കടലമിട്ടായി, തുടർക്കഥ (ഭാഗം:4) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“എനിക്ക്…. എനിക്ക്…. എനിക്ക് ഇഷ്ടാണ്”…. ചിഞ്ചു പറഞ്ഞു. “തമ്പുരാനെ തീർന്നു”…. കുട്ടിമാളു തലയിൽ കൈ വെച്ചു കണ്ണും മിഴിച്ചു നിന്നു. “ഡി മരപ്പട്ടി നീ ഇത് എന്ത് അറിഞ്ഞിട്ട ഇഷ്ടം ആണെന്ന് പറഞ്ഞത്”??കുട്ടിമാളു ഒച്ച എടുത്തു അവൾക്ക് നേരെ. “ഡി കടലമിട്ടായി… മിണ്ടാതെ നിൽക്കെടി. നിന്റെ പ്രേമം ഒന്നും അല്ലല്ലോ നിന്റെ കൂട്ടുകാരിയുടെ പ്രേമം അല്ലേ”??… ശ്രെയസ് ചോദിച്ചു.

“ആഹാ ഇയാൾക്ക് അത് പറഞ്ഞാൽ മതി. ഇവൾ എന്റെ സ്വന്തം കൂടെപ്പിറപ്പിനെ പോലെയാ. ഇവളുടെ കാര്യത്തിൽ എനിക്ക് ഇത്തിരി ഉത്തരവാദിത്തം ഉണ്ട്”… “ആഹാ അത് പുതിയ അറിവ് ആണല്ലോ”..

“ആണെങ്കിൽ എവിടെ എങ്കിലും കുറിച്ച് വെച്ചോ”… കുട്ടിമാളു ദേഷ്യം കൊണ്ട് ശ്രെയസ്നു നേരെ തിളച്ചു.

“നിനക്ക് ഇങ്ങനെ പൊള്ളാൻ നിന്നോട് അല്ലല്ലോ പറഞ്ഞത്. ഓഹ് നിനക്ക് ഇല്ലാത്തതിന്റെ അസൂയ ആണല്ലേ”??ശ്രെയസ് അവളെ കളിയാക്കി.

“അസൂയ തന്റെ കുഞ്ഞമ്മക്ക്… കടലമിട്ടായി കള്ളൻ. ഡി വാ പോകാം”,… കുട്ടിമാളു ചിഞ്ചുവിനോട് പറഞ്ഞു. “ആ കടലമിട്ടായി പൊക്കോ. ഇവള് കുറച്ച് കഴിഞ്ഞു വരും”…. ശ്രെയസ് പറഞ്ഞു. “അത് താൻ ആണോ തീരുമാനിക്കുന്നെ”??

“ആ തല്ക്കാലം ഞാൻ തന്നെയാ തീരുമാനിക്കുന്നെ. എന്റെ പൊന്നു മോള് ഈ കടലമിട്ടായിയും കൊണ്ട് വീട്ടിൽ പൊക്കോ”… ശ്രെയസ് അവൾക്ക് നേരെ കടലമിട്ടായി നീട്ടി. അത് എടുത്തു വലിച്ചു എറിഞ്ഞു കുട്ടിമാളു ചിഞ്ചുവിനെയും ശ്രെയസ്നെയും തറപ്പിച്ചു ഒന്ന് നോക്കി.

“ഡി ഞാൻ പോകുവാ. നീ ഇവിടെ നിന്നോ കണ്ട മരങ്ങോടന്മാരോടും ആയി ശൃംഗരിച്ചോണ്ട്”… കുട്ടിമാളു ബസ് വന്നു നിന്നപ്പോൾ ബസിൽ കയറി.കയറി കഴിഞ്ഞു അവരെ രണ്ടാളെയും ഒന്ന് നോക്കി. ചിഞ്ചു ചിരിച്ചു കൊണ്ട് നിൽപ്പുണ്ട്. അവളെ നോക്കി ഒരു പോടീ പട്ടി വിളിച്ചപ്പോൾ കുട്ടിമാളുവിന് സമാധാനം ആയി. ഉടനെ സമാധാനം കെടുത്താൻ ചിഞ്ചുവിന്റെ മുന്നിൽ ശ്രെയസ് കേറി നിന്നു. എന്നിട്ട് കുട്ടിമാളുവിനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. ദേഷ്യം വന്ന കുട്ടിമാളു ബസിന്റെ കൈ പിടിക്കുന്ന കമ്പിയിൽ ആഞ്ഞു ഒന്ന് അടിച്ചു. നന്നായി വേദനിച്ചു എങ്കിലും കരഞ്ഞാൽ ആ കാലൻ കാണുമല്ലോ എന്നോർത്ത് അനങ്ങാതെ നിന്നു. ബസ് നീങ്ങി കഴിഞ്ഞപ്പോൾ sc പൈസ മേടിക്കാൻ കണ്ടക്ടർ വന്നു. പുതിയ ആൾ ആരുന്നു. അയാൾ അറിയാതെ കുട്ടിമാളുവിന്റെ പുറത്ത് ഒന്ന് തട്ടി.

“ഡോ തനിക്കു കണ്ണ് കാണാൻ വയ്യേ”?? “അയ്യോ sorry ഞാൻ കണ്ടില്ല”… കുട്ടിമാളു ഒന്നും മിണ്ടിയില്ല പിന്നെ. “പുതിയ കണ്ടക്ടർ ആണെന്ന് തോന്നുന്നു”. അവൾ മനസ്സിൽ ഓർത്തു. അവൾ സ്റ്റോപ്പ്‌ എത്തിയപ്പോൾ ബസ് ഇറങ്ങി വീട്ടിലെക്ക് നടന്നു.വീട്ടിലെത്തിയപ്പോൾ അമ്മ ഹാളിൽ ടീവിയും വെച്ച് ഇരിക്കുക ആയിരുന്നു. ഒന്നും മിണ്ടാതെ ബാഗും കൊണ്ട് കുട്ടിമാളു മുറിയിലേക്ക് പോയി.

“ഈശ്വര ഇന്ന് ഇത് എന്തുപറ്റി ഒരു നനഞ്ഞ പടക്കത്തെ പോലെ പോകുന്നു”… അമ്മ താടിക്ക് കയ്യും കൊടുത്തു ഇരുന്നു. ചായയും പലഹാരവും കൊണ്ടു വന്നു വെച്ചിട്ട് അമ്മ കുട്ടിമാളുവിനെ വിളിച്ചു. “മോളെ വന്നു കാപ്പി കുട്ടിക്ക്”…അമ്മ പറഞ്ഞു. “ഇത്തിരി കഴിഞ്ഞു മതി അമ്മേ”..

“ഇന്ന് എന്തുപറ്റി എന്റെ പുലികുഞ്ഞിന്”??അമ്മ കട്ടിലിൽ കിടന്ന കുട്ടിമാളുവിന്റെ അടുത്തു വന്നു ഇരുന്നു തലയിൽ തലോടി. “എന്താടാ പറ്റിയെ”?? “കടലമിട്ടായി കിട്ടിയില്ല”… “എന്തുവാ”??

“കടലമിട്ടായി കിട്ടിയില്ല എന്ന്”… അപ്പോഴാണ് ഗൾഫിൽ നിന്നും ഇന്ദ്രേട്ടന്റെ കാൾ വന്നത്. അമ്മ ഫോൺ പിടിച്ചു കൊണ്ട് അവളുടെ മുറിയിലേക്ക് വന്നു. “അമ്മേ എന്നാ ഉണ്ട് ??സുഖാണോ”??ഏട്ടൻ ചോദിച്ചു. “അഹ് മോനെ. നീ ചോറുണ്ടോ”?? “ആ കഴിച്ചു അമ്മേ”…

“അമ്മേ കളിയംകാട്ട് നീലി വന്നില്ലേ”?? “ആ വന്നു മോനെ. ഇന്ന് കടലമിട്ടായി കിട്ടിയില്ല എന്ന് പറഞ്ഞു വന്നപ്പോൾ കേറി കിടന്നതാ”… “ആഹാ ഫോൺ അവളുടെ കയ്യിൽ കൊടുത്തേ”.. അമ്മ വീഡിയോ കാൾ അവൾക്ക് നേരെ നീട്ടി. “മോളെ ഡി… ദാ ഏട്ടൻ”…

“എനിക്ക് ആരെയും കാണണ്ട”.. അവൾ കട്ടിലിൽ മുഖം പൊത്തി കിടന്നു. “ഏട്ടന്റെ വാവേ…ചുന്ദരി മോളെ…. പൊന്നു വാവേ… ഇങ്ങ് നോക്കിക്കേ”… “എനിക്ക് കാണണ്ട. ഒന്നും കേൾക്കണ്ട”… “ഡി… കടലമിട്ടായി ഇവിടെ വാടി”…ഏട്ടൻ അത് വിളിച്ചപ്പോൾ കുട്ടിമാളു ചാടി എണീറ്റു ഫോൺ മേടിച്ചു.

“ദേ ഇനി ഏട്ടനും തുടങ്ങിക്കോ കടലമിട്ടായി എന്നുള്ള പേര്”… “ഹോ ക്ഷമിക്ക് മേഡം. ഇപ്പോ കടലമിട്ടായി അല്ലേ പ്രശ്നം. അപ്പുറത്തെ വീട്ടിലെ രമേശൻ കടലമിട്ടായി നമ്മുടെ അമ്മയുടെ കയ്യിൽ കൊണ്ടു പോയി കൊടുത്തിട്ടുണ്ട്. ഏട്ടന്റെ ചക്കര കുട്ടി തല്ക്കാലം അതൊക്കെ കഴിച്ച് സന്തോഷം ആയി ഇരിക്കാൻ നോക്ക്. ഞാൻ ഡ്യൂട്ടിക്ക് കയറട്ടെ. പിന്നെ വിളിക്കാം”….ഏട്ടൻ കാൾ കട്ട്‌ ചെയ്തു. “ഏട്ടൻ പറഞ്ഞ പോലെ അമ്മ കുട്ടിമാളുവിന് കടലമിട്ടായി കൊടുത്തു. അവൾ അതൊക്കെ കഴിച്ച് കുളിച്ചു നാമം ചൊല്ലി കഴിഞ്ഞു ചുമ്മാ ഉമ്മറത്തു ഇരിക്കുക ആയിരുന്നു അപ്പോഴാണ് ചിഞ്ചു വിളിക്കുന്നു എന്ന് പറഞ്ഞു അമ്മ വിളിച്ചത്. അവൾ അകത്തു ചെന്ന് ഫോൺ എടുത്തു പുറത്തേക്കു വന്നു. “ഹലോ എന്താടി”??കുട്ടിമാളു ചോദിച്ചു.

“എടി സോറി. ഏട്ടൻ കുറേ നിർബന്ധിച്ചു അതുകൊണ്ട് വരാഞ്ഞതാ”… “ആ സാരമില്ല എന്ന് പറഞ്ഞ് അവൾ കാൾ കട്ട്‌ ചെയ്തു”. “ആരാ മോളെ വിളിച്ചത്”??അമ്മ ചോദിച്ചു. “അത് ചിഞ്ചു”

“മ്മ് എന്താ കാര്യം”?? “ഏയ് ഇന്ന് അവളെ കൂട്ടാതെ ഞാൻ ഇങ്ങ് പോന്നു അത് പറയാൻ വിളിച്ചതാ”… “അഹ് ഇന്ന് തമ്പുരാട്ടിക്ക് പഠിക്കാൻ ഒന്നൂല്ലേ”?? “ഓഹ് ഇന്ന് മടിയാ. നാളെ ആകട്ടെ”… “ആഹാ പോയിരുന്നു പടിക്കെടി”,…. അമ്മ ഒച്ച എടുത്തു. “ഹോ ഈ അമ്മ ഒരു മിനിറ്റ് നേരെ ഇരിക്കാൻ സമ്മതിക്കില്ല”…. “ഹോ ഇത് എങ്ങോട്ടാ തമ്പുരാട്ടി ചവിട്ടി തുള്ളി”??അച്ഛൻ ചോദിച്ചു. “അമ്മയെ കെട്ടിച്ചു വിടാൻ”… “അഹ് എങ്കിൽ വേഗം ആയിക്കോട്ടെ ഞാൻ എങ്കിലും രക്ഷപ്പെടും”… അച്ഛൻ പറയുന്നത് കേട്ട് അമ്മ അങ്ങോട്ട്‌ വന്നു.

”എന്താ മനുഷ്യ നിങ്ങള് പറഞ്ഞത് ??നിങ്ങൾക്കു ഇപ്പോ എന്നെ അങ്ങ് പിടിക്കുന്നില്ല ല്ലേ”??… ഇത്രയേ കേട്ടുള്ളൂ പിന്നെ അവിടെ നടന്നത് ഒരു ജാലിയൻ വാല ബാഗ് ആയിരുന്നു എന്ന് തോന്നുന്നു. “ഫിസിക്സ്‌ ഹോം വർക്ക്‌ ചെയ്തു കഴിഞ്ഞു. വെറുതെ ഒന്ന് കണ്ണാടിയിൽ പോയി നോക്കി നിന്നു കുട്ടിമാളു. കണ്ണാടിയിൽ നോക്കുമ്പോൾ മുഴുവൻ ശ്രെയസ് അവളുടെ മുന്നിൽ നിൽക്കും പോലെ അവൾക്ക് തോന്നി. അവൾ തല ഒന്ന് കുടഞ്ഞു എന്നിട്ട് കട്ടിലിൽ എടുത്തു ചാടി തലയിണ കൊണ്ട് മുഖം പൊത്തി പിടിച്ചു കിടന്നു. “ശേ… ഇത് എന്ത് കുന്തവാ !!എവിടെ നോക്കിയാലും ആ കാലന്റെ മുഖം ആണല്ലോ. ദേ ഇന്ദ്രികേ… വേണ്ടാത്ത ഒരു സംഭവവും മനസ്സിൽ കയറ്റി വെക്കരുത്. അയാൾക് നിന്റെ ചേട്ടന്റെ പ്രായം മാത്രേ കാണുള്ളൂ. പ്രേമിക്കാൻ നിൽക്കരുത് ചെറുക്കൻ വല്യ കാശ് ഉള്ള വീട്ടിൽ നിന്നും വരുന്നതാ. മോൾക്ക്‌ അത് ചേരില്ല. മോൾക്ക്‌ ഉള്ളത് സമയം ആകുമ്പോൾ വരും. അത് ചിഞ്ചുവിന്റെ ചെറുക്കൻ ആണ്. നിന്റെ അളിയൻ ആകേണ്ട ആളാണ്. വേറെ ഒന്നും മനസ്സിൽ കയറ്റരുത്”…

“മോളെ ചോറുണ്ണാൻ വാ”….അമ്മ അവളെ ചിന്തയിൽ നിന്നും ഉണർത്തി. ഭക്ഷണം കഴിച്ചു കഴിഞ്ഞു പിറ്റേന്ന് ചിഞ്ചുവിനെ കാണുന്ന വരെ ഇന്ദ്രിക ശ്രെയസ്നെ കുറിച്ച് ഓർത്തില്ല.ബസിൽ വെച്ച് അയാളെ കുറിച്ച് ചിഞ്ചു ഓരോന്ന് പറയുമ്പോൾ എല്ലാം കേട്ടു നിൽക്കും എന്ന് അല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല. “Sc”….കണ്ടക്ടർ ചോദിച്ചു.

കയ്യിൽ ഇരുന്ന 2രൂപ അവൾ അയാൾക്ക്‌ കൊടുത്തു. അയാൾ ഇന്ദ്രിക കൊടുത്ത പൈസ പോക്കറ്റിൽ ഇട്ടു. ചിഞ്ചു കൊടുത്ത പൈസ ബാഗിൽ ഇട്ടു. എന്നിട്ട് ഇന്ദ്രികയെ നോക്കി ചിരിക്കാൻ ശ്രെമിച്ചു. അവൾ ഗൗരവം കാട്ടി നിന്നു. ഓരോ സ്റ്റോപ്പിൽ ബസ് നിർത്തുമ്പോഴും ടിക്കറ്റ് എടുക്കാൻ വരുമ്പോഴും അയാൾ അവളെ ഇടം കണ്ണിട്ട് നോക്കുന്നത് അവൾ കണ്ടില്ല. സ്കൂളിന്റെ അങ്ങോട്ടുള്ള സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ചിഞ്ചുവും കുട്ടിമാളുവും ഇറങ്ങി. കുട്ടിമാളു ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടക്ടർ ഒന്ന് പുഞ്ചിരിച്ചു അവളും. “ഡി അയാള് ലൈൻ വലിക്കുക ആണോ”??ചിഞ്ചു ചോദിച്ചു.

“എങ്കിൽ വിവരം അറിയും അയാൾ”…കുട്ടിമാളു പറഞ്ഞു. “ഡി ദേ നിൽക്കുന്നു നിന്റെ ആള്”…കുട്ടിമാളു പറഞ്ഞു. “എവിടെ”??

“ബസ്സ് സ്റ്റോപ്പിന്റെ തൊട്ടു അപ്പുറത്ത്.ആ ജിപ്‌സിയിൽ ഇരിക്കുന്നു”… ചിഞ്ചു ആളെ കണ്ടതും അങ്ങോട്ട്‌ പോയി. കുട്ടിമാളു അവള് വരുന്നതും നോക്കി അവിടെ വെയിറ്റ് ചെയ്തു നിന്നു. “ഡി കടലമിട്ടായി”..കുട്ടിമാളു തിരിഞ്ഞു നോക്കി. “തന്റെ മടിയിൽ ഇരുത്തി എനിക്ക് ഇട്ട പേരാണോ ഇത്”?? “ഒഞ്ഞു പോടീ”…

കുട്ടിമാളു ദേഷ്യം കേറി അവിടെ സംസാരിച്ചു നിന്ന ചിഞ്ചുവിന്റെ കയ്യിൽ കയറി പിടിച്ചു. ശ്രെയസ്ന്റെ അടുത്ത് കൊണ്ടു വന്നു. “ഡി നിനക്ക് ഇപ്പോഴേ വിധവ ആകണ്ട എങ്കിൽ ഇതിനെ വിളിച്ചു കൊണ്ടു പൊക്കോ”…കുട്ടിമാളു പറഞ്ഞു. ശ്രെയസ്ഉം ചിഞ്ചുവും പരസപരം കണ്ണും തള്ളി നിന്നു….(തുടരും ) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *