രചന : അനു അനാമിക
പെട്ടെന്ന് ആണ് ശരണിന്റെ കയ്യിൽ ഇരുന്ന സിന്ദൂരം താഴെ വീണത്. അത് എടുക്കാൻ ശരൺ കുനിഞ്ഞ സമയത്തു അർജുൻ ഇന്ദ്രികയെയും കൊണ്ട് പുറത്ത് കടന്നു.പെട്ടെന്ന് പുറത്ത് നിന്നവർ എല്ലാവരും കൂടി അവരുടെ അടുത്തേക്ക് വന്നു. ശരൺ ICU വിൽ നിന്ന് പുറത്തേക്കു വരുന്നത് കണ്ടു അവർ എല്ലാവരും കൂടെ അവനെ പിടിച്ചു മാറ്റി.
“അവൾ എന്റെയാ അവളെ ഞാൻ ആർക്കും കൊടുക്കില്ല. അവളെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല എന്നൊക്കെ പറയുന്നതും കേട്ടു കുട്ടിമാളു ആകെ പേടിച്ചു. അപ്പോഴും അർജുൻ അവളെ മുറുകെ പിടിച്ചിരുന്നു. ശരണിനെ എല്ലാവരും കൂടി ചേർന്ന് ബലമായി അകത്തേക്ക് കൊണ്ടു പോയി ഡോക്ടറും അവരുടെ ഒപ്പം പോകുന്നത് കണ്ടു. ശരണിനു Sedation കൊടുത്തിട് ഡോക്ടർ പുറത്തേക്കു വന്നു അർജുന്റെ കയ്യിൽ പിടിച്ചു. “Thank you അർജുൻ thank you സൊ much. ഇന്ന് താൻ കാരണം ശരണിന്റെ യഥാർത്ഥ അവസ്ഥ പുറത്ത് വന്നു”… ഒന്നും മനസ്സിലാകാതെ കുട്ടിമാളു ഡോക്ടറെ നോക്കി. “ഇന്ദ്രികക്ക് കാര്യം മനസിലായില്ല എന്ന് തോന്നുന്നു”… ഡോക്ടർ പറഞ്ഞു.
“മ്മ് ഇവൾക്ക് ഒന്നും അറിയില്ലാരുന്നു”… അർജുൻ ഉത്തരം പറഞ്ഞു. “സാരമില്ല ഞാൻ തന്നെ പറഞ്ഞു മനസിലാക്കാം. ഇന്ദ്രിക ശരൺ കഴിഞ്ഞ 3കൊല്ലം ആയി എന്റെ patient ആണ്. ആത്മാർഥമായി സ്നേഹിച്ച പെണ്ണ് മറ്റൊരു നല്ല ബന്ധം കിട്ടിയപ്പോൾ ശരണിനെ ഉപേക്ഷിച്ചു അത് അവന്റെ മനസ്സിന്റെ താളം തന്നെ തെറ്റിച്ചു. ആരോടും മിണ്ടാതെ എല്ലാത്തിലും കുറ്റം കണ്ടു പിടിച്ചു നടന്ന അവനെ വീട്ടുകാർ ആണ് എന്റെ അരികിൽ കൊണ്ടു വന്നത്. അന്ന് ഞാൻ ഇത് ഏകദേശം ചികിത്സിച്ചു ഭേദം ആക്കിയിരുന്നു.
പിന്നീട് ആവണം ഇന്ദ്രിക അവന്റെ മനസ്സിൽ കയറി കൂടിയത്. എല്ലാ അർത്ഥത്തിലും ഇന്ദ്രികയെ അവൻ സ്നേഹിച്ചിരുന്നു ചിലപ്പോൾ ഇന്ദ്രിക എല്ലാം അറിയും മുൻപേ. എന്നാൽ കൂട്ടുകാർ പറഞ്ഞു കൊടുത്ത നുണ കഥകളും അപകർഷതാബോധവും എല്ലാം അയാളെ സ്വയം ഒരു വിഡ്ഢി വേഷം കെട്ടിച്ചു. ഇയാളെ നഷ്ടപ്പെട്ടു എന്ന് തോന്നി തുടങ്ങിയ നിമിഷം മുതൽ അയാൾ വീണ്ടും ആ ശരൺ ആയി മാറി. അതിന്റെ ബാക്കി പത്രം ആണ് മോള് ഇവിടെ കണ്ടത്.ശരണിന്റെ പ്രശ്നം എന്താണെന്നു സത്യത്തിൽ മനസിലാകാതെ വന്നപ്പോൾ ആണ് അർജുനും ആയി ഞാൻ ഇതിനെക്കുറിച്ചു സംസാരിച്ചത്.
അർജുൻ എന്നെ സഹായിക്കാം എന്ന് പറയുകയും ചെയ്തു. ഇങ്ങനെ ഒരു ആക്സിഡന്റ് കേസ് പോലും suggest ചെയ്തത് അതുകൊണ്ടാണ്. അല്ലാതെ ഇവന് മാനസികവിഭ്രാന്തി ആണെന്ന് അറിഞ്ഞാൽ കുട്ടി വരുമോ ??കുട്ടി വരാൻ തയ്യാർ ആയാലും തന്റെ ഫാമിലി സമ്മതിക്കുവോ??എനിക്ക് ശരണിന്റെ യഥാർത്ഥ പ്രശ്നം എന്താണെന്നു അറിയാനാരുന്നു അതിന് കുട്ടിയെ ഇവിടെ എത്തിക്കണമായിരുന്നു നീരസം ഒന്നും തോന്നരുത്”…. ഡോക്ടർ പറഞ്ഞു നിർത്തി അദ്ദേഹം പോയി.
“ഡി”….. അർജുൻ ഇന്ദ്രികയെ വിളിച്ചു. “മ്മ്”… “നമുക്ക് പോകാം”…. “മ്മ്”…. അവർ രണ്ടാളും കൂടെ കാറിൽ കയറി. നല്ല മഴ ഉണ്ടായിരുന്നു അന്ന്. “നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ”??അർജുൻ ചോദിച്ചു. ”എന്തിന്”??
“ഞാൻ മാക്സിമം ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ നോക്കിതാ പക്ഷെ ശരണിന്റെ അമ്മ എന്റെ കാലു പിടിച്ചു കരഞ്ഞപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നു”. “മ്മ്…ആ സിന്ദൂരം അയാൾ അറിയാതെ എങ്കിലും നെറുകയിൽ തൊട്ടിരുന്നു എങ്കിൽ ഓർക്കാൻ വയ്യ എനിക്ക്. വെന്റിലേറ്ററിൽ കിടക്കുന്നു ആക്സിഡന്റ് ആയി എന്നൊക്കെ കേട്ടപ്പോൾ… ഹോ ഓർക്കാൻ വയ്യ”……
“എടി നീ പിണങ്ങാതെ. എനിക്കൊരു തെറ്റ് പറ്റി ഇനി ഉണ്ടാകില്ല വിശ്വസിക്ക്”… “വിശ്വാസം ഇല്ലെങ്കിൽ ഈ രാത്രി നിന്റെ ഒപ്പം വരാൻ ഞാൻ തയ്യാർ ആകുമായിരുന്നോ ??എന്റെ വീട്ടുകാർ എന്നെ നിന്റെ ഒപ്പം വിടുമോ??ഒരു വിഷമം ഉണ്ട് അയാൾക്ക് ഞാൻ കാരണം ഈ ഒരു അവസ്ഥ വന്നല്ലോ എന്ന്. എന്നെ സ്നേഹിച്ചു പോയി എന്നൊരു തെറ്റ് അല്ലേ അയാൾ ചെയ്തുള്ളു.എന്നാലും ഇങ്ങനൊരു നാടകം നിങ്ങൾ എങ്ങനെയാ അയാളെ പറഞ്ഞു പിടിപ്പിച്ചത് “…. അർജുൻ പെട്ടെന്ന് കാർ നിർത്തി.
“എന്താടാ ??വണ്ടിക്ക് എന്തേലും പറ്റിയോ”??കുട്ടിമാളു ചോദിച്ചു. “ഇല്ല.അയാൾ കുറച്ച് നാളായി അവിടെ ചികിത്സയിൽ ആയിരുന്നു അങ്ങനെ ഡോക്ടർ എന്തോ പറഞ്ഞ് സെറ്റ് ചെയ്തതാ അതെല്ലാം”.. “മ്മ്…..വണ്ടി എടുക്കു”
“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്”…. “എന്താടാ”??
എനിക്ക് നിന്നെ”….. അർജുൻ പറയും മുൻപേ ഇന്ദ്രിക അത് പറയാൻ സമ്മതിച്ചില്ല. അവനെ തടഞ്ഞു.
“നിനക്ക് എന്നെ ഇഷ്ടം ആണെന്ന് അല്ലേ !! എനിക്കറിയാം നിനക്ക് ഇഷ്ടം ആണെന്ന്. പക്ഷെ ഞാൻ നിന്നെ അങ്ങനെ ഒരു സ്ഥാനത്തു ഒരിക്കലും കണ്ടിട്ടില്ല. ഒരു നല്ല സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളു”…
“മ്മ്”…. അവൻ ഒന്നും മിണ്ടാതെ കാർ മുന്നോട്ടു എടുത്തു. ഇന്ദ്രികയുടെ വീട്ടിൽ എത്തി അവളെ അകത്തേക്ക് കൊണ്ടു പോയി ആക്കി. തിരിഞ്ഞു നടന്നപ്പോൾ അവളുടെ പിൻവിളി. “അർജുൻ…. “അവൻ തിരിഞ്ഞു നോക്കി.
“നീ പിണങ്ങി പോകുവാണോ”?? അവൻ ഒന്ന് പുഞ്ചിരിച്ചു. “നിന്നോട് പിണങ്ങാൻ പറ്റുവോടി നീ എന്റെ വെള്ളപ്പാറ്റയല്ലേ !!നീ പറഞ്ഞതാ ശരി സൗഹ്രദത്തിന്റെ രസമൊന്നും ഈ പൊട്ട പ്രേമത്തിനില്ല. ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന് രക്തബന്ധമില്ലാതെ തന്നെ ഹൃദയം കൊണ്ട് ബന്ധനം തീർക്കണം അതാണ് സൗഹൃദം. അതേ പോയി കിടന്നു ഉറങ്ങിക്കെ രാവിലെ ഇരുന്നു പുട്ടിയും പെയിന്റും അടിക്കേണ്ടതല്ലേ”!!
“പോടാ പട്ടി”… “ഇതിന്റെ ഒരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളു”…. “ഒക്കെ ശരി ഡി”…
“ഓക്കേ ഡാ”…ഇന്ദ്രിക അകത്തേക്ക് പോയി അർജുൻ തിരികെ വീട്ടിലേക്കും. പിറ്റേന്ന് രാവിലെ 10.30ക്കും 11നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ ഇന്ദ്രൻ ചേട്ടായി ശാന്തി ചേച്ചിക്ക് താലി ചാർത്തി. പിന്നീട് ഉള്ള രണ്ടു വർഷക്കാലം കുട്ടിമാളുവിന്റെ ജീവിതം മാറ്റി മറിക്കാൻ ആരും വന്നില്ല ഇന്ദ്രൻ തിരികെ ഗൾഫിനു പോയി.ഇടയ്ക്ക് ഏട്ടൻ നാട്ടിൽ വന്നു ഒരു വർഷം കഴിഞ്ഞു ചേച്ചി പ്രെഗ്നന്റ് ആയി. കുട്ടിമാളു 3rd ഇയർ എക്സാം എഴുതി കഴിഞ്ഞതിന്റെ പിറ്റേന്ന് അവളൊരു അപ്പച്ചിയായി. ശാന്തി ഒരു ആൺകുട്ടിയെ പ്രസവിച്ചു. ഡിഗ്രി കഴിഞ്ഞിട്ടും കുട്ടിമാളു ആ പഴയ വായാടി തന്നെ ആയിരുന്നു.
അവളെ കണ്ടു വിവാഹം ചെയ്യാൻ ഒരുപാട് പേര് വന്നെങ്കിലും നമ്മുടെ നാട്ടുകാർ അല്ലേ ബന്ധുക്കളും എല്ലാരും മുടക്കി എല്ലാ ആലോചനകളും. എല്ലാം കണ്ടു അമ്മ വിഷമിക്കുമ്പോൾ കുട്ടിമാളു പറയും നട്ടെല്ലിന് ഉറപ്പില്ലാത്ത ആളുകളാണ് വരുന്നതെന്ന്. വെറുതെ ബോർ അടിച്ചു ഇരുന്ന സമയത്താണ് ഇന്ദ്രിക വളപ്പൊട്ടുകൾ പേജിൽ കഥകൾ എഴുതാൻ തുടങ്ങിയത് കുറഞ്ഞ കാലയളവിൽ തന്നെ ഒരുപാട് സുഹൃത്തുക്കളെയും ശത്രുക്കളെയും അവൾ സമ്പാദിച്ചു. സ്വന്തം കഥ എഴുതി തീർന്ന ദിവസം അവൾ ആ തട്ടകത്തിൽ നിന്നും സ്ഥാനം ഒഴിഞ്ഞു. തന്നെ ഉയർത്തി പിടിച്ചവർ തന്നെ അവളെ വെറുപ്പിക്കുന്ന അനുഭവം ഉണ്ടായപ്പോൾ നിർത്തേണ്ടി വന്നു.
പിന്നീട്…… *** “ഇതാണോ തുമ്പിയുടെ ജാതകം”?? “അതേ തിരുമേനി”… തുമ്പിയെയും ശ്രീയെയും തമ്മിൽ കൂട്ടി കെട്ടാൻ വീട്ടുകാർ തീരുമാനിച്ചു. പക്ഷെ വിധി അവിടെ എല്ലാം മാറ്റി മറിച്ചു. “പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്”… “എന്താ തിരുമേനി”??
“ഈ പെൺകുട്ടിയുടെ ജാതകം ശ്രീയുമായി ചേരില്ല. ഇവർ ഒന്ന് ചേർന്നാൽ ഒരാളുടെ മരണം ഉറപ്പാണ്”….ആ വാർത്ത ചെറുതായി ഒന്നുമല്ല എല്ലാവരെയും വേദനിപ്പിച്ചത്. കാര്യം അറിഞ്ഞപ്പോൾ ശ്രീ പൊട്ടിത്തെറിച്ചു. “ജാതകം ഒന്നും നോക്കാതെ എത്രപേർ ജീവിക്കുന്നു.തുമ്പി ഇല്ലാതെ എനിക്ക് പറ്റില്ല”..ശ്രീ പറഞ്ഞു.
“,മോനെ നിങ്ങൾ ഒന്നിക്കണം എന്ന് തന്നെ ആണ് ഞങളുടെ ആഗ്രഹവും പക്ഷെ, ജാതകത്തിൽ ചേരില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യും”?? “കൊണ്ടുപോയി കത്തിച്ചു കളഞ്ഞോ എനിക്ക് ഒന്നും കേൾക്കണ്ട തുമ്പി എന്റെയാണ് എന്റെ മാത്രമാണ്”….ശ്രീ ശാഡ്യം പിടിച്ചു.
. എന്നാൽ അറിഞ്ഞു കൊണ്ട് മകളെ ആപത്തിലേക്ക് തള്ളി ഇടാൻ തുമ്പിയുടെ അച്ഛനും അമ്മയും ഒരുക്കമായിരുന്നില്ല.ശ്രീയെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്ന നിലപാടിൽ ആയിരുന്നു തുമ്പിയും. ശ്രീ തിരികെ ദുബായിക്ക് പോയ സമയം തുമ്പിയുടെ വീട്ടുകാർ ശ്രീയുടെ വീട്ടുകാരും ആയി കൂടിയാലോചിച്ചു പെട്ടെന്ന് തന്നെ തുമ്പിയുടെ വിവാഹം ഇന്ത്യൻ അയർഫോഴ്സിൽ ജോലി ചെയ്തിരുന്ന അഭിജിത്തുമായി ഉറപ്പിച്ചു. വിവരം അറിഞ്ഞു എങ്കിലും ചിക്കൻ പോക്സ് പിടി പെട്ടത് കൊണ്ട് ശ്രീക്കു വരാൻ സാധിച്ചില്ല.
തുമ്പി മറ്റൊരാൾക്ക് സ്വന്തം ആയി എന്ന് ശ്രീ അരിഞ്ഞതും അവൾ അതിന് സമ്മതിച്ചു എന്നുള്ളതും ശ്രീയെ തകർത്തു. സത്യത്തിൽ അച്ഛന്റെയും അമ്മയുടെയും മരണഭീഷണിക്ക് മുൻപിൽ എല്ലാ പെൺകുട്ടികളെയും പോലെ തുമ്പിക്ക് കീഴടങ്ങേണ്ടി വന്നതാണ് എന്ന് ചിന്തിക്കാൻ അവനു കഴിഞ്ഞില്ല. കുട്ടിമാളു ഉൾപ്പെടെ എല്ലാവരും പറഞ്ഞിട്ടും ഒന്നും കേൾക്കാതെ സ്വന്തം മകളുടെ വിവാഹം അവർ നടത്തി. അതോടെ ശ്രീ ഇനി നാട്ടിലേക്ക് ഇല്ലന്ന് ഉറപ്പിച്ചു.ഇത്രയും നാൾ ശ്രീയെ മനസ്സിൽ കൊണ്ടു നടന്നിട്ട് പെട്ടെന്ന് മറ്റൊരാളുടേത് ആകുന്നത് തുമ്പിക്കും അംഗീകരിക്കാൻ പ്രയാസം ആയിരുന്നു. അഭിജിത്തിനോട് അവൾ എല്ലാം തുറന്നു പറഞ്ഞിരുന്നു.
“തനിക്ക് എല്ലാത്തിൽ നിന്നും റിക്കവർ ആകാൻ സമയം എടുക്കും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ഞാനും അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ, നമ്മൾ അല്ലാതെ മറ്റാരും ഇതൊന്നും അറിയണ്ട”…അഭിജിത് പറഞ്ഞു. “മ്മ്”…
“എന്നാലും തംബുരു തനിക്ക് ശ്രീയുടെ ഒപ്പം പൊക്കൂടരുന്നോ ??ഈ കാലത്ത് ആര് നോക്കാനാ ഈ ജാതകം എല്ലാം”…..അഭിജിത് ചോദിച്ചു. “പറയാൻ എളുപ്പമാണ് പക്ഷെ ജന്മം തന്നവർ കാലിൽ വീണു കരയുമ്പോൾ മരിക്കും എന്ന് ഭീഷണിപ്പെടുത്തുമ്പോൾ ഏത് പ്രേമവും ദുർബലമാകും. അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന ഏത് പെണ്ണും.കാമുകന്റെയും അവന്റെ കൂട്ടുകാരന്റെയും മുന്നിൽ അവൾ തേപ്പും വാർപ്പും ആകും പക്ഷെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ എന്നും അനുസരണ ഉള്ള മകളും”..തംബുരു പറഞ്ഞു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ കിച്ചന് വേണ്ടി കുട്ടിമാളുവിനെ വിവാഹം ആലോചിച്ചു. കിച്ചന്റെ പഠിപ്പൊക്കെ കഴിഞ്ഞു അവനിപ്പോൾ ഒരു UK കമ്പനിയിൽ ജോലി നോക്കുന്നു. ജാതകങ്ങൾ തമ്മിൽ 10ഇൽ 10പൊരുത്തം.
പക്ഷെ വിധിച്ചതേ നടക്കൂ എന്ന് പറയും പോലെ….. പഴയ കാമുകി enter ചെയ്തു കിച്ചന്റെ ജീവിതത്തിലേക്ക് വീണ്ടും. (എത്രയും വേഗം കഥ തീർക്കാൻ ഉള്ള ശ്രെമമാണ്. യഥാർത്ഥ കഥയാണ് ഇതെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതിലെ കടലമിട്ടായി ഞാൻ ആണെന്നും. ഇനിയും വലിച്ചു നീട്ടിയാൽ എന്റെ ആരോഗ്യസ്ഥിതി മോശമാകും. ഈ ഒരു കഥയോടെ ഞാൻ എന്റെ എഴുത്ത് നിർത്തുകയാണ്. ഇതിൽ പറയുന്നത് പോലെ തന്നെ ഈ കഥ ഉപേക്ഷിക്കുന്നത് ചിലരുടെ ശകാരങ്ങൾ കേട്ടത് കൊണ്ടൊന്നും അല്ല. എന്റെ മനസ്സ് പോലും വെറുത്തു പോയി അതുകൊണ്ടാണ്. പൊട്ടിത്തെറിക്കാനോ ആരെയും കുറ്റം പറയാനോ ഉദ്ദേശമില്ല നിങ്ങളുടെ സപ്പോർട്ടിന് നന്ദി. ഇനിയുള്ള എഴുത്തുകാരെയും സപ്പോർട്ട് ചെയ്യുക.പിന്നെ ഇതിൽ കുറച്ചൊക്കെ സാങ്കല്പികം ഉണ്ട് അത് എവിടം മുതൽ ആണെന്ന് ഞാൻ last പാർട്ടിൽ പറയാം.
വായനയിൽ അഡിക്ട് ആയിക്കോളൂ പക്ഷെ ഒരിക്കലും കഥാപാത്രം ആകുവാൻ ശ്രെമിക്കരുത് അപേക്ഷയാണ്. ഇൻബോക്സിൽ വരുന്ന മെസ്സേജുകൾക്ക് മറുപടി തരാത്തത് അഹങ്കാരം ആയിട്ടല്ല വയ്യാഞ്ഞിട്ട)
തുടരും…
രചന : അനു അനാമിക