കല്യാണ രാത്രി യാത്രയും പറഞ്ഞു ഇറങ്ങിയ കൂട്ടുകാരുടെ അടക്കിയ കളിയാക്കൽ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : ദീക്ഷിദ് ബാലചന്ദ്രൻ

“ഹണിമൂൺ ആരെങ്കിലും പിള്ളാരെ കൊണ്ടുപോവുവോ …. ഓന് വട്ടാ……”

കല്യാണ രാത്രി യാത്രയും പറഞ്ഞു ഇറങ്ങിയ കൂട്ടുകാരുടെ അടക്കിയ കളിയാക്കൽ കേട്ടുകൊണ്ടാണ് ദീപു മുൻവശത്തെ വാതിൽ കൊട്ടിയടച്ച് താഴിട്ടത്.

സന്തോഷത്തിനും സങ്കടത്തിനും കൂടെ നിന്നവർ അവർക്ക് പോലും എന്നെ മനസ്സിലായില്ല. അല്ലെങ്കിൽതന്നെ ആരാണ് മനസ്സിലാക്കിയിട്ടുള്ളത് . വേണ്ട ഒന്നും ആലോചിക്കേണ്ട. ഇന്നെൻറെ ആദ്യരാത്രിയാണ് ഏറെക്കാലം ഞാൻ കൊതിച്ച എന്റെ ആദ്യരാത്രി …… ‘

ദീപു പലതും ചിന്തിച്ചു കൊണ്ട് തന്റെ ഒറ്റ മുറിയിലേക്ക് നടന്നു . അവൻ ആ മുറിയിലേക്ക് ചെന്നതും അവന് ഇതുവരെ ഇല്ലാത്ത ഒരനുഭൂതിയാണ് ഉണ്ടായത്.

‘ എവിടെ എന്നും എന്റെ കൂടെയുള്ള ചെപല്ലികൂട്ടം ? എവിടെ എന്റെ മുഷിഞ്ഞ കുപ്പായത്തിന്റ ഗന്ധം ? ഇന്ന് ഇവിടെ അറുപ്പുള്ള മണം ഇല്ല ആരും ഇതുവരെ അറിയാതെ സുഗന്ധം ഈ മുറിയിൽ . പലപ്പോഴും നരകമായി തോന്നിയ എന്റെ ജീർണിച്ച് ഒലിച്ച ഒറ്റമുറി ഇന്നൊരു വീട് ആയിരിക്കുന്നു …. ‘ ഒറ്റമുറി കൊട്ടാരത്തിന്റെ മൂലകളിൽ പരാതി നടന്ന അവന്റെ കണ്ണുകൾ അവസാനം തട്ടി നിന്നത് ജനലിന്റെ അരികിലായി ചേർന്നുകിടക്കുന്ന കട്ടിലിൽ ഇരിക്കുന്ന അവളിലാരുന്നു . ദീപു അവളെ കണ്ടപ്പോൾ ആദ്യമൊന്ന് നെറ്റിചുളിച്ചു . അല്ലെങ്കിൽതന്നെ മണിയറയിൽ തന്റെ നവവധു മകൾക്ക് മുലയൂട്ടുന്നത് കാണുന്ന ഏത് പുരുഷനാണ് സഹിക്കാൻ കഴിയുന്നത് . ദീപു ഷമീനയുടെ അടുത്തേക്ക് നടന്നപ്പോൾ പണ്ടെപ്പോഴോ കണ്ട് സ്വപ്നങ്ങൾ തലയ്ക്കുമുകളിൽ മൂളി പറന്നുകൊണ്ടിരുന്നു .

ആദ്യരാത്രി കല്യാണ ചമയങ്ങൾ അഴിച്ചുമാറ്റി ഒരു വെള്ള സാരിയിൽ ഒരു ഗ്ലാസ്സ് പാലുമായി വരുന്ന തന്റെ ഭാര്യ . അവളുടെ കണ്ണുകൾ നോക്കി കുറേനേരം സംസാരിക്കണം . രാത്രി ഇരുട്ട് അലങ്കാരം ആകുന്ന സമയം പുതപ്പിന് താഴെയുള്ള ആവരണത്തിൽ അവളുടെ ശരീരം സ്വന്തമാക്കണം . ആ സമയം അവളിൽ ഉയർന്നുപൊങ്ങുന്ന ശ്വാസത്തെ എന്നിൽ അടുപ്പിച്ചുകൊണ്ട് അവളുടെ വിയർപ്പു തുള്ളികളെ നുകരണം . പിന്നീടെപ്പോഴോ അവളുടെ ശ്വാസം വേദനയുടെ ശിൽകാരമായി ഉണരുന്ന സമയങ്ങളിൽ കണ്ണിൽ നോക്കി നിനക്ക് വേദനിച്ചോ എന്നു ചോദിക്കണം . എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് മുഷിഞ്ഞ സാരിയിൽ ഒതുങ്ങി ചേർന്നു എന്റെ ഭാര്യ മകൾക്ക് മുലയൂട്ടുന്നു . സാരമില്ല പെണ്ണെ … എത്ര നാളായി പെണ്ണേ ഇങ്ങനെ ദിവസത്തിനായി കൊതിക്കുന്നു ഇന്ന് നിനക്കും എനിക്കും ജാതിയുടെ ഏറാൻ മൂളികൾ ഇല്ല പെണ്ണെ . ഇന്നുമുതൽ നീ എന്റെ മാത്രമാണ് .

ദീപു തന്റെ മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് അവളുടെ അടുത്തെത്തിയിട്ടും അവൾ ഒന്നും അറിയാതെ മുറിയിൽ വൃദ്ധൻ ഫാനിൻെറ കരച്ചിൽ അലിഞ്ഞിരുന്നു . അവൻ കുറെ നേരം അവളെ തന്നെ നോക്കി നിന്നു . താൻ മുലയൂട്ടുന്നത് ആരോ നോക്കുന്നതുപോലെ മനസ്സിൽ നിന്നും ആരോ വിളിച്ചുപറയുന്നതുപോലെ തോന്നിയതുകൊണ്ടാകാം ഷമീന മെല്ലെ മുഖമുയർത്തി നോക്കിയത് .

‘ അയ്യേ അവൻ ….. അവൻ എന്റെ മുലകൾ കണ്ടിരിക്കുന്നു .. ‘ അവൾക്കൊരിക്കലും ഇല്ലാത്തൊരു നാണം അവളുടെ ഉള്ളിൽ പടർന്നു കയറി . ‘ ശെ . ഞാനെന്തിനാണ് നാണിക്കുന്നത് ദീപു ഇന്നെന്റെ കൂട്ടുകാരൻ അല്ല . എന്നിൽ ഉണരുന്ന കാമവും വേദനയും പകരേണ്ടത് അവനിൽ തന്നെയാണ് പിന്നെന്തിനാണ് ഞാനിത് മറക്കുന്നത് . ‘ ഷമീന മനസ്സിൽ പടർന്നുകയറിയ നാണത്തെ ഉള്ളിലൊതുക്കിക്കൊണ്ട് അവനെ നോക്കി ചെറുതായി ഒരു ചിരി പടർത്തി .

” നിൽക്കെ മോളെ ഒന്നു കിടത്തട്ടെ … ”

അവൾ ശബ്ദം താഴ്ത്തി പറഞ്ഞ വാക്കുകൾ തന്റെ സാന്നിധ്യത്തെ ഇഷ്ടപ്പെടുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ദീപുവിൻറെ മനസ്സിൽ ഒരു സന്തോഷം അലയടിച്ചു . അവൻ ഒന്നും മിണ്ടാതെ അവളുടെ അടുത്ത് ചേർന്നിരുന്നു കുറച്ചു സമയങ്ങൾക്കു ഒടുവിൽ ദിയ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയതിനു ശേഷം തന്റെ മാതൃത്വത്തെ സാരിയുടെ ഇടയിൽ ഒളിപ്പിച്ചുകൊണ്ട് താഴെ വിരിച്ചിട്ടിരിക്കുന്ന പുൽപ്പായിൽ ദിയയെ കിടത്താൻ ഒരുങ്ങി .

” വേണ്ട മോളെ ഇവിടെ കിടത്തിക്കോ ”

കട്ടിലിൽ നിന്നും എഴുന്നേറ്റു ദീപു അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു . തണുപ്പാണ് താഴെ . അത്കൊണ്ട് തന്നെ താഴെ കിടത്താൻ അവളും ആഗ്രഹിച്ചില്ലെങ്കിൽ പോലും അവൻ എന്ത് കരുതുമെന്ന ആലോചിച്ച് കൊണ്ട് വേണ്ടെന്ന് ആദ്യം പറഞ്ഞു . പിന്നെ അവന്റെ നിർബന്ധപ്രകാരം അവൾ അത് അനുസരിച്ചുകൊണ്ട് കട്ടിലിൽ കിടത്തി . പിന്നീട് കുറച്ചു നേരം ഒറ്റമുറി മണിയറയിൽ മൗനം നിറഞ്ഞുനിന്നു . ആ സമയം തന്നെ ദീപു താഴെ വിരിച്ചിട്ടിരുന്ന നിറങ്ങൾ മങ്ങിയ പുൽപ്പായിൽ സ്ഥലംപിടിച്ചു . നേരം വൈകാതെ അവളും അവന്റെ അടുത്തായി വന്ന് മുഖത്തോട് മുഖം നോക്കി കിടന്നു . ഉയർന്നു പോകുന്ന ശ്വാസം മാത്രം . എന്താണ് പറയുക രണ്ടുപേരുടെ മനസ്സിൽ ഒരേ ചോദ്യം കത്തിനിന്നു . അവളുടെ വാക്കുകളെ പ്രീതിക്ഷിച്ചു നിന്നാൽ ഈ രാത്രി മൗനമായി തുടരുമെന്ന് ഉറപ്പായതുകൊണ്ട് തന്നെ അവൻ അവളോട് സംസാരിച്ചുതുടങ്ങി.

“എന്താ പെണ്ണേ മിണ്ടതെ .. ”

അവന്റെ ചോദ്യം കേട്ടിട്ടും ഒന്നും മിണ്ടാതെ ദീപുവിൻറെ മുഖത്തേക്ക് നോക്കിക്കൊണ്ട് തന്നെ അവൾ കിടന്നു . വീണ്ടും മൗനം . കുറച്ച് നേരം കഴിഞ്ഞുതുടങ്ങിയപ്പോൾ അവൻ വാക്കുകളെ വികാരം ആക്കി മാറ്റിക്കൊണ്ട് സാരിയുടെ വിടവിലൂടെ അവളുടെ വയറിൽ കൈകൾ കൊണ്ട് പതുക്കെ ഇഴഞ്ഞുകൊണ്ടിരുന്നു .അവന്റെ കൈവിരലുകളുടെ തണുപ്പ് അവളിൽ വികാരത്തെ ഉണർത്തിയത് കൊണ്ട് അവളുടെ ശ്വാസം ഒരു ഞാറങ്ങാലയി ഉയർന്നു .

” എന്തേ ! ”

ശബ്‌ദം താഴ്ത്തി ഉള്ള അവന്റെ ചോദ്യം അവളിൽ വല്ലാത്ത ഒരു അനുഭൂതിയാണ് ഉണ്ടാക്കിയത് . അതുകൊണ്ടുതന്നെ അവൾ ഒന്നും മിണ്ടാതെ ദീപുവിനെ അടുത്തേക്ക് ചേർത്തുപിടിച്ചു അവർ പരസ്പരം അറിയാതെ ചുണ്ടന്റെ ഇതളുകൾ നുകർന്നു . കുറച്ചുനേരങ്ങൾക്ക്ശേഷം വാടിത്തളർന്ന് ചുണ്ടുകളെ വേർപെടുത്തി കൊണ്ടായിരുന്നു അവളുടെ ചോദ്യം .

