രചന :Aparna Vijayan
” ഏട്ടാ…..”
“പറഞ്ഞോടാ ഏട്ടൻ ഈ ഇരുപത്താറാം തിയതി ഇങ്ങു വരാമോ? എനിക്ക് അന്ന് കുറച്ചു കാര്യങ്ങൾ ഉണ്ട് അപ്പോൾ ലീവ് എടുക്കണം. ഏട്ടൻ കൂടി വന്നിരുന്നേൽ നന്നായിരുന്നേനെ .”
“ഇരുപത്തിയാറിനു പറ്റില്ല. അന്ന് പൂരം ആണ് പിറ്റേന്ന് വേണേൽ വരാം.”
“അതെന്താ ഏട്ടൻ വന്നാൽ. പൂരം അവിടെ നടന്നോളും.”
“പൂരത്തിന്റെ അന്ന് ലോകത്തിന്റെ ഏതു കോണിലിൽ ആണേലും തൃശ്ശൂർക്കാരൻ അന്ന് വടക്കുംനാഥന്റെ മണ്ണിലുണ്ടാവും . അന്ന് എന്നോട് അങ്ങോട്ട് വരാൻ പറഞ്ഞ വാവേ. പൂരവും വെടിക്കെട്ടും ഒക്കെ തൃശ്ശൂർക്കാരനെ രക്തത്തിൽ അലിഞ്ഞു പോയതാണ്. അത് മാറ്റാൻ പറ്റൂല.”
“ഏട്ടാ. എങ്കിൽ ഞാൻ പൂരത്തിന് വന്നാലോ.”
“പക്ഷെ കുറച്ചു നേരം കഴിഞ്ഞു വയ്യാതായി. മേളത്തിന് സൗണ്ട് കൂടുതലാ എന്നൊന്നും പറഞ്ഞു ചിണുങ്ങിയേക്കരുത് .”
” അത് ഇപ്പം കുറച്ചു നേരം കഴിയുമ്പോൾ ആരായാലും മടുക്കില്ലേ? ”
“ഇല്ലാലോ. ഞങ്ങളൊന്നും മടുക്കില്ല. ഞങ്ങളുടെ ആസ്വാദനത്തിന്റെ ലെവൽ വേറെയാണ്. ഈ പൂരത്തിന്റെ വിഷമം ശിവസുന്ദർ ഇല്ലാലോ എന്നതാണ്. ”
“കഴിഞ്ഞ മാസം ചരിഞ്ഞ ആനയല്ലേ ഏട്ടാ അത്. ”
“ഹ്മ്മ്. ഞാൻ കാണാൻ പോയിരുന്നു . അതിന്റെ ജീവൻ കിട്ടാൻ തൃശ്ശൂർക്കാർ കോടികൾ മുടക്കിയേനെ.”
“ഹമ്മ് ? നമ്മുടെ കല്യാണം കഴിഞ്ഞാൽ ഞാൻ ഏട്ടനെ വിട്ടില്ലെങ്കിലോ.”
“നീ പൂരത്തിനെ സ്നേഹിക്കാൻ തുടങ്ങുന്ന കാലത്തു നമ്മുടെ വിവാഹം. തൃശൂർ അതൊരു ജില്ല അല്ലടാ അതൊരു വികാരമാണ് . സ്നേഹിച്ചാൽ ചങ്ക് കൊടുക്കുക വെറുത്താൽ ചങ്ക് എടുക്കുക കേട്ടില്ലേ അത്.”
“എന്നിട്ട് എനിക്ക് തന്നട്ടില്ലല്ലോ ?”
“എന്തടാ .”
“ഈ തൃശൂർക്കാരന്റെ ചങ്ക്. ”
“കൊല്ലം എത്ര ആയെടി കൂടെ കൂടിയിട്ട് ഈ തൃശ്ശൂർക്കാരന്റെ പെണ്ണായിട്ട് .”
” ചുമ്മാ പറഞ്ഞതാ ഏട്ടാ .”
—
രചന :Aparna Vijayan