സ്നേഹമർമ്മരം…ഭാഗം 40

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം 40

മോളെ മാത്രമല്ല എനിക്ക് നിന്നെയും വേണം ജാനീ……

ഒന്നിച്ച് സന്തോഷത്തോടെയുള്ള ഒരു കുടുംബ ജീവിതം ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് ജാനീ…

സ്നേഹിക്കാൻ മാത്രമല്ല സ്നേഹിക്കപ്പെടാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്…..

നിയന്ത്രണമില്ലാത്ത സ്നേഹം വേണമെനിക്ക്…..”

അവന്റെ ഇടർച്ചയുള്ള വാക്കുകൾ കേട്ടതും ജാനിയ്ക്ക് ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് തോന്നി….

അവന്റെ മാറിൽ വീണ് ഞാനുണ്ടെന്ന് പറയാൻ കൊതിച്ചു കൊണ്ട് മുന്നോട്ടാഞ്ഞതും വാതിൽ തുറന്നു വരുന്ന പോലീസിനെ കണ്ട് അവർ അന്തം വിട്ടു…..

“ആരാ ധ്രുവ് ദർശൻ……”

വന്നതിൽ സീനിയറായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചത് കേട്ട് ധ്രുവ് മുന്നോട്ടു വന്നു….

“സർ….ഞാനാണ്…എന്താ പ്രശ്നം…..”

“നിങ്ങൾക്കെതിരെ രണ്ടുപേർ കേസ് തന്നിട്ടുണ്ട്……

അവരുടെ സ്വന്തം കുഞ്ഞിനെ നിങ്ങൾ തട്ടിക്കൊണ്ടു പോയെന്ന്….. ആരും അറിയാതെ ഒളിച്ചു വളർത്തി……”

ധ്രുവും ജാനിയും ഞെട്ടി പരസ്പരം നോക്കി….

“ആരാ..ആരാണ് സർ പരാതി തന്ന രണ്ടുപേർ……”

ജാനി പതർച്ചയോടെ ചോദിച്ചത് കേട്ട് പോലീസ് കാരന് ദേഷ്യം വന്നു…

“അതൊന്നും നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല……..

എന്നാലും പറയാം…..ഒരു മാധവനും രഘുറാം എന്നയാളും ചേർന്നാണ് പരാതി നൽകിയിരിക്കുന്നത്……”

ധ്രുവ് തളർന്നത് പോലെ കുഞ്ഞാറ്റ കിടക്കുന്ന ബെഡിലേക്കിരുന്നു…..ജാനിയും വേദനയോടെ അവനെ നോക്കി……..

“നിങ്ങളെന്റെ കൂടെ സ്റ്റേഷൻ വരെ വരണം…. കുഞ്ഞിനെ എത്രയും പെട്ടെന്ന് അതിന്റെ അച്ഛന് കൈമാറണം……”

ഗൗരവത്തിൽ പോലീസ്കാരൻ പറയുന്നത് നിസ്സഹായനായി കേട്ട് നിൽക്കാനേ ധ്രുവിന് കഴിഞ്ഞുള്ളു….

നിയമവും ന്യായവും അവർക്കൊപ്പമാണ്……..

“സർ….ഞാൻ മാധവിന്റെ മകളാണ്….. കുഞ്ഞാറ്റ എന്റെ അനിയത്തിയാണ്……. ധ്രുവ് ദർശ് എന്റെ ഭർത്താവും…..”

ജാനിയുടെ വാക്കുകൾ കേട്ട് അമ്പരന്നെങ്കിലും പോലീസുകാരന്റ മുഖത്ത് പുച്ഛം നിറഞ്ഞു…..

“നിങ്ങളാരായാലും ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തെ പറ്റൂ……..

കേസ് തന്നത് കുഞ്ഞിന്റെ അച്ഛനാണ്…..എല്ലാ തെളിവുകളും അയാൾ നൽകിയിട്ടുണ്ട്…..”

“സർ……എന്റെ അനിയത്തിയുടെ മേൽ എനിക്കും അവകാശമുണ്ടല്ലോ…..”

അവളുടെ വാക്കുകളിലെ അമർഷം പോലീസുകാരനെ ചൊടിപ്പിച്ചു……….

“നിങ്ങളോട് പറഞ്ഞാൽ മനസ്സിലാവില്ലേ……… അവകാശവും ബന്ധവുമൊക്കെ കോടതിയിൽ പറഞ്ഞാൽ മതി…….”

അയാൾ ധ്രുവിന് നേരെ തിരിഞ്ഞു…….

“മിസ്റ്റർ ധ്രുവ്……നിങ്ങൾ വരുന്നതാണ് നല്ലത്…….വെറുതെ ഞങ്ങളുടെ സമയം പാഴാക്കാതെ…..”

പോലീസുകാരൻ ആജ്ഞ പോലെ പറഞ്ഞത് കേട്ട്… വിങ്ങുന്ന മനസ്സോടെ ധ്രുവ് ഒരു നിമിഷം കുഞ്ഞാറ്റയെ നോക്കി……അവളുടെ കുഞ്ഞുമുഖം കാണുന്തോറും അവന്റെ മനസ്സ് പിടഞ്ഞു……

അച്ഛനാണ് മകളെ കിട്ടാൻ പരാതി കൊടുത്തിരിക്കുന്നത്……നിയമം രക്തബന്ധത്തിനോടൊപ്പമെ നിൽക്കൂ………

ജാനിയും എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു …..അവന്റെ വേദന അവളുടെ മനസ്സിനെയും വേദനിപ്പിച്ചു……..

