ഒരു ഒന്നൊന്നര പെണ്ണുകാണൽ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Aishwarya C Kumar

“അല്ല യെമു, നിന്നെ ഇന്ന് കെട്ടി കൊണ്ട് പോകുല. പെണ്ണുകാണൽ മാത്രമാ….” “ദേ അമ്മേ ഇപ്പോളെ പറഞ്ഞേക്കാം ചെക്കന്റെ മുൻപിൽ വെച്ച് എന്നെ യെമു എന്ന് വിളിച്ചാൽ ഉണ്ടല്ലോ ഇവിടെ ചോര പുഴ ഒഴുകും.” “ഈ പെണ്ണിന്റെ ഒരു കാര്യം.…”

യമുന എന്ന എന്റെ നല്ല പേര് യെമു എന്ന് വിളിച്ച് നശിപ്പിക്കുന്നത് എന്റെ സ്വന്തം അമ്മയാണ്… എന്ത് ചെയ്യാൻ അമ്മ ആയി പോയില്ലേ.. ഇന്ന് ഒരു കൂട്ടർ എന്നെ കാണാൻ വരുന്നുണ്ട്… ആദ്യത്തെ പെണ്ണുകാണൽ ആണ്. അത് കൊണ്ട് ഒന്നിനും ഒരു കുറവ് വരുത്തേണ്ട എന്ന് കരുതി.. മാമിമാരൊക്കെ വന്നിട്ട് ഉണ്ട്.

ഹമ്മ് വട്ട മേശ സമ്മേളനം തുടങ്ങി… കുറ്റം പറയൽ ആയിരിക്കും.…

“അവർ ഇങ്ങ് എത്താറായി നീ ഇനിയും ഒരുങ്ങിനില്ലേ…” “മാമി ശല്യ പെടുത്താതെ പോയേ…. ”

“സുമതി ഏച്ചി ദേ അവർ ഇങ്ങ് എത്തി…” പുറത്ത് നിന്ന് രേഖ വിളിച്ചു പറയുന്ന കേട്ടപ്പോൾ ഹൃദയും വേഗത്തിൽ ഇടിക്കാൻ തുടങ്ങി. “യെസ് യമുന നീ എന്തിനാ ടെൻഷൻ അടികുന്നെ… ഇതൊക്കെ എന്ത്… Be Cool…. ” ഒരു ദീർഘശ്വാസം വിട്ട് ഞാൻ എന്നെ തന്നെ സമാധാനിപിച്ചു….

റൂമിലെ ജനാല വഴി ഞാൻ കാര്യങ്ങൾ വീക്ഷിച്ചു കൊണ്ടിരിന്നു…..

ഹം…. എല്ലാരും ഹാളിൽ വന്നിരുന്നു… ഓഹ് രാഹുൽ നല്ല മൊഞ്ചൻ ആയിട്ടുണ്ട്…. രാഹുൽ എന്നാണ് ചെക്കന്റെ പേര്… ഫുൾ ഫാമിലി ആയിട്ടാണ് വരവ്… ആഹ് സെൽഫ് ഇൻട്രോ തുടങ്ങി…

“ഞാൻ ഇവന്റെ അമ്മ, ഇത് മൂത്ത ചേട്ടൻ, ഇവൻ അനിയൻ, ഇത് അമ്മാവൻ, ഇവർ രണ്ടു പേരും അമ്മായിമാരാണ്….അച്ഛൻ ഗൾഫിലാണ്…”

ഇനി എന്റെ എൻട്രി… ബാക്ക്ഗ്രൗണ്ട് പാട്ട് ഉണ്ടേൽ കലക്കിയേനെ…. അമ്മടെ വിളി വന്നാൽ അപ്പോൾ തന്നെ എന്റെ എൻട്രി…

“മോളെ യെമു…. “ “ച്ചെ നശിപ്പിച്ചു… 😭😭 അമ്മ എന്റെ മാനം കളഞ്ഞു….

ഓഹ് രാഹുലിന്റെ അനിയൻ കളിയാക്കാൻ തുടങ്ങി….

“എന്ത് യെമു ഓ… പക്ഷിടെ പേര്…” “അത് ഞാൻ വിളിക്കുന്നതാ… അവൾക്ക് ഇഷ്ടല്ല ഇങ്ങനെ വിളിക്കുന്നെ….” അമ്മ പറഞ്ഞു..

എല്ലാരും ചിരിക്കുന്നത് റൂമിൽ കേൾക്കാം… ഞാൻ പോകുല അവരുടെ മുന്നിൽ….

“മോളെ യമുനെ…” “ആഹ് അങ്ങനെ വഴിക്ക് വാ…”

ഞാൻ താഴേക്ക് ഇറങ്ങി.. സാരി തട്ടി വീഴുമോ എന്ന് പേടി ഉണ്ടെനു… പക്ഷെ സേഫ് ആയി സ്റ്റെപ് ഇറങ്ങി…

“മോളെ ചായ എടുത്തു കൊടുക്ക്‌..”

ഞാൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി കൊണ്ട് ചായ എല്ലാർക്കും കൊടുത്തു.. അല്ല ഇതെന്താ രാഹുൽ എന്നെ ഒന്ന് മുഖം ഉയർത്തി പോലും നോക്കാതെ… അയ്യേ ഇയാൾ നാണം കുണുങ്ങി ആണോ.. എന്നെ ഒന്ന് നോക്കാൻ പോലും വയ്യെങ്കിൽ പിന്നെ എന്തിനാ കെട്ടി ഒരുങ്ങി ഇങ്ങ് വന്നേ…

“യെമു എന്താ പഠിക്കുന്നെ..” യെമു എന്ന വിളിക്കേട്ട് ഞെട്ടി നോക്കിയപ്പോൾ രാഹുലിന്റെ അനിയൻ… മുഖത്തു ഒരു കള്ള ചിരി…

“ടാ മാക്രി, നീ രാഹുലിന്റെ അനിയൻ ആയിപോയി. ഇനി എന്നെ യെമു എന്ന് വിളിച്ചാൽ ചൂട് ചായ നിന്റെ തല വഴി ഒഴിക്കും…” ദേഷ്യം എല്ലാം മനസ്സിൽ പറഞ്ഞു തീർത്തു കൊണ്ട് ഞാൻ പറഞ്ഞു “പിജി…” മ്മ് അമ്മായിമാർ എന്തൊക്കെയോ കുശു കുശുക്കുന്നുണ്ട്… എന്നെ കുറിച്ചുള്ള നിരീക്ഷണ ചർച്ച ആയിരിക്കും…. നടക്കുമ്പോൾ കാല് മുന്നോട്ടു പോകുന്നു, വലത്തോട്ട് നോക്കുമ്പോൾ കണ്ണ് വലത്തോട്ട് പോകുന്നു അങ്ങനെ എന്തേലും ആയിരിക്കും…. പെട്ടന്ന് എന്റെ മനസ്സിൽ ലഡ്ഡു പൊട്ടുന്ന ഒരു കാര്യം കേട്ടു… ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോളു…. കേൾക്കേണ്ട താമസം ഞാൻ ചാടി റൂമിൽ പോയി… രാഹുൽ പിന്നാലെ വന്നു… ഇയാളുടെ മുഖം എന്താ ഇങ്ങനെ… ഫുൾ ശോക അന്തരീക്ഷം….

മ്മ് ഇപ്പോൾ പറയും എനിക്ക് ഒരു ലൗവ് ഉണ്ടായിരുന്നു പക്ഷെ അവളെ സ്വന്തം ആക്കാൻ പറ്റീല്ല…. ഇപ്പോളും അവൾ എന്റെ മനസ്സിൽ ഉണ്ട്… അല്ല ഇതെന്താ ഒന്നും പറയാത്തെ… പോരട്ടെ… മനസ്സിൽ നൂറു കാര്യം ചിന്തിച്ച് ഞാൻ ഇങ്ങനെ നിന്നു…..

പെട്ടന്ന് മൗനം വെടിഞ്ഞ് രാഹുൽ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു….

“എന്റെ അനിയൻ പാവം ആട്ടോ.. ചായടെ ചൂട് അവൻ താങ്ങി എന്ന് വരില്ല..”

“എന്ത്???😱😱 അതിനു ഞാൻ ഒന്നും ചെയ്തില്ലലോ..”

“അമ്മായി മാരുടെ നിരീക്ഷണം നീ നല്ല കുട്ടി ആണെന്ന് ആ… എനിക്ക് നീ തന്നെ മതി എന്ന്….”

“ഭഗവാനെ ഞാൻ മനസ്സിൽ ചിന്തിച്ചത് എങ്ങനെ ഇയാൾ അറിഞ്ഞു…”

“ഞാൻ ബാംഗ്ലൂർ ലെ ഒരു കമ്പനിയിൽ ഹ്യൂമൻ റിസോർസ് മാനേജർ ആണ്… പിന്നെ കോളേജുകളിൽ കൗൺസിലിംഗ് ചെയ്യാൻ പോകാറുണ്ട്… സൈക്കോളജിയിൽ PhD എടുത്ത് മൈൻഡ് റീഡിങ്ൽ സ്പെഷ്യലൈസ് ചെയ്തിട്ടുണ്ട്….”

ആഹാ… മ്മ്.. ഈ രണ്ടു വാക്ക് അല്ലാതെ വേറെ ഒന്നും വായിൽ നിന്ന് വന്നില്ല… “അപ്പോൾ ഞാൻ ചിന്തിച്ച മൊത്തം മനസ്സിൽ ആയല്ലേ”… പ്ലിംഗ് ആയ ചിരി ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു…

“മ്മ് എല്ലാം മനസ്സിൽ ആയി… എനിക്ക് തകർന്ന പ്രണയം ഇല്ലാട്ടോ….” പിന്നെ ആ റൂമിൽ ഞങ്ങളുടെ ചിരി പടർന്നു….

അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം എന്റെ രേഖയിൽ രാഹുലിന്റെ സിന്ദൂരം പതിഞ്ഞു… ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…

രചന: Aishwarya C Kumar

Leave a Reply

Your email address will not be published. Required fields are marked *