“എന്തുകൊണ്ട് എന്നെ ഇത്രയും ഇഷ്ടം ? ”

പെട്ടന്നുള്ള അവളുടെ ചോദ്യത്തിന് ദീപുവിനെ നിന്നും മറുപടിയില്ലാതെ അവൻ വീണ്ടും ചുണ്ടുകൾ അവളുടെ അടുത്തേക്ക് അടുപ്പിച്ചു . പക്ഷേ ഷെമീന അവനെ തടഞ്ഞു കൊണ്ട് വീണ്ടും അത് ഉത്തരമില്ലാത്ത ചോദ്യം ചോദിച്ചു .

” പറ ദീപു എന്നെ എന്തിനാ സ്നേഹിക്കുന്നെ ? ”

‘ എന്താ പെണ്ണേ ഞാൻ പറയുക . ‘ മനസ്സിൽ ഉള്ള സ്നേഹം വാക്കുകൾ ആക്കാൻ കഴിയാത്തത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ എന്നിറ്റു മതിലിൽ ചാരി ഇരുന്നു . ഷമീന ആദ്യമായിയാണ് അവനെ ഇങ്ങനെ കാണുന്നത് . അവൾക് അവന്റെ മൗനത്തിൽ തുടർന്ന മറുപടിയുടെ അവസാനം ഉത്തരം അറിയാനുള്ള ജിജ്ഞാസ കൊണ്ട് അവന്റെ മടിയിൽ മുഖം ചേർത്തു കിടന്നു . അവനോട് എന്തൊക്കെ ചോദിച്ചിട്ടും മൗനമായി തുടർന്ന് അവന്റെ മറുപടി അവൾ തന്നെ ഉത്തരം കണ്ടെത്തി .

” സഹതാപമാണ് അല്ലേ ദീപു . എനിക്ക് അറിയാം .. ”

” എന്തിന് ? ”

” മൂന്നാലു പേർ ചേർന്ന് കാമം തീർത്ത പെണ്ണിനോടുള്ള സഹതാപം അല്ലേ…..

വെറുമൊരു വേശ്യയോടുള്ള സഹതാപം ….. ”

അവളിലെ ഇടറിയ വാക്കുകൾ അവനിൽ വല്ലാതെ വേദനിപ്പിച്ചു കൊണ്ട് വാളുപോലെ മനസ്സിന്റെ അവിടയോ കുത്തിയിറങ്ങുന്ന പോലെ . താൻ ഇനിയും മൗനം തുടർന്നാൽ അവളുടെ വാക്കുകൾ വീണ്ടും മൂർച്ച കൂടുമെന്ന് അറിയാവുന്നതുകൊണ്ട് അവൻ മറുപടി പറഞ്ഞു.

” അല്ല പെണ്ണേ ”

“പിന്നെ ? ”

” നീ അമ്മയാണ് എന്റെ ദിയാകുട്ടിയുടെ… ”

ദീപുന്റെ വാക്കുകൾ അവളുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി മാറിയെന്ന് അവന് മനസ്സിൽ ആയതുകൊണ്ട് അവൻ വീണ്ടും തുടർന്നു .

” എന്റെ ദിയ അവൾ എന്നെ പോലെ വേശിയുടെ കുഞ്ഞായി മാറേണ്ട …. നീ ഒരു വേശിയായും….. ”

” അപ്പോൾ നീ …… ”

അവൾ അറിയാതെ അവളുടെ വായിൽ നിന്നും നിലവിളി ഉയർന്നു . പെട്ടന്ന് ദീപു അവളുടെ വായിൽ കൈ ചേർത്തുകൊണ്ട് ശബ്ദത്തെ തടഞ്ഞു . അവൾ കാണാതെ കണ്ണീരുകളെ ഉള്ളിലൊതുക്കിക്കൊണ്ട് അവൻ അവളെ ചേർത്തുപിടിച്ചു .

” നീ മിണ്ടാതെ പെണ്ണേ . നമ്മുടെ ദിയകുട്ടി ഉണരും ….. ”

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ..

രചന : ദീക്ഷിദ് ബാലചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *