കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞപ്പോഴാണ് എനിക്ക് സൗന്ദര്യം അത്ര പോരെന്ന് കെട്ട്യോൾ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സുധീ മുട്ടം

“കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞപ്പോഴാണ് എനിക്ക് സൗന്ദര്യം അത്ര പോരെന്ന് കെട്ടിയോൾക്ക് തോന്നിയത്

” ന്റെ ദേവീ പെണ്ണുകാണാൻ വന്നപ്പോൾ എങ്ങനെ ഇരുന്ന മനുഷ്യനാ.ദേ ഇപ്പോൾ നോക്ക് വണ്ണം കൂടി ആകെ കറുത്ത് വൃത്തികേടായിരിക്കുന്നു.മുഖത്ത് മൊത്തം കറുത്ത പാടുകൾ. കുളിച്ചു കഴിഞ്ഞാൽ കുറച്ചു ഫെയർ & ലൗവലിയും പൗഡറുമൊക്കെ ഇടരുതോ മനുഷ്യന്.ഇപ്പോഴും നിങ്ങൾടെ പ്രായമുളളവരെ കണ്ടാൽ എന്ത് ചെറുപ്പമായി തോന്നും.ഇനിയെങ്കിലും ഒന്ന് വൃത്തിയായി നടക്ക് മനുഷ്യാ”

ദൈവമേ പെണ്ണു കാണാൻ വന്നപ്പോൾ എന്നാ സ്മാർട്ടായിരുന്നു.മുടിയൊക്കെ ഭംഗിയായി ചീകിയൊതുക്കി മമ്മൂക്കാ സ്റ്റൈൽ പോലെ ഇരുന്ന ചെക്കനാ.തെറ്റില്ലാത്ത മീശയും വിടർന്ന കണ്ണുകളും വട്ടമുഖവും.ഹോ ആകെ കൂടി നല്ലൊരു ചന്തമായിരുന്നു എന്റെ ചെക്കന്

അന്നത്തെ കാലാത്തിന്റെ ഫാഷനായിരുന്ന 8 പോക്കറ്റ് കോട്ടൺ പാന്റും ചെത്ത് ഷർട്ടും ഇട്ടു കൊണ്ടിരുന്ന മനുഷ്യൻ ഇപ്പോൾ ഒരു മുണ്ടിലും സാദാ ഷർട്ടിലും ഒതുങ്ങിയിരിക്കുന്നു.ചുമ്മാതെ വീട്ടിൽ ഇരിക്കുമ്പോൾ തുണികളെങ്കിലും ഇസ്തിരിയിട്ട് കൂടെ.പറഞ്ഞിട്ട് എന്താ കാര്യം എന്റെ വിധി അല്ലാണ്ടെന്ത്

ഭാര്യയുടെ പരിഭവങ്ങൾ അങ്ങനെ ദിവസവും ഒഴുകി കൊണ്ടിരുന്നു

“ഈശ്വരാ നീയിതൊന്നും കേൾക്കണില്ലേ ഈ ദുഃഷ്ട പറയുന്നത്.അടിപൊളി ചെത്തിൽ നടന്നിരുന്ന എനിക്ക് ഇപ്പോൾ വിവാഹം വേണ്ടെന്ന് വീട്ടുകാരോട് കാലു പിടിച്ചു പറഞ്ഞതാ.കുറച്ചു നാളു കൂടി ബന്ധനങ്ങൾ ഒന്നുമില്ലാതെ പറന്നു നടക്കാൻ ആഗ്രഹിച്ചു.

” വയ്സ്സ് 29 ആയില്ലേ ഇനി എന്നാടാ പെണ്ണു കെട്ടുന്നത്.ഒരു പെണ്ണിന്റെ കാര്യം ശാന്തേച്ചി പറഞ്ഞിട്ടുണ്ട്. എന്തായാലും നീയൊന്ന് പോയി കാണൂ.ഞാൻ വാക്ക് കൊടുത്തതാ”

അമ്മ പറഞ്ഞപ്പോൾ നിഷേധിക്കാൻ തോന്നിയില്ല.ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ എനിക്കായി മാത്രം ജീവിച്ചതാാണ് എന്റെയമ്മ

തത്ക്കാലം അമ്മയുടെ സമാധാനത്തിനായി പോയി പെണ്ണ് കാണാം.ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞു പിന്നീട് ഒഴിഞ്ഞു മാറാം

ഞാനും വല്യച്ഛന്റെ മകനും കൂടി പെണ്ണ് കാണാൻ മാവേലിക്കരയിൽ പോയി.വഴി ചോദിച്ചു ഒടുവിൽ എങ്ങനെയൊക്കയോ പെണ്ണിന്റെ വീട്ടിൽ എത്തുമ്പോൾ സമയം രാത്രി 7 മണി കഴിഞ്ഞു.. വീട്ടിൽ നിന്നും 4 മണിക്ക് ഇറങ്ങിയവരാണ്.

പെണ്ണിന്റെ വീട്ടിൽ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന സത്യമറിഞ്ഞത്.അവിടെ രണ്ട് പെൺകുട്ടികളും ഇളയത് ഒരു ചെറുക്കനും ഉണ്ട്. എനിക്കായി പറഞ്ഞത് ചേച്ചിയെ ആയിരുന്നത്രേ.അവരുടെ വിവാഹം പട്ടാളക്കാരനുമായി ഉറപ്പിച്ചു. എന്തായാലും നിങ്ങൾ വന്നതല്ലെ അനിയത്തിയെ കാണാമെന്നായി വീട്ടുകാർ.ഇത് കേട്ടതേ വല്ലാതെ ആയ ഞാൻ ചേട്ടനെ ഒന്നു പാളി നോക്കി.അവൻ ആണെങ്കിൽ ഒടുക്കത്തെ ചിരി.എന്റെ ദയനീയാവസ്ഥ കണ്ട് അവൻ ചിരി നിർത്തിയിട്ട് കണ്ണിറുക്കി കാണിച്ചു. അനിയത്തിയെങ്കിൽ അനിയത്തി മതിയെന്ന അർത്ഥത്തിൽ

പെണ്ണിന്റെ അച്ഛനും ചേട്ടനു കൂടി പെട്ടന്ന് കൂട്ടായി.അങ്ങേരുടെ പട്ടാളക്കഥ കേട്ട് എനിക്കാകെ ചൊറിഞ്ഞു തുടങ്ങി. പെട്ടന്ന് സംസാരം ഫ്രീ ആയി കിട്ടുന്ന മദ്യത്തിൽ എത്തി നിന്നപ്പോൾ ഞാൻ താത്പര്യത്തോടെ കേട്ടിരുന്നു

ചായയുമായി പെൺകുട്ടി കടന്നു വന്നപ്പോൾ അവളെയൊന്നു ഇരുത്തി നോക്കി.നാഗരികതയും ഗ്രാമീണതയും കൂടി കലർന്നൊരുവൾ.കണ്ടിട്ട് തെറ്റില്ല.അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു. നാണം ഒട്ടുമില്ല.അവളുടെ നോട്ടം കണ്ടിട്ട് എനിക്ക് സത്യം പറഞ്ഞാൽ നാണം വന്നു.ഞാൻ അവളുടെ ചേച്ചിയെയും അവളെയും തമ്മിൽ താരതമ്യം ചെയ്തു.ചേച്ചി ശാലീന സുന്ദരിയാണ്.രണ്ടു പേരെ കൂടി കണ്ടാൽ ഇരട്ടകളെന്നെ തോന്നൂ.ഒരേ നിറം ഒരേ പൊക്കം.ചേച്ചിയുടെ മുടി കോലൻ മുടി ആണെങ്കിൽ അനിയത്തിയിടെ മുടി ചുരുണ്ടതാണ്..വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞ് അവളുടെ നമ്പരും ഭാവി അമ്മായി അപ്പന്റെ നമ്പരും വാങ്ങി ഞങ്ങൾ അവിടെ നിന്നും മുങ്ങി.ബാറിൽ കയറി നല്ല രീതിയിലൊന്ന് വീശിയട്ട് വീട്ടിലേക്ക് മടങ്ങി

പിറ്റേന്ന് വൈകുന്നേരം ചുമ്മാതെ പെണ്ണിനെയൊന്ന് വിളിച്ചു. പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞാൽ വിവാഹം വേണോ വേണ്ടെ എന്നു തീരുമാനിക്കാമെന്ന് ഞാൻ കരുതി

ആദ്യമായി ചെറുവിളിയിൽ ഒതുങ്ങിയ ഫോൺ വിളി പിന്നീട് മണിക്കൂറുകൾ നീണ്ട് നിൽക്കുന്നു ഫോൺ വിളിയിലെത്തി.സംസാരിക്കാൻ പ്രത്യേകിച്ച് വിഷയങ്ങൾ ഒന്നും തന്നെ വേണ്ടായിരുന്നു.കാരണം എന്റെ വായിൽ നിന്ന് വിഡ്ഡിത്തം അറിയാതെ വന്ന് ചാടും.പിന്നീട് അതിൽ പിടിച്ചായിരിക്കും സംസാരം.ഒടുവിൽ നോക്കിയ N95 ചുട്ടു പഴുത്ത് ബാറ്ററി ചാർജ് തീരാറുവുമ്പോൾ ഞങ്ങൾ സംസാരം നിർത്തും.ചെന്നൈൽ നിന്നും ഒരു മൊബൈൽ വാങ്ങി അവൾക്ക് സമ്മാനമായി നൽകി.എന്നിട്ട് 1000 രൂപയുടെ ഫോൺ വിളിയുമായി ഓരോ മാസവും പിന്നിടും

തുടർച്ചയായുള്ള ഫോൺ വിളിയിൽ എന്റെ ശരിക്കുള്ള സ്വഭാവം അവൾ അറിഞ്ഞു തുടങ്ങി.ഇയാൾ ഇത്രക്ക് ദേഷ്യക്കാരൻ ആണെങ്കിൽ എനിക്ക് വേണ്ടെന്ന് പലവട്ടം അവൾ പറഞ്ഞു. പക്ഷെ ഒന്നൊര വർഷം കൊണ്ട് ഞങ്ങൾ കടുത്ത പ്രണയത്തിൽ ആയതു കൊണ്ട് പരസ്പരം ഉപേക്ഷിച്ചില്ല.അവസാനം ഒരേ പന്തലിൽ തന്നെ ചേച്ചീടെയും അനിയത്തിയുടെയും കെട്ട് നടന്നു

വിവാഹതത്തോടെ തുടർന്നും പ്രണയത്തിന്റെ മൂഡ് നില നിർത്താൻ ഞങ്ങൾ ശ്രമിച്ചു. ഒടുവിൽ മകനെ ഗർഭം ധരിച്ചതോടെ എന്റെ ഉത്തരവാദിത്വം ഏറി.പിന്നീട് തൊട്ടതിനു പിടിച്ചതിനുമൊക്കെ ദേഷ്യമായി.പ്രസവം സിസേറിയനെ നടക്കൂന്ന് അറിഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു.അവളാണെങ്കിൽ എന്നെ കെട്ടി പിടിച്ചു കരച്ചിൽ തന്നെ.അവൾക്ക് പേടിആണ് ഓപ്പറേഷൻ.അവളെ സമാധാനിപ്പിച്ചിട്ട് സമ്മത പത്രത്തിൽ ഒപ്പ് വെയ്ക്കുമ്പോൾ കൈ അറിയാതെ വിറച്ചു.എന്റെ ദൈവമേ എന്റെ ജീവന്റെ പാതിയെ കീറി മുറിക്കാൻ പോകുന്നു.എനിക്കത് താങ്ങാൻ കഴിയുമായിരുന്നില്ല. എങ്കിലും നിറകണ്ണുകളോടെ എല്ലാം സമ്മതിക്കേണ്ടി വന്നു.അല്ലാതെ വേറെ നിവൃത്തിയില്ലല്ലോ

ഒരു മണിക്കൂർ കഴിഞ്ഞു സിസ്റ്റ്ർ വന്ന് അഞ്ജലിയുടെ ബന്ധുക്കൾ ആരെന്ന് തിരക്കി.ഞാൻ ചെന്നപ്പോൾ കുഞ്ഞിനെ എന്റെ കയ്യിൽ വെച്ച് തന്നിട്ട് പറഞ്ഞു. ആൺകുട്ടിയാ ..സൂക്ഷിച്ചു പിടിച്ചോ.കുഞ്ഞിന്റെ മുഖത്ത് പോലും നോക്കാതെ ഞാൻ സിസ്റ്ററോടെ ഹൃദയം നുറുങ്ങുന്ന വേദനയോടെ ചോദിച്ചു.

“സിസ്റ്റർ എന്റെ അഞ്ജലിയെവിടെ?…അവൾക്ക് എങ്ങനെയുണ്ട്?”

സിസ്റ്റർ എന്നെ ആദ്യം കാണുന്നത് പോലെയൊന്ന് സൂക്ഷിച്ചു നോക്കി.ഇതെന്ത് മനുഷ്യൻ എന്ന ഭവത്തോടെ.എല്ലാവരും കുട്ടിയെ കണ്ണു നിറയെ കണ്ടിട്ട് പിന്നീട് ആണ് ഭാര്യയെ തിരക്കാറ്‌..ഇവിടെ നേരെ തിരിച്ച്. അഞ്ജലി സുഖമായി ഇരിക്കുന്നു എന്നുളള മാലാഖയുടെ മൊഴി മനസിലൊരു മഞ്ഞു തുളളിയായി വന്നു വീണു

എന്റെ മഹാദേവാ ഇങ്ങനെ ഞാൻ സ്നേഹിച്ചവൾ ഇപ്പോൾ പറയുന്നത് കേട്ടോ എനിക്ക് സൗന്ദര്യം പോരെന്ന്

എന്റെ കണ്ണു നിറഞ്ഞത് കണ്ടിട്ട് അവളെന്നെ ആശ്വസിപ്പിക്കാൻ വന്നത്

“ടാ ചെക്കാ..ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് നിനക്ക് വിഷമം ആയോ.സോറീ ട്ടൊ”

“കല്യാണം കഴിഞ്ഞെന്ന് വെച്ച് എന്റെ ചെക്കൻ വയസായിട്ടില്ലല്ലോ.എപ്പോഴും വൃത്തിയായി നമ്മൾ നടക്കണം.നമ്മുടെ പെരുമാറ്റം,അന്തസ്സ് ഇതെല്ലാം കാത്ത് സൂക്ഷിക്കണം.ഓരോ സംസാരത്തിലും മാന്യത പുലർത്തണം.മാന്യമായ വസ്ത്രധാരണവും അന്തസുറ്റ പെരുമാറ്റവും വേണമെന്ന് എന്നെ പഠിപ്പിച്ചത് നീയല്ലേ ചെക്കാം..മോൻ കൂടി ആയപ്പോഴേക്കും പഴേ കൂട്ട് ഉഴപ്പാതിരിക്കാൻ ഞാൻ പറഞ്ഞതാ എന്റെ പൊന്നേ.‌..എന്റെ മനസ്സിലെന്നും എന്റെ കുട്ടീടെ അച്ഛന്റെ മുഖം മാത്രമേയുള്ളൂ. നിന്നെയല്ലാതെ വേറാരെയും പ്രണയിക്കാൻ എനിക്ക് കഴിയുകയില്ല.എന്റെ ജീവന്റെ പാതിക്കായി ഞാനുഴിഞ്ഞ് വെച്ചതാണെന്റെ ജന്മം…ഇനിയെങ്കിലും കാര്യം മനസ്സിലാക്ക് ട്ടൊ..ഒന്നുമല്ലെങ്കിലും നീയൊരു പോലീസുകാരനല്ലേ”

ഇത്രയും പറഞ്ഞിട്ടവൾ കെട്ടി പിടിച്ചിരുമ്മയും തന്നു

“ഇനി പോയി കുളിച്ചിട്ട് ജോലിക്ക് പോകാൻ നോക്ക് മടി പിടിച്ചു ഇരിക്കാതെ”

അങ്ങനെ ഉന്തി തളളിയെന്നെ അവൾ ബാത്ത് റൂമിലേക്ക് തളളി വിട്ടു”ശുഭം

രചന: സുധീ മുട്ടം

Leave a Reply

Your email address will not be published. Required fields are marked *