അയാൾക്കത് രണ്ടാം ആദ്യരാത്രിയായിരുന്നു, അവൾക്കാദ്യവും…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: നിലാവ് നിലാവ്

മെലിഞ്ഞൊട്ടിയ കവിളു കുഴിഞ്ഞ പെണ്ണ് വാടിയ മുഖത്തോടെ മണിയറയിലേക്ക് കയറി വരുമ്പോൾ അയാൾ എണീറ്റു നിന്നത് കണ്ടിട്ടാവണം അവളുടെ മുഖത്ത് എവിടെയോ ഭയം നിഴലിച്ചത്.അയാൾക്കത് രണ്ടാം ആദ്യരാത്രിയായിരുന്നു, അവൾക്കാദ്യവും…

“എന്റെ ഭാര്യയായിരുന്നു അത്,എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല…”

ചുമരിൽ തൂക്കിയിട്ട സ്ത്രീ രൂപത്തിലേക്ക് ചൂണ്ടി ചാരെ വന്ന് കിടന്ന് കട്ടു നോക്കുന്ന കണ്ണുകളെ പാടെ അവഗണിച്ചുകൊണ്ടയാൾ പറയുമ്പോൾ നിറഞ്ഞ കണ്ണോടെയാണെങ്കിലും അവൾ പുഞ്ചിരിച്ചത് നിറം കുറഞ്ഞതിന്റെ പേരിൽ പലരാലും നിഷേധിക്കപ്പെട്ട വിവാഹമെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലായിരുന്നു…

ഇഷ്ട്ടായിരുന്നെടോ അവളെ ഒരുപാട്…ഒരുപാട്… പക്ഷെ അവൾ പോയി… വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയപ്പോൾ അയാളൊന്ന് തേങ്ങി.

ഭാര്യയായി അംഗീകരിക്കാനായില്ലേലും കൈ വെടിയരുതെ എന്ന് നിറഞ്ഞ കണ്ണോടെ കഴുത്തിലെ താലിയിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ടവൾ പറയുമ്പോൾ അരണ്ട വെളിച്ചത്തിലൂടെ അയാളും അവളെ ഒന്ന് നോക്കി.

ഈ കല്യാണം കൂടി മുടങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു ചെന്നാൽ എന്റെ അമ്മയും അച്ഛനും ചിലപ്പോൾ മരിച്ചു കളഞേക്കുമെന്നു കൂടി കൂട്ടി ചേർത്ത് കൈ കൂപ്പി കൊണ്ട് കാൽക്കൽ വീണവളെ കണ്ട് കൈ വിടിലൊരിക്കലുമെന്ന് അയാൾ മറുപടി പറയുമ്പോൾ അവൾ അയാളിലൊരു കൗതുകമായി മാറിയിരുന്നു.

പുലർച്ചെ അടുക്കളയിൽ അവളുടെ ചിരികലർന്ന ശബ്ദം ഉയർന്ന് കേട്ടപ്പോൾ മാറി നിന്നു കൊണ്ട് അവളെ കട്ടു നോക്കുന്നത് കണ്ടിട്ടെന്നോണം ഭയം നിറഞ്ഞ കണ്ണോടെ ഓടി വന്ന് പുക പൊങ്ങുന്ന കാപ്പി കപ്പ് നീട്ടുമ്പോൾ ആ പെണ്ണ് അയാളിൽ വീണ്ടും അത്ഭുതമായിമാറുന്നുണ്ടായിരുന്നു.

മേശയിൽ പൊതിഞ്ഞ് ഒതുക്കി വെച്ച വെറ്റില എടുത്ത് നൂറ് പുരട്ടി പകപ്പെടുത്തിയും നീര് മാറാത്ത അമ്മയുടെ മുട്ട് കാലിൽ തൈലം പുരട്ടിയും അമ്മു മരിച്ചതിൽ പിന്നെ മാഞ്ഞു പോയ അമ്മയുടെ മുഖത്തെ പുഞ്ചരിയും അച്ഛന്റെ പഴയ സന്തോഷങ്ങളെല്ലാം അവളിലൂടെ വീണ്ടും കണ്ടു തുടങ്ങിയപ്പോൾ എപ്പോഴോ അറിയാതെ ആയാളും അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

പനിച്ചു ഉറങ്ങിയ രാത്രിയിൽ ഉറക്കമൊഴിച്ചു അയാൾക്ക് ചാരെ പതിരാവോളം കാവലിരുന്നവൾ കഞ്ഞി കോരി കുടിപ്പിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു.

“എന്റെ അമ്മുവും ഇങ്ങനെയായിരുന്നു…” അയാളൊന്ന് വിങ്ങി.

മോളെ നീ കയിചോ എന്ന അമ്മയുടെ വിളി കേട്ട് ഇത്ര നേരവും അവൾ കഴിക്കാതീരുന്നതിന് അറിയാതെ അയാൾ ദേഷ്യപ്പെട്ടു പോയി… അവൾ പൊട്ടികരഞ്ഞു.

അയാളുടെ മനസ്സ് വിങ്ങി… അവളൊന്നു തിരിഞ്ഞു നോക്കി,പെയ്യാൻ വെമ്പുന്ന കണ്ണുകളിലേക്ക് നോക്കി അവൾ ആ കൈകളിൽ പിടിച്ചു… അയാൾ അവളുടെയും…

മുടി ഇഴകളിൽ തലോടി കൊണ്ട് അയാൾ ചോദിച്ചു. ഞാൻ അമ്മുന്നു വിളിച്ചോട്ടെ… അത്ഭുതത്തോടെ അയാളെ തന്നെ നോക്കുന്ന അവളെ നോക്കി അയാൾ ഒന്നൂടെ ചോദിച്ചു. നിനക്ക് എന്റെ അമ്മു ആയിക്കൂടെ… കരഞ്ഞു കൊണ്ട് ആ ഹൃദയത്തിലേക്കവൾ ചേരുമ്പോൾ അയാളുടെ മിഴികളും തോരാതെ പെയ്യുന്നുണ്ടായിരുന്നു. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…ഷെയർ ചെയ്യണേ…

രചന: നിലാവ് നിലാവ്

Leave a Reply

Your email address will not be published. Required fields are marked *