രചന :Askar Sha..
ഒരുപാട് കാലത്തിന് ശേഷമാണ് അമ്മുവിനെ വഴിയിൽ വെച്ചു അപ്രതീക്ഷിതമായി കാണാൻ ഇടയായത് ….
കോളേജിലെ തന്റെ ജൂനിയർ ആയിരുന്നു അമ്മു ഒരു തനി നാട്ടിന്പുറത്തുകാരി അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയപ്പെട്ടവൾ.വാ തോരാതെ സംസാരിക്കുന്ന ഒരു വായാടി,എല്ലാവരോടും സ്നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറാൻ കഴിവുള്ളൊരു മനസ്സിന്റെ ഉടമ അതായിരുന്നവൾ
അത്കൊണ്ടുതന്നെയായിരിക്കും ഇടക്കെപ്പോയോ ഞാൻ പോലുമറിയാതെ അവൾ എന്റെ മനസ്സിൽ കടന്നുകൂടിയത്. ആ ഇഷ്ട്ടം അവളോട് തുറന്നുപറഞ്ഞെങ്കിലും അവളുടെ ഭാഗത്തുനിന്നും അനുകൂലമായൊരു മറുപടി ലഭിച്ചില്ല..
അതിൽ എനിക്കന്ന് അവളോട് യാതൊരു ദേഷ്യവും തോന്നിയിരുന്നില്ല.മറിച് ആ ഇഷ്ട്ടം നല്ലൊരു സഹൃദത്തിലേക്ക് വഴിമാറുകയായിരുന്നു..അവളുടെ സംസാരങ്ങളിൽ അധികവും അച്ഛനെ കുറിച്ചായിരുന്നു .ചെറുപ്പത്തിലേ അമ്മ മരിച്ച അവളെ ഒരുപാട് കഷ്ടപ്പെട്ടാണ് അച്ഛൻ വളർത്തിയതെന്നും ആ അച്ഛനെ വേദനിപ്പിക്കുന്ന ഒന്നും ഈ മകൾ ചെയ്യില്ല എന്നൊക്കെ പറയുമ്പോൾ അവളോട് ബഹുമാനമായിരുന്നു എന്റെ മനസ്സിൽ തോന്നിയിരുന്നത്.. അങ്ങനെ സൗഹൃദത്തിന്റെയും സന്തോഷാശത്തിന്റെയും കലാലയ ദിനങ്ങൾ
അതിനിടയിലാണ് രണ്ടുദിവസമായിട്ട് അമ്മു കോളേജിൽ വരാതെയായത്. അവളുടെ കൂട്ട്കാരികളോടും അധ്യാപകരോടും അനേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവളുടെ അച്ഛൻ മരണപെട്ടന്നും അമ്മു ഇനി കോളജിലേക്ക് വരുന്നില്ല എന്നും അവളുടെ അമ്മാവൻ വന്നു പറഞ്ഞുയെന്നാണ് ..അവളുടെ വീടോ അവളെ ബദ്ധപ്പെടാനുള്ള ഫോൺ നമ്പറോ ആർക്കും അറിയില്ലായിരുന്നു .അന്ന് അവളെ അനേഷിച്ചു ഒരുപാട് നടന്നെങ്കിലും കണ്ടെത്താനായില്ല.അതിന് ശേഷം ഇന്നാണ് അവളെ കാണുന്നത്
“ഹരി എന്താ ഇവിടെ ”
“ഞാൻ കുറച് സാധനങ്ങൾ വാങ്ങാൻ വന്നതാണ് നീഎവിടെയായിരുന്നു അമ്മു നിന്നെ എവിടെയല്ലാം ഞാൻ അനേഷിച്ചു.ആർക്കും നിന്നെ കുറിച് കൂടുതലൊന്നും അറിയില്ല.പറ എവിടെയായിരുന്നു നീ”
“ഹരി നമുക്കൊരു കോഫി കുടിച്ചിട്ട് സംസാരിച്ചാലോ ”
” മ്മ് ശെരി വാ”
കോഫി ഓഡർ ചെയ്തു അവിടെ കോർണർ സീറ്റിൽ ഇരുന്നു .ഞാൻ ഒരുപാട് കാര്യങ്ങൾ ചോദിച്ചെങ്കിലും വാ തോരാതെ സംസാരിച്ചിരുന്നവൾ ഒന്നോ രണ്ടോ വാക്കിൽ മാത്രമായിരുന്നു മറുപടി പറഞ്ഞിരുന്നത് …
“നീയൊരുപാട് മാറിയിരിക്കുന്നു അമ്മു നിന്റെ മുഖത്തിന്ന് ആ പഴയ സന്തോഷമില്ല. ആ ചിരിയില്ല എന്താ നിനക്ക് പറ്റിയത് അമ്മു”
“ഹരിയിപ്പോൾ ഫ്രീയാണോ വിരോധമില്ലെങ്കിൽ എന്നെ വീട് വരെയൊന്ന് കൊണ്ടാക്കി തരുമോ”
“ശെരി വാ ഞാൻ കൊണ്ടാക്കി തരാം”
അവൾ പറഞ്ഞുതന്ന വഴികളിലൂടെ എന്റെ കാർ മുന്നോട്ട് ചലിച്ചു …. “ഹരി , വിവാഹം കഴിഞ്ഞോ ഭാര്യയും മക്കളുമൊക്കെ ”
“ഇല്ല വിവാഹം കഴിഞ്ഞിട്ടില്ല…നിന്റെയോ ” (ഒരു ചെറുപുഞ്ചിരിമാത്രം)
ഹരി ആ കാണുന്നതാണ് എന്റെ വീട് വണ്ടി ഇവിടെ നിർത്തിയാൽ മതി അങ്ങോട്ട് പോകില്ല ഹരി വാ ഇവിടെ വരെ വന്നിട്ട് വീട്ടിൽ കയറാതെ പോകുന്നത് ശെരിയല്ല വരൂ….
ഒരിടവഴിയിലൂടെ അവളെയും ആനുകമിച്ചു ഞാൻ നടന്നുനീങ്ങി. ആ നടത്തം അവസാനിച്ചത് ഒരു അനാഥാലയത്തിന്റെ ഗേറ്റിന് മുന്നിൽ
അമ്മു … ഇവിടെ …?
ഹരി ഇതാണിപ്പോ എന്റെ വീട് ഇവിടുള്ളവരാണിപ്പോൾ എന്റെ ബന്ധുക്കൾ
അമ്മു എന്തൊക്കയാണ് നീയീപറയുന്നത്
അതെ ഹരി .ഹരി ചോദിച്ചില്ലേ ഞാൻ എവിടെയായിരുന്നു എന്ന് അതിനുള്ള ഉത്തരമാണ് ഈ കാണുന്നത് അച്ഛൻ മരിച്ചതിൽ പിന്നെഞാനിവിടെയാണ് താമസിക്കുന്നത്
നീ എന്ത്ഭ്രാന്താണീ പറയുന്നതമ്മു ..അപ്പോ നിന്റെ അമ്മാവനോ ?
അമ്മാവൻ.. ചിരിച്ചുകൊണ്ടവൾ പറഞ്ഞു ഞാൻ ഒരു പെൺകുട്ടിയായത് കൊണ്ട് അമ്മാവന് ഭയം.. അമ്മാവന് വേറെയുംരണ്ട്പെണ്മക്കളാണുള്ളത് അവരെ കെട്ടിച്ചയക്കാൻതന്നെ നെട്ടോട്ടമോടുകയാണെന്ന് പറഞ്ഞു കൈ മലർത്തിയപ്പോൾ നമ്മുടെ കോളേജിലെ ലക്ഷ്മി ടീച്ചർമുകേനയാണ് ഇവിടെ തലചായ്ക്കാൻ ഒരിടം കിട്ടിയത് ……ഇവിടെ ഞാൻ സന്തോഷവതിയാണ് ഹരി ..ഞാനിപ്പോ ഇവിടെയുള്ള എന്റെ അനിയത്തികുട്ടികൾക്ക് അറിവ് പകർന്ന് കൊടുക്കുന്ന ഒരു അധ്യാപകയാണ്..
പക്ഷേ ലക്ഷ്മി ടീച്ചർക്ക് നിന്നെ കുറിച്ചൊന്നും അറിയില്ലനാണല്ലോ എന്നോട് പറഞ്ഞത്
അതെ ഹരി … എന്റെ നിര്ബന്ധപ്രകാരമാണ് ടീച്ചർ ഹരിയോടങ്ങനെ പറഞ്ഞത് .കാരണം ഹരി ഇതറിഞ്ഞാൽ ഇവിടെ വരും എന്ന് എനിക്കൊറപ്പുള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ ഒരു കാര്യം ടീച്ചറോട് പറഞ്ഞത് പക്ഷേ ഇന്ന് ….
ഹരി ഞാൻ ചെല്ലട്ടെ …കുറച്ചു സമയം എനിക്ക് വേണ്ടി ചിലവൊഴിച്ചതിന് നന്ദി എന്നുംപറഞ്ഞു പോകാനൊരുങ്ങിയ അവളുടെ കയ്യിൽ പിടിച്ചിട്ട് കൊണ്ടുപോയ്ക്കോട്ടെ ഞാൻ എന്റെ ഭാര്യയായി പെണ്മക്കളില്ലാത്തയെന്റെ അമ്മക്കൊരു മകളായി എന്ന് ചോദിച്ചപ്പോൾ സന്തോഷത്തിൽ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ………
ആ കണ്ണുന്നീർതുടച്ചു ഇനി എന്റെയമ്മു കരയരുതെന്ന് പറഞ്ഞു എന്റെ മാറിലേക്ക് ചേർത്തുപിടിച്ചപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞൊഴികിയിരുന്നു…………!
രചന :Askar Sha..