നിന്റെ ഭാര്യ നല്ല റൊമാന്റിക് ആണല്ലേ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : Manu Sachin

ഡാ, നിന്റെ ഭാര്യ നല്ല റൊമാന്റിക് ആണല്ലേ.. ങേ, ന്താടാ

അല്ല, എനിക്കങ്ങനെ തോന്നി. നിങ്ങൾ തമ്മിൽ ഇടപഴുകുന്നത് കാണുമ്പോ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം നന്നായി അറിയാൻപറ്റുന്നുണ്ട് ഡാ.

ശരിയാണ്, ഞങ്ങൾ സന്തുഷ്ടരാണ് എല്ലാരീതിയിലും. ന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ…

ഡാ, നിനക്കറിയാലോ അടുത്തമാസമാണ് ന്റെ കല്യാണം. ഞാൻ നല്ല ടെൻഷനിലാണ്‌, അവള് തനി നാട്ടിൻപുറത്തുകാരിയാണ്. അധികം സംസാരിക്കാത്ത അടുത്തിടപഴുകാത്ത പ്രകൃതം, ഫോണിൽ സംസാരിക്കുമ്പോൾ അതറിയാൻ പറ്റും.

ഡാ, ഞാൻ തുറന്ന് പറയാം. കല്യാണശേഷമുള്ള ലൈംഗീകതയെ കുറിച്ചോർത്ത് എനിക്ക് പേടിയും നല്ല ടെൻഷനും ഉണ്ട്, ഡാ അവൾക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല ന്നാ തോന്നുന്നേ, ഫോണിൽ സംസാരിച്ചപ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്.

എനിക്ക് നിന്റെ സഹായം വേണം, ഞങ്ങൾക്കും നിങ്ങളെ പോലെ എല്ലാരീതിയിലും സന്തോഷത്തോടെ ജീവിക്കണം. നിനക്ക് എന്നെ സഹായിക്കാൻ പറ്റും..

ഡാ എനിക്ക് മനസ്സിലാവുന്നുണ്ട്, നീ പേടിക്കണ്ട. ഇത് അത്ര ആനക്കാര്യമൊന്നും അല്ല. ഭാര്യയും ഭർത്താവും തമ്മിൽ നല്ല അടുപ്പവും സ്നേഹവും ഉണ്ടാവാൻ ഏറ്റവും നല്ലൊരു മാർഗ്ഗമാണ് ലൈംഗീകത.

അതിന് നിങ്ങൾ അറിയേണ്ടകാര്യം…

പകൽ പണിയെല്ലാം കഴിഞ്ഞ് രാത്രി പോത്തുപോലെ കിടന്നുറങ്ങാനുള്ള സ്ഥലമല്ല കിടപ്പറ. അവിടെ കടമ പോലെ ചെയ്തു തീർക്കേണ്ട കാര്യവുമല്ല ലൈംഗികത. ഈ തിരിച്ചറിവ് ഇനിയും പലർക്കും ഉണ്ടായിട്ടില്ല.

ഭർത്താവിന്റെ ആവശ്യത്തിന് കിടന്ന് കൊടുക്കുക മാത്രമാണ് തനിക്ക് ചെയ്യാനുള്ളത് എന്ന് ചിന്തിക്കുന്ന സ്ത്രീകളും ഭാര്യക്ക് എന്തൊ ചെയ്തു കൊടുക്കുന്നു എന്ന് കരുതുന്ന പുരുഷന്മാരും കുറവല്ല.

അതുപോലൊരു തെറ്റി ധാരണയാണ് കിടപ്പ് മുറി ഉറങ്ങാനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുമുള്ള സ്ഥലമാണ് എന്നുള്ളത്. ഇതിൽ രണ്ട് തെറ്റുകൾ ഉണ്ട്. ഒന്ന്, കിടപ്പറ ലൈംഗിക ബന്ധത്തിന് മാത്രമുള്ള സ്ഥലമല്ല. രണ്ട്, കിടപ്പറ മാത്രമല്ല ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഇടം.

കിടപ്പറ മനോഹരമാക്കാൻ നിങ്ങൾക്ക് പലതും ചെയ്യാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *