എൻ്റെ നെഞ്ചിൽ മുഖം ചേർത്ത് കുറെ നേരം കിടന്നു….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മഞ്ചാടി മുത്ത്

എൻ്റെ ആരതി കുട്ടിയുടെ നഗ്നമായ മാറിൽ ഒരു കുഞ്ഞിനെ പോലെ മുഖം ചേർത്ത് വച്ചു കിടന്നു കൊണ്ട് ആരതി കുട്ടിക്ക് പ്രതീക്ഷ കൊടുക്കുമ്പോൾ… ആരതി കുട്ടി പതിയെ എൻ്റെ മുടിഴകളിലൂടെ അവളുടെ നീളൻ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു….

വിയർപ്പ് കണങ്ങൾ പറ്റിയ അവളുടെ മാറിൽ ഞാനൊന്നു പതിയെ കടിച്ചു……… അവൾ എൻ്റെ മുടിയിൽ മുറുകെ പിടിച്ചു… ഞാൻ പുഞ്ചിരിയോടെ മാറി കിടന്നു…

“ആരതി കുട്ട്യേ രാവിലെ നോക്ക് … ചിലപ്പോൾ, നമ്മുക്ക് ഭാഗ്യം ഇണ്ടെങ്കിൽ കുഞ്ഞിനെ ദൈവം തരും…” അവളുടെ വയറിൽ പതിയെ തലോടി കൊണ്ടവൻ പറഞ്ഞു… എന്നിട്ടവളെ ചേർത്തു പിടിച്ചു കിടന്നു… രാത്രിയുടെ ഏതോ യാമങ്ങളിൽ അവരെ നിദ്ര കീഴ്പ്പെടുത്തിയിരുന്നു……

******

രാവിലെ ഉറക്കച്ചടവോടെ അടുക്കളയിലേക്ക് ചെന്നപ്പോൾ അവളുടെ മുഖത്ത് കഴിഞ്ഞ മാസത്തെ പോലെ ഇന്നും നിരാശ നിറഞ്ഞു നിന്നു…. അവളുടെ ചുറ്റിനും രണ്ട് അടുപ്പിൽ നിന്നും ഉയർന്നു പൊങ്ങുന്ന പുക ആവരണം ചെയ്തിരിക്കുന്നു……..

അടുക്കള വാതിൽ പടിയിൽ ചാരി നിന്ന് കൊണ്ട് ഞാനവളെ വീണ്ടും വീണ്ടും വീക്ഷിച്ചു കൊണ്ടിരുന്നു……

വിറക്കടുപ്പിൽ നിന്നു ഉയർന്ന പുക കാരണം അല്ല അവളുടെ നേത്ര ഗോളങ്ങളിൽ നിന്ന് നീർമണികൾ ഉരുണ്ട് എന്റെ അധരങ്ങൾ മാത്രം മുദ്ര പതിപ്പിക്കേണ്ട ഇടങ്ങളിൽ ഇടം പിടിച്ചത്….. തിളച്ച് പൊങ്ങുന്ന ചൂട് വെള്ളം അലുമിനയത്തിന്റെ കപ്പ് കൊണ്ട് ഫ്ലസ്ക്കിലേക്ക്‌ ഒഴിക്കുന്നുണ്ടായിരുന്നു..

തിളച്ച വെള്ളം കൈ തണ്ടയിലേക്ക്‌ പതിച്ചപ്പോൾ ഇടയ്ക്ക് അവള് അടുപ്പിൽ വെച്ചിരുന്നു തേക്കിന്റെ കൊള്ളി ഒന്നു കുത്തി കേടുത്തി ജ്വലിക്കുന്ന തീ നാളത്തിന്റ തീവ്രത കുറച്ചു….

തീ കനലിൽ നിന്ന് കനം കുറഞ്ഞ ചാര പൊടികൾ കാറ്റിൽ കരി പിടിച്ച മരത്തിന്റെ ജനൽ വഴി ദൂരേക്ക് മറയുന്നുണ്ടായിരുന്നു കൂടാതെ ജാലകത്തിലൂടെ വടക്ക് നിന്ന് അടുക്കളയിലേക്ക് വരുന്ന കാറ്റ് അടുപ്പിൽ നിന്ന് ചാര പൊടികളെ അവളുടെ ചെമ്പൻ നിറമുള്ള മുടിനാരിൽ ഇടം പിടിക്കാൻ സഹായിച്ചു….

അവളുടെ പിറകിൽ ചെന്ന് ഞാനവളെ അണച്ചു പിടിച്ചു എന്റെ സാമീപ്യം അവൾ മോഹിക്കുന്നു ഇണ്ടെന്ന് അറിയുന്നത് കൊണ്ട് തന്നെ ആയിരുന്നു അങ്ങനെയൊരു പ്രവൃത്തി …

“ചേട്ടാ …. നമുക്ക്…” ഞാൻ അവളുടെ വാ പൊത്തി പിടിച്ചു … അവളുടെ മേൽ ചുണ്ടിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ എന്റെ കയ്യിൽ പതിഞ്ഞു….

“പറയണ്ട ടീ… നിന്റെ മുഖം കണ്ടാൽ എനിക്ക് അറിയാം …. നമ്മുക്ക് ഇൗ മാസം നോക്കാം ട്രീറ്റ്മെന്റ് എടുക്കുന്നിണ്ടല്ലോ…”

“എന്നാലും ഡേറ്റ് താമസിച്ചപ്പോൾ വെറുതെ ആശിച്ചു പോയി…..”

“സാരമില്ല ചിലപ്പോൾ അങ്ങനെ ആണല്ലോ…. നമ്മുക്ക് നോക്കാം….” അവളുടെ നെറ്റിയിൽ ക്രമരഹിതമായി പൊടിഞ്ഞ വിയർപ്പ് കണങ്ങളെ വിരലുകൾ കൊണ്ട് വടിച്ചെടുത്ത്….. നെറ്റിയിൽ വിയർപ്പിൽ പറ്റി ചേർന്ന മുടി നാരുകളെ വകഞ്ഞു മാറ്റി എൻ്റെ അധരങ്ങൾ അവിടെ മുദ്രണം ചാർത്തി… അവൾക്ക് അപ്പോ പുകയുടെ ഗന്ധമായിരുന്നു നല്ല തേക്കിന്റെ കൊള്ളി കത്തിയ പുകയുടെ ഗന്ധം….

ആശ്വാസത്തിന് വേണ്ടി അവളെ എന്നോട് ചേർത്ത് നിർത്തി….. എൻ്റെ നെഞ്ചിൽ മുഖം ചേർത്ത് കുറെ നേരം എൻ്റെ ആരതി കുട്ടി കിടന്നു ….

എന്റെ നെഞ്ചിൻ കൂട്ടിൽ അവള് കണ്ടെത്തിയ ആശ്വാസത്തിന് വിരാമം കുറിച്ചത്…. അടുപ്പിൽ നിന്ന് തറയിലേക്ക് വീണ ജ്വലിക്കുന്ന കനലുള്ള തീ കൊള്ളിയിൽ നിന്ന് അവളുടെ കാലിലേക്ക് അടർന്ന് വീണ ഒരു കനൽ ആയിരുന്നു….

“”സ് “”എന്നൊരു ശബ്ദം പുറപ്പെടിപ്പിച്ച് കൊണ്ട് പൊട്ടുന്നനെ കാൽ കുടഞ്ഞ് മാറ്റി എന്റെ വെളുത്ത ബനിയനിൽ മുറുകെ പിടിച്ചു….. വേഗം ഒരു തക്കാളി എടുത്ത് കഷ്ണം മുറിച്ച് ഞാൻ അവളുടെ പൊള്ളിയ ഭാഗത്ത് തേച്ച് കൊടുത്തു…

“ആരതി മോളെ …ചൂടുള്ള ചായ പൊടിയുടെ വെള്ളം കൊണ്ട് വാ”

“ഇതാ അമ്മേ വരുന്നു….. ചേട്ടാ അമ്മയ്ക്ക് ചായ കൊടുക്കട്ടെ ……”

ഒരു സ്സീൽ ഗ്ലാസ്സിൽ ചായ എടുത്ത് അമ്മയുടെ മുറിയിലേക്ക് നടന്നവൾ …. തറയിൽ കനൽ അണഞ്ഞു വെറും കരിക്കട്ടയായി ചിന്നി ചിതറി കിടക്കുന്നു ഇണ്ട്… കരിക്കട്ടകൾ കയ്യിൽ എടുത്തു ജ്വലിക്കുന്ന തീയിലേക്കിട്ടു……

തിരിച്ച് പോവുന്ന വഴിയേ അമ്മയുടെ മുറിയിലേക്ക് ഒന്നു നോക്കി അവിടെ അമ്മ അവളുടെ സങ്കടം മനസിലാക്കി അവളെ ചേർത്ത് പിടിച്ചിട്ട് ഇണ്ട്….

അവൾ അമ്മയുടെ ചുളിവ് വീണ കൈയിൽ തലോടുന്നു.. കുഞ്ഞുങ്ങളുടെ കയ്യിനെക്കാൾ മൃദുലാണ് വയസ്സായവരുടെ കൈയെന്ന് അവൾ എപ്പോഴും പറയും അവൾ പറയുന്നത് ഞാൻ ശെരി വെച്ചത് അമ്മയുടെ കൈ ഒരിക്കൽ പിടിച്ചപ്പോൾ ആയിരുന്നു…..

ചുളിവ് വീണ കയ്യിൽ വിരൽ ഓടിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്.. എന്റെ അമ്മയെ സ്നേഹിക്കുന്ന അവൾക്ക് എന്തേ കുഞ്ഞിനെ മാത്രം കൊടുക്കാതെ… ഞങ്ങളുടെ കുഞ്ഞും ഞങ്ങളുടെ ചുളിവ് വീണ കൈയിൽ ഒന്ന് വിരൽ ഓടിക്കാൻ ഞാനും അവളും ഒരു പോലെ മോഹിക്കുന്നു…..

രാത്രി കിടപ്പ് മുറിയിലേക്ക് കടന്നു ചെന്നപ്പോൾ …. ആരതി കുട്ടി ചുമരിൽ തൂക്കിയ കലണ്ടറിലെ ദിവസങ്ങൾ നോക്കി നിൽക്കുകയായിരുന്നു…. അവൾക്ക് ഇപ്പൊ അവളുടെ മാസമുറയുടെ കണക്ക് മാത്രമേ ഓർക്കാൻ ഒള്ളൂ.. പന്ത്രണ്ടാമത്തെ ദിവസം മുതൽ പതിനെട്ടാമത്തെ ദിവസം വരെ അവൾക്ക് വല്ലാത്തൊരു തിടുക്കാണ്… അത് എനിക്കും അറിയാം …

ഞാൻ അവളെ പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു … “കുഞ്ഞിന് വേണ്ടിയാണോ എനിക്ക് വേണ്ടിയാണോ ഇത്ര ആവേശം….”

“രണ്ടും”

“കുഞ്ഞിന് വേണ്ടി യാ അല്ലാതെ എന്നോട് സ്നേഹം ഇണ്ടായിട്ട് അല്ല” അവളുടെ മുഖം ഒന്നു വാടി…

“ഞാൻ വെറുതെ പറഞ്ഞതാണ് .. മുഖം വാടി നിൽക്കണ്ട വാ”

കിടക്കുമ്പോൾ അവളുടെ മുഖം വീർപ്പിച്ച് വച്ചിട്ട് ഇണ്ട് “ഞാൻ വെറുതെ പറഞ്ഞതാണ് .. ആരതി കുട്ട്യേ നീ ഒന്നു എന്നെ നോക്കിയേ”” അവൾ ഒന്നും മിണ്ടാതെ ചെരിഞ്ഞു കിടന്നു …

“അതേയ് എൻ്റെ ആരതി കുട്ട്യേ നീ പിണക്കാ….”

“ഹേയ് …. എന്നാ എന്നെ നോക്കിക്കേ….”

“ഇല്ല”

“എന്നാ അതൊന്നു ഇക്ക് കാണണം” അവളെ ഇക്കിളി കൂട്ടി…. മുറിയിൽ അവളുടെ ചിരി ഉയർന്നു…..

“ചേട്ടാ. …. വേണ്ട ട്ടോ….” അവൻ നിർത്താതെ ഇക്കിളി കൂട്ടി….

“ആരതി കുട്ട്യേ … പിണകം മാറിയോ..”

“മാറി….”

“എന്നാ ചേട്ടനെ കെട്ടിപ്പിച്ച് ഒരു മുത്തം തന്നെ കവിളിൽ…”

അവൾ അവനെ കെട്ടപ്പിടിച്ചു കൊണ്ട് കവിളിൽ ഒരു ഉമ്മ കൊടുത്തു….

*******

മാസങ്ങൾ കഴിഞ്ഞു… ഒരു കുഞ്ഞു എന്ന സ്വപ്നം വിദൂരയാണ്….. ഓരോ രാത്രിയിലും വിയർപ്പിൽ പൊടിഞ്ഞു ശയ്യയിൽ അവളുടെ ന ഗ്നമായ മാറിൽ കിടക്കുമ്പോൾ ഒരു കൊച്ച് കുഞ്ഞിനെ തലോടുന്നുത് പോലെ അവളെ എന്നെ തലോടും…. നെഞ്ച് കൂട് പൊട്ടുന്നത് പോലെയാണ് ….ചിലപ്പോൾ പ്രതീക്ഷയാണ്….

എന്നിൽ നിന്നും അവളിൽ നിന്നും പൊടിയുന്ന വിയർപ്പ് കണങ്ങൾക്ക് പോലും അറിയാം ഞങ്ങൾ മോഹിക്കുന്നത്ത് എന്താണെന്ന് പോലും നീണ്ട പത്ത് വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി മോഹിക്കുന്നു……

*****

ബസ് ഓട്ടം കഴിഞ്ഞ് രാത്രി പത്ത് മണിക്ക് വീട്ടിലേക്ക് വന്നപ്പോൾ പറയാൻ അവൾക്കൊരു സന്തോഷം ഇണ്ടായിരുന്നു… ഞങ്ങളുടെ കാത്തിരിപ്പിന് ഫലം ഇണ്ടായി…

അന്ന് രാത്രി ഉണങ്ങിയ നെല്ലിൻ്റെ നിറത്തിലുള്ള അവളുടെ മേനിയിൽ വിരൽ ഓടിക്കുമ്പോൾ കാമം ആയിരുന്നില്ല ആനന്ദം ആയിരുന്നു… അവളുടെ നാഭിയിൽ മുത്തം കൊടുക്കുമ്പോൾ ഒരു കുഞ്ഞിൻ്റെ ചിരിച്ച മുഖം മനസ്സിൽ തെളിഞ്ഞു….

*********

“ചേട്ടൻ രണ്ടീസം കൊണ്ട് വല്ലാതെ മെലിഞ്ഞ് പോയി …”

“ആരതി കുട്ട്യേ …അത് രണ്ടീസം ആയിട്ട് ഇക്ക് ചുമ അല്ലേ അതാ….”

“ചേട്ടാ നിക്ക് വല്ലാതെ പേടിയാവുന്നു… ഈ നിർത്തായുള്ള ചുമ കണ്ടിട്ട്” അവളുടെ ആകുലത കണ്ടപ്പോൾ ഇടയ്ക്ക് വരുന്ന നെഞ്ച് വേദനയെ കുറിച്ച് പറഞ്ഞില്ല….

“ചേട്ടാ നമ്മുക്ക് ഒന്നു ആശുപത്രിയിൽ പോവാം എനിക്ക് എന്തായാലും കാണിക്കണം….”

“ആ പോവാം..”

******

ആദ്യം അവളെ കാണിച്ചു……. എന്നിട്ട് ഞാൻ കാണിച്ചു… കഫം പരിശോധിക്കാൻ കൊടുത്തു… കൂടെ സ്കാനിങ് എടുത്തു …രണ്ടിൻ്റെയും റിസൾട്ടിന് വേണ്ടി കാത്തു നിന്നു…

കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഡോക്ടർ ഞങ്ങളെ വിളിച്ചു….. ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു…

“എന്തെങ്കിലും കുഴപ്പം ഉണ്ടോന്ന് …ആരതി കുട്ടി ചോദിച്ചു…

“ഇല്ല എന്ന് പറയാനാ എനിക്കിഷ്ടം പക്ഷേ .. ഉണ്ട്.. ശ്വാസകോശത്തിൽ രണ്ട് മുഴ ഉണ്ട് …. പിന്നെ കഫം പരിശോധിച്ചപ്പോൾ അതിൽ ക്യാൻസർ കോശങ്ങൾ ഉണ്ട് …” അവളെ എൻ്റെ കയ്യിൽ പിടിച്ചു… സങ്കടം പറയുന്നത് പോലെ തോന്നി…

“ഒന്നു ബയോപ്‌സി നടത്തി നോക്കാം”

അങ്ങനെ ബയോപ്‌സി നടത്തി .. ചേട്ടൻ ശ്വാസകോശ അർബുദം ആണെന്ന് കണ്ടെത്തി….

എത്ര പൈസ ആയാലും വേണ്ടില്ല എനിക്ക് എൻ്റെ ചേട്ടനെ മതി… മദ്രാസിലുള്ള നല്ലൊരു ഹോസ്പിറ്റൽ ഉണ്ട് അങ്ങോട്ട് പോവുന്നതാവും ഉചിതം എന്ന് ഡോക്ടർ… പറഞ്ഞപ്പോൾ അങ്ങോട്ടും പോവാൻ തീരുമാനിച്ചു…

മിതമായ തടിയുള്ള ചേട്ടൻ ശോഷിച്ച് പോയി.. ചേട്ടൻ ഇത് വരെയുള്ള സമ്പാദ്യവും എൻ്റെ കുറച്ച് സ്വർണവും വിറ്റ് എല്ലാം കൂടി ചേർത്ത് ഞാനും എൻ്റെ ഏട്ടനും കൂടി ചേട്ടനെയും കൊണ്ട് മദ്രാസിലേക്ക് പോയി …

അവിടെ ട്രീറ്റ്മെൻ്റ് തുടങ്ങി.. എങ്ങനെയെങ്കിലും ചേട്ടൻ പഴയത് പോലെ ആവണം എന്ന ചിന്ത മാത്രമേ മനസ്സിൽ ഇണ്ടായിരുന്നു ഒള്ളൂ…..

ഓരോ ദിവസങ്ങൾ കടന്നു പോയി ചേട്ടൻ വല്ലാതെ ക്ഷീണിച്ചു… ഇടയ്ക്ക് എൻ്റെ വയറിൽ ഒന്ന് തലോടും….. രണ്ടു മാസം കാലം അവിടെ തന്നെ ആയിരുന്നു … അതു കൊണ്ട് അവിടെ തന്നെ എന്നെ കാണിച്ചു.. പക്ഷേ സ്കാൻ ചെയ്തപ്പോൾ കുഞ്ഞ് ഫല്ലോപിയൻ ട്യൂബിൽ ആയത് കൊണ്ട് കൊണ്ട് ഓപ്പറേഷൻ ചെയ്തു ഒഴിവാക്കാൻ പറഞ്ഞു… ഞാൻ തകർന്നു പോയ നിമിഷം …. ഒത്തിരി മോഹിച്ചു കിട്ടിയതായിരുന്നു.. ഈ ഒരു അവസ്ഥയിൽ ചേട്ടനോട് പറയണ്ട എന്ന് കരുതി ….

സംഭവം അറിഞ്ഞ് ചേട്ടൻ്റെ അമ്മ വന്നു… അമ്മ പറഞ്ഞു സാരമില്ല മോളെന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു .. എനിക്ക് മാത്രം എന്തേ ഇങ്ങനെ ഒരു വിധി എന്ന് അമ്മയോട് ചോദിച്ചു കൊണ്ടേ ഇരുന്നു…. ദൈവത്തിന് എന്നെ ഇഷ്ടാവില്ല അല്ലേ അമ്മേ….. അങ്ങനെ എന്തൊക്കെ അമ്മയോട് ചോദിച്ചു കൊണ്ടിരുന്നു …. അമ്മ ഒന്നു മിണ്ടാതെ എൻ്റെ തലയിൽ തലോടി കൊണ്ടിരുന്നു…

അന്ന് മുഴുവൻ ഞാൻ എൻ്റെ വയറിൽ തലോടി കൊണ്ടിരുന്നു കുറെ അധികം ചേട്ടൻ്റെ കൂടെയിരുന്നു… ചേട്ടനെ കൊണ്ട് വയറിൽ കൈ വെപ്പിച്ചു…. ഞാൻ മനസ്സ് കൊണ്ട് പറഞ്ഞു … ചേട്ടാ നമ്മുടെ സന്തോഷങ്ങൾ എല്ലാം വിദൂരയാണ്..

“ആരതി കുട്ട്യേ നിനക്ക് എന്താ സങ്കടം… ചേട്ടന് വേഗം സുഖം ആവും” ഞാനൊന്നു ചിരിച്ചു…. “വാവ നിന്നെ ശല്യം ചെയ്യുന്നുണ്ടോ.”

“ഇല്ല ചേട്ടാ…” ഞാൻ വേഗം വാഷ് റൂമിലേക്ക് ഓടി അവിടെ കരഞ്ഞു തീർത്തു… കുറെ കഴിഞ്ഞു ചേട്ടൻ്റെ അരികിൽ വന്നിരുന്നു…

“എന്തേ ആരതി കുട്ട്യേ.. നീ കരഞ്ഞോ.??..”

“എന്തോ ഒരു മനം പുരട്ടൽ പോലെ …”

“ഹോസ്പിറ്റലിൽ മണം പിടിക്കുന്ന് ഇണ്ടാവില്ല….”

***** ഓപ്പറേഷൻ വേണ്ടി പോവാൻ നേരം ഏട്ടനെ കൊണ്ട് അവസാനമായി എൻ്റെ വയറിൽ പിടിപ്പിച്ചു …

“ഞാൻ ഇന്നലെ നമ്മുടെ വാവേയെ സ്വപ്നം കണ്ടു …. എന്നെ അച്ഛാ എന്നു വിളിച്ച് ദൂരേക്ക് ഓടി എന്നിട്ട് എന്നോട് കൂടെ വരാൻ പറയാ കാന്താരി … നമ്മുക്ക് മോളാണ് ആരതി കുട്ട്യേ… അവൾക്ക് നിൻ്റെ കണ്ണുകളാണ് നിന്നെ പോലെയാണ് കാണാൻ…”

“ഞാൻ പോയിട്ട് വരാം ചേട്ടാ വല്ലാത്തൊരു ക്ഷീണം ..മുറിയിൽ പോയി ഒന്നു കിടക്കണം…” നെറ്റിയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് സങ്കടം മറച്ചു കൊണ്ട് ഞാൻ പറഞ്ഞു…

“നീ വിഷമിക്കേണ്ട എനിക്ക് മാറും…. നീ ഇങ്ങനെ. വിഷമിച്ചൽ നമ്മുടെ മോൾക്ക് വിഷമം ആവും. മുറിയിൽ പോയി റസ്റ്റ് എടുക്ക് …” ചേട്ടൻ എൻ്റെ കൈയിൽ ഒരു മുത്തം തന്നു പിന്നെ പതിയെ വയറിൽ ഒന്നു തലോടി .. ചേട്ടൻ എൻ്റെ കയ്യിൽ തന്ന ഉമ്മയ്ക്കും തലോടലിനും വല്ലാത്തൊരു തണുപ്പായിരുന്നു…

ഓപ്പറേഷൻ തീയേറ്ററിൽ കിടക്കുമ്പോൾ ..വല്ലാത്തൊരു അവസ്ഥ… വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയത്തൊരു അവസ്ഥ മനസ്സ് നൊന്ത് നൊന്ത് സുഖിക്കുന്നത്… പോലെ…..

********* മണിക്കൂറുകൾക്ക് ശേഷം കണ്ണ് തുറന്നപ്പോൾ വല്ലാത്തൊരു ശൂന്യത ആയിരുന്നു… ചേട്ടൻ്റെ നെഞ്ചിൽ കിടക്കാൻ തോന്നുന്നത് പോലെ… ചേട്ടൻ്റെ നെഞ്ചിൽ തല വെച്ച് കിടന്നിട്ട് കുറെ ദിവസായി … ഞാനൊന്നു തല വെച്ച് കിടന്നാൽ നെഞ്ചിൻ കൂട് വേദനിക്കുമോ എന്ന ഒരു തോന്നലാണ്… ഒത്തിരി വേദന സഹിക്കുന്നുണ്ട് പാവം….

“ചേട്ടനെ ഒന്നു കാണണം എന്ന് തോന്നി…”

പതിയെ ചേട്ടൻ്റെ അടുത്തേക്ക് ചെന്നു ശോഷിച്ച് പോയ നെഞ്ചിൻ കൂട്ടിൽ ഒന്നു കയ്യ് വെച്ചപ്പോൾ വല്ലാതെ തണുത്ത് പോയിരുന്നു…. എത്ര വിളിച്ചിട്ടും ചേട്ടൻ ഉണർന്നില്ല…

ശരീരം പോലെ മനസ്സും വേദനിക്കുന്നു… ചേട്ടനില്ല ഇനി… കുഞ്ഞ് പോയപ്പോൾ ചേട്ടൻ കൂടെ ഇണ്ടാവും എന്ന് കരുതി പക്ഷേ ആ പ്രതീക്ഷക്കും അന്ത്യം കുറിച്ചിരിക്കുന്നു കരയാൻ മാത്രം എന്നെ ബാക്കി വെച്ച ദൈവങ്ങളോട് ദേഷ്യം തോന്നി… പിന്നെ ചിന്തിച്ചപ്പോൾ എന്നെക്കാൾ മോഹിച്ചത് ചേട്ടനാവും കുഞ്ഞിന് വേണ്ടി അതാവും … ചേട്ടനെ മോൾ വിളിച്ചതാവും മകൾ വിളിച്ച ഏതൊരു അച്ഛനും പോവാതെ ഇരിക്കാൻ പറ്റോ.. എന്നെ കൂടി വിളിക്കാമയിരുന്നു അച്ഛനും മോൾക്കും… എന്നെ കൂടെ കൂട്ടാതെ അച്ഛനും മോളും പോയി…..

ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് ചേട്ടനെ കൊണ്ട് പോവുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു .. തമിഴ് നാടൻ മഴക്ക് ഒരു പ്രത്യേകത ഇണ്ട് ശക്തിയിൽ വന്നു ഭൂമിയിലേക്ക് ആഴ്‌ന്ന് ഇറങ്ങും…… നോവിക്കും..

ആ മഴത്തേക്കിറങ്ങി നിൽക്കാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു പക്ഷേ ആരോഗ്യം സമ്മതിക്കുന്നില്ല…. മഴയിലേക്ക് കൈ നീട്ടി … ഉള്ളൻ കൈയിലേക്ക് വീണ മഴത്തുള്ളിക്ക് വല്ലാത്തൊരു ഭാരം… ചിലപ്പോൾ അമ്മ വരാത്തത്തിലുള്ള ദേഷ്യം ആവും മോൾക്ക്….

“വണ്ടിയിൽ കയറി ഇരിക്ക് പോവാം” എട്ടൻ വന്നു വിളിച്ചു .. വണ്ടിയിൽ കയറി അമ്മയുടെ തോളിൽ ചാരി ഇരുന്നു കൊണ്ട് ചേട്ടനെ പൊതിഞ്ഞ ചില്ല് കൂട്ടിലേക്ക് നോക്കി…. ചേട്ടന് കുളിരുന്ന് ഇണ്ടാവും …. എനിക്കും വല്ലാത്തൊരു കുളിര്!! അവസാനിച്ചു അച്ഛമ്മയുടെ സ്വന്തം മഞ്ചാടി മുത്ത് Nb:: എത്രത്തോളം എഴുതി ഫലിപ്പിക്കാൻ പറ്റി എന്ന് അറിയില്ല….

രചന: മഞ്ചാടി മുത്ത്

Leave a Reply

Your email address will not be published. Required fields are marked *