ചിലരിങ്ങനെയാണ് ഭായി

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :-Fareed Jas.. .

സുഹൃത്ത് പങ്ക് വെച്ച. ഒരു ജീവിത കഥ

ഒരു വലിയ സ്വദേശി കുടുംബത്തിലേക്കാണ് ആയിഷ വീട്ട്‌ ജോലിക്കായി വരുന്നത്‌ ഒരുമ്മയും കുറച്ച് ആൺ മക്കളും അവരുടെ ഭാര്യമാരുമുള്ള. ഒരു വലിയ കുടുംബം മക്കളെക്കെ നല്ല ജോലിയുള്ളവർ പക്ഷെ ഉമ്മ അൽപം പ്രായം ചെന്ന് അരയ്ക്ക്‌ കീഴ്പ്പോട്ട്‌ സ്വാധീന ശക്തി കുറഞ്ഞ്‌ വീൽ ചെയറിലാണ് സഞ്ചാരം

ആയിഷയുടെ പ്രധാന ജോലി ഉമ്മയെ നോക്കുക എന്നതായിരുന്നു ആദ്യമായി വീട്ട്‌ ജോലിക്ക്‌ വന്നതായിരുന്നെങ്കിലും തുടക്കത്തിലെ പരിഭ്രമത്തിൽ നിന്ന് മാറി ആയിഷ ആ കുടുംബവുമായി നന്നായി അടുത്തു വീട്ടുകാരുടെ മനസ്സിൽ വേഗത്തില്‍ ഇടം പിടിക്കാനും അവർക്ക്‌ സാധിച്ചു

പക്ഷെ ഇതിനിടയിലും ഉമ്മ ആയിഷയെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടായിരുന്നു എപ്പോഴും ഉമ്മയെ കൂടെയുണ്ടാകുന്ന ആയിഷയെ ഇടയ്ക്ക്‌ കാണാതാകും പിന്നെ വളരെ വൈകിയാകും വരിക

ആ ദിവസവും ആയിഷ ഉമ്മയുടെ അടുത്ത് നിന്ന് അല്പനേരം മാറി നിന്നു പക്ഷെ ഉമ്മ ആയിഷയെ വീൽ ചെയറിൽ പിന്തുടർന്നുണ്ടായിരുന്നു

അവൾ പോയത്‌ ബാത്രൂമിലേക്കാണ് ഉമ്മ പുറത്ത് കാത്ത് നിന്നു നിശ്ചിത സമയം കഴിഞ്ഞും പുറത്ത്‌ വരാതിരുന്നത്‌ കണ്ട്‌ ഉമ്മ ആയിഷയോട്‌ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു

വളരെ ഭയത്തോടെ അവൾ വാതിൽ തുറന്നു മുഖത്ത്‌ പരിഭ്രമത്തിന്റെ ചാഞ്ചാട്ടം …. അതോടൊപ്പം മുലപ്പാലിന്റെ ഒരു പ്രത്യേക ഗന്ധം അവിടെ പരന്നു

ആ ഉമ്മ രൂക്ഷമായി അവളെ നോക്കി

പിന്നെ ചോദിച്ചു ” എന്താണ് നീ ഒളിപ്പിക്കുന്നത്‌” അവളുടെ കണ്ണുകളിൽ ചുട്‌ കണ്ണീർ തുളുമ്പി പിന്നെ കഥ പറഞ്ഞ്‌ തുടങ്ങി

പാവപ്പെട്ട കുടുംബമായിരുന്നു അവളുടേത്‌ ഭർത്താവിന് പ്രത്യേകിച്ച്‌ പണിയൊന്നുമില്ല ഇതിനിടയിൽ അവൾ ഗർഭിണിയായി ഒരു കുഞ്ഞിന് ജന്മം നൽകി ആ സമയത്താണ് ഇങ്ങനെയൊരു വിസ ലഭിക്കുന്നത്‌ മൂന്ന് മാസം പോലുമാകാത്ത കൊച്ചിനെ വീട്ടിൽ ഏൽപിച്ചാണ് അവൾ പ്രവാസത്തിലേക്ക്‌ ജീവിക്കാനായി കാലെടുത്ത്‌ വെച്ചത്‌

പക്ഷെ ഇടയ്ക്ക്‌ അവളുടെ അമ്മ മനസ്സ്‌ ഉണരും മുലപ്പാൽ കൊണ്ട്‌ ശരീരം നിറയും അതിൽ നിന്നൊരു മോചനത്തിനായാണ് അവൾ ബാത്രൂമിലേക്കോടുന്നത്‌ അവൾ അത്‌ പറഞ്ഞ്‌ തീർന്നതും ആ ഉമ്മ തല താഴ്ത്തി ഇരുന്നു പിന്നെ വളരെ വേഗത്തില്‍ ജോലിക്ക്‌ പോയിരുന്ന എല്ലാ മക്കളേയും വിളിച്ച്‌ വരുത്തി

ഉമ്മയുടെ പ്രതീക്ഷിക്കാത്ത വിളി മക്കളെ ആശങ്ക ജനിപ്പിച്ചു അത് കൊണ്ട് തന്നെ അധികം സമയം കളയാതെ തന്നെ മക്കളെല്ലാം വീട്ടിലെത്തി

എല്ലാ മക്കളും ഉമ്മയുടെ ചുറ്റുമിരുന്നു അവരോടെല്ലാം ആയിഷയുടെ കഥ പറഞ്ഞ്‌ കേൾപ്പിച്ചു ശേഷം അവരോടായി പറഞ്ഞു

“രണ്ട്‌ വർഷത്തെ അധികം ശമ്പളം കൊടുത്ത്‌ ഇവളെ നാട്ടിലേക്കയക്കുക ”

ആയിഷ യാത്ര പറയുന്ന നേരം അവളോടായി പറഞ്ഞു

“നിന്റെ കൊച്ചിന്റെ മുല കുടി മാറുന്ന എന്നാണൊ അന്ന് നിനക്ക്‌ ഈ വീട്ടിലേക്ക്‌ തിരിച്ച്‌ വരാം അതിന്റെ എല്ലാ ചിലവും ഞങ്ങൾ വഹിച്ചോളാം”

കുഞ്ഞ് വാവക്കുള്ള നിറയെ സമ്മാനങ്ങളും നല്‍കി ആയിഷയെ യാത്രയാക്കുമ്പോൾ ആ സ്വദേശി ഉമ്മയുടെ മനസ്സ്‌ സന്തോഷത്തിന്റെ നിറവിലായിരുന്നു

ഒരു മാതാവിനല്ലെ മറ്റൊരു മാതൃഹൃദയത്തെ തിരിച്ചറിയാനാവു….😍

രചന :-Fareed Jas.. .

Leave a Reply

Your email address will not be published. Required fields are marked *