പോലീസുകാരന്റ അടുത്തേക്ക് നീങ്ങുന്ന ധ്രുവിനെ കണ്ടതും അവൾ പിടച്ചിലോടെ വേഗത്തിൽ അവന്റെ കൈകളിൽ പിടിച്ചു…….അരുതെന്ന് കണ്ണുകൾ കൊണ്ട് അപേക്ഷിച്ചു…..

“സർ…..ഞാനും തെറ്റുകാരിയല്ലേ…..കുഞ്ഞിനെ നോക്കുന്നത് ഞാനും കൂടിയല്ലേ……..അതുകൊണ്ട് ചന്തുവേട്ടനൊപ്പം എന്നെയും കൊണ്ട് പോകണം……”

ജാനിയുടെ വിതുമ്പിയുള്ള വാക്കുകളിൽ ധ്രുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. ധ്രുവ് പെട്ടെന്ന് അവളുടെ കൈ തന്നിൽ നിന്ന് അടർത്തിമാറ്റി……

“വേണ്ട ജാനീ……..ഞാനും നീയും പോയാൽ നമ്മുടെ മോള്…….അവള് പേടിച്ച് പോകും…….

ഞാൻ തിരികെ വരുന്നത് വരെ എന്റെ മോളുടെ അടുത്ത് നീയുണ്ടാകണം……ഉണ്ടാവില്ലേ ജാനീ……. എനിക്ക് വാക്ക് തരുമോ…….”

പ്രതീക്ഷയോടെ ജാനിയുടെ മുഖത്തേക്ക് നോക്കിയെങ്കിലും…. ജാനിയുടെ നിറഞ്ഞകണ്ണുകളിൽ നോക്കാനാകാതെ അവൻ തലതാഴ്ത്തി……..

“ചന്തുവേട്ടാ…..ഞാൻ……എനിക്ക് …….ഒറ്റയ്ക്ക്…..” ജാനിയുടെ വാക്കുകൾ ചിതറിപ്പോയി….

“പ്ലീസ് ജാനീ…..നീ മോളുടെ അടുത്തുണ്ടാകണം……….എനിക്ക് വേണ്ടി……. നമ്മുടെ മോൾക്ക് വേണ്ടി……..വാക്ക് താ……”

ധ്രുവ് നീട്ടിയ കൈകളിലേക്ക് മനസ്സോടെയല്ലെങ്കിലും ജാനി അവളുടെ കൈ കോർത്തുപിടിച്ചു…..സമ്മതമെന്നോണം..

തലകുനിച്ചു കൊണ്ട് ഇറങ്ങിപ്പോകുന്ന ധ്രുവിനെ കണ്ടതും ജാനി വിതുമ്പലോടെ കട്ടിലിലേക്ക് ഊർന്നിരുന്നു….

അവന്റെ പുറകെ പോലീസുകാരും മുറിയിൽ നിന്നിറങ്ങിപ്പോയി….

ഉറങ്ങിക്കിടക്കുന്ന കുഞ്ഞാറ്റയെ കാണുന്തോറും ജാനിയ്ക്ക് വിഷമം കൂടി…..ഉയർന്നു വന്ന ഏങ്ങലുകൾ പാട്പെട്ട് അവളടക്കി…

പാവം….കുറേ നാളുകളായി ഒറ്റയ്ക്കാണ്…….താനും ഈഗോയുടെ പേരിൽ മാറി നിന്നു…..

കുഞ്ഞാറ്റയെന്നാൽ ആ മനുഷ്യന് ജീവനാണ്…..അവളെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ് ചെയ്തു കൂട്ടിയതൊക്കെ….

പെട്ടെന്ന് എന്തോ ഓർത്ത പോലെ ജാനി ചാടിയെഴുന്നേറ്റു…….ബാഗിൽ നിന്ന് വെപ്രാളത്തോടെ ഫോൺ തപ്പിയെടുത്തു…..

പങ്കുവിനെ വിളിച്ച് വിവരം പറഞ്ഞു…….

പങ്കു വേണ്ടത് ചെയ്തോളാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും ജാനിയുടെ കണ്ണുകൾ തോരാതെ പെയ്തു…..

ഫോൺ റ്റേബിളിൽ വച്ച് തിരിഞ്ഞതും റൂമിലേക്ക് കയറി വന്ന മധുവിനെ കണ്ട് അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…..

മധുവിന് പുറകേയായി വന്ന അപരിചിതനായ മനുഷ്യനെ കണ്ട് ജാനി സംശയത്തിൽ മുഖം ചുളിച്ചു…..

മധ്യവയസകനായ ഒരു ആജാനബാഹു……

വന്നയാൾ കുഞ്ഞാറ്റയുടെ അരികിലേക്കാണ് പോയത്….അയാൾ കുഞ്ഞാറ്റയെ വാരിയെടുക്കുന്നത് കണ്ടപ്പോൾ ജാനിയ്ക്ക് ദേഷ്യമാണ് വന്നത്….അവൾ വേഗത്തിൽ അയാളുടെ അടുത്തേക്ക് ചെന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങാൻ ശ്രമിച്ചെങ്കിലും അയാൾ കൊടുക്കാതെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചു…..

മധു ഇതെല്ലാം കണ്ടുകൊണ്ട് മൂകനായി നിൽക്കുന്നത് ജാനിയെ തെല്ലൊന്നു അമ്പരപ്പിച്ചു…..

“ടോ……എന്റെ കുഞ്ഞിനെ തരാൻ……..😡..”

ജാനിയുടെ ദേഷ്യം കണ്ടിട്ടും അയാൾ അവളെ മൈൻഡ് ചെയ്യാതെ കുഞ്ഞിനെ ചുംബനങ്ങൾ കൊണ്ട് മൂടുകയായിരുന്നു…..

അയാളുടെ സ്നേഹപ്രകടനങ്ങളിൽ കുഞ്ഞാറ്റ ഞെട്ടിയുണർന്നു……….പരിചിതമല്ലാത്ത മുഖം കണ്ട് അവൾ വാ പൊളിച്ചു കരയാൻ തുടങ്ങി……

“കുഞ്ഞ് കരയുന്നത് കണ്ടില്ലേ……ടോ……എന്റെ കുഞ്ഞിനെ തരാനാ പറഞ്ഞത്…..”

ജാനി പിന്നെയും കുഞ്ഞിനെ വലിച്ചെടുക്കാൻ ഒരു ശ്രമം നടത്തിയതും അയാളുടെ മുഖം ദേഷ്യം കൊണ്ട് കടുത്തു……അയാൾ ജാനിയെ കഴുത്തിൽ കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് ചേർത്തു……അയാളുടെ കൈകളുടെ കരുത്തിൽ ജാനിയുടെ കണ്ണുകൾ തുറിച്ചു വന്നു……

“മോളേ……..”

മധു നിലവിളിയോടെ പെട്ടെന്ന് അവർക്കിടയിലേക്ക് പാഞ്ഞ് വന്ന് അയാളെ പിടിച്ച് പുറകിലേക്ക് തള്ളിയതും അയാൾ വേച്ചു പോയി…….കഴുത്ത് സ്വതന്ത്രമായെങ്കിലും അയാളുടെ കരുത്തിൽ ജാനി പിടഞ്ഞുപോയിരുന്നു……

തൊണ്ടയിടറി അവളുടെ ശബ്ദം ചുമയായി പുറത്തേക്ക് വന്നു…..ശ്വാസം പ്രയാസപ്പെട്ട് വലിച്ചെടുത്തുകൊണ്ട് അവൾ വീണ്ടും കുഞ്ഞിനെ എടുക്കാനായി അയാളുടെ അടുത്തേക്ക് നീങ്ങി….കുഞ്ഞാറ്റ നിർത്താതെ കരച്ചിലാണ്…..ഇടയ്ക്കിടെ ജാനിയെ ചൂണ്ടിക്കാട്ടി പോകാൻ ആയുന്നുണ്ട്…..

“മാധവൻ …..മകളോട് മര്യാദയ്ക്ക് മാറി നിൽക്കാൻ പറ……ഇത് എന്റെ നീരദയുടെ കുഞ്ഞാണ്……എന്റെ സഹോദരിയുടെ മകൾ……😡….

ഇത്രയും കാലം ഈ കുഞ്ഞിനെ നിങ്ങൾ മറച്ചു വച്ചു….ഇനി പറ്റില്ല…….നീ കൊന്നുകളഞ്ഞ എന്റെ നീരദയ്ക്ക് പകരം എനിക്ക് ഈ കുഞ്ഞിനെ തന്നേ പറ്റൂ……..”

അയാളുടെ ഉറച്ച വാക്കുകൾ ജാനിയെ തളർത്തിക്കളഞ്ഞു…..മുന്നിൽ നിൽക്കുന്നത് നീരദയുടെ സഹോദരൻ രഘുറാം ആണെന്നുള്ള അറിവ് അവളെ ഭയപ്പെടുത്തി…..മാധവനും അയാൾക്ക് മുന്നിൽ നിസ്സഹായതയോടെ നിന്നു…

“പറ്റില്ല……ഞാനെന്റെ മോളെ തരില്ല…….മോളെ…..”

ജാനി പിന്നെയും കുഞ്ഞിനെ വലിച്ചെടുക്കാൻ ശ്രമം നടത്തിയതും രഘുറാം ജാനിയുടെ കൈകൾ തട്ടിയെറിഞ്ഞു……….

“മോളെ ജാനീ……അയാൾ കൊണ്ട് പോകട്ടെ കുഞ്ഞിനെ…..”

നേരിയ പരിഭ്രമത്തോടെ മധു ജാനിയെ നോക്കി പറഞ്ഞപ്പോൾ അവളുടെ രൂക്ഷമായ നോട്ടത്തിൽ അയാൾ തലകുനിച്ചു……

കുഞ്ഞാറ്റ ശ്വാസം കിട്ടാതെ കരയുന്നത് കണ്ട് രഘുറാം പെട്ടെന്ന് അവളെ തോളിൽ കിടത്തി ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും കുഞ്ഞാറ്റയുടെ കരച്ചിൽ കൂടിയതേയുള്ളൂ….. കുഞ്ഞുമുഖം ചുവന്നു തുടുത്തു….കണ്ണുകൾ ചുമന്ന് ക്ഷീണിച്ചു….പനിയുടെ അവശതയും കരച്ചിലുമായപ്പോൾ കുഞ്ഞ് തളർന്നു പോയിരുന്നു…….

കരഞ്ഞു തളർന്ന കുഞ്ഞാറ്റയുടെ ഏങ്ങലടികൾ കണ്ട് രഘുറാം വിഷമിച്ചു പോയി…….നിർത്താതെ കരയുന്ന കുഞ്ഞിനെ കണ്ട് മനസ്സില്ലാമനസ്സോടെ അയാൾ കുഞ്ഞാറ്റയെ ജാനിയ്ക്ക് നേരെ നീട്ടി……

അയാൾ കുഞ്ഞിനെ നീട്ടിയതും ജാനി സന്തോഷക്കരച്ചിലോടെ കുഞ്ഞിനെ വാരിയെടുത്ത് കെട്ടിപ്പിടിച്ചു…….

“കുഞ്ഞിനെ വേദനിപ്പിക്കാൻ വയ്യാത്തത് കൊണ്ട് തന്നതാണ് ഞാൻ……പക്ഷെ….. ഞാൻ തിരികെ വരും………എന്റെ കുഞ്ഞിനെയും കൊണ്ടേ ഞാനിനി ബോംബെയിലേക്ക് മടങ്ങിപ്പോകൂ…….”

ജാനി അയാൾ പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ കുഞ്ഞിനെ ചേർത്ത് പിടിച്ചു…. കുഞ്ഞാറ്റയെ ഒരിക്കൽ കൂടി നോക്കിയിട്ട് അയാൾ മധുവിന് നേരെ തിരിഞ്ഞു…….

“താൻ വാക്ക് തന്നതാണ് എന്റെ കുഞ്ഞിനെ തിരികെ തരുമെന്ന്……തെറ്റിച്ചാൽ എന്നെ അറിയാമല്ലോ…..”

ഒരു താക്കീത് പോലെ പറഞ്ഞുകൊണ്ട് രഘുറാം കാറ്റ് പോലെ പുറത്തേക്ക് പോയി……..

“ജാനീ………..നിന്റെയും അമ്മുവിൻെയും ജീവന് പകരമായാണ് അയാൾ ഈ കുഞ്ഞിനെ ചോദിക്കുന്നത്……….നമുക്ക് ഇതിനെ തിരികെ കൊടുക്കണം…….”

മാധവന്റെ വാക്കുകൾ അവളുടെ സമനില തെറ്റിച്ചു……..

“ഇറങ്ങിപ്പോകാൻ പറയാത്തത് അച്ഛനായത് കൊണ്ട് മാത്രമാണ്………മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു😡😡😡…….”

അമർഷം വാക്കുകളിലൊതുക്കി അവൾ ശാന്തയായി പറഞ്ഞത് കേട്ട് നിറഞ്ഞുവന്ന കണ്ണുകൾ അമർത്തി തുടച്ച് മധു മുറിയിൽ നിന്നിറങ്ങിപ്പോയി……..

സ്റ്റേഷനിലെത്തിയതും പോലീസുകാർ ധ്രുവിനെ ജീപ്പിൽ നിന്ന് പുറത്തിറക്കി……..

നിരാശയും വേദനയും അവനെ വല്ലാതെ തളർത്തിയിരുന്നു……..കുഞ്ഞാറ്റയെ നഷ്ടപ്പെടുമോ എന്നുള്ള ചിന്ത അവനെ വേട്ടയാടി……

കണ്ണുകളിൽ കുഞ്ഞാറ്റയുടെ വിതുമ്പുന്ന മുഖം മാത്രം തെളിഞ്ഞു നിന്നു……..

“ചന്തൂ………..”

അരവിന്ദിന്റെ ശബ്ദമാണ് അവനെ ബോധത്തിലേക്ക് കൊണ്ട് വന്നത്…….

കറുത്ത കോട്ടിട്ട് നിൽക്കുന്ന അരവിന്ദിനെ കണ്ട് അവന്റെ മുഖം വിടർന്നു…….

അരവിന്ദൻ അവന്റെ അരികിലേക്ക് നടന്നു വന്നു…..

“നീ പേടിക്കണ്ട ചന്തൂ…….നിന്നെ കൊണ്ട് പോകാനാ ഞാൻ വന്നത്…..”

“മ്……..എന്റെ മോള്……”

പറഞ്ഞപ്പോൾ ധ്രുവിന്റെ ശബ്ദം ഇടറിയിരുന്നു…..

“നീ സമാധാനിക്ക് എല്ലാം ശരിയാക്കാം…….. ആദ്യം ഞാനിവരോട് സംസാരിക്കട്ടെ…….”

അരവി അവന്റെ തോളിൽ കൈ വച്ച് പറഞ്ഞു കൊണ്ട് പോലീസിന് നേരെ തിരിഞ്ഞു……

“സർ ഞാൻ അഡ്വക്കേറ്റ് അരവിന്ദൻ…………ഈ കേസ് വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ മാധവൻ കരുതിക്കൂട്ടി ഉണ്ടാക്കിയ കള്ളകേസാണ്……”

“അതിനു താങ്കളുടെ കൈയിൽ തെളിവ് വല്ലതുമുണ്ടോ……”

എസ് ഐ യുടെ പരിഹാസം കലർന്ന വാക്കുകൾ കേട്ട് അരവിന്ദൻ കൈയിലിരുന്ന കുറച്ചു പേപ്പറുകൾ നിവർത്തി കാണിച്ചു…..

“സർ…….ഇത്….നീരദ എന്ന സ്ത്രീ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന്റെ ഡീറ്റെയിൽസ് ആണ്………ഇത്.. അന്ന് നീരദയെ തിരിച്ചറിയാൻ ഹോസ്പിറ്റലിൽ നിന്ന് കൊടുത്ത പത്രപരസ്യമാണ്..പിന്നെ ഇത്….ആരും വരാതിരുന്നത് കൊണ്ട് കുഞ്ഞിനെ ധ്രുവ് ഏറ്റെടുക്കുന്നുവെന്ന് ഹോസ്പിറ്റലിൽ എഴുതികൊടുത്ത റിപ്പോർട്ട് ആണിത്…….”

അയാൾ അരവിന്ദന്റെ കൈയിൽ നിന്ന് പേപ്പറുകൾ വാങ്ങി പരിശോധിച്ച് നോക്കി…….

“ആരുമില്ലാത്ത ഒരു കുഞ്ഞിനെ സ്വന്തം ജീവിതം പോലും കളഞ്ഞു സംരക്ഷിച്ചിട്ട് …ഇപ്പോൾ അവകാശികൾ വന്നപ്പോൾ ധ്രുവ് എങ്ങനെ കുറ്റക്കാരനാകും സർ……..”

“സോറി മിസ്റ്റർ അരവിന്ദ്…….പരാതി തന്നത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നാണ്…..പിന്നെ കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാൻ ഒരുപാട് ഫോർമാലിറ്റീസുണ്ട് അതൊന്നും……”

പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ എസ് ഐ യുടെ കൈയിലിരുന്ന മൊബൈൽ ശബ്ദിച്ചു…….

മൊബൈൽ സ്ക്രീനിൽ നോക്കുമ്പോൾ പോലീസ്കാരന്റെ മുഖത്ത് നിറഞ്ഞ ഭയം കണ്ട് അരവിന്ദിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……

“ഹലോ……സർ…….. ശരി സർ…..ഒകെ….ഒകെ സർ……”

ഫോൺ വെപ്രാളത്തോടെ കട്ട് ചെയ്തു അയാൾ അരവിന്ദിന് നേരെ തിരിഞ്ഞു…

“സോറി അരവിന്ദ്….. ധ്രുവിനെ നിങ്ങൾ കൊണ്ട് പൊയ്ക്കോളൂ……മുകളിൽ നിന്ന് റിലീസ് ചെയ്യാൻ ഓർഡറുണ്ട്……”

അരവിന്ദിന്റെ കാറിൽ തിരികെ പോകുമ്പോഴും കുഞ്ഞാറ്റയെ കാണാൻ അവന്റെ മനസ്സ് തുടിച്ചു…….

“അരവീ…..നമുക്കു ഹോസ്പിറ്റലിൽ പോകാം……. എനിക്ക് മോളെ കാണണം……”

“വേണ്ട ചന്തൂ……..അവര് അതിന് സമ്മതിക്കില്ല…. മാധവൻ കോടതിയിൽ കേസ് ഫയല് ചെയ്തിട്ടുണ്ട്…….

അയാളുടെ കുഞ്ഞിനെ തിരികെ നേടാൻ…..”

ധ്രുവ് ദീർഘനിശ്വാസത്തോടെ സീറ്റിലേക്ക് ചാരിയിരുന്നു………അവന്റെ കണ്ണുകളിൽ മിഴിനീർ തിളങ്ങി……മനസ്സിൽ മുഴുവൻ മോളും ജാനിയുമാണ്……….

“ചന്തൂ……നീ വിഷമിക്കണ്ട……..നമുക്കു വേണമെങ്കിൽ ജാനിയെ പോയി വിളിക്കാം….. നീ ഒറ്റയ്ക്കാവില്ലല്ലോ……

അത് തടയാൻ അവിടെ ആർക്കും കഴിയില്ലല്ലോ……”

അരവിന്ദ് അവന്റെ വിഷമം കണ്ടിട്ടാണ് അങ്ങനെ ചോദിച്ചത്……

“വേണ്ട അരവീ……..ജാനിയെ ഞാൻ കൊണ്ട് വന്നാൽ എന്റെ മോള്…….അവളെ ആര് നോക്കും……മാധവൻ ….അയാളൊരു മൃഗമാണ്……ഒരു പക്ഷെ അയാളെന്റെ മോളെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ……”

ആ ഓർമയിൽ തന്നെ അവൻ ചുട്ടുപൊള്ളി…… ധ്രുവിനെ അരവി സ്വന്തം വീട്ടിലേക്കാണ് കൊണ്ട് പോയത്……

രണ്ട് ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞാറ്റയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു…… രഘുറാം ഇടയ്ക്കിടെ കുഞ്ഞാറ്റയെ കാണാൻ വരുന്നത് ജാനിയെ അസ്വസ്ഥമാക്കി…….

എങ്ങനെയും കുഞ്ഞാറ്റയെ ധ്രുവിന്റെ അടുത്ത് എത്തിക്കണമെന്ന് ജാനി തീവ്രമായി ആഗ്രഹിച്ചിരുന്നു…..പക്ഷേ കുഞ്ഞിനെ ധ്രുവ് കണ്ടാൽ രഘുറാമും മാധവനും ഒരുപോലെ പ്രതികരിക്കുമോന്ന് അവൾ ഭയപ്പെട്ടു…..

“ചന്തുവേട്ടാ……….”

“മോളെവിടെ ജാനീ……അവളുടെ ക്ഷീണം മാറിയോ……”

ഫോണിലാണെങ്കിലും ധ്രുവിന്റെ ശബ്ദത്തിലെ ആകുലത ജാനിയ്ക്ക് മനസ്സിലായി……..

“മോളുറക്കവാ……അച്ഛനെ കാണാത്ത വല്ലായ്മ മാത്രമേ അവൾക്കുള്ളൂ…..”

“മ്……”

“ചന്തുവേട്ടാ……..കഴിച്ചോ……”

“മ്……”

“എന്താ മൂളുന്നെ……..ഒന്നും പറയാനില്ലേ…….”

ധ്രുവിന്റെ ഉള്ളിൽ തന്നോടുള്ള നീരസം ബാക്കിയുള്ളത് പോലെ തോന്നി ജാനിയ്ക്ക്…..

“നീയും മോളുമില്ലാതെ ………കഴിയുന്നില്ല പെണ്ണേ ഒന്നിനും…….

സന്തോഷത്തോടെയുള്ള ഒരു കുടുംബജീവിതം…….അത് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്……പക്ഷെ…..ജാനീ…..നിനക്കറിയുവോ………..എന്റെ മോളില്ലാതെ ഒന്നുറങ്ങാൻ പോലും എനിക്ക് കഴിയുന്നില്ല………”

അവന്റെ ശബ്ദം ഇടറിയപ്പോൾ ധ്രുവ് കരയുകയാണെന്ന് ജാനിയ്ക്ക് മനസ്സിലായി……

“ചന്തുവേട്ടാ……ഞാൻ മോളെയും കൊണ്ട് വരട്ടെ…..നമുക്കു എങ്ങോട്ടെങ്കിലും ഒളിച്ചോടി പോകാം…….”

“വേണ്ട ജാനീ…….. അവളെ നിന്റെ അച്ഛന്റെ സമ്മതത്തോടെ ഞാൻ കൊണ്ട് വരും…….. നീ വിഷമിക്കേണ്ട ജാനീ……. എല്ലാം ശരിയാകും……..”

ധ്രുവിന്റെ ആത്മവിശ്വാസം കണ്ട് ജാനിയ്ക്ക് കുറച്ചു ആശ്വാസം തോന്നി…….

“ജാനീ………നീ വീഡിയോ കോൾ ചെയ്യുമോ……മോളെയൊന്ന് കാണാൻ……”

“ശരി ചന്തുവേട്ടാ…..ഞാനിപ്പോ വിളിയ്ക്കാം….”

ഫോൺ കട്ട് ചെയ്ത് വീഡിയോ കാൾ ചെയ്യുമ്പോൾ ധ്രുവിനെ ഒന്ന് കാണാൻ ജാനിയും കൊതിച്ചിരുന്നു…

അപ്പുറത്ത് വീഡിയോ കോൾ കണക്റ്റ് ആയതും ജാനിയുടെ ഫോൺ ആരോ പിടിച്ചു വാങ്ങി നിലത്തേക്ക് എറിഞ്ഞുടച്ചതും പെട്ടെന്നായിരുന്നു……..

ദേഷ്യത്തിൽ വിറച്ച് നിൽക്കുന്ന മാധവനെ കണ്ട് ജാനി ചാടിയെഴുന്നേറ്റു……

“അച്ഛയെന്തിനാ എന്റെ ഫോൺ പൊട്ടിച്ചത്…….ഞാൻ എന്റെ ഭർത്താവിനെയാണ് വിളിച്ചത്……”

ജാനിയുടെ ഒച്ച മുറിയിൽ മുഴങ്ങിക്കേട്ടു…..

ജാനിയുടെ ശബ്ദം തന്റെ മുന്നിൽ ഉയർന്നത് കണ്ട് മാധവന് ദേഷ്യം കൂടി…

“നീ വിളിച്ചോ…..പക്ഷെ എന്റെ ചോരയിലുണ്ടായ കുഞ്ഞിനെ അവൻ കാണണ്ട……

ഇപ്പോൾ നീയെന്റെ മുന്നിൽ ശബ്ദമുയർത്തി സംസാരിക്കുന്നത് പോലും അവൻ കാരണമാണ്…… എന്റെ കുടുംബം നശിപ്പിച്ചത് അവനാണ്…..അവൻ കാരണമാണ് ഞാൻ ഒറ്റപ്പെട്ടത്……”

ദേഷ്യത്തിന്റെ കാഠിന്യം വാക്കുകളിൽ പ്രതിഫലിച്ചപ്പോൾ അയാൾ നിന്ന് കിതച്ചു പോയി…..കുഞ്ഞാറ്റ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു കരയാൻ തുടങ്ങിയതും ജാനി പെട്ടെന്ന് അവളെ വാരിയെടുത്തു….

“നീ ഒന്നോർത്തോ ജാനീ……മാധവനാണ് പറയുന്നത്…….ഈ മാധവൻ ജീവനോടെ ഉള്ളപ്പോൾ നിന്നെയും ഈ കുഞ്ഞിനെയും അവന് ഞാൻ കൊടുക്കില്ല…….”

ജാനി തീഷ്ണമായി അയാളെ നോക്കി…….

സ്വാർത്ഥത മാത്രമാണ് അയാൾക്ക്…..ധ്രുവിനെ തോല്പിക്കണമെന്ന വാശി മാത്രം…….

മാധവൻ ജാനിയുടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിന്നു……

“അവനെ തോല്പിക്കാൻ ഞാനെന്തും ചെയ്യും…….ഇത് മാധവന്റെ വാക്കാ…..”

കത്തുന്ന വാക്കുകൾ ഉതിർത്ത് അയാൾ മുറിയിൽ നിന്ന് പോയപ്പോൾ ജാനി വിങ്ങിപ്പൊട്ടി………

മാധവൻ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ മുന്നോട്ടു പോയി…….

കുഞ്ഞിനെ വച്ച് ജാനിയെയും അയാൾ തടങ്കലിലാക്കി……കുഞ്ഞിന് വേണ്ടി അവളതൊക്കെയും സഹിച്ചു……

അമ്മുവും കൗസല്യയും മാധവന്റെ മറ്റൊരു മുഖം കണ്ട് തകർന്നുപോയിരുന്നു…..

ധ്രുവിനെ സഹായിക്കും എന്ന പേരിൽ മാധവൻ രവിയെയും അകറ്റി നിർത്തി…..

പങ്കുവിനെ വീട്ടിൽ വരുന്നതിന് അയാൾ വിലക്കേർപ്പെടുത്തി……സാഹചര്യം അയാളുടെ കൈപിടിയിൽ ഒതുങ്ങി…..

കുഞ്ഞിന്റെ കാര്യം പറഞ്ഞ് രഘുറാമിനെയും അയാൾ തന്റെ കൂടെ നിർത്തി….

എല്ലാത്തിനും മാധവന് ഒരേ ഒരു ലക്ഷ്യം മാത്രം ധ്രുവ് ദർശിന്റെ തകർച്ച……

തകർന്ന മനസ്സുമായുള്ള ധ്രുവിന്റെ അവസ്ഥ കണ്ട് അരവിയ്ക്കും കിച്ചുവിനുമൊക്കെ വേദന തോന്നി…..

ഭക്ഷണം കഴിക്കാതെ ഏത് നേരവും കുഞ്ഞാറ്റയുടെയും ജാനിയുടെയും സാധനങ്ങൾ കെട്ടിപ്പിടിച്ച് അവൻ അങ്ങനെയിരിക്കും….

ഹോസ്പിറ്റലിൽ പോയിട്ട് തന്നെ നാളുകൾ ഏറെയായിരുന്നു……

കുഞ്ഞാറ്റയുടെ പിറന്നാളാണ് അടുത്തയാഴ്ച…..ആദ്യത്തെ പിറന്നാൾ…… ധ്രുവ് ആഘോഷിക്കാൻ തീരുമാനിച്ചിരുന്ന അവന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം……

പക്ഷെ……ഒരിക്കലും അത് നടക്കില്ലെന്ന് അവനറിയാം……..മാധവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തനിക്ക് കുഞ്ഞിനെ കാണാനുള്ള അനുവാദമില്ല……

ടിവി കാണുകയായിരുന്ന രവിയുടെ അടുത്തേക്ക് പങ്കു വന്നിരുന്നു……

രവി നിവർന്ന് പങ്കുവിനെ ഒന്ന് നോക്കിയിട്ട് ടിവിയിലേക്ക് തന്നെ ശ്രദ്ധിച്ചു…..

“അച്ഛാ…….ജാനിയെ കാണാൻ എന്താ ഒരു വഴി……..”

അവന്റെ നിരാശയോടെയുള്ള ചോദ്യം കേട്ട് രവി ടിവി ഓഫാക്കി അവന്റെ നേരെ തിരിഞ്ഞിരുന്നു…….

“മാധവൻ വല്ലാത്തൊരു അവസ്ഥയിലാണ്…… ഭ്രാന്ത് പിടിച്ചത് പോലെയുള്ള പെരുമാറ്റം……. എല്ലാവരും എല്ലാം അറിഞ്ഞതിന്റെ പ്രശ്നമാണോന്നറിയില്ല…….”

“ഇങ്ങനെ പോയാൽ എങ്ങനെ ശരിയാകും…… ഇതിന് ഒരു തീരുമാനം വേണ്ടേ……..”

“മ്…….ഞാൻ വിളിച്ചിട്ടും മാധവൻ ഫോണെടുക്കുന്നില്ല……വീട് മുഴുവൻ അടച്ചു പൂട്ടി വീടിന് കാവലിരിക്കുവാണവൻ…..”

മാധവന്റെ പ്രവൃത്തികൾ ഓർത്തു പങ്കുവിനും ദേഷ്യം തോന്നി……

“ഒരു കാര്യം ചെയ്യാം……വീട്ടിലേക്ക് പാല് കൊണ്ട് പോകുന്നത് നമ്മുടെ ചന്ദ്രപ്പനാ…..അവന്റെ കൈയിൽ ജാനിയ്ക്ക് കൊടുക്കാൻ ഒരു കുറിപ്പ് കൊടുത്തു വിടാം….”

അത് കേട്ടപ്പോൾ പങ്കു രവിയെ ഒന്നിരുത്തി നോക്കി…….

“കള്ളകിളവാ……..തല നിറച്ചും കള്ളത്തരമാണല്ലേ……..”

രവി പരിഭവത്തോടെ അവനെ നോക്കി മുഖം കോട്ടി…..

“ഒരു ഐഡിയ പറഞ്ഞു തന്നപ്പോൾ…….കളിയാക്കുന്നോ……..”

“മ്…..ഓകെ…ഓകെ…… ജാനിയോട് നാളെ വൈകുന്നേരം എന്തെങ്കിലും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങാൻ പറയണം……

പാവം….ചന്തുവേട്ടനെ കുഞ്ഞിനെ കാണിക്കണം…….അത്രയും ഉരുകി ജീവിക്കയാ ആ മനുഷ്യൻ……”

“അതെ പാവം ആ ചെക്കന്റെ കാര്യം വളരെ കഷ്ടമാണ്……..”

രവിയും അത് ശരി വയ്ക്കും പോലെ പറഞ്ഞു……

“എന്നാൽ ഞാൻ പോയി ചന്ദ്രപ്പനെ ഒന്നു കണ്ടിട്ട് വരാം…..”

പങ്കു പറഞ്ഞു കൊണ്ട് എഴുന്നേറ്റതും മുന്നിൽ നിൽക്കുന്ന ലെച്ചുവിനെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു……

രവിയെയൊന്ന് പാളി നോക്കിയ ശേഷം അവൻ ലെച്ചുവിനെ കണ്ണുകൾ കൊണ്ട് അകത്തേക്ക് വരാൻ പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി…….

ലെച്ചു നേരിയ മടിയോടെ അവന്റെ പുറകെ പോയി……മുറിയിലേക്ക് കയറിയതും പങ്കു അവളെ വലിച്ചു നെഞ്ചിലേക്കിട്ടു…….

“എന്താ പെണ്ണേ……..ഒളിഞ്ഞു കേട്ടോ…..”

പങ്കു ഒറ്റക്കണ്ണിറുക്കി കുസൃതിയോടെ ചോദിച്ചതും ലെച്ചുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു……

“അത്….ജാനിചേച്ചി……”

ജാനിയുടെ പേര് കേട്ടതും പങ്കുവിന്റെ മുഖം വാടി അവൻ ലെച്ചുവിൽ നിന്ന് പിടിവിട്ടു ജനലരികിലേക്ക് പോയി…….

“ജാനി തടവറയിലാണ്…..പാവം….കണ്ടിട്ട് എത്ര നാളായെന്നറിയോ……

അവളുടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല……

ചന്ദ്രപ്പനെ വച്ചൊന്ന് കളിച്ചു നോക്കാം……”

പങ്കുവിന്റെ വേദന കണ്ട് ലെച്ചു അവന്റെ കൈയിലേക്ക് കൈ ചേർത്തു…ആശ്വസിപ്പിക്കുന്നത് പോലെ….

“ശ്രീയേട്ടൻ വിഷമിക്കണ്ട……..നാളെ ജാനിചേച്ചി വരും……”

“മ്……നീ ഈ വിവരം ആരോടും പറയരുത്….. ഒരു പക്ഷെ മധുവങ്കിള് അറിഞ്ഞാൽ പിന്നെ ജാനിയെ കാണാനുള്ള എല്ലാ വഴിയും അടയും……”

“ഇല്ല ശ്രീയേട്ടാ…..ഒരിക്കലുമില്ല……ഈ പ്രശ്നങ്ങളിൽ നിന്ന് ജാനിചേച്ചിയെ രക്ഷിക്കാൻ നമുക്കു കഴിയണം…..”

പങ്കു സ്നേഹത്തോടെ അവളുടെ കവിളിൽ ഒന്നു തലോടിയ ശേഷം പോകാൻ റെഡിയായി……

ഇതൊക്കെ കേട്ട് പുറത്തു നിമ്മി നിൽക്കുന്നത് രണ്ടുപേരും കണ്ടില്ല……

“ലെച്ചുവിനെ ഇവിടെ നിന്ന് പുറത്താക്കാൻ പറ്റിയ അവസരമാണിത്…….എങ്ങനെയെങ്കിലും അവളുടെ ഫോൺ കൈക്കലാക്കി മധുവങ്കിനെ ഈ വിവരം വിളിച്ചറിയിക്കണം……

ലെച്ചുവാണ് വിളിച്ചതെന്ന് എല്ലാവരും അറിയണം……….”

അവൾ പകയോടെ ലെച്ചുവിന്റെ മുറിയിലേക്ക് കയറി…..

തുടരും….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കുറച്ചു നാളുകൾക്ക് ശേഷം എഴുതിയത് കൊണ്ടാണോന്നറിയില്ല വല്യ മടിയാണ്……

പിന്നെ സിമിചേച്ചി ഇന്ന് വിളിച്ച് നല്ല തല്ല് തരുമെന്ന് പറഞ്ഞപ്പോൾ മടിയൊക്കെ എങ്ങോട്ടോ പോയി…..

ഇനി നിങ്ങളുടെ റിവ്യൂ വായിക്കുമ്പോൾ നഷ്ടപ്പെട്ടുപോയ ഊർജ്ജം തിരികെ കിട്ടും…..

കാത്തിരുന്നവർക്ക് ..അന്വേഷിച്ചു വന്നവർക്ക്…..എല്ലാം….. ഒരായിരം നന്ദി…. നിങ്ങളുടെ സ്നേഹവും സപ്പോർട്ടും കൊണ്ട് മാത്രമാണ് ഞാൻ ഇവിടെ വരെ എത്തിയത്….. അത് തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു….

എനിക്കറിയാം വിഷമമുള്ള പാർട്ടുകളാണ് കഥയിൽ…..ഒരു തീരുമാനം എന്തായാലും ഉടൻ ഉണ്ടാകും…….

കുറച്ചു ദിവസം കാണാതിരുന്നത് കൊണ്ട് റിവ്യൂ ഇടാതിരിക്കരുത്…..കാരണം ഞാൻ പാവമല്ലേ😜

Leave a Reply

Your email address will not be published. Required fields are marked *