഒരു പ്രൈമറി ഹെൽത്ത്‌ സെന്ററിൽ എത്തി മരുന്ന് വെച്ചു. തിരികെ ഓട്ടോയിൽ കയറ്റി വിടാൻ നേരം സുധി ചിഞ്ചുവിനോട് ചോദിച്ചു.

“ഡി നാളെ സെറ്റ് സാരീ ഉടുക്കണം കേട്ടോ”, “മ്മ്”,… “നീ സാരീ അല്ലെടി”??ചിഞ്ചു ചോദിച്ചു. “പിന്നെ അവള് സാരീ ഉടുക്കും നേരെ ചൊവ്വേ നടക്കാൻ പോലും അറിയാത്ത ആളാ സാരീ നീ ചുമ്മാ ചിരിപ്പിക്കാതെ ചിഞ്ചു”….ശ്രെയസ് കുട്ടിമാളുവിനെ കളിയാക്കി. “ഞാൻ നാളെ തുണി ഉടുക്കുന്നില്ല”…കുട്ടിമാളു അത് പറഞ്ഞപ്പോൾ ശ്രെയസ്ന്റെ കണ്ണ് തള്ളി പോയി. “ശരിക്കും നീ തുണി ഉടുക്കില്ലേ”??

“അയ്യട അതിനു നിന്റെ മറ്റവളെ വിളിക്കാൻ നോക്ക്. ചേട്ടാ വണ്ടി എടുക്ക്”…കുട്ടിമാളു പറഞ്ഞു. “ഒന്ന് വീണാൽ എന്താ നാക്കിന്‌ കുറവ് ഒന്നുല്ല”…സുധി പറഞ്ഞു. “നീ നോക്കിക്കോ നാളെ അവള് സാരീ ഉടുത്തു വരും”,…ശ്രെയസ് പറഞ്ഞു. “അതിന് അവളുടെ കാലു വയ്യാതെ ആയില്ലേ വരുവോ”?? “ആ നോക്കാം”…അവർ രണ്ടാളും അവിടെ നിന്നും ഇറങ്ങി.

ചിഞ്ചു കുട്ടിമാളുവിനെ വീട്ടിൽ ആക്കി അവളുടെ വീട്ടിലേക്ക് പോയി. ഒരു ചുവന്ന കളർ Eyone കാർ കുട്ടിമാളു വീട്ടിൽ എത്തിയപ്പോൾ അവളെ പാസ്സ് ചെയ്തു പോയി. ക്ലാസ്സിൽ വെച്ച് തെന്നി വീണു എന്ന് പറഞ്ഞു കുട്ടിമാളു അച്ഛന്റെയും അമ്മയുടെയും മുന്നിൽ നിന്ന് രക്ഷപ്പെട്ടു. രാത്രി ആയപ്പോൾ ചിഞ്ചു വിളിച്ചു. “എടി എങ്ങനെ ഉണ്ട്”??

“വേദന ഉണ്ട്”, “നിനക്ക് നാളെ വരാൻ പറ്റുവോ”?? “നടക്കാൻ വയ്യ കൊച്ചേ. ഞാൻ വരില്ല”… “ശോ ഏത് നേരത്താണോ ഇങ്ങനെയൊക്കെ!!മ്മ് നീ rest എടുക്കാൻ നോക്ക് നാളെ ഞാൻ ക്ലാസ്സിൽ പോയിട്ട് അതിലെ വരാം”… “ശരി ഡി”…

കുറച്ച് കഴിഞ്ഞു അമ്മ ഒരു വല്യ കവർ കൊണ്ടുവന്നു കുട്ടിമാളുവിന്റെ കയ്യിൽ കൊടുത്തു. അവൾ അത് തുറന്നു നോക്കി. പുതിയ സെറ്റ് സാരീ. പക്ഷെ അവൾ പോകുന്നില്ല എന്ന് പറഞ്ഞു അത് എടുത്തു മാറ്റി വെച്ചു. പിറ്റേന്ന്…. ചിഞ്ചുവിനെ നോക്കി മെറൂൺ ഷർട്ടും കസവ് മുണ്ടും ഉടുത്തു സുധി ബസ് സ്റ്റോപ്പിൽ വന്നു നിന്നു. കുറച്ചു കഴിഞ്ഞു sky blue കളർ ഷർട്ടും കസവ് മുണ്ടും ഉടുത്തു ശ്രെയസ് അവന്റെ jipsiyil എന്റർ ചെയ്തു. അവർ രണ്ടാളും ചിഞ്ചു വരുന്നത് നോക്കി അവിടെ നിന്നു. കുറച്ചു കഴിഞ്ഞ് ചിഞ്ചു വന്നു. മെറൂൺ കളർ കരയുള്ള സെറ്റ് സാരീ ആയിരുന്നു വേഷം നല്ല സുന്ദരി ആയിരുന്നു. “പൊളിച്ചല്ലോ പെങ്ങളെ”,…ശ്രെയസ് പറഞ്ഞു. “മ്മ് കളിയാക്കിക്കോ”…

“കടലമിട്ടായി വന്നില്ലേ”??ശ്രെയസ് ചോദിച്ചു. “ഓഹ് അപ്പൊ അവളെ നോക്കി നിന്നത് ആണോ”?? “പിന്നെ… അവൾ എവിടെ”?? “അവൾക്ക് കാലിനു നീരാണ്, വന്നില്ല അതുകൊണ്ട്”,.ചിഞ്ചു പറഞ്ഞു. പെട്ടെന്ന് ശ്രെയസ്ന്റെ മുഖം മങ്ങി.

“ഹ വിട് അളിയാ നമുക്ക് പോയി പൂവ് collect ചെയ്യാം വാ.” സുധി പറഞ്ഞു. അവർ പൂ കടയിൽ എത്തി. പൂവ് collect ചെയ്തു അമ്പലത്തിൽ നേർച്ച ഇടാൻ നേരം ഒരു പുരുഷ രൂപത്തിൽ അവരുടെ കണ്ണ് ഉടക്കി…

(തുടരും)

കൂട്ടുകാരെ കഥ ഇഷ്‌മാകുന്നുണ്ടോ, ലൈക്ക് ഷെയർ ചെയ്യണേ…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *