പ്രവാസിയുടെജീവിതം

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :- സുജിത്ത് തിരുവാർപ്പ്……..

ക്ലാസ്സിൽ തലകറങ്ങി വീണിട്ടു ആശുപത്രിയിൽ എത്തിച്ചു അവിടുന്ന് അവളുടെ കൂട്ടുകാരികൾ ഫോൺ ചെയ്തപ്പോൾ സത്യത്തിൽ എനിക്കായിരുന്നു ബോധക്കേട് ഒരു തരത്തിൽ ലീവ് ഒപ്പിച്ചു റൂമിലേക്ക്‌ പോകുന്ന വഴി എല്ലാവരേയും മാറി മാറി വിളിച്ചു ഒരു പ്രവാസിക്ക്‌ വേറെ എന്താ ചെയ്യാൻ പറ്റുക കല്യാണം കഴിഞ്ഞു 3 മാസം ആയെ ഉള്ളൂ ലീവ് കുറവായകൊണ്ട് നേരത്തെപോന്നു………

വഴിപാടും നേർച്ചയും എല്ലാം നടത്തി അമ്മ കയറാത്ത അമ്പലങ്ങൾ ഇല്ല……….

അമ്പലത്തിൽ നേർച്ച നടത്തിയ പൈസ ഉണ്ടാരുന്നേൽ പത്തു കൂട്ടഅന്നദാനം നടത്താമായിരുന്നു എന്ന്‌ അച്ഛൻ പറയുന്നത് കേൾകാം.

പെണ്ണ് കണ്ടു മടുത്തിട്ട് അവസാനം കിട്ടിയ ആളാണ് അമ്മു………..

ഒരുപാട് വഴിപാട് കഴിച്ചിട്ട് ദേവി അവതരിച്ചു വന്ന പെണ്ണാണ് അവളെന്നു അമ്മ എപ്പോളും പറയുമായിരുന്നു. കല്യാണം കഴിഞ്ഞിട്ടും പടുത്തം നിർത്തിയില്ലായിരുന്നു അങ്ങനെ ക്ലാസ്സിൽ വെച്ചാണ് തലകറങ്ങി വീഴുന്നത്. ആരേയും വിളിച്ചിട്ട് എടുക്കുന്നുമില്ല എടുത്തവർ എന്നോട് തിരിച്ചു ചോദിക്കുവാ നിന്നോട് ആരാ പറഞ്ഞെ? പിന്നെ പോരുമ്പോൾ ഒരു ടോർച്ചും കൊണ്ടു വരണൊന്നു ……

എന്ന പറയാനാ തീയിൽ ചവിട്ടി നിൽക്കുന്നവനോട് സോഡാ കുടിച്ചിട്ട് പോകാമെന്നു പറയുന്നതുപോലെ ഉണ്ടായിരുന്നു

അങ്ങനെ ഒരുതരത്തിൽ ഫോൺ കിട്ടിയത് അപ്പോഴേക്കും വീട്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും വാട്സ്ആപ്പിൽ അറിഞ്ഞു അങ്ങനെ ഞാനും അച്ഛൻ ആകാൻ പോകുന്നുയെന്നു അവളുടെ വായിൽ നിന്നും അറിഞ്ഞപ്പോൾ കരയണോ ചിരിക്കണോ ഇരിക്കാനോ സന്തോഷം കൊണ്ട് ഞാനിപ്പം മാനത്തു വലിഞ്ഞു കേറുമെന്ന് പരസ്യം ഓർത്തു പോയി, അവൾ അടുത്തില്ല എന്ന് മറന്നു ഒരുപാട് മുത്തുഗൗ കൊടുത്തു അവളെ ഹാപ്പി ആക്കി, അങ്ങനെ ആ സന്തോഷത്തിൽ റൂമിൽ ഒരുചിക്കൻ ബിരിയാണി അങ്ങ് വെച്ചു കൂട്ടുകാർക്കും അടുത്ത റൂമുകാർക്കും കൊടുത്തു ഒന്നും നോക്കിയില്ല പാക്കിസ്ഥാനികൾക്ക്‌ വരെ കൊടുത്തു കാര്യം നമ്മുടെ ശത്രുക്കൾ ആയാലും തിന്നട്ടെ ……..

അപ്പോൾ കൂട്ടുകാരുടെ വക കമന്റ്‌ ഗർഭിണി ആയെന്നു അറിഞ്ഞപ്പോൾ ഇങ്ങനെ എന്ന കൊച്ചുണ്ടായാൽ എങ്ങനെ ആകുമോ എന്ന് അപ്പം തിന്നാമതി കുഴി എണ്ണേണ്ടന്നു ഞാനും അങ്ങ് വെച്ച് കാച്ചി ആ പഴഞ്ചോല്ലു ഇവിടെ പറ്റുമോന്നു എന്നൊരു ഡൌട്ട് ഉണ്ട് ആ കിടക്കട്ടെ….

പിന്നെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു അവളോടുള്ള പ്രണയം കൂടി, വീഡിയോ കാളിംഗ് നിലക്കാത്ത ഫോൺ വിളികൾ, വീട്ടുകാരും അവളുടെ കൂട്ടുകാരും എല്ലാം കൂടി ആ ഗർഭകാലം അടിപൊളി ആക്കി ഒരാഴ്ച ലീവ് അറബാബിന്റെ (മുതലാളിയുടെ ) കാലേ പിടിച്ചു നാട്ടിൽ പോയി, അതിനായി പണ്ട് മരിച്ചുപോയ ഒരു അപ്പൂപ്പനെ വീണ്ടും തല്ലികൊല്ലുകയും ചെയ്തു അല്ലാതെ എങ്ങനെ ലീവ് കിട്ടാൻ……..

ലീവ് കിട്ടി നാട്ടിൽ ചെന്ന് അവളെ ആണ് ആദ്യം തിരഞ്ഞത് യാത്ര ചെയ്യൻ പാടില്ലാത്തത്കൊണ്ട് എയർപോർട്ടിൽ വന്നില്ല , കണ്ടപാടെ ഒന്ന് എടുത്തു പൊക്കി സിന്ധൂര രേഖയിൽ ഒന്ന് ചുംബിച്ചു ആ വയറിൽ ഒരു ഉമ്മ വെച്ച് അച്ഛന്റെ മുത്തേ എപ്പോളാ വരുന്നത് എന്ന് ചോദിച്ചപോൾ വാനരപ്പട കതകിൽ മുട്ടിത്തുടങ്ങി വേഗം പോന്നത് കൊണ്ട് അധികം ഒന്നും വാങ്ങിയില്ല ഉള്ളത് എല്ലാവർക്കും കൊടുത്തു,

വീട്ടിൽ എല്ലാവരുടെയും കൂടെ രാത്രി ഭക്ഷണവും കഴിഞ്ഞു കിടക്കുമ്പോൾ അവളൊരു ചോദ്യം ചോദിച്ചു ചേട്ടൻ എന്നാണ് പോകുന്നത് എന്ന് ഒരാഴ്ച എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ സാഗരം വന്നു മായുന്നത് ഞാനറിഞ്ഞു, അവളെ ചേർത്തു പിടിച്ചു സമാധാനിപ്പിക്കുമ്പോഴും എന്റെ മനസിന്റെ നിയന്ത്രണം പോകുമോ എന്ന് തോന്നിപ്പോയി നിന്റെ ഡെലിവറി സമയം ഞാൻ നിന്റെ കൂടെ ഉണ്ടാകും ലോങ്ങ്‌ ലീവ് എടുത്തു എന്നുപറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു.

ആ ഒരാഴ്ച തീരാൻ പോകുന്നു തിരിച്ചു മരുഭൂമിയിലേക്ക്‌ വന്ന ഒരാഴ്ച എന്നെകൊണ്ട് മാവേൽ വരെ കേറിപ്പിച്ചു അവൾ പാതിരാത്രി മസാലദോശ അവടെ വയറ്റിൽ കോഴിക്കുഞ്ഞും ഉണ്ടൊന്നുപോലും തോന്നിപ്പോയി,

അങ്ങനെ ലീവ് തീർത്തു പോകുമ്പോൾ അന്നുവൈകിട്ടു കരഞ്ഞ കരച്ചിൽ കെട്ടിപ്പിടിച്ചു രണ്ടുപേരും കൂടി ഒരു ജന്മം മുഴുവൻ കരയുന്നതിലും കൂടുതൽ പിന്നീട് അങ്ങോട്ട്‌ തിരികെ പോകുമ്പോൾ മനസ്സ് അവളുടെ കൂടെ ആയിരുന്നു എല്ലാ പ്രവാസികളെയും പോലെ ഞാനും പിന്നെ അങ്ങോട്ട്‌ 5 മാസം ഒരുപാട് യുഗങ്ങൾ പോലെ ആണ് തോന്നിയത് വീണ്ടും പ്രവാസത്തിലേക് കിടന്നപ്പോൾ അവളുടെ പ്രസവകാലം ഞാൻ കൂടെ ഇല്ലെങ്കിലും എല്ലാവരും ഒരു കുറവും വരുത്താതെ നോക്കി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുന്നതിന്റെ തലേന്ന് ലീവും ശരിയാക്കി പൊന്നു……..

രാത്രി ഞാൻ വന്നപ്പോൾ അവൾ ഏന്തി വലിഞ്ഞു നടക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടം വന്നുപോയി……….

അങ്ങനെ പിറ്റേന്ന് ഹോസ്പിറ്റലിലേക്ക് അഡ്മിറ്റ് ആകാൻ പോയപ്പോൾ അവളുടെ മുഖത്ത് സന്തോഷം മാറി ഭയം വന്നത് മറയ്ക്കാൻ നന്നേ പാടുപെട്ട് അവൾ എന്നോടായി ചോദിച്ചു ചേട്ട ഞാൻ മരിച്ചുപോയാൽ എന്റെ കുഞ്ഞിനെ വിഷമങ്ങൾ ഒന്നും അറിയിക്കാതെ കുറവുകൾ ഒന്നും വരുത്താതെ മുഴുവിപ്പിക്കാൻ വിട്ടില്ല….

അമ്പലത്തിൽ നിന്നും പൂജിച്ച ആ ചരടും പ്രസാദവും കൂടി കൊടുത്തു അവളെ ചേർത്തുപിടിച്ചു ഒരു ഉമ്മ കൊടുത്തു ആരൊക്കെ അടുത്തുണ്ടെന്നു പോലും നോക്കിയില്ല എല്ലാവരും കൂടി കളിയാക്കിയപ്പോൾ അവൾക്കും എനിക്കും കുറച്ചു നാണം വന്നെങ്കിലും അതിലുപരി പേടിയായിരുന്നു വിളിക്കാത്ത ഭഗവന്മാരില്ല ലേബർറൂമിലേക്ക് പോകുമ്പോൾ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ തുള്ളി എന്റെ കയ്യിൽ വീണിരുന്നു പിന്നെ കാത്തിരിപ്പ് ആയിരുന്നു ആ വിളിക്കായി,…..

രാജേഷ് നിങ്ങൾക്ക് പെൺകുട്ടി ആണ് അമ്മ കുഞ്ഞിനെ വാങ്ങുമ്പോൾ എന്റെ കണ്ണുകൾ അവൾക്കായി പരതി,സിസ്റ്റർ അമ്മു? സുഖമായി ഇരിക്കുന്നു സുഖപ്രസവം ആയിരുന്നു അപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്……..

നീയെന്താ പകൽ സ്വപ്നം കാണുവാണോ വാ പെണ്ണ് കാണാൻ ഉള്ള വീടെത്തി 50 കിലോമീറ്റർ വന്നത് അറിഞ്ഞേയില്ല തിരിച്ചു പോകും മുന്നേ ഇതേലും ശരിയായാൽ മതിയായിരുന്നു എന്റെ ദേവിയെ അമ്മയുടെ നെടുവീർപ്പെടൽ…………

ശുഭം

ഞാൻ കെട്ടിയില്ല അതുകൊണ്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കെട്ടിക്കഴിഞ്ഞു വിശദമായി എഴുതാവുന്നതാണു

രചന :- സുജിത്ത് തിരുവാർപ്പ്……..

Leave a Reply

Your email address will not be published. Required fields are marked *